Kerala

ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂ‍ഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് സീരിയൽ നടി കായംകുളം പൊലീസിൽ പരാതി നൽകി. പ്രമുഖ ചാനലിൽ സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന പരമ്പരയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ ആണ് പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്

എറണാകുളം സ്വദേശി സിയ (37) എന്ന യുവാവ് അറുപത്തിയൊന്നുകാരിയായ തന്നെ ഫോൺ മുഖേന പരിചയപ്പെട്ടെന്നും സ്മാർട് ഫോൺ വാങ്ങി നൽകി, ഫോൺ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

തോട്ടപ്പള്ളിയിലെ ഹോട്ടലിലും കായംകുളത്തെ വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങൾ ഭർത്താവിനും അയൽവാസികൾക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയിൽ പറയുന്നു.

കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ യുവാവ് വിദേശത്താണെന്ന് പൊലീസ് പറഞ്ഞു.

ഹൃദ്രോഗത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു നിന്ന് ഒരാഴ്ചയിലേറെയായി വിട്ടു നിന്ന ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ തിരിച്ചെത്തുന്നു . ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച വിശ്രമ കാലാവധി പിന്നിടുന്ന ഞായറാഴ്ച മുതല്‍ വീണ്ടും പ്രചാരണ രംഗത്തിറങ്ങാനാണ് സ്ഥാനാര്‍ഥിയുടെ തീരുമാനം.

ആശുപത്രി വിട്ട് ബെന്നി െബഹനാന്‍ മടങ്ങിയെത്തിയതോടെ തൃക്കാക്കരയിലെ അദ്ദേഹത്തിന്‍റെ വീടും പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. ക്ഷേമാന്വേഷണവുമായെത്തുന്ന പ്രിയപ്പെട്ടവരോടെല്ലാം സ്നേഹമറിയിച്ച് സ്ഥാനാര്‍ഥിയും സജീവമായി തുടങ്ങി. പൂര്‍ണ വിശ്രമമെന്നൊക്കെയാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതെങ്കിലും നടപ്പുളള കാര്യമല്ലെന്നാണ് സ്ഥാനാര്‍ഥിയുടെ പക്ഷം.

തന്‍റെ അസാന്നിധ്യം ചാലക്കുടിയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടേയില്ലെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ഥി . രോഗാവസ്ഥ മനസിലാക്കുന്ന ചാലക്കുടിക്കാര്‍ ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയും ബെന്നി ബെഹനാന്‍ പങ്കുവയ്ക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച പുലര്‍ച്ചെയാണ് ബെന്നി ബെഹനാന് ഹൃദയാഘാതമുണ്ടായതും തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതും.

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിന് ഉപയോഗിച്ചത് നാടന്‍ തോക്കുകളെന്ന് സൂചന. ഒരു പിസ്റ്റളും ഒരു റിവോള്‍വറും കണ്ടെടുത്തു. ഇവ ബാലിസ്റ്റിക് പരിശോധനയ്ക്ക് വിധേയമാക്കും. വെടിവച്ചവര്‍ക്ക് കാസര്‍കോട്ടുളള ഗുണ്ടാസംഘം വാഗ്ദാനം ചെയ്തത് ഒരു കോടി രൂപയാണ്. എന്നാല്‍ 50,000 മാത്രമാണ് ലഭിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി.

കൊച്ചുകടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നടത്തിയ കേസിൽ രണ്ടുപേര്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായിരുന്നു. എറണാകുളം ജില്ലക്കാരായ ബിലാൽ, വിപിൻ വർഗീസ് എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാസംഘവുമായി ബന്ധമുള്ളവരാണ് പ്രതികൾ. രവി പൂജാരിയുടെ സംഘം ബന്ധപ്പെട്ടത് കാസർകോടുള്ള ഗുണ്ടാസംഘം വഴിയാണ്. കേസിൽ നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും.

കേസിൽ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗൂഢാലോചന, ആയുധം കാണിച്ചു ഭീഷണിപ്പെടുത്തൽ, കൊല്ലുമെന്നു ഭീഷണിപ്പെടുത്തൽ, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, ആയുധ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണു കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്. കാസർകോട് ബേവിഞ്ചയിൽ സമാനമായ രീതിയിൽ കരാറുകാരന്റെ വീടിനു നേരെ വെടിയുതിർത്തു പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസുമായി ബ്യൂട്ടി പാർലർ വെടിവയ്പിനു സമാനതകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.

നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു നേരെ 2018 ഡിസംബർ 15നാണു ബൈക്കിലെത്തിയ 2 പേർ എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിയുതിർത്തത്. വെടിവയ്പിന് ഒരുമാസം മുൻപു നടി ലീനയെ ഫോണിൽ വിളിച്ചു രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാതായപ്പോൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പാർലറിനു നേരെ നിറയൊഴിച്ച അക്രമികൾ ബൈക്കിൽ കടന്നു.

വെടിവയ്പു നടത്തി 4 ദിവസം കഴിഞ്ഞപ്പോൾ രവി പൂജാരി വിദേശത്തുനിന്നു പ്രാദേശിക വാർത്താ ചാനലിന്റെ ഓഫിസിലേക്കു വിളിച്ചു വെടിവയ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. രവി പൂജാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിച്ചു ബോധ്യപ്പെട്ടതോടെ പ്രതിക്കെതിരായ ആദ്യ തെളിവായി.

നമ്പിനാരായണനെ ചാരക്കേസില്‍ കുടുക്കിയതന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗസമിതിയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ഡി.കെ.ജെയ്ന്‍ പിന്‍മാറി. ബിസിസിഐ ഓംബുഡ്സ്മാനായി നിയമിച്ചതിനാല്‍ ജോലിഭാരം കൂടുതലെന്ന് വിശദീകരണംഇക്കാര്യം കാണിച്ച് സുപ്രീംകോടതിക്ക് കത്ത് കൈമാറി.

ചാരക്കേസ് അന്വേഷിച്ചതു കേരള പൊലീസിലെ എട്ടംഗ സംഘം. ക്രൈംബ്രാഞ്ച് ഡിഐജിയായിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത് അന്നത്തെ ഡിജിപി ടി.വി.മധുസൂദനൻ. നാർകോടിക് സെൽ എസ്പി ജി.ബാബുരാജ്, ഡിവൈഎസ്പി കെ.കെ.ജോഷ്വ, സിറ്റി സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ എസ്.വിജയൻ, ഇൻസ്പെക്ടർ എസ്.യോഗേഷ്, വഞ്ചിയൂർ എസ്ഐ തമ്പി എസ്.ദുർഗാദത്ത് എന്നിവർക്കു പുറമേ പേരൂർക്കട സിഐ എ.കെ.വേണുഗോപാൽ, സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ സുരേഷ് ബാബു എന്നിവരെയും പിന്നീടു സംഘത്തിൽ ഉൾപ്പെടുത്തി.

ഇതിൽ സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്.വിജയൻ എന്നിവർക്കെതിരെയായിരുന്നു സിബിഐ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൽ പ്രതികൂല പരാമർശം. ഡിജിപിയായി വിരമിച്ച സിബി മാത്യൂസ്, എസ്പിയായി വിരമിച്ച കെ.കെ.ജോഷ്വ എന്നിവർ വിശ്രമജീവിതത്തിലാണിപ്പോൾ. എസ്പിയായി വിരമിച്ച എസ്.വിജയൻ തിരുവനന്തപുരത്ത് അഭിഭാഷകൻ.

കൊച്ചി: കാസറഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കൊലപാതകത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്നും ഇവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്നായിരുന്നു പോലീസും പിന്നീട് കേസന്വേഷിച്ച ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. എന്നാല്‍ മുഖ്യപ്രതി പീതാംബരന്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം കേസ് ഏറ്റെടുക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വവും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

പീതാംബരന് രാഷ്ട്രീയ വൈര്യം തീര്‍ക്കാനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. പിന്നാലെ ക്രൈംബ്രാഞ്ചും ഇതാവര്‍ത്തിച്ചു. കൃപേഷും ശരത് ലാലും ചേര്‍ന്ന് പീതാംബരനെ ആക്രമിച്ചതായി നേരത്തെ കേസ് നിലവിലുണ്ട്. തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രതിയെ പ്രകോപിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിക്കാതെ വന്നതോടെയാണ് തിരിച്ചടിക്കാന്‍ തീരുമാനിച്ചതെന്നും പീതാംബരന്റെ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

ജനനായകന് വിടചൊല്ലി കേരളം. പാലാ കത്തീഡ്രലിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കെ.എം. മാണിയുടെ മൃതദേഹം സംസ്കരിച്ചു. കര്‍ദിനാള്‍ മാര്‍ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവയും മെത്രാന്‍മാരും കാര്‍മികത്വം വഹിച്ചു. സംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം കെ.എം. മാണിയുടെ മൃതദേഹം പാലാ കത്തീഡ്രലിലേക്ക് വിലാപയാത്രയായി എത്തിച്ചു. സെമിത്തേരിയിലെ കുടുംബ കല്ലറയിലാണ് മാണിയെ സംസ്കരിച്ചത്.

കേരളം കണ്ട ഏറ്റവും വലിയ യാത്രയയപ്പാണ് തങ്ങളുടെ പ്രിയ നേതാവിന് രാഷ്ട്രീയകേരളം നല്‍കിയത് . പാലായിൽ നിന്ന് കേരളമാകെ പടർന്നു പന്തലിച്ച ജനനായകനുള്ള യാത്രയയപ്പ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ആദരവോടെയായിരുന്നു . മാണിയെ കാണാൻ പാലാ വന്നത് പതിയെയല്ല, കരിങ്ങോഴയക്കൽ വീട്ടിലേക്ക് കുത്തിയൊഴുകിയാണ്. പൊരിവെയിലിലും വരിനിന്നു കാണാൻ മാത്രം പ്രിയപ്പെട്ടയാൾ എന്ന് ജന്മനാട് രേഖപ്പെടുത്തി. മന്ത്രിമാരും നേതാക്കളും രാഷ്ട്രീയ പ്രവർത്തകരും സാമുദായിക നേതാക്കളും വീട്ടിൽ എത്തി.

ഉച്ചയോടെ, വീട്ടിലെ പൊതുദർശനവും ശുശ്രുഷാ ചടങ്ങുകളും കഴിഞ്ഞു. ഭാര്യയും മക്കളും പേരക്കുട്ടികളും അന്ത്യചുംബനങ്ങൾ നൽകി . മൃതദേഹവുമായി കത്തീഡ്രൽ പള്ളിയിലേക്ക് വിലാപയാത്ര. ഇവിടങ്ങളിലും ആയിരക്കണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവയുടെയും സിറോ മലബാർ സഭയിലെ മെത്രാന്മാരുടെയും കാർമികത്വത്തിൽ ആണ് സംസ്കാര ശുശ്രൂഷകൾ നടന്നത്. പാലായിലെ ഈ മണ്ണായിരുന്നു കെ എം മാണിയുടെ എക്കാലത്തെയും ഊർജ്ജം. നിത്യനിദ്രയിലേക്ക് പോവുമ്പോഴും അദ്ദേഹത്തിന്റെ ഊർജസ്വലമായ രാഷ്ട്രീയ ഓർമകളാണ് കേരളത്തിനുള്ള ശേഷിപ്പ്

എ.ഐ സി.സി ജനറൽ സെക്രട്ടറിമാർ, ഭരണ പ്രതിപക്ഷ നേതാക്കൾ, വിവിധ കക്ഷി നേതാക്കൾ മത മേലധ്യക്ഷൻ മാർ തുടങ്ങിയവരും കരിങ്ങോഴയ്ക്കൽ വീട്ടിലെത്തി.

ഗുജറാത്തില്‍ സൈനികന്‍ വിശാഖ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി അമിതാബിന് മുൻ കാമുകിയുടെ ആത്മഹത്യയിലും പങ്ക്. നിരവധി പെണ്‍കുട്ടികളുമായി സൗഹൃദമുള്ളയാളാണ് അമിതാബെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രണയത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ ഭീഷണിപ്പെടുത്തലും പണം തട്ടലും പതിവായിരുന്നു. വെള്ളനാടുള്ള പെണ്‍കുട്ടിയെ പരിചയപ്പെടുന്നത് പഠനകാലത്താണ്.

പഠനത്തില്‍ മിടുക്കിയായിരുന്നു പെണ്‍കുട്ടി. സ്കൂളില്‍ ഒന്നാം സ്ഥാനം. പെണ്‍കുട്ടി ബെംഗളൂരുവില്‍ പഠിക്കുന്ന സമയത്താണ് വിവാഹ നിശ്ചയം നടത്തുന്നത്. വിവാഹത്തിനായി അമിതാബ് നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കമായിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ചെയ്യാവുന്നതെല്ലാം ചെയ്തു.

മറ്റു പെണ്‍കുട്ടികളുമായുള്ള അമിതാബിന്റെ അടുപ്പമാണ് ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്. ഇതു ചോദ്യം ചെയ്ത പെണ്‍‌കുട്ടിയെ അമിതാബ് ഭീഷണിപ്പെടുത്തി. മറ്റു ബന്ധങ്ങളില്‍നിന്ന് പിന്‍മാറണമെന്ന് പെണ്‍കുട്ടി നിരന്തരം ആവശ്യപ്പെട്ടിട്ടും അമിതാബ് അതിനു തയാറായില്ല. ഇതേത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ െചയ്തതെന്നു പറയപ്പെടുന്നു. നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ടെന്നായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമിതാബിന് അയച്ച സന്ദേശം.

അമിതാബ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന കാമുകിയെയായിരുന്നു. വിവാഹ നിശ്ചയത്തിനുശേഷം അമിതാബ് മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് കല്യാണത്തിന്റെ ഒരു ദിവസം മുന്‍പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നു നാട്ടുകാര്‍ പറയുന്നു.

സൈനികന്‍ വിശാഖ് അഹമ്മാദാബാദിലെ ജാംനഗറില്‍ ജോലിസ്ഥലത്തു സ്വയം വെടിവച്ചുമരിക്കുകയായിരുന്നു. അമിതാബും, തന്റെ ഭാര്യയുമായുള്ള ബന്ധം അറിഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. ജനുവരിയിലായിരുന്നു വിശാഖും അഞ്ജനയും തമ്മിലുള്ള വിവാഹം.

വിവാഹശേഷം വിശാഖ് ജോലി സ്ഥലത്തേക്ക് പോയപ്പോള്‍ ഭാര്യ അജ്‍‍ഞന സ്വന്തം വീട്ടിലേക്ക് വന്നു. ഭര്‍ത്തൃവീട്ടില്‍നിന്നുകൊണ്ടുവന്ന 17പവന്‍ സ്വര്‍ണം അമിതാബിനു നല്‍കി. വീട്ടുകാര്‍ ചോദിച്ചപ്പോള്‍ അമിതാബിനു നല്‍കിയെന്നാണ് അഞ്ജന പറഞ്ഞത്.

അഞ്ജന ഗര്‍ഭിണിയാണെന്നും സംരക്ഷിക്കണമെന്നും അമിതാബ് വിശാഖിനെ വിളിച്ചു പറഞ്ഞതായി വിശാഖിന്റെ സഹോദരന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. അമിതാബ് ഫോണ്‍ വിളിച്ചശേഷമാണ് വിശാഖ് ആത്മഹത്യ ചെയ്യുന്നത്. വിശാഖ് മരിക്കുന്നതിനു മുന്‍പ് സഹോദരന് അയച്ച സന്ദേശങ്ങളാണ് കേസില്‍ അമിതാബിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നത്.

അമിതാബിനു പരിചയമുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നു ആത്മഹത്യ ചെയ്ത സൈനികന്‍ വൈശാഖിന്റെ ഭാര്യയായത്. സസ്പെന്‍ഷന്‍ കാലാവധിയില്‍ ഈ പെണ്‍കുട്ടിയുമായി അമിതാബ് അടുക്കുകയും ചെയ്തു. ഈ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം തന്നെയാണ് അമിതാബ് പുലര്‍ത്തിയത്. അതുകൊണ്ട് തൃപ്തനാകാതെയാണ് കാമുകിയില്‍ നിന്നും വൈശാഖിന്റെ നമ്ബര്‍ അമിതാബ് കൈക്കലാക്കിയത്.

‘ഞാന്‍ അമിതാബ്. നിന്റെ ഭാര്യയുടെ കാമുകന്‍. നിന്റെ ഭാര്യയുമായി എനിക്ക് ശാരീരിക ബന്ധമുണ്ട്. നീ അടുത്ത തവണ അവധിക്ക് വരുമ്ബോള്‍ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും.’ ഏത് ഭര്‍ത്താവിനെയും നടുക്കുന്ന സംഭാഷണ ശകലങ്ങളാണ് ഈ ഫോണ്‍ സംഭാഷണ വേളയില്‍ അമിതാബ് പുറത്തെടുത്തത്. സൈനികന്‍ ആയിട്ടുപോലും വൈശാഖിന്റെ സ്ഥൈര്യത്തെ കെടുത്താന്‍ അമിതാബിനു നിഷ്പ്രയാസം കഴിഞ്ഞു. വൈശാഖിന്റെ ആത്മഹത്യ തന്നെ ഇതിനു തെളിവാകുകയും ചെയ്യുന്നു. ജനുവരിയില്‍ ആണ് വൈശാഖും പെണ്‍കുട്ടിയും തമ്മില്‍ വിവാഹം കഴിക്കുന്നത്.

പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞതോടെയാണ് പെണ്‍കുട്ടിയുമായി ഇയാള്‍ ഉരസുന്നത്. ഒന്നരമാസം മാത്രമാണ് വിവാഹം കഴിഞ്ഞു വൈശാഖ് നാട്ടില്‍ നിന്നത്. ഇത് കഴിഞ്ഞു തിരിച്ചു പോകുമ്ബോഴാണ് ഫോണിലൂടെ വിളിച്ച് അമിതാബ് ഭീഷണിപ്പെടുത്തുന്നത്. നീ അവധിക്ക് വരുപ്പോള്‍ നിന്റെ ഭാര്യയുടെ കൈയില്‍ നിന്ന് എടുക്കുന്നത് നിന്റെ കൊച്ചല്ല എന്റെ കൊച്ചാവും എന്ന വാക്കുകളാണ് വൈശാഖിനെ ജീവിതത്തില്‍ നിന്നും വിട നല്‍കാന്‍ പ്രേരിപ്പിച്ചത്.

അമിതാബിന്റെ സംഭാഷണം കഴിഞ്ഞയുടന്‍ വൈശാഖ്  സത്യം അറിയാൻ ഭാര്യയെ വിളിച്ചു. നയത്തില്‍ സംസാരിച്ചപ്പോള്‍ വൈശാഖിന്റെ ഭാര്യ അമിതാബുമായി അടുപ്പമുള്ള കാര്യം സമ്മതിച്ചു. നിന്നെപ്പോലുള്ള ഒരു സുന്ദരിക്കുട്ടിയെ ഞാന്‍ ഒരിക്കലൂം കളയില്ല. എനിക്ക് ഭാര്യമായി നീ മതി. പക്ഷെ അമിതാബുമായി ഏത് തരത്തിലുള്ള ബന്ധമാണ് നീ പുലര്‍ത്തിയത് എന്ന് എന്നോട് പറയണം- വൈശാഖ് ആവശ്യപ്പെട്ടു. നിന്നെ എത്ര തവണ അവന്‍ കൊണ്ടുപോയി നശിപ്പിച്ചു എന്ന് നീ പറയണം- വൈശാഖ് ആവശ്യപ്പെട്ടു.

രണ്ട് മൂന്നു തവണ അമിതാബിന്റെ കൂടെ  ശാരീരികബന്ധം പുലർത്തിയ കാര്യം ഈ സംഭാഷണ വേളയില്‍ ഭാര്യ വൈശാഖിനോട് വെളിപ്പെടുത്തി. വൈശാഖിനും ഇതേ ആവശ്യമുണ്ടായിരുന്നുള്ളൂ. വിശാഖ് ഈ സംഭാഷണം മുഴുവന്‍ റെക്കോര്‍ഡ് ചെയ്ത് പട്ടാളക്കാരന്‍ തന്നെയായ തന്റെ സഹോദരനെ ഏല്‍പ്പിച്ചു. എന്ത് വന്നാലും ഇവനെ നീ വിടരുത്. എന്റെ ഭാര്യയെ അവന്‍ നശിപ്പിച്ചു. എന്റെ ജീവിതം അവന്‍ നശിപ്പിച്ചു. എന്ന് പറഞ്ഞ ശേഷം ഗുജറാത്ത് രാം നഗറില്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ വൈശാഖ് ജീവനൊടുക്കുകയായിരുന്നു.

വൈശാഖിന്റെ സഹോദരന്‍ സംഭാഷണ ശകലങ്ങളുമായി ഉടന്‍ പോയി ഡിജിപിയെ കണ്ടു. ഇതോടെ രണ്ടു കേസുകളും തമ്മിലുള്ള ബന്ധങ്ങള്‍ മനസിലാക്കി ഡിജിപി ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യ, സൈനികന്റെ ആത്മഹത്യ ഈ രണ്ടു കേസുകളും ഒന്നാക്കിയാണ് ഡിജിപി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. ആര്യനാട് പൊലീസും പാങ്ങോട് പൊലീസും അന്വേഷിക്കുന്ന കേസുകളാണ് ഇത്. ഈ കേസില്‍ അമിതാബ് കുടുങ്ങാന്‍ പോവുകയാണ്. അതിശക്തമായ തെളിവുകളും കേസുകളുമാണ് അമിതാബ് നേരിടുന്നത്.

അമിതാബിന്റെ അച്ഛന്‍ പൊലീസുകാരനാണ്. നല്ല പൊലീസുകാരന്‍ എന്ന പേരെടുത്ത ഉദയന്‍. നെടുമങ്ങാട് വെച്ച്‌ ഉദയന്‍ ഒരു അപകടത്തില്‍ മരിക്കുകയായിരുന്നു. ഉദയന്‍ മരിച്ച ശേഷമാണ് ആശ്രിത നിയമനത്തിന്റെ പേരില്‍ അമിതാബിനു ജോലി കിട്ടുന്നത്.

പ്രിയപ്പെട്ട നേതാവിന് അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്. രാത്രി ഏറെ വൈകിയാണ് കെഎം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചത്. അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ നടന്‍ മമ്മൂട്ടി. പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലെത്തിയാണ് മമ്മൂട്ടി അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

പ്രായത്തെ അതിജീവിച്ച ഊര്‍ജസ്വലനായ നേതാവായിരുന്നു കെ.എം.മാണിയെന്ന് നടന്‍ മമ്മൂട്ടി. അദേഹത്തിന്റെ വിയോഗം രാഷ്്ട്രീയ രംഗത്തിന് മാത്രമല്ല, കേരളത്തിന്റെ പൊതുരംഗത്തിനാകെ വലിയ നഷ്ടമാണ്. വ്യക്തിപരമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു. പാലാ ഭാഗത്ത് എവിടെയങ്കിലും വന്നാല്‍ അദ്ദേഹത്തിന്റെ വിളി വരും. എന്ത് സഹായമാണ് വേണ്ടെതെന്ന് ചോദിക്കുന്ന കരുതലായിരുന്നു മാണി സാര്‍. ഞാന്‍ എന്നായെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നാണ് ചോദിക്കുക– മമ്മൂട്ടി പറഞ്ഞു.കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു

ഉച്ചവരെ പാലയില്‍ കരിങ്ങോഴക്കല്‍ വീട്ടില്‍ കെഎം മാണിയുടെ പൊതുദര്‍ശനം നടക്കും. രണ്ട് മണി മുതല്‍ സംസ്‌കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്‌കാരം. എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മുഴുവന്‍ സമയവും പൊതുദര്‍ശനത്തിലും സംസ്‌കാരശുശ്രൂഷകളിലും പങ്കെടുക്കും.

കേരള രാഷ്ട്രീയത്തിലെ ചാണക്യനും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയുമായ കെഎം മാണിയുടെ മരണം ഞെട്ടലോടെയായിരുന്നു രാഷ്ട്രീയ ലോകം കേട്ടത്. വിലാപയാത്രയായി കൊണ്ടു വരുന്ന അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ന് സംസ്‌കരിക്കും.ഉച്ചവരെ പാലയില്‍ കരിങ്ങോഴക്കല്‍ വീട്ടില്‍ കെ എം മാണിയുടെ പൊതുദര്‍ശനം നടക്കും.

രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും.വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്കാരം. കരിങ്ങോഴക്കല്‍ വീട്ടില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരെയാണ് പാലാ കത്തീഡ്രല്‍ പള്ളി. എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മുഴുവന്‍ സമയവും പൊതുദര്‍ശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുക്കും.

അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ അങ്ങനെ വാര്‍ത്ത കൊടുത്ത് അബദ്ധം പറ്റിയിരിക്കുകയാണ് ഒരു ഹിന്ദി ദിന പത്രത്തിന്.

കെ എം മാണിക്ക് പകരം പത്രം കൊടുത്തിരിക്കുന്നത് വൈദ്യുത മന്ത്രിയായ എം എം മണിയുടെ ചിത്രം ആണ്. കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം മണി അന്തരിച്ചു എന്നാണ് ഫോട്ടോയടക്കം ഉള്ള വാര്‍ത്ത.

ബിജെപിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്ത്. രാജവെമ്പാലയ്ക്ക് പോലും അമിത് ഷായുടെ അത്രയ്ക്ക് വിഷമുണ്ടാകില്ലെന്ന് കെ സി വേണുഗോപാല്‍. വയനാടിനെ പാകിസ്ഥാനോട് താരതമ്യ ചെയ്ത് അമിത് ഷാ വയനാടിനെ അപമാനിച്ചുവെന്നും വയനാട് പാകിസ്ഥാനിലാണോ അതോ ഇന്ത്യയിലാണോ എന്ന് കഴിഞ്ഞ ദിവസം അമിത് ഷാ ചോദിച്ചിരുന്നു ഇതിനുള്ള മറുപടിയായി കെ സി വേണുഗോപാലില്‍ പറഞ്ഞു.

അമിത് ഷായ്ക്ക് വയനാടിന്‍റെ പാരമ്പര്യം അറിയില്ല. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണ് വയനാട്. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ ചുട്ട മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ വിളിക്കാത്തിടത്ത് പോയി ചായ കുടിച്ചയാളാണ് മോദി. കോണ‍ഗ്രസിനെ മോദി രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

സുപ്രീകോടതി റഫാല്‍ ഇടപാടില്‍ കോന്ദ്ര സര്‍ക്കാറിന്‍റെ വാദങ്ങള്‍ തള്ളിയതോടെ മോദി പ്രതിക്കൂട്ടിലായി. റഫാലില്‍ അഴിമതി നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. പ്രധാമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ടാണ് ഇടപാട് നടത്തിയതെന്നത് സുപ്രീംകോടതിശരിവെച്ചെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Copyright © . All rights reserved