Kerala

തിരുവനന്തപുരം: കിളിമാനൂരിലെ വ്യാപാരിയുടെ അപകടമരണത്തില്‍ ദുരൂഹത. മഹാദേവേശ്വരത്തെ സ്വകാര്യ മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്ന മണിയന്‍ എന്ന മണികണ്ഠന്‍ (45) ആണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപകട സ്ഥലത്ത് ഒരു കാര്‍ പിന്നാലെ എത്തുന്നതും ചില ആളുകള്‍ പുറത്തിറങ്ങുന്നതും ശ്രദ്ധയില്‍പ്പെട്ടത്.

എന്നാല്‍ ദൃശ്യങ്ങള്‍ക്ക് നടവുവില്‍ തടസ്സമായി മതില്‍ ഉള്ളതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. കല്ലറ ചെറുവിളാകം സ്വദേശിയായ മണികണ്ഠന്‍ ഉടയന്‍കാവ് പ്രദേശത്താണ് താമസം. സുഹൃത്ത് സലാഹുദീനെ ഇരുചക്ര വാഹനത്തില്‍ വീട്ടില്‍ കൊണ്ടാക്കി മടങ്ങി വരുമ്പോഴാണ് അപകടം.

ഈ ഘട്ടത്തില്‍ മരണകാരണം എന്താണെന്ന് അറിയാന്‍ കഴിയില്ലെന്നും അതിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നുമാണ് കിളിമാനൂര്‍ പോലീസ് പറയുന്നത്. മരിച്ച മണികണ്ഠന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപ് തന്നെ കോടതി നേരിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയതോടെയാണ് ഈ തീരുമാനം. സാക്ഷികളെ സ്വാധീനിക്കാന്‍ അടക്കം ദിലീപ് ശ്രമിച്ചെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നതും.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. നേരത്തെ തുരന്വേഷണ തടയാന്‍ വേണ്ടി ദിലീപ് കോടതി വഴി പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ സീരിയല്‍ നടിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് ചോദ്യം ചെയ്തത്.

ദിലീപിന്റെ സുഹൃത്തായ മറ്റൊരു വനിതാ സീരിയല്‍ നിര്‍മ്മാതാവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപുമായി അടുത്ത ബന്ധമുള്ള ഈ സ്ത്രീയാണ് ആക്രമിക്കപ്പെട്ട നടിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അന്വേഷണസംഘം അറിയിച്ചു. മുന്‍പ് തിരുവനന്തപുരത്ത് പരസ്യ ഏജന്‍സി നടത്തിയ വ്യക്തിയാണ് ഇവരെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാരംഗത്തെ ദിലീപിന്റെ കൂടുതല്‍ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍ നായികയായിരുന്ന നടിയെയും അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രമുഖ നടിയിലേക്കാണ് നീളുന്നത്. ദിലീപിന്റെ മുന്‍ നായികയായ നടി ഇടവേളക്ക് ശേഷം ഈ അടുത്താണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ദുബായില്‍ സ്ഥിരതാമസമാക്കിയ ഈ നടിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട്.ഇരുവരും തമ്മിലുള്ള വാട്സ്‌ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചതായാണ് തെളിവുകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ പൊലീസിന് നല്‍കിയ മൊഴി.

കടയ്ക്കലില്‍ മുത്തശ്ശിയോടൊപ്പം കഴിയുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ച കേസിൽ നാല് പേര്‍ അറസ്റ്റിൽ.

പോതിയാരുവിള വിഷ്ണുഭവനില്‍ മോഹനന്‍ (59), ചിതറ കുളത്തറ ഫൈസല്‍ഖാന്‍ മന്‍സിലില്‍ ബഷീര്‍ (52), തുടയന്നൂര്‍ പോതിയാരുവിള സജീര്‍ മന്‍സിലില്‍ സുധീര്‍ (39), ചിതറ കിഴക്കുംഭാഗം ചരുവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് നിയാസ് (25) എന്നിവരെയാണ് സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2021 ജൂണ്‍ മുതല്‍ കുട്ടി നിരന്തരമായി പീഡനത്തിന് ഇരയാകുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിക്ക് വിവാഹവാഗ്‌ദാനം നല്‍കിയാണ് പ്രതികളായ സുധീറും, മുഹമ്മദ് നിയാസും കുട്ടിയെ പീഡിപ്പിച്ചത്. മോഹനനും, ബഷീറും വസ്ത്രങ്ങളും മറ്റും വാങ്ങി നല്‍കിയാണ് പെണ്‍കുട്ടിയെ വലയിലാക്കിയത്.

സ്‌കൂളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അധികൃതര്‍ ഉടന്‍ തന്നെ ചൈല്‍ഡ്ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്.

കി​ളി​മാ​നൂ​രി​ലെ വ്യാ​പാ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത. ക​ല്ല​റ ചെ​റു​വാ​ളം സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍(44) ആണ് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. മ​ണി​ക​ണ്ഠ​ന്‍റെ ശ​രീ​ര​ത്തി​ല്‍ വെ​ട്ടേ​റ്റ പാ​ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തിങ്കളാഴ്ച രാ​ത്രി 10.30നാ​ണ് സം​ഭ​വം. പ​ഴ​ക​ച്ച​വ​ട​ക്കാ​ര​നാ​യ ക​ല്ല​റ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ മ​ഹാ​ദേ​വേ​ശ്വ​ര​ത്തു​ള്ള ച​ന്ത​യി​ൽ നി​ന്നും ഓ​ങ്ങ​നാ​ട് താ​മ​സി​ക്കു​ന്ന സ​ഹ​ജീ​വ​ന​ക്കാ​ര​നെ വീ​ട്ടി​ലാ​ക്കി​യ​തി​ന് ശേ​ഷം മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

സ​മീ​പ​വാ​സി​ക​ൾ വ​ന്ന് നോ​ക്കി​യ​പ്പോ​ൾ റോ​ഡ​രി​കി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് കി​ട​ക്കു​ന്ന​തും സ​മീ​പ​ത്ത് മ​ണി​ക​ണ്ഠ​നെ​യും ക​ണ്ടു. മ​ണി​ക​ണ്ഠ​നെ ഉ​ട​ൻ ത​ന്നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹ​ത്തി​ൽ മു​ഖ​ത്തും ത​ല​യി​ലും വെ​ട്ടേ​റ്റ​തി​ന്‍റെ പാ​ടു​ക​ളാ​ണ് സം​ശ​യം സൃ​ഷ്ടി​ക്കു​ന്ന​ത്. അ​പ​ക​ട സ​മ​യ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ എ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമെ മരണകാര്യത്തിൽ വ്യക്തത ലഭിക്കു.

 

 

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ കൂട്ടുകെട്ടാണ് ജയറാം-രാജസേനന്‍ ടീം. പതിനാറ് ചിത്രങ്ങളാണ് ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ മോളിവുഡില്‍ റിലീസ് ചെയ്തത്.
അതേസമയം ഇരുവരും തമ്മില്‍ പിണക്കത്തിലാണ് എന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലതരത്തിലുളള കാരണങ്ങളാണ് ഇരുവരും പിരിഞ്ഞതിനെ കുറിച്ച് പുറത്തുവന്നത്. ജയറാമുമായുളള അകല്‍ച്ചയെ കുറിച്ച് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ രാജസേനന്‍ മനസുതുറന്നത് ഇങ്ങനെയാണ്

ജയറാമുമായി അകല്‍ച്ചയുണ്ടായതിന് കാരണം എന്താണെന്ന് തനിക്കും അറിയില്ല ജയറാമിനും അറിയില്ലെന്ന് രാജസേനന്‍ പറയുന്നു. ആരെങ്കിലും ഇടപെട്ട് പിണക്കം മാറ്റണമെങ്കില്‍ പിണങ്ങിയത് എന്തിനാണെന്ന് അറിയണം. എന്നാല്‍ അങ്ങനെയൊന്നും ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചിട്ടില്ല. പണ്ടൊക്കെ അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഒരു മണിക്കൂര്‍ ഒകെയാണ് സംസാരിച്ചത്.

ജയറാമിന്റെ കോള്‍ വന്നാള്‍ മക്കള്‍ പറയും ഇനി കുറെ നേരത്തേക്ക് അച്ഛനെ നോക്കെണ്ടാന്ന്. അപ്പോ അങ്ങനെ ഉളള ഒരു സൗഹൃദമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. പല കാര്യങ്ങളും സംസാരിക്കും. എന്നാല്‍ പിന്നീട് ഞാന്‍ വിളിക്കുന്നത് ജയറാമിന് ഡേറ്റ് ചോദിച്ച് വിളിക്കുന്നത് പോലെയായി. വിളിക്കുമ്പോള്‍ ഷോട്ടിലാണ്, തിരിച്ചുവിളിക്കാം എന്നൊക്കെ പറയും. അതൊന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.

പന്ത്രണ്ട് പതിമൂന്ന് വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് കാണാത്തതും വിളിക്കാത്തതുമായ ദിവസങ്ങള്‍ കുറവാണ് എന്നും രാജസേനന്‍ പറയുന്നു. എന്നോട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചാനലിലൂടെയൊക്കെ ജയറാമിന് പറയാമായിരുന്നു. എന്നാല്‍ അതും അദ്ദേഹം പറഞ്ഞില്ല. ബോധപൂര്‍വ്വം പല ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കും. അഭിമുഖത്തില്‍ രാജസേനന്‍ വ്യക്തമാക്കി.

ഇടുക്കി ചീനികുഴിയിലെ മകനുൾപ്പടെ നാലംഗ കുടുംബത്തെ ചുട്ടുകൊന്ന പ്രതി ഹമീദിനെതിരെ മറ്റൊരു മകൻ ഷാജി. ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഷാജി ഉന്നയിക്കുന്നത്.

പിതാവിന് നിയമ സഹായം ഒന്നും ചെയ്യില്ല. പുറത്തിറങ്ങാതിരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും. ഈ ലോകത്ത് ഞങ്ങൾ മാത്രമേ ശത്രുവായിട്ടുള്ളൂവെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്.

വർഷങ്ങൾക്ക് മുമ്പ് ഹമീദ് മക്കളെയെല്ലാം ഉപേക്ഷിച്ച് ഇവിടെ നിന്ന് പോയതാണ്. മറ്റൊരു സ്ത്രീയോടൊപ്പമായിരുന്നു താമസം. മൂന്നുവർഷം മുമ്പ് മടങ്ങിയെത്തിയ പിതാവിനെ വീട്ടിൽ കയറ്റി കിടത്തുകയാണ് ഞങ്ങൾ ചെയ്ത തെറ്റെന്നും ഷാജി പറയുന്നു. ഇതിനിടെ ഇയാൾ മക്കൾക്കെതിരെ വിവിധ കേസുകൾ നൽകി.

ഈ ഉപദ്രവങ്ങളെല്ലാം ഉണ്ടായിട്ടും അടുത്തിടെ മാത്രമാണ് ഇവർ പിതാവിനെതിരെ പരാതി നൽകിയത്. അതും സ്വന്തം മകളെ ഉപദ്രവിച്ചതിനെ തുടർന്ന് സഹികെട്ട് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസൽ പരാതി നൽകാൻ നിർബന്ധിതനാകുകയായിരുന്നു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പിതാവ് തങ്ങളെയും കൊലപ്പെടുത്തുമെന്ന ഭയത്തിലാണ് താനും കുടുംബവും കഴിയുന്നതെന്നും മൂത്ത മകൻ ഷാജി പറയുന്നു. ഞങ്ങളെ കൊല്ലുമെന്ന് പിതാവ് പലരോടും പറഞ്ഞിരുന്നു.

ഓർമ്മ വച്ച കാലം മുതൽ പിതാവിന് മറ്റുപല സ്ത്രീകളുമായി ബന്ധമുണ്ട്. ഒരു ബാധ്യതയുമില്ലാത്ത നല്ല വില ലഭിക്കുന്ന 62 സെന്റ് സ്ഥലം ഇപ്പോഴും പിതാവിന്റെ പേരിലുണ്ട്. ഫൈസൽ പുതുതായി പണിത വീട്ടിൽ അവനെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് നിരവധി തവണ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു.

അതേസമയം, എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമമെന്നു കേസ അന്വേഷിക്കുന്ന അന്വേഷണ സംഘം പറഞ്ഞു. പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.

പാമ്പാടിക്കടുത്ത് ചെമ്മന്‍കുഴിയില്‍നിന്ന് കാണാതായ കുരുവിക്കാട്ടില്‍ ബിനീഷിന്റെ മൃതദേഹം കല്ലാര്‍കുട്ടി അണക്കെട്ടില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് ബിനീഷിനെയും മകള്‍ പാര്‍വതിയും കാണാതായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് തിങ്കളാഴ്ച രാവിലെ അണക്കെട്ടിന് സമീപത്ത് കണ്ടത്തിയിരുന്നു.

തുടര്‍ന്ന് പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കല്ലാര്‍കുട്ടി പാലത്തിന്റെ മധ്യഭാഗത്തുനിന്ന് ബിനീഷിന്റെ മൃതദേഹം ലഭിച്ചത്. മകള്‍ പാര്‍വതിക്കായുള്ള തെരിച്ചില്‍ തുടരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.

ച​ങ്ങ​നാ​ശേ​രി​യി​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ന് അ​ടി​യി​ൽ​പ്പെ​ട്ടു യാത്രികനു ദാ​രു​ണാ​ന്ത്യം. ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ മു​ട്ട​ത്തു​പ​ടി പു​ത്ത​ന്‍​പ​റ​മ്പി​ല്‍ പ​രേ​ത​രാ​യ പി.​ജെ. തോ​മ​സ്- ത്രേ​സ്യാ​മ്മ തോ​മ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ടോ​ണി മാ​ത്യു(57) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച മൂ​ന്നി​ന് കോ​ഴി​ക്കോ​ടുനി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കു​ന്ന കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സി​ല്‍ ച​ങ്ങ​നാ​ശേ​രി സ്റ്റാ​ന്‍​ഡി​ല്‍ വ​ന്നി​റ​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. <br> <br> വ​ര്‍​ഷ​ങ്ങ​ളാ​യി ച​ങ്ങ​നാ​ശേ​രി​യി​ല്‍ എ​വ​ര്‍ ഗ്രീ​ന്‍ എ​ന്ന സ്ഥാ​പ​നം ന​ട​ത്തി ഡെ​ക്ക​റേ​ഷ​ന്‍ ജോ​ലി​ക​ള്‍ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ടോണി. ഡെ​ക്ക​റേ​ഷ​ന്‍ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​യി മ​ട​ങ്ങി വീ​ട്ടി​ലേ​ക്കു വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്

ടോ​ണി ബസിൽനിന്ന് ഇറങ്ങുന്നതിനിടെ തൊ​ട്ടു​പി​റ​കി​ലു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​ന്‍റെ ബാ​ഗി​ല്‍ അ​റി​യാ​തെ കൈ ​ഉ​ട​ക്കി ബാ​ല​ന്‍​സ് തെ​റ്റി താഴേയ്ക്കു വീഴുകയായിരുന്നു. യാ​ത്രി​ക​രെ ഇ​റ​ക്കി മു​ന്നോ​ട്ട് എ​ടു​ത്ത തി​രു​വ​ന​ന്ത​പു​ര​ത്തുനിന്നു കോ​ത​മം​ഗ​ല​ത്തേ​ക്കു പോ​കാ​നെ​ത്തി​യ സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സി​ന്‍റെ പു​റ​കി​ലെ ട​യ​റി​ന​ടി​യി​ലേ​ക്കാണ് വീ​ണത്.

ഈ ​സ​മ​യം പെട്ടെന്നു മു​ന്നോ​ട്ടെ​ടു​ത്ത ബ​സി​ന്‍റെ പി​ന്‍​ച​ക്രം ‌ടോ​ണി​യു​ടെ ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. ബ​സ് സ്റ്റാ​ന്‍​ഡി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്രി​ക​രും ഉ​ട​ന്‍ത​ന്നെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സി​ലും ഫ​യ​ര്‍​ഫോ​ഴ്‌​സി​ലും വി​വ​രം അ​റി​യി​ച്ചു. മൃ​ത​ദേ​ഹം ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ടോ​ണി​യു​ടെ പേ​ഴ്‌​സി​ല്‍നി​ന്നു ല​ഭി​ച്ച ലൈ​സ​ന്‍​സി​ല്‍നി​ന്നു​മാ​ണ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​ട​ൻ​ത​ന്നെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി‍​യി​ച്ചു. ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ ശേ​ഷം മൃ​ത​ദേ​ഹം ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​തി​ന് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്തു ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ക്കും. ടോ​ണി​യു​ടെ സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: റാ​ണി ടോ​ണി. മ​ക്ക​ൾ: റൂ​ണ ട്രീ​സ ടോ​ണി, ട്രി​ജോ ടോം ​ടോ​ണി (ഇ​രു​വ​രും ദു​ബാ​യി​ല്‍).

ഇ​ട​പ്പ​ള്ളി​യി​ലെ ഫ്ളാ​റ്റി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി സ്ത്രീ ​ജീ​വ​നൊ​ടു​ക്കി. ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന് സ​മീ​പ​ത്തെ ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​രി​യാ​യ ച​ന്ദ്രി​ക (63) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ഫ്ളാ​റ്റി​ന്‍റെ പ​ന്ത്ര​ണ്ടാം നി​ല​യി​ൽ നി​ന്നാ​ണ് ഇ​വ​ർ ചാ​ടി​യ​ത്. ‌ഭ​ർ​ത്താ​വി​നൊ​പ്പം ദു​ബാ​യി​ൽ നി​ന്ന് ശ​നി​യാ​ഴ്ച​യാ​ണ് ഇ​വ​ർ കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്. ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു. രാ​വി​ലെ ന​ട​ക്കാ​ൻ​പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.

സിൽവർ ലൈൻ പദ്ധതിക്കെതിരെ  പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ കെ റെയിൽ പാതയിലുള്ള വീട് വിൽപ്പനയ്ക്ക് വച്ച് ചങ്ങനാശ്ശേരി, മടപ്പള്ളി സ്വദേശി. വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും 50ലക്ഷം രൂപക്ക് വിൽക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും മനോജ് വർക്കി പറയുന്നു.

ഇപ്പോൾ ഗവണ്മെന്റ് 3 ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തതുകൊണ്ട് സ്വന്തം സ്ഥലം 50ലക്ഷം രൂപക്ക് വിൽക്കുവാൻ ആഗ്രഹിക്കുന്നുവെന്നാണ് മനോജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കെ റെയിലിനെ അനുകൂലിക്കുന്നവർ മുന്നോട്ട് വന്ന് ഈ വീടും സ്ഥലവും വാങ്ങണമെന്നാണ് മനോജ് വർക്കി ആവശ്യപ്പെടുന്നത്.

മൂന്ന് ഇരട്ടി തുക നൽകി കെറെയിലിന് ഭൂമി ഏറ്റെടുക്കുന്നുവെന്ന പ്രചാരണങ്ങൾ തുടരുന്നതിനിടെയാണ് ഭൂമി നഷ്ടമാകുന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പേരാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. കെ റെയിൽ അനുകൂലികൾ വീട് വാങ്ങി, ഭൂമി ഏറ്റെടുക്കുമ്പോൾ ലഭിക്കുന്ന മൂന്നിരട്ടി തുക സ്വന്തമാക്കാനും മനോജ് വർക്കി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഞാൻ ചങ്ങാനശ്ശേരി മടപ്പള്ളി പഞ്ചായത്തിൽ താമസിക്കുന്ന ഒരു വ്യക്തി ആണ്. K-rail പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാൻ വിൽക്കാൻ ആഗ്രഹിക്കുന്നു. എനിക്കു ഈ വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോൾ ഗവണ്മെന്റ് 3 ഇരട്ടി വില പ്രേഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള capacity ഇല്ലാത്തത്കൊണ്ട് ഞാൻഎന്റെ സ്ഥലം 50ലക്ഷം രൂപക്ക് വിൽക്കുവാൻ ആഗ്രഹിക്കുന്നു. K-rail നെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത്വക്തികൾക്ക് ഈ വീട് വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഇത് വാങ്ങിയതിന് ശേഷം 3 ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവർ ബന്ധപ്പെടുക വേണ്ടാത്തവർ ആവശ്യമുള്ളവരിലേക്ക് share ചെയ്യുക.

RECENT POSTS
Copyright © . All rights reserved