India

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം വീണ്ടും വിവാദത്തിൽ. കഴിഞ്ഞ രണ്ട് വർഷത്തോളമായി ചിന്ത ജെറോം കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ മാസം ലക്ഷങ്ങൾ വാടക നൽകിയാണ് താമസമെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം ആവിശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്.

അമ്മയുടെ ആയുർവേദ ചിത്സയുടെ ഭാഗമായാണ് കുടുംബത്തോടൊപ്പം ഫോർ സ്റ്റാർ റിസോർട്ടിൽ താമസിക്കുന്നതെന്നാണ് ചിന്തയുടെ വിശദീകരണം. റിസോർട്ടിൽ മൂന്ന് ബെഡ്‌റൂമുകളുള്ള അപ്പാർട്ട്മെന്റിലാണ് ചിന്ത ജെറോം താമസിക്കുന്നത്. പ്രതിദിനം 6490 രൂപയാണ് അപർട്മെന്റിന്റെ വാടക. അതേസമയം റിസോർട്ടിന്റെ മാനേജ്‌മെന്റ് വഴി മാത്രമേ അപർട്മെന്റുകൾ നൽകാറുള്ളൂ എന്നും കൃത്യമായ വിവരങ്ങൾ അറിയില്ലെന്ന് റിസോർട്ട് ജീവനക്കാർ പറയുന്നു.

അതേസമയം സീസൺ സമയങ്ങളിൽ പ്രതിദിനം 8500 രൂപയോളമാണ് അപാർട്മെന്റിന്റെ വാടക. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയിട്ടുള്ളത്. രണ്ട്‍ വർഷത്തോളമായി താമസിക്കാൻ ചിന്ത ഏകദേശം 38 ലക്ഷം രൂപയോളം വാടക നൽകിയിട്ടുണ്ടെന്നും അത് അന്വേഷിക്കണമെന്നും യൂത്ത്കോൺഗ്രസ് പരാതിയിൽ പറയുന്നു.

കാസർഗോഡ് ബദിയടുക്ക ഏല്ക്കാനയിലെ റബ്ബർ എസ്റ്റേറ്റിലെ വീട്ടിൽ മുപ്പതുകാരിയായ നീതു കൃഷ്ണൻറെ മൃതദേഹം കാണപ്പെട്ട സംഭവത്തിൽ കാമുകൻ വയനാട് പുൽപ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യൻ പിടിയിലായിരുന്നു.തിരുവനന്തപുരത്തെ ലോഡ്ജിൽ വെച്ചാണ് ഇയാളെ പിടികൂടുന്നത് .

ഇയാളെ ചോദ്യം ചെയ്തപ്പോൾ താൻ നീതുവിനെ കൊലപ്പെടുത്തിയ ശേഷം രണ്ടുദിവസം മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി എന്നാണ് ആന്റോ പറയുന്നത് . ഇഷ്ടപ്പെട്ട വ്യക്തികളോട് ഭ്രാന്തമായ സ്നേഹം കാട്ടിയിരുന്ന ആളായിരുന്നു ആന്റോ .

നീതുവിനെ കൊലപ്പെടുത്തിയശേഷം നീതുവിനോടുള്ള സ്നേഹം ഇരട്ടിച്ചു .അതുകൊണ്ടാണ് രണ്ടുദിവസം നീതുവിന്റെ മൃതദേഹത്തോട് ഒപ്പം കിടന്നുറങ്ങിയത് .വളരെ ക്രൂരമായ രീതിയിലാണ് ആന്റോ നീതുവിനെ വകവരുത്തിയത്. കഴുത്തിൽ കുരുക്കിട്ട് തല ഇടിച്ചു ബോധം കെടുത്തി മറ്റൊരു കുരുക്ക് കൂടി കയ്യിലും കാലിലും കെട്ടി പുറത്ത് കൊണ്ട് തള്ളാൻ ആയിരുന്നു ആന്റോയുടെ ശ്രമം .ഈ ശ്രമം വിജയിച്ചില്ല .പിന്നീട് ഈ പദ്ധതി ഉപേക്ഷിച്ച് മൃതദേഹം കെട്ടിത്തൂക്കി ശ്രമിച്ചു .എന്നാൽ ഒറ്റയ്ക്ക് അതിനു കഴിഞ്ഞിരുന്നില്ല. ശേഷം ആന്റോ നീതുവിനൊപ്പം കട്ടിലിൽ തന്നെ കിടക്കുകയായിരുന്നു.

തുടർന്ന് ദുർഗന്ധം സഹിക്കാൻ വയ്യാതെ വന്നപ്പോൾ വീട് പൂട്ടി കടന്നു കളയുകയായിരുന്നു .ബദിയടുക്ക ഏല്ക്കാനയിലെ ഷാജിയുടെ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്ക് എത്തിയവരാണ് നീതുവും ആന്റോയും .ഇവർ താമസിച്ചിരുന്നത് നാലുകെട്ടിന് സമാനമായ വീടിനകത്ത് ആയിരുന്നു യുവതിയെ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം പരന്നതിനെ തുടർന്ന് പ്രദേശവാസികൾ ബുധനാഴ്ച വൈകിട്ടോടെ മേൽക്കൂരയിൽ കയറി നോക്കിയപ്പോൾ മൃതദേഹം കാണുകയായിരുന്നു .ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബദിയടുക്ക ,എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.

കൊല്ലപ്പെട്ട നീതു ഇതിനു മുൻപ് ഒരു വിവാഹം കഴിച്ചിട്ടുള്ളതാണ്. അതിൽ ഒരു മകളുണ്ട്. ആദ്യ ഭർത്താവ് മരിച്ചതിനു ശേഷമാണ് ആന്റോയുടെ കൂടെ ജീവിതമാരംഭിച്ചത് .ഇരുവരും നാലുവർഷമായി ഒരുമിച്ച് ജീവിച്ചു വരികയാണ്. ആന്റോ മൂന്ന് വിവാഹം കഴിച്ചത് ആളാണെന്നാണ് വിവരം .ഇരുവരും തമ്മിൽ വെള്ളിയാഴ്ച വൈകിട്ട് വഴക്കുണ്ടായതായും ശേഷം യുവതിയെ പുറത്ത് ഒന്നും കണ്ടില്ല എന്നുമാണ് അയൽവാസികൾ പറഞ്ഞത് . ടാപ്പിംഗ് ജോലിക്കായി ഒന്നരമാസം മുമ്പാണ് ഇരുവരും എത്തിയത്.

അർധരാത്രി നിങ്ങളുടെ വീട്ടിലെത്തി ആരോ ഡോർബെൽ അടിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന സാധ്യത ഒന്നാലോചിക്കാമോ? ഒടുവിൽ അടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഡോർബെൽ അടിക്കുന്നതായി ഒരു പ്രേതരൂപത്തെ.  എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ, അതീന്ദ്രിയ ശക്തികളെ പഴിച്ച് പേടിച്ചു ജീവിക്കാൻ നിങ്ങൾ തയ്യാറാവുമോ?

ഇത്തരത്തിൽ ഓടിനടന്നു ഡോർബെൽ അടിക്കുന്ന രൂപം പ്രേതമല്ല, അതൊരു മനുഷ്യനാണ് എന്ന് ഒടുവിൽ പോലീസ് കണ്ടെത്തി. നഗ്നയായ സ്ത്രീയാണ് രാത്രികളിൽ ഇത്തരത്തിൽ പുറത്തിറങ്ങി മറ്റു വീടുകളിൽ ഭീതി സൃഷ്‌ടിച്ചത്‌.

ഉത്തർപ്രദേശിലെ റാംപൂരിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ‘പ്രേതം’ ആരെന്ന് ഒടുവിൽ പോലീസ് കണ്ടെത്തിയത്. റാംപൂരിലെ മിലാക് ഗ്രാമത്തിലെ താമസക്കാരാണ് അജ്ഞത ‘പ്രേതത്തെ’ പേടിച്ചു ഇത്രനാളും പുറത്തിറങ്ങാതെ വീടുകൾക്കുള്ളിൽ കഴിഞ്ഞത്.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടു കൂടിയാണ് പൊലീസിന് തലവേദനയായത്. മാനസിക പ്രശ്നങ്ങളുള്ള യുവതിയാണ് ഇത്രയുംനാൾ ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. ഒരു സ്ഥലവാസി പോലീസിൽ പരാതി നൽകിയതോടെ നടപടിയായി.

ബറേലി ജില്ലയിൽ ഏറെക്കാലമായി മാനസിക പ്രശ്‌നത്തിന് ചികിത്സയിൽ കഴിഞ്ഞ യുവതിയാണ് ഇതിനു പിന്നിലെന്ന് പോലീസ്. അഞ്ചു വർഷമായി ഇവർ ചികിത്സയിലാണ്. യുവതിക്കുമേൽ നിരീക്ഷണം ശക്തമാക്കാൻ വീട്ടുകാർക്ക് നിർദേശം നൽകിയതായി പോലീസ്.

സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കിടരുതെന്നും ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും രാംപൂർ പോലീസ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

‘സ്ത്രീയെ ആരെങ്കിലും കണ്ടാൽ, ആദ്യം സ്ത്രീയെ വസ്ത്രം ധരിപ്പിക്കാൻ ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. തുടർന്ന് അടുത്തുള്ള സ്റ്റേഷനിൽ അറിയിക്കുക,’ പോലീസ് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് വ്യവസായിയായ മുകേഷ് അംബാനി. റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ സ്ഥാപകനായ ഇദ്ദേഹത്തിന്റെ ആസ്തി 19.5 ബില്ല്യൺ അമേരിക്കൻ ഡോളർ ആണ്. സെഡ് കാറ്റഗറി സുരക്ഷ കേന്ദ്ര സർക്കാർ ആദ്യമായി ഉറപ്പാക്കിയത് മുകേഷ് അംബാനിക്കാണ്. നീത അംബാനിയാണ് ഭാര്യ. ഇരുവർക്കും ആനന്ത്,ആകാശ്, ഇഷ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയെകുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആനന്ദ് അംബാനിയും പ്രതിശ്രുത വധു രാധിക മർച്ചന്റും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. എന്നാൽ വിഡിയോയ്ക്ക് പിന്നാലെ ആനന്ദ് അംബാനിയുടെ ശരീരഭാരത്തെ കുറിച്ചായിരുന്നു സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. ചെറുപ്പം തൊട്ടേ പൊണ്ണത്തടിയായിന്നു ആനന്ദ് അംബാനിക്ക്. അത് അയാളുടെ നിത്യ ജീവിതത്തെ തന്നെ ബാധിച്ചിരുന്നു. പൊണ്ണത്തടി കാരണം നിരവധി ബോഡി ഷെമിങ്ങിനും ട്രോളുകൾക്കും ഇരയായിട്ടുണ്ട് ആനന്ദ് അംബാനി.

പലതരം ഫിറ്റ്നെസ് ട്രൈനിങ്ങുകളിലൂടെ ഒരിക്കൽ തന്റെ ശരീരഭാരം നൂറ്റി എട്ടു കിലോയിൽ നിന്ന്‌ തൊണ്ണൂറ് കിലോയായി ആനന്ദ് അംബാനി കുറച്ചിരുന്നു. എന്നാൽ വീണ്ടും ശരീര ഭാരം കൂടുകയാണ് ചെയ്തത്‌. ഇതിനു കാരണം ആനന്ദ് അംബാനിയുടെ ചില ഹോർമോൺ ഇൻബലൻസ് മൂലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കടുത്ത ആസ്തമ രോഗിയായ ആനന്ദ് അംബാനി ആസ്ത്മ രോഗത്തിനുള്ള അമിതമായ സ്റ്റിറോയിഡുകൾ കഴിക്കുന്നത്‌ മൂലം ശരീര ഭാരം കൂടുകയാണ് ചെയതത്. എന്തുകൊണ്ട് ആനന്ദ് അംബാനി ശരീര ഭാരം ചികിൽസിച്ചു ഭേദമക്കാത്തത്‌,പർവതം പോലെ വയർ, കേരളത്തിലെ ആയുർവേദ സ്ഥാപനങ്ങൾ സഹായിക്കുക തുടങ്ങി ആനന്ദ് അംബാനിയുടെ ശരീരത്തെ വിമർശിച്ചും പ്രതികൂലിച്ചും നിരവധി വിമർശനങ്ങളാണ് ആനന്ദ് അംബാനിയുടെ വീഡിയോയ്ക്ക് താഴെ മലയാളികളുടെ കമന്റ്.

തിങ്കളാഴ്ച വൈകിട്ട് പയ്യാമ്പലം ശ്മശാനത്തില്‍ പുതിയൊരു ചരിത്രം കുറിക്കപ്പെടും. കത്തോലിക്ക സഭാ വിശ്വാസിയ്ക്കും ബീച്ചില്‍ പയ്യാമ്പലത്ത് ചിതയൊരുക്കി അന്ത്യവിശ്രമം. കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ(61)യ്ക്കാണ് പയ്യാമ്പലത്ത് നിത്യനിദ്ര.

മാനന്തവാടി പുതിയാപറമ്പില്‍ കുടുംബാംഗമായ ലൈസാമ സെബാസ്റ്റ്യന്‍ ശനിയാഴ്ചയാണ് മരിച്ചത്. മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിനുപകരം ചിതയൊരുക്കി സംസ്‌കരിക്കാമെന്ന് സഭ നേരത്തേ തീരുമാനമെടുത്തിരുന്നു.

പക്ഷേ, പരമ്പരാഗതരീതിയില്‍നിന്ന് മാറാന്‍ വിശ്വാസികള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വേറിട്ട കാഴ്ചപ്പാടുകളുള്ള സെബാസ്റ്റ്യന്‍ പ്രിയതമയുടെ മൃതദേഹം ചിതയില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബവും ഇടവക പള്ളി അധികാരികളും കൂടെനിന്നു. അതോടെ സെബാസ്റ്റ്യന്റെ തീരുമാനം ചരിത്രമാകുകയാണ്, ഒപ്പം ലൈസാമയുടെ പേരും.

കാലത്തിനനുസരിച്ച് പുരോഗമനപരമായി ചിന്തിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്. സെബാസ്റ്റ്യന്റെ വാക്കുകളിലൂടെ: ”അഗ്നിയാണ് എന്തിനെയും ശുദ്ധി ചെയ്യുന്നത്. അഗ്നിയില്‍ തീരുകയെന്നത് ഏറ്റവും ഉത്തമമായ രീതിയാണ്. പണം കൊടുത്ത് മൃതദേഹം സംസ്‌കരിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. എന്നോട് പണമൊന്നും ചോദിച്ചിട്ടൊന്നുമില്ല.

എന്നാലും മാറിച്ചിന്തിക്കാന്‍, പുതുതലമുറയ്ക്ക് വഴിവെട്ടാന്‍ ശ്രമിക്കുകയാണ്. സന്തോഷകരമായ കാര്യം മേലെ ചൊവ്വ സെയ്ന്റ് ഫ്രാന്‍സിസ് അസീസി പള്ളി അധികാരികള്‍ എല്ലാ പിന്തുണയും തന്നുവെന്നതാണ്. വീട്ടിലെ ശുശ്രൂഷയും പള്ളിയിലെ ശുശ്രൂഷയും സഭാവിശ്വാസമനുസരിച്ച് നടത്തും”.

ആത്മഹത്യയ്ക്ക് ശ്രമിച്ച് പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിച്ച യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ജീവനക്കാരന്‍ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതി അറസ്റ്റിലായി. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ ശ്രീനാരായണപുരം ആല സ്വദേശി ദയാലാല്‍ ആണ് അറസ്റ്റിലായത്.

ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് യുവതി കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് യുവതിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. മെഡിക്കല്‍ കോളേജിലേക്ക് യുവതിയെ കൊണ്ടുവരുന്നതിനിടെ പ്രതിയും ആംബുലന്‍സില്‍ കയറി.

മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ രോഗിയുടെ ബന്ധുവാണെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ കൂടെ കയറിയ ഇയാള്‍ രോഗിയുടെ മുറിയില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് ഈ വിവരം യുവതി നഴ്സിനോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. നഴ്സ് ഉടനെ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ അറിയിച്ചതോടെ പ്രതിയെ പിടികൂടി.

കല്യാണത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കെ വരനെ കാണാതായതിനെ തുടര്‍ന്ന് മറ്റൊരു യുവാവ് യുവതിയെ വിവാഹം കഴിച്ചു. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. കല്യാണത്തിന് തലേന്ന് വരനെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം.

പിറ്റേന്ന് നടക്കേണ്ട വിവാഹത്തിന് ഓഡിറ്റോറിയത്തില്‍ ഭക്ഷണമടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. ഇതിനിടെയാണ് വരനെ കാണാതായത്. തുടര്‍ന്ന് നേരത്തേ പറഞ്ഞുറപ്പിച്ച അതേസമയത്തും വേദിയിലും വെച്ച് മറ്റൊരു യുവാവ് യുവതിയെ നിക്കാഹ് ചെയ്യുകയായിരുന്നു.

തലയോലപ്പറമ്പ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിന്റെ വിവാഹത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ സുമീറാണ് വരന്‍ എത്തില്ലെന്നറിഞ്ഞതോടെ ഫാത്തിമയെ വിവാഹം ചെയ്തത്.

ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരുന്നു. അപ്പോഴാണ്, തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. പിന്നീട് സുമീറും ഫാത്തിമ ഷഹനാസും തമ്മിലുള്ള നദ്വത്ത് നഗര്‍ കെകെപിജെ ഓഡിറ്റോറിയത്തില്‍ നടന്ന നിക്കാഹിന് ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കി.

ടെലിവിഷൻ അവതാരകയായി പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിങ്ങർ എന്ന ടെലിവിഷൻ പരിപാടിയിൽ അവതാരകയായിരുന്നു രഞ്ജിനി ഹരിദാസ്. ചൈന ടൌൺ, തൽസമയം ഒരു പെൺകുട്ടി, എൻട്രി തുടങ്ങിയവ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായിരുന്നു രഞ്‌ജി ഹരിദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് നിരവധി വിമർശങ്ങളും നേരിടാറുണ്ട്‌.

ഇപ്പോഴിതാ പരിപാടികൾക്ക് പോയി കഴിഞ്ഞാൽ അവിടെയുള്ളവരുടെ കൂടെ കിടന്നിട്ടേ തിരിച്ചു പോകാറുള്ളൂ എന്നുപറഞ്ഞതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുയാണ് രഞ്ജിനി ഹരിദാസ്. തനിക്ക് പരിചയമില്ലാത്ത സ്ഥലത്ത് പരിപാടിക്ക് പോയാൽ പരിപാടി കഴിഞ്ഞ ഉടനെ അവിടെനിന്നും തിരുച്ചുപോകുമായിരുന്നു രഞ്ജിനി. എന്നാൽ അങ്ങനെ ഒരു സ്ഥലത്ത് ചെന്നപ്പോൾ തിരിച്ചു വരാൻ കഴിയാതെ വന്ന അവസ്ഥയെകുറിച്ച് തുറന്നുപറയുകയാണ് താരമിപ്പോൾ. റെഡ്കാർപെറ്റിൽ അഥിതിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരാൾ തന്റെ അടുത്തുവന്ന് പേയ്‌മെന്റ്ന്റെ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു. രാത്രി ആയിരുന്നു ആയാൾ തന്റെ അടുത്ത് വന്നത്‌. ഇന്ന് നിന്നിട്ടു നാളെ പോയാൽ മതിയല്ലോ എന്ന് ആയാൾ തന്നോട് ചോദിചെന്നും എന്നാൽ തനിക്ക് ഇന്നുതന്നെ വീട്ടിൽ പോകണമെന്നു താൻ പറഞ്ഞെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. ഇന്ന് രാത്രി അയാളോടൊപ്പം കിടന്ന് രാവിലെ സന്തോഷത്തോടെ പോകുമെന്ന് താൻ കോഡിനേറ്ററോട് പറഞ്ഞതായി ആയാൾ തന്നോട് പറഞ്ഞു. എന്നാൽ അതിന്റെ സത്യാവസ്ഥ അറിയുവാൻവേണ്ടി താൻ അവിടുത്തെ ആൾക്കാരെയും ഡ്രൈവറെയും വിളിച്ചു വരുത്തി ചോദിച്ചു.

ചേട്ടനോട് താൻ പറഞ്ഞിരുന്നോ ഇദ്ദേഹത്തിന്റെ കൂടെ ഇന്ന് കിടന്നുറങ്ങുമെന്നും അതിനുവേണ്ടി ഞാൻ കാശ് വാങ്ങിയെന്നുമൊക്കെ. അപ്പോൾ അയാൾ ഇല്ലെന്ന് പറഞ്ഞു. അതോടെ ആ പ്രശ്‌നം അവിടെ കഴിഞ്ഞെന്നും രഞ്ജിനി പറയുന്നു. എന്നാൽ താരത്തിന്റെ ഈ തുറന്നു പറച്ചിൽ വിമർശനങ്ങൾക്കാണ് വഴിവെച്ചത്.

 

തൊടുപുഴയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ പെൺകുട്ടിയും മരണത്തിന് കീഴടങ്ങി. തൊടുപുഴ ചിറ്റൂർ സ്വദേശിനി സിൽന (20) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഡിസംബർ 30 ന് സിൽനയുടെ കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിഷം കഴിച്ചതിനെ തുടർന്ന് സിൽനയുടെ പിതാവ് ആന്റണി (62) മാതാവ് ജെസി (56) എന്നിവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാതാവ് ജെസി ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിച്ചു. ചികിത്സയിൽ കഴിയുകയായിരുന്ന പിതാവ് ആന്റണി ജനുവരി ഒന്നിന് മരണപ്പെട്ടിരുന്നു.

കൂലിപ്പണിക്കാരനായ ആന്റണിക്ക് കടബാധ്യതയുള്ളതായാണ് വിവരം. ആന്റണിയുടെ ഭാര്യ ജെസി തൊടുപുഴയിൽ ബേക്കറി നടത്തി വരികയായിരുന്നു. പലരിൽ നിന്നായി വാങ്ങിയ പണം തിരിച്ച് കൊടുക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ വീടിന്റെ വാടക മാസങ്ങളായി നൽകിയിട്ടില്ലെന്നാണ് വിവരം.

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ വഴിത്തിരിവായി ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്. കൂടത്തായിയില്‍ കൊല്ലപ്പെട്ടവരില്‍ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡിന്റെ അംശമോ മറ്റു വിഷാംശങ്ങളോ കണ്ടെത്താനായില്ല. ദേശീയ ഫൊറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടിലാണ് അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളില്‍ വിഷാംശം കണ്ടെത്തിയില്ലെന്ന വിവരമുള്ളത്.

കൂടത്തായി കേസില്‍ പ്രതിയായ ജോളി ഭര്‍തൃമാതാവായ അന്നമ്മ തോമസിനെ 2002-ല്‍ ആട്ടിന്‍സൂപ്പില്‍ ‘ഡോഗ് കില്‍’ എന്ന വിഷം കലര്‍ത്തി നല്‍കിയും ബന്ധുക്കളായ മൂന്നുപേരെ സയനൈഡ് നല്‍കിയും കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

അന്നമ്മയെ കൊല്ലാന്‍ ഉപയോഗിച്ച വിഷം ജോളി മൃഗാശുപത്രിയില്‍നിന്ന് വാങ്ങിയതിന്റെ രേഖകളും തെളിവുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മറ്റുമൂന്നുപേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയാണെന്നത് ജോളിയുടെ കുറ്റസമ്മത മൊഴിയാണ്.

അതേസമയം, മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം കാരണമാകാം സയനൈഡിന്റെ അംശമോ വിഷാംശമോ കണ്ടുപിടിക്കാന്‍ കഴിയാത്തതന്നാണ് നിലവിലെ നിഗമനം. വിഷാംശം തെളിയിക്കാനായി വിദേശരാജ്യങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് സാധ്യതയുണ്ടോ എന്നകാര്യവും പ്രോസിക്യൂഷന്‍ പരിശോധിച്ച് വരികയാണ്.

2019-ലാണ് നാടിനെ ഞെട്ടിച്ച് കൂടത്തായി കേസിലെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹാവശിഷ്ടങ്ങള്‍ മാസങ്ങള്‍ക്ക് ശേഷമാണ് ഫൊറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചത്. റീജണല്‍ ഫൊറന്‍സിക് ലാബിലും ദേശീയ ഫൊറന്‍സിക് ലാബിലുമായിരുന്നു പരിശോധന.

14 വര്‍ഷത്തിനിടെ ജോളി ജോസഫ് ഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃമാതാവ് അന്നമ്മ തോമസ്, ഭര്‍തൃപിതാവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ വിഷം നല്‍കിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണ് കൂടത്തായി കേസ്.

 

RECENT POSTS
Copyright © . All rights reserved