Kerala

ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. മകന്‍റെ വേര്‍പ്പാടില്‍ മനംനൊന്ത പിതാവ് ഭാര്യ വീട്ടിലത്തെിയും ആത്മഹത്യചെയ്തു. കാലടി മരോട്ടിച്ചോട് വടക്കുംഭാഗം വീട്ടില്‍ ആന്‍റണി (72), മകന്‍ ആന്‍റോ (32) എന്നിവരാണ് മരിച്ചത്.

ആന്‍റോ ചൊവ്വാഴ്ച ഉച്ചയോടെ വീടിനടുത്തെ വേങ്ങൂര്‍ പാടശേഖരത്തിലത്തെിയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്തത്. ആന്‍റണി വൈകീട്ട് 4.15ഓടെ ആന്‍റുവിന്‍റെ ഭാര്യഗൃഹമായ കുന്നുകര കുറ്റിപ്പുഴ കപ്പേളക്ക് സമീപം പുതുവ വീട്ടില്‍ ജോസിന്‍റെ വീട്ടുമുറ്റത്തത്തെിയുമാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ജീവാഹുതി ചെയ്തത്.

2018ലായിരുന്നു ആന്‍റുവും നിയയും തമ്മിലെ വിവാഹം. രണ്ട് മക്കളുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഇതത്തേുടര്‍ന്ന് വീട്ടുകാരും ഇടവകക്കാരും പൊതുപ്രവര്‍ത്തകരുമടക്കം പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

നിയ കുന്നുകരയിലുള്ള വീട്ടില്‍ സ്ഥിരതാമസമാക്കി. അതിനിടെ വിദേശത്തായിരുന്നു ആന്‍റു ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാനാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ മാസം നാട്ടിലത്തെി. പല രീതിയില്‍ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഏതാനും ദിവസങ്ങളായി നിരാശയിലായിരുന്ന ആന്‍റു ഉച്ചയോടെയാണ് വേങ്ങൂര്‍ പാടശേഖരത്തിലത്തെി ദേഹത്ത് പെട്രോളൊഴിച്ചത്. ശരീരമാസകലം തീ പടര്‍ന്ന ആന്‍റുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമത്തെിച്ചെങ്കിലും മരണം സംഭവിച്ചു.

മകന്‍റെ മരണം അറിഞ്ഞയുടന്‍ വീട്ടില്‍ നിന്നിറങ്ങിയ ആന്‍റണി പെട്രോള്‍ വാങ്ങിയ ശേഷമാണ് കുന്നുകരയിലേക്ക് വന്നത്. കപ്പേള കവലയില്‍നിന്ന് ഇടവഴിയിലൂടെ കാല്‍നടയായാണ് ആന്‍റണി ജോസിന്‍റെ വീട്ടിലത്തെിയത്. ഗേറ്റ് തുറന്ന ആന്‍റണി ജോസും കുടുംബവും നോക്കിനില്‍ക്കെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവത്രെ.

ആന്‍റണി അഗ്നിക്കിരയാകുന്നത് കണ്ട് ഭീതിയിലായ ജോസും കുടുംബവും വാതിലടച്ചു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിയത്തെി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. സംഭവമറിഞ്ഞ് മുനമ്പം ഡിവൈ.എസ്.പി എസ്. ബിനുവിന്‍റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തത്തെി.

ശാസ്ത്രീയ പരിശോധന ഏജന്‍സികളും നടപടി പൂര്‍ത്തിയാക്കി. രാത്രിയോടെയാണ് ആന്‍റണിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരിച്ച ആന്‍റണിയുടെ ഭാര്യ എല്‍സി. മറ്റ് മക്കള്‍: ബിജി, ജിനി, സിസ്റ്റര്‍ സിനി, ജിന്‍റോ. മരുമക്കള്‍: ആന്‍റണി, ബിജോയി, നിയ, അനു. ആന്‍റുവിന്‍റെ മക്കള്‍: ആന്‍മോള്‍, ജോസഫ്. അങ്കമാലി, ചെങ്ങമനാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുതിയ പല വഴിത്തിരിവുകളും സംഭവിച്ച്‌ കൊണ്ടിരിക്കുകയാണ്. ചിലവെളിപ്പെടുത്തലുകളും തെളിവുകളും ഇപ്പോഴെങ്കിലും കേസിൽ നടന്നിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ഈ കേസിൽ ഒളിഞ്ഞിരുന്ന ആക്രമണത്തിൽ പങ്കാളികളായ കുറ്റവാളികളിലേക്ക് കേസന്വേഷണം ഒരിക്കലും നീണ്ടു പോകുമായിരുന്നില്ല. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയവേ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കുന്ന ദിലീപിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കൂവപ്പടിയിലെ ക്ഷേത്രത്തിലെ രഥോത്സവത്തിലാണ് ദിലീപ് മുഖ്യതിഥിയായി പങ്കെടുത്തത്. ഇത്രയും കോലഹലങ്ങളോക്കെ തന്നെ കേസുമായി ബന്ധപ്പെട്ട് നടക്കുമ്പോൾ കൂളായി രഥോത്സവത്തിൽ പങ്കെടുക്കുന്ന ദിലീപിനെ കണ്ട് അമ്പരന്നിരിക്കുകയാണ് ആളുകൾ.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായ മറ്റൊരു റെയ്ഡ് കൂടി അന്വേഷണ സംഘം നടത്തുകയുണ്ടായി. അന്വേഷച്ചണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ അടുത്ത കൂട്ടാളിയായ ആലുവ സ്വദേശി ശരത്തിന്റെ തോട്ടുമുഖത്തെ വീട്ടിലും ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ കൊച്ചിയിലെ ഫ്‌ലാറ്റിലുമാണ് ക്രൈംബ്രാഞ്ച് ഇന്നലെ രാത്രി അരിച്ച് പെറുക്കിയത്.

ശരത് റെയ്ഡ് നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാള്‍ ഒളിവിലാണെന്ന് സൂചനയുണ്ട്. ‌‌ ഒളിവിലായ ഇയാളെ കണ്ടെത്തേണ്ടതുണ്ട്. ദിലീപ് അറസ്റ്റിലായപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ഇരുവരും തൃശൂരിലെ ഒരു ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത്. ആലുവ പോലീസ് അറസ്റ്റ് ചെയ്ത് ദിലീപിനെ എത്തിക്കുമ്പോള്‍ വാഹനത്തില്‍ ശരത്തും ഒപ്പമുണ്ടായിരുന്നു.നേരത്തെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ പേരുകളിലൊന്നും ശരത്തിന്റേതാണ്.

കാറപകടത്തില്‍ വാവ സുരേഷിന് പരിക്ക്. അദ്ദേഹം സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

ഇന്ന് തിരുവനന്തപുരം പോത്തന്‍കോട്ടായിരുന്നു സംഭവം.അപകടത്തില്‍ വാവ സുരേഷിന് പരിക്കേറ്റു.തലയ്ക്കാണ് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പോത്തൻകോട് വെച്ചായിരുന്നു വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുനേരം 6:30നായിരുന്നു വാവ സുരേഷിന് അപകടം സംഭവിച്ചത്. പോത്തെൻകോഡിൽ നിന്നും ശ്രീകാര്യത്തിലേക്ക് പോകുന്ന വഴിയാണ് അദ്ദേഹത്തിന് അപകടം ഉണ്ടായത്. എതിർ വശത്ത് നിന്ന് വന്ന കാറിൽ രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്മാരും ഒമ്പത് ദിവസം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു. അപകടത്തിൽ ഇരുകൂട്ടർക്കും സാരമായ പരിക്കുകൾ ഉണ്ടായിട്ടുണ്ട്.

ആയിരക്കണക്കിന് പാമ്പുകളെ ആണ് വാവ സുരേഷ് പിടിച്ചിട്ടുള്ളത്. മുന്നൂറോളം തവണ വിഷപ്പാമ്പുകളുടെ കടിയേറ്റിട്ടുണ്ട് മൂന്നു തവണ വെന്റിലേറ്ററിലും ആറു തവണ ഐ സി യുവിലും കിടന്നിട്ടുണ്ട് സുരേഷ്. വാവ സുരേഷ് അവതരിപ്പിച്ചിരുന്ന സ്‌നേക് മാസ്റ്റർ എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു.

പാമ്പുകൾ കയറിയ വീടുകളിലും സ്ഥലങ്ങളിലും ചെന്ന് അവിടെ നിന്നും പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങൾ ആണ് ഈ പരിപാടിയിലൂടെ പ്രേക്ഷകർക്ക് അദ്ദേഹം കാണിച്ചു കൊടുത്തത്. പാമ്പുകൾ മിക്ക ആളുകൾക്കും ഒരു പേടി സ്വപ്നം ആണ്. നമ്മുടെ നാടുകളിൽ വളരെ സാധാരണമായി കണ്ടു വരുന്ന ജീവിയാണ് പാമ്പുകൾ. പാമ്പുകൾ ഇഴയുന്നത് കാണുന്നതും ചിന്തിക്കുന്നത് പോലും അറപ്പും പേടിയും ഒക്കെ ആണ് പലർക്കും. പാമ്പുകൾക്ക് വിഷം ഉണ്ട് എന്നുള്ളത് കൊണ്ട് തന്നെ പാമ്പുകളെ പേടിയാണ് മിക്ക ആളുകൾക്കും. എന്നാൽ എല്ലാ പാമ്പുകൾക്കും വിഷമില്ല എന്നതാണ് സത്യം.

രണ്ടു ഇനം പാമ്പുകൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത്. വിഷം ഉള്ളതും വിഷം ഇല്ലാത്തതുമായ പാമ്പുകൾ. പാമ്പുകൾ വിഷം കുത്തി ഇരയെ കൊന്നു തിന്നുകയാണ് പതിവ്. എന്നാൽ വിഷമില്ലാത്ത പാമ്പുകൾ ഇരയെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു കൊന്നു തിന്നുകയാണ് ചെയ്യുക. പലപ്പോഴും പാമ്പിന്റെ ശല്യം അകറ്റുവാൻ ആയി മണ്ണെണ്ണ ഒഴിക്കുന്നത് കണ്ടു വരുന്നുണ്ട്. പാമ്പിനെ കണ്ടാൽ ചെയ്യേണ്ട കാര്യങ്ങളും പല തരം പാമ്പുകളെ കുറിച്ചുള്ള അറിവും മലയാളികൾക്ക് പകർന്നു നൽകിയിട്ടുള്ള അതുല്യ പ്രതിഭയാണ് വാവ സുരേഷ്.

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിതയാണ് മരിച്ചത്. 46 വയസായിരുന്നു. കല്ലറ സി.എഫ്.എൽ.ടി.സിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസമാണ് കടുത്ത ക്ഷീണം അനുഭവപ്പെട്ടത്.

തുടർന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയയാകുകയായിരുന്നു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്ന് മരണപ്പെട്ടത് സംസ്ഥാനത്ത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം, സരിതയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാണോ മരണത്തിലേയ്ക്ക് വഴിവെച്ചതെന്നും അന്വേഷിച്ചുവരികയാണ്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇരുപതിനായിരത്തിലധികം കേസുകളാണ് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച സംസ്ഥാനത്ത് 22,946 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂർ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂർ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസർഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സെക്രട്ടേറിയറ്റിലും കൊവിഡ് പടർന്നുപിടിക്കുകയാണ്. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ലൈബ്രറിയും അടച്ചു. വിവിധയിടങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ ഓരോ ദിവസവും കൂടി വരികയാണ്.

വിവിധ മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധിപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പലർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം ഭാഗികമായി അടച്ച നിലയിലാണ്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമാനമായി മറ്റ് പല മന്ത്രിമാരുടെയും ഓഫീസുകളിൽ നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെതിരെ നടക്കുന്നത് മനഃപൂർവ്വമായ വ്യക്തിഹത്യയാണെന്ന് ആരോപിച്ച് അദ്ദേഹത്തിനെ അനുകൂലിച്ച് ഓൾ കേരള മെൻസ് അസോസിയേഷന്റെ പ്രതിഷേധ മാർച്ച് അലങ്കോലമായി. പ്രതിഷേധ മാർച്ച് പോലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചു.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പൊതുപരിപാടി നടത്താൻ പറ്റില്ലെന്ന് അറിയിച്ചാണ് പോലീസ് രംഗത്തെത്തിയത്. ഇതേത്തുടർന്ന് ഫ്ലക്സ് ബോർഡുകളുൾപ്പെടെ സംഘടന മാറ്റി.

അതേസമയം, പ്രതിഷേധ മാർച്ചിനെത്തിയവരെ പോലീസ് ഓടിക്കുകയായിരുന്നെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഫേസ്ബുക്ക് ലൈവിലെത്തി ആരോപിച്ചു.വന്നവരെ ഓരോരുത്തരെയായി പോലീസ് ഓടിച്ചെന്നും ഏഴു പേരെ മാത്രാണ് പരിപാടി നടന്നിടത്ത് നിൽക്കാൻ അനുവദിച്ചതെന്നും അജിത് കുമാർ പറഞ്ഞു.

‘പ്രതിഷേധ മാർച്ച് മറ്റൊരു ദിവസം നടത്തും. ദിലീപിന്റെ അവസ്ഥ ഇനി മറ്റൊരു പുരുഷനും ഉണ്ടാവരുത്. ആരെയും ഇവിടെ പീഡിപ്പിക്കാൻ അനുവദിക്കില്ല. ഇങ്ങനെ ഒരു പീഡനം ഒരു പുരുഷനും ഇനി വരാൻ പാടില്ല. ദിലീപ് ജനപ്രിയ നടനാണ്. ഇത്തരമൊരു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ തന്നെ വിളിച്ച് അഭിനന്ദിച്ചത് സ്ത്രീകളാണ്’ ദിലീപിനെ പ്രതിയാക്കാനുള്ള വെമ്പലാണ് ഇവിടെ കാണുന്നതെന്നും അജിത് കുമാർ പറഞ്ഞു.

പോലീസ് ഇവിടെ വന്നവരെ അടിച്ചോടിക്കുന്നതാണ് കണ്ടത്. തിരിച്ച് ഞങ്ങൾ ഇതിന്റെ പതിൻമടങ്ങ് ശക്തിയോടെ കോവിഡിന്റെ രൂക്ഷത കഴിഞ്ഞ ശേഷം വരും,’ അജിത് കുമാർ പറഞ്ഞു. വീഡിയോയിൽ പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടനത്തിനെത്തിയ സിനിമാ, സീരിയൽ സംവിധായകൻ ശാന്തിവിള ദിനേശിനെയും കാണാം.

ഇന്ന് 11 മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് മാർച്ച് നടത്താനിരുന്നത്. ദിലീപിനെ കേസിൽ അന്യായമായി വേട്ടയാടുകയാണെന്നാണ് സംഘടനയുടെ വാദം.

പ്രമുഖ യൂട്യൂബറും വ്ളോഗറുമായ ശ്രീകാന്ത് വെട്ടിയാർക്ക് എതിരെ പോലീസ് കേസെടുത്തു. കൊല്ലം സ്വദേശിനിയായ യുവതിയുടെ ബലാത്സംഗ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലും എത്തിച്ച് ശ്രീകാന്ത് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു. ശ്രീകാന്ത് വെട്ടിയാർക്കായി തിരച്ചിൽ ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.

ശ്രീകാന്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍

ശ്രീകാന്ത് വെട്ടിയാരെ എനിക്ക് വര്‍ഷങ്ങള്‍ ആയി ICU എന്ന സര്‍ക്കിള്‍ വഴി അറിയാം. ഞാന്‍ അങ്ങോട്ട് മിണ്ടിയില്ലേലും നിരന്തരം msg അയച്ചു സൗഹൃദം പുതുക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു. അയാളുടെ ഉറപ്പിച്ച കല്യാണം മുടങ്ങിയപ്പോ മുതല്‍ എന്നോട് ഒരു പ്രത്യേക തരം care അയാള്‍ കാണിക്കാന്‍ തുടങ്ങി. ഭയങ്കര സ്‌നേഹം നടിച്ചു കൂടെ കൂടി. അയാളുടെ ഏറ്റവും വലിയ സുഹൃത്ത് ഞാന്‍ ആണെന്ന് എന്നെ വിശ്വസിപ്പിച്ചു.നിരന്തരം എന്നോട് വന്നു സംസാരിച്ചു. എല്ലാം എന്നോട് മാത്രം share ചെയ്യുന്നു എന്നു എന്നോട് പല തവണ പറഞ്ഞു.വളരെ നല്ല രീതിയില്‍ പൊയ്‌ക്കൊണ്ട് ഇരുന്ന സുഹൃത്ത് ബന്ധത്തിന് വിള്ളല്‍ വരുന്നത് 2021 ഫെബ്രുവരി 15 രാത്രി മുതല്‍ ആണ്. പിറ്റേ ദിവസത്തെ അയാളുടെ birthday ആഘോഷിക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു, അപ്പോള്‍ ഞങ്ങളുടെ mutual ഫ്രണ്ട്‌സ് ആയ രണ്ടു പേര്‍ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു . ജോലി കഴിഞ്ഞു 7 മണിക്ക് ഇറങ്ങിയ എന്നെ വിളിച്ചു ആലുവയില്‍ ഉള്ള ശ്വാസ് അക്വാ സിറ്റി ഫ്‌ലാറ്റില്‍ എത്തിച്ചു. കൂടെ tv പ്രോഗ്രാമില്‍ work ചെയ്തിരുന്ന കൂട്ടുകാരിയുടെ ഫ്‌ലാറ്റ് ആണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവിടെ ചെന്നപ്പോള്‍ ആരും താമസം ഇല്ലാത്ത ഒഴിഞ്ഞ ഒരു ഫ്‌ലാറ്റ് ആരുന്നു. കൂട്ടുകാരിയുടെ ഭര്‍ത്താവ് വന്നു താക്കോല്‍ തന്നു തിരികെ പോയി. 12 മണിക്ക് cake മുറിക്കുന്നത് വരെ അയാളുടെ കാമുകി അയാളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു.അവര്‍ വാങ്ങി കൊടുത്ത cake മുറിക്കും വരെ നല്ല രീതിയില്‍ സംസാരിച്ച് കിടക്കാന്‍ പോയ ആളിന്റെ സ്വഭാവം പെട്ടെന്ന് മാറി. എന്നെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും തുടങ്ങി.തള്ളി മാറ്റി എനിക്ക് ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ ദേഹത്തു കേറി ഇരുന്നു ബലം പ്രയോഗിക്കാന്‍ തുടങ്ങി. കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല.എന്റെ കന്‍സെന്റ് ഇല്ലാതെ ഞാന്‍ അനുവാദം കൊടുക്കാതെ അയാള്‍ എന്നെ rape ചെയ്തു. ഒരു പരിചയവും ഇല്ലാത്ത ആ സ്ഥലത്തു നിന്ന് ഇറങ്ങി ഓടാന്‍ പോലും ഉള്ള മനസികാവസ്ഥ ആരുന്നില്ല അപ്പൊള്‍. മാനസികമായി വേറെ കുറേ പ്രേശ്‌നങ്ങള്‍ കൊണ്ട് ഞാന്‍ ആകെ തകര്‍ന്ന് ഇരിക്കുകയായിരുന്നു. ആ അവസരം ആണ് അയാള്‍ മുതലാക്കിയത്. പിന്നെ ഞാന്‍ കണ്ടത് ജീവിതത്തിലും അഭിനയിക്കുന്ന വെട്ടിയാര്‍ എന്ന നടനെ ആണ്. ആരോടും ഇത് പറയാതെ ഇരിക്കാന്‍ വിവാഹ വാഗ്ദാനം നല്‍കി അതില്‍ വഴങ്ങില്ല എന്നു കണ്ടപ്പോ emotionally black mailing ആയി.ഇത്രയും നാള്‍ എന്റെ വളര്‍ച്ചയ്ക്ക് കൂടെ നിന്ന നീ എന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ചെയ്‌തോ. നീ പോസ്റ്റ് ഇട്ടോ കേസ് കൊടുത്തോ അല്ലെങ്കില്‍ ആരോടെങ്കിലും പറഞ്ഞോളൂ അതോടെ എന്റെ സിനിമ സ്വപ്നങ്ങള്‍ ഒക്കെ തകരട്ടെ എന്നൊക്കെ പറയാന്‍ തുടങ്ങി. എന്റെ അവസ്ഥ കൊണ്ട് അപ്പോള്‍ എനിക്ക് ആരോടും ഒന്നും പറയാന്‍ പറ്റിയില്ല. ഇപ്പോള്‍ പറയാന്‍ ധൈര്യം വന്നത് ഇതില്‍ ഞാന്‍ മാത്രം അല്ല വേറെയും ഒരുപാട് പെണ്കുട്ടികള്‍ ബാധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ആണ്. അവരെല്ലാം എന്നോട് സംസാരിക്കുകയും അയാളുടെ ചാറ്റ്, അയാള്‍ അയച്ച ഫോട്ടോകള്‍ ഒക്കെ കാണിക്കുകയും ചെയ്തപ്പോ ഇനിയും ആരും ഇതുപോലെ പറ്റിക്കപ്പെടരുത് എന്നു കരുതിയിട്ട് ആണ്. അയാള്‍ ഇന്റര്‍വ്യൂയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രേശ്‌നങ്ങളെ കുറിച്ചും പൊളിറ്റിക്കല്‍ correctness നെ കുറിച്ചും എല്ലാര്‍ക്കും ക്ലാസ് എടുക്കുന്നത് കാണുമ്പോള്‍ ആരോചകം ആണ്. Rape കഴിഞ്ഞു അയാളെ ഫ്രണ്ട് ആയി പോലും വേണ്ട എന്നു തീരുമാനിച്ചു എല്ലായിടത്തു നിന്നും ഒഴിവാക്കിയ എന്നെ നിരന്തരം എന്റെ ജോലി സ്ഥലത്തു വന്നും ഫോണ്‍ ചെയ്തും സങ്കടം പറഞ്ഞു അയാള്‍ക്ക് എന്നോട് ഉള്ള പ്രേമത്തെ കുറിച്ചു msg അയച്ചും ഒക്കെ എന്നെ manipulate ചെയ്യാന്‍ തുടങ്ങി. എന്റെ ലൈഫില്‍ ഞാന്‍ ആഗ്രഹിക്കാതെ ഇടിച്ചു കേറാന്‍ തുടങ്ങി. എനിക്ക് വീട്ടില്‍ പോകാന്‍ അയാളുടെ കൂട്ടുകാരന്റെ വണ്ടി ഏര്‍പ്പാട് ആക്കി തരിക വീട്ടില്‍ വരിക ജോലി സ്ഥലത്തു വരിക ഒക്കെ പതിവ് ആയി.ഇതിനിടയില്‍ പ്രാരാബ്ധം പറഞ്ഞു പൈസ വാങ്ങുന്നതും, വീട് പണി, ഷൂട്ടിംഗ് ചിലവ് കൂടെ അഭിനയിക്കുന്നവര്‍ക്ക് പൈസ കൊടുക്കാന്‍ എന്തിന് അയാള്‍ക്ക് ബ്രോസ്റ്റഡ് ചിക്കന്‍ കഴിക്കാന്‍ പോലും ഞാന്‍ പൈസ കൊടുക്കണം എന്നായി. ഒരുപാട് കള്ളങ്ങള്‍ പറഞ്ഞു പൈസ വാങ്ങിക്കുക, emotional manipulation നടത്തുക ഇര വാദം ഒക്കെ പതിവ് ആണ്. Rape കഴിഞ്ഞു ഒരു മാസം ആയപ്പോഴും ബ്ലീഡിങ് നിക്കാതെയും ബ്ലഡ് പ്രഷര്‍ കുറഞ്ഞും ഒക്കെ ഇരുന്നത് കൊണ്ട് ഹോസ്പിറ്റലില്‍ കാണിച്ചു. അപ്പോള്‍ ഇതൊക്കെ ഞാന്‍ അയാളോട് പറയുന്നുണ്ടായിരുന്നു. അയാള്‍ ഉപദ്രവിച്ച ഒരു പെണ്ണിനോട് കാണിക്കേണ്ട മാനുഷിക പരിഗണന പോലും എനിക്ക് തന്നില്ല. ഓരോ കാരണങ്ങള്‍ പറഞ്ഞു ഒഴിയുക ആണ് ചെയ്തത്.അമ്മയ്ക്കു മാനസിക രോഗം ആണെന്നും അവരെയും കൊണ്ട് ഹോസ്പിറ്റലില്‍ കൊണ്ട് പോകുന്നത് കൊണ്ട് വരാന്‍ പറ്റില്ല എന്നും പറഞ്ഞു. ആയാള്‍ക്കും അമ്മയ്ക്കും ചേച്ചിക്കും അയാള്‍ക്കും മെന്റലി പ്രശ്‌നം ഉണ്ടെന്നും അയാള്‍ക്ക് എപ്പോഴും മൂഡ് സ്വിങ് ആണെന്നും ഡോക്ടര്‍ നെ കാണിക്കണം എന്നും നിരന്തരം പറയുന്നത് പതിവ് ആണ്. അത് കാരണം ആണ് താന്‍ ഇങ്ങനെ ഒക്കെ ആയത് എന്നു വരുത്തി തീര്‍ക്കാന്‍. അയാളുടെ nude ഫോട്ടോസ് അയച്ചു തരിക പോണ്‍ വീഡിയോ അയക്കുക ഫോണ്‍ സെക്‌സിന് നിര്ബന്ധിക്കുക ഒക്കെ പതിവ് ആണ്. അയാളെ സപ്പോര്‍ട്ട് ചെയ്യാന്‍ ചുറ്റിനും ആള് ഉണ്ട് എന്നും വല്യ ഫാന്‍ base ഉണ്ടെന്നും ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും പറയാറുണ്ട്. ഓരോ പെണ്കുട്ടികളെ ആവശ്യങ്ങള്‍ക്ക് വേണ്ടി use ചെയ്യുന്നു എന്ന് പിന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഏതെങ്കിലും പെണ്കുട്ടിയെ കണ്ടു പിരിയുമ്പോ അവരോട് ഒന്ന് ചോദിക്കാതെ അവരുടെ ഇഷ്ടം ഇല്ലാതെ കെട്ടിപ്പിടിക്കുക എന്നിട്ട് തിരികെ വന്നിട്ട് അവരോടുള്ള സ്‌നേഹം കൊണ്ടാണ്, കണ്ടപ്പോ ഉള്ള സന്തോഷം കൊണ്ടാണ് എന്നൊക്കെ പറഞ്ഞു msg അയക്കുക സ്ഥിരം പരുപാടി ആണ് .ഇങ്ങനെ പുരോഗനവും പൊളിറ്റിക്കല്‍ കറക്ടനെസ്സും പറഞ്ഞു തന്റെ കോമെഡിയെ മാര്‍ക്കറ്റ് ചെയ്യുകയും ആരാധക വൃന്ദത്തെ ഉണ്ടാക്കുകയും ചെയ്യുന്ന ഇയാളുടെ യഥാര്‍ത്ഥ മുഖം മറ്റൊന്നാണ്. ഇന്റര്‍വ്യൂയിലും അയാളുടെ വീഡിയോയിലും പറയുന്ന ഒരു കാര്യങ്ങളും അയാള്‍ അയാളുടെ ജീവിതത്തില്‍ പുലര്‍ത്തുന്നില്ല. പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നല്‍കി പല സ്ത്രീകളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരാള്‍ അയാളുടെ വീട്ടില്‍ പോയി വഴക്ക് ഉണ്ടാക്കിയപ്പോള്‍ അവളെ അയാള്‍ ഏറ്റവും മോശമായ രീതിയില്‍ ആണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഈ സ്ത്രീയെ bodyshaming ചെയ്യുകയും അവരുടെ തൊഴിലിനെ തന്നെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തു.അയാളോട് സംസാരിക്കുന്ന msg അയക്കുന്ന സ്ത്രീകള്‍ക്ക് എല്ലാം അയാളോട് പ്രേമം ആണെന്നും അയാളുടെ കൂടെ സെക്‌സ് ചെയ്യണം എന്നും പറയാറുണ്ട് എന്നു വെട്ടിയാര്‍ ബാക്കി ഉള്ള സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് അയാളോട് അടുപ്പം ഉള്ള സ്ത്രീകളെ മോശക്കാരി ആക്കാറുണ്ട്. അയാളെ കുറിച്ചു പരാതി പറയുന്ന സ്ത്രീകള്‍ എല്ലാം അയാള്‍ക്ക് ഭ്രാന്തി ആണ്. തുറന്നു പറയുന്ന സ്ത്രീകള്‍ എല്ലാം അയാളെ planned അറ്റാക്ക് ചെയ്യുന്നു എന്നാണ് പറയുന്നത്. എന്നെ അയാള്‍ rape ചെയ്തത് ആണ് . അയാള്‍ ഇനി എന്ത് ഇന്റര്‍വ്യൂ കൊടുത്താലും എത്ര തന്നെ ആളുകളെ ചിരിപ്പിച്ചാലും അയാളിലെ മൃഗത്തെ അടുത്ത് അറിഞ്ഞവള്‍ എന്ന നിലയ്ക്ക് എനിക്ക് അതൊക്കെ കാണുമ്പോ പുച്ഛം മാത്രം ആണ് തോന്നുന്നത്. എന്നോട് അയാള്‍ ഒന്നും ഇതുവരെ തെറ്റായി പറഞ്ഞിട്ടില്ല അതുകൊണ്ട് അയാള്‍ നല്ലത് ആണ് എന്ന് പറയുന്നവരും ഉണ്ട്. അല്ലേലും നമ്മുക്ക് ഒക്കെ സ്വന്തം വീട്ടിലോ നമ്മുക്ക് അടുപ്പം ഉള്ളവര്‍ക്കോ എന്തേലും പറ്റിയാല്‍ മാത്രം വിഷമിക്കുന്ന ഹൃദയം ആണല്ലോ ഉള്ളത്.കുറ്റകൃത്യം റേപ്പ് ആണ്. അതിന് ശേഷം ഇത് പുറത്ത് പറയാതിരിക്കാന്‍ എന്നെ സ്‌നേഹം നടിച്ചു, വാഗ്ദാനങ്ങള്‍ നല്‍കി manipulate ചെയ്യുകയും ചെയ്തു. ഈ കഴിഞ്ഞ മാസങ്ങളില്‍ ഞാന്‍ കടന്ന് പോയ മാനസിക ശാരീരിക സംഘര്‍ഷങ്ങള്‍ ചെറുതല്ല. അതെ സമയം കുറ്റകൃത്യം ചെയ്ത ആള്‍ ഇപ്പോഴും പുരോഗമന മുഖം മൂടിയിട്ട് സമൂഹത്തില്‍ മാന്യത ചമഞ്ഞു നടക്കുന്നു. ഇനിയെങ്കിലും ഇതിനൊരു അന്ത്യം വരേണ്ടതുണ്ട്.ശ്രീകാന്തിനെതിരെ ഉയര്‍ന്ന മറ്റൊരു ആരോപണം: ശ്രീകാന്ത് വെട്ടിയാര്‍ ഒന്നല്ല പല സ്ത്രീകളുമായും ഒരെ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ച് എന്ന് പൂര്‍ണമായും മനസിലായത് ഇപ്പോള്‍ വന്ന Me too പോസ്റ്റ് വായിച്ചപ്പോളാണ് .പലരില്‍ ഒരാള്‍ ആയിരുന്നു ഞാന്‍ എന്ന് ഈ അടുത്തിടെ ആണ് മനസിലാക്കിയത് . വളരെ വൃത്തികെട്ട ചിന്താഗതിയുള്ള ക്രൂര മനോഭാവമുള്ള ഒരു മനുഷ്യന്‍ ആണ് അയാള്‍ .പരിചയപ്പെട്ട് ഒന്ന് രണ്ടു മണിക്കൂറിനുള്ളില്‍ ചോദിക്കാതെ തന്നെ അയാള്‍ കടയില്‍ പോകുന്നത് തൊട്ടു അയാളുടെ ഡെയിലി ആക്ടിവിറ്റിസ് ഫോട്ടോസ് അയക്കുകയും രണ്ടു ദിവസത്തിനുള്ളില്‍ ‘ഇങ്ങോട്ടു’ എന്നോട് പ്രണയമാണെന്നും പറഞ്ഞു . ആര് ആദ്യം പ്രണയം വെളിപ്പെടുത്തുന്നു എന്നതില്‍ സാധാരണ രീതിയില്‍ വലിയ പ്രസക്തി ഇല്ലെങ്കിലും ഇയാളുടെ വിഷയത്തില്‍ ‘ഇങ്ങോട്ടു’ എന്ന് പറയാന്‍ കാരണം അയാള്‍ ചെയ്ത എല്ലാ പ്രവര്‍ത്തികളും വളച്ചൊടിച്ചു സ്വാര്‍ത്ഥ ലാഭത്തിനു കള്ളങ്ങള്‍ മാത്രം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു manipulator ആയത് കൊണ്ടാണ് .ഞാനുമായി ഇഷ്ടത്തില്‍ ആണെന്ന് അയാള്‍ പറയുന്ന സമയത്തു ഒരു ലേഡി ലൈവില്‍ വന്നു വെട്ടിയാരുടെ കാമുകി എന്ന് പറഞ്ഞ സമയം മുതലാണ് എനിക്ക് ഇയാളുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിത്തുടങ്ങിയത് . അത് ചോദിച്ചപ്പോള്‍ വളരെ നല്ലപിള്ള ചമയുകയും (behind the story ഒത്തിരി twisted ആണ് ) ‘ഗ്യാസ്ലൈറ്റിംഗ് ‘ ആറ്റിട്യൂട് കാണിച്ചു തുടങ്ങുകയും ചെയ്തു .വീട്ടിലെ പ്രാരാബ്ധങ്ങള്‍ പറഞ്ഞു ,അമ്മയ്ക്ക് ‘ഭ്രാന്ത് ‘ (അയാള്‍ ഉപയോഗിച്ച വാക്ക് ) ,ഇയാള്‍ക്ക് മാനസിക ബുദ്ധിമുട്ട് എന്നൊക്കെ പറഞ്ഞ് സിമ്പതി നേടാന്‍ തുടങ്ങി.വീഡിയോ ഷൂട്ടിന് കാശ് ഇല്ല എന്ന് സ്ഥിരം പറയുകയും അങ്ങോട്ടു ഞാന്‍ കാശ് കൊടുക്കുകയുമുണ്ടായി. ചിലപ്പോള്‍ നേരിട്ട് എന്നോട് കാശ് താ എന്ന് പറയുകയും അല്ലാത്ത അവസരങ്ങളില്‍ manipulate ചെയ്ത് ഞാനായി കൊടുക്കാന്‍ നിര്‍ബന്ധിത ആകപ്പെടുകയും ഉണ്ടായി.കാരണം ‘ എന്ത് ചെയ്യുന്നു’ എന്ന് casual ആയി ചോദിച്ചാല്‍ പോലും ‘വേറേ ആള്‍ക്കാരോട് കാശ് കടം ചോദിക്കുകയാണ് ‘ എന്ന് സ്ഥിരം പറഞ്ഞ് അയാളില്‍ sympathy create ചെയ്തു .ഇതിനൊക്കെയും അയാള്‍ ഉപയോഗിച്ചിരുന്ന ട്രാക്ക് പ്രണയം എന്നുള്ളതാണ് .ഒരു അവസരത്തില്‍ അയാളുടെ ടീമില്‍ ഉണ്ടായിരുന്ന ഒന്ന് രണ്ടു ആള്‍ക്കാരോട് ചോദിച്ചപ്പോള്‍ ആണ് മനസിലായത് പല കാര്യങ്ങള്‍ കൊണ്ട് ഷൂട്ടിന് വെറും തുച്ഛമായ ക്യാഷ് ആണ് ചിലവാകുന്നത് എന്നും വാങ്ങുന്ന ക്യാഷ് എല്ലാം സ്വന്ത അധികച്ചിലവുകള്‍ക്കായും , മറ്റ് സ്ത്രീകള്‍ക്ക് വേണ്ടിയും ഉപയോഗിക്കുന്നു എന്ന് .ഒട്ടും താല്പര്യമില്ല എന്ന് പറഞ്ഞിട്ട് പോലും ഫോണ്‍ സെക്‌സിനു നിര്‍ബന്ധിക്കുകയും പലപ്പോഴും ഇത് കാരണം എനിക്ക് കോള്‍ കട്ട് ചെയ്യുകയും വേണ്ടി വന്നു.ഞാന്‍ മാത്രം ആണ് പാര്‍ട്ണര്‍ എന്നുള്ള രീതിയില്‍ പല കാര്യങ്ങള്‍ക്കും ഇയാള് ഫോഴ്‌സ് ചെയ്യുകയും എന്നാല്‍ നേരത്തെ ഉണ്ടായ സംശയത്താല്‍ അതെല്ലാം ഞാന്‍ deny ചെയ്യുകയും ഉണ്ടായി. മാസങ്ങള്‍ക്കു മുന്‍പ് ഒരു ഷൂട്ടിന് പോയപ്പോഴും വേറെ സ്ഥലങ്ങളിലും ‘പല സ്ത്രീ ബന്ധങ്ങള്‍ ‘ തുടരുന്നു എന്നെല്ലാം വൈകി ആണ് മനസിലായത് . ഇതെല്ലാം ചോദിക്കുമ്പോള്‍ മാനിപുലേഷന്‍ പതിവായി .സ്ത്രീപക്ഷ ,പുരോഗമന സിനിമ എടുക്കുന്ന ഉന്നതരായ പലരും അവരുടെ ഫാമിലിയും തന്നെ follow ചെയ്യുന്നവരാണെന്നും , ഫ്രണ്ട്സ് ആണെന്നും അയാള്‍ എന്ത് ചെയ്താലും ഉണ്ടാക്കി എടുത്ത ഈ ‘പാവം’ ഇമേജില്‍ അയാള്‍ മുന്‍പോട്ടു പോകുമെന്നും അയാള്‍ക്കുറപ്പുണ്ടായിരുന്നു ,അത് പലപ്പൊഴായി പറഞ്ഞിട്ടും ഉണ്ട്.ബോഡി ഷെമിങ്ങിനെതിരെ സംസാരിക്കുന്ന ‘നവോഥാന നേതാവ് ‘ എന്ന് സ്വയം വിശ്വസിക്കുന്ന ഇയാള്‍ നേരിട്ട് എന്നോട് ‘ബ്യൂട്ടിഫുള്‍’ ,’ sexy ‘ എന്നൊക്കെ പറയുകയും അങ്ങേരുടെ കള്ളങ്ങള്‍ ഒക്കെ പുറത്തായപ്പോള്‍ വേറെ പലരോടും ”കണ്ടാല് ഭീകരജീവി ‘ ആണെന്നും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പറയാന്‍ തുടങ്ങി.ഇയാള്‍ എന്നോട് ചെയ്ത mental & emotional abuse നു കയ്യും കണക്കും ഇല്ല . ഇയാളുടെ വാക്കുകളും പ്രവര്‍ത്തികളും കണ്ടു പുരോഗമനം പറഞ്ഞു നടക്കുന്ന ആള്‍ തന്നെയാണോ എന്ന് shocked ആയിപോയി .അയാളുടെ ടീമിലെ ആള്‍ക്കാരുടെ സിനിമ അവസരങ്ങള്‍ ഇയാള്‍ കളഞ്ഞിട്ടുണ്ട് .നമ്മള്‍ അയക്കാത്ത മെസ്സേജുകള്‍ നമ്മള്‍ അയച്ചു എന്ന് പറഞ്ഞു മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുക എന്നൊക്കെ ഇപ്പോഴാണ് മനസിലായത് . (ഒന്നുകില് അയാളുടെ രണ്ടാമത്തെ ഫോണ്‍ നമ്പര് ഉപയോഗിച്ചു അയാള്‍ തന്നെ create ചെയ്ത മെസ്സേജ് ആയിരിക്കാം ,ഇല്ലേല്‍ വേറെ സ്ത്രീകള്‍ അയച്ച മെസ്സേജ് നമ്മുടെ പേരില്‍ fake ചെയ്ത് കാണിക്കും ) .സ്ത്രീകളെ കുറിച്ച് വളരെ മോശമായി അയാള്‍ മറ്റുള്ളവരോട് സംസാരിച്ചതിന് തെളിവുകള്‍ ഉണ്ട് . തെളിവ് ചോദിച്ചു വരുന്നവരോടും അല്ലാത്തവരോടും കൂടി ഒരു വാക്ക് . ഇവിടെ ഞാന്‍ ആണ് ശെരി , ഞാന്‍ മാത്രം ആണ് ശെരിയെന്ന് കൃത്യമായ ബോധമുണ്ട് .

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. സിനിമയിലെ നിരവധി ഗാനങ്ങള്‍ ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞു. ഈയടുത്ത് ‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ, ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനവും പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ഈ ഗാനത്തില്‍ സ്ത്രീവിരുദ്ധത വിമര്‍ശിച്ചു രേവതി സമ്പത്ത് രംഗത്തെത്തിയിരിക്കുകയാണ്.

‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ. അതെന്താ വിനീത് ശ്രീനിവാസാ, നമ്മള്‍ സ്ത്രീകള്‍ക്ക് പത്രാസ് വരൂലേ?? സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കണ്‍സെപ്റ്റില്‍ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ്…! നമ്മള്‍ ഒക്കെ പത്രാസില്‍ ഡബിള്‍ പി.എച്ച്.ഡി ഉള്ളവരാടോ,’ രേവതി സമ്പത്ത് ഫേസ്ബുക്കില്‍ എഴുതി.

അതേസമയം സിനിമ ഈ മാസം 21നാണ് പ്രേക്ഷകരിലേക്ക് എത്തുക. വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ,കല്യാണി പ്രിയദര്‍ശന്‍ ,ദര്‍ശന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പുറത്തുവന്ന പോസ്റ്ററും, പാട്ടുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മേരി ലാന്റ് സിനിമാസ് ആന്‍ഡ് ബിഗ് ബാങ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ഹിഷാം അബ്ദുല്‍ വഹാബ്, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, കോ പ്രൊഡ്യുസര്‍-നോബിള്‍ ബാബു തോമസ്സ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍-ഷാഫി ചെമ്മാട്, അസ്സോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

8-ാം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യ ബസിനുള്ളിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ കണ്ടക്ടർ അറസ്റ്റിൽ. സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സൽ (31) ആണ് അറസ്റ്റിലായത്. കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ വെച്ചാണ് കുട്ടിയെ ഇരയാക്കിയത്. ക്രൂരതയ്ക്ക് ഒത്താശ ചെയ്തു കൊടുത്ത ബസ് ഡ്രൈവർ കട്ടപ്പന ലബ്ബക്കട കൽത്തൊട്ടി കൊല്ലംപറമ്പിൽ എബിനെയും (35) പോലീസ് പിടികൂടി.

ഇവരുടെ സുഹൃത്തായ കണ്ടക്ടർ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാർത്ഥിനി. വിവാഹിതനായ കണ്ടക്ടർ ഇക്കാര്യം മറച്ചുവെച്ചാണ് പെൺകുട്ടിയെ വശീകരിച്ചത്. 15ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂൾ കഴിഞ്ഞ് വിദ്യാർത്ഥിനി അഫ്‌സലിന്റെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ എത്തി.

പനിയാണെന്നു പറഞ്ഞ് അഫ്‌സൽ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചു വരുത്തുകയും ചെയ്തു. അഫ്‌സലിന്റെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് 1.30നുള്ള ട്രിപ് ആളില്ലെന്ന കാരണത്താൽ മുടക്കിയ ശേഷം, പിന്നീട് പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയ ശേഷം കണ്ടക്ടറും ഡ്രൈവറും ഷട്ടർ താഴ്ത്തി പുറത്തു പോവുകയായിരുന്നു.

ഇതിനിടെ ഡിവൈഎസ്പി ഷാജു ജോസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്എച്ച്ഒ കെ.പി.തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസിനുള്ളിൽ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനിയെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്കും കൗൺസലിങ്ങിനും വിധേയമാക്കുകയും ചെയ്തു.

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുൻപിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് (19) കൊല്ലപ്പെട്ടത്.

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുൻപിലാണ് സംഭവം. പ്രതിയായ നഗരത്തിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട കെ.ടി. ​ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി.

യുവാവിനെ കൊലപ്പെടുത്തിയതായി ജോമോൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. യുവാവിനെ കൊന്നുവെന്ന് പറഞ്ഞ് ജോമോൻ പൊലീസ് സ്റ്റേഷന് മുമ്പിൽ കൊണ്ടിടുകയായിരുന്നു. ഉടൻ തന്നെ ഷാനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ ഷാനിനെ ​ജോമോൻ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഓട്ടോയിൽ കൂട്ടിക്കൊണ്ടുപോയ ഷാനിനെ പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇതി​നിടെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പുലർച്ചെ മൂന്നോടെ മൃതദേഹം തോളിലേറ്റി ജോമോൻ പൊലീസ് സ്റ്റേഷനി​​ലെത്തിക്കുകയും ചെയ്തു. നാലുപേർ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.

മകനെ കാണാനില്ലെന്ന പരാതിയുമായി ഷാനിന്റെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. നഗരത്തിലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സര ബംപർ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടി കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക്. കോട്ടയം കുടയംപടി സ്വദേശി സദനാണ് ഈ ഭാഗ്യശാലി. ബംപർ സമ്മാന ടിക്കറ്റ് സദൻ്റെ കൈയിലേക്ക് എത്തിയത് തീർത്തും അപ്രതീക്ഷിതമായാണ്.

ഇന്ന് രാവിലെ ഇറച്ചി വാങ്ങാനായി പുറത്തേക്കിറങ്ങിയ സദൻ വഴിയിൽ വച്ച് സുഹൃത്തായ ശെൽവൽ എന്ന ലോട്ടറി വിൽപനക്കാരനിൽ നിന്നുമാണ് ടിക്കറ്റ് വാങ്ങിയത്. രാവിലെ ഒൻപതരയോടെ വഴിയിൽ വച്ച് ശെൽവനെ കണ്ട സദൻ പണം കൊടുത്ത് ഏതേലും ഒരു ടിക്കറ്റ് തരാൻ ആവശ്യപ്പെടുകയും. വിൽക്കാൻ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളിൽ ഒന്ന് ശെൽവൻ സദന് കൈമാറുകയായിരുന്നു.സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താൻ എന്നും എന്നാൽ ഇക്കുറി ക്രിസ്മസ് ബംപർ എടുക്കുണമെന്ന് കരുതിയിരുന്നുവെന്നും സദൻ പറയുന്നു.

അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദൻ. ഒന്നര രൂപ കൂലിക്ക്ചെയ്തു തുടങ്ങിയ പണിയാണ് ഇപ്പോഴും ഉപജീവനമാർഗ്ഗം. ഒരുപാട് കടമുണ്ട് അതെല്ലാം തീർക്കണം. മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം… നിറക്കണ്ണുകളോടെ സദൻ പറയുന്നു.

കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദനും കുടുംബവും താമസിക്കുന്നത്. സദന് രണ്ടു മക്കള്‍ ആണ് ഉള്ളത്. സനീഷ് സദനും , സഞ്ജയ് സദനും. ഇരുവരും വിവരമറിഞ്ഞ് ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തുകയായിരുന്നു. ഏറെ ആരോ​ഗ്യപ്രശ്നങ്ങൾ സദനെ അലട്ടിയിരുന്നു. ഈ പ്രശ്നങ്ങൾക്ക് ഇടയിലാണ് ഭാ​ഗ്യകടാക്ഷം.

അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദൻ. ഒന്നര രൂപ കൂലിക്ക്ചെയ്തു തുടങ്ങിയ പണിയാണ് ഇപ്പോഴും ഉപജീവനമാർഗ്ഗം. ഒരുപാട് കടമുണ്ട് അതെല്ലാം തീർക്കണം. മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും നിറക്കണ്ണുകളോടെ സദനും കുടുംബവും പറയുന്നു.

 

RECENT POSTS
Copyright © . All rights reserved