ഭാര്യയുടെ വിയോഗത്തിന് മൂന്ന് വർഷം തികയുമ്പോൾ ശ്രീയുടെ ഒരു ചെറിയ മോഹം സാധിച്ചുകൊടുക്കാൻ കഴിയാത്തതിന്റെ വിങ്ങൽ ഇന്നും മനസ്സിലുണ്ടെന്ന് ബിജു നാരായണൻ. ഓർമദിനത്തിൽ ശ്രീലതയ്ക്കായി ‘ഓർമകൾ മാത്രം’ എന്ന പേരിൽ ഒരു സംഗീത ആൽബവും ബിജു സമർപ്പിക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യയുടെ നടക്കാതെ പോയ ആഗ്രഹത്തെ കുറിച്ച് ബിജു പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ….
ശ്രീ ഫെയ്‌സ്ബുക്ക് അക്കൗണ്ടോ ഇ-മെയിലോ ഒന്നുമില്ലാതിരുന്ന ഒരാളാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ. ഞാനും മക്കളും കുടുംബവും മാത്രമായിരുന്നു എന്നും അവളുടെ മനസ്സിൽ. വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഒന്നുമില്ലാതിരുന്ന ശ്രീ എന്നോട് ആവശ്യപ്പെട്ട ഒരു ചെറിയ കാര്യം സാധിച്ചുകൊടുക്കാൻ കഴിയാതിരുന്നതിന്റെ വിങ്ങൽ ഇന്നും മനസ്സിലുണ്ട്.
കളമശ്ശേരിയിലെ പുഴയോരത്തെ ഞങ്ങളുടെ വീട്ടിൽ ഗായകരുടെ കൂട്ടായ്മയായ സമം ഓർഗനൈസേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റി കൂടിയിരുന്നപ്പോഴാണ് സംഭവം. അവിടെയെത്തിയ എല്ലാ ഗായകരുടെയും കൂടെ നിന്നു തനിക്ക് ഒരു ഫോട്ടോ എടുക്കണമെന്നാണ് ശ്രീ പറഞ്ഞത്. അതിനെന്താ എടുക്കാമല്ലോ എന്നു ഞാൻ പറഞ്ഞെങ്കിലും അന്ന് ഗൗരവമുള്ള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തിൽ ഫോട്ടോയുടെ കാര്യം മറന്നു പോയി.
എല്ലാവരും പോയ ശേഷമാണ് അതു ഞാൻ ഓർക്കുന്നത്. അടുത്ത തവണ നമുക്ക് ഉറപ്പായി ഫോട്ടോ എടുക്കാമെന്നു ഞാൻ ശ്രീയോട് പറഞ്ഞു. എന്നാൽ, അതിന് കാത്തുനിൽക്കാതെ അർബുദ രോഗം അവളെ കവർന്നെടുത്തു. ഒരു ദിവസം പോലും തനിക്ക് ഭാര്യയെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ ആകില്ല എന്നാണ് എല്ലാ അഭിമുഖങ്ങളിലും ബിജു പറഞ്ഞിട്ടുള്ളത്. 10 വര്‍ഷത്തെ പ്രണയത്തിന് ശേഷം 1998 ജനുവരി 23നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. എറണാകുളം മഹാരാജാസില്‍ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ശ്രീലത 2019 ആഗസ്റ്റ് 13നാണ് മരണപ്പെടുന്നത്.
കോട്ടയത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. മറിയപ്പള്ളി പള്ളത്ത് വാടകയ്ക്കു താമസിക്കുന്ന പുത്തന്‍മഠം വീട്ടില്‍ സുദര്‍ശനന്‍ (റിട്ട.മിലിട്ടറി, 67), ഭാര്യ ഷൈലജ (57) എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.15 ന് എം.സി റോഡില്‍ മറിയപ്പള്ളി നാട്ടകം ഭാഗത്തായിരുന്നു അപകടം നടന്നത്. ഷൈലജയുടെ സഹോദരന്റെ മകളുടെ കല്യാണ ഒരുക്കങ്ങള്‍ക്കായി മറിയപ്പള്ളിയിലെ കുടുംബവീട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടം നടന്നത്.
ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തിരുവല്ലയില്‍ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഉടന്‍ തന്നെ ഇരുവരേയും ഉടന്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യാത്രാമധ്യേ ഷൈലജയുടെ മരണം സംഭവിച്ചിരുന്നു.
സുദര്‍ശനന്റെ പരുക്കു ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്നു പോലീസ് ഷൈലജയുടെ മൃതദേഹം ജനറല്‍ ആശുപത്രിയിലും സുദര്‍ശനന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലും. സംസ്‌കാരം ഇന്നു വൈകുന്നേരം .
പ്രണയത്തെക്കുറിച്ചും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും മനസ് തുറന്ന് ഗോപി സുന്ദറും, അമൃത സുരേഷും. ഇവരുടെ പുതിയ ഗാനമായ തൊന്തരവാ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരുടെയും തുറന്ന് പറച്ചിൽ. തൊന്തരവാ എന്ന് പറഞ്ഞൊരു സാധാരണ പോസ്റ്റര്‍ ഇട്ടിരുന്നു. മൂന്നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും രണ്ടോ മൂന്നോ കമന്റുകളാണ് വന്നത്.
ഒരു ദിവസമായപ്പോള്‍ എട്ട് കമന്റ് എന്തോ ആയിരുന്നു. ആളുകള്‍ക്കെന്തെങ്കിലും സ്‌പൈസി വേണമെന്ന് മനസിലാക്കിയത് അപ്പോഴാണ്. അതുകൊണ്ടാണ് വീഡിയോയിലെ ഒരു ഷോട്ട് എടുത്തിട്ടത്. ഒന്ന് ഉമ്മ വെക്കാന്‍ പോവുന്നു എന്നുള്ള ചിത്രമാണ്. ആളുകള്‍ അതാസ്വദിക്കുകയും അതിനെ കുറ്റം പറയുകയുമായിരുന്നു ആളുകള്‍. ഞാന്‍ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
എനിക്ക് വ്യൂ കിട്ടണമായിരുന്നു. ഒരു മിനിട്ടിനുള്ളില്‍ തന്നെ അത് വൈറലായി മാറിയിരുന്നു. എന്റെ ആവശ്യം മാത്രമേ ഞാന്‍ നോക്കിയുള്ളൂ. എന്തെങ്കിലും കുഴപ്പമുള്ള സാധനം മാത്രമേ ഞാനും നോക്കുകയുള്ളൂ. ആളുകളുടെ ഒരു സൈക്കോളജി അങ്ങനെയാണ്. ഞങ്ങള്‍ ഒന്നിച്ചിരുന്നപ്പോഴാണ് ആ ഭാഗം എടുത്ത് ഇടാമെന്ന് പറഞ്ഞത്. എങ്ങനെയെങ്കിലും പാട്ട് ആളുകളിലേക്ക് എത്തിക്കാനുള്ള വഴിയാണ് ഞങ്ങള്‍ നോക്കിയത്. കൂടാതെ ഇരുവരുടെയും പ്രണയത്തെക്കുറിച്ചും അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.
അത് നമ്മളുടെ വളരെ പേഴസ്ണലായിട്ടുള്ള സ്‌പേസാണെന്നായിരുന്നു അമൃത പറഞ്ഞത്, ഞങ്ങള്‍ പൊന്നുപോലെ സൂക്ഷിക്കുന്ന മൊമന്റാണ്. അത് ഷെയര്‍ ചെയ്യാന്‍ താല്‍പ്യമില്ലെന്നുമായിരുന്നു ഗോപി സുന്ദറിന്റെ വാക്കുകൾ. മറ്റുള്ളവരുടെ ലവ് സ്‌റ്റോറിയൊക്കെ അറിയാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ, നമ്മളത് മാക്‌സിമം വേണ്ടെന്ന് വെച്ച് പോവാറാണ്, അതേ പോലെ നിങ്ങളും ചെയ്താല്‍ മതി എന്നായിരുന്നു താരങ്ങളുടെ പ്രതികരണം.
ഞാൻ എന്റെ ജീവിതത്തിൽ അത്ര ഈസിയായിട്ടുള്ള തീരുമാനങ്ങളൊന്നുമല്ല ഇപ്പോൾ എടുത്തിട്ടുള്ളത്. ഫാമിലിയിലൊക്കെ മുറുമുറുപ്പുകളുണ്ടായിട്ടുണ്ട്. എന്റെ ചിന്തകളെ പ്രാക്ടിക്കലി സമീപിക്കുന്നയാളെയാണ് എനിക്ക് പാര്‍ട്‌നറായി കിട്ടിയിട്ടുള്ളതെന്ന് അമൃത പറയുന്നു. അതേ പോലെ ജീവിച്ച് കാണിക്കുന്നയാളാണ് അദ്ദേഹം. എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ചോദിക്കുമ്പോള്‍ നീയെന്തിനാണ് പേടിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യമെന്നും അമൃത പറയുന്നു. ഞാൻ പണ്ടേ ഗോപി സുന്ദർ ഫാനാണ്. ഏകദേശം ഒരു 10 വര്‍ഷം മുമ്പ് ഒരു പരിപാടിക്കിടെ ഞാൻ ഗോപിയേട്ടനെ കണ്ടപ്പോള്‍ ഞാന്‍ നിങ്ങളുടെ ഫാനാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളെല്ലാം ഇഷ്ടമാണെന്നും അമൃത പറയുന്നു.
തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയയും വയോധികയുമായ മനോരമയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പ്രതിയായ </span><span style=”font-size: 14pt;”>ആദം അലി എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. തനിക്ക് പൂക്കൾ വേണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ്പ്രതി മനോരമയെ സമീപിച്ചത്. സ്ഥിരം കാണുന്ന വ്യക്തിയായതിനാൽ ആദം അലിയോട് പൂക്കൾ താൻ പറിച്ചു നൽകാം എന്ന് മനോരമ പറയുകയായിരുന്നു.
തുടർന്ന് മനോരമ പൂക്കൾ പറിക്കുന്നതിനിടയിലാണ് ആദം അലി പിന്നിലൂടെ ചെന്ന് മനോരമയെ ആക്രമിച്ചത്. മാല പൊട്ടിക്കുവാൻ ആയിരുന്നു ശ്രമം. എന്നാൽ ആ ശ്രമം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നും ആദം അലി പോലീസിന് മൊഴി നൽകി. അപ്രതീക്ഷിതമായി ആദം അലി പിന്നിലൂടെയെത്തി മാല പൊട്ടിച്ചെടുക്കാൻ നോക്കിയതും മനോരമ ഇതിനെ എതിർത്തു.
പിന്നാലെ തന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രതി മനോരമയുടെ കഴുത്തിന് കുത്തുകയായിരുന്നു. അതിനുശേഷം മാല പൊട്ടിച്ച് എടുത്തു. മനോരമ നിലവിളിക്കുവാൻ ശ്രമിച്ചപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ച് തുണികൊണ്ട് വായും മൂക്കും അമർത്തിപ്പിടിച്ചു. കയ്യിൽ ധരിച്ചിരുന്ന വളകളും പ്രതി ഊരിയെടുത്തു. അപ്പോഴേക്കും മനോരമ കൊല്ലപ്പെട്ടിരുന്നു.
താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നും ഇതിനു ശേഷം മൃതദേഹം കിണറ്റിലിട്ടുവെന്നുമാണ് പ്രതി മൊഴി നൽകിയത്. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വീടിനു സമീപത്തെ ഓടയിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. എന്നാൽ മോഷ്ടിച്ച സ്വർണം പൊലീസിന് ഇതുവരെ കണ്ടെത്താനായില്ല. ചെന്നെെയിൽ നിന്നും പിടികൂടിയ പ്രതിയെ കേരളത്തിലെത്തിച്ച് റിമാൻഡ് ചെയ്തിരുന്നു.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി അന്വേഷണസംഘം കണ്ടെടുത്തു. എന്നാൽ കേശവദാസപുരത്ത് മനോരമയെന്ന വീട്ടമ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി അന്വേഷണസംഘം കണ്ടെടുത്തു. ബാഗില്‍ സൂക്ഷിച്ച സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് പ്രതി പറയുന്നത്.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഓടയില്‍നിന്നാണ് കണ്ടെത്തിയത്. പ്രതി കത്തി ഒളിപ്പിച്ചത് ജോലിചെയ്തിരുന്ന കെട്ടിടത്തിന്റെ അഴുക്കുവെള്ളം ഒഴുകിപ്പോകുന്ന പൈപ്പിലായിരുന്നു.എന്നാല്‍, ഇവിടെനിന്ന് ഇത് ഓടയിലേക്ക് വീഴുകയായിരുന്നു.
വീട്ടില്‍ മനോരമ മാത്രമാണുള്ളതെന്ന് മനസ്സിലാക്കിയാണ് പ്രതി എത്തിയത് . കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് കത്തി കൈയിൽ കരുതിയതും എന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. വീട്ടുവളപ്പിലെ പൂവ് ചോദിച്ചാണ് അകത്തേക്കു ചെന്നത്. വെള്ളമെടുക്കാന്‍വന്നുള്ള പരിചയം കാരണം കൊല്ലപ്പെട്ട വീട്ടമ്മയ്ക്ക് അസ്വാഭാവികത തോന്നിയില്ല.
സ്വര്‍ണം നഷ്ടപ്പെട്ടെന്നു പ്രതി പറയുന്നത് പോലീസ് വിശ്വസിച്ചിട്ടില്ല. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഏഴ് ദിവസം കൂടി ബാക്കിയുണ്ട്. ഇതിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പ്രതി ആദം അലിയുമായി കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് തെളിവെടുപ്പു നടത്തി. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ശക്തമായ ജനരോഷമുണ്ടായി. കൈയേറ്റ ശ്രമം ഉണ്ടായതിനെ തുടർന്ന് നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് പോലീസ് ആവശ്യപ്പെട്ടു.കത്തി ഉപേക്ഷിച്ച സ്ഥലം കാണിച്ചശേഷം തിരികെ കൊണ്ടുപോകുന്നതിനിടെ ഇയാള്‍ക്കുനേരേ കൈയേറ്റശ്രമമുണ്ടായത്.
പ്രസവിച്ച ഉടനെ നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊന്ന അമ്മ കസ്റ്റഡിയിൽ. മങ്കുഴിയിൽ ഭർത്താവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന സുജിത (28)യാണ് പിടിയിലായത്. വെള്ളം നിറച്ച കന്നാസിലാണ് കുഞ്ഞിനെ മുക്കി കൊന്നത്. രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി, പോലീസിന്റെ നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കെതിരേ കൊലപാതകത്തിന് കേസെടുത്തു. വെള്ളത്തിൽ മുങ്ങി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം.
ബുധനാഴ്ച രാത്രി 10.30-നാണ് സംഭവം. ശൗചാലയത്തിൽ കയറിയ സുജിത ഏറെ നേരമായിട്ടും പുറത്തേക്കുവന്നില്ല. സംശയം തോന്നിയ ഭർത്താവ് മുട്ടിവിളിച്ചു. വാതിൽ തുറന്ന് പുറത്തിറങ്ങിയെങ്കിലും സുജിത രക്തസ്രാവം മൂലം അവശ നിലയിലായിരുന്നു. ഭയന്നുപോയ ഭർത്താവ് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഇവർ പ്രസവിച്ച കാര്യം അറിയുന്നത്.
ആദ്യം സുജിത നിഷേധിച്ചുവെങ്കിലും തുടർച്ചയായി ചോദ്യം ചെയ്തപ്പോഴാണ് താൻ പ്രസവിച്ചെന്നും കുട്ടിയെ വെള്ളം നിറച്ച കന്നാസിൽ ഉപേക്ഷിച്ചെന്നും സുജിത വെളിപ്പെടുത്തിയത്. എന്നാൽ സുജിത ഗർഭിണിയാണെന്ന വിവരം ഭർത്താവിനോ കുടുംബത്തിനോ അറിവില്ലായിരുന്നു. സുജിതയ്ക്കുണ്ടായ ശാരീരികമാറ്റം കണ്ട് ആശാപ്രവർത്തക വിവരം അന്വേഷിച്ചിരുന്നു. വണ്ണം വെക്കാനുള്ള മരുന്നു കഴിച്ചതിന്റെ ഫലമായാണ് വയറ് കൂടുന്നതെന്നാണ് സുജിത മറുപടി പറഞ്ഞ്. അതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല.
സുജിത ആൺകുഞ്ഞിനെയാണ് പ്രസവിച്ചത്. പത്തുമാസം മുൻപ് ഭർത്താവിനെയും രണ്ടുകുട്ടികളേയും ഉപേക്ഷിച്ച് സുജിത വീടുവിട്ടിറങ്ങിയിരുന്നു. തമിഴ്‌നാട് ഗുണ്ടൽപേട്ടിൽ മറ്റൊരാളോടൊപ്പം കുറച്ചുനാൾ താമസിച്ചിരുന്നു. പിന്നീട് പോലീസും പഞ്ചായത്തംഗവും ഇടപെട്ടാണ് തിരിച്ചെത്തിച്ചത്. അതിനുശേഷം ഒരേ വീട്ടിലായിരുന്നെങ്കിലും ഭാര്യയും ഭർത്താവും അകൽച്ചയിലായിരുന്നു. നവജാത ശിശുവിന്റെ കൊലപാതകത്തെ തുടർന്ന് സുജിതയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും വിട്ടയച്ചു.
അങ്കമാലിയിലെ ടെക്‌സ്‌റ്റൈല്‍ ഉദ്ഘാടനത്തിന്റെ വീഡിയോയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി.
കടയുടെ ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടിയില്‍ നിന്നും എംഎല്‍എ കത്രിക വാങ്ങാന്‍ ശ്രമിച്ചുവെന്നും ഇതേ തുടര്‍ന്ന് നടന്‍ എംഎല്‍എയോട് കയര്‍ത്തെന്നും ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ടെക്‌സ്‌റ്റൈല്‍സിന്റെ ചെറിയ ഷോ റൂം ഉദ്ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം തനിക്കായിരുന്നുവെന്നും അവിടേക്ക് മമ്മൂട്ടി കടന്ന് വരികയുമാണ് ഉണ്ടായതെന്നും എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു.
കുമ്മനടിച്ചത് ഞാനല്ല എന്ന ഹാഷ്ടാഗോടെയാണ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചത് മമ്മൂട്ടിയെ ആയിരുന്നെന്നും എന്നാല്‍ കെട്ടിടത്തിന് മുകളിലെ ചെറിയ ഷോറൂമിന്റെ ഉദ്ഘാടനം തന്നോട് നിര്‍വഹിക്കാനാണ് മുമ്പ് പറഞ്ഞേല്‍ച്ചിരുന്നതെന്നും അത് അനുസരിച്ചാണ് താന്‍ കത്രികയെടുത്തതെന്നും എല്‍ദോസ് കുന്നപ്പിള്ളി പറയുന്നു.
എന്നാല്‍ ഇക്കാര്യം മനസിലാക്കാതെ മമ്മൂട്ടി കത്രിക കയ്യിലെടുക്കുകയാണ് ഉണ്ടായത്.
ഇക്കാര്യം കടയുടമ പറഞ്ഞപ്പോള്‍ മമ്മൂട്ടി തനിക്കായി കത്രിക നീട്ടിയെന്നും എന്നാല്‍ താന്‍ അത് വാങ്ങാതെ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളു എന്ന് പറയുകയായിരുന്നുവെന്നും എംഎല്‍എ കുറിപ്പില്‍ പറയുന്നു. ആര്‍ക്കെങ്കിലും വസ്തുത ബോധ്യപ്പെടണമെങ്കില്‍ കട ഉടമയോട് ചോദിക്കാമെന്നും എംഎല്‍എ പറയുന്നുണ്ട്.
ബഹു. നടന്‍ മമ്മുട്ടി ആണ്. ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്ഷന്‍സ് ടെക്സ്റ്റൈല്‍സ് ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനകന്‍ ബഹു. മമ്മുട്ടി ആയിരുന്നു. ഉദ്ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു.
ഞാന്‍ ഉദ്ഘാടനത്തിനു തയ്യാറായി നിന്നപ്പോള്‍ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്ഘാടകന്‍ എം എല്‍ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാല്‍ ബഹു. മമ്മൂട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എല്‍ എയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോള്‍ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളൂ എന്ന് പറയുകയും ഞാന്‍ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കത്രിക ഞാന്‍ വാങ്ങി നല്‍കുകയാണ് ചെയ്തത്.
ഇതാണ് ഇതിലെ യഥാര്‍ത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നല്‍കുന്നത് ശെരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവര്‍ ടെക്സ്റ്റൈല്‍സ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്‌ലോറിന്റെ ഉദ്ഘാടകന്‍ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മുട്ടി കത്രിക എടുത്തത്.
കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാന്‍ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങള്‍ ഒന്ന് മനസിലാക്കിയാല്‍ കൊള്ളാമെന്നാണ് ഈ ലേഖകനോട് എനിക്ക് സൂചിപ്പിക്കാനുള്ളത്.
ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ഉണ്ടായ അപകടത്തിൽ നെല്ലനാട് സ്വദേശിയായ 28കാരൻ ഷാനുവാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ എംസി റോഡിലാണ് അപകടം നടന്നത്. നൈറ്റ് പട്രോളിങ്ങിനിടെ പോലീസാണ് മരണത്തോട് മല്ലടിക്കുന്ന ഷാനുവിനെ കണ്ടത്.
ഗുരുതരമായി പരിക്കേറ്റിരുന്ന ഷാനുവിന് കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നു. ഉടൻ തന്നെ വാരിയെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും ഷാനു മരണത്തിന് കീഴടങ്ങിയിരുന്നു. അൽപംകൂടി നേരത്തെ ആരെങ്കിലും ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
റോഡരികിൽ യുവാവ് പരിക്കേറ്റ് കിടക്കുന്നത് കണ്ടിട്ടും അതുവഴി പോയ മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവർ മുഖംതിരിച്ചു പോയി. ഒരാൾ എങ്കിലും എത്തിയിരുന്നുവെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ചിറയിൻകീഴിലെ ഹോട്ടൽ ജീവനക്കാരനാണ് മരിച്ച ഷാനു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം, ഷാനുവിനെ ഇടിച്ചിട്ട വാഹനം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടിരിക്കുകയാണ് ബിജെപി. ഈ അവസരത്തില്‍ ഓണത്തെ മുന്‍നിര്‍ത്തി കേരളത്തില്‍ പുതിയ ഹിന്ദുത്വ രാഷ്ട്രീയ പരീക്ഷണത്തിന് ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
നിലവില്‍ മതേതരമായി നടത്തുന്ന ഓണാഘോഷങ്ങളെ പൂര്‍ണമായും ഹിന്ദുത്വ ആഘോഷമാക്കി മാറ്റുന്ന തരത്തിലുള്ള ഒരു ക്യാമ്പയിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പുതിയ നീക്കത്തിന് ദേശീയ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷ് അനുമതി നല്‍കിയതായാണ് വിവരം. കേരളീയതയെ ഹൈന്ദവികതയുമായി ചേര്‍ക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണം.
കേരളീയതയെ ഹൈന്ദവികതയുമായി ചേര്‍ക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണം. ബിജെപിയുടെ ഓണം പദ്ധതിയുടെ ഭാഗമായി ഓണം വാമനജയന്തി എന്ന രൂപത്തിലേക്ക് മാറ്റി ആചാരപ്പൊലിമയോടെ നടത്താന്‍ പ്രചാരണം സംഘടിപ്പിക്കും. വലിയ വിവാദങ്ങള്‍ സൃഷ്ടിക്കാത്ത തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയാകും ഇതിനായി പ്രചാരണം നടത്തുക. അമിത് ഷായടക്കമുള്ള ബി ജെ പി നേതാക്കള്‍ നേരത്തെ ഓണത്തിന് വാമനജയന്തി എന്ന പേരില്‍ ആശംസ നേര്‍ന്നിരുന്നു.
ബിജെപിയുടെ ഓണം പദ്ധതിയുടെ ഭാഗമായി ഓണാഘോഷം ആചാരപ്പൊലിമയോടെ നടത്താന്‍ പ്രചാരണം സംഘടിപ്പിക്കും. തിരുവോണം ഹൈന്ദവ ഉത്സമാണെന്നും ആചാരങ്ങള്‍ പാലിക്കണമെന്നുമാകും ഈ പ്രചരണം ഊന്നുക. അത്തപ്പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വെക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തും. തിരുവോണ ദിവസം മദ്യവും മാംസവും ഒഴിവാക്കാനും പ്രചാരണം നടത്തും. ചിങ്ങം ഒന്നിന് കര്‍ഷക സംഗമവും നടത്തും.
ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ആള്‍ സ്വന്തം കാറാണെന്ന് കരുതി റോഡില്‍ നിര്‍ത്തിയിട്ട മറ്റൊരുകാറുമായി സ്ഥലം വിട്ടു. കാറിലുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ കാര്‍ വഴിയിലെ ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ച് അപകടവുമുണ്ടായി. ചോറ്റാനിക്കരയില്‍ വ്യാഴാഴ്ച രാത്രിയാണ് നാടകീയ സംഭവം നടന്നത്.
ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ചോറ്റാനിക്കര സ്വദേശിയായ ആഷ്ലി ബാറിന് സമീപം നിര്‍ത്തിയിരുന്ന കാറോടിച്ചു പോവുകയായിരുന്നു. ഭാര്യയേയും കുട്ടിയേയും കാറിലിരുത്തി ബാറിന് സമീപത്തുള്ള കടയിലേക്ക് പോയ മറ്റൊരു വ്യക്തിയുടെ കാറാണ് ഇയാള്‍ ഓടിച്ചു പോയത്.
ബാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ കണ്ട കാര്‍ തന്റേതാണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ കാറില്‍ കയറിയത്. കാറിന്റെ താക്കോലും അതില്‍ തന്നെയുണ്ടായിരുന്നതിനാല്‍ മദ്യലഹരിയിലായിരുന്ന ആഷ്ലി മറ്റൊന്നും നോക്കിയതുമില്ല.
അപരിചിതനായ ഒരാള്‍ കാര്‍ മുന്നോട്ടെടുത്തതോടെ കാറിലുണ്ടായിരുന്നവര്‍ വണ്ടി നിര്‍ത്താനായി ബഹളം വെച്ചതോടെ ആഷ്ലി പരിഭ്രമിച്ചു. കൂടാതെ വണ്ടി പലയിടങ്ങളിലും തട്ടുകയും ചെയ്തു. വണ്ടിയിലുണ്ടായിരുന്ന വീട്ടമ്മ കാറിന്റെ സ്റ്റീയറിങ്ങില്‍ കയറി പിടിക്കുകയും വണ്ടി ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. പിന്നാലെയെത്തിയ ചോറ്റാനിക്കര പോലീസ് ആഷ്ലിയെ കസ്റ്റഡിയിലെടുത്തു.
തന്റെ കാറാണെന്നും കാറിലിരുന്നവര്‍ തന്റെ കുടുംബമാണെന്നും തെറ്റിധരിച്ചാണ് താന്‍ കാറെടുത്ത് പോയതെന്നാണ് ആഷ്ലി പറയുന്നത്. കാറിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പെട്ട കാറിന് സമാനമായ കാറിലാണ് ആഷ്ലി ബാറിലെത്തിയതെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പറവൂരില്‍ ആറാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ആശാ വര്‍ക്കറായ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാറ്റുകര പഞ്ചായത്തില ആശാവര്‍ക്കര്‍ ആയ ഇവര്‍ കുട്ടിയെക്കൊണ്ട് വിസര്‍ജ്യം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി. ഭയം കാരണം സംഭവം പുറത്ത് പറയാതിരുന്ന കുട്ടി പിന്നീട് തന്റെ അധ്യാപകരോട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശ വര്‍ക്കര്‍ രമ്യയെ പൊലീസ് രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തു.
രമ്യ മാനസികമായും ശാരീരികമായും കുട്ടിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. വിസര്‍ജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്പ് വടി കൊണ്ട് അടിക്കുക തുടങ്ങി നിരവധി ക്രൂര കൃത്യങ്ങളാണ് കുട്ടിക്കെതിരെ രമ്യ നടത്തിയത്.
പീഡന വിവരം ആദ്യം അറിയുന്നത് സ്‌കൂള്‍ അധികൃതരാണ്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് രമ്യയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇപ്പോള്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡിലാണ് ഇവര്‍. നിരന്തരം മദ്യപാനിയായ അച്ഛന് രമ്യയുമായുള്ള അടുപ്പം കാരണം കുട്ടികളുടെ അമ്മ ഇയാളെ ഉപേക്ഷിച്ച് പോകുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടികളെ രണ്ട് പേരെയും ബന്ധുവീട്ടിലേക്ക് മാറ്റി.