Kerala

ടെലിവിഷൻ അവതാരകയായി പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിങ്ങർ എന്ന ടെലിവിഷൻ പരിപാടിയിൽ അവതാരകയായിരുന്നു രഞ്ജിനി ഹരിദാസ്. ചൈന ടൌൺ, തൽസമയം ഒരു പെൺകുട്ടി, എൻട്രി തുടങ്ങിയവ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായിരുന്നു രഞ്‌ജി ഹരിദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് നിരവധി വിമർശങ്ങളും നേരിടാറുണ്ട്‌.

ഇപ്പോഴിതാ പരിപാടികൾക്ക് പോയി കഴിഞ്ഞാൽ അവിടെയുള്ളവരുടെ കൂടെ കിടന്നിട്ടേ തിരിച്ചു പോകാറുള്ളൂ എന്നുപറഞ്ഞതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുയാണ് രഞ്ജിനി ഹരിദാസ്. തനിക്ക് പരിചയമില്ലാത്ത സ്ഥലത്ത് പരിപാടിക്ക് പോയാൽ പരിപാടി കഴിഞ്ഞ ഉടനെ അവിടെനിന്നും തിരുച്ചുപോകുമായിരുന്നു രഞ്ജിനി. എന്നാൽ അങ്ങനെ ഒരു സ്ഥലത്ത് ചെന്നപ്പോൾ തിരിച്ചു വരാൻ കഴിയാതെ വന്ന അവസ്ഥയെകുറിച്ച് തുറന്നുപറയുകയാണ് താരമിപ്പോൾ. റെഡ്കാർപെറ്റിൽ അഥിതിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരാൾ തന്റെ അടുത്തുവന്ന് പേയ്‌മെന്റ്ന്റെ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു. രാത്രി ആയിരുന്നു ആയാൾ തന്റെ അടുത്ത് വന്നത്‌. ഇന്ന് നിന്നിട്ടു നാളെ പോയാൽ മതിയല്ലോ എന്ന് ആയാൾ തന്നോട് ചോദിചെന്നും എന്നാൽ തനിക്ക് ഇന്നുതന്നെ വീട്ടിൽ പോകണമെന്നു താൻ പറഞ്ഞെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. ഇന്ന് രാത്രി അയാളോടൊപ്പം കിടന്ന് രാവിലെ സന്തോഷത്തോടെ പോകുമെന്ന് താൻ കോഡിനേറ്ററോട് പറഞ്ഞതായി ആയാൾ തന്നോട് പറഞ്ഞു. എന്നാൽ അതിന്റെ സത്യാവസ്ഥ അറിയുവാൻവേണ്ടി താൻ അവിടുത്തെ ആൾക്കാരെയും ഡ്രൈവറെയും വിളിച്ചു വരുത്തി ചോദിച്ചു.

ചേട്ടനോട് താൻ പറഞ്ഞിരുന്നോ ഇദ്ദേഹത്തിന്റെ കൂടെ ഇന്ന് കിടന്നുറങ്ങുമെന്നും അതിനുവേണ്ടി ഞാൻ കാശ് വാങ്ങിയെന്നുമൊക്കെ. അപ്പോൾ അയാൾ ഇല്ലെന്ന് പറഞ്ഞു. അതോടെ ആ പ്രശ്‌നം അവിടെ കഴിഞ്ഞെന്നും രഞ്ജിനി പറയുന്നു. എന്നാൽ താരത്തിന്റെ ഈ തുറന്നു പറച്ചിൽ വിമർശനങ്ങൾക്കാണ് വഴിവെച്ചത്.

 

തൊടുപുഴയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ പെൺകുട്ടിയും മരണത്തിന് കീഴടങ്ങി. തൊടുപുഴ ചിറ്റൂർ സ്വദേശിനി സിൽന (20) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഡിസംബർ 30 ന് സിൽനയുടെ കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിഷം കഴിച്ചതിനെ തുടർന്ന് സിൽനയുടെ പിതാവ് ആന്റണി (62) മാതാവ് ജെസി (56) എന്നിവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാതാവ് ജെസി ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിച്ചു. ചികിത്സയിൽ കഴിയുകയായിരുന്ന പിതാവ് ആന്റണി ജനുവരി ഒന്നിന് മരണപ്പെട്ടിരുന്നു.

കൂലിപ്പണിക്കാരനായ ആന്റണിക്ക് കടബാധ്യതയുള്ളതായാണ് വിവരം. ആന്റണിയുടെ ഭാര്യ ജെസി തൊടുപുഴയിൽ ബേക്കറി നടത്തി വരികയായിരുന്നു. പലരിൽ നിന്നായി വാങ്ങിയ പണം തിരിച്ച് കൊടുക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ വീടിന്റെ വാടക മാസങ്ങളായി നൽകിയിട്ടില്ലെന്നാണ് വിവരം.

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ വഴിത്തിരിവായി ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്. കൂടത്തായിയില്‍ കൊല്ലപ്പെട്ടവരില്‍ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡിന്റെ അംശമോ മറ്റു വിഷാംശങ്ങളോ കണ്ടെത്താനായില്ല. ദേശീയ ഫൊറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടിലാണ് അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളില്‍ വിഷാംശം കണ്ടെത്തിയില്ലെന്ന വിവരമുള്ളത്.

കൂടത്തായി കേസില്‍ പ്രതിയായ ജോളി ഭര്‍തൃമാതാവായ അന്നമ്മ തോമസിനെ 2002-ല്‍ ആട്ടിന്‍സൂപ്പില്‍ ‘ഡോഗ് കില്‍’ എന്ന വിഷം കലര്‍ത്തി നല്‍കിയും ബന്ധുക്കളായ മൂന്നുപേരെ സയനൈഡ് നല്‍കിയും കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

അന്നമ്മയെ കൊല്ലാന്‍ ഉപയോഗിച്ച വിഷം ജോളി മൃഗാശുപത്രിയില്‍നിന്ന് വാങ്ങിയതിന്റെ രേഖകളും തെളിവുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മറ്റുമൂന്നുപേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയാണെന്നത് ജോളിയുടെ കുറ്റസമ്മത മൊഴിയാണ്.

അതേസമയം, മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം കാരണമാകാം സയനൈഡിന്റെ അംശമോ വിഷാംശമോ കണ്ടുപിടിക്കാന്‍ കഴിയാത്തതന്നാണ് നിലവിലെ നിഗമനം. വിഷാംശം തെളിയിക്കാനായി വിദേശരാജ്യങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് സാധ്യതയുണ്ടോ എന്നകാര്യവും പ്രോസിക്യൂഷന്‍ പരിശോധിച്ച് വരികയാണ്.

2019-ലാണ് നാടിനെ ഞെട്ടിച്ച് കൂടത്തായി കേസിലെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹാവശിഷ്ടങ്ങള്‍ മാസങ്ങള്‍ക്ക് ശേഷമാണ് ഫൊറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചത്. റീജണല്‍ ഫൊറന്‍സിക് ലാബിലും ദേശീയ ഫൊറന്‍സിക് ലാബിലുമായിരുന്നു പരിശോധന.

14 വര്‍ഷത്തിനിടെ ജോളി ജോസഫ് ഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃമാതാവ് അന്നമ്മ തോമസ്, ഭര്‍തൃപിതാവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ വിഷം നല്‍കിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണ് കൂടത്തായി കേസ്.

 

ചലച്ചിത്ര പുരസ്‌കാത നിറവില്‍ നില്‍ക്കുന്ന താരം ഇന്ദ്രന്‍ന്‍സ് സിനിമാ ലോകത്തെ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല എന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു. സത്യമറിയാതെ എങ്ങനെ ഒരാളെ കുറ്റക്കാരനാക്കാന്‍ ആകില്ലെന്നും കുറ്റം തെളിഞ്ഞാല്‍ തനിക്കത് വലിയ ഞെട്ടലുണ്ടാക്കുമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

അതേസമയം കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടി തനിക്ക് മകളെ പോലെയാണ് എന്നും വളരെ അടുപ്പം സൂക്ഷിക്കുന്ന കുട്ടിയാണ് എന്നും ഇന്ദ്രന്‍സ് വിശദീകരിച്ചു.  അഭിമുഖത്തിലാണ് ഇന്ദ്രന്‍സിന്റെ വാക്കുകള്‍. ഹോം സിനിമ ഇറങ്ങിയപ്പാഴാണ് ദിലീപുമായി അവസാനമായി സംസാരിച്ചതെന്നും പക്ഷേ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെയും സംസാരിച്ചിട്ടില്ലെന്നും ഇന്ദ്രന്‍സ് പറയുന്നുണ്ട്.

താന്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരാനാക്കുക. ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അത് ഞെട്ടലുണ്ടാക്കും. അക്രമിക്കപ്പെട്ട പെണ്‍കുട്ടി വളരെ നല്ല കുട്ടിയാണ്. എനിക്ക് മകളെ പോലെയാണ്. നടിക്ക് സംഭവിച്ചത് കേട്ട് എനിക്ക് വളരെ വിഷമം തോന്നിയെന്നുമാണ് ഇന്ദ്രന്‍സ് പ്രതികരിച്ചിരിക്കുന്നത്.

കൂടാതെ ഈ സംഭവത്തോടെ മലയാള സിനിമാ മേഖലയില്‍ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ടെന്നും പരസ്പരം വിശ്വാസമില്ലാത്ത അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഏഴു വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത. കൈകളിലും കാലുകളിലുമാണ് പൊള്ളലേല്‍പിച്ചത്. ഇടുക്കി കുമളിക്കു സമീപം അട്ടക്കുളത്ത് ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. അടുത്ത വീട്ടില്‍നിന്ന് ടയര്‍ എടുത്ത് കത്തിച്ചതിനായിരുന്നു ക്രൂരമായ ശിക്ഷ. പൊള്ളലേറ്റ കുട്ടി ചികിത്സത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവം നടക്കുമ്പോൾ വീട്ടിൽ അമ്മയും രണ്ടു മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛൻ പുറത്തു പോയിരുന്നു. മൂത്ത കുട്ടിയായ ഏഴു വയസ്സുകാരൻ അടുത്തുള്ള വീട്ടിൽനിന്നു ടയർ എടുത്തുകൊണ്ടുവന്നെന്നും ഇതിനു ശിക്ഷയായാണ് കൈകളിലും കാലിലും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നും അമ്മ പൊലീസിനോടു പറഞ്ഞു.

കൂടാതെ, കണ്ണിൽ മുളകുപൊടി തേച്ചതായി കുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ അയൽവാസികളും വാർഡ് അംഗവും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്നു പൊലീസ് അറിയിച്ചു.

ബാലതാരമായി അഭിനയ രംഗത്തെത്തി മലയാള ചലച്ചിത്ര മേഖലയിലെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് കാവ്യ മാധവൻ. അഭിനയ മികവുകൊണ്ടും തന്റെ ശാലീന സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ആദ്യമായി നായികാ വേഷം ചെയ്തു തുടങ്ങിയത്. പിന്നീട് മലയാളത്തിലെ പ്രമുഖ നായകൻമാരുടെ കൂടെ കാവ്യ അഭിനയിച്ചിട്ടുണ്ട്.

ഒരു കാലത്ത് പ്രേക്ഷകരുടെ ഇഷ്ട്ട താര ജോഡികളായിരുന്നു ദിലീപും കാവ്യയും. 2009ൽ ആയിരുന്നു നിശാൽ ചന്ദ്രയുമായുള്ള താരത്തിന്റ വിവാഹം. എന്നാൽ രണ്ടുവർഷത്തിനു ശേഷം വിവാഹ മോചിതയായ താരം 2016ൽ ദിലീപിനെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവർക്കും മഹാലക്ഷ്മി എന്നൊരു മകളുമുണ്ട്.ഏറെ വിവാദങ്ങൾ സൃഷിട്ടിച്ച വിവാഹമായിരിന്നു ഇരുവരുടെയും.

ഇപ്പോൾ കാവ്യ അഭിനയത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയാണ്. അതുപോലെ സോഷ്യൽ മീഡിയയിലും താരം സജീവമല്ല. എന്നാലും താരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളും വീഡിയോകളും വയറലായി മാറാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ കാവ്യ ജനിച്ചുവളർന്ന നീലേശ്വരത്തെ വീടിനെ കുറിച്ച് ഒരു വ്ലോഗർ നടത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.

കാസർഗോഡ് ജില്ലയിലെ നീലേശ്വരത്താണ് താരത്തിന്റെ വീട്. വളരെ ദയനീയാവസ്ഥയിലാണ് ഇപ്പോൾ ആ വീട്. വീടിന്റെ പകുതിയും ഇടിഞ്ഞു തകർന്ന് കാടുപിടിച്ച അവസ്ഥയാണ് കാണാൻ കഴിയുന്നത്. അയൽവാസി അയാളുടെ കടയിലേക്ക് അവശ്യമുള്ള സാധങ്ങൾ സൂക്ഷിക്കുന്നത് ഈ വീട്ടിലാണ്. മുറികളെല്ലാം ഇടിഞ്ഞു ആകെ നാശമായി കിടക്കുകയാണ്. നല്ലൊരു വഴിപോലും ഇല്ലാതെ ശോഷിച്ചുപോയ അവസ്ഥയിലാണ് വീടിപ്പോൾ. ഒരുകാലത്തു ആ പ്രദേശത്തെ ഏറ്റവും വലിയ വീട് അതായിരുന്നു. ഈ വീഡിയോയ്ക്ക് നിരവധി കമെന്റുകളാണ് വരുന്നത്.

വീടില്ലാത്ത എത്രയോപേർ ഉണ്ട് അപ്പോഴണ് ഇത്രയും നല്ല വീട് ഇങ്ങനെ നശിച്ചു കാണുന്നത്‌. വന്നവഴി മറന്നു, ഈ വീടുപോലെ തന്നെയാണ് ഇപ്പോൾ കാവ്യയുടെ മനസ്സ്, വീടില്ലാത്തവർക്ക് കൊടുക്കാമായിരുന്നു എന്ന് തുടങ്ങി നിരവധി കമന്റുകളാണ് കാവ്യയെ വിമർശിച്ചുകൊണ്ട് പ്രേക്ഷകർ പങ്കുവെയ്ക്കുന്നത്. കൂടാതെ നയൻതാരയുടെ പഴയ വീട് ഇപ്പോഴും നല്ല രീതിയിൽ സൂക്ഷിക്കുന്നുണ്ടെന്നും നസ്രിയയും വന്ന വഴി മറന്നിട്ടില്ലെന്നും ആളുകൾ പറയുന്നു.

വഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് നടന്‍ അറസ്റ്റിലായത്. ഹൈക്കോടതി നിര്‍ദേശപ്രകാരം അടിമാലിയെ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.

കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍ കുമാറാണ് ബാബുരാജിനെതിരെ പരാതി നല്‍കിയത്. മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി. 2020 ജനുവരിയില്‍ ഈ റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കിയിരുന്നു.

40 ലക്ഷം രൂപ കരുതല്‍ധനമായി വാങ്ങി. സ്ഥാപന ലൈസന്‍സിനായി അരുണ്‍ കുമാര്‍ പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷിച്ചു. എന്നാല്‍, ഈ സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് മറുപടി നല്‍കി.
മൂന്നാര്‍ ആനവിരട്ടി കമ്പിലൈന്‍ ഭാഗത്ത് 22 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതാണ് വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ്ബ്. ഇതില്‍ അഞ്ച് കെട്ടിടങ്ങള്‍ക്ക് മാത്രമേ പള്ളിവാസല്‍ പഞ്ചായത്ത് നമ്പറിട്ടിട്ടുള്ളൂവെന്നും പരാതിയിലുണ്ട്. ബാബുരാജിന് നല്‍കിയ 40 ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാണ് അരുണിന്റെ ആവശ്യം.

പല അവധികള്‍ പറഞ്ഞെങ്കിലും തുക നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അടിമാലി കോടതിയിലും അരുണ്‍ കുമാര്‍ കേസ് കൊടുത്തു. കോടതി, അടിമാലി പൊലീസിനോട് വഞ്ചനാക്കുറ്റത്തിന് കേസ് എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

കൊല്ലത്ത് വീട്ടമ്മയെ റബ്ബര്‍ത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. കോട്ടപ്പുറം സ്വദേശി ഷീലയുടെ മരണത്തില്‍ പച്ചയില്‍ മന്‍മഥ വിലാസത്തില്‍ നിതിന്‍ (കുട്ടായി-32) ആണ് അറസ്റ്റിലായത്. ഇയാളുടെ മര്‍ദനത്തെ തുടര്‍ന്ന് ഷീല ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

സംഭവത്തില്‍ നിതിനെതിരെ മര്‍ദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മരിക്കുന്നതിനു മുന്‍പ് ഷീല മരുമകള്‍ക്ക് അയച്ച സന്ദേശത്തില്‍ മര്‍ദനത്തെ കുറിച്ച് പറയുന്നുണ്ട്. ‘എന്നെ കുട്ടായി അടിച്ചു. ഞാന്‍ ചാവാന്‍ പോകുന്നു.’ എന്നാണ് മരുമകള്‍ക്ക് അയച്ച സന്ദേശം.

ഇക്കാര്യം മകനോട് പറയേണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഷീല മുത്തശ്ശിയെ കാണാന്‍ പോയപ്പോള്‍ നിതിന്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയാണ് ഷീലയെ നിധിന്‍ ക്രൂരമായി മര്‍ദിച്ചത്.

ഈ സംഭവം കഴിഞ്ഞ് ഷീല വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജീവനൊടുക്കുകയായിരുന്നു. വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ബന്ധുക്കള്ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തു വന്നത്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധ നേടിയ താരമാണ് ആര്യ. ബഡായി ആര്യ എന്ന് പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടിരുന്ന താരം ബിഗ്‌ബോസ് സീസൺ രണ്ടിൽ പങ്കെടുത്തതോടെ കൂടുതൽ പ്രേക്ഷക പ്രീതി നേടി. മോഡലിംഗിൽ കഴിവ് തെളിയിച്ച താരത്തിന്റെ ഫോട്ടോഷോട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. വിനീത് ശ്രീനിവാസൻ നായകാനായ കുഞ്ഞിരാമായണം എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ സ്റ്റേജ് ഷോകളിൽ ആങ്കറായും താരം എത്താറുണ്ട്.

ഇപ്പോഴിതാ തന്റെ ലിവിങ് ടുഗതർ റിലേഷനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ആര്യ. ബിഗ്‌ബോസിൽ പങ്കെടുക്കാൻ പോയപ്പോൾ തന്റെ ലിവിങ് ടുഗതർ പാർട്ടണർ മറ്റൊരു സുഹൃത്തുമായി ബന്ധം പുലർത്തിയതായി ആര്യ പറയുന്നു. തന്റെ വീട്ടിൽ എല്ലാവർക്കും അറിയുമായിരുന്നു ഞങ്ങളുടെ ബന്ധം. കൂടാതെ തന്റെ വീട്ടിലും അയാളുടെ ദുബായിലെ ഫ്ലാറ്റിലുമാണ് താമസിച്ചിരുന്നത്.

താൻ ബിഗ്‌ബോസിൽ പോയി തിരിച്ചിറങ്ങിയ ദിവസം അയാളെ വിളിച്ചു. എന്നാൽ ഫോൺ എടുത്തില്ല. ഒരുപാട് തവണ വിളിച്ചു. അയാൾ ഫോൺ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്തില്ല. ബിഗ്‌ബോസിൽ നിന്നും വിളിച്ചപ്പോഴും ഫോൺ എടുത്തിരുന്നില്ല അപ്പോൾ തന്നെ സംശയം തോന്നിയിരുന്നു.

താൻ ബിഗ്‌ബോസിൽ ആയിരുന്നപ്പോൾ പുറത്ത് അയാൾ മറ്റൊരു ബന്ധം തേടി പോകുകയായിരുന്നു. ബിഗ്‌ബോസിൽ നിന്ന് ഇറങ്ങി അയാളെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല പിന്നീട് വീട്ടിൽ വിളിച്ചപ്പോഴാണ് കാര്യങ്ങൾ മനസിലായത്. തന്റെ സുഹൃത്തായ പെൺകുട്ടിയുമായി അയാൾ റിലേഷനിൽ ആയെന്ന്. അവൾ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായിരുന്നു. ആര്യ പറഞ്ഞു.

ചങ്ങനാശേരി സ്വദേശിനിയായ 20കാരിയെ മുംബൈയില്‍ മരിച്ച നിലയില്‍
കണ്ടെത്തിയ സംഭവം സാഹസിക സ്റ്റണ്ടിനിടെ നടന്ന അപകടമാണെന്ന് റിപ്പോര്‍ട്ട്.
ഞായറാഴ്ച പുലര്‍ച്ചെ മുംബൈ പനവേലിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് ചങ്ങനാശേരി സ്വദേശിനി റോസ്‌മേരി നിരീഷിനെ കണ്ടെത്തിയത്. അപകട ശേഷം നടത്തിയ അന്വേഷണത്തില്‍ സാഹസിക സ്റ്റണ്ട് ആണ് മരണത്തിലെത്തിച്ചതെന്ന് പോലീസ് അറിയിച്ചു.

അമിറ്റി യൂണിവേഴ്സിറ്റിയിലെ ഫാഷന്‍ ഡിസൈനിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു റോസ്‌മേരി. കോട്ടയത്തെ വ്യവസായിയായ നിരീഷ് തോമസിന്റെ മകളാണ് റോസ് മേരി. 17 വയസ്സുള്ള ഒരു സഹോദരനും ആറ് വയസ്സുള്ള സഹോദരിയും ഉണ്ട്.

ശനിയാഴ്ച സുഹൃത്ത് സംബിത് ലംബുവിന്റെ എട്ടാം നിലയിലെ ഫ്‌ലാറ്റില്‍ കോളേജ് പ്രോജക്റ്റിനായി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മാണം നടക്കുകയായിരുന്നു. ഇതേ സമുച്ചയത്തിലെ മറ്റൊരു കെട്ടിടമായ ‘മാരിഗോള്‍ഡിന്റെ’ 11-ാം നിലയിലാണ് റോസ്‌മേരി താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെ യുവതിയെ കെട്ടിട സമുച്ചയ പരിസരത്തു വീണുകിടക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ സുഹൃത്തായ ലംബുവിനെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് സുഹൃത്ത് വീണ വിവരം അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

പന്‍വേല്‍ താലൂക്ക് പോലീസ് നടത്തിയ അന്വേഷണത്തില്‍, ബാല്‍ക്കണിയുടെ പുറംഭാഗത്ത് കെട്ടിയ നിലയില്‍ താല്‍ക്കാലിക ബെഡ്ഷീറ്റ് കയര്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍, യുവതിയുടെ മറ്റ് സഹപാഠികള്‍ ഏഴാം നിലയിലാണ് താമസിച്ചിരുന്നത് എന്ന് കണ്ടെത്തി.

ശനിയാഴ്ച ലംബുവും മറ്റ് സുഹൃത്തുക്കളും എട്ടാം നിലയിലെ ഫ്‌ലാറ്റില്‍ ഷൂട്ടിംഗ് തിരക്കിലായിരിക്കുമ്പോള്‍, യുവതി ബെഡ്ഷീറ്റ് കൊണ്ട് കയര്‍ തീര്‍ത്ത് ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ കയറി സാഹസിക സ്റ്റണ്ടിന് ശ്രമിച്ചിരുന്നു. തുടര്‍ന്ന് സ്ലൈഡിംഗ് വിന്‍ഡോകള്‍ തുറന്ന് ഹാളില്‍ പ്രവേശിച്ച് പുറത്തിറങ്ങി. പിന്നീട് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മെയിന്‍ ഡോറില്‍ നിന്ന് എട്ടാം നിലയിലെ ഫ്‌ലാറ്റിലേക്ക് മടങ്ങി.

”ഞായറാഴ്ച രാവിലെയും യുവതി അതേ സ്റ്റണ്ടിന് ശ്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു. പിടി നഷ്ടപ്പെട്ടതും താഴേക്കു പതിക്കുകയായിരുന്നിരിക്കാം. പ്രഥമദൃഷ്ട്യാ, മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ല. അന്വേഷണം തുടരുകയാണ്. ഞങ്ങള്‍ അപകടമരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്, ”പന്‍വേല്‍ താലൂക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ ജഗദീഷ് ഷെല്‍ക്കര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved