കോട്ടയം: പ്രണയം നിരസിച്ചതിന്റെ പേരിൽ കോളജ് വിദ്യാർഥിനിയെ സഹപാഠിയായ യുവാവ് പേപ്പർ കട്ടർ കത്തി ഉപയോഗിച്ച് കഴുത്തറത്തു കൊന്നു. സെന്റ് തോമസ് കോളജ് വിദ്യാർഥിനി തലയോലപ്പറമ്പ് സ്വദേശി നിഥിന മോളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഫുഡ് ടെക്നോളജി വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം. കോളേജ് വളപ്പില്‍ കാത്തുനിന്ന യുവാവ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലെ ഞരമ്പറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റ് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മലയാളത്തിലെ പ്രശസ്ത നടനാണ് ബാല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താരം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ആയി മാറുകയാണ്. ഈയടുത്താണ് ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞത്. സുഹൃത്തായ എലിസബത്ത് ആയിരുന്നു വധു. ഇപ്പോഴിതാ തട്ടിപ്പുകാരൻ ആയ മോൺസനുമായി ബാലക്ക് അടുത്ത ബന്ധമുണ്ട് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇതിനോടനുബന്ധിച്ചുള്ള ഒരു ശബ്ദ സന്ദേശം ഈ കഴിഞ്ഞ ദിവസം ലീക്ക് ആയിരുന്നു. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി തരാതെ ബാല ഒഴിഞ്ഞു മാറുകയും ചെയ്തു. ഇപ്പോഴിതാ ബാലയുടെ മറ്റൊരു കാര്യമാണ് ശ്രദ്ധനേടുന്നത്.
ആദ്യഭാര്യയും ബാലയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മോൺസൻ അത് ഒത്തുതീർപ്പാക്കാൻ ഇടനില നിന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അദ്ദേഹത്തിൻറെ വീട്ടിൽ വച്ച് തന്നെ ആയിരുന്നു അത്. ഈ സമയം ആദ്യഭാര്യയുടെ അഭിഭാഷകനും ബാലയുടെ അഭിഭാഷകയും കൂടെ ഉണ്ടായിരുന്നു. ആദ്യഭാര്യയുടെ അഭിഭാഷകനാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ വാർത്തയും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായി കൊണ്ടിരിക്കുകയാണ്. പിന്നീട് കോടതിയിൽ എത്തിയപ്പോൾ മോൺസനിൻ്റെ വണ്ടിയിലാണ് ബാല എത്തിയത് എന്ന് ഇദ്ദേഹം പറയുന്നു.
ഇതിനിടയിൽ താരം ഒരു ഫേസ്ബുക്ക് വീഡിയോയും ഇട്ടിരുന്നു. കേരളത്തിൽ വിവാദമായ ചർച്ചകൾ നടക്കുകയാണ് രണ്ടു ദിവസമായി. ചെന്നൈയിൽ ആയതിനാൽ മുഴുവൻ കാര്യങ്ങളും തനിക്ക് അറിയില്ല. തന്നാലാവുന്ന വിശദീകരണം നൽകിയിട്ടുണ്ട്. ചെറിയ ചില സംശയങ്ങൾ തനിക്ക് ഉണ്ടായിരുന്നു. ഒരു അയൽക്കാരൻറെ കാര്യത്തിൽ ഒരു ബന്ധവുമില്ലാത്ത തന്നെ ഉൾപ്പെടുത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇതിനു പുറകിൽ ആരോ കളിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ആ സംശയം ശരിയാണ് എന്ന് തോന്നിയതിനാലാണ് വീഡിയോ ചെയ്യുന്നത്.
സാധാരണ സിനിമ ഇറങ്ങുന്നതിനു മുമ്പ് ട്രെയിലർ ഇറങ്ങും. എങ്ങനെയെങ്കിലും ജീവിതത്തിൽ മുന്നേറാൻ നിൽക്കുകയാണ്. നിശബ്ദത പാലിക്കുന്നത് ഭീരു ആയതിനാൽ അല്ല. ട്രെയിലർ കാണിച്ചുതരാം എന്ന് പറഞ്ഞ് ഒരു ശബ്ദ സന്ദേശം താരം കാണിക്കുന്നു. തങ്ങളുടെ ലൈഫില് ഏറ്റവും വലിയ പ്രശ്നം ആ വ്യക്തിയാണ്. ആദ്യ ഭാര്യയെ കുറിച്ച് എന്ന് തോന്നിപ്പിക്കും വിധം ഒരു സ്ത്രീ പാലയോട് പറഞ്ഞ വാക്കുകളാണ്. എന്നാൽ ഇത് ആരാണെന്ന് വ്യക്തതയില്ല. ചിലപ്പോൾ ആവാം ചിലപ്പോൾ അല്ലായിരിക്കാം. മക്കളുടെ ഭാവിയോർത്ത് എല്ലാം വിട്ടുകൊടുക്കുകയാണ് എന്നും താരം പറയുന്നു.
ഏറ്റുമാനൂരിൽ ഓട്ടോ അപകടത്തിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ചയാൾ മരിച്ചു. ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലായിരുന്നു അപകടം. അതിരപ്പുഴ സ്വദേശിയായ ബിനുമോൻ ആർ (36) ആണ് വഴിയരികിൽ എട്ട് മണിക്കൂറോളം ആരും സഹായത്തിനില്ലാതെ മരണത്തിന് കീഴടങ്ങിയത്.
ഇന്നെലെ രാത്രി 12 മണിയോട് കൂടിയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ ഫുട്പാത്തിൽ ഇടിച്ച് കയറി മറിയുകയായിരുന്നു. അപകടം കണ്ട നാട്ടുകാർ ബിനുവിനെ ഓട്ടോയിൽ കയറ്റതിനു ശേഷം ആശുപത്രിയിലേക്ക് വിട്ടു.
എന്നാൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ബിനുവിനെ ആശുപത്രിയിൽ എത്തിക്കാതെ കടത്തിണ്ണയിൽ ഉപേക്ഷിച്ച് മടങ്ങി. രാവിലെ കടയുടമ എത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എട്ടു മണിക്കൂറോളം റോഡിൽ കിടന്ന ഇയാളെ ഫയർഫോഴ്സും പോലീസും എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബിനുവും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ബിനു വർഷങ്ങളായി അപസ്മാര ബാധിതനാണ്. എന്നാൽ ബിനു മദ്യലഹരിയിൽ തന്നോട് ഒച്ചവെച്ചതുകൊണ്ടാണ് താൻ കടത്തിണ്ണയില്‍ വിട്ടിട്ടുപോയതെന്ന് രാജേഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പോസ്മോർട്ടം റിപ്പോർട്ടിന് ശേഷമേ കൃത്യമായ മരണ കാരണം എന്താണെന്ന് വ്യക്തമാകൂ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
മക്കയിലെ നവാരിയയിൽ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണുമരിച്ചു. കുറ്റ്യാടി സ്വദേശി അജ്മൽ (30)ആണ് മരിച്ചത്. നവാരിയയിലെ കഫ്തീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു.
കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയമുണ്ടായ വാക്ക്തർക്കം മൂലം അടിപിടി ഉണ്ടായിരുന്നു. ഇതിൽ അജ്മലിന് പരിക്കും പറ്റിയിരുന്നു. പിന്നീട് കടയിൽ തന്നെ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.
പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരുന്നും തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍. രണ്ടു ദിവസത്തിനകം ഈ കേസില്‍ നിന്നു താന്‍ ഊരിവരുമെന്നും അതിനു ശേഷം കാണിച്ചുതരാമെന്നും വെല്ലുവിളിച്ചുവന്ന് പരാതിക്കാരില്‍ ഒരാളായ യാക്കൂബ് പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു യാക്കൂബിന്‍റെ ആരോപണം.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പേരും ബന്ധവും പറഞ്ഞാണ് മോന്‍സന്റെ ഭീഷണിയെന്നും അതിനായി പോലീസുകാരെത്തന്നെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ബുധനാഴ്ച ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയപ്പോൾ ഒരു പോലീസുകാരൻ വഴിയാണ് ഭീഷണി സന്ദേശം എത്തിച്ചത്.
തട്ടിപ്പുകേസില്‍ അറസ്റ്റിലായത് മോന്‍സനെ സംബന്ധിച്ച് ഒരു പ്രശ്നമേയല്ലെന്നും വിദേശരാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചു കിടക്കുന്ന വലിയ മാഫിയയുടെ ഭാഗമാണ് മോന്‍സനെന്നും ബോളിവുഡ് സിനിമ സ്റ്റൈലിലാണ് മോന്‍സന്റെ പ്രവര്‍ത്തനമെന്നും യാക്കൂബ് കൂട്ടിച്ചേര്‍ത്തു.
പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സണിന്‍റെ തട്ടിപ്പ്. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സണ്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.
സ്റ്റാര്‍ മാജിക് പരിപാടിയില്‍ തന്നെ വിളിച്ചു വരുത്തി അപമാനിച്ചുവെന്ന് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരുന്നു. അതിഥിയായി ചെന്ന പരിപാടിയില്‍ തന്നെ മറ്റ് അതിഥികള്‍ അപമാനിക്കുകയായിരുന്നു. ഇത് പരിപാടിയുടെ ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ തടഞ്ഞില്ല എന്നുമായിരുന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് പരിപാടിയില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചിരിക്കുകയാണ് നടന്‍ നിര്‍മല്‍ പാലാഴി.
തനിക്ക് ലഭിച്ച ഒരു മെസേജ് പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ”നീ കോഴിക്കോടുകാരന്‍ അല്ലേ. ഒരാളെ വിളിച്ച് വരുത്തി അപമാനിച്ചു വിട്ടപ്പോ നിനക്ക് സന്തോഷം ആയോ. നീയൊക്കെ എവിടുന്ന് നിന്നാ തുടങ്ങിയത് എന്ന് നിനക്ക് ഓര്‍മ്മയുണ്ടോടാ. തൊലി വെളുത്ത രണ്ട് പെണ്ണുങ്ങളെ കണ്ടപ്പോ നിനക്കൊക്കെ അവരുടെ മുന്നില്‍ സ്റ്റാര്‍ ആകാന്‍ വേണ്ടി പണ്ഡിറ്റിനെ നീയൊക്കെ കൂടെ അപമാനിച്ചു വിട്ടു അല്ലേ. നിന്റെ പ്രോഗ്രാം ഇവിടെ ഉണ്ടാകും. നീ വേഗം വാ ട്ടാ” എന്നായിരുന്നു മെസേജ്.
നിര്‍മല്‍ പാലാഴിയുടെ കുറിപ്പ്:
രണ്ട് വര്‍ഷമായി എല്ലാവരെയും പോലെ കലാകാരന്മാരുടെയും അവസ്ഥ മോശം ആണ്, അതുകൊണ്ട് തന്നെ ഒരു പ്രോഗ്രാമില്‍ പോയി പങ്കെടുത്തു. ആ ഷോ ഒരു ചാറ്റ് ഷോ ആയതു കൊണ്ട് മിണ്ടാതെ ഇരിക്കുവാന്‍ പറ്റില്ല. മിണ്ടാതെ ഇരിക്കുവാന്‍ അല്ല അവര്‍ എന്നെ വിളിക്കുന്നത്, എന്നിട്ട് പോലും ഞാന്‍ ആ ഷോയില്‍ എന്റെ സ്‌കിറ്റില്‍ സ്റ്റാര്‍സ് ഇമ്മിറ്റെഷനില്‍ അല്ലാതെ ഞാന്‍ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു, അത് എപ്പിസോഡ് കണ്ട സുഹൃത്തുക്കള്‍ക്ക് അറിയാം.
പിന്നെ ഒരു ഷോ ആകുമ്പോള്‍ മരം പോലെ നില്‍ക്കുവാന്‍ ആവില്ല പറ്റുന്ന പോലെ അതില്‍ കൂടേണ്ടി വരും അതിനാണ് അവര്‍ ക്യാഷ് തരുന്നത്. ആരെയും മനപൂര്‍വം കളിയാക്കിയിട്ടൊ അപമാനിച്ചിട്ടൊ ഇല്ല അങ്ങനെ ഒരു ശീലമോ ഇല്ല. കൊട്ടാരം കെട്ടാനോ സമ്പാദിച്ചു കൂട്ടാനോ അല്ല ഏത് ഒരു സാധാരണകാരനെയും പോലെ എന്നെ വിശ്വസിച്ചു കൂടെ നില്‍ക്കുന്ന കുടുംബത്തിനെ നോക്കണം.
ഞാന്‍ ഒരാളെയും അറിഞ്ഞുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല പറയുകയും ഇല്ല. ഇങ്ങനെയുള്ള മെസേജുകള്‍ ഒരുപാട് ആയി വരുന്നു. 20 വര്‍ഷമായി പ്രോഗ്രാം അവതരിപ്പിക്കുന്നു ആദ്യമായിട്ടാണ് ഇങ്ങനെ ഇതില്‍ അപ്പുറവും കേള്‍ക്കുന്നത്, എന്റെ ജീവിത വരുമാനം ആണ് അത് ശരിക്കും അറിഞ്ഞിട്ടു കൊണ്ട് തന്നെ പറയട്ടെ ആരെയും വേദനിപ്പിക്കുവാനായി ഞാന്‍ ഇനി ആ ഷോയില്‍ സ്‌കിറ്റ് ചെയ്യാന്‍ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോവുന്നില്ല.
‘പിന്നെ പ്രബീഷിനോട് മാത്രം കോഴിക്കോട്കാരന്‍ തന്നെയാണ് നീ അതല്ല എന്നും അറിയാം. എവിടെ പോയാലും തിരിച്ചു വരാന്‍ ഉള്ള സ്ഥലവും കോഴിക്കോട്ടേക്ക് തന്നെ നീ വാ ട്ടോ.. എന്ന് ഭീഷണി മുഴക്കിയത് കൊണ്ട് ഒരു കാര്യം പറയട്ടെ ഞാന്‍ എവിടെയാ വരേണ്ടത് നിന്റെ വീട്ടില്‍ വരണോ…? വരാം തലയില്‍ കയറി അങ്ങോട്ട് നിരങ്ങല്ലേ…’ സ്‌കിറ്റിനും ഇമ്മിറ്റെഷനും സപ്പോര്‍ട്ട് ചെയ്ത എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരായിരം നന്ദി…
സിനിമാതാരം ബൈജുവിനൊപ്പമുള്ള തന്റെ ചിത്രം മോർഫ് ചെയ്തു പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസന്റെ ഒപ്പമുള്ളതാക്കി മാറ്റിയെന്ന പരാതിയുമായി മന്ത്രി വി. ശിവൻകുട്ടി. താൻ ഇതു സംബന്ധിച്ച് ഡിജിപിക്കു പരാതി നൽകിയെന്നും പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നും ശിവൻകുട്ടി പറയുന്നു.‘ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം എന്ന രീതിയിൽ എന്നെയും ചേർത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോർഫ് ചെയ്ത് മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് എന്ന് ഞാൻ സംശയിക്കുന്നു.’ ശിവൻകുട്ടി പറഞ്ഞു.
പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഒരുപാട് കേസുകളും ഉന്നതരും രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പവും ചര്‍ച്ചയാവുകയാണ്. ഇതിനിടെ ഗായകന്‍ എം.ജി ശ്രീകുമാറിന് മോന്‍സണ്‍ സമ്മാനിച്ച ഒരു മോതിരത്തെ കുറിച്ച് പറയുന്ന വീഡിയോയും ചര്‍ച്ചയാവുകയാണ്.
ടോപ് സിംഗര്‍ പരിപാടിക്കിടെ തന്റെ മോതിരത്തെ കുറിച്ച് ചോദിച്ച രമേഷ് പിഷാരടിക്ക് എം.ജി ശ്രീകുമാര്‍ നല്‍കുന്ന മറുപടിയാണ് മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെ ശ്രദ്ധ നേടുന്നത്. എം.ജി ധരിച്ചിരിക്കുന്ന മോതിരം എവിടെ നിന്ന് കിട്ടി എന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോള്‍ അദ്ദേഹം നല്‍കുന്ന മറുപടിയാണ് വീഡിയോയിലുള്ളത്.
”എന്റെയൊരു ഫ്രണ്ടുണ്ട്. ഡോക്ടര്‍ മോന്‍സണ്‍. പുരാവസ്തു കളക്ഷനൊക്കെയുള്ള ഒരു ഡോക്ടറാണ് അദ്ദേഹം. പരിപാടിയില്‍ എം.ജി ഈ മോതിരം ഇട്ട് എനിക്കൊന്നു കാണണമെന്ന് അദ്ദേഹം എപ്പോഴും ആഗ്രഹം പറയും. അദ്ദേഹം തന്ന ഒരു ആന്റിക് പീസ് ആണിത്” എന്നാണ് എം.ജി. ശ്രീകുമാര്‍ പറയുന്നത്.
മോതിരത്തിലെ കറുത്ത കല്ല് എന്താണെന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോള്‍ എന്ത് കല്ലാണെന്ന് അറിയില്ല. ബ്ലാക്ക് ഡയമണ്ടോ, അങ്ങനെ പറയുന്ന എന്തോ ആണ് എന്നാണ് ഗായകന്‍ മറുപടി നല്‍കുന്നത്. തുടര്‍ന്ന് ഇത്തരത്തിലുള്ളവ ധരിക്കാന്‍ തങ്ങളും തയ്യാറാണെന്ന് രമേഷ് പിഷാരടിയും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും തമാശ രൂപേണ പറയുന്നുണ്ട്.
കോറം എന്ന ആന്റിക് വാച്ചിനെ കുറിച്ചും ഗായകന്‍ പറയുന്നു. ഇതെല്ലാം മോന്‍സന് തിരിച്ചു കൊടുക്കേണ്ടതാണെന്നും പറഞ്ഞു. ലോക്‌നാഥ് ബെഹ്‌റ, പൊലീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, കെ സുധാകരന്‍, നടന്മാരായ മോഹന്‍ലാല്‍, ബാല എന്നിവര്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.
അപ്രതീക്ഷിതമായി ബ്രേക്കിട്ട ടിപ്പർ ലോറിക്ക് പിന്നില്‍ ഇടിച്ച് കയറി സ്കൂട്ടര്‍ യാത്രികയായ നഴ്സിന് ദാരുണാന്ത്യം. അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്‍റെ ഭാര്യ സുനിതയാണ് (35) മരിച്ചത്. അങ്കമാലി മൂക്കന്നൂര്‍ എം. എ. ജി. ജെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു.
വീട്ടിൽനിന്ന് സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 7.15ഓടെ മൂക്കന്നൂര്‍ – തുറവൂര്‍ റോഡില്‍ ചുളപ്പുര ഭാഗത്തു വെച്ചാണ് അപകടം ഉണ്ടായത്. മുന്നില്‍ അതിവേഗം സഞ്ചരിക്കുകയായിരുന്ന ടിപ്പര്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ സുനിതയുടെ സ്കൂട്ടര്‍ ടിപ്പറിന് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.
തല ടിപ്പറിന് പിന്നിൽ ഇടിച്ച ശേഷം സുനിത തെറിച്ചുവീഴുകയായിരുന്നു. തലയും മുഖവും തകര്‍ന്ന് അവശനിലയിലായ സുനിതയെ ഉടനെ എം.എ.ജി.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
മദ്യലഹരിയിൽ വഴക്കുണ്ടാക്കിയ മകൻ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു. പിന്നീട് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു.
ചെട്ടികുളങ്ങര കാട്ടുവള്ളിൽ ക്ഷേത്രത്തിന് സമീപമാണ് സംഭവം. കഴുത്തിന് മുറിവേറ്റ കാട്ടുവള്ളി നാമ്പോലിൽ സുരേഷ് (50), ഇയാളുടെ മാതാവ് പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ രുഗ്മിണി (78) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രുഗ്മണിയുടെ നില ഗുരുതരമാണ്.
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷ് തന്‍റെ സ്വന്തം സ്‌കൂട്ടറിന് തീയിട്ട ശേഷം വീടിനും തീയിട്ടു. ഇത് കണ്ടു നിന്ന നാട്ടുകാര്‍ പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ അമ്മയുടെ കഴുത്തില്‍ കത്തിവെക്കുകയായിരുന്നു.
ആരെങ്കിലും അടുത്തെത്തിയാല്‍ കഴുത്തറുക്കും എന്ന ഭീഷണിയോടെയായിരുന്നു ഇയാള്‍ അമ്മയുടെ കഴുത്തില്‍ കത്തി വെച്ചത്. ഇത് കണ്ട് നിന്നവര്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അസഭ്യവര്‍ഷത്തോടെ ഭീഷണി തുടർന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ ഒരു ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്ന അതിരു കല്ലില്‍ കാല്‍തട്ടി നിലത്തേക്ക് വീണു. ഇതുകണ്ട് പ്രകോപിതനായ സുരേഷ് അമ്മയുടെ കഴുത്ത് അറുക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ ഇയാളുടെ കഴുത്തിലേക്ക് കത്തിവെച്ച് സ്വന്തം കഴുത്തും അറുക്കാന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസും അഗ്നിശമനയും ചേര്‍ന്ന് സുരേഷിനെ കീഴ്‌പ്പെടുത്തുകയും ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
രുഗ്മിണിയമ്മയുടെ കഴുത്തില്‍ ആഴത്തില്‍ മുറുവേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുരേഷിന്‍റെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് മാറ്റി. സുരേഷിന്‍റെ ഭാര്യയും മകനും ഭാര്യയുടെ വീട്ടിലാണ് താമസം.
മദ്യലഹരിയിലായിരുന്നു സുരേഷെന്ന് പൊലീസ് പറയുന്നു. മാവേലിക്കര പൊലീസ് കേസെടുത്തു. ഫോട്ടോഗ്രാഫറായിരുന്ന സുരേഷിന്‍റെ കംപ്യൂട്ടറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, സ്‌കൂട്ടര്‍ വീട്ടുപകരണങ്ങള്‍ എന്നിവ കത്തി നശിച്ചിട്ടുണ്ട്