തൃശൂര്‍ ചേര്‍പ്പില്‍ സഹോദരനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ചേര്‍പ്പുള്ളി സ്വദേശി ബാബുവിന്റെ മൃതദേഹത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രതി കെ ജെ സാബുവിന്റെ മൊഴി. മാതാവിന്റെ സഹായത്തോടെയാണ് സഹോദരന്റെ മൃതദേഹം മറവുചെയ്തതെന്നും സാബു പോലീസിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ബാബുവിനെ സാബു കഴുത്തില്‍ പിടിച്ച് ഞെക്കുകയായിരുന്നു. മരണപ്പെട്ടെന്ന് കരുതി മറവ് ചെയ്തിട്ടുണ്ടാകാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ലഭിക്കുന്ന സൂചന. വ്യാഴാഴ്ച രാവിലെയാണ് പ്രദേശവാസികള്‍ പാടശേഖരത്തില്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.
‘ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. അതില്‍ ഏറ്റവും സന്തോഷിക്കുന്നത് തീര്‍ച്ചയായും രണ്ട് പേരാണ്. നീയും ഞാനും. ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ബധിരയും മൂകയുമായ സ്ത്രീയെ വിവാഹം ചെയ്യണം’.
മലയാളി മാധ്യമപ്രവര്‍ത്തകയായ ശ്രുതി നാരായണന്‍ ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് അവസാനമായി ഭര്‍ത്താവിന് എഴുതിയ ആത്മഹത്യ കുറിപ്പിലെ കണ്ണീരണിയിക്കുന്ന വരികളാണിത്.
കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മാധ്യമപ്രവര്‍ത്തകയും, കാസര്‍ഗോഡ് സ്വദേശിനിയുമായ ശ്രുതി നാരായണന്‍ ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ ജീവനൊടുക്കിയത്.
ഭര്‍ത്താവില്‍ നിന്നും നേരിട്ട മാനസികവും ശാരീരികവുമായ പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് ശ്രുതി ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവിനും, പോലീസിനും, മാതാപിതാക്കള്‍ക്കുമായി മൂന്ന് വ്യത്യസ്ത ആത്മഹത്യകുറിപ്പുകളാണ് ശ്രുതി എഴുതി തയ്യാറാക്കിയത്.
നാലു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തില്‍ കൊടിയ പീഡനങ്ങളാണ് ഭര്‍ത്താവ് അനീഷില്‍ നിന്നും 27കാരിയായ ശ്രുതി നേരിട്ടത്. ശമ്പളം വീട്ടുകാര്‍ക്ക് നല്‍കുന്നുവെന്ന സംശയത്തിന്റെ പേരിലാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇതിനുശേഷം ഇവരറിയാതെ രഹസ്യ ക്യാമറയും ശ്രുതി വീട്ടുകാരുമായി ഫോണില്‍ നടത്തുന്ന സംഭാഷണം രേഖപ്പെടുത്തുന്നതിനുള്ള യന്ത്രവുമെല്ലാം വീട്ടിനകത്ത് സ്ഥാപിച്ചതായും ശ്രുതിയുടെ സഹോദരന്‍ നിഷാന്ത് പറയുന്നു. അമ്മയ്ക്ക് പണം അയച്ചാലോ, അച്ഛന് പുസ്തകം സമ്മാനിച്ചാലോ അനീഷ് ശ്രുതിയെ ഉപദ്രവിക്കുമായിരുന്നു.
‘ഇനിയൊരിക്കലും നിങ്ങളുടെ പീഡനം സഹിക്കേണ്ടതില്ല എന്നോര്‍ക്കുമ്പോള്‍ മരണപ്പെടുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. നിങ്ങളുടെ ജീവിതത്തില്‍ ഇനിയൊരിക്കലും ഞാനുണ്ടാകില്ലെന്നതില്‍ നിങ്ങള്‍ക്കും സന്തോഷിക്കാം’- ഭര്‍ത്താവിനായി എഴുതിയ ആത്മഹത്യാ കുറിപ്പില്‍ ശ്രുതി കുറിച്ചു. ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ബധിരയും മൂകയുമായ സ്ത്രീയെ വിവാഹം ചെയ്യണമെന്നും, 20 മിനിറ്റിലധികം ആര്‍ക്കും പീഡനം സഹിക്കാനാകില്ലെന്നും ശ്രുതി പറയുന്നു.
‘ഞാന്‍ ജീവിച്ചിരുന്നാല്‍ അത് നിങ്ങള്‍ക്ക് ദു:ഖമായിരിക്കും. മരണപ്പെട്ടാല്‍ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോഴേക്കും നിങ്ങള്‍ എന്നെ മറന്നുകൊള്ളും’- എന്നായിരുന്നു ശ്രുതി മാതാപിതാക്കള്‍ക്ക് എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞത്.
കാസര്‍ഗോഡ് ജില്ലയിലെ റിട്ടയേര്‍ഡ് അധ്യാപകരായ നാരായണന്‍-സത്യഭാമ ദമ്പതികളുടെ മകളാണ് ശ്രുതി. പിതാവ് നാരായണന്‍ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്. ‘വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ഞങ്ങളെ വേദനിപ്പിക്കും എന്ന് കരുതിയായിരിക്കാം മകള്‍ അതിന് മുതിരാതിരുന്നത്. മരുമകനെ വിലയിരുത്തുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് പിഴവ് പറ്റി’- പിതാവ് പറയുന്നു.
ഫെബ്രുവരിയില്‍ ഇരു കുടുംബങ്ങളും ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന് അന്ന് അനീഷിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനീഷ് മാപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മകളെ അനീഷിനൊപ്പം പറഞ്ഞയച്ചു. എന്നാല്‍ അടുത്ത ദിവസം തന്നെ അനീഷ് മകളെ വീട്ടിലാക്കി മടങ്ങുകയായിരുന്നുവെന്നും പിതാവ് പറയുന്നു.
പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ടിരുന്ന വ്യക്തിയായിരുന്നു ശ്രുതിയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നത്. വിവാഹം എത്രത്തോളം ഒരാളുടെ ജീവിതം മാറ്റിമറിച്ചിട്ടുണ്ടാകാം എന്നതിനെ കുറിച്ച് പറയാന്‍ ശ്രുതി ശ്രമിച്ചിട്ടില്ലെന്നും സഹപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. എപ്പോഴും കാഴ്ചയില്‍ ശ്രുതി സന്തോഷവതിയായിരുന്നുവെന്നും അവര്‍ പറഞ്ഞു. 2013ലാണ് ശ്രുതി റോയിട്ടേഴ്‌സില്‍ ജോലി ആരംഭിച്ചത്.
തൃശൂര്‍ ചേര്‍പ്പില്‍ സഹോദരനെ കൊന്ന് കുഴിച്ചുമൂടി യുവാവ്. മുത്തുള്ളി സ്വദേശിയായ കെ ജെ ബാബുവാണ് മരിച്ചത്. സംഭവത്തില്‍ സഹോദരനായ കെ ജെ സാബുവിനെ പോലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം.
മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്നാണ് സഹോദരനെ കൊല്ലാന്‍ കാരണമെന്ന് സാബു പോലിസിന് മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം മൃതദേഹം സമീപത്തുള്ള ഒരു പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.
ഇന്ന് രാവിലെ പശുവിനെ കെട്ടാനായി ഈ പറമ്പിലെത്തിയ നാട്ടുകാരന്‍ മണ്ണ് ഇളകി കിടക്കുന്നതായി കാണുകയും തുടര്‍ന്ന് ഒരു കൈ പുറത്തേക്ക് കിടക്കുന്നതായും കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ മണ്ണ് മാറ്റി നോക്കിയപ്പോള്‍ മണ്ണിനടിയില്‍ ഹോളോ ബ്രിക്സ് കട്ടകള്‍ നിരത്തിയതായി കണ്ടെത്തി. കട്ടകള്‍ മാറ്റി നോക്കിയപ്പോള്‍ മൃതദേഹത്തിന്റെ കൈ കണ്ടു. കയ്യില്‍ ബാബു എന്ന് പച്ച കുത്തിയിട്ടുണ്ടായിരുന്നു. പിന്നീട് പോലിസിനെ അറിയിച്ചു.
ജില്ലാ റൂറല്‍ പോലിസ് മേധാവി ഐശ്വര്യ ഡോങ്റേയുടെ നേതൃത്വത്തില്‍ പോലിസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് അന്വേഷണത്തില്‍ സാബുവാണ് ബാബുവിനെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ അമ്മയെയും പ്രതി ചേർത്തു. മൃതദേഹം മറവ് ചെയ്തത് അമ്മയുടെ സഹായത്തോടെയാണെന്ന സാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മ പത്മാവതിയെയും പ്രതി ചേർത്തത്. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്പ്ലെന്‍ഡര്‍ ബൈക്ക് ഓടിച്ച് വന്ന സുധിയെ സിനിമാപ്രേമികള്‍ മറക്കാന്‍ വഴിയില്ല. ചോക്ലേറ്റ് ഹീറോ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കുഞ്ചാക്കോ ബോബന്‍ 1997ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ ‘അനിയത്തിപ്രാവി’ലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയിരുന്നു.
അനിയത്തിപ്രാവില്‍, നായകനെ പരിചയപ്പെടുത്തുന്ന ആദ്യ സീനില്‍ തന്നെ സ്പ്ലെന്‍ഡര്‍ ബൈക്കുമായി താരം എത്തുന്നത് കാണാം. സിനിമയില്‍ ഉടനീളം താരത്തിന് കൂട്ടായി ആ ബൈക്കും ഉണ്ടായിരുന്നു. ഇപ്പോള്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിനിമയിലെ ആ സ്പ്ലെന്‍ഡര്‍ ബൈക്ക് കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കിയിരിക്കുകയാണ്.
ബൈക്ക് തിരിച്ച് കിട്ടിയതിന്റെ സന്തോഷവും താരം പങ്കുവെച്ചു.
”25 വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്പ്ലെന്‍ഡര്‍ ബൈക്ക് തിരിച്ച് സുധിയുടെ കയ്യിലേക്ക്, എന്റെ കയ്യിലേക്ക് വന്നിരിക്കുകയാണ്.
അതൊരു ആലപ്പുഴക്കാരന്റെ കയ്യിലായിരുന്നു. അദ്ദേഹം ഹോണ്ടയുടെ ഷോറൂമില്‍ ജോലി ചെയ്യുന്ന ഒരാളാണ്. അത് ഏറ്റവും നല്ല രീതിയില്‍ തന്നെ ഇത്രയും കാലം അദ്ദേഹം പരിപാലിച്ചു. വണ്ടി ഇപ്പോഴും കണ്ടീഷനിലാണ്.
ആ ബൈക്ക് തിരിച്ച് കിട്ടിയതിന്റെ സന്തോഷം ഈ വേളയില്‍ നിങ്ങളോടൊപ്പം പങ്കുവെക്കുകയാണ്,” കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
താരം ഇപ്പോള്‍ കാസര്‍ഗോഡ് ഷൂട്ടിംഗ് തിരക്കിലാണ്. കഴിഞ്ഞ ദിവസമാണ് അനിയത്തിപ്രാവിലെ ബൈക്ക് കൊച്ചിയിലെ ചാക്കോച്ചന്റെ വീട്ടിലെത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയാല്‍ ഉടന്‍ തന്നെ ബൈക്കില്‍ ഒരിക്കല്‍ കൂടി കറങ്ങണം എന്നും ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്തു.
ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് അനിയത്തിപ്രാവ്. ശാലിനിയായിരുന്നു ചിത്രത്തിലെ നായിക. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ ആണ് ഈ ചിത്രം നിര്‍മിച്ചത്. സിനിമയിലെ ഔസേപ്പച്ചന്റെ ഗാനങ്ങളും ജനപ്രിയമായിരുന്നു
‘കാതലുക്കു മരിയാതൈ’ എന്ന പേരില്‍ ഈ ചിത്രം ഫാസില്‍ തന്നെ തമിഴിലും പുനര്‍നിര്‍മിച്ചിരുന്നു. ‘ഡോലി സജാ കെ രക്നാ’ എന്ന പേരില്‍ ഹിന്ദിയില്‍ പ്രിയദര്‍ശനും ഈ ചിത്രം പുനരാവിഷ്‌കരിച്ചു.
തിലകന്‍, ശ്രീവിദ്യ, കെ.പി.എ.സി ലളിത, ജനാര്‍ദ്ദനന്‍, കൊച്ചിന്‍ ഹനീഫ, സുധീഷ്, ഹരിശ്രീ അശോകന്‍ എന്നിവര്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തിയ അനിയത്തിപ്രാവ് 255 ദിവസങ്ങളിലേറെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ കൂടിയാണ്.
നടന്‍ വിനായകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി നടി ലക്ഷ്മി പ്രിയ. തന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടുമെന്ന് വിനായകന്റെ പേരെടുത്ത് പറയാതെ ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.
എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേയെന്നും താല്‍പര്യമില്ലെങ്കില്‍ നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ആരാണ് പറഞ്ഞു കൊടുത്തതെന്ന് ലക്ഷ്മി പ്രിയ ചോദിക്കുന്നു.
സ്ത്രീ സുരക്ഷ സോ കോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല എന്നും ഓരോ പെണ്ണിന്റെയും കയ്യിലാണെന്നും ലക്ഷ്മി പ്രിയ കുറിച്ചു.
ഒരുത്തീ എന്ന സിനിമയുടെ പ്രമോഷനായി വിളിച്ചു ചേര്‍ത്ത പ്രസ് മീറ്റിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്സ് ചെയ്യാന്‍ താല്‍പര്യമണ്ടോയെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.
താരത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വ്യാപക വിമര്‍ശനങ്ങളള്‍ ഉയര്‍ന്നു വന്നിരുന്നു. നടന്‍ ഹരീഷ് പേരടിയും മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറും എഴുത്തുകാരി ശാരദക്കുട്ടിയും സിനിമ പ്രവര്‍ത്തക ദീദി ദാമോദരനും വിനായകനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.
നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും പങ്കെടുത്ത പ്രസ് മീറ്റില്‍ ഇരുവരുടെയും നിശബ്ദതക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.
ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇതുപോലെയുള്ള നാറികള്‍ എന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാല്‍ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല.
എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താല്‍പര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ താല്‍പര്യമില്ലെങ്കില്‍ നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്.
സ്ത്രീ സുരക്ഷ സോ കോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്. പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യില്‍ തന്നെയാണ്.
ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണും.
നമസ്‌കാരം
ലക്ഷ്മി പ്രിയ
കൊണ്ടോട്ടി(മലപ്പുറം) ∙ ജോലിസ്ഥലത്തേക്കു പോകുംവഴി ബസിൽ ലോറിയിടിച്ച് ജന്മദിനത്തിൽ നഴ്സിനു ദാരുണാന്ത്യം. മൊറയൂർ ഒഴുകൂർ നെരവത്ത് ചൂലൻവീട്ടിൽ സുജീഷിന്റെ ഭാര്യ വിജി(26) ആണ് രാവിലെ ആറോടെ കൊണ്ടോട്ടി ടൗണിനു സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സിങ് ഓഫിസറായ വിജിയെ ഭർത്താവ് മൊറയൂരിൽനിന്നു ബസ് കയറ്റിവിട്ട് 10 മിനിറ്റിനുള്ളിലായിരുന്നു അപകടം.
മലപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന ലോറി ബൈപാസിലെ ഡിവൈഡർ മറികടന്നെത്തിയാണ് ബസിൽ ഇടിച്ചത്. മറിഞ്ഞ ബസിനുള്ളിൽനിന്നു യാത്രക്കാരെ രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉള്ളിൽ കുടുങ്ങിയ വിജിയെ ബസ് ഉയർത്തിയ ശേഷമാണു പുറത്തെടുക്കാനായത്.
ഗുരുതര പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 5 മാസം മുൻപായിരുന്നു വിജിയും പോസ്റ്റ് ഓഫിസ് ജീവനക്കാരനായ സുജീഷും തമ്മിലുള്ള വിവാഹം. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിലിന്റെ മകളാണു വിജി. അമ്മ: ദേവകി. സഹോദരങ്ങൾ: ഷിജിറിയ, ലിജി.
രാജ്യാന്തര വാർത്താ ഏജൻസിയിൽ മാധ്യമപ്രവർത്തകയായ യുവതിയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗർ ചാല ശ്രുതിയിലെ എൻ.ശ്രുതി (36)യാണു മരിച്ചത്. ബെംഗളൂരു സിദ്ധാപുര നല്ലൊരുഹല്ലി വൈറ്റ്ഫീൽഡ് മേയ് ഫെയർ ഫ്ലാറ്റിലെ താമസ സ്ഥലത്താണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രുതി ആത്മഹത്യ ചെയ്യാൻ ഇടയായത് ഭർത്താവിന്റെ കടുത്ത മാനസികവും ശാരീരികവുമായ ക്രൂര പീഡനം കാരണമാണെന്നു ബന്ധുക്കൾ ആരോപിച്ചു.
ഭർത്താവിനെ പൊലീസ് ഫോൺ ചെയ്തപ്പോൾ താൻ നാട്ടിലാണെന്നും ഭാര്യ എവിടെയാണെന്നു ചോദിച്ചപ്പോൾ കൂടെ ഉണ്ടെന്നുമായിരുന്നു ലഭിച്ച മറുപടിയെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവിന്റെ പീഡനം കാരണമാണു മരണമെന്ന കുറിപ്പ് പൊലീസ് കണ്ടെത്തി.ഭർത്താവ് ബെംഗളൂരുവിൽ സോഫ്റ്റ്‍വെയർ എൻജിനീയർ ആയ തളിപ്പറമ്പ് ചുഴലി സ്വദേശി അനീഷിനെതിരെ സ്ത്രീപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തു.
ശ്രുതിയുടെ സഹോദരൻ നിഷാന്തും ഇവിടെ സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറാണ്. 2017 ലാണ് ശ്രുതിയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ ക്രൂരമായ പെരുമാറ്റം ആയിരുന്നുവെന്നു സഹോദരൻ നിഷാന്ത് ആരോപിച്ചു. വീട്ടിൽ ക്യാമറ, വോയ്സ് റെക്കോർഡർ എന്നിവ സ്ഥാപിച്ച് ശ്രുതിയെ നിരീക്ഷിച്ചുവെന്നും കടുത്ത മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിയെന്നും സഹോദരൻ ആരോപിച്ചു. എഴുത്തുകാരനും യുക്തിവാദി നേതാവും റിട്ട.അധ്യാപകനുമായ നാരായണൻ പേരിയയുടെയും റിട്ട.അധ്യാപിക ബി.സത്യഭാമയുടെയും മകളാണ് ശ്രുതി. മൃതദേഹം ബെംഗളൂരുവിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കാസർകോട് വിദ്യാനഗർ പാറക്കട്ട ശ്മശാനത്തിൽ സംസ്കരിച്ചു.
ഇടപ്പള്ളിയിൽ വേലയ്ക്കു നിന്ന പെൺകുട്ടി വീട്ടുടമസ്ഥരിൽ നിന്ന് അനുഭവിച്ചത് സമാനതയില്ലാത്ത പീഡനം. കർണാടക സ്വദേശിനിയായ ഈ പെൺകുട്ടി വേലയ്ക്കു നിന്ന വീട്ടിന്റെ അയൽവീട്ടിൽ എത്തി കഴിഞ്ഞയാഴ്ച പരാതിപ്പെട്ടതോടെയാണ് പീഡനകഥകൾ പുറത്തുവന്നത്. വീട്ടുകാരിൽ നിന്ന് അടിയേറ്റു മൂക്കിൽ ചോരയൊലിപ്പിച്ച നിലയിലാണ് പെൺകുട്ടി അടുത്ത വീട്ടിൽ എത്തിയത്. നാട്ടുകാർ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പെൺകുട്ടി വേലയ്ക്കു നിന്ന വീട്ടുടമസ്ഥൻ പവോത്തിത്തറ പോളിനെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. പോളിന്റെ ഭാര്യയും ഇടപ്പള്ളി വനിതാ ക്ഷേമ സമിതി അധ്യക്ഷയുമായ സെലിൻ പോൾ ഒളിവിലാണ്.
14 വയസ്സ് മുതൽ ഇടപ്പള്ളിയിൽ ജോലിക്ക് നിന്നതായി പെൺകുട്ടി പറഞ്ഞു. 2015 നവംബർ 16 നാണ് കർണാടക സ്വദേശിനിയെ സെലിൻ വീട്ടുവേലയ്ക്കായി കൊണ്ടുവന്നത്. മാതാവു മരിച്ച പെൺകുട്ടിയെ രണ്ടാനമ്മയും അച്ഛനും ചേർന്ന് വിൽക്കുകയായിരുന്നു എന്നും സൂചനയുണ്ട്. അമ്മയെ അച്ഛൻ ചവിട്ടി കൊന്നതു തന്റെ കൺമുന്നിൽ വച്ചായിരുന്നു എന്നും പെൺകുട്ടി പറഞ്ഞു. ‘‘വീട്ടിലെ എല്ലാ ജോലിയും ചെയ്യണം.
ഇതിനു പുറമേ ലൈംഗിക പീഡനത്തിനും ഇരയായി.’’ സെലിനോട് ഇക്കാര്യത്തിൽ പരാതി പറഞ്ഞപ്പോൾ ‘നിന്റെ കുഴപ്പം കൊണ്ടാണ്’ എന്നു പറഞ്ഞതായാണ് പെൺകുട്ടി പൊലീസിനു നൽകിയ മൊഴി. ജോലിക്കെത്തിയ കാലം മുതൽ പോൾ ലൈംഗികമായി ദുരുപയോഗം ചെയ്തതായാണ് പെൺകുട്ടിയുടെ മൊഴി. ഇതേത്തുടർന്നാണ് പൊലീസ് പോളിനെ അറസ്റ്റു ചെയ്‌തത്.
പോൾ വീടിനോട് അനുബന്ധമായി കാറ്ററിങ് ബിസിനസ് നടത്തിയിരുന്നു. അവിടെ ഭക്ഷണം വിതരണം ചെയ്യുന്നതു മുതൽ മരത്തിൽ കയറുന്നതിനു വരെ ഈ പെൺകുട്ടിയെ ഉപയോഗിച്ചതായാണ് ആരോപണം. പോളിന്റെ മകളുടെ വീട്ടിലും പെൺകുട്ടിയെ ജോലിക്കു വേണ്ടി ഉപയോഗിച്ചു. നാട്ടുകാരോടു പരാതി പറഞ്ഞിട്ടും ആരും പൊലീസിൽ അറിയിക്കാനോ പെൺകുട്ടിയെ രക്ഷപെടുത്താനോ ശ്രമിച്ചില്ല. ഇതിനിടെ പല തവണ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയുടെ പേരിൽ ആധാർ കാർഡില്ലെന്നാണ് വിവരം. കോവിഡ് വാക്സീൻ പോലും എടുത്തിട്ടില്ലെന്നാണ് സമീപവാസികൾ പറയുന്നത്.
കഴിഞ്ഞ ദിവസം ക്രൂരത സഹിക്കാൻ വയ്യാതായതോടെ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി സമീപത്തെ വീട്ടിൽ അഭയം പ്രാപിച്ചു. പെൺകുട്ടി വീട്ടിൽ കയറി വന്ന വിവരം സെലിനെ അറിയിച്ചെങ്കിലും അവിടെയെത്താൻ സെലിൻ ആദ്യം തയാറായില്ല. ഒടുവിൽ പൊലീസിൽ അറിയിക്കുമെന്നു പറഞ്ഞപ്പോഴാണ് വന്നതെന്നു നാട്ടുകാർ പറഞ്ഞു.
പലപ്രാവശ്യം അയൽവാസികളോടു പരാതിപ്പെട്ടെങ്കിലും പൊലീസിൽ അറിയിക്കുന്നതിനെയും കേസാകുന്നതിനെയും പെൺകുട്ടി ഭയപ്പെട്ടിരുന്നൂ.ഇതിനിടെ വനിതാ ദിനത്തിൽ വനിതാ ക്ഷേമ സമിതി നടത്തിയ പരിപാടിയിൽ ചായ വിതരണത്തിന് എത്തിയപ്പോൾ വനിതകളുടെ അവകാശങ്ങളെക്കുറിച്ചു സെലിൻ പ്രസംഗിക്കുന്നത് പെൺകുട്ടി കേട്ടു. തനിക്ക് ഇത്രയേറെ അവകാശങ്ങളുണ്ട് എന്ന ബോധ്യത്തിൽ നിന്നാണ് എല്ലാം തുറന്നു പറയാൻ ധൈര്യം വന്നതെന്ന് പെൺകുട്ടി പറഞ്ഞൂ. പെൺകുട്ടിയുടെ മൊഴിയിൽ പോളിനെ അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തെങ്കിലും സെലിനെ അറസ്റ്റു ചെയ്തിട്ടില്ല. ഇവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം.
നടിയെ ആക്രമിച്ച കേസില്‍ പങ്കുണ്ടെങ്കില്‍ ദിലീപ് വലിയൊരു ദുഷ്ടനാണെന്ന് നടി ഗായത്രി സുരേഷ്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ എന്തായാലും വലിയൊരു ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും ഗായത്രി പറഞ്ഞു. ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് ദുഷ്ടനല്ലേ. ഉറപ്പായിട്ടും ദുഷ്ടനാണ്. ഭയങ്കര വലിയ ശിക്ഷ അര്‍ഹിക്കുന്നുണ്ട്.’ ഗായത്രി പറഞ്ഞു. താന്‍ അതിജീവിതയ്ക്കൊപ്പമാണ്.
പേഴ്സണല്‍ മെസേജുകളിലൂടെ പിന്തുണ നല്‍കാറുണ്ട്. വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ സ്റ്റോറി ആക്കിയിട്ടുണ്ട്’. അല്ലാതെ ഒരു വിഷയത്തിലും അങ്ങനെ ഇടപെടാത്ത ആളാണ് താനെന്നും ഗായത്രി പറയുന്നു. താന്‍ അമ്മയിലും ഡബ്ല്യുസിസിയിലും അംഗമല്ല. അങ്ങനെ ഒന്നിലും അംഗമാവാന്‍ ആഗ്രഹിക്കാത്ത ആളാണ്.
മുമ്പും താന്‍ നിരവധി തവണ അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്നൊന്നും ആരും കാണാറില്ലായിരുന്നെന്നു. കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാവാനും വൈറല്‍ ആവാനും ആളുകളിലെത്താനും തുടങ്ങി.- ഗായത്രി പറഞ്ഞു.
മീ ടൂവിനെ സംബന്ധിച്ച് നടന്‍ വിനായകൻ വിവാദ പരാമര്‍ശങ്ങൾ നടത്തിയ സമയം തനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്ന് നടി നവ്യ നായർ. ഒരുത്തീ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വികെ പ്രകാശിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ വിശദീകരണം. വിനായകന്റെ പരാര്‍ശത്തിന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യയുടെ മറുപടി.
നടി നവ്യാ നായര്‍, സംവിധായകന്‍ വി.കെ. പ്രകാശ് തുടങ്ങിയവര്‍ വേദിയിലിരിക്കുമ്പോഴായിരുന്നു വിനായകന്റെ പരാമര്‍ശങ്ങള്‍. ‘മീ ടു’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്കറിയില്ലെന്ന് വിനായകന്‍ പറഞ്ഞു. ഒരു സ്ത്രീയുമായി തനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമുണ്ടെങ്കില്‍ താന്‍ അക്കാര്യം അവരോടു ചോദിക്കും. അതിനെയാണ് ‘മീ ടു’ എന്ന് പറയുന്നതെങ്കില്‍ അത് ഒരു പുരുഷനെന്ന നിലയില്‍ വീണ്ടും വീണ്ടും ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞു.