മലയാളികളുടെ പ്രിയ അവതരികയാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിക്ക് പകരം വയ്ക്കാന്‍ മറ്റൊരു അവതാരികയില്ലെന്ന് തന്നെ പറയാം. ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള അവതരശൈലിയെ ആദ്യമൊക്കെ ആളുകള്‍ വിമര്‍ശിച്ചുവെങ്കിലും പിന്നീട് രഞ്ജിനിയെ എല്ലാവരുടേയും പ്രിയങ്കരിയാക്കി. വിവാദങ്ങള്‍ക്കും ഒട്ടും കുറവല്ല രഞ്ജിനി. എല്ലാ കാര്യങ്ങളിലും കൃത്യമായ നിലപാടുകളുള്ള താരത്തിന് അതുകൊണ്ട് തന്നെ ഹേറ്റേഴ്സും കൂടുതലാണ്. ഇപ്പോഴിതാ, താരം ഒരു പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രിയതമന്റെ പിറന്നാളിന് പങ്ക് വച്ച പോസ്റ്റോട് കൂടിയാണ് പ്രണയവാര്‍ത്ത പുറത്തായത്. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജിനി.
രഞ്ജിനിയുടെ വാക്കുകള്‍,
പതിനാറ് വര്‍ഷത്തോളമുള്ള പരിചയമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നാല്‍ ഇപ്പോഴാണ് ഞങ്ങള്‍ക്കിടയില്‍ പ്രണയം വന്നത്. നേരത്തെയും തനിക്ക് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആത്മാര്‍ത്ഥംമായാണ് പ്രണയിച്ചത് എങ്കില്‍ക്കൂടിയും എല്ലാം തകരുകയായിരുന്നു.
ശരത് വിവാഹിതനായിരുന്നു, എനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു. എന്നാല്‍ രണ്ടാളും സിംഗിള്‍ ആയതോടെയാണ് ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചത്. ഈ ബന്ധം വിവാഹത്തിലേക്ക് കടക്കുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ല.
നടി ഗായത്രി സുരേഷിന്റെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ ഒപ്പം ഉണ്ടായിരുന്നത് താനല്ലെന്ന് വെളിപ്പെടുത്തി സീരിയല്‍ താരം ജീഷിന്‍ മോഹന്‍. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. അനാവശ്യ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും ജിഷിന് പറയുന്നു. ഗായത്രിക്കൊപ്പം ഉണ്ടായിരുന്നത് സീരിയില്‍ താരം ജിഷിന് ആണെന്നായിരുന്നു ചില യൂട്യൂബ് ചാനലുകളില്‍ വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ ഇതു തെറ്റാണെന്നും അത്ര സാധാരണമല്ലാത്ത പേര് ഉള്ള അഹങ്കാരം ഇതോടെ പോയി കിട്ടിയെന്നും ജിഷിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ലൈവില്‍ വ്യക്തമാക്കി. ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം കാക്കനാട് ഭാഗത്തു വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ വാഹനം നിര്‍ത്താതെ പോയതോടെ ഒരു സംഘം പിന്തുടരുകയും ഗായത്രിയേയും സുഹൃത്തിനെയും നടുറോഡില്‍ തടഞ്ഞു വയ്ക്കുകയും ചെയ്തു.
ജിഷിന്റെ വാക്കുകള്‍;
‘ആ ജിഷിന് ഞാനല്ല. ഗായത്രി സുരേഷിന് ഒപ്പം ഉണ്ടായിരുന്ന സീരിയല്‍ നടന് ഇവനാണ് എന്ന തലക്കെട്ടോടെ ചില വാര്‍ത്തകള്‍ കണ്ടു. ശരിക്കും മാനനഷ്ടത്തിന് കേസ് നല്‍കുകയാണ് വേണ്ടത്. എല്ലാവരുടെയും വീട്ടില്‍ വരുന്ന അതിഥികള്‍ ആയിട്ടാണ് ഞങ്ങള്‍ സീരിയല്‍ താരങ്ങളെ കാണുന്നത്. അതിന്റെ ഒരു സ്നേഹവും ബഹുമാനവും ഞങ്ങള്‍ക്ക് കിട്ടാറുണ്ട് അത് ദയവായി മോശം ഹെഡിങ്ങുകള്‍ ഇട്ടു നശിപ്പിക്കരുത്. നിങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ച് കൊടുക്കുമ്പോള്‍ എനിക്കും അച്ഛനും അമ്മയും ഉണ്ടെന്ന് ഓര്‍ക്കണം’
വരകൾകൊണ്ടെഴുതി വിസ്മയം തീർത്ത മലയാളി വിദ്യാർഥിക്ക് അംഗീകാരം. ലോക കൈയെഴുത്ത് മത്സരത്തിലാണ് കണ്ണൂർ കുടിയാന്മല സ്വദേശിനി ആൻമരിയ ബിജു ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. ന്യൂയോർക് ആസ്ഥാനമായ ഹാൻഡ് റൈറ്റിങ് ഫോർ ഹ്യുമാനിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. 13-19 പ്രായമുള്ളവരുടെ ആർട്ടിസ്റ്റിക് വിഭാഗത്തിലാണ് ആൻമരിയക്ക് സമ്മാനം ലഭിച്ചത്.
ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. പ്രൈമറി ക്ലാസിലെ അധ്യാപികമാരാണ് കാലിഗ്രഫിയിൽ പ്രാഥമിക പരിശീലനം നൽകിയത്. കഴിഞ്ഞ ലോക്ഡൗണിൽ വീട്ടിലിരുന്നപ്പോഴാണ് കൂടുതൽ സമയം കാലിഗ്രഫിക്കായി ചെലവഴിച്ചതെന്ന് ആൻമരിയ പറഞ്ഞു.വിവിധ തരം പേനകളും പെൻസിലുകളുമുപയോഗിച്ചാണ് വരകൾ രൂപപ്പെടുത്തിയത്. ജൂണിലാണ് ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കാൻ ലിങ്ക് ലഭിച്ചത്. കുടിയാൻമലയിലെ ചന്ദ്രൻകുന്നിൽ ബിജു ജോസിെൻറയും സ്വപ്ന ഫ്രാൻസിസിെൻറയും മകളാണ്. സഹോദരങ്ങൾ: അലൻ, അമൽ.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറത്തുകൊന്നു.കാലങ്ങളായുള്ള ഭര്‍ത്താവിന്റെ കിടപ്പ് സഹിക്കാന്‍ പറ്റാതെ ചെയ്തുപോയതാണെന്നായിരുന്നു ഭാര്യയുടെ മൊഴി.ഭാര്യ സുമതിയെ പൊലിസ് അറസ്റ്റ് ചെയ്തു
ദാരുണമായ സംഭവമാണ് നെയ്യാറ്റിൻകര മണവാരിയില്‍ നടന്നത്.രാവിലെ ഒൻപത് മണിയോടെയാണ് 72 കാരനായ ഗോപിയെ മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്.കഴുത്തില്‍ മാരകമായ മുറിവേറ്റിരുന്നു.ഗോപിയുടെ ഭാര്യ സുമതിയെ തൊട്ടടുത്ത പുരയിടത്തില്‍ അബോധാവസ്ഥയിലും കണ്ടെത്തി.പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചു.ബോധം തെളിഞ്ഞ ശേഷം സുമതി ഡോക്ടര്‍ക്ക് നല്കിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
താൻ പുലര്‍ച്ചെ ഭര്‍ത്താവിന്റെ കഴുത്തില്‍ അടുക്കളയിലുണ്ടായിരുന്ന കത്തി വച്ച് വെട്ടി.മരണം ഉറപ്പാക്കിയ ശേഷം താൻ ആത്മഹത്യക്ക് ശ്രമിച്ചു.ഭര്‍ത്താവ് 15 വര്‍ഷമായി കിടപ്പിലാണ്.കിടക്കയില്‍ കിടന്ന് അനുഭവിക്കുന്നത് കണ്ട് നില്‍ക്കാനുള്ള മാനസികാവസ്ഥ ഇനിയും ഇല്ല.അതിനാലാണ് കൊല നടത്തിയത്.മൊഴി രേഖപ്പെടുത്തി ഡോക്ടര്‍ അത് പൊലീസിന് കൈമാറി.പൊലീസെത്തി സുമതിയെ കസ്റ്റഡിയിലെടുത്തു.
വര്‍ഷങ്ങളായി ഗോപിയും സുമതിയും മകളുടെ വീട്ടിലായിരുന്നു താമസം.രണ്ടാഴ്ച മുൻപാണ് മണവാരിയിലെ മകന്റെ വീട്ടിലെത്തിയത്.മകൻ പുതിയ വീട് പണിയുന്നതിനാല്‍ ഒരു താല്‍ക്കാലിക ഷെഡില്ലായിരുന്നു ഇവരുടെ താമസം.
കോട്ടയം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഹോട്ടൽ തുറക്കാനാവാതെ കടക്കെണിയിലായ ഉടമ ആത്മഹത്യ ചെയ്തു. സർക്കാരിനെതിരെ ഫേസ്ബുക്കിൽ കുറിപ്പെഴുതിയ ശേഷമാണ് ആത്മഹത്യ. വിനായക ഹോട്ടല്‍ നടത്തുന്ന കനകക്കുന്ന് സരിന് മോഹന്‍(കണ്ണന്-38) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കിയത്.
ആറു മാസം മുമ്പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നുവെന്നും അശാസ്ത്രീയമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ജീവിതം തകർത്തതെന്നും കുറിപ്പെഴുതിയാണ് സരിൻ ജീവിതം അവസാനിപ്പിച്ചത്. മറ്റിടങ്ങളിൽ ആളുകൾക്ക് പുറത്തുപോവാൻ കഴിയുമ്പോൾ ഹോട്ടലിൽ മാത്രം ആളുകൂടുന്നതിനും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും സർക്കാർ വിലക്കിയത് കടക്കെണി കൂട്ടി. ഇപ്പോൾ സ്വകാര്യ ബാങ്കുകളുടെയും ബ്ലേയ്ഡ് മാഫിയയുടെ ഭീഷണിയും ഉയർന്നെന്നും ആറു വർഷം ജോലി ചെയ്താലും ബാധ്യതകൾ തീരില്ലെന്നും കുറിപ്പിൽ പറയുന്നു. തന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിച്ച് സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ രക്ഷിക്കണമെന്ന അഭ്യർഥനയും കുറിപ്പിലുണ്ട്.
കുറിപ്പിന്റെ പൂർണരൂപം
”ആറ് മാസം മുമ്പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടല്‍ അശാസ്ത്രീയമായ ലോക്ഡൗൺ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തു. ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങി കൂടാം, ബസ്സില്‍, ഷോപ്പിങ് മാളുകളില്‍, കല്യാണങ്ങള്‍ 100 പേര്‍ക്ക് ഒരൂമിച്ചു നിൽക്കാം, ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതു യോഗങ്ങള്‍ നടത്താം. എന്നാല്‍ ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിച്ചാല്‍, ക്യൂ നിന്നാല്‍ കൊറോണ പിടിക്കുമെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. ഒടുവില്‍ ലോക്ഡൗൺ എല്ലാം മാറ്റിയപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണിയും ബ്ലൈഡ് കാരുടെ ഭീഷണിയുമാണ്. ഇനി 6 വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്റെ ബാധ്യതകള്‍. ഇനി നോക്കിയിട്ട് കാര്യം ഇല്ല.
എന്റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്. എന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാന്‍. എന്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു. സഹായിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്റെ കുടുംബത്ത സഹയിക്കുക. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവര്‍ക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്. എന്റെ ഫോണ്‍ എടുക്കുന്ന പൊലീസുകാര്‍ അത് വീട്ടില്‍ കൊടുക്കണം. മകള്‍ക്ക് ഓണ്ലൈനന് ക്ലാസ് ഉള്ളതാണ്”.
അറിഞ്ഞിരുന്നേല് സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചുവെന്നാണ് പോസ്റ്റിലെ അവസാനത്തെ വരി. കുടുംബത്തെ സഹായിക്കുന്നതിനായി അക്കൗണ് നമ്പറും പോസ്റ്റിലിട്ടിട്ടുണ്ട്. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
പത്തനംതിട്ട: ഇളമണ്ണൂരിൽ സഹപാഠികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പകര സ്വദേശി ജെബിൻ. വി. ജോൺ(22), പുതുവൽ സ്വദേശിനി സോന മെറിൻ മാത്യു(22) എന്നിവരാണ് മരിച്ചത്.
സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പത്തനാപുരം മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദത്തിന് ഒരുമിച്ച് പഠിച്ചവരാണ്.
ജെബിൻ ബാംഗ്ലൂരിലും സോനാ അടൂരിൽ ഉപരിപഠനത്തിന് ചേർന്നിരുന്നു.
കൊച്ചി: വാഹനാപകടവുമായി ഉണ്ടായ വിവാദത്തില്‍ വിശദീകരണവുമായി നടി ഗായത്രി സുരേഷ്. വാഹനം ഇടിച്ചിട്ടു നിര്‍ത്താതെ പോയതിന് നടി ഗായത്രി സുരേഷിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്ന ഒരു വീഡിയോ വൈറലായിരുന്നു. എന്താണ് അവിടെ നടന്നത് എന്ന് വിശദീകരിച്ച് ഗായത്രി സുരേഷ് തന്നെ ലൈവില്‍ വരുകയും ചെയ്തിരുന്നു. ഇതിനെതിരെയും വിമര്‍ശനമുണ്ടായി.
തന്റെ കാറ് തല്ലിപ്പൊളിക്കാന്‍ അനുവാദം നല്‍കിയതാരാണെന്ന് ഗായത്രി ഒരു യൂടൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ചോദിക്കുന്നു. അവരാണ് ഞങ്ങളുടെ കാറിടിച്ച് പൊളിച്ചത്. ഇങ്ങനെയൊരു അപകടം നടന്നാല്‍ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയില്‍ ഉള്ളതെങ്കില്‍ ഇങ്ങനെ വീഡിയോ എടുക്കുമോ?
ഞാന്‍ പെര്‍ഫക്ട് ആയുള്ള സ്ത്രീ ഒന്നുമില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെന്‍ഷന്റെ പുറത്ത് സംഭവിച്ചതാണ്. ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചതിനുശേഷം അവര്‍ ഉപയോഗിച്ച ഭാഷ കേള്‍ക്കണം. സത്യത്തില്‍ അപകടത്തില്‍ സൈഡ് മിററിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. പിന്നീട് ആളുകള്‍ കാറിന്റെ ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചു പൊളിച്ചു. കാറില്‍ ചവിട്ടിയെന്നും ഗായത്രി പറയുന്നു.
ഗായത്രി സുരേഷിന്റെ വാക്കുകള്‍: ‘ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ടെന്‍ഷന്‍ കൊണ്ട് വാഹനം നിര്‍ത്തിയില്ല. കാരണം ഞാനൊരു നടിയാണല്ലോ. ആള് കൂടിയാല്‍ എന്താകും എന്ന് പേടിച്ച് നിര്‍ത്തിയില്ല.
എന്നാല്‍ നമ്മുടെ കാറിന്റെ പിന്നാലെ അവര്‍ ചേസ് ചെയ്തു വന്നു. ഒരു പയ്യന് കാറില്‍ നിന്ന് ഇറങ്ങി ഞങ്ങളുടെ വണ്ടിയുടെ ഗ്ലാസ് ഇടിച്ചുപൊളിച്ചു. വീട്ടുകാരെയൊക്കെ ഭയങ്കരമായിട്ട് വൃത്തികേട് പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ ഇറങ്ങേണ്ട എന്ന് വിചാരിച്ചു. ഞങ്ങള്‍ കാറെടുത്ത് പോയി. പിന്നെ ഭയങ്കര ചേസിംഗും മറ്റുമായിരുന്നു. അതുകഴിഞ്ഞ് കാക്കനാട് എവിടെയോ വച്ച് ഞങ്ങളെ വട്ടമിട്ട് നിര്‍ത്തി. ഞങ്ങളിറങ്ങി.
ഇത്രയും വലിയ പ്രശ്നം ആയതുകാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. സാധാരണ ഒരു ആളാണെങ്കില്‍ അവിടെ ആരും വീഡിയോ എടുക്കില്ല. ഇവിടെ വലിയ പ്രശ്നമായി. ഇരുപത് മിനുട്ടോളം ഞാന്‍ അവരോട് മാറിമാറി സോറി പറഞ്ഞിരുന്നു. പോലീസ് വന്നുമാത്രമേ വിടുകയുള്ളൂവെന്ന് പറഞ്ഞു. അങ്ങനെ പോലീസ് വന്നു. അവരോട് കടപ്പാടുണ്ട്. മോള് കാറിനുള്ളില്‍ കയറി ഇരുന്നോളൂ എന്നു പറഞ്ഞ് എന്നെ സേഫാക്കിയത് പോലീസാണ്.
ഞാന്‍ നിര്‍ത്താതെ പോയതാണ് പ്രശ്നം എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഞാന്‍ പെര്‍ഫക്ട് ആയുള്ള സ്ത്രീയൊന്നും ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെന്‍ഷന്റെ പുറത്താണ് ഇങ്ങനെയൊക്കെ ചെയ്തത്. ഞങ്ങളെ പിന്നാലെ വന്ന് പിടിച്ചതിനുശേഷം അവര്‍ ഉപയോഗിച്ച ഭാഷ വളരെ മോശമായിരുന്നു. അപകടത്തില്‍ സൈഡ് മിറര്‍ മാത്രമാണ് പോയത്. ബാക്കി തകര്‍ത്തത് ആള്ക്കാര് ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറില്‍ ചവിട്ടി, ഇടിച്ചു. ഇതൊന്നും ഞാന്‍ പോലീസിനോടു പറഞ്ഞിട്ടില്ല.
എന്റെ ഇമേജ് പോലും പോയില്ലേ. ഞാന്‍ വളരെ താഴ്മയോടെയാണ് നിന്നത്. ഒരിക്കലും തിരിച്ചുപറഞ്ഞില്ല. ഇവരുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. വീട്ടുകാരെ എന്തൊക്കെ മോശമായി പറഞ്ഞു. എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത്. മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആ ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ എനിക്ക് തോന്നുന്നത്.
കേരളത്തില്‍ മൂന്നു കോടി ജനങ്ങളാണ്. അതില്‍ ഒരുലക്ഷം ആളുകള്‍ മാത്രമാകും എനിക്കെതിരെ. ബാക്കി ആളുകള്‍ എനിക്കൊപ്പമുണ്ട് എന്ന വിശ്വാസം ഉണ്ട്. തെറ്റ് ചെയ്തിട്ടില്ല എന്ന എന്റെ വിശ്വാസമാണ് അത്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട. ഈ സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടില്ല. ഞാനെന്റെ സിനിമകളുമായി സന്തോഷത്തോടെ മുന്നോട്ടുപോകും. മലയാളത്തില്‍ അഞ്ച് സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. തെലുങ്കിലും രണ്ട് സിനിമകള്‍ റിലീസ് ആകാനുണ്ട്.’
വിഎം സുധീരനുമായി ബന്ധപ്പെട്ട വിഷയത്തില്‍ രോഷത്തോടെ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുധീരനൊക്കെ വലിയ വലിയ ആളുകളാണ്, എന്നാല്‍ അദ്ദേഹത്തെ എടുത്ത് ചുമലില്‍ വെച്ചു നടക്കാന്‍ കഴിയില്ലെന്ന് സുധാകരന് പറയുന്നു.
സുധീരനെ പോയി കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമയും ചോദിച്ചു. അത്രയേ ഞാന്‍ പഠിച്ചിട്ടുള്ളൂ, എന്നെ പഠിപ്പിച്ചിട്ടുള്ളൂ. സുധീരന് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയിട്ടില്ല പാര്‍ട്ടിക്കകത്തു തന്നെയുണ്ടെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
ഭാരവാഹി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടെങ്കിലും തമ്മിലടിയില്ല. കടല്‍ നികത്തി കൈത്തോട് നിര്‍മ്മിക്കുന്ന രീതിയിലാണ് ഭാരവാഹികളുടെ എണ്ണം കുറച്ചതെന്നും സുധാകരന് പറയുന്നു. കോണ്‍ഗ്രസിന്റെ ഭംഗി ഗ്രൂപ്പാണ്, ഗാന്ധിജിയുടെ കാലത്ത് പോലും ഗ്രൂപ്പുണ്ട്. കോണ്‍ഗ്രസ് പുതിയ ഉണര്‍വ്വിലേക്ക് പോയിരിക്കുന്നുവെന്നും സുധാകരന് പറഞ്ഞു.
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വൈലോപ്പിള്ളി നഗറിലെ വീട്ടിൽവച്ചും മറ്റൊരിടത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ്.
പെൺകുട്ടിയും അമ്മയും നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. പീഡനം നടന്ന സമയത്ത് പെൺകുട്ടിക്ക് 17 വയസായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, ഇതുവരെ മോൻസനെതിരെ തട്ടിപ്പ് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ആദ്യമായാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്യുന്നത്. തട്ടിപ്പു കേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പീഡനക്കേസിൽ മോൻസണിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും.
കോഴിക്കോട്: തമിഴ്നാട്ടില്‍നിന്നുള്ള അതീവ അക്രമകാരികളായ കുറുവ മോഷണസംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിൽ പ്രത്യേകിച്ചു കോഴിക്കോട്ട് സുരക്ഷ ശക്തമാക്കി പോലീസ്. ഇതരദേശ തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
തൊഴിലാളികളുടെ ക്യാമ്പുകളില്‍ പുറത്തുനിന്നുള്ളവര്‍ താമസിക്കുന്നുണ്ടോയെന്നു സ്പെഷല്‍ ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. രാത്രികാല പരിശോധനക്കായി കണ്ട്രോള് റൂം വാഹനങ്ങളുള്‍പ്പെടെ 40 വാഹനങ്ങളാണ് പട്രോളിംഗ് നടത്തുന്നത്.
സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ ഫോട്ടോയെടുത്ത് വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കും. ഇവ പിന്നീടു ക്രൈംറിക്കാര്‍ഡ് ബ്യൂറോയില്‍ പരിശോധിക്കും. നേരത്തെ മോഷണകേസുകളില്‍ ഉള്പ്പെട്ടവരാണോയെന്നു പരിശോധിക്കുകയാണ് ലക്ഷ്യം. അനാവശ്യമായി രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എലത്തൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കവര്‍ച്ചാകേസുകളില്‍ കുറുവാസംഘത്തിനു പങ്കുണ്ടെന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പാലക്കാട്ട് നെന്മാറയില് അറസ്റ്റിലായ കുറുവ സംഘത്തെ ഇവിടത്തെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. മൂന്നുപേരാണ് നെന്മാറയില് അറസറ്റിലായത്. ഇവരെ എലത്തൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.
നിലവില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. വീടു കുത്തിത്തുറക്കാനും മറ്റും ഉപയോഗിക്കുന്ന കോടാലി, തൂമ്പ പോലുള്ളവ വീടിനു പുറത്തുവയ്ക്കരുത്. അസമയത്ത് എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്ത പോലീസ് സ്റ്റേഷനിലോ, മറ്റ് ആളുകളെയോ വിളിച്ചറിയിച്ചു ലൈറ്റിട്ടശേഷം മാത്രമേ പുറത്തിറങ്ങാവൂ.
അടിയന്തര ഘട്ടങ്ങളില്‍ ആളുകള്‍ക്ക് 0495 2721697 എന്ന ഫോണ്‍ നമ്പറില്‍ പോലീസിനെ ബന്ധപ്പെടാമെന്നും സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജ് അറിയിച്ചു.