അത്തം മുതല്‍ തിരുവോണം വരെ സംസ്ഥാനത്ത് 484.22 കോടിയുടെ മദ്യ വില്‍പ്പന നടന്നു.  ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം വിറ്റതാകട്ടെ 450 കോടിയുടെ മദ്യം. 34 കോടിലധികം ബെവ്ക്കോക്കു നേട്ടം. തിരുവോണ നാളിലും മദ്യവില്‍പ്പനയില്‍ റിക്കോര്‍ഡ്. 43.12 കോടിയുടെ മദ്യം ബെവ്ക്കോ ഔട്ട് ലെറ്റു വഴി കഴിഞ്ഞ ദിവസം നടന്നു. 38.86 കോടിയാണ് കഴിഞ്ഞ വര്‍ഷം തിരുവോണ നാളിലെ വില്‍പ്പന. 245 ഔട്ട് ലൈറ്റുകളാണ് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

വെയ്ര്‍ഹൗസുകള്‍ കഴിഞ്ഞ ദിവസം അവധിയായതിനാല്‍ ബാറുകളിലേക്ക് സ്റ്റോക്കെടുത്തിട്ടില്ല. ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് ഉത്രാട നാളിലാണ്. 71 കോടിയുടെ മദ്യമാണ് ഔട്ട് ലൈറ്റുകള്‍- ബാറുകള്‍ എന്നിവ വഴി വിറ്റത്. പാതയോരത്തു നിന്നും മാറ്റേണ്ടി വന്ന ബെവ്ക്കോയുടെ 25 ഔട്ട് ലെറ്റുകള്‍ തുറക്കാനായിട്ടില്ല. പക്ഷെ വലിയ കെട്ടിടങ്ങളിലേക്ക് ഔട്ട് ലൈറ്റുകള്‍ മാറ്റിയും കൂടുതല്‍ കൗണ്ടറുകള്‍ തുറന്നുമാണ് ബെവ്ക്കോ വരുമാന നേട്ടമുണ്ടാക്കിയത്. മാത്രമല്ല ബെവ്ക്കോയുടെ ലാഭശതമാനം 24 നിന്ന് 29ആക്കി മാറ്റിയതും വരുമാനം വര്‍ദ്ധനയ്‍ക്ക് കാരണമായി.