Kerala

റാസ്പുട്ടിന്‍ ഗാനം കേരളത്തില്‍ സൃഷ്ടിച്ച ഓളം ചെറുതല്ല. ഗാനത്തിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിജ്യാര്‍ത്ഥികളായ ജാനകിയും നവീനും ചുവടുകള്‍ വെച്ചതോടെയാണ് ഗാനം കേരളത്തിലും നിറഞ്ഞു തുടങ്ങിയത്. ഇവര്‍ക്കെതിരെ വര്‍ഗീയ വിദ്വേഷം കൂടി കനത്തതോടെ നിരവധി പേര്‍ പിന്തുണയുമായി രംഗത്തെത്തി. നൃത്തം വെച്ച് തന്നെയാണ് പിന്തുണ പ്രഖ്യാപിച്ചത്.

എന്നാല്‍ ഇപ്പോള്‍ ഏറെ വ്യത്യസ്തമാകുന്ന ദയ ബാബുരാജ് എന്ന വയനാട് സ്വദേശിനിയുടെ പ്രതിഷേധമാണ്. കുലസ്ത്രീയായി എത്തിയാണ് ദയ റാസ്പുട്ടിന്‍ ഗാനത്തിന് ചുവടുവെച്ചിരിക്കുന്നത്. നിലവിളക്കും സെറ്റ് സാരിയുമൊക്കെയായി റാസ്പൂട്ടിന്‍ ഗാനത്തിനു ക്ളാസിക്കല്‍ ഡാന്‍സ് ചുവടുകളാണ് വെയ്ക്കുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.

‘ഡാന്‍സ് പാര്‍ട്ണറെ ആവശ്യമുണ്ട്. സ്വജാതി മതത്തില്‍പ്പെട്ടവര്‍ മാത്രം ജാതകസഹിതം അപേക്ഷിക്കുക എന്ന് പ്രതിഷേധ സൂചകമായ ക്യാപ്ഷനോടു കൂടിയാണ് ദയ ബാബുരാജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കോഴിക്കോട് ദേവഗിരി കോളേജ് വിദ്യാര്‍ത്ഥിനിയാണ് ദയ ബാബുരാജ്.

ദയ ബാബുരാജിന്റെ വാക്കുകളിലേയ്ക്ക്;

‘ശുദ്ധമായ കലാ അവതരണത്തിനെതിരെ വര്‍ഗ്ഗീയതയുടെ വിഷം കലര്‍ന്ന വിദ്വേഷ പ്രചാരണം നടന്നതോടെ ആകെ അസ്വസ്ഥയായി. അതിനെതിരെ പ്രതിഷേധ സൂചകമായി ഫേസ്ബൂക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ദേവഗിരി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിന്റെ ‘പ്രതിഷേധ ചുവട്’ എന്ന ക്യാമ്പയിന്‍ പോസ്റ്റര്‍ കണ്ടു. അങ്ങനെയാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. വെറുതെ സ്റ്റെപ് ഇടുന്നതിനേക്കാളും നവീനിനും ജാനകിക്കുമെതിരെ ഉയര്‍ന്നുവന്ന വിദ്വേഷവുമായി ബന്ധപ്പെടുന്ന രീതിയില്‍ ഒരു പ്രതിഷേധം നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് നിലവിളക്കും സെറ്റ് സാരിയുമൊക്കെയായി റാസ്പൂട്ടിന്‍ ഗാനത്തിന് ചുവടുവയ്ക്കാന്‍ തീരുമാനിച്ചത്.

 

View this post on Instagram

 

A post shared by Daya Baburaj (@dayadevz)

പള്ളിപ്പുറത്ത് ആഭരണവ്യാപാരിയെ ആക്രമിച്ച് നൂറുപവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച കാറും പിടികൂടിയിട്ടുണ്ട്.

പെരുമാതുറ, പള്ളിപ്പുറം മേഖലകളിലുള്ളവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നല്‍കുന്നവിവരം. കിളിമാനൂര്‍ പോലീസ് ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. നൂറുപവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ 12 അംഗ സംഘമാണുള്ളത്. ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ മംഗലപുരം കുറക്കോട് ടെക്‌നോസിറ്റിക്കു സമീപം വച്ചാണ് കവര്‍ച്ച നടന്നത്. ആഭരണ വ്യാപാരിയായ സമ്പത്തും മറ്റു രണ്ടുപേരും യാത്രചെയ്തിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി സ്വര്‍ണം കവരുകയായിരുന്നു. ആറ്റിങ്ങലിലെ ഒരു ജൂവലറിയിലേക്കു കൊടുക്കാനായി കൊണ്ടുവന്ന നൂറുപവനോളം വരുന്ന സ്വര്‍ണം ആണ് തട്ടിയെടുത്തത്.

നെയ്യാറ്റിന്‍കര ഭാഗത്തുനിന്നുമാണ് സമ്പത്ത് എത്തിയത്. ഇവരെ പിന്തുടര്‍ന്ന് കാറിലെത്തിയതാണ് അക്രമിസംഘം കവര്‍ച്ച നടത്തിയത്. കഴിഞ്ഞദിവസം പ്രതികള്‍ സഞ്ചരിച്ച കാറുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഞ്ച് പ്രതികളെ പോലീസ് പിടികൂടിയത്.

ഇടിമിന്നലില്‍ പടക്ക നിര്‍മാണശാല പൊട്ടിത്തെറിച്ച് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പാലോട് പടക്ക നിര്‍മാണശാലയിലാണ് അപകടം. ചൂടല്‍ സ്വദേശിനി സുശീല ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഉടമ സൈലസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുശീലയുടെ ഭര്‍ത്താവ് പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപെട്ടു. മൂന്നരയോടെയാണ് സംഭവം. ഷെഡ് പൂര്‍ണമായും കത്തിനശിച്ചു. സൈലസിന്റ റബര്‍തോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണശാലയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ബേപ്പൂരിൽനിന്നു മത്സ്യ ബന്ധനത്തിനു പോയ യന്ത്രവൽകൃത ബോട്ടിൽ കപ്പൽ ഇടിച്ച് 3 തൊഴിലാളികൾ മരിച്ചു. ഒമ്പതു പേരെ കാണാതായി. രക്ഷപ്പെടുത്തിയ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിനു 60 നോട്ടിക്കൽ മൈൽ അകലെ കഴിഞ്ഞ രാത്രിയാണ് അപകടം. 11നു രാത്രി ബേപ്പൂർ ഹാർബറിൽനിന്നു പോയ ഐഎസ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ കപ്പല്‍ ഇടിക്കുകയായിരുന്നു. ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബേപ്പൂരില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ച്ച പോയ റാബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കടലിലുള്ള മത്സ്യത്തൊഴിലാളികളാണ് ബേപ്പൂരിലേക്ക് വിവരം അറിയിച്ചത്. ബോട്ടില്‍ 14 പേരുണ്ടായിരുന്നു എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇതില്‍ 7 പേര്‍ കുളച്ചല്‍ സ്വദേശികളാണ്.

ഏഴു പേര്‍ ബംഗാളികളുമാണെന്നാണ് അറിയുന്നത്. ബേപ്പൂര്‍ സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ബോട്ട്. കാണാതായവർക്കായി മംഗളൂരു തീരസംരക്ഷണ സേനയും തീരദേശ പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്. ബേപ്പൂർ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്‌.

പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരിൽനിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി.ജലീൽ. ആദ്യരാജി മന്ത്രിസഭയിലെ ശക്തനായ ഇ.പി.ജയരാജന്റേതായിരുന്നു. ഭാര്യാസഹോദരിയായ പി.കെ.ശ്രീമതിയുടെ മകനെ വ്യവസായ വകുപ്പിൽ നിയമിച്ചതാണ് രാജിയിലേക്കു നയിച്ചത്. 2016 ഒക്ടോബർ 14നു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാജി അംഗീകരിച്ചു. പിന്നീട് കേസ് അവസാനിപ്പിച്ചശേഷം മന്ത്രിസഭയിലേക്കു തിരിച്ചെത്തി.

ഫോൺ കെണിക്കേസിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവച്ചത്. ഫോണിൽ നിരന്തരം അശ്ലീല സംഭാഷണം നടത്തിയെന്നായിരുന്നു ചാനൽ പ്രവർത്തകയുടെ വെളിപ്പെടുത്തൽ. പിന്നീട് പരാതിക്കാരി കേസിൽനിന്ന് പിന്മാറിയതിനെത്തുടർന്ന് കുറ്റവിമുക്തനായി മന്ത്രിസഭയിലേക്കു തിരികെ എത്തി.

ശശീന്ദ്രൻ രാജിവച്ചപ്പോള്‍ എൻസിപിയിൽനിന്ന് പകരം മന്ത്രിയായ തോമസ് ചാണ്ടിക്ക് കായൽ കയ്യേറ്റ വിഷയത്തിലാണ് രാജിവയ്ക്കേണ്ടിവന്നത്. ഹൈക്കോടതിയിൽനിന്ന് രൂക്ഷ വിമർശനമുണ്ടായത് രാജി അനിവാര്യമാക്കി. കെ.കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാൻ ജനതാദൾ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലാണ് മാത്യു ടി.തോമസ് ജലവിഭവ മന്ത്രി സ്ഥാനം രാജിവച്ചത്. ബന്ധുവിനെ സർക്കാർ സ്ഥാപനത്തിൽ നിയമിച്ചതിനെതിരെ ലോകായുക്ത വിധിയുണ്ടായപ്പോഴാണ് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ രാജിവച്ചത്.

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിയ്ക്കാണ് നല്‍കിയത് കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. മന്ത്രിയായി തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ലോകായുക്ത സര്‍ക്കാരിന് നല്‍കിയത്.

ലോകായുക്തയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് രാജി. 2018 നവംബര്‍ രണ്ടിന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് നല്‍കിയ പരാതിയിലായിരുന്നു ജലീലിനെതിരെ അന്വേഷണം നടന്നത്.

ബന്ധുവായ കെ.ടി അബീദിനെ പട്ടികജാതി വകുപ്പില്‍ നിയമിച്ചത് യോഗ്യതകള്‍ വെട്ടിക്കുറച്ചാണെന്നും അതില്‍ ജലീലിന്റെ ഇടപെടല്‍ വ്യക്തമാണെന്നും ലോകായുക്ത ഉത്തരവില്‍ പറഞ്ഞിരുന്നു. അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമുണ്ടായി എന്നാണ് കണ്ടെത്തല്‍. ഇന്നലെയാണ് ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. ഇതിനു പിന്നാലെയാണ് രാജി തീരുമാനം വന്നത്. അതിനു മുന്‍പ് വരെ ജലീലിനു പിന്നില്‍ ഉറച്ചുനിന്ന സി.പി.എം നേതൃത്വവും

മാര്‍ക്ക്ദാനം, സ്വര്‍ണക്കടത്ത് വിവാദങ്ങളില്‍ എല്ലാം സര്‍ക്കാരും പാര്‍ട്ടിയും പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ലോകായുക്ത റിപ്പോര്‍ട്ട് വന്നതോടെ മറ്റു മാര്‍ഗമില്ലാതെ രജിവയ്ക്കുകയായിരുന്നു. രാജിവച്ച് മുഖം രക്ഷിക്കുന്നതിനൊപ്പം ധാര്‍മ്മികതയും ഉയര്‍ത്തിക്കാട്ടി ജലീല്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും. എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടുകയും ജലീല്‍ വിജയിച്ച് നിയമസഭയില്‍ എത്തുകയും ചെയ്താല്‍ വീണ്ടും മന്ത്രിയാകുന്നതിനുള്ള തടസ്സം ഒഴിവാക്കുന്നതിനുള്ള തന്ത്രം കൂടിയാണ് ഇപ്പോഴത്തെ രാജിയെന്നും സൂചനയുണ്ട്.

അതിനിടെ, ലോകായുക്ത ഉത്തരവിനെതിരെ ജലീലിന്റെ ഹര്‍ജി വിധി പറയാന്‍ ഹൈക്കോടതി മാറ്റിവെച്ചു. ഉത്തരവ് സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്നാണ് ജലീലിന്റെ വാദം.. പരാതിയും തുടര്‍ നടപടികളും നാള്‍വഴികളുമാണ് ഉത്തരവിലുള്ളത്. വിശദമായ അന്വേഷണം നടന്നിട്ടില്ല. അത് നിയമപരമായി നിലനില്‍ക്കുന്നതല്ല. കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പരാതിയില്‍ വിശദമായി പരിശോധന നടന്നുവെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നും പരാതിക്കാരനായ പി.കെ ഫിറോസും വാദിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്രെറ്റൽ പതിവായി രാവിലെ നടക്കാൻ പോകാറുണ്ടായിരുന്നു, എന്നാൽ അന്ന് പതിവിൽ നിന്നും കുറച്ചേറെ ദൂരം മുന്നോട്ട് പോയി. പട്ടിക്കാട് പഞ്ചായത്തിനടുത്തുള്ള ലൈൻ മുറികളിൽ ഒന്നിൽ നിന്ന് ഒരു പെൺകുട്ടിയുടെ കരച്ചിൽ കേൾക്കാമായിരുന്നു. അവിടെ നിന്നും ഒരു പുരുഷൻ വെപ്രാളപ്പെട്ട് ഓടിയിറങ്ങി അപ്പുറത്തെ മുറിയുടെ വാതിലിൽ തട്ടുന്നതും ശ്രദ്ധിച്ചു. പക്ഷെ പറഞ്ഞ വാക്കുകൾ വ്യക്തമായില്ല, അൽപ്പസമയത്തിന് ശേഷമാണ് ‘കൊച്ചു വരുന്നു ‘ എന്നു മനസ്സിലായത്. ആ വാക്കുകൾ കേട്ടതും രണ്ടാമതൊന്നു ചിന്തിക്കാൻ നിൽക്കാതെ ഓടി മുറിക്കുള്ളിൽ കയറി.
കാണുന്ന കാഴ്ച ഒരല്പം ഭയപ്പെടുത്തുന്നതായിരുന്നു, കുഞ്ഞു പുറത്തേക്ക് വന്നു തുടങ്ങുന്നു, അമ്മയാകട്ടെ വേദന കൊണ്ട് പുളഞ്ഞു നിലവിളിക്കുകയാണ്. ഹോസ്പിറ്റലിൽ ആയിരുന്നുവെങ്കിൽ ഫസ്റ്റ് പ്രൊസീജിയറിനുള്ള നേരമാണ്,കയ്യിൽ മെഡിക്കൽ സാധനങ്ങൾ ഒന്നും തന്നെയില്ല.

കുഞ്ഞു മുഴുവനായി പുറത്ത് വന്നിട്ടും കരയാതെയായത് കണ്ടിട്ട് ഭയന്ന്പോയി, തലകീഴായി തൂക്കി എടുത്തു തട്ടിയിട്ടാണ് കുട്ടി കരഞ്ഞത്. പൊക്കിൾ കൊടി മുറിച്ചു മാറ്റി. പക്ഷെ ക്ലാമ്പ് ചെയ്യാൻ ഒന്നും കയ്യിൽ ഉണ്ടായിരുന്നില്ല.

കുട്ടിയുടെ അച്ചൻ വേദന തുടങ്ങും മുൻപ് ആംബുലൻസ് വിളിച്ചിരുന്നുവെങ്കിലും, എത്താൻ വൈകിയതാണ് പ്രശ്നമായത്. അമ്മയ്ക്ക് അപ്പോഴേക്കും രക്തസ്രാവം മൂർച്ഛിച്ചു മോശമായ അവസ്ഥയിൽ എത്തിയിരുന്നു. കൈയിൽ കിട്ടിയ തുണിയെടുത്തു കുഞ്ഞിനെ തുടച്ചതും, അതു വഴി നടക്കാൻ എത്തിയ മറ്റൊരു സ്ത്രീയുടെ കയ്യിൽ കുഞ്ഞിനെ കൊടുത്തിട്ട് അമ്മയെ പരിശോധിച്ചതുമൊക്കെ സ്വപ്നം പോലെയാണ് ഗ്രെറ്റലിനു തോന്നിയത്.

പ്രതിസന്ധി ഘട്ടത്തിൽ ഉണ്ടായ അസാമാന്യ ധൈര്യത്തിന്റെ ബാക്കിയെന്ന നിലയിൽ രണ്ടു ജീവനുകൾ രക്ഷിക്കാനായി.

മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് സനു മോഹൻ താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ കൂടുതൽ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്. ഇന്നലെ വൈകിട്ട് ഫൊറൻസിക് വിദഗ്ധരും പൊലീസും ചേർന്നു നടത്തിയ തെളിവെടുപ്പിലാണു സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ അടച്ചിട്ടിരിക്കുന്ന മറ്റൊരു ഫ്ലാറ്റിൽ നിന്നു നിർണായക തെളിവുകൾ ലഭിച്ചത്. അതീവ രഹസ്യമായായിരുന്നു പരിശോധന.

വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയതിനു തലേന്നാൾ ഫ്ലാറ്റിൽ അസ്വഭാവിക കാര്യങ്ങൾ സംഭവിച്ചിരുന്നുവെന്ന പൊലീസിന്റെ നിഗമനം ബലപ്പെടുത്തുന്നതാണ് ഇന്നലെ ലഭിച്ച തെളിവുകളെന്നാണു സൂചന. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു പറയാനാകില്ലെന്നു പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിൽ ഫ്ലാറ്റിൽ തെളിവെടുപ്പു നടത്തിയപ്പോൾ അടച്ചിട്ടിരുന്ന ചില ഫ്ലാറ്റുകൾ കണ്ടെത്തിയിരുന്നു. ഇവയിൽ ചിലതിന്റെ താക്കോൽ സനുവിന്റെ കൈവശമായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ഇവിടങ്ങളിൽ പരിശോധന നടത്തിയത്.

സ്ഥലത്തില്ലാത്ത ഉടമകളുടെ അനുമതിയോടെ ഫ്ലാറ്റിന്റെ പൂട്ടു തകർത്തായിരുന്നു പൊലീസും ഫൊറൻസിക് വിദഗ്ധരും ഇന്നലെ പരിശോധന നടത്തിയത്. ഇവിടെ നിന്നു ലഭിച്ച തെളിവുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമേ അന്തിമ നിർണയത്തിൽ എത്തുകയുള്ളു. വൈഗയുടെ മരണവുമായി ഇക്കാര്യങ്ങളെ ബന്ധിപ്പിക്കാനുള്ള കൂടുതൽ തെളിവുകളാണു പൊലീസ് തേടുന്നത്. വാടകക്കരാറില്ലാതെ ഏതാനും പേർ ഇവിടെ സമീപകാലത്തു തമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങൾ കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

 

മും​ബൈ: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ സ​ഞ്ജു സാം​സ​ൺ ക്യാ​പ്റ്റ​നാ​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് തോ​ൽ​വി. അ​വ​സാ​ന പ​ന്ത് വ​രെ ആ​വേ​ശം നി​റ​ഞ്ഞു​നി​ന്ന മ​ത്സ​ര​ത്തി​ൽ നാ​ല് റ​ൺ​സി​നാ​ണ് പ​ഞ്ചാ​ബി​ന്‍റെ ജ​യം. ഉ​ജ്ജ്വ​ല സെ​ഞ്ചു​റി​യു​മാ‌​യി സ​ഞ്ജു പൊ​രു​തി​യെ​ങ്കി​ലും വി​ജ​യം എ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി‌‌​യ 222 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന രാ​ജ​സ്ഥാ​ന് ‌നി​ശ്ചി​ത 20 ഓ​വ​റി​ൽ 7 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 217 റ​ൺ​സ് മാ​ത്ര​മേ നേ​ടാ​നാ​യു​ള്ളൂ. ആ​ദ്യ എ​ട്ട് ഓ​വ​റി​നു​ള്ളി​ല്‍ ബെ​ന്‍ സ്‌​റ്റോ​ക്ക്‌​സ് (0), മ​ന​ന്‍ വോ​റ (12), ജോ​സ് ബ​ട്ട്‌​ല​ര്‍ (25) എ​ന്നി​വ​രെ ന​ഷ്ട​മാ​യി. ഒ​രു വ​ശ​ത്ത് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടു​മ്പോ​ഴും പി​ടി​ച്ചു നി​ന്ന സ​ഞ്ജു ഇ​തി​നി​ടെ തന്‍റെ അർധസെഞ്ചുറി തി​ക​ച്ചു.

അ​ഞ്ചാം ന​മ്പ​രി​ലെ​ത്തി​യ ശി​വം ദു​ബെ (23), ആ​റാം ന​മ്പ​രി​ലെ​ത്തി​യ റി​യ​ൻ പ​ര​ഗ് (25) എ​ന്നി​വ​രെ കൂ​ട്ടി സ​ഞ്ജു മു​ന്നി​ൽ നി​ന്ന് ന​യി​ച്ചു. ദു​ബെ​യെ അ​ർ​ഷ്ദീ​പ് സിം​ഗും പ​ര​ഗി​നെ ഷ​മി​യു​മാ​ണ് പു​റ​ത്താ​ക്കി​യ​ത്. പ​ഞ്ചാ​ബി​ന്‍റെ ജ​യ​ത്തി​നും തോ​ൽ​വി​ക്കു​മി​ട​യി​ൽ ഉ​റ​ച്ചു​നി​ന്ന സ​ഞ്ജു 54 പ​ന്തു​ക​ളി​ൽ സെ​ഞ്ചു​റി തി​ക​ച്ചു. ക്യാ​പ്റ്റ​നാ​യു​ള്ള അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി തി​ക​യ്ക്കു​ന്ന ആ​ദ്യ ബാ​റ്റ്സ്മാ​ൻ എ​ന്ന റെ​ക്കോ​ർ​ഡും ഇ​തോ​ടെ സ​ഞ്ജു സ്വ​ന്ത​മാ​ക്കി.

അ​വ​സാ​ന ഓ​വ​റി​ൽ വി​ജ​യി​ക്കാ​ൻ 13 റ​ൺ​സാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. അ​ർ​ഷ്ദീ​പ് സിം​ഗ് എ​റി​ഞ്ഞ ആ ​ഓ​വ​റി​ൽ എ​ട്ട് റ​ൺ​സ് മാ​ത്ര​മേ രാ​ജ​സ്ഥാ​ന് നേ​ടാ​നാ​യു​ള്ളൂ. അ​വ​സാ​ന പ​ന്തി​ൽ വി​ജ​യി​ക്കാ​ൻ അ​ഞ്ച് റ​ൺ​സ് വേ​ണ്ടി​യി​രി​ക്കെ കൂ​റ്റ​ൻ ഷോ​ട്ടി​നു ശ്ര​മി​ച്ച സ​ഞ്ജു ലോം​ഗ് ഓ​ഫി​ൽ ദീ​പ​ക് ഹൂ​ഡ​യു​ടെ കൈ​ക​ളി​ൽ അ​വ​സാ​നി​ച്ചു. സ​ഞ്ജു 63 പ​ന്തി​ൽ 119 റ​ൺ​സെ​ടു​ത്തു.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ പ​ഞ്ചാ​ബ് കിം​ഗ്സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 221 റ​ൺ​സെ​ടു​ത്ത​ത്. ഓ​പ്പ​ണ​റാ​യി​റ​ങ്ങി അ​വ​സാ​ന ഓ​വ​റി​ൽ സെ​ഞ്ചു​റി​ക്ക് അ​രി​കെ പു​റ​ത്താ​യ കെ.​എ​ൽ. രാ​ഹു​ലാ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ് സ്കോ​റ​ർ. 50 പ​ന്തു​ക​ൾ നേ​രി​ട്ട രാ​ഹു​ൽ ഏ​ഴു ഫോ​റും അ​ഞ്ച് സി​ക്സും സ​ഹി​തം 91 റ​ൺ​സെ​ടു​ത്തു.

ദീ​പ​ക് ഹൂ​ഡ (28 പ​ന്തി​ൽ നാ​ലു ഫോ​റും ആ​റു സി​ക്സും സ​ഹി​തം 64), ക്രി​സ് ഗെ​യ്‍​ൽ (28 പ​ന്തി​ൽ നാ​ലു ഫോ​റും ര​ണ്ടു സി​ക്സും സ​ഹി​തം 40) എ​ന്നി​വ​രും പ​ഞ്ചാ​ബി​നാ​യി തി​ള​ങ്ങി. അ​തേ​സ​മ​യം മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (9 പ​ന്തി​ൽ 14), നി​ക്കോ​ളാ​സ് പു​രാ​ൻ (0), ജൈ ​റി​ച്ചാ​ർ​ഡ്സ​ൻ (0) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി. ഷാ​രൂ​ഖ് ഖാ​ൻ നാ​ലു പ​ന്തി​ൽ ആ​റു റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

മ​ത്സ​ര​ത്തി​ലാ​കെ എ​ട്ട് ബോ​ള​ർ​മാ​രെ​യാ​ണ് രാ​ജ​സ്ഥാ​ൻ നാ​യ​ക​ൻ സ​ഞ്ജു സാം​സ​ൺ പ​രീ​ക്ഷി​ച്ച​ത്. കൂ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ തി​ള​ങ്ങി​യ​ത് ഐ​പി​എ​ലി​ലെ ക​ന്നി മ​ത്സ​രം ക​ളി​ക്കു​ന്ന ചേ​ത​ൻ സ​ക്ക​റി​യ. നാ​ല് ഓ​വ​റി​ൽ 31 റ​ൺ​സ് വ​ഴ​ങ്ങി സ​ക്ക​റി​യ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ക്രി​സ് മോ​റി​സ് നാ​ല് ഓ​വ​റി​ൽ 41 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റെ​ടു​ത്തു.

കൊ​​​ച്ചി: മു​​ട്ടാ​​ർ പു​​ഴ​​യി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ വൈ​​​ഗ​ (13)യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​രോ​​​പ​​​ണ​​​ങ്ങ​​ളു​​​മാ​​​യി അ​​ച്ഛ​​ൻ സ​​​നു മോ​​​ഹ​​​ന്‍റെ അ​​​മ്മ സ​​​ര​​​ള. സ​​​നു​​വി​​ന്‍റെ തി​​​രോ​​​ധാ​​​ന​​​ത്തി​​​ല്‍ മ​​​രു​​​മ​​​ക​​​ളു​​​ടെ കു​​​ടും​​​ബം പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ അ​​​സ്വ​​​ാഭാ​​​വി​​​ക​​​ത​​​യു​​​ണ്ടെ​​ന്നു സ​​ര​​ള പ​​റ​​യു​​ന്നു.

സ​​​നു​​​വി​​​നെ ആ​​​രെ​​​ങ്കി​​​ലും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​പോ​​​യെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​തെ​​​ന്നും സ​​​ര​​​ള പ​​​റ​​​ഞ്ഞു. പൂ​​​നെ​​​യി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​ക​​​ളു​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ മ​​​ക​​​നും കു​​​ടും​​​ബ​​​വും ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന വി​​​വ​​​രം സ​​​നു​​​വി​​ന്‍റെ ഭാ​​​ര്യ​​വീ​​​ട്ടു​​​കാ​​​ര്‍​ക്ക് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു. അ​​​ഞ്ചു വ​​​ര്‍​ഷ​​​​മാ​​​യി ബ​​​ന്ധു​​​ക്ക​​​ള്‍ അ​​വ​​രെ ത​​​ന്നി​​​ല്‍നി​​​ന്ന് അ​​​ക​​​റ്റി​​നി​​​ര്‍​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​വെ​​ന്നും സ​​ര​​ള കു​​റ്റ​​പ്പെ​​ടു​​ത്തി.

അ​​തേ​​സ​​മ​​യം സ​​​നു ഒ​​​ളി​​​വി​​​ല്‍ പോ​​​യി 22 ദി​​​വ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ കാ​​​ര്യ​​​മാ​​​യ പു​​​രോ​​​ഗ​​​തി ഉ​​​ണ്ടാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ​​​നു​​​വി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു​​​സം​​​ഘം പൂ​​​നെ​​​യി​​​ലെ​​​ത്തി. അ​​​വി​​​ടെ സ​​​നു​​​വി​​​ന്‍റെ അ​​​ടു​​​പ്പ​​​ക്കാ​​​രി​​​ല്‍നി​​​ന്നും സു​​​ഹൃ​​​ത്തു​​​ക്ക​​​ളി​​​ല്‍നി​​​ന്നു​​​മാ​​​യി പോ​​​ലീ​​​സ് വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കും. നി​​​ല​​​വി​​​ല്‍ കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലും ചെ​​​ന്നൈ​​​യി​​​ലും ര​​​ണ്ടു സം​​​ഘം സ​​​നു​​​വി​​​നാ​​​യി തെ​​​ര​​​ച്ചി​​​ല്‍ ന​​​ട​​​ത്തു​​​ണ്ട്.

സാ​​ന്പ​​​ത്തി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി സ​​നു സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​യോ അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളെ​​​യോ ബ​​​ന്ധ​​​പ്പെ​​​ടു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പോ​​​ലീ​​​സി​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​കാ​​​തി​​​രു​​​ന്ന​​​ത് അ​​​ന്വേ​​​ഷ​​​ണം വൈ​​​കു​​​ന്ന​​​തി​​​നി​​​ട​​​യാ​​​ക്കി. സ​​​നു മോ​​​ഹ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ഫോ​​​ണ്‍ രേ​​​ഖ​​​ക​​​ളും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ചു ക​​​ഴി​​​ഞ്ഞു. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഏ​​​താ​​​നും ചി​​​ല​​​രെ ചോ​​​ദ്യം ചെ​​​യ്തെ​​ങ്കി​​ലും കാ​​​ര്യ​​മാ​​യ വി​​​വ​​​ര​​മൊ​​ന്നും പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.

ഇ​​​യാ​​ൾ കേ​​​ര​​​ള​​​ത്തി​​​ല്‍ത​​​ന്നെ​​​യു​​​ണ്ടാ​​​കാ​​നു​​ള്ള സാ​​​ധ്യ​​​ത​​​യും പോ​​​ലീ​​​സ് ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്നി​​​ല്ല. കൊ​​ച്ചി ഡി​​​സി​​​പി​​​യു​​​ടെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ലാ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​ത്.

 

RECENT POSTS
Copyright © . All rights reserved