Kerala

ആശുപത്രിയിലെ ഡ്യൂട്ടിയ്ക്കിടയിലാണ് പൊന്നുമോന്റെ ദാരുണ വിയോഗവാര്‍ത്ത കലയെ തേടിയെത്തിയത്. തളിപ്പറമ്പ് താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ നഴ്സാണ് കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മാതാവ് കല. വിവരമറിഞ്ഞ് കലയെ ഇവിടത്തെ ജീവനക്കാര്‍ ചേര്‍ന്നാണ് തൃച്ചംബരം പാല്‍ക്കുളങ്ങരയിലെ വീട്ടിലെത്തിച്ചത്.

നെഞ്ചുപൊട്ടിക്കരയുന്ന അമ്മയെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയാണ് ചുറ്റിനുമുള്ളവര്‍. ഒന്നുമില്ല അമ്മേ എന്നു പറഞ്ഞ് ധീരജിന്റെ അനിയന്‍ അദ്വൈത് അമ്മയെ ആശ്വസിപ്പിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു.

പാല്‍കുളങ്ങരയില്‍ ഏറെക്കാലമായി വാടകവീട്ടിലായിരുന്നു താമസം. അടുത്ത കാലത്താണ് പുതിയ വീട് വച്ച് ഇങ്ങോട്ടേക്ക് താമസം മാറ്റിയത്. ഇതിനു പിന്നാലെയാണ് ധീരജിന്റെ ദാരുണമായ മരണം.

സജീവരാഷ്ട്രീയ പ്രവര്‍ത്തകരുടെ കുടുംബമല്ല ധീരജിന്റേത്. എല്‍ഐസി ഏജന്റാണ് അച്ഛന്‍ രാജേന്ദ്രന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. സ്വതന്ത്ര നിലപാടുകാരനാണ് ഇദ്ദേഹം. അമ്മ കുവ്വോട് ആയുര്‍വേദ ആശുപത്രിയില്‍ നഴ്സാണ്. ഇവിടെ ഇടതുപക്ഷ നഴ്സിങ് അസോസിയേഷനില്‍ അംഗമാണെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. അനിയനും രാഷ്ട്രീയപ്രവര്‍ത്തനമൊന്നുമില്ല.

ധീരജ് പ്ലസ്ടു കഴിഞ്ഞ ശേഷമാണ് എന്‍ജിനീയറിങ് പഠനത്തിനായി ഇടുക്കിയിലേക്ക് പോകുന്നത്. പ്ലസ്ടു പഠനം വരെ നാട്ടില്‍ എസ്എഫ്ഐ അടക്കമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ധീരജിന് ബന്ധമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും സിപിഎം പ്രാദേശിക നേതൃത്വവും പറയുന്നത്.

എന്‍ജിനീയറിങ് കോളേജില്‍ എത്തിയ ശേഷമാണ് എസ്എഫ്ഐയുമായി അടുക്കുന്നതും പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമാകുന്നതും. പൈനാവ് ഗവ. എന്‍ജിനിയറിങ് കോളേജ് അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാത്ഥിയായിരുന്നു ധീരജ്.

പഠനവുമായി ബന്ധപ്പെട്ട് മൂന്നു വര്‍ഷമായി ധീരജ് കൂടുതല്‍ സമയവും ഇടുക്കിയില്‍ തന്നെയായിരുന്നു. അച്ഛനും അമ്മയും അനുജനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ക്രിസ്മസ് അവധിക്ക് വന്ന ധീരജ് കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരിച്ചുപോയത്.

അതേസമയം, ധീരജിന് വീടിനടുത്ത് തന്നെ അന്ത്യവിശ്രമം ഒരുക്കാന്‍ സ്ഥലം വാങ്ങി സിപിഎം. വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി. ഇവിടെയായിരിക്കും ധീരജിന്റെ മൃതദേഹം സംസ്‌കരിക്കുക. ഈ സ്ഥലത്ത് ധീരജിന് സ്മാരകവും പണിയുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.

ഇളനീര്‍ ഇടാനായി തെങ്ങില്‍ കയറിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് വീട്ടുകാരുടെ കണ്‍മുന്‍പില്‍വെച്ച് ദാരുണാന്ത്യം. പെരുമണ്ണ പയ്യടിമീത്തല്‍ ചിറക്കല്‍ ഫൈസല്‍ ആണ് മരിച്ചത്. 43 വയസായിരുന്നു. തെങ്ങുകയറ്റ യന്ത്രത്തില്‍ കുരുങ്ങി തലകീഴായി ഏറെ നേരം കിടന്നതാണ് ഫൈസലിന്റെ മരണത്തിന് ഇടായക്കിയത്.

തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ അയല്‍വാസിയുടെ തെങ്ങില്‍നിന്ന് ഇളനീര്‍ വലിച്ചുനല്‍കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഉയരംകൂടിയ തെങ്ങിന്റെ മധ്യഭാഗത്തെ വളവില്‍വെച്ച് തെങ്ങു കയറ്റയന്ത്രം കുടുങ്ങി പിറകിലേക്ക് മറിഞ്ഞ ഫൈസല്‍, അരയ്ക്ക് കെട്ടിയ കയറില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. ഉടനടി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ മീഞ്ചന്ത ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ഫൈസലിനെ തെങ്ങില്‍ നിന്നിറക്കി.

ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെഎസ്.ആര്‍.ടി.സി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറാണ്. പിതാവ്: പരേതനായ മൊയ്തീന്‍. മാതാവ്: കദീജ. ഭാര്യ: ഹബീബുന്നീസ. മക്കള്‍: ഫഹീം ആദില്‍, ഷഹീം ആദില്‍, അമീന്‍ അബ്ദുള്ള, ഹിദായത്തുള്ള. സഹോദരി: സെറീന.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് കേസിലെ സാക്ഷികളെ നിരന്തരം സ്വീധീനിക്കാന്‍ ശ്രമിച്ചിരുന്നെന്നും ഇതിന് വഴങ്ങാത്തവരോട് പകയുണ്ടായിരുന്നെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസിലെ സാക്ഷിയായ ഒരു മലയാള നടന്റെ വീട്ടിലെ ചടങ്ങിന് ക്ഷണിക്കപ്പെടാതെ തന്നെ ദിലീപെത്തിയെന്നും നടന്റെ മൊഴിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് നടന്‍ തയ്യാറായില്ലെന്നും തന്റെ നിലപാടില്‍ തന്നെ നടന്‍ ഉറച്ചു നിന്നെന്നുമാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു. ഇതേപറ്റി പലപ്പോഴും ദിലീപ് സംസാരിക്കുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ച നടന്റെ പേര് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയില്ല.

ഇതിനിടെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചു എന്നത് കള്ളക്കേസാണെന്ന് ആരോപിച്ച് ദിലീപ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപ് സഹോദരി ഭര്‍ത്താവ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടിയ മറ്റുള്ളവര്‍. പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച് വിസ്താരം നീട്ടിവെക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.

നടിയെ ആക്രമിച്ച കേസിലെ ആന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകളാണ്. ദിലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പുതിയ വെളിപ്പെടുത്തലുകൾ പിന്നാലെ ഇരയാക്കപ്പെട്ട സഹപ്രവർത്തകയ്ക്കു കൂടുതൽ പിന്തുണയുമായി താരങ്ങൾ. ഇരയാക്കപ്പെടലിൽനിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന അതിജീവിതയുടെ വെളിപ്പെടുത്തലിൽ പിന്തുണയുമായി മലയാള സിനിമാലോകം. ‘ധൈര്യം’ എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവച്ചത്.

പൃഥ്വിരാജനെ കൂടാതെ താരങ്ങളായ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആഷിക്ക് അബു, ബാബുരാജ്, അന്ന ബെന്‍, ആര്യ, സ്മൃതി കിരണ്‍, സുപ്രിയ മേനോന്‍ പൃഥ്വിരാജ്, ഫെമിന ജോര്‍ജ്, മൃദുല മുരളി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി എന്നിവരും ഐക്യദാര്‍ഡ്യമറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഇരയാക്കപ്പെടലിൽനിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഈ യാത്രയിൽ തന്റെ പേരും വ്യക്തിത്വവും അടിച്ചമർത്തപ്പെട്ടു. എങ്കിലും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു. കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

നടിയുടെ വാക്കുകൾ:

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്നു കൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.

നവ വധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുണ്ടക്കയം സ്വദേശിനി മേഘ സെബാസ്റ്റ്യനെയാണ് പുഞ്ചവയലിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ഇവര്‍ വിവാഹിതയായത്.

ഉച്ചഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ മേഘയെ മണിക്കൂറുകളോളം പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഇടുക്കി പൈനാവ് എന്‍ജിനിയറിങ്ങ് കോളജില്‍ എസ്എഫ്‌ ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് പുറത്തു നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്എഫ്‌ഐ

പൈനാവ്: ഇടുക്കി പൈനാവ് എന്‍ജിനിയറിങ്ങ് കോളജില്‍ എസ്എഫ്‌ ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് പുറത്തു നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്എഫ്‌ഐ. തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായിരുന്നു. ക്യാമ്പസിന് പുറത്തേക്ക് പോകുന്നതിനിടെ കത്തിയുമായി എത്തിയ സംഘം വളരെ ആസൂത്രിതമായി കൊല നടത്തുകയായിരുന്നെന്ന് എസ്എഫ്‌ഐ പറയുന്നു. ക്യാമ്പസിനകത്ത് യാതൊരുവിധ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ ജലജ പറഞ്ഞു.

ക്യാമ്പസിന്റെ ഗേറ്റിന് പുറത്തുവച്ചാണ് ധീരജ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ പുറത്തുനിന്നെത്തിയ ആളുകളെന്നാണ് അറിയാന്‍ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് ആയതിനാല്‍ ക്യാമ്പസില്‍ പൊലീസിന്റെ സാമീപ്യം ഉണ്ടായിരുന്നു. ക്യാമ്പസിനുള്ളില്‍ കാര്യങ്ങള്‍ സമാധാനപരമായിരു ന്നെന്നും സമീപകാലത്തൊന്നും യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടി ല്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെന്ന് സിപിഎം ജില്ല സെക്രട്ടറി പറഞ്ഞു. ചങ്കിലും നെഞ്ചിനുമാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ കുത്താണ് മരണത്തിന് കാരണമായതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

കോളേജ് തെരഞ്ഞെടുപ്പിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമു ണ്ടായതോടെ ആയിരുന്നു ആക്രമണം. കുത്തേറ്റ രണ്ടുപേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ആരോപണങ്ങള്‍ തുടരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. ഇപ്പോള്‍ സമാന ആരോപണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ആലപ്പി അഷ്റഫ്. തന്നെയും ലോറി കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് സംവിധായകൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്

ആലപ്പി അഷ്റഫിന്റെ കുറിപ്പ്:

ലോറിക്കടിയിൽ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാൾ എനിക്കും വിധിച്ചു…..

ആലപ്പുഴക്കാരൻ ഹസീബ് നിർമ്മിച്ച

“കുട്ടനാടൻ മാർപാപ്പ “എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആലപ്പുഴയിൽ വന്നതായിരുന്നു ദിലീപിൻ്റെ സന്തത സഹചാരിയായ സംവിധായക നടൻ .

അയാൾ സെറ്റിലെത്തി അടുത്ത ദിവസം തന്നെ അവിടെ നിന്നും അടുപ്പമുള്ള ചിലർ എന്നെ തുരുതുരാ ഫോണിൽ വിളിച്ച് ” അഷ്റഫിക്കാ… സൂക്ഷിക്കണെ.. ” എന്ന്.

ഞാനോ… എന്തിന് …?.

ഷൂട്ടിംഗ് സെറ്റിൽ ഇയാളുമായ് ആലപ്പുഴയിലുള്ള ചില സിനിമാ പ്രവർത്തകർ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സംസാരിച്ചുവത്രേ..

നടിക്കൊപ്പമുള്ള എൻ്റെ നിലപാടുകളെക്കുറിച്ചും ഇടക്ക് ആരോ പരാമർശിച്ചു.

എൻ്റെ പേരു കേട്ടതും

അയാൾ ക്ഷുഭിതനായ് .

“ആലപ്പി അഷറഫ്

അവനെ ലോറി കേറ്റി കൊല്ലണം”.

ഇതായിരുന്നു അയാളുടെ ഭീഷണി

ആ ക്രൂരമായ വാക്കുകൾ കേട്ട് ഒപ്പമിരുന്നവർ ഞെട്ടി.

അവരിൽ ചിലരാണ് എന്നെ വിളിച്ചു ഒന്നു

സൂക്ഷിക്കാൻ മുന്നറിയിപ്പ് നല്കിയത്.

അന്ന് ഞാനതത്ര കാര്യമാക്കിയില്ല …

ഇന്നിപ്പോൾ പക്ഷേ ഭയമില്ലങ്കിലും ഞാനത് കാര്യമായ് തന്നെ കാണുന്നു.

ഇതൊക്കെ കേട്ട് പിൻതിരിഞ്ഞോടാൻ

ചോദ്യം ചെയ്യുമ്പോൾ തല കറങ്ങി വീഴുന്ന ഭീരുവല്ല ഞാൻ.

ജനിച്ചാൽ എന്നായാലും ഒരിക്കൽ മരിക്കും.

മരണം വരെ നീതിക്കായ് അവൾക്കൊപ്പം.

ആലപ്പി അഷറഫ്

 

ദമ്പതികളെ പങ്കിടൽ വിഭാഗത്തിൽ പെട്ട ചിലരാണ് ഇപ്പോൾ അറസ്റ്റിൽ ആയത്. കോട്ടയം സ്വതീശിനിയെ ഒൻപത് പേര് ചേർന്നാണ് ബലാത്സംഘം ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. അതിൽ ഇപ്പോൾ ആറ് വ്യക്തികളാണ് പിടിയിലായിരിക്കുന്നത്. ഈ യുവതിയുടെ ഭർത്താവ് കൊണ്ടുവന്ന ഒൻപത് പേരാണ് ഇവരെ പീഡിപ്പിച്ചിട്ടുള്ളത്. അതിൽ അഞ്ച് പേര് വിവാഹിതരും അവരുടെ ഭാര്യമാരുമായാണ് എത്തുന്നത്. കൂട്ടത്തിൽ ബാക്കിയുള്ള നാല് വ്യക്തികൾ അവിവാഹിതർ ആണ്.

ഇവരിൽ നിന്നും പണം ഉൾപ്പെടെ തട്ടിയിട്ടുണ്ട് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് അന്യൂഷണം പുരോഗമിക്കുകയാണ. ആറ് വ്യക്തികൾ അറസ്റ്റിൽ ആയത് കൂടാതെ ബാക്കി മൂന്ന് പേര കണ്ടെത്തിയെങ്കിലും ഒരാൾ വിദേശത്തേക്ക് കടന്നു. കൊല്ലം സ്വതേഷിയായ യുവാവാണ് വിദേശത്തേക്ക് കടന്നത്. മാറ്റ് രണ്ട് പേരെ കൂടെ ഉടൻ അറസ്റ്റ് ചെയ്യും എന്നാണ് പറഞ്ഞിട്ടുള്ളത്. ഇവരെ കൂടാതെ കൂടുതൽ ആളുകൾ പങ്കാളികൾ ആയിട്ടുണ്ടോ എന്ന് പോലീസിന് സംശയം ഉണ്ട്. ഇതുമായി ബന്ധപ്പെട്ട അന്യൂശനവും പുരോഗമിക്കുകയാണ്. ഇത്തരത്തിൽ ഏഴ് ഗ്രൂപ്പുകൾ പോലീസ് നിരീക്ഷണത്തിൽ ഉണ്ട്. ഇത്തരത്തിലുള്ള ഗ്രൂപ്പുകളിൽ അയ്യായിരത്തിൽ അധികം അംഗങ്ങൾ ഉണ്ടെന്നും പോലീസ് പറയുന്നു

പങ്കാളിയെ കൈമാറ്റം ചെയ്യുന്ന സംഘത്തിനെതിരേ പോലീസിൽ പരാതി നൽകിയ യുവതി നേരിടേണ്ടി വന്നതു മാസങ്ങൾ നീണ്ട മാനസിക ശാരീരിക പീഡനങ്ങൾ. മാസങ്ങളോളം ഇത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിച്ചുകൊണ്ടിരുന്നു. ആദ്യത്തെ കുട്ടിക്ക് മൂന്നു വയസ് ആകുന്നതുവരെ വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതായിരുന്നു ജീവിതം മുന്നോട്ടു പോയിരുന്നതെന്നു യുവതി പറ‍യുന്നു.

ഇതിനിടെ, ദുബായിൽ ആയിരുന്ന ഭർത്താവ് തിരിച്ചെത്തി. എന്നാൽ, തിരിച്ചെത്തി കഴിഞ്ഞപ്പോൾ സ്വഭാവത്തിൽ ആകമാനം മാറ്റങ്ങൾ വന്നതായി തോന്നി. ഇതിനകം ജീവിത പങ്കാളികളെ പങ്കിടുന്ന ഗ്രൂപ്പിൽ ഇയാൾ സജീവ അംഗം ആയി മാറിക്കഴിഞ്ഞിരുന്നു.  തുടർന്നു ഭാര്യയെയും ഏതുവിധത്തിലെങ്കിലും ഇതിൽ പങ്കാളിയാക്കാനുള്ള തന്ത്രങ്ങളാണ് ഇയാൾ പ്രയോഗിച്ചത്. ആദ്യം ഇക്കാര്യങ്ങളൊന്നും നേരിട്ടു പറയാതെ നീ മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നതു കാണുന്നതാണ് എനിക്ക് സന്തോഷം എന്ന മട്ടിലുള്ള താത്പര്യപ്രകടനങ്ങൾ നടത്തി ഭാര്യയെ പതുക്കെ ഈ വിഷ‍യത്തിലേക്കു കൊണ്ടുവന്നു.

പിന്നീടാണ് ഇങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെന്നും നീ അതിൽ ചേരണമെന്നുമൊക്കെ സമ്മർദം തുടങ്ങിയത്. ഭർത്താവിന്‍റെ സമ്മർദം സഹിക്കാതെയാണ് യുവതി ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചെന്നുപെട്ടത്. എന്നാൽ, പിന്നീടു കാര്യങ്ങൾ കൂടുതൽ വഷളായി. പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സ്ഥിരം പരിപാടിയാണ് ഇവിടെ അരങ്ങേറുന്നതെന്നു യുവതി തിരിച്ചറിഞ്ഞു.

താനും അതിന്‍റെ ഇരയായി മാറുകയാണെന്നു മനസിലായതോടെ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ, ആത്മഹത്യ ഭീഷണി മുഴക്കിയാണ് ഭർത്താവ് ഭാര്യയെ വരുതിയിലാക്കിയത്. ഇതു പുറത്തറിയുകയോ മറ്റോ ചെയ്താൽ താൻ ജീവിച്ചിരിക്കില്ലെന്നായിരുന്നു ഭർത്താവിന്‍റെ ഭീഷണി. കുടുംബത്തെ ഒാർത്ത് ഭർത്താവിന്‍റെ ഇഷ്ടങ്ങൾക്ക് പലപ്പോഴും കൂട്ടുനിൽക്കുകയായിരുന്നു.

എന്നാൽ, രണ്ടു പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാൻ ഒ​രു​ ത​വ​ണ​യ​ല്ല മാ​സ​ങ്ങ​ളോ​ളം നി​ര​വ​ധി ത​വ​ണ സ​മ്മ​ർ​ദം ചെ​ലു​ത്തി​യതോടെയാണ് മറ്റൊരു നിവൃത്തിയുമില്ലാതെ ഇതു പുറം ലോകത്തെ അറിയിക്കാൻ യുവതി തീരുമാനിച്ചത്. പ​ത്ത​നാ​ട് സ്വ​ദേ​ശി​നി​യു​ടെ ഈ പ​രാ​തി​യാ​ണ് ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തി​ലെ ആ​റു​പേ​ർ കുടുങ്ങാൻ കാ​ര​ണ​മാ​യ​ത്.

ലൈ​ഫ് എ​ൻ​ജോ​യി ചെ​യ്യ​ണം. താ​ൻ മ​റ്റൊ​രു പു​രു​ഷ​നൊ​പ്പം കി​ട​ക്ക പ​ങ്കി​ടു​ന്ന​ത് കാ​ണ​ണം ഇ​താ​ണ് ത​ന്‍റെ സ​ന്തോ​ഷം എന്നു ഭ​ർ​ത്താ​വ് ഇടയ്ക്കിടെ പ​റ​യു​മാ​യി​രു​ന്നു. ക​പ്പി​ൾ​മീ​റ്റ്, ഭാ​ര്യ​മാ​രെ പ​ങ്ക് വ​യ്ക്ക​ൽ തു​ട​ങ്ങി​യ പേ​രു​ക​ളാ​ണ് ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. മ​ക്ക​ളെ ഓ​ർ​ത്താ​ണ് താ​ൻ ജീ​വി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വി​ന്‍റെ നി​കൃ​ഷ്ട​മാ​യ സെ​ക്സ് റാ​ക്ക​റ്റ് ഇ​ട​പാ​ടി​ൽ മ​നം​നൊ​ന്ത യു​വ​തി യു​ടൂ​ബ് ബ്ലോ​ഗ​ർ​ക്ക് ന​ൽ​കി​യ വി​വ​ര​ങ്ങ​ളാ​ണ് സം​ഘ​ത്തെ​ക്കു​റി​ച്ചു​ള്ള ചു​രു​ളു​ക​ൾ അ​ഴി​ച്ച​ത്.

യു​ട്യൂ​ബി​ലെ ശ​ബ്ദ​രേ​ഖ​യി​ലൂ​ടെ യു​വ​തി​യു​ടെ ശ​ബ്ദം തി​രി​ച്ച​റി​ഞ്ഞ ബ​ന്ധു​ക്ക​ൾ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ യു​വ​തി​യോ​ടു ചോ​ദി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ലൈം​ഗി​ക വി​ക്രി​യ​ക​ൾ പു​റ​ത്താ​കാ​നി​ട​യാ​യ​ത്. കാ​ല​ങ്ങ​ളാ​യി മാ​ന​സി​ക സ​മ്മ​ദ​ർ​ദ​ത്തി​നി​ട​യാ​യ യു​വ​തി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം എ​ത്തി ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ത​ന്ത്ര​പൂ​ർ​വം പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ​യാ​ണ് പ​ങ്കാ​ളി​യെ പ​ര​സ്പ​രം കൈ​മാ​റു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന സോ​ഷ്യ​ൽ​മീ​ഡി​യ ഗ്രൂ​പ്പി​നെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന പോ​ലീ​സി​നു ല​ഭി​ച്ച​ത്. തു​ട​ർ​ന്നാ​ണ് മ​റ്റു പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ള്ള ഗ്രൂ​പ്പി​ൽനി​ന്നു നൂ​റു​ക​ണ​ക്കി​നു സ​ന്ദേ​ശ​ങ്ങ​ളാ​ണ് ദി​നം​പ്ര​തി ത​ന്‍റെ ഭ​ർ​ത്താ​വി​നെ​ത്തി​യി​രു​ന്ന​തെ​ന്നും യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി.​ശി​ൽ​പ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​റു​ക​ച്ചാ​ൽ എ​സ്എ​ച്ച്ഒ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തെ ത​ന്നെ പുതിയൊരു കേ​സി​നു വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്.

ഭ​ർ​ത്താ​വി​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടാ​ൽ പ​രാ​തി​ക്കാ​രി​യെ തി​രി​ച്ച​റി​യാ​നി​ട​യു​ള്ള​തി​നാ​ൽ പ്ര​തി​ക​ളു​ടെ പേ​രു ​വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ര​ഹ​സ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​ക​ളെ മു​ഖം​മൂ​ടി അ​ണി​യി​ച്ചാ​ണ് പോ​ലീ​സ് മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മു​ന്പി​ൽ എ​ത്തി​ച്ച​ത്.

പ്രമുഖ യൂട്യൂബറും അഭിനേതാവുമായ ശ്രീകാന്ത് വെട്ടിയാര്‍ക്ക് എതിരെ മീ ടു ആരോപണം. ആക്ഷേപഹാസ്യങ്ങളിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും വളരെ പെട്ടെന്ന് നിരവധി ആരാധകരെ സമ്പാതിച്ച ശ്രീകാന്തിനെതിരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. തന്റെ സമ്മതമില്ലാതെ ഇയാള്‍ തന്നെ റേപ് ചെയ്തുവെന്ന് വുമണ്‍ എഗയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ,

‘ശ്രീകാന്ത് വെട്ടിയാരെ എനിക്ക് വര്‍ഷങ്ങള്‍ ആയി ICU എന്ന സര്‍ക്കിള്‍ വഴി അറിയാം. ഞാന്‍ അങ്ങോട്ട് മിണ്ടിയില്ലേലും നിരന്തരം msg അയച്ചു സൗഹൃദം പുതുക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു. അയാളുടെ ഉറപ്പിച്ച കല്യാണം മുടങ്ങിയപ്പോ മുതല്‍ എന്നോട് ഒരു പ്രത്യേക തരം care അയാള്‍ കാണിക്കാന്‍ തുടങ്ങി. ഭയങ്കര സ്‌നേഹം നടിച്ചു കൂടെ കൂടി. അയാളുടെ ഏറ്റവും വലിയ സുഹൃത്ത് ഞാന്‍ ആണെന്ന് എന്നെ വിശ്വസിപ്പിച്ചു.നിരന്തരം എന്നോട് വന്നു സംസാരിച്ചു. എല്ലാം എന്നോട് മാത്രം share ചെയ്യുന്നു എന്നു എന്നോട് പല തവണ പറഞ്ഞു. വളരെ നല്ല രീതിയില്‍ പൊയ്‌ക്കൊണ്ട് ഇരുന്ന സുഹൃത്ത് ബന്ധത്തിന് വിള്ളല്‍ വരുന്നത് 2021 ഫെബ്രുവരി 15 രാത്രി മുതല്‍ ആണ്. പിറ്റേ ദിവസത്തെ അയാളുടെ birthday ആഘോഷിക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു, അപ്പോള്‍ ഞങ്ങളുടെ mutual ഫ്രണ്ട്‌സ് ആയ രണ്ടു പേര്‍ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു . ജോലി കഴിഞ്ഞു 7 മണിക്ക് ഇറങ്ങിയ എന്നെ വിളിച്ചു ആലുവയില്‍ ഉള്ള ശ്വാസ് അക്വാ സിറ്റി ഫ്‌ലാറ്റില്‍ എത്തിച്ചു. കൂടെ tv പ്രോഗ്രാമില്‍ work ചെയ്തിരുന്ന കൂട്ടുകാരിയുടെ ഫ്‌ലാറ്റ് ആണെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ അവിടെ ചെന്നപ്പോള്‍ ആരും താമസം ഇല്ലാത്ത ഒഴിഞ്ഞ ഒരു ഫ്‌ലാറ്റ് ആരുന്നു. കൂട്ടുകാരിയുടെ ഭര്‍ത്താവ് വന്നു താക്കോല്‍ തന്നു തിരികെ പോയി. 12 മണിക്ക് cake മുറിക്കുന്നത് വരെ അയാളുടെ കാമുകി അയാളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. അവര്‍ വാങ്ങി കൊടുത്ത cake മുറിക്കും വരെ നല്ല രീതിയില്‍ സംസാരിച്ച് കിടക്കാന്‍ പോയ ആളിന്റെ സ്വഭാവം പെട്ടെന്ന് മാറി. എന്നെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും തുടങ്ങി. തള്ളി മാറ്റി എനിക്ക് ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ ദേഹത്തു കേറി ഇരുന്നു ബലം പ്രയോഗിക്കാന്‍ തുടങ്ങി. കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല. എന്റെ കന്‍സെന്റ് ഇല്ലാതെ ഞാന്‍ അനുവാദം കൊടുക്കാതെ അയാള്‍ എന്നെ rape ചെയ്തു. ഒരു പരിചയവും ഇല്ലാത്ത ആ സ്ഥലത്തു നിന്ന് ഇറങ്ങി ഓടാന്‍ പോലും ഉള്ള മനസികാവസ്ഥ ആരുന്നില്ല അപ്പൊള്‍. മാനസികമായി വേറെ കുറേ പ്രേശ്‌നങ്ങള്‍ കൊണ്ട് ഞാന്‍ ആകെ തകര്‍ന്ന് ഇരിക്കുകയായിരുന്നു. ആ അവസരം ആണ് അയാള്‍ മുതലാക്കിയത്. പിന്നെ ഞാന്‍ കണ്ടത് ജീവിതത്തിലും അഭിനയിക്കുന്ന വെട്ടിയാര്‍ എന്ന നടനെ ആണ്.

ആരോടും ഇത് പറയാതെ ഇരിക്കാന്‍ വിവാഹ വാഗ്ദാനം നല്‍കി അതില്‍ വഴങ്ങില്ല എന്നു കണ്ടപ്പോ emotionally black mailing ആയി. ഇത്രയും നാള്‍ എന്റെ വളര്‍ച്ചയ്ക്ക് കൂടെ നിന്ന നീ എന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ചെയ്‌തോ. നീ പോസ്റ്റ് ഇട്ടോ കേസ് കൊടുത്തോ അല്ലെങ്കില്‍ ആരോടെങ്കിലും പറഞ്ഞോളൂ അതോടെ എന്റെ സിനിമ സ്വപ്നങ്ങള്‍ ഒക്കെ തകരട്ടെ എന്നൊക്കെ പറയാന്‍ തുടങ്ങി. എന്റെ അവസ്ഥ കൊണ്ട് അപ്പോള്‍ എനിക്ക് ആരോടും ഒന്നും പറയാന്‍ പറ്റിയില്ല. ഇപ്പോള്‍ പറയാന്‍ ധൈര്യം വന്നത് ഇതില്‍ ഞാന്‍ മാത്രം അല്ല വേറെയും ഒരുപാട് പെണ്കുട്ടികള്‍ ബാധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ആണ്. അവരെല്ലാം എന്നോട് സംസാരിക്കുകയും അയാളുടെ ചാറ്റ്, അയാള്‍ അയച്ച ഫോട്ടോകള്‍ ഒക്കെ കാണിക്കുകയും ചെയ്തപ്പോ ഇനിയും ആരും ഇതുപോലെ പറ്റിക്കപ്പെടരുത് എന്നു കരുതിയിട്ട് ആണ്. അയാള്‍ ഇന്റര്‍വ്യൂയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രേശ്‌നങ്ങളെ കുറിച്ചും പൊളിറ്റിക്കല്‍ correctness നെ കുറിച്ചും എല്ലാര്‍ക്കും ക്ലാസ് എടുക്കുന്നത് കാണുമ്പോള്‍ ആരോചകം ആണ്. Rape കഴിഞ്ഞു അയാളെ ഫ്രണ്ട് ആയി പോലും വേണ്ട എന്നു തീരുമാനിച്ചു എല്ലായിടത്തു നിന്നും ഒഴിവാക്കിയ എന്നെ നിരന്തരം എന്റെ ജോലി സ്ഥലത്തു വന്നും ഫോണ്‍ ചെയ്തും സങ്കടം പറഞ്ഞു അയാള്‍ക്ക് എന്നോട് ഉള്ള പ്രേമത്തെ കുറിച്ചു msg അയച്ചും ഒക്കെ എന്നെ manipulate ചെയ്യാന്‍ തുടങ്ങി. എന്റെ ലൈഫില്‍ ഞാന്‍ ആഗ്രഹിക്കാതെ ഇടിച്ചു കേറാന്‍ തുടങ്ങി. എനിക്ക് വീട്ടില്‍ പോകാന്‍ അയാളുടെ കൂട്ടുകാരന്റെ വണ്ടി ഏര്‍പ്പാട് ആക്കി തരിക വീട്ടില്‍ വരിക ജോലി സ്ഥലത്തു വരിക ഒക്കെ പതിവ് ആയി.

ഇതിനിടയില്‍ പ്രാരാബ്ധം പറഞ്ഞു പൈസ വാങ്ങുന്നതും, വീട് പണി, ഷൂട്ടിംഗ് ചിലവ് കൂടെ അഭിനയിക്കുന്നവര്‍ക്ക് പൈസ കൊടുക്കാന്‍ എന്തിന് അയാള്‍ക്ക് ബ്രോസ്റ്റഡ് ചിക്കന്‍ കഴിക്കാന്‍ പോലും ഞാന്‍ പൈസ കൊടുക്കണം എന്നായി. ഒരുപാട് കള്ളങ്ങള്‍ പറഞ്ഞു പൈസ വാങ്ങിക്കുക, emotional manipulation നടത്തുക ഇര വാദം ഒക്കെ പതിവ് ആണ്. Rape കഴിഞ്ഞു ഒരു മാസം ആയപ്പോഴും ബ്ലീഡിങ് നിക്കാതെയും ബ്ലഡ് പ്രഷര്‍ കുറഞ്ഞും ഒക്കെ ഇരുന്നത് കൊണ്ട് ഹോസ്പിറ്റലില്‍ കാണിച്ചു. അപ്പോള്‍ ഇതൊക്കെ ഞാന്‍ അയാളോട് പറയുന്നുണ്ടായിരുന്നു. അയാള്‍ ഉപദ്രവിച്ച ഒരു പെണ്ണിനോട് കാണിക്കേണ്ട മാനുഷിക പരിഗണന പോലും എനിക്ക് തന്നില്ല. ഓരോ കാരണങ്ങള്‍ പറഞ്ഞു ഒഴിയുക ആണ് ചെയ്തത്. അമ്മയ്ക്കു മാനസിക രോഗം ആണെന്നും അവരെയും കൊണ്ട് ഹോസ്പിറ്റലില്‍ കൊണ്ട് പോകുന്നത് കൊണ്ട് വരാന്‍ പറ്റില്ല എന്നും പറഞ്ഞു. ആയാള്‍ക്കും അമ്മയ്ക്കും ചേച്ചിക്കും അയാള്‍ക്കും മെന്റലി പ്രശ്‌നം ഉണ്ടെന്നും അയാള്‍ക്ക് എപ്പോഴും മൂഡ് സ്വിങ് ആണെന്നും ഡോക്ടര്‍ നെ കാണിക്കണം എന്നും നിരന്തരം പറയുന്നത് പതിവ് ആണ്. അത് കാരണം ആണ് താന്‍ ഇങ്ങനെ ഒക്കെ ആയത് എന്നു വരുത്തി തീര്‍ക്കാന്‍.

അയാളുടെ nude ഫോട്ടോസ് അയച്ചു തരിക പോണ്‍ വീഡിയോ അയക്കുക ഫോണ്‍ സെക്‌സിന് നിര്ബന്ധിക്കുക ഒക്കെ പതിവ് ആണ്. അയാളെ സപ്പോര്‍ട്ട് ചെയ്യാന്‍ ചുറ്റിനും ആള് ഉണ്ട് എന്നും വല്യ ഫാന്‍ base ഉണ്ടെന്നും ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും പറയാറുണ്ട്. ഓരോ പെണ്കുട്ടികളെ ആവശ്യങ്ങള്‍ക്ക് വേണ്ടി use ചെയ്യുന്നു എന്ന് പിന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഏതെങ്കിലും പെണ്കുട്ടിയെ കണ്ടു പിരിയുമ്പോ അവരോട് ഒന്ന് ചോദിക്കാതെ അവരുടെ ഇഷ്ടം ഇല്ലാതെ കെട്ടിപ്പിടിക്കുക എന്നിട്ട് തിരികെ വന്നിട്ട് അവരോടുള്ള സ്‌നേഹം കൊണ്ടാണ്, കണ്ടപ്പോ ഉള്ള സന്തോഷം കൊണ്ടാണ് എന്നൊക്കെ പറഞ്ഞു msg അയക്കുക സ്ഥിരം പരുപാടി ആണ് .ഇങ്ങനെ പുരോഗനവും പൊളിറ്റിക്കല്‍ കറക്ടനെസ്സും പറഞ്ഞു തന്റെ കോമെഡിയെ മാര്‍ക്കറ്റ് ചെയ്യുകയും ആരാധക വൃന്ദത്തെ ഉണ്ടാക്കുകയും ചെയ്യുന്ന ഇയാളുടെ യഥാര്‍ത്ഥ മുഖം മറ്റൊന്നാണ്. ഇന്റര്‍വ്യൂയിലും അയാളുടെ വീഡിയോയിലും പറയുന്ന ഒരു കാര്യങ്ങളും അയാള്‍ അയാളുടെ ജീവിതത്തില്‍ പുലര്‍ത്തുന്നില്ല. പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നല്‍കി പല സ്ത്രീകളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരാള്‍ അയാളുടെ വീട്ടില്‍ പോയി വഴക്ക് ഉണ്ടാക്കിയപ്പോള്‍ അവളെ അയാള്‍ ഏറ്റവും മോശമായ രീതിയില്‍ ആണ് സുഹൃത്തുക്കളോട് പറഞ്ഞത്.

ഈ സ്ത്രീയെ bodyshaming ചെയ്യുകയും അവരുടെ തൊഴിലിനെ തന്നെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തു. അയാളോട് സംസാരിക്കുന്ന msg അയക്കുന്ന സ്ത്രീകള്‍ക്ക് എല്ലാം അയാളോട് പ്രേമം ആണെന്നും അയാളുടെ കൂടെ സെക്‌സ് ചെയ്യണം എന്നും പറയാറുണ്ട് എന്നു വെട്ടിയാര്‍ ബാക്കി ഉള്ള സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് അയാളോട് അടുപ്പം ഉള്ള സ്ത്രീകളെ മോശക്കാരി ആക്കാറുണ്ട്. അയാളെ കുറിച്ചു പരാതി പറയുന്ന സ്ത്രീകള്‍ എല്ലാം അയാള്‍ക്ക് ഭ്രാന്തി ആണ്. തുറന്നു പറയുന്ന സ്ത്രീകള്‍ എല്ലാം അയാളെ planned അറ്റാക്ക് ചെയ്യുന്നു എന്നാണ് പറയുന്നത്. എന്നെ അയാള്‍ rape ചെയ്തത് ആണ് . അയാള്‍ ഇനി എന്ത് ഇന്റര്‍വ്യൂ കൊടുത്താലും എത്ര തന്നെ ആളുകളെ ചിരിപ്പിച്ചാലും അയാളിലെ മൃഗത്തെ അടുത്ത് അറിഞ്ഞവള്‍ എന്ന നിലയ്ക്ക് എനിക്ക് അതൊക്കെ കാണുമ്പോ പുച്ഛം മാത്രം ആണ് തോന്നുന്നത്. എന്നോട് അയാള്‍ ഒന്നും ഇതുവരെ തെറ്റായി പറഞ്ഞിട്ടില്ല അതുകൊണ്ട് അയാള്‍ നല്ലത് ആണ് എന്ന് പറയുന്നവരും ഉണ്ട്. അല്ലേലും നമ്മുക്ക് ഒക്കെ സ്വന്തം വീട്ടിലോ നമ്മുക്ക് അടുപ്പം ഉള്ളവര്‍ക്കോ എന്തേലും പറ്റിയാല്‍ മാത്രം വിഷമിക്കുന്ന ഹൃദയം ആണല്ലോ ഉള്ളത്.

കുറ്റകൃത്യം റേപ്പ് ആണ്. അതിന് ശേഷം ഇത് പുറത്ത് പറയാതിരിക്കാന്‍ എന്നെ സ്‌നേഹം നടിച്ചു, വാഗ്ദാനങ്ങള്‍ നല്‍കി manipulate ചെയ്യുകയും ചെയ്തു. ഈ കഴിഞ്ഞ മാസങ്ങളില്‍ ഞാന്‍ കടന്ന് പോയ മാനസിക ശാരീരിക സംഘര്‍ഷങ്ങള്‍ ചെറുതല്ല. അതെ സമയം കുറ്റകൃത്യം ചെയ്ത ആള്‍ ഇപ്പോഴും പുരോഗമന മുഖം മൂടിയിട്ട് സമൂഹത്തില്‍ മാന്യത ചമഞ്ഞു നടക്കുന്നു. ഇനിയെങ്കിലും ഇതിനൊരു അന്ത്യം വരേണ്ടതുണ്ട്’.

കോട്ടയം∙ സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറിയെന്ന കേസില്‍ കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചത് 9 പേരെന്ന് കണ്ടെത്തല്‍. ഇവരില്‍ ആറുപേരാണ് പിടിയിലായത്. പിടിയിലാകാനുള്ള മൂന്നുപേരില്‍ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നതായാണ് സൂചന.

കോട്ടയം സ്വദേശിനിയുടെ പരാതിയിലെ പ്രതികളില്‍ അഞ്ചുപേരും ഭാര്യമാരുമായി വന്നവരാണെന്നും പൊലീസ് കണ്ടെത്തി. നാലുപേര്‍ തനിച്ചെത്തിയവരാണ്. ഇവരെ ‘സ്റ്റഡ്’ എന്നാണ് അറിയപ്പെടുന്നത്. സംഘത്തിന് ഇവര്‍ 14,000 രൂപ നല്‍കണം. കേസിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും ഇത്തരം സംഘങ്ങളുടെ താവളങ്ങളെന്നാണ് കണ്ടെത്തല്‍.

പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അവധിയിൽ നാട്ടിലെത്തുന്ന പലരും ടൂറിസം കേന്ദ്രങ്ങളിലെ താമസയിടങ്ങളാണ് കപ്പിൾ മീറ്റിനായി തിരഞ്ഞെടുക്കുന്നത്. പല റിസോർട്ടുകളും ഇത്തരം സംഘങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതികളുടെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

Copyright © . All rights reserved