Kerala

കഴിഞ്ഞ ദിവസമാണ് പഞ്ചാബിലെ ജലന്ധര്‍ രൂപത പരിധിയിലെ കോണ്‍വെന്റില്‍ ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീ ആത്മഹത്യ ചെയ്തു. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്‌സി(31) ചൊവ്വാഴ്ച ആത്മഹത്യ ചെയ്തതായി സഭാധികൃതരാണ് വീട്ടുകാരെ അറിയിച്ചത്. എന്നാല്‍, മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്തെത്തി.

മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും സംഭവത്തില്‍ സംശയമുണ്ടെന്നും കാണിച്ച് പിതാവ് ജോണ്‍ ഔസേഫ് ആലപ്പുഴ കളക്ടര്‍ക്കു പരാതിനല്‍കി. 29-ന് രാത്രി വീട്ടിലേക്കുവിളിച്ചപ്പോള്‍ മകള്‍ ഉല്ലാസവതിയായിരുന്നുവെന്നും ഡിസംബര്‍ രണ്ടിലെ ജന്മദിനത്തെക്കുറിച്ച് ആഹ്ലാദത്തോടെ സംസാരിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

മരണത്തിലും അവിടെനടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലും സംശയമുള്ളതിനാല്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്നു പരാതിയില്‍ ആവശ്യപ്പെടുന്നു. ജന്മദിനമായ രണ്ടിനു തന്നെ മൃതദേഹം നാട്ടിലെത്തിക്കും. അമ്മ: കര്‍മിലി, സഹോദരന്‍: മാര്‍ട്ടിന്‍.

അതേസമയം, സിസ്റ്റര്‍ മേരിമേഴ്‌സിയുടെ മരണം ബന്ധുക്കളെയും പോലീസിനെയും അറിയിച്ചശേഷമാണു തുടര്‍നടപടികള്‍ സ്വീകരിച്ചതെന്നു മഠം അധികൃതര്‍ പത്രക്കുറുപ്പിലൂടെ അറിയിച്ചു. സിസ്റ്റര്‍ എഴുതിയ കത്തില്‍ കുടുംബാംഗങ്ങളോടും സന്യാസസഭ അംഗങ്ങളോടും ക്ഷമചോദിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് പോസ്റ്റുമോര്‍ട്ടമടക്കമുള്ള നടപടികള്‍ സ്വീകരിച്ചത്.

പോസ്റ്റുമോര്‍ട്ടത്തിലും പോലീസ് അന്വേഷണത്തിലും ആത്മഹത്യയാണെന്നു കണ്ടെത്തിയിട്ടുണ്ട്. എല്ലാ അന്വേഷണങ്ങളോടും സഭാസമൂഹം പൂര്‍ണ സഹകരണം നല്‍കുന്നുണ്ടെന്നും ഫ്രാന്‍സിസ്‌കന്‍ ഇമ്മാക്കുലേറ്റന്‍ സിസ്റ്റേഴ്‌സ് ഡെലിഗേറ്റ് വികാര്‍ സിസ്റ്റര്‍ മരിയ ഇന്ദിര അറിയിച്ചു. ജലന്ധര്‍ രൂപതയില്‍പ്പെട്ട സാദിഖ് ഔവ്വര്‍ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വെന്റിലായിരുന്നു മേരി മേഴ്സി കഴിഞ്ഞ നാലുവര്‍ഷമായി പ്രവര്‍ത്തിച്ചിരുന്നത്.

ഇടയിൽ ഉപേക്ഷിച്ച അഭിഭാഷക രംഗത്തേയ്ക്ക് വീണ്ടും ഇറങ്ങി ബിനീഷ് കോടിയേരി. വക്കീല്‍ ആകാനുള്ള തയാറെടുപ്പുകള്‍ നടന്നുകൊണ്ടിരുന്ന വേളയിലായിരുന്നു കള്ളപ്പണക്കേസില്‍ അറസ്റ്റിലായതും ജയിലില്‍ കഴിഞ്ഞതും. മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ബിനീഷ്. നീണ്ട ഒരു വര്‍ഷത്തിന് ശേഷമാണ് ബിനീഷ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ശേഷമാണ് അഭിഭാഷകവൃത്തിയുമായി മുന്‍പോട്ടു പോകാന്‍ തീരുമാനിച്ചത്.

സഹപാഠികളായിരുന്ന പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവരോടൊപ്പമാണ് ബിനീഷ് തന്റെ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. എറണാകുളം ഹൈക്കോടതിയോടു ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സില്‍ 651ാം നമ്പര്‍ മുറിയില്‍ ഞായറാഴ്ച മുതല്‍ ഇവരുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും.

പുതിയ ഓഫിസിന്റെ ഉദ്ഘാടന ചടങ്ങില്‍ പി.സി.ജോര്‍ജും മോഹന്‍ദാസും പങ്കെടുക്കും. അതേസമയം, കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങില്‍ എത്തില്ലെന്നാണ് വിവരം. മൂന്ന് പേരും 2006ല്‍ എന്റോള്‍ ചെയ്തവരാണ്. ഷോണ്‍ ജോര്‍ജ് രണ്ടു വര്‍ഷം അഭിഭാഷകനായി പ്രാക്ടീസും ചെയ്തിട്ടുണ്ട്. തങ്ങളെ അഭിഭാഷകരായി കാണാനാണ് വീട്ടുകാരും ആഗ്രഹിക്കുന്നത് എന്ന് ഷോണ്‍ പറഞ്ഞു. തങ്ങലുടെ രാഷ്ട്രീയ നിലപാടുകളില്‍ എതിര്‍പ്പുകള്‍ പുതിയ സംരംഭത്തെ ബാധിക്കുകയില്ലെന്ന് ഇവര്‍ പറയുന്നു.

തലശേരിയില്‍ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകരുടെ റാലി. കെടി ജയകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച റാലിയിലാണ് പരസ്യമായ വിദ്വേഷമുദ്രാവാക്യം നടത്തിയത്.

‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളിയും കേള്‍ക്കില്ല. ജയ് ബോലോ ജയ് ജയ് ബോലോ ജയ് ജയ് ബോലോ ആര്‍എസ്എസ്’- തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയില്‍ പ്രവര്‍ത്തകര്‍ മഉഴക്കിയത്.

ബിജെപിയുടെ പ്രമുഖ നേതാക്കളും റാലിയില്‍ പങ്കെടുത്തിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജ്ഞിത്ത്, കെ.പി സദാനന്ദന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വനസ്പതി തുടങ്ങിയ നേതാക്കള്‍ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു. അതേസമയം, പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും വിമര്‍ശനമുണ്ട്.സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

കോഴിക്കോ് നഗരത്തില്‍ പട്ടാപ്പകല്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ഓടിച്ചിട്ട് അടിച്ചുവീഴ്ത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ധീരത. അക്രമിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രാവിലെ മാനാഞ്ചിറയിലാണ് അമ്പരപ്പിക്കുന്ന സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. പെണ്‍കുട്ടികളെ ശല്യം ചെയ്ത വളയം ഭൂമിവാതുക്കള്‍ കളത്തില്‍ ബിജു (31) വിനെയാണ് റഹ്മാനിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ലക്ഷ്മി സജിത്ത് അടിച്ച് കീഴ്‌പ്പെടുത്തിയത്.

ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിനു സമീപത്തെ ട്യൂഷന്‍ സെന്ററില്‍നിന്നു ക്ലാസ് കഴിഞ്ഞു ലക്ഷ്മിയും കൂട്ടുകാരിയും ബസ് സ്റ്റോപ്പിലേക്കു പോവുകയായിരുന്നു. ഈ സമയം, ബസ് സ്റ്റോപ്പിലേക്കുള്ള സീബ്ര ക്രോസിനു അല്‍പം അകലെ വച്ചു ബിജു ലക്ഷ്മിയുടെ ദേഹത്തു കയറി പിടിച്ചു. ധൃതിയില്‍ നടന്നു പോകുകയും ചെയ്തു. ഉടന്‍ മുന്നില്‍ നടന്നു പോകുകയായിരുന്ന മറ്റൊരു പെണ്‍കുട്ടിയെ കയറി പിടിച്ചു. പെണ്‍കുട്ടി കുതറി മാറി.

ആദ്യത്തെ പരിഭ്രാന്തിയില്‍നിന്നു മോചിതയായ ലക്ഷ്മി ഓടി ബിജുവിന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിന്നില്‍നിന്നു കുത്തിപിടിക്കുകയായിരുന്നു. അക്രമി കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ ഒരടിയും കൊടുത്തു. പിന്നീട് കൈയും കഴുത്തും ചേര്‍ത്തു പിടിച്ചു വച്ച് ബഹളം വച്ചു. അപ്പോഴേക്കും ആളുകളും തടിച്ചു കൂടി. വിവരമറിഞ്ഞ് സമീപത്തുണ്ടായിരുന്ന പിങ്ക് പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി.

പിന്നീട് പ്രതിയെ കസബ സ്റ്റേഷനിലേക്കു കൊണ്ടു പോയി. ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി ബിജുവിനെ അറസ്റ്റ് ചെയ്തു. ജില്ലാ കോടതി ഉദ്യോഗസ്ഥനായ കോട്ടൂളി തായാട്ട് സജിത്തിന്റെയും ഇറിഗേഷന്‍ വകുപ്പില്‍ ഉദ്യോഗസ്ഥയായ നിമ്‌നയുടെയും മകളാണ് ലക്ഷ്മി. ദേശപോഷിണി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ കരാട്ടെ അഭ്യസിക്കുകയാണ് ലക്ഷ്മി.

പഞ്ചാബിലെ ജലന്തറില്‍ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍വെന്റ് ചാപ്പലിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് കത്തോലിക്കാ വിഭാഗത്തിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ മേരി മേഴ്‌സിയുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്. 30 വയസായിരുന്നു.

ആലപ്പുഴയിലെ ചേര്‍ത്തലയ്ക്കടുത്തുള്ള ആര്‍ത്തുങ്കലില്‍ നിന്നുള്ളയാളാണ് സിസ്റ്റര്‍ മേരി മേഴ്‌സി. 1881ല്‍ സ്ഥാപിതമായ ഇറ്റാലിയന്‍ സന്യാസിനി സമൂഹമായ ഫ്രാന്‍സിസ്‌കന്‍ ഇമ്മാകുലേറ്റൈന്‍ സിസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു സിസ്റ്റര്‍ മേരി മേഴ്‌സി.

മരണം സ്ഥിരീകരിച്ച് കൊണ്ട് ബിഷപ്പ് ഹൗസില്‍ നിന്നും അറിയിപ്പ് നല്‍കിയെങ്കിലും മരണകാരണം സംബന്ധിച്ചൊന്നുമുള്ള വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.

സംസ്‌കാര ചടങ്ങുകള്‍ പിന്നീട് കന്യാസ്ത്രീയുടെ ചേര്‍ത്തലയിലെ ഇടവകയില്‍ വെച്ച് നടക്കുമെന്ന് ബിഷപ് ഹൗസില്‍ നിന്നുള്ള അറിയിപ്പില്‍ പറഞ്ഞു.

”നവംബര്‍ 30ന് രാവിലെ സിസ്റ്റര്‍ മേഴ്‌സിയുടെ മൃതദേഹം കോണ്‍വെന്റ് ചാപലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോപ്‌സിയ്ക്ക് ശേഷം മൃതദേഹം കേരളത്തിലേയ്ക്ക് എത്തിക്കും,” രൂപത ചാന്‍സലര്‍ ഫാദര്‍ ആന്തണി തുരുത്തി പറഞ്ഞതായി മാറ്റേഴ്‌സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഫോ​ർ​മാ​ലി​ൻ ഉ​ള്ളി​ൽ ചെ​ന്നാ​ണു യു​വാ​ക്ക​ൾ മ​രി​ച്ച​തെ​ന്നു പോ​സ്റ്റുമോ​ർ​ട്ടം റി​പ്പോ​ർ​ട്ടു പു​റ​ത്തു​വ​ന്ന​തോ​ടെ ഏ​റെ സം​ശ​യ​ങ്ങ​ളും ദു​രൂ​ഹ​ത​ക​ളും ബാക്കി.ഫോ​ർ​മാ​ലി​ൻ ക​ല​ർ​ത്തി​യ ചാ​രാ​യ​മാ​ണ് ഇ​വ​ർ ക​ഴി​ച്ചി​രി​ക്കു​ന്ന​തെന്നു വ്യ​ക്ത​മാ​യതോടെ ഇ​ത് ആ​രാ​ണ് ഇ​വ​ർ​ക്കു ന​ൽ​കി​യ​തെ​ന്നാ​ണു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.നാ​ട​ൻ വാ​റ്റ് ചാ​രാ​യ​മാ​ണെ​ന്നു പ​റ​ഞ്ഞു ആ​രെ​ങ്കി​ലും ഇ​വ​ർ​ക്കു ന​ൽ​കി​യ​താ​കാം എ​ന്നാ​ണു പോ​ലീ​സ് കരുതുന്നത്.

നി​ശാ​ന്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തുംമു​ന്പേ മ​രി​ച്ചെ​ങ്കി​ലും ബി​ജു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ചാ​ണു മ​രി​ച്ച​ത്.ആ​രോ മ​ദ്യ​മാണെന്നു പ​റ​ഞ്ഞു നി​ശാ​ന്തി​നു ന​ൽ​കി​യ​താ​ണ് ഞ​ങ്ങ​ൾ ഇ​രു​വ​രും ക​ഴി​ച്ച​തെ​ന്നു ബി​ജു പ​റ​ഞ്ഞ​താ​യാ​ണു പു​റ​ത്തു​വ​രു​ന്ന സൂ​ച​ന.ആ​രാ​ണ് ഇ​ത് ന​ൽ​കി​യ​തെ​ന്ന് ഇപ്പോഴും വ്യ​ക്ത​മ​ല്ല. ഇതു കണ്ടെത്താനാണ് പോലീസിന്‍റെ ശ്രമം.

ഇ​വ​ർ മ​ര​ണ​പ്പെ​ട്ട​തി​നാ​ൽ ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ലെ സം​ഭാ​ഷ​ണ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കു​വാ​ൻ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്.പ​ല ദി​വ​സ​ങ്ങ​ളി​ലും വൈ​കി​ട്ട് ഇ​വ​ർ ര​ണ്ടു പേ​രും ഒ​ത്തു​കൂ​ടാ​റു​ണ്ടെ​ങ്കി​ലും ഇ​വ​ർ ക​ഴി​ച്ച മ​ദ്യ​ത്തി​ന്‍റെ ബാ​ക്കി ക​ട​യി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ക്കാ​റാ​ണു പ​തി​വ്.എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ർ ക​ഴി​ച്ച​തി​ന്‍റെ ബാ​ക്കി ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ ക​ഴി​ച്ചി​രു​ന്നി​ല്ല. ഇ​തുമൂലം കൂ​ടു​ത​ൽ പേർ ദുരന്തത്തിനിരയാകുന്നത് ഒഴിവായി.

എ​ന്നാ​ൽ, ക​ട​യി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ക്കാ​തി​രു​ന്ന​തു പ​ല സം​ശ​യ​ങ്ങ​ൾ​ക്കും ഇ​ട​വ​രു​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സ് ഇ​വ​രെ​യും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്.അ​പാ​യ​പ്പെ​ടു​ത്തു​വാ​ൻ ആ​രെ​ങ്കി​ലും മ​ന​പൂ​ർ​വ്വം ന​ൽ​കി​യ​താ​ണോ എ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നുണ്ട്. ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ബാ​ബു കെ. ​തോ​മ​സി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. നി​ശാ​ന്തും ബി​ജു​വും മ​ദ്യം ക​ഴി​ച്ച​ത് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ​റു​ടെ ക​ര്യാ​ല​യ​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ക​ട​മു​റി​യി​ലാ​ണ്.

ഇ​തു നി​ശാ​ന്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചി​ക്ക​ൻ സെ​ന്‍റ​റാ​ണ്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. ഷാ​ന​വാ​സ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം മാ​ത്ര​മേ ഇ​വ​ർ ക​ഴി​ച്ച​തു വ്യാ​ജ​മ​ദ്യ​മാ​ണോ എ​ന്ന​തു സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും എ​ക്സൈ​സ് മേ​ധാ​വി അ​റി​യി​ച്ചു.ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി ഐ​പി​എ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ബാ​ബു കെ. ​തോ​മ​സ് എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി.

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് മോഹന്‍ലാലിന്‍റെ ഈ ബിഗ് ബജറ്റ് ചിത്രം. ലോകമൊട്ടാകെയുള്ള റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി കളക്ഷന്‍ നേടിയത്. ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് മരക്കാറെന്നും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

റിലീസിലും മരക്കാർ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ് മരക്കാര്‍ റിലീസിനെത്തുന്നത്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ നാളെ മുതൽ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ചിത്രത്തിനുണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അങ്ങനെയാണ് റിസർവേഷനിലൂടെ മാത്രമായി മരക്കാർ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവം. നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് മോഹൻലാലും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരു സിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതൽ റിലീസിങ് സെന്ററുകളാണ് മരക്കാർ നേടിയത്.

കേരളത്തില്‍ 631 റിലീസിങ് സ്ക്രീനുകളാണുള്ളത്. ഇതില്‍ 626 റിലീസിങ് സ്ക്രീനിലും മരക്കാറാണ്. കേരളത്തിലും ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. അതിന് പുറമെയാണ് ലോകമെമ്പാടുമുള്ള 4000ത്തിലധികം സ്‌ക്രീനുകളിൽ ഒരു മലയാള സിനിമ പ്രദർശനത്തിന് ഇടം നേടുന്നത്.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം റിലീസിനൊരുങ്ങുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ മരക്കാര്‍ റിലീസിന് മുന്നേ അവാര്‍ഡ് വേദികളില്‍ തിളങ്ങിയിരുന്നു. മികച്ച സിനിമ, മികച്ച ഗ്രാഫിക്സ് തുടങ്ങി നിരവധി ദേശീയ പുരസ്കാരങ്ങള്‍ മരക്കാര്‍ വാങ്ങിക്കൂട്ടിയിരുന്നു. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ചു സി.പി.ഐ.എം നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പടെ ഉള്ളവരാണ് അറസ്റ്റിലായത്. വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും.

കാസര്‍ഗോഡ് ഗസ്റ്റ് ഹൗസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡി.വൈ.എസ്.പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെയാണ് നടപടി. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠന്‍, പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവരെ നേരത്തെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. മണികണ്ഠന്‍ കേസില്‍ പ്രതിയാണ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

2019 ഫെബ്രുവരി 17ന് രാത്രി 7.45 നാണ് കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ വാഹനങ്ങളിലെത്തിയ ഒരു സംഘം, ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. 14 പേരാണ് കേസില്‍ പ്രതികള്‍. സി.പി.ഐ.എം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കേസില്‍ ഒന്നാം പ്രതി സി.പി.ഐ.എൺ പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരനാണ്.

കേസില്‍ സിബിഐ അന്വേഷണം നടത്തേണ്ടെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാതെയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിബിഎക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. സുപ്രീംകോടതി ഇത് ശരിവച്ചിരുന്നു.

കൊച്ചിയില്‍ പാലത്തിന്റെ കൈവരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ പാലത്തിന് താഴെയാണ് സംഭവം. ഇന്ന് രാവിലെ 6.30യോടെ ഇതുവഴി പോയ വള്ളക്കാരാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

വിവരം അറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്തെത്തി. പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് മൃതദേഹം മാറ്റിയത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

യുവതിക്ക് നാല്‍പ്പത് വയസിനടുത്ത് പ്രായം തോന്നിക്കും. ഇവരെ തിരിച്ചറിയാനായിട്ടില്ല. തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും പൊലീസ് പറഞ്ഞു.

എറണാകുളം നോര്‍ത്ത് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശങ്ങളില്‍ നിന്നും കാണാതായ യുവതിക്കളെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇത് ആത്മഹത്യയാണോ അതോ കൊലപാതകം ആണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ക്രൈം പത്രാധിപർ ടി.പി. നന്ദകുമാർ അറസ്റ്റിൽ. ഹൈക്കോടതി അഭിഭാഷകന്‍ ബി.എച്ച് മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സൈബർ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഐടി ആക്ട് പ്രകാരമാണ് നടപടി. ഫേസ്ബുക്ക്, യു ട്യൂബ് എന്നിവ വഴിയാണ് മന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിലാണ് നടപടി. നന്ദകുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുറച്ച് നാള്‍ മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കും.

Copyright © . All rights reserved