Kerala

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ലീ​ഡ് കു​റ​ഞ്ഞു. 788 വോ​ട്ടു​ക​ളു​ടെ മു​ൻ​തൂ​ക്കം മാ​ത്ര​മാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​ക്കു​ള്ള​ത്.

വോ​ട്ട് എ​ണ്ണി ആ​ദ്യ സ​മ​യം മി​ക​ച്ച ഭൂ​രി​പ​ക്ഷം കാ​ഴ്ച​വ​യ്ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ദ്യം സാ​ധി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് ലീ​ഡ് കു​റ​യു​ക​യാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജെ​യ്ക്ക് സി. ​തോ​മ​സ് ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്.

 

കൊച്ചി കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ സമവാക്യം കൊണ്ടുവരും എന്ന് പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയ ട്വന്റി ട്വന്റിക്ക് തിരിച്ചടി. മൂന്നാം സ്ഥാനത്തേയ്ക്കാണ് 20-20 എത്തി നില്‍ക്കുന്നത്.

കിഴക്കമ്പലം പഞ്ചായത്തില്‍ ഭരണത്തിലേറിയ ട്വന്റി ട്വന്റി കോര്‍പ്പറേറ്റ് കമ്പനിയായ കിറ്റക്‌സിന്റെ സംഭാവനയാണ്. ഇടത്-വലത് മുന്നണികള്‍ക്ക് അതീതമായി പുതിയൊരു ഭരണക്രമം കാഴ്ചവെക്കും എന്നായിരുന്നു ട്വന്റി ട്വന്റിയുടെ അവകാശവാദം.

എന്നാല്‍ കഴിഞ്ഞ പഞഅചായത്ത് തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം ഒഴികെയുള്ള മറ്റ് പഞ്ചായത്തുകളില്‍ വലിയ ഉണ്ടാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും ഇവരുടെ നില പരിമിതമാണ്. മൂന്നാം സ്ഥാനത്ത് നിന്ന് ലീഡ് ഉയര്‍ത്താന്‍ 20-20ക്ക് സാധിച്ചിട്ടില്ല.

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യഘട്ട ഫല സുചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. ധര്‍മ്മടത്ത് പിണറായി വിജയന്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

3351 വോട്ടുകള്‍ക്കാണ് പിണറായി വിജയന്‍ ലീഡ് ചെയ്യുന്നത്. തുടക്കം മുതലേ അദ്ദേഹം മുന്നിലായിരുന്നു. കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ മുന്നില്‍. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാലാണ് രണ്ടാമത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ മൂന്നാമതാണ്. ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ പിന്നിലാക്കി കെഎം സച്ചിന്‍ദേവ് ലീഡ് ചെയ്യുന്നു. 20 വോട്ടുകളുടെ ലീഡാണ് സച്ചിന്‍ദേവിന്. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി 356 വോട്ടുകള്‍ക്ക് മുന്നിലാണ്.

താനൂരില്‍ പികെ ഫിറോസും മങ്കടയില്‍ മഞ്ഞളാംകുഴി അലിയും മുന്നിലാണ്. നിലമ്പൂരില്‍ വിവി പ്രകാശും തൃത്താലയില്‍ യുഡിഎഫ് 397 വോട്ടിനും ലീഡ് ചെയ്യുന്നു. പെരുമ്പാവൂരില്‍ യുഡിഎഫ് 483 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. കൊച്ചിയില്‍ കെജെ മാക്സിന്‍ 1422 വോട്ടിനും മുന്നിലാണ്.

സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പാലാ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനറെ ലീഡ് പതിനായിരം കടന്നു. ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം മാണി സി കാപ്പന്റെ ലീഡ് 10,551 കടന്നു. ആദ്യ സൂചനകൾ പ്രകാരം ജോസ് കെ മാണിയായിരുന്നു മുന്നിലെങ്കിൽ പിന്നീട് മാണി സി കാപ്പൻ ലീഡ് നേടുകയായിരുന്നു.

ഓരോ റൗണ്ടിലും മാണി സി കാപ്പൻ ലീഡുയർത്തുകയായിരുന്നു. അഭിമാനപ്പോരാട്ടത്തിൽ എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് നേടിയാണ് കാപ്പന്റെ തേരോട്ടം..1965 മുതൽ 2016 വരെ കേരളാ കോൺഗ്രസ് എം നേതാവ് കെ എം മാണി വിജയിച്ച മണ്ഡലമാണ് പാല. പിന്നീട്, നടന്ന് ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിൻറെ സ്ഥാനാർത്ഥി ജോസ് ടോമിനെ തോൽപ്പിച്ച് എൻസിപിയുടെ മാണി സി കാപ്പൻ വിജയിച്ചു.

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ ലീഡ് കുറയുന്നു. നേരത്തെ മൂവായിരത്തിലധികം വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്നിടത്ത് 2136 വോട്ടുകളായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലാണ് രണ്ടാമത്.

നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ ലീഡ് കുറയുന്നു. രണ്ടായിരത്തിലേറെ വോട്ടുകളുടെ ലീഡുണ്ടായിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ 420 വോട്ടുകളുടെ മുന്‍തൂക്കമാണുള്ളത്.വി ശിവന്‍കുട്ടിയാണ് രണ്ടാം സ്ഥാനത്ത്.

തൃശൂരില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ ലീഡ് ചെയ്യുന്നു. ആയിരത്തോളം വോട്ടുകള്‍ക്ക് ഇപ്പോള്‍ സുരേഷ് ഗോപി പിന്നിലാണ്. ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്തിരുന്ന പത്മജ വേണുഗോപാല്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തുമാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ 2 മണ്ണിക്കൂർ പിന്നിട്ടപ്പോൾ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം. ആകെയുള്ള 140 മണ്ഡലങ്ങളിൽ 91 സീറ്റിലും എൽഡിഎഫ് മുന്നിലാണ്. യുഡിഎഫ് 47 സീറ്റിലും എൻഡിഎ 2 സീറ്റിലും മുന്നിലാണ്. കാസർകോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവ ഒഴികെ 10 ജില്ലകളിലും എൽഡിഎഫാണ് മുന്നിൽ

25 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് സംസ്ഥാനത്ത് വോട്ടെണ്ണുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തും കെകെ ശൈലജ മട്ടന്നൂരിലും മുന്നിട്ടു നിൽക്കുകയാണ്.പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി മുമ്പിൽ നിൽക്കുന്നു.

വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങി. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്.കേരളം കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറമടക്കം ലോക്സഭാമണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം

പൂഞ്ഞാറില്‍ 40 വര്‍ഷത്തെ പിസി ജോര്‍ജിന്റെ ഭരണത്തിന് ഒടുവില്‍ തിരശീല. വന്‍ തോല്‍വിയിലേയ്ക്കാണ് പിസി ജോര്‍ജിന്റെ ലീഡ്. വാശിയേറിയ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. ആദ്യ റൗണ്ട് എണ്ണി തീര്‍ന്നപ്പോഴേയ്ക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബ്യാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ലീഡ് ആറായിരം കടന്നു. പിസി ജോര്‍ജ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി പോയി.

സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി.സി. ജോര്‍ജ്ജും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ടോമി കല്ലാനിയും വാശിയേറിയ മത്സരം കാഴ്ചവെച്ച മണ്ഡലമാണ് പൂഞ്ഞാര്‍. 40 വര്‍ഷമായി പൂഞ്ഞാറിലെ എംഎല്‍എ ആണ് പി.സി. ജോര്‍ജ്ജ്. പിസിയുടെ ഉറച്ച ആത്മവിശ്വാസത്തിലാണ് ഇത്തവണ കോട്ടം സംഭവിച്ചിരിക്കുന്നത്.

ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കോവിഡ് ബാധ വളരെ രൂക്ഷമാണ്. രോഗം വല്ലാതെ വർധിക്കുന്ന ജില്ലകൾ പൂർണമായും ലോക്ക്ഡൗൺ ചെയ്യാനാണ് ആലോചന. നാലാം തീയതി മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ട്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കും. ഹോട്ടലുകളിൽ നിന്നും റെസ്റ്റോറൻ്റുകളിൽ നിന്നും പാഴ്സൽ മാത്രമേ നൽകാവൂ. ഹോം ഡെലിവറിയാണ് അനുവദിക്കുക. ഡെലിവറി നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തുകയും ചെയ്യുന്നത് ആലോചിച്ചിട്ടുണ്ട്.”- മുഖ്യമന്ത്രി പറഞ്ഞു.

“സുഗമമായ ചരക്കുനീക്കം ഉറപ്പാക്കും. എയർപോർട്ട്, റെയിൽവേ യാത്രക്കാർക്ക് തടസമുണ്ടാവില്ല. ഓക്സിജനും ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെയും നീക്കം തടസമില്ലാതെ അനുവദിക്കും. ടെലികോം, ഇൻ്റർനെറ്റ് സേവനങ്ങൾക്ക് തടസ്സമുണ്ടാവില്ല. ബാങ്കുകൾ കഴിവതും ഓൺലൈൻ ഇടപാടുകൾ നടത്തണം.’- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.

മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
കമ്മീഷന്റെ ‘വോട്ടർ ഹെൽപ്‌ലൈൻ ആപ്പി’ലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഇതിനുപുറമേ, മാധ്യമങ്ങൾ ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെൻററുകളിൽ ‘ട്രെൻറ് ടിവി’ വഴിയും വോട്ടെണ്ണൽ പുരോഗതിയും ഫലവും അറിയാം. മാധ്യമങ്ങൾക്ക് സംസ്ഥാനതലത്തിൽ ഐ.പി.ആർ.ഡി സജ്ജീകരിച്ച മീഡിയാ സെൻറർ വഴിയും ഫലം അറിയാം.
വോട്ടെണ്ണൽ സമയത്ത് വോട്ടെണ്ണൽ പുരോഗതി സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് തടസ്സമുണ്ടാകാതിരിക്കാൻ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 8 എം.പി.ബി.എസ് ഡെഡിക്കേറ്റഡ് ലീസ്ഡ് ലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ സേവനദാതാക്കളുടെ ബാക്കപ്പ് ലീസ്ഡ് ലൈനുകളും സജ്ജമാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആവശ്യമായ ജനറേറ്റർ, യു.പി.എസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കോട്ടയം: കറുകച്ചാൽ ചമ്പക്കരയിൽ സ്വകാര്യ ബസ് ഡ്രൈവറെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. കൊച്ചുകണ്ടം ബംഗ്ലാകുന്ന് സ്വദേശി രാഹുലി(35)ന്റെ മരണമാണ് നാല് ദിവസത്തിന് ശേഷം കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസിൽ രാഹുലിന്റെ സുഹൃത്തുക്കളായ സുനീഷ്, വിഷ്ണു എന്നിവരെ കറുകച്ചാൽ പോലീസ് കസ്റ്റഡിയിലെടുത്തു.

സുഹൃത്തിന്റെ വിവാഹത്തിന് സംഭാവന നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. തർക്കത്തിനൊടുവിൽ സുഹൃത്തുക്കൾ ചേർന്ന് രാഹുലിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെയാണ് തൊമ്മച്ചേരി ബാങ്ക് പടിക്ക് സമീപം സ്വന്തം കാറിനടിയിൽ രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേടായ കാർ നന്നാക്കുന്നതിനിടെ അടിയിൽപ്പെട്ട് ഞെരിഞ്ഞമർന്ന് മരിച്ചെന്നായിരുന്നു ആദ്യനിഗമനം. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. പോലീസിന്റെ പ്രാഥമിക പരിശോധനയിലും ഫൊറൻസിക് പരിശോധനയിലും അസ്വാഭാവികത തോന്നിയില്ല. എന്നാൽ പോസ്റ്റുമോർട്ടം നടത്തിയതോടെ തലയ്ക്കുള്ളിൽ മുറിവ് കണ്ടെത്തി. ഇതോടെ മരണത്തിൽ ദുരൂഹത ഉയർന്നു. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളും പോലീസിൽ പരാതി നൽകി.

വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ രാഹുൽ സുഹൃത്തുക്കൾക്കൊപ്പം നെടുംകുന്നത്ത് വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. അന്ന് രാത്രി 9.30-ന് ഭാര്യയെ ഫോണിൽ വിളിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് രാഹുലിനെ വിളിച്ചപ്പോൾ ഫോൺ എടുത്തെങ്കിലും ആരും സംസാരിച്ചില്ലെന്നായിരുന്നു വീട്ടുകാർ പോലീസിനോട് പറഞ്ഞത്. ഈ മൊഴികൾ അന്വേഷണത്തിൽ നിർണായകമായി. തുടർന്ന് രാഹുലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

RECENT POSTS
Copyright © . All rights reserved