ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്വിറ്റ്‌സർലൻഡ് : സ്വിറ്റ്‌സർലൻഡിലെ ആദ്യത്തെ ക്രിപ്‌റ്റോ സ്റ്റാമ്പ് പുറത്തിറങ്ങി. പുറത്തിറക്കിയ ആദ്യ ദിവസം തന്നെ ഡിമാൻഡ് ഉയർന്നതോടെ രാജ്യത്തെ തപാൽ സേവനങ്ങൾ തടസ്സപ്പെട്ടു. ആകർഷകമായ ഓഫറുകൾ നൽകിയ ദിവസം നിരവധി ഓർഡറുകൾ ഒരേസമയം ഓൺലൈൻ ഷോപ്പിൽ എത്തിയപ്പോൾ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതായി സ്വിസ് പോസ്റ്റ് വ്യക്തമാക്കി. നവംബർ 25-ന് വ്യാഴാഴ്ച രാവിലെയാണ് സ്വിറ്റ്സർലൻഡ് ക്രിപ്‌റ്റോ സ്റ്റാമ്പ് പുറത്തിറക്കിയത്. സെപ്റ്റംബറിൽ ആയിരുന്നു പ്രഖ്യാപനം.
സ്റ്റാമ്പ് സ്വന്തമാക്കാൻ താൽപ്പര്യമുള്ളവർ നേരത്തെ തന്നെ തപാലുമായി ബന്ധപ്പെട്ടിരുന്നു. ക്രിപ്‌റ്റോ സ്റ്റാമ്പിൽ രണ്ട് ഭാഗങ്ങളാണുള്ളത്. 8.90 സ്വിസ് ഫ്രാങ്കുകൾക്ക് വാങ്ങാവുന്ന ഒരു ഭാഗവും മറ്റൊരു ഡിജിറ്റൽ ഇമേജും. മറ്റേതൊരു സ്റ്റാമ്പും പോലെ ഇതും ഉപയോഗിക്കാം. നീല നിറത്തിൽ മാറ്റർഹോണിന്റെയും ചന്ദ്രന്റെയും ചിത്രം ഉൾകൊള്ളുന്ന സ്റ്റാമ്പിൽ 8.90 ഫ്രാങ്ക് എന്ന വിലയും ചേർത്തിട്ടുണ്ട്. എന്നാൽ യഥാർത്ഥ ക്രിപ്റ്റോ സ്റ്റാമ്പ് ഡിജിറ്റൽ ആണ്.
സ്വിസ് പോസ്റ്റും ഇനാക്റ്റയും ചേർന്ന് 175,000 ക്രിപ്‌റ്റോ സ്റ്റാമ്പുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു. ഇതിൽ 65,000 എണ്ണം ഡിജിറ്റൽ ഡിസൈൻ ആയിരിക്കും. ക്രിപ്റ്റോ സൗഹൃദ നാടായി സ്വിറ്റ്സർലൻഡ് മാറുകയാണ്. 2018-ൽ ബ്ലോക്ക് ചെയിൻ ഇൻഫ്രാസ്ട്രക് ചർ പ്രോജക്റ്റിൽ ടെലികോം ദാതാവായ സ്വിസ്കോമുമായി സ്വിസ് പോസ്റ്റ് ഒരു സഹകരണം പ്രഖ്യാപിച്ചിരുന്നു.
ഹെലികോപ്റ്റര്‍ അപകടത്തിലായപ്പോള്‍ തന്നെ സഹായിച്ച കുമ്പളം സ്വദേശി രാജേഷിനും ഭാര്യ എ വി ബിജിക്കും നന്ദിയറിയിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. വനിതാ പൊലീസ് ഓഫീസര്‍ കൂടിയായ ബിജിയുടെ വീട്ടിലെത്തിയാണ് അദ്ദേഹം നന്ദി പറഞ്ഞത്. ഏപ്രില്‍ 11നായിരുന്നു എംഎ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.
കടവന്ത്രയിലെ വീട്ടില്‍ നിന്ന് ലേക്ഷോര്‍ ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് സാങ്കേതിക തകരാര്‍ കാരണം ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറുപേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
ഈ സമയം ആശുപത്രിയിലെത്തിക്കും മുമ്പ് ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയത് ബിജിയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത ബിജിയെ കേരളാ പൊലീസും ആദരിച്ചിരുന്നു. ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എവി ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിന് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്‍കിയിരുന്നു.
ഞാറയ്ക്കലിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. സമീപവാസിയായ യുവാവ് ശല്യം ചെയ്യുന്നുവെന്ന് പൊലീസിൽ പരാതി നൽകിയ വൈപ്പിൻ ഞാറയ്ക്കൽ സ്വദേശിയായ സിന്ധു എന്ന വീട്ടമ്മയെയാണ് ഇന്ന് പുലർച്ചെയോടെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിന്ധു പിന്നീട് മരിച്ചു. സിന്ധുവിനൊപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ 18കാരനായ മകൻ അതുൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം മരിക്കുന്നതിന് മുമ്പുള്ള യുവതിയുടെ ശബ്ദസന്ദേശം ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിൽ സമീപവാസിയായ യുവാവിന്‍റെ പേര് പറഞ്ഞിട്ടുണ്ട്. സ്ഥിരമായി വഴിയിൽ തടഞ്ഞുനിർത്തി യുവാവ് സിന്ധുവിനെ ശല്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി സിന്ധുവിന്‍റെ സഹോദരനും യുവാവും തമ്മിൽ അടിപിടി നടന്നിരുന്നു. ഇതേത്തുടർന്നാണ് രണ്ട് ദിവസം മുമ്പ് യുവാവിനെതിരെ സിന്ധു പൊലീസിൽ കേസ് നൽകിയത്. പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. അതിന് പിന്നാലെയാണ് സന്ധുവിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
എന്നാൽ സിന്ധു ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം വരെ സിന്ധുവിന്റെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. പൊള്ളലേറ്റ സിന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ബന്ധുക്കളോട് പറഞ്ഞ കാര്യങ്ങൾ അസ്വാഭാവിക മരണത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണെന്നും വീട്ടുകാർ ആരോപിക്കുന്നു.
സിന്ധു പറഞ്ഞ കാര്യങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്തു ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. കൂടാതെ വീട്ടിൽ കാർ ഷെഡ് നിർമ്മാണം നടന്നുവരികയായിരുന്നു. കാർ ഷെഡ് നിർമ്മാണ തൊഴിലാളികളോട് ഇന്ന് വീട്ടിലെത്താനും സിന്ധു ആവശ്യപ്പെട്ടിരുന്നു. ഇവർക്ക് നൽകാനായി ഭക്ഷണം തയ്യാറാക്കുന്നതിന്‍റെ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഇങ്ങനെയൊരാൾ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
അതേസമയം വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാല്‍ ആത്മഹത്യയാണോ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോ എന്ന കാര്യത്തില്‍ പൊലീസ് അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് നിലപാട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
പാലക്കാട് ആലത്തൂരിൽനിന്നു കാണാതായ കോളജ് വിദ്യാർത്ഥിനി സൂര്യ കൃഷ്ണയെ (21) മുംബൈ താനെയിൽനിന്നു കണ്ടെത്തി. മുംബൈയിൽ തമിഴ്നാട് സ്വദേശി രമേഷ് സ്വാമിയുടെ കുടുംബത്തോടൊപ്പമായിരുന്നു താമസം.
മുംബൈയിൽ എത്തിയ ശേഷം റെയിൽവേ സ്റ്റേഷനിൽവച്ച് പരിചയപ്പെട്ട വ്യക്തിയാണ് സൂര്യയെ തമിഴ് കുടുംബത്തിൽ എത്തിച്ചത്. താൻ അനാഥയാണെന്നും പോകാൻ മറ്റിടങ്ങളില്ല എന്നും പറഞ്ഞപ്പോൾ തനിക്ക് ഈ കുടുംബം അഭയം നൽകുകയായിരുന്നുവെന്നു സൂര്യ പോലീസിനോടു പറഞ്ഞു. സ്വന്തമായി ജീവിക്കണം എന്ന ആഗ്രഹത്തോടെയാണ് നാടുവിട്ടതെന്നാണ് സൂര്യ കൃഷ്ണയുടെ മൊഴി.
ഓഗസ്റ്റ് മുപ്പതാം തീയതിയാണ് പുതിയങ്കം തെലുങ്കത്തറ രാധാകൃഷ്ണന്റെയും സുനിതയുടെയും മകളായ സൂര്യകൃഷ്ണയെ ആലത്തൂരിൽനിന്നു കാണാതായത്. ആലത്തൂർ ടൗണിലെ ബുക്ക് സ്റ്റാളിൽനിന്നു പുസ്തകം വാങ്ങാൻ എന്നുപറഞ്ഞ് രാവിലെ പതിനൊന്നിനുശേഷം വീട്ടിൽനിന്നിറങ്ങിയ സൂര്യ കൃഷ്ണ തിരിച്ചെത്താത്തതിനെതുടർന്നാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്.
ബിഎ ഇംഗ്ലീഷ് രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് സൂര്യ കൃഷ്ണ. ആലത്തൂരിനടുത്തുള്ള ബസ് സ്റ്റോപ്പിലേക്കു സൂര്യകൃഷ്ണ നടന്നു പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. അവിടെനിന്നു നേരേ കോയമ്പത്തൂരിലേക്കാണു പോയതെന്നു പോലീസ് പറഞ്ഞു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽനിന്നു മറ്റൊരു പേരിൽ മുംബൈയിലേക്കു ടിക്കറ്റ് എടുത്തു.
ഇതാണ് സൂര്യയെ കണ്ടെത്തുന്നതിനു പോലീസിനു തടസമായത്. സൂര്യയെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പോലീസ് തെരച്ചിൽ നടത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഫോട്ടോ സഹിതം നോട്ടീസ് പതിപ്പിച്ചു. അവിടെയുള്ള മലയാളി അസോസിയേഷനുകളുടെ സഹകരണം തേടി. എന്നാൽ കാര്യമായി ഒരു വിവരവും ലഭിച്ചില്ല. മൂന്നുമാസത്തോളം പുറംലോകവുമായി ബന്ധമില്ലാതെയാണ് സൂര്യ കഴിഞ്ഞത്.
മൊബൈൽ ഫോണ്‍ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചിരുന്നില്ല. കേസ് അന്വേഷിക്കുന്ന പോലീസ് സംഘം സൈബർ സെല്ലുമായി ചേർന്ന് സൂര്യയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സൂര്യ മറ്റൊരു പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചതാണ് നിർണായകമായത്. അക്കൗണ്ട് ആരംഭിച്ചശേഷം നാട്ടിലുള്ള ചില സുഹൃത്തുക്കൾക്കു ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ അതു സൂര്യ തന്നെയാണെന്നും മുംബൈയിൽനിന്നാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നും കണ്ടെത്തുകയായിരുന്നു.
ഇതിനിടെ മുംബൈയിൽനിന്നു രമേഷ് സ്വാമി സൂര്യയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. സൂര്യ സുരക്ഷിതയാണെന്നും അറിയിച്ചു. ഇതോടെ ആലത്തൂർ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇക്കഴിഞ്ഞ വ്യാഴാഴ്ച മുംബൈയിലെത്തി സൂര്യ കൃഷ്ണയെ കണ്ടെത്തുകയായിരുന്നു. ഇന്നലെ ആലത്തൂരിൽ എത്തിച്ച സൂര്യകൃഷ്ണയെ കോടതിയിൽ ഹാജരാക്കി. രക്ഷിതാക്കളോടൊപ്പം തിരിച്ചയച്ചു.
മോഹൻലാൽ ചിത്രം “മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ചയാൾ പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശി നഫീസാണ് പിടിയിലായത്.
സിനിമ കമ്പനി എന്ന ആപ്പിലൂടെയാണ് വ്യാജപതിപ്പ് പ്രചരിപ്പിച്ചത്. കാഞ്ഞിരപ്പള്ളി പോലീസിന്റെ സഹായത്തോടെ ജില്ലാ സൈബർ പോലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്.
ഐഎംഎഫിന്റെ തലപ്പത്തേക്കെത്തുന്ന ആദ്യ വനിതയായി മലയാളി സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്. ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായാണ് ഗീതയ്ക്ക് സ്ഥാനക്കയറ്റം. സ്ഥാനം ഏറ്റെടുക്കുന്നതോടെ ഐഎംഎഫിലെ ഉയര്‍ന്ന പദവിയിലുള്ള രണ്ടാമത്തെയാളാകും ഗീത. അടുത്ത മാസം 21ന് അവര്‍ ചുമതലയേല്‍ക്കും.
നിലവില്‍ ഐഎംഎഫ് ചീഫ് എകണോമിസ്റ്റ് ആണ് ഗീത ഗോപിനാഥ്. 2018 ഒക്ടോബറില്‍ ആണ് ഗീത ഗോപിനാഥ് ഐഎംഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. കോവിഡ് മഹാമാരി,വാക്‌സിനേഷന്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ഐഎംഎഫിന്റെ ചരിത്രത്തിലെ ആദ്യ മുഖ്യ സാമ്പത്തിക വിദഗ്ധയാണ് ഗീത ഗോപിനാഥ്. ഫണ്ടിന്റെ ഗവേഷക വിഭാഗത്തിന്റെ ചുമതലയായിരുന്നു ഇതുവരെ ഗീതയ്ക്ക്.
നിലവിലെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോഫ്രി ഒകാമോട്ടോ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ഗീതയ്ക്ക് നിയമനം. ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലിന ജോര്‍ജീവയാണ് ഗീതയുടെ പുതിയ സ്ഥാനലബ്ധിയെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഫണ്ടിനുവേണ്ടി ഇതിനകം തന്നെ ഗീത അര്‍പ്പിച്ച സംഭാവനകള്‍ അപാരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നമ്മുടെ കാലത്തെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധി ഘട്ടം മറികടക്കാനായി ഫണ്ടിനെയും ആഗോള സമ്പദ്ഘടനയെയും ബൗദ്ധികമായി നേതൃത്വം നല്‍കിയയാളാണ് ഗീതയെന്നും ക്രിസ്റ്റലിന ജോര്‍ജീവ കൂട്ടിച്ചേര്‍ത്തു.
2016-18ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. കണ്ണൂര്‍ സ്വദേശി ടിവി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളാണ് അമേരിക്കന്‍ പൗരത്വമുള്ള ഗീത. 1971 ഡിസംബര്‍ എട്ടിന് കൊല്‍ക്കത്തയിലാണ് ഗീതയുടെ ജനനം.
ഡല്‍ഹി സര്‍വകലാശാലയില്‍നിന്നാണ് ബിരുദ, ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കുന്നത്. 1996ല്‍ വാഷിങ്ടണ്‍ സര്‍വകലാശാലയിലും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കി. 2001ല്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി. ഷിക്കാഗോ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനം തുടരുന്നതിനിടെയാണ് ഐഎംഎഫിന്റെ ഭാഗമാകുന്നത്.മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇഖ്ബാല്‍ സിംഗ് ധലീവാളാണ് ഭര്‍ത്താവ്. മകന്‍ രഹീല്‍.
ഒന്നരമാസം മുമ്പ് കാണാതായ സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കാട്ടായിക്കോണം ശാസ്തവട്ടം മടവൂർപ്പാറ പരിസ്ഥിതി സൗഹൃദ പാർക്കിനു സമീപം കണ്ടെത്തി. കാടുകയറിക്കിടന്ന സ്വകാര്യ പുരയിടത്തിൽ വെട്ടിത്തെളിക്കുന്നതിനിടെയാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
ഒന്നര മാസം മുൻപ് കാണാതായ കാട്ടായിക്കോണം പൂപ്പൻവിളവീട്ടിൽ ലീല എന്ന കനകമ്മയുടേതാണ് (67)മൃതദേഹമെന്ന് ബന്ധുക്കൾ വസ്ത്രങ്ങൾ തിരിച്ചറിഞ്ഞതിന് ശേഷം പോലീസിനു മൊഴി നൽകി. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നും പോത്തൻകോട് പ്രിൻസിപ്പൽ എസ്‌ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു.
പോത്തൻകോട് എസ്എച്ച്ഒ ശ്യാമിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് മൃതദേഹം പരിശോധിച്ചത്. കാട്ടുപന്നിയും ഇഴജന്തുക്കളും ധാരാളമുള്ള പുരയിടമാണെന്ന് ഉടമ പറഞ്ഞു.
തലയോട്ടിക്കും അസ്ഥിക്കഷണങ്ങൾക്കും പുറമെ സാരി, ചെരുപ്പ്, പഴ്‌സ് എന്നിവയാണ് കണ്ടെത്തിയത്. ശരീരം അഴുകി മണ്ണോട് ചേർന്നിരുന്നു. തിരിച്ചറിയാനുള്ള രേഖകൾ പഴ്‌സിൽ ഉണ്ടായിരുന്നില്ല. ഒരു ചെരുപ്പ് കുന്നിൻചെരുവിൽ പതിഞ്ഞ നിലയിലായിരുന്നു. കുന്നു കയറാൻ ശ്രമിക്കവേ മറിഞ്ഞു വീണ് അപകടത്തിൽപ്പെട്ടതാകാമെന്നു കരുതുന്നു.
മനോദൗർബല്യമുള്ള ലീല മകളുടെ കല്ലയത്തുള്ള വീട്ടിലേക്കായി നവംബർ പത്തിന് പോയ ശേഷം കാണാതായെന്നാണ് മരുമകളായ ഇന്ദു പോത്തൻകോട് പോലീസിൽ പരാതി നൽകിയിരിുന്നത്. സമീപത്തു താമസിക്കുന്ന കഴക്കൂട്ടം സ്റ്റേഷനിലെ വനിതാ പോലീസ് മെറ്റിൽഡ കുറച്ചു നാൾ മുൻപ് ലീലയെ ഈ ഭാഗത്ത് കണ്ടതായും സ്ഥിരീകരിച്ചിരുന്നു.
പൂഞ്ഞാറില്‍ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചതിന് കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്ത ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ കേസ് നടത്തിപ്പിന് സുമനസ്സുകളുടെ സഹായം തേടുന്നു.
ഫേസ്ബുക്ക് വീഡിയോ വഴിയാണ് തന്റെ ദയനീയാവസ്ഥ അദ്ദേഹം പങ്കുവെച്ചത്. താന്‍ നാട് വിട്ടിട്ട് 45 ദിവസമായെന്നും, അന്യസംസ്ഥാനത്ത് ഒളിച്ച് താമസിക്കുകയാണെന്നും ജയദീപ് സെബാസ്റ്റ്യന്‍ പറയുന്നു.
ലൈസന്‍സ് റദ്ദാക്കി, ജോലി നഷ്ടപ്പെട്ടു, നാട്ടില്‍ പോകാനുമാകാത്ത അവസ്ഥയിലാണ് താന്‍. നാട്ടിലുള്ള മാതാപിതാക്കളെയും, ഭാര്യയേയും, മക്കളേയും തനിക്ക് കാണാനാകുന്നില്ല. കേസ് വന്നതിനു പിന്നാലെ തന്റെ പേരില്‍ വില്‍പത്രം എഴുതി വച്ചിരുന്ന വസ്തു വകകള്‍ മാതാപിതാക്കള്‍ ഭാര്യയുടെയും, മക്കളുടെയും പേരിലേയ്ക്ക് മാറ്റി. ഇപ്പോള്‍ തനിക്ക് കേസ് നടത്താന്‍ പോലും ഗതിയില്ലാത്ത അവസ്ഥയാണെന്നും ജയദീപ് പറയുന്നു.
അന്നത്തെ ആ സംഭവത്തിനുശേഷം നാട്ടില്‍ കാലു കുത്താന്‍ സാധിക്കാത്ത അവസ്ഥയാണ്, ലൈസന്‍സ് നഷ്ടമായി, അഞ്ച് ലക്ഷത്തി മുപ്പത്തിയ്യായ്യിരം രൂപ അടച്ചാലെ ജാമ്യം കിട്ടുവുള്ളൂ, പന്ത്രണ്ട് വര്‍ഷം അന്തസ്സായി ജോലി ചെയ്ത എനിക്കു കിട്ടിയ സമ്മാനമാണിത്. അതുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ യാചിക്കുന്നത്, നിങ്ങള്‍ക്ക് പറ്റുന്ന പണം എന്റെ അക്കൗണ്ടില്‍ ഇട്ടു തരൂ, ലൈസന്‍സ് പോയി, ജോലി പോയി, എന്റെ പിതാവ് എന്റെ പേരിലുള്ള വില്‍പ്പത്രം മാറ്റിമറിച്ചു.. അതുകൊണ്ട് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.. ഈ നിഷ്‌കളങ്കനായ കലാകാരന് പറ്റുന്ന സഹായം ചെയ്യൂ..
അമേരിക്കയിലേക്ക് ഒന്നും പോകാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍, കേസായതുകൊണ്ട് എങ്ങോട്ടും പോക്ക് എനിക്ക് നടക്കില്ല, ഒന്നുകില്‍ ജയില്‍ അല്ലെങ്കില്‍ മരണം ഇതിലേക്ക് മാത്രമേ എനിക്ക് പോകാന്‍ സാധിക്കുവൊള്ളൂ.. തെങ്ങുകയറാനും മരം കേറാനും റബര്‍ വെട്ടാനും ഇലക്ട്രോണിക്സ് വര്‍ക്കുമെല്ലാം എനിക്കറിയാം, പക്ഷെ എന്നെ അകത്തിട്ടെ അടങ്ങൂ എന്ന നിലപാടിലാണ് അവര്‍. എന്റെ കഴുത്തില്‍ കിടക്കുന്ന മാലയും കുരിശുമൊന്നും പൊന്നല്ല, ഒരു ഗെറ്റപ്പിനുവേണ്ടി ഗ്ലാമറിനുവേണ്ടി 500 രൂപ കൊടുത്തു വാങ്ങിയിട്ടതാണെന്നും ജയദീപ് പറയുന്നു.
താരസംഘടനയായ ‘അമ്മ’യ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. ഡിസംബര്‍ 19ന് നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനൊരുങ്ങുകയാണ് അദ്ദേഹം. എന്നാല്‍, തന്റെ നോമിനേഷനെ പിന്തുണയ്ക്കരുതെന്ന് പറഞ്ഞ് സഹതാരങ്ങളെ ചിലര്‍ ഭീഷണിപ്പെടുത്തിയതായിട്ടാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അമ്മയ്ക്കെതിരെ കടുത്ത പ്രതികരണവുമായി ഷമ്മിയെത്തിയിരിക്കുന്നത്.
‘പ്രിയമുള്ളവരെ, മനുഷ്യനിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന, സമഭാവനയോടെ സഹജീവികളെ പരിഗണിക്കുന്ന, തെറ്റ് ആരുചെയ്താലും ആ തെറ്റ് തെറ്റാണെന്നും ശരി ചെയ്താല്‍ ശരിയെന്നും അംഗീകരിക്കുന്ന, ഇന്ത്യന്‍ ഭരണഘടനയിലും നിയമവ്യവസ്ഥയിലും പൂര്‍ണ്ണമായും വിശ്വസിച്ച് ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് ഞാന്‍.
താര സംഘടനയായ ‘അമ്മ’യില്‍ ഡിസംബര്‍ 19ന് നടക്കുന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഞാനും നോമിനേഷന്‍ നല്‍കി ഇന്ന്..! മത്സരിക്കും എന്ന എന്റെ ഉറച്ച തീരുമാനം, പലരെയും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് നേരിട്ട ചില അനുഭവങ്ങള്‍ വെളിവാക്കുന്നു..!
ഒപ്പം, ‘അദ്ഭുതങ്ങള്‍’ അദൃശ്യകരങ്ങളായി നമ്മെ സഹായിക്കുമെന്നും. ഷമ്മി തിലകന്റെ നോമിനേഷനില്‍ പിന്തുണച്ച് ഒപ്പിടരുതെന്ന് അംഗങ്ങളായ പലരെയും വിളിച്ച് ‘ചിലര്‍’ ഭീഷണിപ്പെടുത്തിയെന്ന് പിന്തുണയ്ക്കായി ഞാന്‍ സമീപിച്ചപ്പോള്‍ എന്റെ സ്നേഹിതരായ ചില അംഗങ്ങള്‍ ദുഃഖത്തോടെ വെളിപ്പെടുത്തി.
ചില ‘വേണ്ടപ്പെട്ടവര്‍’ ഒന്നും പറയാതെ നിസഹായരായി തലകുനിച്ചു മടങ്ങി. ചിലര്‍ ഒഴിവുകഴിവുകള്‍ പറഞ്ഞു. ‘കമ്പിളിപ്പുതപ്പ്…കമ്പിളിപ്പുതപ്പ്…’ എന്നു പുലമ്പി ചിലര്‍. മറ്റുചിലര്‍ ”ഷമ്മി, എന്നെ ഓര്‍ത്തല്ലോ” എന്നും ഇക്കാര്യത്തിനുവേണ്ടി സമീപിച്ചതിലുള്ള നന്ദിയും ഒപ്പം സഹായിക്കാനാകാത്തതിലുള്ള ഖേദവും അറിയിച്ചു. എന്നാല്‍, എല്ലാ കുത്സിത ശ്രമങ്ങളും എന്നും വിജയിക്കുമെന്ന് ആരും കരുതരുത്. എനിക്ക് ഒപ്പ് കിട്ടി, സ്നേഹിതര്‍ പിന്തുണ നല്‍കി , ഞാന്‍ നോമിനേഷന്‍ സമര്‍പ്പിച്ചു.’ജനാധിപത്യ ബോധം’ എന്നത് ഏതു സംഘടനയുടെയും ഭാഗമാണ് എന്നു ഓര്‍മ്മിപ്പിക്കാന്‍ മാത്രമാണ് ഞാന്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്നത്.
ആരു ‘തള്ളി’യാലും നട്ടെല്ലുള്ള, ജനാധിപത്യബോധമുള്ള അമ്മയിലെ അംഗങ്ങളും പൊതുജനങ്ങളും എന്നെ തള്ളില്ലെന്ന ഉത്തമബോധ്യം എനിക്കുണ്ട്..! ആരോടും പരിഭവമില്ല..! പിണക്കവുമില്ല.. ഒരു സംശയം മാത്രം..,മനുഷ്യനെ കണ്ടവരുണ്ടോ…?ഇരുകാലി മൃഗമുണ്ട്..,ഇടയന്മാര്‍ മേയ്ക്കാനുണ്ട്…,ഇടയ്ക്കു മാലാഖയുണ്ട്…,ചെകുത്താനുമുണ്ട്…!മനുഷ്യനെ മാത്രമിന്നും, മരുന്നിനും കാണാനില്ല..മനുഷ്യനീ മണ്ണിലിന്നും പിറന്നിട്ടില്ലേ..?’ ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവര്‍ ഗേളായി ഒരു മാസികയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ദീപ്തി കല്യാണിയെ മലയാളികള്‍ അറിയുന്നത്്. നര്‍ത്തകിയും മോഡലും ഒക്കെയായ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമുമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നടന്ന ഞെട്ടിക്കുന്ന കാര്യങ്ങളെക്കുറിച്ച് അടുത്തിടെ സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നിന്റെ അനിയന്‍ ഇങ്ങനെ ആണോ എന്ന കൂട്ടുകാരുടെ കളിയാക്കലുകള്‍ കേട്ട് ഏട്ടന്‍ എന്നും വീട്ടില്‍ വന്നു ക്രൂരമായി തല്ലുമായിരുന്നു എന്നും ദീപ്തി ഓര്‍ത്തു പറഞ്ഞു.‘എന്നെപ്പറ്റി കൂട്ടുകാര്‍ ചോദിച്ചു കളിയാക്കുന്നു എന്ന് പറഞ്ഞു ഏട്ടന്‍ വീട്ടില്‍ വന്നു വല്ലാതെ ഉപദ്രവിക്കുമായിരുന്നു. പിന്നെ അവര്‍ എന്നെ പടിയടച്ചു പിണ്ഡം വെച്ചു. പോകാന്‍ വേറെ സ്ഥലം ഒന്നുമിലായിരുന്നു. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെറും നിലത്തു ന്യൂസ് പേപ്പര്‍ വിരിച്ചു ഞാന്‍ കിടന്നുറങ്ങിയിട്ടുണ്ട്. അന്ന് ശീതളാണ് എന്നെ കണ്ടു പിടിച്ചതു അവിടുന്ന് അവള്‍ക്കൊപ്പമാണ് ഞാന്‍ ബാംഗ്ലൂരിലേക്ക് പോകുന്നതും,’ എന്നും ദീപ്തി.
ബാംഗളൂരില്‍ എത്തിയതും പൂര്‍ണമായി സ്ത്രീയായി മാറുവാന്‍ തീരുമാനിച്ചു ദീപ്തി. അതിനായി പണം സമ്പാദിക്കുവാനായി തെരുവുകളിലൂടെ യാചിക്കുകയും സെക്‌സ് വര്‍ക്ക് ചെയുക വരെ ചെയ്തു എന്നാണ് ഷോയില്‍ ദീപതു പറഞ്ഞത്.
‘എനിക്ക് പൂര്‍ണമായി ഒരു സ്ത്രീയായി മാറണമായിരുന്നു. അതിനുള്ള ഏക വഴി ആ സര്‍ജറിയും. അതിനായി പണം സമ്പാദിക്കാന്‍ എല്ലാ വഴികളും നോക്കി, പക്ഷെ ആരും ജോലി തന്നില്ല. അതുകൊണ്ട് ഭിക്ഷയാചിക്കാനും സെക്‌സ് വര്‍ക്കും ഒക്കെ ചെയ്തു. അതില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ട് ഞാന്‍ സര്‍ജറി ചെയ്തു, ഇപ്പോള്‍ ഞാന്‍ ഒരു പൂര്‍ണ്ണ സ്ത്രീ ആണ്,’ താരം പറഞ്ഞു.