പുരാവസ്തു തട്ടിപ്പു കേസിൽ ജയിലിലുള്ള മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയ നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മോൺസൺ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടിലാണ് അന്വേഷണം.
മോന്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷപരിപാടിയില്‍ ശ്രുതിലക്ഷ്മി നൃത്തം അവതരിപ്പിച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. മോൻസന്റെ അടുത്ത് മുടി കൊഴിച്ചിലിനു ചികിത്സയ്ക്കു പോയിരുന്നതായി നേരത്തേ ശ്രുതി ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.
മോന്‍സണും ശ്രുതിലക്ഷ്മിയും തമ്മില്‍ അടുപ്പം പുലര്‍ത്തിയിരുന്നതായി ഇഡിക്ക് വ്യക്തമായിട്ടുണ്ട് എന്നാണ് വിവരം. പ്രാഥമിക ഘട്ടത്തിൽ ശ്രുതി ലക്ഷ്മിയിൽ നിന്നു മൊഴിയെടുക്കുക മാത്രമാണു ലക്ഷ്യമെന്നാണ് വിവരം.
വയനാട്ടിലെ വയോധികൻറെ കൊലപാതകത്തിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊഴി ഞെട്ടിക്കുന്നത്… പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് പെൺകുട്ടികൾ. കൊല്ലപ്പെട്ട മുഹമ്മദിന്റെ വാടക വീട്ടിൽ അമ്മയ്ക്ക് ഒപ്പം വർഷങ്ങളായി താമസിച്ച് വരികയായിരുന്നു ഇരുവരും.
അമ്മയെ മുഹമ്മദ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടികൾ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ വൈകിട്ടോടെയാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
ഭാര്യ പുറത്ത് പോയ സമയത്താണ് മുഹമ്മദ് പെൺകുട്ടികളുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇത് തടയാൻ കുട്ടികളും ശ്രമിച്ചു. ഇതിനിടെ ഉന്തും തള്ളുമുണ്ടായി. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് കുട്ടികൾ മുഹമ്മദിന്റെ തലക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കുട്ടികളുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളെ നാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. നാളെയാകും തെളിവെടുപ്പും നടക്കുക. വയനാട് അമ്പലവയലിലാണ് വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
അമ്പലവയൽ ആയിരംകൊല്ലി സ്വദേശി 68 വയസുകാരൻ മുഹമ്മദിന്റെ മൃതദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ചാക്കിൽ കെട്ടിയ നിലയിൽ പൊട്ടക്കിണറ്റിൽ കണ്ടെത്തിയത്.
കോഴിക്കോട്: ശശി തരൂര്‍ എം പി പാര്‍ട്ടിയെ മറന്ന് തന്റെ അഭിപ്രായം പറയരുതെന്ന വിമര്‍ശനവുമായി വീണ്ടും കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
പാര്‍ട്ടി കൂറുള്ള ആരും പാര്‍ട്ടിയുടെ നിലപാട് മറന്ന് അഭിപ്രായം പറയില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ കാലത്തും അച്ചടക്കം ഉയര്‍ത്തി പിടിക്കുന്നവരുടെ പാര്‍ട്ടിയാണെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു.രാവും പകലും അധ്വാനിച്ചാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിജയിപ്പിച്ചത്. അഖിലേന്ത്യ നേതൃത്വം ഇടപെട്ട് തരൂരിനെ നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
തരൂര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാവും എം.പിയുമായതിനാല്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നും അഖിലേന്ത്യ നേതൃത്വമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തെ നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികൾ കൊച്ചി കിഴക്കമ്പലത്ത് പോലീസ് ഉദ്യോഗസ്ഥരം ആക്രമിക്കുകയും പോലീസ് ജീപ്പ് ക ത്തി ക്കു കയും ചെയ്തത് കഴിഞ്ഞ ദിവസം ആയിരുന്നു. കേരളത്തെ ഒന്നാകെ ഞെട്ടിച്ച ഈ സംഭവത്തിന് പിന്നീൽ കിറ്റെക്സ് ഗ്രൂപ്പിന്റെ തൊഴിലാളികൾ ആയിരുന്നു.
തൊഴിലാളി ക്യാമ്പിലെ ക്രിസ്മസ് ആഘോഷത്തെ ചൊല്ലി 2 സംഘങ്ങൾ തമ്മിൽ ഉണ്ടായ പ്രശ്‌നമാണ് വൻ സംഭവവികാസങ്ങൾക്ക് വഴിവെച്ചത്. അതേ സമയം സംഭവത്തിൽ തന്റെ തൊഴിലാളികളെ ന്യായീകരിച്ച് കിറ്റെക്സ് എംഡി സാബു എം ജേക്കബ് വാർത്താ സമ്മേളനം നടത്തിയിരുന്നു.
ഇപ്പോൾ സാബുവിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോൾ ജോസഫ്. ഫേസ്ബുക്കിലൂടെയായിരുന്നു ജോമോളുടെ പ്രതികരണം. ഇതിനോടകം തന്നെ ജോമോളുടെ പ്രതികരണം വൈറലായി മാറിയിരുന്നു.
ജോമോൾ ജോസഫിന്റെ കുറിപ്പ് പൂർണരൂപം:
സാവൂ, ഇനി അതിനും ഭായിമാരെ നീ വാടകക്ക് എടുക്കരുത്. നിന്റെ ഭാര്യക്കും ഉണ്ട് ഇഷ്ടങ്ങൾ. സാവു സാറിന്റെ ഭാര്യേടെ കൂടെ കിടക്കാൻ സാറിനു സമയമില്ല പോലും . സാവു സാറ് തെലുങ്കാനക്ക് പോകാതെ കേരളത്തിൽ തന്നെ നിക്കണം എന്നാണു എന്റെ ഒരിത്.
ആ പാവം ഭാര്യേടെ കൂടെ കിടക്കണം സാറേ. സാവുസാറിന്റെ ഭാര്യേടെ കാര്യം കഷ്ടം എന്നായിരുന്നു ജോമോൾ ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് ജോമോളുടെ കുറിപ്പിനടിയിൽ കമന്റുകളുമായി എത്തുന്നത്.
അതിൽ ഏറെയും സാബുവുന് എതിരായിട്ടുള്ളതാണ്. അതേസമയം പ്രസ്സ്മീറ്റിൽ സാബു പറഞ്ഞത് ഇങ്ങനെ ആയിരുന്നു. സംഭവത്തിൽ 164 പേരെ കസ്റ്റഡിയിൽ എടുത്തെന്നു പറഞ്ഞ പൊലീസ്, 164 പേരും പ്ര തി കളാണ് എന്നാണ് പറയുന്നത്.
അറസ്റ്റു ചെയ്ത 152 പേരെ മാത്രമാണ് കമ്പനിക്കു തിരിച്ചറിയാൻ സാധിച്ചിട്ടുള്ളത്. 12 പേരെ എവിടെനിന്നു കിട്ടി എന്നു മനസ്സിലായിട്ടില്ല. 12 ലൈൻ ക്വാർട്ടേഴ്സുകളിലായി 984 പേരാണ് താമസിച്ചു കൊണ്ടിരുന്നത്. ഇവരിൽ 499 പേർ മലയാളികളാണ്. 455 പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്.
ഒന്നു മുതൽ 12 വരെ നമ്പറുള്ള ക്വാർട്ടേഴ്സുകളിൽ മൂന്നു ക്വാർട്ടേഴ്സുകളില്ട ഉള്ളവരെയാണ് പൊലീസ് കൊണ്ടുപോയത്. അഞ്ചു മണിയോടെ ക്വാർട്ടേഴ്സുകൾ വളഞ്ഞ് 10, 12, 13 ക്വാർട്ടേഴ്സുകളിലെ മലയാളികളെ മാറ്റി നിർത്തി ബാക്കി എല്ലാവരെയും ബസുകളിൽ കയറ്റുകയായിരുന്നു.
പോലീസിനെ ആ ക്ര മി ച്ചത് 12 ഓളം പേരാണ്.എന്റെ ര ക്ത ത്തിനു വേണ്ടി പാവപ്പെട്ട 151 കുടുംബങ്ങളെ നശിപ്പിക്കരുത്. അറസ്റ്റ് ചെയ്ത് 151 തൊഴിലാളികൾ നിരപരാധികളാണ്. ഇത് കീറ്റക്സിനോടുള്ള വിരോധം കൊണ്ടാണ്. അല്ലെങ്കിൽ 2 സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കമാകും.
നാടിനെ കണ്ണീരിലാഴ്ത്തിയ ആ വേർപാടിന്റെ നൊമ്പരം മറക്കാം; വിവാഹ വായ്പ ശരിയാകാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയ ഗാന്ധിനഗർ കുണ്ടുവാറ പച്ചാലപ്പൂട്ട് വിപിന്റെ വീട്ടിൽ നിന്നൊരു ആശ്വാസ വാർത്ത. സഹോദരി വിദ്യയുടെ വിവാഹം നാളെ പാറമേക്കാവ് അമ്പലത്തിൽ നടക്കും. നഷ്ടപ്പെടലിന്റെ നൊമ്പരത്തിലും ഈ കുടുംബത്തെ ചേർത്തുപിടിച്ച ഒരുപിടി സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ രാവിലെ 8.30നും ഒൻപതിനുമിടയിൽ വരൻ നിധിൻ വിദ്യയുടെ കഴുത്തിൽ മിന്നു ചാർത്തും.
തുടർന്നു വിദ്യയും നിധിനും കയ്പമംഗലത്തെ നിധിന്റെ വീട്ടിലേക്കു പോകും. ജനുവരി പകുതിയോടെ നിധിൻ ജോലിക്കായി വിദേശത്തേക്കു മടങ്ങും. അധികം വൈകാതെ വിദ്യയെയും കൊണ്ടുപോകും. 12നു നടക്കേണ്ടിയിരുന്ന വിവാഹം വിപിന്റെ മരണത്തെ തുടർന്നാണു മുടങ്ങിയത്. മരണത്തിന്റെ 16നുശേഷം വിവാഹം നടത്താമെന്നു ജ്യോത്സ്യൻ നിർദേശിച്ചതിനെത്തുടർന്ന് അതിനുശേഷമുള്ള ആദ്യ മുഹൂർത്തമെന്ന നിലയിലാണു നാളെ വിവാഹം നടത്തുന്നത്.
രണ്ടു വർഷത്തിലേറെയായി ഇഷ്ടത്തിലാണു നിധിനും വിദ്യയും. സ്വർണമെടുക്കാനായി വായ്പ ലഭിക്കുമെന്ന ഉറപ്പിൽ വിപിൻ കുടുംബത്തെക്കൂട്ടി നഗരത്തിലെത്തിയെങ്കിലും ബാങ്കിൽ നിന്നു പണം കിട്ടാതെ വരികയായിരുന്നു. സ്ത്രീധനമോ സ്വർണമോ നിധിൻ ചോദിച്ചിരുന്നില്ല. അങ്ങനെയൊരു കരുതലിന്റെ കൈ പിടിക്കുകയാണു നാളെ വിദ്യ.
കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച് വീഡിയോ പകർത്തിയ കേസിൽ നിർണായക വെളിപ്പെടുത്തലുകൾ ആണ് സിനിമ സംവിധായകൻ ബാലചന്ദ്ര കുമാർ കഴിഞ്ഞ ദിവസം നടത്തിയത്. നടിയെ പ്രതികൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദിലീപിനെ ഒരു വിഐപി വീട്ടിൽ എത്തിച്ച് നൽകി എന്നാണ് ബാലചന്ദ്ര കുമാർ പറഞ്ഞത്. ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്രൻ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ജയിലിൽ കിടക്കുന്നതിനാൽ ആണ് പൾസർ സുനി ജീവനോട് ഇരിക്കുന്നതെന്നാണ് ബാലചന്ദ്രൻ അഭിമുഖത്തിൽ പറയുന്നു.
ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു ബാലചന്ദ്ര കുമാർ. ഒക്ടോബർ 3ന് ആണ് ദിലീപ് ജാമ്യത്തിൽ ഇറങ്ങിയത്. നവംബർ 15 ആ വീഡിയോ ദിലീപിന്റെ പക്കൽ എത്തി. ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു vip എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജ് എന്നിവർ ഉളപ്പടെ ഉള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പോലീസിന്റെ കൈവശം ഉണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങൾ. എന്നോടും കാണുന്നുണ്ടോ എന്ന് ദിലീപ് ചോദിച്ചു എന്താണ് എന്ന് ചോദിച്ചപ്പോൾ സുനിയുടെ ക്രൂര കൃത്യങ്ങൾ എന്നാണ് ദിലീപ് മറുപടി പറഞ്ഞത്.
നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ആണെന്ന് മനസിലായതോടെ ഞാൻ കാണാതെ മാറിയിരുന്നു. അവരുടെ സംസാരം നിരീക്ഷിച്ചു. ദൃശ്യങ്ങളെക്കുറിച്ച് സംസാരിച്ചതായി കേട്ടു എന്നും ബാലചന്ദ്ര കുമാർ പറയുന്നു. പൾസർ സുനി ജാമ്യത്തിൽഇറങ്ങിയാൽ ജീവന് ഭീഷണി ഉണ്ടെന്ന് ഉറപ്പാണ്. പൾസർ സുനി ജയിലിൽ കിടക്കുന്നതിനാൽ ആണ് ജീവനോടെ ഇരിക്കുന്നത് എന്നാണ് താൻ കരുതുന്നത്. ഇപ്പോൾ ഇതെല്ലം പറയുവാനുളള കാരണം കൊല്ലുമെന്നുള്ള ഭയമാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ തോന്നി ഇനി കൊല്ലുന്നെകിൽ കൊള്ളട്ടെ. ലോകത്തോട് പറഞ്ഞേക്കാം എന്ന്.
മുഖ്യമന്ദ്രിയോട് പറഞ്ഞത് ലോകം അറിയാനാണ്. എഡിജിപി സന്ധ്യയുടെ നമ്പരിൽ 15 തവണ വിളിച്ചു പ്രതികരിച്ചില്ല. മുഖ്യമന്ദ്രിക്ക് കൊടുത്തപോലെ ഒരു പരാതി കൊടുക്കുവാനും ഓഡിയോ ക്ലിപ്പുകൾ കൊടുക്കാനും ആയിരുന്നു എഡിജിപിയെ വിളിച്ചത്. അവരായിരുന്നല്ലോ കേസ് അന്യൂശിച്ചത്. പരാതി കൊടുത്തിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നില്ലെങ്കിൽ താൻ ഹൈക്കോടതിയെ സമീപിക്കാൻ ആണ് തീരുമാനം. അവധി കഴിഞ്ഞ ഉടനെ കോടതിയെ നേരിട്ട് സമീപിക്കും എന്ന് ബാലചന്ദ്രൻ പറഞ്ഞു. ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും സുനിയും തമ്മിൽ അടുത്ത ബന്ധം ഉള്ളതായും ബാലചന്ദ്ര കുമാർ ആരോപിക്കുന്നു. ആലുവയിൽ ഉള്ള ദിലീപിന്റെ വീട്ടിൽ വെച്ച് പൾസർ സുനിയെ നേരിൽ കണ്ടതായും പരിചയപ്പെട്ടിരുന്നതായും ബാലചന്ദ്രൻ പറയുന്നു. നടി ആക്രമിക്കപ്പെട്ടപ്പോൾ താൻ ഇക്കാര്യം ദിലീപിനോട് ചോദിച്ചിരുന്നു എന്നും എന്നാൽ തനിക് അറിയില്ലെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.
ചവറയില്‍ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അപകടം നടന്നത്.
വിഴിഞ്ഞത്ത് നിന്ന് ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികള്‍ സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിുക്കുകയായിരുന്നു. പുല്ലുവിള സ്വദേശികളായ കരുണാംബരം(56) ബര്‍ക്കുമന്‍സ്(45), വിഴിഞ്ഞം സ്വദേശി ജസ്റ്റിന്‍(56), തമിഴ്നാട് സ്വദേശി ബിജു(35) എന്നിവരാണ് മരിച്ചത്. 34 പേരാണ് അപകടത്തില്‍ പെട്ട വാനിലുണ്ടായിരുന്നത്.
ഗുരതരമായി പരിക്കേറ്റ മാര്‍ത്താണ്ഡം സ്വദേശി റോയി, വിഴിഞ്ഞം സ്വദേശി വര്‍ഗീസ് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തില്‍ പെട്ടവരില്‍ 12 പേര്‍ തമിഴ്നാട് സ്വദേശികളാണ്.
ചൂടുവെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു. മലപ്പുറം തിരൂര്‍ കടുങ്ങാത്തുണ്ട് മയ്യരിച്ചിറ കോറാടന്‍ സൈതലവി (48) ആണ് മരിച്ചത്.
അബൂദബിയിലെ പവര്‍ സ്‌റ്റേഷനില്‍ ജോലിക്കാരനായിരുന്ന സൈതലവിക്ക് 21നാണ് പൊള്ളലേറ്റത്. പവര്‍ സ്‌റ്റേഷനിലെ വാട്ടര്‍ ഹീറ്ററിലെ തിളച്ച വെള്ളം ദേഹത്ത് വീണതിനെ തുടര്‍ന്ന് അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.
പരേതനായ കോറാടന്‍ മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: ഷംസിയ. മക്കള്‍: മക്കള്‍ മുഹമ്മദ് സലീക്ക്, ഫസ്ന, സന.
ബനിയാസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംഗീത നാടക അക്കാദമി ചെയർമാനായി ഗായകൻ എംജി ശ്രീകുമാറിനെ നിയമിച്ചേക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി സോഷ്യൽമീഡിയ. ബിജെപി അനുഭാവിയായ എംജി ശ്രീകുമാറിനെ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനെയാണ് പ്രമുഖരടക്കം വിമർശിക്കുന്നത്.
കോൺഗ്രസ് നേതാവ് വിടി ബൽറാം ‘സംഘീത’ നാടക അക്കാദമിയെന്ന് പരാമർശിച്ചാണ് നടപടിയെ വിമർശിച്ചത്. വിടി ബൽറാമിനെ കൂടാതെ സംവിധായകൻ ജിയോ ബേബി, മുൻ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹലിയ തുടങ്ങിയവരും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എംജി ശ്രീകുമാർ മുൻപ് നടത്തിയ ബിജെപി അനുകൂല പ്രസ്താവനകൾ, ബിജെപി വേദികളിലെ ചിത്രങ്ങൾ തുടങ്ങിയവയും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അങ്ങനെ തീവ്രമായ അന്വേഷണത്തിനൊടുവിൽ ഒരു നാടകക്കാരനെ കിട്ടുകയാണെന്നാണ് ജിയോ ബേബി പരിഹാസ രൂപേണ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ‘സംഘ് സഹയാത്രികൻ എം.ജി ശ്രീകുമാർ ഇടത് സർക്കാറിന്റെ സംഗീത നാടക അക്കാദമി ചെയർമാനാകും’ എന്നാണ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ബിജെപി തെരഞ്ഞെടുപ്പ് വേദികളിൽ സജീവമായി പങ്കെടുത്തിരുന്നതാണ് എംജി ശ്രീകുമാറിനെ വിമർശനത്തിന് ഇരയാക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരന്റെ തെരഞ്ഞടുപ്പ് പ്രചാരണ ഗാനം ആലപിക്കുകയും പ്രചാരണത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
2016 ൽ കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന വി മുരളീധരന് വേണ്ടിയും എംജി ശ്രീകുമാർ പ്രചാരണം നടത്തിയിരുന്നു. ‘ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. മോഡിയുടെ ഭരണത്തിന് കീഴിൽ കരുത്ത് പകരാൻ കേരളത്തിൽ താമര വിരിയണമെന്നും’ കഴക്കൂട്ടത്തെ ബിജെപി വേദിയിൽ വെച്ച് പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.
നടി കെപിഎസി ലളിതയുടെ കാലാവധി പൂർത്തിയായതിന് ശേഷം എംജി ശ്രീകുമാർ കേരള സംഗീത നാടക അക്കാദമി ചെയർമാനായെത്തും എന്നാണ് ഇപ്പോൾ നടക്കുന്ന പ്രചാരണം. സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാനുമാകും.
മോഹൻലാൽ സംവിധായകനാകുന്ന ഫാന്റസി ചിത്രം ‘ബറോസിൽ’ നിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്നങ്ങൾ മൂലം ചിത്രത്തിൽ നിന്നും മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാൽ ആടുജീവിതത്തിനായി സമയം കൂടുതൽമാറ്റിവയ്‌ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസിൽ’ നിന്നും താരം പിന്മാറാൻ തീരുമാനിച്ചത്.
കോവിഡ് സാഹചര്യങ്ങളാൽ ‘ബറോസിന്റെ’ ചിത്രീകരണം ഈ വർഷം മധ്യത്തിൽ നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുമ്പാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിക്കുന്നത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍തന്നെ ലോകം വീണ്ടും സ്തംഭനാവസ്ഥയിലേയ്ക്ക് പോയി. അതോടെ ചിത്രീകരണവും നിന്നു. സിനിമയുടെ ചിത്രീകരണം ഡിസംബർ 26ന് വീണ്ടും പുനരാരംഭിച്ചു.
ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ പലതും റി ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി രൂപം മാറിയതടക്കമാണ് കാരണം. നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ബറോസ് പറയുന്നത്. വിദേശിയായ ഷെയ്‌ല മാക് കഫ്രി എന്ന പെൺകുട്ടിയെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായി ആദ്യം തീരുമാനിച്ചത്. എന്നാൽ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ ഷെയ്‌ല, ‘ബറോസ്’ ടീമിനൊപ്പമില്ല.
സിനിമയുടെ കാസ്റ്റിങ് കോൾ നടക്കുമ്പോൾ ചെറിയ കുട്ടിയായിരുന്നു ഷെയ്‌ല മാക് കഫ്രി. ഷൂട്ടിങ് അനശ്ചിതത്വത്തിലായതോടെ കുട്ടിയുടെ പ്രായവും വളർച്ചയും തടസ്സമായി. മുംബൈ സ്വദേശിയായ മായയാണ് ഷെയ്‌ലയ്ക്ക് പകരക്കാരിയായി എത്തുന്നത്. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന്‍ ബ്രിട്ടിഷ് പൗരനാണ്.
പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ – സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.