Kerala

ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനെ 200 കോടിയുടെ തട്ടിപ്പ് കേസിൽ കുടുക്കിയത് ലീന മരിയ പോൾ. ജാക്വിലിനുമായി സൗഹൃദം സ്ഥാപിച്ച് ലീന പണം തട്ടിയെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ലീനയും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ട തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാനായി ജാക്വിലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ചിരുന്നു. എന്നാൽ നടി ഹാജരായില്ല.

രൺബാക്‌സി, ശിവിന്ദർ സിങ്, മൽവിന്ദർ സിങ് എന്നിവരെ പറ്റിച്ച് കേസിലെ മുഖ്യപ്രതി സുകേഷ് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. ജാക്വിലിനും ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം. ഇതേക്കുറിച്ച് അറിയാനായി ജാക്വിലിനെ കഴിഞ്ഞ മാസം അഞ്ച് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.

100 കോടി രൂപ പലിശയില്ലാതെ വായ്പ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിയില്‍ നിന്ന് മോന്‍സണ്‍ മാവുങ്കല്‍ 6.27 കോടി രൂപ തട്ടിയെടുത്തതായി പരാതി.

ബ്രൂണെ സുല്‍ത്താന് കിരീടം വിറ്റ വകയില്‍ 70,000 കോടി രൂപ ഫണ്ട് കിട്ടാനുണ്ടെന്നും അതിലേക്കായി തത്കാലം ഫെമ പിഴ അടയ്ക്കാന്‍ വേണം എന്ന തരത്തില്‍ തെളിവുകള്‍ ഹാജരാക്കിയാണ് പണം തട്ടിയത്.

പകരം പലിശയില്ലാതെ ബാങ്ക് വായ്പ വാഗ്ദാനം ചെയ്തു. ബാങ്കിന്റെ രേഖകളടക്കം വിശ്വാസം വരാനായി നല്‍കിയെന്നും പരാതിക്കാരില്‍ ഉള്‍പ്പെടുന്ന ഷാജി പറയുന്നു. ഫെമ തടഞ്ഞതിനാല്‍ പിഴ അടച്ചാലേ പണം കിട്ടൂ എന്ന് വിശ്വസിപ്പിച്ചാണ് തങ്ങളില്‍ നിന്ന് പണം തട്ടിയതെന്നാണ് പരാതിക്കാരന്‍ ഷാജി പറയുന്നത്.

ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാകുന്നത്. അങ്ങനെയാണ് വാഹനങ്ങളുടെ മൂല്യനിര്‍ണയം അവര്‍ നടത്തിയത്. അവര്‍ നടത്തിയ വാലുവേഷനില്‍ ആകെ 25 ലക്ഷം രൂപയാണ് വാഹനങ്ങള്‍ക്കെല്ലാം കൂടി വിലയിട്ടത്.

ചേര്‍ത്തല സിഐയ്ക്ക് മോന്‍സണ്‍ നല്‍കിയ പരാതിയില്‍ 25 വാഹനങ്ങള്‍ ലീസിന് നല്‍കിയ വകയില്‍ ഒരുകോടി രൂപ ഞങ്ങള്‍ നല്‍കിയെന്നും ബാക്കി ഏഴ് കോടി നല്‍കണമെന്നുമായിരുന്നു കേസ്. പൈസ ഞങ്ങള്‍ അയച്ചത് മോന്‍സണിന്റെ മേക്കപ്പ്മാന്‍ ജോഷി, ഡ്രൈവര്‍ അജിത് എന്നിവര്‍ക്കാണ്. അജിത് പിന്നീട് മോന്‍സണുമായി തെറ്റിപ്പിരിഞ്ഞു.

പ്രമുഖ വ്യക്തികളുമായുള്ള ബന്ധം കാണിച്ചാണ് ഇയാള്‍ ആളുകളില്‍ നിന്ന് പണം വാങ്ങിയിരുന്നത്. ഇടപാടുകാാരെ തന്റെ ഉന്നതബന്ധം ബോധ്യപ്പെടുത്താനായി പഴയ ആഡംബരക്കാറുകള്‍ ഇയാള്‍ വീട്ടിലെ യാര്‍ഡില്‍ ഇട്ടിരുന്നു. ഇത്തരത്തില്‍ താന്‍ കോടീശ്വരനാണെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചുകൊണ്ടായിരുന്നു മോന്‍സണിന്റെ ഇടപാടുകള്‍.

വാങ്ങിയ പണം തിരിച്ചുകിട്ടാതെ വന്നതോടെയാണ് പന്തളം പോലീസില്‍ കേസ് നല്‍കുന്നതെന്ന് ഷാജി പറഞ്ഞു. അതിന് മുമ്പായി കുറേ പഴയ വാഹനങ്ങള്‍ യാര്‍ഡില്‍ കൊണ്ടുവന്ന് ഇട്ടു. പന്തളത്ത് കേസ് നല്‍കിയതിന് പിന്നാലെ മോന്‍സണ്‍ ചേര്‍ത്തല പോലീസില്‍ തനിക്കെതിരായി പരാതി നല്‍കി. ഡിവൈഎസ്പി സുഭാഷിനും ആലപ്പുഴ എസ്.പിക്കും പരാതി നല്‍കി.

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ‘ഡോകട്റാണ്‌’ പുരാവസ്‌തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലെന്ന്‌ പരാതിക്കാർ

10 ദിവസം കെ സുധാകരൻ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ താമസിച്ച്‌ സൗന്ദര്യ വർധനക്കുള്ള കോസ്‌മറ്റോളജി ചികിത്സ നടത്തിയതായാണ്‌ പറയുന്നത്‌. നിരവധി വിശേഷണങ്ങൾ പേരിനൊപ്പംചേർത്തിട്ടുള്ള മോൻസൺ മാവുങ്കൽ കോസ്‌മറ്റോളജിസ്‌റ്റ്‌ ആണെന്നും പറയുന്നു.

ഇത്‌ കൂടാതെ പണം ലഭ്യമാക്കാൻ കെ സുധാകരൻ മോൻസണുവേണ്ടി ഇടപെട്ടുവെന്നും പറയുന്നു. ഫെമ പ്രകാരം തടഞ്ഞുവെച്ച 25 ലക്ഷം രൂപ വിട്ടുകിട്ടാനാണ്‌ സുധാകരൻ മോൻസനെ സഹായിച്ചത്‌.

ലോകത്തിലെ എറ്റവും വലിയ പുരാവസ്‌തു മ്യൂസിയം തുടങ്ങാമെന്നും അതിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ്‌ പറ്റിക്കുകയായിരുന്നുവെന്നാണ്‌ മോൻസനെതിരെയുള്ള പരാതി.

രാജകീയ ജീവിതമായിരുന്നു മോൻസൺ നയിച്ചിരുന്നത്. കൊട്ടാരസമാന വീട്ടിലായിരുന്നു പുരാവസ്തുശേഖരം. ജിഎംസി കാരവാൻ ഉൾപ്പെടെയുള്ളവ ഇയാൾക്ക്‌ സ്വന്തമായിരുന്നു. എവിടെയെങ്കിലും പോകുമ്പോൾ ചുറ്റും ബ്ലാക്ക്‌ ക്യാറ്റ്സ്‌ സംഘം അനുഗമിക്കും. നടൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ സ്‌പീക്കർ എന്നീ നിലകളിലും മോൻസൺ അറിയപ്പെട്ടിരുന്നു. പല പ്രമുഖരെയും ഇയാളുടെ പുരാവസ്തുകേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി സൽക്കരിക്കുകയും ഒപ്പംനിന്ന്‌ ചിത്രമെടുക്കുകയും ചെയ്യുന്ന പതിവും ഇയാൾക്കുണ്ടായിരുന്നു. അതിനുശേഷം ഈ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പലരെയും തട്ടിപ്പിന് ഇരയാക്കിയതായും ക്രൈംബ്രാഞ്ച്‌ പറഞ്ഞു.

നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ലേലംചെയ്‌തെടുത്ത പുരാതന വസ്തുക്കളാണിവയെന്നാണ് മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്.എന്നാൽ ഇവയിൽ പലതും തിരുവനന്തപുരത്തുള്ള ആശാരി നിർമിച്ചു നൽകിയതാണെന്ന്‌ പറയുന്നു.

സ്വന്തംചെലവില്‍ പള്ളിപ്പെരുന്നാള്‍, അരലക്ഷത്തിന്‍റെ വാടകവീട്. മോൻസന്‍റേത് തട്ടിപ്പിന്‍റെ വിചിത്രവഴി

എങ്ങനെയാണ് ഇയാൾ ‘ഡോക്ടർ’ ആയതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ഡിഗ്രി പാസായിട്ടുപോലുമില്ലാത്ത ഇയാൾ ഇന്ത്യവിട്ട് പുറത്തുപോയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ആളുകളെ പറഞ്ഞുവീഴ്ത്താനുള്ള വാക്ചാതുരിയും അഭിനയ പാഠവുമായിരുന്നു കൈമുതൽ. കൂടെ, ആരും കണ്ടാൽ വീണുപോകുന്ന വീടും അന്തരീക്ഷവും.

കലൂരിൽ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാൽ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല. പ്രവാസി മലയാളി ഫൗണ്ടേഷൻ രക്ഷാധികാരി, വേൾഡ് പീസ് കൗൺസിൽ മെംബർ, ഹ്യൂമൺ റ്റൈറ്റ്സ്‌ പ്രൊട്ടക്‌ഷൻ കൗൺസിൽ തുടങ്ങിയവയുടെ ഭാരവാഹിയാണ് എന്നു കാണിച്ചുള്ള ബോർഡുകൾ മോൻസന്റെ വീടിനു മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കോടികൾ വിലവരുന്ന ആഡംബര കാറുകളുടെ ശേഖരംതന്നെ ഇയാളുടെ വീട്ടിലുണ്ട്. കേടായ ഈ വാഹനങ്ങൾ ചെറിയ തുകയ്ക്ക് വാങ്ങി അതൊക്കെ വീട്ടിൽ കൊണ്ടുവന്നിട്ടു. താൻ വലിയ ’കക്ഷി’ യാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ടാണത്രെ ഇയാൾ ഇതൊക്കെ ചെയ്തിരിക്കുന്നത്.

പുറത്തേക്ക്‌ പോകുമ്പോൾ തോക്കുപിടിച്ച് അംഗരക്ഷകരെന്നപോലെ അഞ്ചെട്ടുപേർ കൂടെ ഉണ്ടാകും. കളിത്തോക്ക്‌ പിടിച്ചാണ് അവർ ഉണ്ടാകാറുള്ളത് എന്ന് ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു. എന്തെങ്കിലും ചടങ്ങുകളിൽ പോകുമ്പോൾ ആറ് ആഡംബര കാറുകളുടെ അകമ്പടിയോടെയാകും എത്തുക. പരിപാടികളിൽ ചിലപ്പോൾ ആരും പ്രതീക്ഷിക്കാത്ത സംഭാവനകൾ നൽകി ഞെട്ടിക്കും.

ഇതെല്ലാം അടുത്ത തട്ടിപ്പുകൾക്കുള്ള ചൂണ്ടയിടലാണെന്ന് ആരും കരുതിയില്ല. നാട്ടിൽ അടുത്തിടെ പള്ളിപ്പെരുന്നാൾ സ്വന്തമായി ഏറ്റെടുത്ത് നടത്തിയിരുന്നു. കോടികൾ മുടക്കിയുള്ള പരിപാടിയായിരുന്നു ഇത്.

ഉന്നത വ്യക്തികളുടെ കൂടെനിന്ന് ചിത്രം എടുത്ത്, അവരുമായൊക്കെയുള്ള ബന്ധം പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രവാസി മലയാളിയാണെന്നും വിദേശങ്ങളിലടക്കം പുരാവസ്തുവിന്റെ വലിയ ബിസിനസാണെന്നും മറ്റും പറഞ്ഞാണ് ആളുകളെ പറഞ്ഞുപറ്റിച്ചിരുന്നത്.

മോന്‍സണ്‍ എന്ന ഫ്രോഡ് മോഹന്‍ലാലിനെയും പറ്റിച്ചു

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് പുരോഗമിക്കുകയാണ്. ചേര്‍ത്തല സ്വദേശിയും പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരിയും രാജ്യാന്തര വ്യവസായിയുമായ മോണ്‍സണ്‍ മാവുങ്കലിന്റെ വന്‍ തട്ടിപ്പാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. സെലിബ്രിറ്റികളെയും മറ്റ് ഉന്നതരെ വരെ ചാക്കിലാക്കിയാണ് മോന്‍സണ്‍ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്. കോടികളുടെ പുരാവസ്തുക്കള്‍ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് നാല് കോടി രൂപ തട്ടിയ കേസിലാണ് തൃപ്പുണിത്തുറ ക്രൈം ബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

പത്തുകോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കള്‍ തന്റെ കൈവശമുണ്ടെന്ന് കാട്ടിയാണ് ഇയാള്‍ പണം തട്ടിയത്. അഞ്ചു പേരില്‍ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വരെ ഇയാള്‍ പുരാവസ്തു നല്‍കി പറ്റിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോകളും മറ്റും കാട്ടിയാണ് ഇയാള്‍ പലരെയും പുരാവസ്തു നല്‍കി പറ്റിച്ചത്. മോഹന്‍ലാല്‍ ഇയാളുടെ പുരാവസ്തു വില്‍പ്പന ഷോപ്പില്‍ എത്തിയതിനുള്ള തെളിവാണ് ഈ ഫോട്ടോകള്‍. സംസ്ഥാനത്തെ നിരവധി പ്രമുഖരുമായി ബന്ധമുള്ളയാളാണ് മോന്‍സന്‍ മാവുങ്കല്‍. ഇയാളുടെ കലൂരിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്. 22,500 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അതിനുവേണ്ടി സഹായം ചെയ്തു നല്‍കിയാല്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് താന്‍ പലിശ രഹിതവായ്പ നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് മോന്‍സന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ശനിയാഴ്ച ചേര്‍ത്തലയില്‍ നിന്നാണ് മോന്‍സന്‍ മാവുങ്കലിനെ കൊച്ചിയില്‍ നിന്നുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഈ അടുത്ത് രണ്ടാം വിവാഹിതനായ നടന്‍ ബാലയുടെ വിവാഹത്തിന് വരെ മോന്‍സണ്‍ സന്നിഹിതനായിരുന്നു. അത്രമാത്രം ബന്ധമാണ് സിനിമാപ്രവര്‍ത്തകരുമായി ഇയാള്‍ക്കുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഇയാളുടെ മകളുടെ വിവാഹ നിശ്ചമായിരുന്നു. ബിസിനസ് ശത്രുതയുള്ളവര്‍ മനപ്പൂര്‍വം അദ്ദേഹത്തെ കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പലതിലും തട്ടിപ്പുണ്ടെന്നാണ് ഇയാള്‍ക്കെതിരായ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

കൊച്ചി കലൂരിലാണ് പുരാവസ്തു കേന്ദ്രമുള്ളത്. അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. അത്തരത്തില്‍ ഉന്നതരായ പലരേയും ചൂണ്ടിക്കാണിച്ച് അവരുമായുള്ള ബന്ധം വ്യക്തമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരുകയാണ്. ഇയാളെ ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

നടൻ രമേഷിന്റെ മരണത്തിന് കാരണം രണ്ടാം വിവാഹത്തിലെ പൊരുത്തക്കേടുകൾ ആയിരുന്നു എന്ന വെളിപ്പെടുത്തലുമായി ആത്മ സുഹൃത്ത് രംഗത്തെത്തിയിരിക്കുന്നു. മരിച്ച ദിവസം രമേഷിനെ ബൈക്കിൽ കൊണ്ട് വിട്ട രാഹുലാണ്‌ രമേഷിന്റെ രണ്ടാം ഭാര്യ മിനിക്കെതിരെ തുറന്ന് പറച്ചിലുമായി എത്തിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ ദാമ്പത്യ പ്രശനങ്ങൾ പലപ്പോഴായി തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും, രണ്ടാം ഭാര്യ പ്രശമാണെന്നും രമേഷ് പറയാറുണ്ടെന്നും ഇയാൾ പറയുന്നു. മരിക്കും ദിവസം രമേഷിനെ വീട്ടിൽ കൊണ്ട് വിട്ടപ്പോൾ പിറ്റേന്ന് രാവിലെ കൃത്യ സമയത്ത് ഷൂട്ടിന് വിളിക്കണം എന്ന് പറഞ്ഞപോയ ആളാണ് അന്ന് രാത്രി ആത്മഹത്യ ചെയ്തു എന്ന് വിഷ്വസിക്കാൻ ആകുന്നില്ല എന്നാണ് രാഹുൽ പറയുന്നത്.

ഭാര്യ വല്ലാതെ ശല്യപെടുത്തുന്നു എന്നും മരിച്ച ദിവസം രമേഷ് പറഞ്ഞിരുന്നു. ഇനി ശല്യപെടുത്തിയാൽ ചത്തുകളയുമെന്നും ഭാര്യയോട് പറഞ്ഞതായി പറഞ്ഞു. നിങ്ങൾ ചത്താൽ കാനഡയിലെ മകൻ വായിക്കരി ഇടാൻപോലും വരില്ല എന്നുമാണ് ഭാര്യ പ്രതികരിച്ചതെന്നും രമേഷ് പറഞ്ഞരുന്നു എന്ന് ഇയാൾ പറയുന്നു. തമ്പാനൂർ പോലീസിന് കൊടുത്ത മൊഴിയിൽ ഇതെല്ലം ഞാൻ പറഞ്ഞിട്ടുണ്ട് എന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. രമേഷ് മരിച്ചതിന്റെ പിറ്റേ ദിവസം രഹസ്യമായി ഇവർ എന്നെ വിളിച്ചിരുന്നു.

അവിടെ കരച്ചിലും ബഹളവും നടക്കുമ്പോൾ ആണ് വിളിച്ചത്. രമേഷേട്ടൻ എന്തേലും പറഞ്ഞോ എന്നാണ് അവർ എന്നോട് ചോദിച്ചത്. ചേച്ചിയുമായി പ്രശ്‌നമാണെന്ന് രമേഷേട്ടൻ എന്നോട് പറഞ്ഞിരുന്നു. ഞാൻ അത് പോലീസിനോട് പറയുമെന്ന് മറുപടിയും നൽകി. എന്നാൽ ഇയാൾ എന്നോട് ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ എന്നാണ് അവരുടെ പ്രതികരണം.

പോയപ്പോൾ എനിക്കിട്ട് പാറയും വെച്ച് പോയി എന്നും പറഞ്ഞു. ഇപ്പോൾ രണ്ടാം ഭാര്യ എനിക്കെതിരെ കഥകൾ ഇറുക്കുവാണ് മാത്രമല്ല അവർ രമേഷിന്റെ ഏറ്റവും അടുത്ത കൂട്ടുകാരെ തിരഞ്ഞു വിളിക്കുന്നുമുണ്ട്. രമേഷ് എന്തേലും പറഞ്ഞോ എന്നാണ് അറിയേണ്ടത്. ഞങ്ങളുടെ പല കോമൺ സുഹൃത്തുക്കളെയും വിളിച്ചു എന്നറിഞ്ഞപ്പോൾ തുടങ്ങിയ സംശയമാണ് എനിക്ക്. ഞാൻ ഇത് തമ്പാനൂർ പോലീസിനോസ് വീണ്ടും പറഞ്ഞു. വലിയ ശാലയിലെ വീട് മകൻ ഗോകുലിന്റെ പേരിൽ എഴുതിയപ്പോൾ തുടങ്ങിയ പ്രശ്നങ്ങൾ ആണിത്. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം മകനാണ് എന്നാണ് രമേഷ് പറഞ്ഞത്. പിറ്റേ ദിവസത്തെ ഷൂട്ടിംഗ് ഡയറക്ടറും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.

രമേഷിന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ഈ സ്ത്രീയെ പണ്ട് മുതലേ അറിയാം നിങ്ങൾ എങ്ങനേലും അവരെ ഒഴിവാക്കി വിട് എന്നാണ് ഡയറക്ടർ പറഞ്ഞതെന്നും രാഹുൽ പറയുന്നു. ഞാൻ വീട്ടിൽ കൊണ്ട് വിട്ടപ്പോഴും ചിരിച്ചുകൊണ്ടാണ് വണ്ടിയിൽ നിന്നും ഇറങ്ങിയത്. രാവിലെ 7:30ക്ക് ഞാൻ റെഡി ആയി നിൽക്കും കൃത്യ സമയത്ത് വണ്ടി വന്നില്ലേൽ ന്റെ വായിൽ നിന്നും കേൾക്കും എന്ന് തമാശയായി പറഞ്ഞാണ് അദ്ദേഹം വീട്ടിലേക്ക് കയറി പോയതെന്നും രാഹുകൾ ഓർത്തു പറയുന്നുണ്ട്.

 

തന്റെ പുതിയ യൂട്യൂബ് ചാനലില്‍ ‘മമ്മൂക്ക മാപ്പ്’ എന്ന് പേരിട്ട വീഡിയോയിലാണ് മുകേഷിന്റെ വാക്കുകള്‍. മമ്മൂട്ടിയുടെ പേരില്‍ പട്ടാള ഉദ്യോഗസ്ഥരോട് പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിയതിനെ കുറിച്ചാണ് മുകേഷ് വീഡിയോയില്‍ പറയുന്നത്. ഈ കഥ ഇതിലൂടെയാവും മമ്മൂക്ക അറിയുന്നത് എന്നും മുകേഷ് പറയുന്നു.

മുകേഷിന്റെ വാക്കുകള്‍:

നായര്‍ സാബ് എന്ന സിനിമയുടെ ഷൂട്ടിംഗ് കാശ്മീരിലാണ് നടക്കുന്നത്. ഒരു ദിവസം കാശ്മീരിലെ ഒരു പുല്‍മേടയില്‍ വച്ച് പരേഡ് എക്‌സൈസ് സീന്‍ അഭിനയിക്കുകയാണ്. അപ്പോള്‍ ആ റെജിമെന്റിന്റെ ഏറ്റവും വലിയ ഒരു ഉദ്യോഗസ്ഥന്‍ അതുവഴി വന്നു. ഞങ്ങളത് ശ്രദ്ധിച്ചില്ല. മമ്മൂക്ക മാര്‍ച്ച് ചെയ്ത് നില്‍ക്കുന്ന ഞങ്ങള്‍ 9 പേര്‍ നിന്ന് സല്യൂട്ട് ചെയ്യുന്നു. ആ ഉദ്യോഗസ്ഥന്‍ ഞങ്ങളെ പരിചയപ്പെടാനായി വന്നു. ഇത്രയും ഊര്‍ജസ്വലനും സുന്ദരനുമായ ഉദ്യോഗസ്ഥന്‍ ഞങ്ങളുടെ ഇടയില്‍ ഇല്ലെന്ന് അദ്ദേഹം മമ്മൂക്കയുടെ ചെവിയില്‍ പറഞ്ഞ് പൊട്ടിചിരിച്ചു.

അടുത്ത ഷോട്ട് എങ്ങനെയാകും, അടുത്ത ഡയലോഗ് എങ്ങനെയകും എന്ന് 24 മണിക്കൂറും ചിന്തിച്ച് ഇരിക്കുന്ന ഒരാളാണ് മമ്മൂക്ക. ഒരു പട്ടാള ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയപ്പോള്‍ അവിടെ ഉണ്ടായിരുന്നത് മലയാളിയായ ഉദ്യോഗസ്ഥന്‍ ആയിരുന്നു. മമ്മൂട്ടിയുടെ ആരാധകനായിരുന്നു അദ്ദേഹം. ആ ഉദ്യോഗസ്ഥന്‍ തന്റെ ജൂനിയര്‍ ഉദ്യോഗസ്ഥനെ ഞങ്ങള്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യണമെന്ന് പറഞ്ഞ് നിര്‍ത്തി. അദ്ദേഹവും ഒരു മലയാളിയായിരുന്നു. അവിടെയുള്ള കാന്റീനില്‍ എല്ലാം പകുതി വിലയ്ക്ക് കിട്ടും.

കമാന്റോയായി അഭിനയിക്കുന്ന ഒരു നടന്റെ പിറന്നാള്‍ ഉണ്ടായിരുന്നു. ജൂനിയര്‍ ഉദ്യോഗസ്ഥനോട് മദ്യം കിട്ടുമോയെന്ന് ചോദിച്ചപ്പോള്‍ നെപ്പോളിയന്‍ ബ്രാണ്ടി 100 രൂപയ്ക്ക് വാങ്ങി തന്നു. അതിന് പുറത്ത് 300 രൂപയാണ് വില. നല്ലൊരു ഡ്രിങ്ക് ഇത്രയും കുറഞ്ഞ വിലയ്ക്ക് കിട്ടിയ സന്തോഷത്തിലായിരുന്നു എല്ലാവരും. പിറ്റേ ദിവസം കമാന്‍ഡോസ് എല്ലാവരും ചര്‍ച്ചയായി, ഇത് എങ്ങനെയെങ്കിലും ഒരു കുപ്പി കൂടി വേണം. ഇനി ഞാന്‍ ചോദിക്കില്ലെന്ന് പറഞ്ഞു. നിര്‍ബന്ധം സഹിച്ച് ജൂനിയര്‍ ഓഫീസറോട് പറഞ്ഞു.

ഒരു ചെറിയ കാര്യമുണ്ട്. ബര്‍ത്ത് ഡെ സെലിബ്രേഷനില്‍ മമ്മൂക്കയും വന്നിരുന്നു. പുള്ളി കഴിക്കാത്തതാണ്. വളരെ അപൂര്‍വ്വമായെ കഴിക്കാറുള്ളു. ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു സിപ് കഴിച്ചു,. അദ്ദേഹം പറഞ്ഞു കൊള്ളവല്ലോന്ന്. ഒരു ബോട്ടില്‍ കിട്ടുമോയെന്ന്. ജൂനിയര്‍ ഓഫീസര്‍ പറഞ്ഞു, രണ്ട് ബോട്ടില്‍ തരാം എന്റെ കെയര്‍ ഓഫില്‍ തന്നെ, പൈസ വേണ്ട എന്ന്. പൈസ വേണം എന്ന് പറഞ്ഞ് 200 രൂപ കൊടുത്ത് 2 കുപ്പി വാങ്ങി. ഒരു തുള്ളി പോലും കഴിക്കാത്ത മമ്മൂക്ക ഇതൊന്നും തന്നെ അറിയുന്നില്ല. ജൂനിയര്‍ ഓഫീസര്‍ക്ക് മമ്മൂക്കയോടുള്ള ആരാധന കൂടി വന്നു. താന്‍ എല്ലാം നോക്കുന്നുണ്ടെന്ന് അയാള്‍ക്ക് മമ്മൂക്കയെ അറിയിക്കണം.

ഞാന്‍ പറഞ്ഞിട്ടുണ്ട്, മമ്മൂക്ക ഒരു സിപ് എടുത്ത് വാങ്ങിച്ചത് ഒന്നും അദ്ദേഹത്തിന്റെ മുന്നില്‍ പറയരുതെന്ന്. ഞാനും മമ്മൂക്കയും ഇരിക്കുമ്പോള്‍ ഓഫീസര്‍ വന്നു ചോദിച്ചു, എങ്ങനെയുണ്ടായിരുന്നു എന്ന്. ഞാന്‍ ഒന്ന് കിടുങ്ങി. മമ്മൂക്ക പറഞ്ഞു, ആ എല്ലാം ഓകെയാണെന്ന്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണം എന്ന് പറഞ്ഞ് പോയി. മമ്മൂക്ക പിന്നെയും സിനിമയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ജൂനിയര്‍ ഓഫീസറോട് ഞാന്‍ പോയി രണ്ട് ബോട്ടില്‍ കൂടി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ എടുത്തു തന്നു.

പിറ്റേന്ന് ഞാനും മമ്മൂക്കയും നടന്നു വന്നപ്പോള്‍ ചോദിച്ചു, ഇന്നലെ എങ്ങനെ ഗംഭീരമായിരുന്നല്ലോ? മമ്മൂക്ക പറഞ്ഞു, എല്ലാം ഗംഭീരമെന്ന്. നല്ലതാണെന്നും ഓഫീസര്‍ പറഞ്ഞു. മമ്മൂക്ക പിന്നെയും സിനിമയിലേക്ക്. പിറ്റേന്ന് മമ്മൂക്കയും ഞാനും ഇരിക്കുമ്പോള്‍ കുറച്ച് സാധനങ്ങള്‍ പുതുതായി വന്നിട്ടുണ്ട്. നല്ല ഇനമാണ്, ഞാന്‍ എല്ലാം റെഡി ന്നെ് അപ്പോള്‍ മമ്മൂക്ക പറഞ്ഞു, എന്ത് ആവശ്മുണ്ടെങ്കിലും ഞങ്ങള്‍ ചോദിക്കും, താങ്ക്യൂ വെരിമച്ച്, എല്ലാം ഗംഭീരമാവുന്നുണ്ട് എന്ന്.

ഷൂട്ടിംഗ് തീരാറായി. അവസാന ദിവസം ഓഫീസര്‍ മമ്മൂക്കയോട് വന്നു പറഞ്ഞു, കാറിനകത്ത് കുറച്ച് കേറ്റി വെക്കട്ടെ എന്ന്. മമ്മൂക്ക ചോദിച്ചു എന്ത്, അല്ല കാന്റീനില്‍ നല്ല ഇനം വന്നിട്ടുണ്ട്. മമ്മൂക്ക പറഞ്ഞു കാറിനകത്ത് ഒന്നും കേറ്റി വെക്കണ്ടെന്ന്. മമ്മൂക്ക അന്ന് തന്നോട് ആദ്യമായി ചോദിച്ചു, അദ്ദേഹം എന്താണ് പറഞ്ഞതെന്ന്. ഞാന്‍ പറഞ്ഞു, ആത്മാര്‍ത്ഥ കൂടി പോയതാണ് ജ്യൂസ് അടിക്കുന്ന രണ്ടു മിക്‌സി കാറില്‍ കയറ്റി വെക്കട്ടെ എന്നാണ് ചോദിച്ചത്.

ഇന്നലെ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, മമ്മൂക്കയുടെ വീട്ടില്‍ 200 മിക്‌സി ഉണ്ടെന്ന്. ലോകത്തിന്റെ പല ഭാഗത്തു നിന്നും വാങ്ങിയതെന്ന്. മമ്മൂക്ക പറഞ്ഞു 200 ഉണ്ടെന്ന് പറയണ്ടായിരുന്നുെന്ന്. ഞാന്‍ പറഞ്ഞു നൂറ് എന്ന് പറഞ്ഞിരുന്നേല്‍ പുള്ളി മിക്‌സി കാറില്‍ വച്ചേനെ എന്ന്. ഞാന്‍ ഏതായാലും ഒരു മിക്‌സി വാങ്ങുന്നുണെന്നും മമ്മൂക്കയോട് പറഞ്ഞു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് ഇപ്പോള്‍ ഈ കഥ കേള്‍ക്കുമ്പോഴാകും അദ്ദേഹത്തിന്റെ പേരില്‍ ഞങ്ങള്‍ കുപ്പികള്‍ വാങ്ങിയത് അറിയുക.

പത്തുകോടി രൂപയുടെ തട്ടിപ്പ് കേസിൽ പ്രവാസി വ്യവസായി അറസ്റ്റിൽ. ചേർത്തല സ്വദേശിയും പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയും രാജ്യാന്തര വ്യവസായിയുമായ മോൺസൺ മാവുങ്കലാണ് പിടിയിലായത്. പത്തുകോടി വിലമതിക്കുന്ന പുരാവസ്തുക്കൾ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് കോടികള്‍ തട്ടിയ കേസിലാണ് മോൺസൺ മാവുങ്കലിനെ തൃപ്പുണിത്തുറ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

അഞ്ചു പേരിൽ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. സംസ്ഥാനത്തെ നിരവധി പ്രമുഖരുമായി ബന്ധമുള്ളയാളാണ് മോൺസൻ മാവുങ്കൽ. ഇയാളുടെ എറണാകുളം കലൂരിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.

2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ടെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. അതിനുവേണ്ടി സഹായം ചെയ്തു നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് താൻ പലിശ രഹിതവായ്പ നൽകാമെന്ന വാഗ്ദാനം നൽകിയാണ് മോൺസൻ തട്ടിപ്പ് നടത്തിയത്.

ചേർത്തലയിലുള്ള വീട്ടിൽവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു കേന്ദ്രം നടത്തുകയായിരുന്നു ഇയാൾ. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ പലതിലും തട്ടിപ്പുണ്ടെന്നാണ് ആരോപണം. പ്രതിയെ കോടതിയിൽ ഹാജരാക്കി.

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ വള്ളിത്തോടാണ് സംഭവം. പെരിങ്കിരി സ്വദേശി ചെങ്ങനശ്ശേരി ജസ്റ്റിനാണ് മരിച്ചത്. പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ജസ്റ്റിന്റെ ഭാര്യ ജിനിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയെ നാട്ടുകാരും വന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വനത്തിലേക്ക് തിരികെ ഓടിക്കാന്‍ ഉള്ള ശ്രമം തുടരുന്നു.

അതിനിടെ, നിര്‍ത്തിയിട്ടിരുന്ന ജെ സി ബി ക്കെതിരെ യും ആന ആക്രമണത്തിന് മുതിര്‍ന്നിട്ടുണ്ട്. ജെസിബി കുത്തിമറിയ്ക്കാനുള്ള ശ്രമത്തിനിടെ ആനയുടെ കൊമ്പ് ഒടിയുകയും ചെയ്തിട്ടുണ്ട്. ഇപ്രദേശത്ത് കാട്ടുമൃഗങ്ങളുടെ ശല്യം വര്‍ധിച്ചുവരികയാണെന്ന് നാട്ടുകാര്‍ പറയുന്നു.

 

ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തു പോയ സ്‌കൂട്ടര്‍ യാത്രികയെ യുവാവ് തള്ളി വീഴ്ത്തി. നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളും മറിഞ്ഞ് ഇരുവര്‍ക്കും പരിക്കേറ്റു. സ്ത്രീക്കാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്. ഇവര്‍ക്ക് ചുണ്ടിന് ശസ്ത്രക്രിയ വേണ്ടി വന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, യുവാവിന്റെ കൈവിരലും ഒടിഞ്ഞു.

തയ്യല്‍കട നടത്തുകയായിരുന്ന കുന്നന്താനം സ്വദേശിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. ജോലി കഴിഞ്ഞ് ഇവര്‍ വീട്ടിലേക്ക് മടങ്ങിപ്പോകുന്ന വഴിയില്‍ ജയകൃഷ്ണന്‍ സഞ്ചരിച്ച ബൈക്കിനെ മറികടന്നു. ഇതില്‍ പ്രകോപിതനായ ജയകൃഷ്ണന്‍ പിന്നാലെയെത്തി മല്‍സരഓട്ടത്തിന് ക്ഷണിച്ചു. വേഗം നിയന്ത്രിച്ച് ഓടിച്ച സ്ത്രീയെ തോളില്‍ പിടിച്ച് തള്ളി.

ഇതോടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് ജയകൃഷ്ണന്‍ റോഡില്‍ വീണു. ബൈക്ക് നിരങ്ങിച്ചെന്ന് ഇടിച്ച് സ്‌കൂട്ടറും മറിഞ്ഞു. സംഭവത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ജയകൃഷ്ണനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ ഹൃദയം പ്രേംചന്ദിൽ മിടിച്ചുതുടങ്ങി. കണ്ണൂർ സ്വദേശിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രേംചന്ദ്. അദ്ദേഹത്തിന് മാറ്റിവച്ച ഹൃദയം സ്വന്തമായി മിടിക്കാൻ തുടങ്ങിയെന്നും രോഗി പൂർണമായും ബോധവാനാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇദ്ദേഹമടക്കം ഏഴ് പേർക്ക് പുതുജീവനേകിയാണ് നേവിസ് യാത്രയാവുന്നത്.

എട്ട് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയക്കൊടുവിലാണ് നേവിസിൻറെ ഹൃദയം 59കാരനായ പ്രേംചന്ദിന് വിജയകരമായി വച്ച് പിടിപ്പിച്ചത്. ഇന്നലെ രാത്രി ഏഴരയ്ക്ക് തുടങ്ങിയ ശസ്ത്രക്രിയ പുലർച്ചെ മൂന്നരയ്ക്കാണ് പൂർത്തിയായത്. രോഗി വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ പറഞ്ഞു. എറണാകുളത്ത് നിന്ന് മൂന്ന് മണിക്കൂർ കൊണ്ടാണ് നേവിസിന്റെ ഹൃദയവും വഹിച്ചുള്ള ആംബുലൻസ് കോഴിക്കോട്ടെത്തിയത്.

എറണാകുളം മുതൽ കോഴിക്കോടുവരെ സർക്കാർ റോഡിൽ ഗ്രീൻ ചാനൽ ക്രമീകരണമൊരുക്കിയിരുന്നു. വഴിയിൽ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു.

ഹൃദയം കൂടാതെ നേവിസിന്റെ കരളും കിഡ്‌നിയും കൈകളുമടക്കം ആറ് അവയവങ്ങൾ എറണാകുളത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്തിട്ടുണ്ട്. ഫ്രാൻസിൽ വിദ്യാർത്ഥിയായിരുന്ന നേവിസ് രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് സെപ്റ്റംബർ പതിനാറിന് കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കോട്ടയത്തെ ആശുപത്രിയിൽവച്ച് മസ്തിഷ്‌ക മരണം സംഭവിച്ചു. കേരളത്തിൽ അപൂർവമായാണ് ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത്.

തന്റെ ഭര്‍ത്താവ് ഐ.എസിലെത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്നും കേരളത്തിലോ പുറത്തോ എവിടെയെങ്കിലും മറ്റാരെയെങ്കിലും വിവാഹം ചെയ്ത് കഴിയുകയായിരിക്കുമെന്നാണ് കരുതിയതെന്നും ബാലുശ്ശേരി സ്വദേശി പ്രജുവിന്റെ ഭാര്യ. പ്രജു ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞാണ് കേട്ടതെന്നും സംഭവം വിശ്വസിക്കാനാവുന്നില്ലെന്നും യുവതി പറയുന്നു.

കുടുംബത്തിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത വരുത്തിവെച്ചാണ് പ്രജു എട്ടു വര്‍ഷം മുമ്പ് നാടുവിട്ടതെന്നും തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പറയുന്നു. മതം മാറിയ പ്രജു എന്ന മുഹമ്മദ് അമീനുമായി 2008ലാണ് യുവതിയുടെ വിവാഹം നടന്നത്. 2013 മുതല്‍ ഇയാളെ കാണാതായി.

മുജാഹിദ് ആശയത്തില്‍ വിശ്വസിച്ചിരുന്ന ഭര്‍ത്താവിന് പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. സലഫി മതപ്രചാരണ സംഘമായ തബ്ലീഗ് ജമാഅത്തിലേക്ക് വരാന്‍ തന്നെ ഭര്‍ത്താവ് ക്ഷണിച്ചിരുന്നുവെന്നും പക്ഷെ സുന്നി വിശ്വാസിയായതിനാല്‍ പറ്റില്ലെന്ന് അറിയിച്ചുവെന്നും യുവതി വ്യക്തമാക്കി.

യുവതിയുടെ വാക്കുകള്‍

‘വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പ്രജു മതം മാറിയിരുന്നു. പക്ഷെ പ്രജുവിന്റെ വീട്ടുകാരുമായും നല്ല ബന്ധത്തിലായിരുന്നു. നല്ല മാന്യമയാണ് പെരുമാറിയിരുന്നത്. അതുകൊണ്ടാണ് വിവാഹം കഴിക്കാന് തയ്യാറായത്. മുജാഹിദ് വിഭാഗത്തിന്റെ ആശയവുമായി നല്ല ബന്ധമായിരുന്നു. മുജാഹിദ് ബാലുശ്ശേരയുടെ പ്രഭാഷണങ്ങളാണ് സ്ഥിരം കേട്ടിരുന്നത്. സുന്നി പണ്ഡിതന്മാരുമായുള്ള സംവാദങ്ങള്‍ സ്ഥിരമായി കേള്‍ക്കുമായിരുന്നു. ഇടക്ക് തബ്ലീഗ് ജമാഅത്തില്‍ ആകൃഷ്ടനായി.

തന്നോടും മകനോടും തബ്ലീഗില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ സുന്നികളാണ്. അതുവിട്ട് ഒരിടത്തേക്കുമില്ലെന്ന് പറഞ്ഞു’- പ്രജുവിന്റെ ഭാര്യ പറയുന്നു. ഐ.എസ് ആശയങ്ങളൊന്നും വീട്ടില്‍ പറഞ്ഞിരുന്നതായി ഓര്‍ക്കുന്നില്ല. ഒരു കൊലപാതകക്കേസില്‍ പ്രതിയായിരുന്നുവെങ്കിലും കോടതി നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതാണെന്നും യുവതി വ്യക്തമാക്കി.

കേസ് നടത്തിപ്പിനായി യുവതിയുടെ മാതാവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം പണയപ്പെടുത്തുകയും സ്വര്‍ണ്ണം വില്‍ക്കുകയും ചെയ്തു. ഇയാള്‍ മറ്റ് പല വിവാഹങ്ങളും കഴിച്ചിരുന്നതായി പിന്നീട് മനസ്സിലായയതായും യുവതി വ്യക്തമാക്കി. പിതാവ് ഐ.എസിലാണെന്ന വാര്ത്ത വന്ന സാഹചര്യത്തില്‍ ഏക മകന്റെ ഭാവിയോര്‍ത്ത് ആശങ്കയിലാണെന്നും യുവതി പറയുന്നു.

2013ല്‍ തന്റെ ഇരുചക്രവാഹനവുമായി വീട്ടില്‍ നിന്നിറങ്ങിയതാണ് പ്രജു. പിന്നീട് വന്നിട്ടില്ല. ഇതോടെ തന്റെ വാഹനവും നഷ്ടപ്പെട്ടു. ഈ വാഹനത്തിന്റെ വായ്പയും തന്റെ ബാധ്യതയായി മാറി. ഭര്‍ത്താവ് വരുത്തിവെച്ച കടക്കെണിയില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും യുവതി പറഞ്ഞു.

എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.എന്ത് കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യമാണ് ഉയരുന്നത്. 4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും.

സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്.

എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നു.

4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved