Kerala

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അഞ്ജു ജോസഫ് ശ്രദ്ധേയയാത്. റിയാലിറ്റി ഷോയില്‍ നിന്നും പിന്നണി ഗാന രംഗത്തെത്തി. പലപ്പോഴും ഗായികയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ എത്തിയിട്ടുണ്ട്. സ്റ്റാര്‍ മാജിക് ഷോ ഡയറക്ടര്‍ അനൂപ് ജോണാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള അഞ്ജുവിന്റെ വിവാഹ വീഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഏഴ് വര്‍ഷം മുന്‍പായിരുന്നു അഞ്ജുവും അനൂപും വിവാഹിതരായത്. അഞ്ജുവിനെ വിവാഹം ചെയ്തത് അനൂപാണെന്ന് അറിയില്ലെന്നായിരുന്നു പലരും പറഞ്ഞത്. ഇവരുടെ വിവാഹ വീഡിയോയ്ക്ക് താഴെയായാണ് ഇതേക്കുറിച്ചുള്ള കമന്റുകള്‍ വന്നത്. ഒരു കാലത്ത് ഗോസിപ് കോളങ്ങളില്‍ അഞ്ജുവിന്റെ പേരും നിറഞ്ഞ് നിന്നിരുന്നു. താരം മലേഷ്യയിലേക്ക് ഒളിച്ചോടി പോയി എന്നായിരുന്നു ആദ്യ പ്രചരണം. പിന്നീട് കിസ്തു വിഭാഗത്തില്‍ നിന്നും മുസ്ലീമായ മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു അഞ്ജുവിനെ കുറിച്ചുള്ള ഗോസിപ്. പൊന്നാനിയില്‍ പോയാണ് മതം മാറിയത് എന്നുവരെ അന്ന് പ്രചരിച്ചു. പള്ളിയിലൊക്കെ ഇത് ചര്‍ച്ചയായിരുന്നു. അച്ചനൊക്കെ വിളിച്ച് ചോദിച്ചിരുന്നുവെന്നും മുന്‍പ് അഞ്ജു പറഞ്ഞിരുന്നു.

അടുത്തിടെ കൂട്ടുകാരിക്കൊപ്പം യൂട്യൂബ് ചാനലില്‍ അഞ്ജു എത്തിയിരുന്നു. അതോടെ അഞ്ജുവും അനൂപും വേര്‍പിരിഞ്ഞെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതെ കുറിച്ച് വിശദീകരിച്ച് അഞ്ജു വീഡിയോ പങ്കുവെച്ചു. ജീവിതത്തില്‍ നേരിട്ട രസകരമായ ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. അതിന് ശേഷം പല ചാനലുകളിലും വ്യത്യസ്ത തലക്കെട്ടുകളാണ് വന്നത്. തലക്കെട്ട് മാത്രം കണ്ട് പലരും തെറ്റിദ്ധരിക്കുകയായിരുന്നു. അങ്ങനെയാണ് ഫേസ്ബുക്കിലൂടെ അഞ്ജു കാര്യങ്ങള്‍ വിശദീകരിച്ചത്. അതിന് ശേഷവും വാര്‍ത്തകള്‍ക്ക് കുറവൊന്നുമില്ലായിരുന്നുവെന്നും അഞ്ജു പറഞ്ഞിരുന്നു.

5 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് അഞ്ജുവും അനൂപും വിവാഹിതരായത്. വിവാഹത്തിന് തുടക്കത്തില്‍ ചില എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നു. സ്റ്റാര്‍ സിംഗറില്‍ വെച്ചാണ് അനൂപിനെ പരിചയപ്പെട്ടതെന്നും പിന്നീടാണ് പ്രണയത്തിലായതെന്നും അഞ്ജു പറഞ്ഞിരുന്നു.

പാറക്കോവിലില്‍ വാടകക്ക് താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ബംഗാള്‍ ഹൂഗ്ലി ശേരാഫുളി ഫാരിഡ്പുര്‍ ജയാനല്‍ മാലിക്കി‍െൻറ മകന്‍ മന്‍സൂര്‍ മാലികിനെ (40) കൊലപ്പെടുത്തിയ കേസിൽ ഭാര്യ രേഷ്മ ബീവി (30), അയല്‍വാസിയും കാമുകനുമായ ബീരു (33) എന്നിവരാണ് അറസ്റ്റിലായത്.

മാലികിനെ ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത് ബീരുവാണെന്ന് പൊലീസ് അറിയിച്ചു. കുടുംബ വഴക്കിനിടെ താൻ​ കൊലപ്പെടുത്തിയെന്നാണ്​ നേര​േത്ത രേഷ്മ പറഞ്ഞിരുന്നത്. ഇരുവരെയും വെവ്വേറെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരങ്ങൾ വെളിപ്പെട്ടത്.

ബീരു മന്‍സൂറിന് മദ്യം നല്‍കിയ ശേഷം ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ബീരുവും രേഷ്മയും ചേര്‍ന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു. ആർ.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്​മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഈ മാസം 13 മുതല്‍ മന്‍സൂറിനെ കാണാനില്ലെന്ന് രേഷ്മ ഞായറാഴ്ച ചേര്‍പ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം തുടരുന്നതിനിടെ ഭര്‍ത്താവിനെ കൊന്നത് താനാണെന്ന് മറ്റൊരു അന്തർ സംസ്ഥാന തൊഴിലാളി മുഖേന പൊലീസില്‍ അറിയിക്കുകയായിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. സംശയം തോന്നാതിരിക്കാനാണ് പരാതി നൽകിയത്.

11 വര്‍ഷമായി കേരളത്തില്‍ സ്വര്‍ണപ്പണി നടത്തുന്ന മന്‍സൂര്‍ ഒരുകൊല്ലമായി ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം ചേര്‍പ്പിലെ വാടകവീട്ടിലാണ് താമസം. മുകള്‍നിലയില്‍ മന്‍സൂറി‍െൻറ കുടുംബവും താഴെ ബീരുവുമാണ് താമസിച്ചിരുന്നത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി റിമാൻഡ് ചെയ്തു.

താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയും വിവാദങ്ങള്‍ തുടരുന്നു. നടന്‍ സിദ്ദീഖിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടനും നിര്‍മാതാവുമായ നാസര്‍ ലത്തീഫ്.

സംഘടന തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദീഖ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് തനിക്കെതിരെയായിരുന്നെന്നും ഇത്തരം പരാമര്‍ശത്തിലൂടെ തന്നെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും നാസര്‍ ലത്തീഫ് ആരോപിച്ചു.

അമ്മ സംഘടനയ്ക്ക് സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള സിദ്ദീഖിന്റെ പരാമര്‍ശത്തിനെതിരെയാണ് നാസര്‍ ലത്തീഫ് രംഗത്ത് എത്തിയത്. തന്റെ ഉടമസ്ഥതയില്‍ ആലപ്പുഴയിലെ ഏഴുപുന്നയിലുള്ള 20 സെന്റ സ്ഥലം സംഘടനയ്ക്ക് വിട്ടു നല്‍കാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഈ സ്ഥലമേറ്റെടുക്കാന്‍ അമ്മ സംഘടനയ്ക്ക് ആയില്ലെന്ന് നാസര്‍ മാലിക് പറഞ്ഞു.

എന്തടിസ്ഥാനത്തിലാണ് സിദ്ധിഖ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ല. ഇങ്ങനെയൊരു പ്രസ്താവനയിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ സിദ്ധിഖ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ മോഹന്‍ലാലിന് പരാതി നല്‍കുമെന്നും നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും നാസര്‍ വ്യക്തമാക്കി.രണ്ട് ദിവസം മുന്‍പാണ് നടന്‍ സിദ്ദീഖ് വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിലെ അവസാന വരികള്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ളതായിരുന്നു.

‘ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല…’ എന്നായിരുന്നു പരാമര്‍ശം.

കൊച്ചിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടന്നത്. തുടര്‍ന്ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പ്രചാരണത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നായിരുന്നു സിദ്ദീഖിന്റെ മറുപടി.
‘ഇലക്ഷന്‍ ആകുമ്പോള്‍ ചില ആളുകള്‍ ജയിക്കണമെന്ന് നമുക്ക് ആഗ്രഹം കാണും. പ്രചാരണത്തോടനുബന്ധിച്ച് കുറച്ച് ആളുകളില്‍ ശ്രദ്ധ കൊടുക്കണം. ഔദ്യോഗിക പാനല്‍ എന്നൊന്നുമില്ല. ആകെ കുറച്ച് പേരുമായി ഇത് ആലോചിച്ചു. അമ്മയുടെ ഒരുപാട് മെമ്പേഴ്സുമായി ആലോചിച്ചതിന് ശേഷമാണ് ഇന്നയാളുകള്‍ വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നി.

അങ്ങനെയാണ് അവരെ അപ്രോച്ച് ചെയ്യുന്നത്. അതിനു ശേഷം വേറെ ചിലര്‍ മത്സരരംഗത്തേക്ക് വന്നു. അവരെ മറുപാനലായൊന്നും കണ്ടിട്ടില്ല. എങ്കിലും ഞങ്ങള്‍ ഇന്നയിന്നയാളെ പ്രസന്റ് ചെയ്യുന്നു. അവരെ വിജയിപ്പിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ചില കാര്യങ്ങള്‍ ഇലക്ഷന്റെ പ്രചരണത്തിനായി ചെയ്തു എന്നല്ലാതെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആരേയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചും ചെയ്തതല്ല,’ എന്നായിരുന്നു സിദ്ദീഖ് പറഞ്ഞത്.തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരായി നാസര്‍ ലത്തീഫ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

നാഗാർജുന സാഗർ പ്രോജക്ട് കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് മലയാളി യുവാക്കൾ മുങ്ങി മരിച്ചു. അഭയ്,വിവേക്,സോനു എന്നിവരാണ് മുങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് ഖമ്മം ജില്ലയിലെ കനാലിൽ ഇവർ കുളിക്കാനിറങ്ങിയത്.

സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഏഴുപേരടങ്ങുന്ന സംഘമാണ് കനാലിൽ ഇറങ്ങിയത്. മൂന്ന് പേരുടെ മൃദദേഹങ്ങൾ പോലീസും നാട്ടുകാരും ചേർന്ന് കണ്ടെടുത്തു. നാല് പേർക്കായി തിരച്ചിൽ നടത്തുകയാണ്.

മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിലെ ഒരു സംഗതി പ്രണവിന്റെ അഭിനയത്തിലും കാണാമെന്ന് വിനീത് ശ്രീനിവാസന്‍. പ്രണവിനെ നായകനാക്കി ഹൃദയം എന്ന ചിത്രം ഒരുക്കുകയാണ് വിനീത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

നമ്മളിലേക്ക് ഇമോഷന്‍സ് എത്തിക്കുക എന്നൊരു സംഗതി ലാലങ്കിളിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് അപ്പൂന്റെ പെര്‍ഫോമന്‍സിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈ വെയ്ക്കുകയാണെങ്കിലും അതിനൊരു താളമുണ്ട്. അത് ലാലങ്കിളിനുണ്ട്.

കിരീടത്തിലൊക്കെ ലാലങ്കിള്‍ നടന്നു പോകുമ്പോള്‍ ബാക്ക് ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതു കൊണ്ടാണ്. ഒരു മുണ്ടിന്റെ കര പിടിച്ച് നടക്കുന്ന സമയത്ത് പോലും സാധാരണക്കാരാനായി ഫീല്‍ ചെയ്യും. എവിടെക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ട്.

അവന്‍ ഒരു ഗ്ലോബല്‍ സിറ്റിസണെ പോലെ നടന്നു കൊണ്ടിരിക്കുകയാണ്. മലയാളത്തിലേക്ക് വരികയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തെളിഞ്ഞു വരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ അപ്പുവിന്റെ കുറെ നല്ല മൊമെന്റ്സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്.

തനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്കാണ് ആള് പോവുക. പാഷനേറ്റ് ആയ മനുഷ്യനാണ് പ്രണവ് എന്നാണ് വിനീത് വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുക.

കേരളത്തിൽ രാഷ്‌ട്രീയ കൊലക്കത്തിക്ക് കഴിഞ്ഞ അഞ്ചര വർഷംകൊണ്ട് ഇരയായത് 47 പേർ. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ കാ​​​ല​​​ത്തു സം​​​സ്ഥാ​​​ന​​​ത്തു രാ​​​ഷ്‌ട്രീ യ​​​ക്കൊ​​​ല​​​ക്ക​​​ത്തി​​​യി​​​ൽ പൊ​​​ലി​​​ഞ്ഞവരുടെ എണ്ണമാണിത്. 2016 മേ​​​യി​​​ൽ ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​തു മു​​​ത​​​ൽ ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ വ​​​രെ​​​യാ​​​ണി​​​ത്.

ക​​​ഴി​​​ഞ്ഞ അ​​​ഞ്ച​​​ര വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ 47 പേർ കൊ​​​ല ചെ​​​യ്യ​​​പ്പെ​​​ട്ട​​​തി​​​ൽ 17 പേ​​​രും ബി​​​ജെ​​​പി-​​​ ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ്. 14 പേ​​​ർ സി​​​പി​​​എം, ഡി​​​വൈ​​​എ​​​ഫ്ഐ, എ​​​സ്എ​​​ഫ്ഐ​​​ക്കാ​​​രും 12 പേ​​​ർ കോ​​​ണ്‍​ഗ്ര​​​സ്, മു​​​സ് ലിം ​​​ലീ​​​ഗ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​ണ്.

ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ മ​​​റ്റു രാ​​​ഷ്‌ട്രീയ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രും രാ​​​ഷ്‌ട്രീയ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ജീ​​​വ​​​ൻ പൊ​​​ലി​​​ഞ്ഞ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​മാ​​​ണ്. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ രാ​​​ഷ്‌ട്രീയ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളും ന​​​ട​​​ന്ന​​​ത്. വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​പു ന​​​ട​​​ന്ന പ​​​ല പ്ര​​​മാ​​​ദ​​​മാ​​​യ കൊ​​​ല​​​പാ​​​ത​​​ങ്ങ​​​ളി​​​ലെ​​​യും മു​​​ഴു​​​വ​​​ൻ പ്ര​​​തി​​​കളെയും പി​​​ടി​​​കൂ​​​ടാ​​​ൻ ക​​​ഴി​​​യാ​​​ത്ത പോ​​​ലീ​​​സ് അ​​​നാ​​​സ്ഥ​​​യും സം​​​സ്ഥാ​​​ന​​​ത്തു അ​​​രും​​​കൊ​​​ല​​​ക​​​ൾ വ​​​ർ​​​ധി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്നു.

എ​​​ൽ​​​ഡി​​​എ​​​ഫ് വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ അ​​​ധി​​​കാ​​​രം തി​​​രി​​​ച്ചു പി​​​ടി​​​ച്ച 2016 മേ​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ജ​​​യാ​​​ഹ്ലാ​​​ദ പ്ര​​​ക​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​ഷ്‌ട്രീയ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു. ക​​​ണ്ണൂ​​​ർ കൂ​​​ത്തു​​​പ​​​റ​​​ന്പി​​​ൽ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ സി.​​​വി. ര​​​വീ​​​ന്ദ്ര​​​നും തൃ​​​ശൂ​​​ർ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ൽ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ പ്ര​​​മോ​​​ദു​​​മാ​​​ണു വി​​​ജ​​​യാ​​​ഹ്ലാ​​​ദ പ്ര​​​ക​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ മ​​​രി​​​ച്ച​​​ത്.

പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ ശേ​​​ഷം 2016 മേ​​​യ് മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ വ​​​രെ മാ​​​ത്രം എ​​​ട്ടു പേ​​​ർ രാ​​​ഷ്‌ട്രീയ കൊ​​​ല​​​ക്ക​​​ത്തി​​​ക്ക് ഇ​​​ര​​​യാ​​​യി. 2017 ൽ ​​​രാ​​​ഷ്‌ട്രീയ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഒ​​​ൻ​​​പ​​​തു പേ​​​രും 2018 ൽ ​​​അ​​​ഞ്ചു പേ​​​രും മ​​​രി​​​ച്ചു.

2019 ൽ ​​​ആ​​​റു​​​പേ​​​രും 2020 ൽ ​​​ഒ​​​ൻ​​​പ​​​തു പേ​​​രു​​​ടെ ജീ​​​വ​​​നും രാ​​​ഷ്‌ട്രീയ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ പൊ​​​ലി​​​ഞ്ഞു.  ഈ ​​​വ​​​ർ​​​ഷം ഇ​​​തു​​​വ​​​രെ രാഷ്‌ട്രീയ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ ഇ​​​ര​​​യാ​​​യ​​​ത് എ​​​ട്ടു പേ​​​രാ​​​ണ്.  കാ​​​സ​​​ർ​​​ഗോ​​​ഡ് പെ​​​രി​​​യ​​​യി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ശ​​​ര​​​ത്‌​​​ലാ​​​ൽ, കൃ​​​പേ​​​ഷ് കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​കം സം​​​സ്ഥാ​​​ന രാ​​​ഷ്‌ട്രീ യ​​​ത്തി​​​ൽ ഏ​​​റെ കോ​​​ളി​​​ള​​​ക്ക​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു.

ഇ​​​രു​​​വ​​​രെയും കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളാ​​​ണു പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ സി​​​പി​​​എ​​​മ്മി​​​ന്‍റെ മു​​​ൻ എം​​​എ​​​ൽ​​​എ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ലെ പ​​​ങ്ക് അ​​​ന്വേ​​​ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.   2018ൽ ​​​എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ അ​​​ഭി​​​മ​​​ന്യു​​​വി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വും കേ​​​ര​​​ളം ഏ​​​റെ ച​​​ർ​​​ച്ച ചെ​​​യ്തി​​​രു​​​ന്നു. കാ​​​ന്പ​​​സ് ഫ്ര​​​ണ്ട് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യി​​​രു​​​ന്നു അ​​​ഭി​​​മ​​​ന്യു വ​​​ധ​​​ക്കേ​​​സി​​​ൽ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. കേ​​​സ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും ഏ​​​റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

അച്ഛന്റെ പാത പിന്തുടര്‍ന്ന് ലാലിന്റെ മകന്‍ ജീന്‍ പോള്‍ സിനിമയിലേക്ക് എത്തിയെങ്കിലും മകള്‍ മോണിക്കയ്ക്ക് സിനിമയോട് വലിയ താല്‍പര്യമൊന്നുമില്ല. സിനിമാ നടന്റെ മകളൊക്കെയാണെങ്കിലും ശരീരത്തിന് അമിത ഭാരം വെയ്ക്കുമ്പോള്‍ കമന്റുകള്‍ക്ക് കുറവുണ്ടാകാറില്ലെന്നാണ് മോണിക്ക ലാല്‍ പറയുന്നത്. ഒപ്പം പ്രസവശേഷം ഉയര്‍ന്ന അമിതഭാരം എങ്ങനെ കുറച്ചുവെന്നതിനെ കുറിച്ചും മോണിക്ക തുറന്ന് പറഞ്ഞു.

തനിക്ക് ഭക്ഷണം വീക്ക്‌നെസ്സാണെന്നും വിദേശത്ത് നിന്ന് പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ ഭാരം 85 കിലോ ആയിരുന്നുവെന്നും ബോഡി ഷെയ്മിങ് കമന്റുകള്‍ സമൂഹത്തില്‍ നിന്ന് നിരവധി കേട്ടിട്ടുണ്ടെന്നും മോണിക്ക ലാല്‍ പറഞ്ഞു.

’85 കിലോയുടെ ലുക്കുമായി നാട്ടിലെത്തിയപ്പോള്‍ ആത്മവിശ്വാസത്തിന് അല്‍പം ഇളക്കം തുടങ്ങി. കുട്ടിക്കാലം തൊട്ടേ നല്ല വണ്ണമുണ്ട്. ബ്രിട്ടനില്‍ എത്തിയപ്പോള്‍ കുറച്ചുകൂടി എന്നുമാത്രം. ബന്ധുക്കളൊക്കെ അവളെ നല്ല സുന്ദരിയാണല്ലോ എന്നൊക്കെ പറയുമ്പോള്‍ എന്നെക്കുറിച്ച് പറയാത്തതില്‍ ഉള്ളില്‍ ചെറിയ വിഷമം വരും. അങ്ങനെ കുറേ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചെറുതായി വിഷമം തോന്നിയിരുന്നു ശേഷമാണ് വണ്ണം കുറക്കാനുള്ള തീരുമാനത്തില്‍ എത്തിയത്’

‘വണ്ണം ഞങ്ങളുടെ വീട്ടില്‍ ഒരു പ്രശ്‌നമേയല്ല. ചേട്ടന്‍ ജീന്‍ ഇപ്പോള്‍ വണ്ണം കുറച്ചതാണ്. ഭര്‍ത്താവ് അലന്‍ സെഞ്ച്വറിയിലെത്തിയിരുന്നു. നൂറ് കിലോയില്‍ നിന്നാണ് ഇപ്പോഴുള്ള ലുക്കില്‍ എത്തിയത്. അലന്‍ പൈലറ്റാണ്. സിനിമാ നിര്‍മാണ രംഗത്തും സജീവമാണ്. എനിക്ക് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമില്ല. ഹാപ്പിയായി ജീവിക്കണമെന്നേയുള്ളൂ. വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ല. മറ്റെന്തിലും വലുത് എന്റെ കുടുംബമാണ്. ഭര്‍ത്താവ്, മകന്‍ ഞങ്ങളുടെ രണ്ടാളുടെയും കുടുംബം. ജിമ്മില്‍ പല തവണ പോയിട്ടുള്ളതാണ്. പക്ഷേ പകുതിക്ക് വെച്ച് ഉപേക്ഷിക്കും’ മോണിക്ക ലാല്‍ പറയുന്നു.

ഒ​​​മി​​​ക്രോ​​​ൺ പ​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക്രി​​​സ്മ​​​സി​​​നു മു​​​ന്പു ബ്രി​​​ട്ട​​​നി​​​ൽ കൂ​​​ടു​​​ത​​​ൽ കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​ന്നേ​​​ക്കാ​​​മെ​​​ന്ന സൂ​​​ച​​​ന ന​​​ൽ​​​കി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി സാ​​​ജി​​​ദ് ജാ​​​വി​​​ദ്. ഒ​​​മി​​​ക്രോ​​​ൺ വ​​​ക​​​ഭേ​​​ദം രാ​​​ജ്യ​​​ത്തു വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

മ​​​ഞ്ഞു​​​മ​​​ല​​​യു​​​ടെ അ​​​റ്റം മാ​​​ത്ര​​​മാ​​​ണ് രോ​​​ഗ​​​പ്പ​​​ക​​​ർ​​​ച്ച​​​യു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ തോ​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ​​​വി​​​ദ​​​ഗ്ധ​​​രു​​​ടെ പ​​​ക്ഷം. ക്രി​​​സ്മ​​​സി​​​നു മു​​​ന്പ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രു​​​മോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും രോ​​​ഗം അ​​​തി​​​വേ​​​ഗം പ​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നു​​​മാ​​​ണ് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ബി​​​ബി​​​സി​​​യോ​​​ടു പ​​​റ​​​ഞ്ഞ​​​ത്.

മ​​​ഹാ​​​മാ​​​രി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രു കാ​​​ര്യ​​​ത്തി​​​നും ഉ​​​റ​​​പ്പുന​​​ൽ​​​കാ​​​നാ​​​വി​​​ല്ല. എ​​​ല്ലാ വ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ആ​​​രോ​​​ഗ്യ​​​വി​​​ദ​​​ഗ്ധരി​​​ൽനി​​​ന്ന് വി​​​ശ​​​ദ​​​മാ​​​യ ഉ​​​പ​​​ദേ​​​ശം തേ​​​ടു​​​ന്നു​​​ണ്ട്. ഓ​​​രോ മ​​​ണി​​​ക്കൂ​​​ർ ഇ​​​ട​​​വി​​​ട്ട് സ്ഥി​​​തി​​​വി​​​വ​​​ര​​​ക്ക​​​ണ​​​ക്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

കൂ​​​ടു​​​ത​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റി​​​സ് ജോ​​​ൺ​​​സ​​​ണു ക​​​ഴി​​​യു​​​മോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലാ​​​ണ് ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​നാ​​​കു​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി.

വെ​​​ള്ളി​​​യാ​​​ഴ്ച​​​യോ​​​ടെ ബ്രി​​​ട്ട​​​നി​​​ൽ ഒ​​​മി​​​ക്രോ​​​ൺ ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 25,000 ആ​​​യി. 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം പ​​​തി​​​നാ​​​യി​​​ര​​​ത്തിലേറെപ്പേ​​​ർ​​​ക്കാ​​​ണു രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ടാ​​​യ​​​ത്. ശ​​​നി​​​യാ​​​ഴ്ച​​​ത്തെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ബ്രി​​​ട്ട​​​നി​​​ൽ 90,418 പേ​​​ർ​​​ക്കാ​​​ണ് കോ​​​വി​​​ഡ്. ഒ​​​രാ​​​ഴ്ച​​​കൊ​​​ണ്ട് 44.4 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന.

കൂ​​​ടു​​​ത​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​കു​​​ന്ന​​​ത് ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണെ ന്നു വിലയിരുത്തപ്പെടുന്നു.

ഓട്ടോയിടിപ്പിച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദേശത്തോടെയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ശബരിമല തീര്‍ത്ഥാടന കാലത്ത് തനിക്കെതിരെ ആക്രമണങ്ങള്‍ കൂടുന്ന നിലയുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു. അതേസമയം, ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വധശ്രമത്തിന് കൊയിലാണ്ടി പോലീസ് കേസെടുത്തു.

ശനിയാഴ്ച രാത്രി 9-30 ഓടെ വീട്ടിലേക്ക് നടന്നുവരവേയാണ് ഓട്ടോറിക്ഷ ഇടിച്ച് സാരമായ പരിക്കുകളേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റതിനാല്‍ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. 307 വകുപ്പ് പ്രകാരം വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

എനിക്കെതിരെ നടന്നത് സംഘപരിവാര്‍ ആക്രമണമാണ് എന്നാണ് സംശയിക്കുന്നത്. ശബരിമല തീര്‍ത്ഥാടനകാലത്ത് മാത്രമാണ് ആക്രമണങ്ങള്‍ കൂടുന്നത്. എനിക്ക് സുരക്ഷ ഒരുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു.

സംഘപരിവാര്‍ നിര്‍ദേശത്തോടെയാണ് തനിക്കെതിരേ വധശ്രമമുണ്ടായതെന്നും നാളുകളായി ഇത്തരത്തില്‍ തനിക്കെതിരേ ആക്രമണവും വധശ്രമവും നടക്കുന്നുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ശനിയാഴ്ച രാത്രി 9.25 ഓടുകൂടി പൊയില്‍ക്കാവ് ബസാറിലെ ടെക്‌സ്റ്റൈല്‍സ് കടയടച്ച് നടന്നുപോവുമ്പോള്‍ റോഡില്‍ എതിര്‍ ദിശയില്‍ വന്ന ഓട്ടോയാണ് ബിന്ദു അമ്മിണിയെ ഇടിച്ചു തെറിപ്പിച്ചത്. മനഃപൂര്‍വം കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ഇടിച്ചത്. അതിനാലാണ് അവര്‍ നിര്‍ത്താതെ പോയതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ‘വലിയ ഇടിയായിരുന്നു. ഞാന്‍ മരിച്ചിട്ടുണ്ടെന്ന് കരുതിയിട്ടുണ്ടാവണം. മുഖത്താണ് ഓട്ടോ വന്നിടിച്ചത്. രാത്രിയായതിനാല്‍ കൃത്യമായി ആരാണെന്ന് മനസ്സിലായിട്ടില്ല’- ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകനായ നന്ദകുമാറിനെ ന്യായീകരിച്ച് സുഹൃത്തുക്കളുടെ പ്രചരണം. മരിച്ച കൃഷ്ണപ്രിയയെ മോശക്കാരിയാക്കി ചിത്രീകരിച്ചുകൊണ്ടാണ് നന്ദകുമാറിന്റെ കൃത്യത്തെ സ്വാഭാവികപ്രതികരണമാണെന്ന രീതിയില്‍ സുഹൃത്തുക്കള്‍ പ്രചരിപ്പിക്കുന്നത്.കൃഷ്ണപ്രിയയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും അതില്‍ പ്രകോപിതനായാണ് നന്ദകുമാര്‍ കൊലപാതകം നടത്തിയതെന്നാണ് ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. മരിച്ച നന്ദകുമാറിന് വേണ്ടി ചെയ്യുന്ന ‘നന്മ’ എന്ന രീതിയിലാണ് ഇവര്‍ ഓഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് കൊലപാതകത്തെ ന്യായീകരിക്കുന്നത്.

ചില സംഘപരിവാര്‍ അനുഭാവ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഓഡിയോ പ്രചരിപ്പിച്ച് കൊലയെ ന്യായീകരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.സുഹൃദ് ബന്ധത്തിന്റെ പേരില്‍ നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അമിത ഇടപെടലുകള്‍ നടത്തിയിരുന്നെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘മുടി അഴിച്ചിടാന്‍ സമ്മതിക്കില്ല’, ‘ചുരിദാറിന്റെ ഷാള്‍ ഒരു വശം മാത്രമായി ഇടാന്‍ പാടില്ല’, ‘ഒരുങ്ങി നടക്കാന്‍ പാടില്ല,’ ‘താന്‍ പറയുന്നയാളെയേ ഫോണ്‍ ചെയ്യാന്‍ പാടുള്ളൂ’ തുടങ്ങിയ നിര്‍ദേശങ്ങളാണ് നന്ദകുമാര്‍ കൃഷ്ണപ്രിയയ്ക്ക് നല്‍കിയിരുന്നതെന്നും എതിര്‍ക്കുമ്പോള്‍ അസഭ്യം പറയുമായിരുന്നെന്നും രക്ഷിതാക്കളും പറഞ്ഞിരുന്നു.

മാത്രമല്ല, നന്ദകുമാറിനെ ഭയന്ന് ജോലിക്ക് പോകാന്‍ പോലും കൃഷ്ണപ്രിയ ഭയന്നിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് തിക്കോടി ഗ്രാമപഞ്ചായത്തിന് മുമ്പില്‍ വച്ച് നന്ദകുമാര്‍ പഞ്ചായത്തിലെ താല്‍കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നത്. തുടര്‍ന്ന് സ്വയം തീ കൊളുത്തിയ നന്ദകുമാറും പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved