Kerala

സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ യു​വ​തി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡ് പു​ത്ത​ന്‍​കാ​ട്ടു​ങ്ക​ല്‍ വീ​ട്ടി​ല്‍ ര​തീ​ഷ് (ഉ​ണ്ണി-40) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

തെ​ളി​വെ​ടു​പ്പി​നി​ടെ നാ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യെ​തു​ട​ര്‍​ന്ന് ക​ന​ത്ത സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ 11 ഓ​ടെ പ​ട്ട​ണ​ക്കാ​ട് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ആ​ര്‍.​എ​സ്.​ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡ് ത​ളി​ശ്ശേ​രി​ത്ത​റ വീ​ട്ടി​ല്‍ ഉ​ല്ലാ​സി​ന്റെ​യും സു​വ​ര്‍​ണ​യു​ടെ​യും മ​ക​ള്‍ ഹ​രി​കൃ​ഷ്ണ(26) കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ള്‍ വീ​ട്ട​മ്മ​മാ​ര​ട​ക്കം പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ചു.

പോ​ലീ​സി​നൊ​പ്പം ഫോ​റ​ന്‍​സി​ക്, ഫിം​ഗ​ര്‍ പ്രി​ന്റ് വി​ദ​ഗ്ദ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. ന​ട​ന്ന​തെ​ല്ലാം എ​ങ്ങ​നെ​യെ​ന്ന് വി​വ​രി​ച്ചും പോ​ലീ​സ് സേ​ന​യി​ലെ ഒ​രാ​ളെ ഡ​മ്മി​യാ​ക്കി ചെ​യ്തു കാ​ണി​ച്ചു​മാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. എ​ല്ലാം വി​വ​രി​ച്ചും ചെ​യ്തു കാ​ണി​ച്ചു. ത​ങ്കി​ക​വ​ല​യി​ല്‍ നി​ന്നും സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലെ​ത്തി​ച്ചു.

സ്വ​ന്തം വീ​ട്ടി​ലെ​ത്തി​ക്കാ​തെ പ്ര​തി​യു​ടെ വി​ട്ടി​ലെ​ത്തി​ച്ച​ത് എ​ന്തി​നെ​ന്ന് വി​ടി​ന​ക​ത്ത് ക​യ​റു​ന്ന​തി​നു മു​മ്പേ യു​വ​തി ചോ​ദി​ച്ചി​രു​ന്നു. ഒ​പ്പം ജോ​ലി ചെ​യ്യു​ന്ന ആ​ളെ​ക്കു​റി​ച്ചു സം​സാ​രി​ക്കാ​നാ​ണ് എ​ന്നു പ​റ​ഞ്ഞാ​ണ് മു​റി​യ്ക്കു​ള്ളി​ല്‍ ക​യ​റ്റി ഇ​രു​ത്തി​യ​ത്. അ​ക​ത്ത് ഇ​രു​ത്തി​യ ശേ​ഷം യു​വ​തി​യു​ടെ കൂ​ടെ ജോ​ലി ചെ​യ്യു​ന്ന ആ​ളെ​ക്കു​റി​ച്ചു ചോ​ദി​ച്ചു.

അ​യാ​ളെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ സ​മ്മ​തി​ക്കി​ല്ലെ​ന്നും അ​ങ്ങ​നെ ഉ​ണ്ടാ​യാ​ല്‍ യു​വ​തി​യേ​യും ഒ​പ്പം ജോ​ലി ചെ​യ്യു​ന്ന​യാ​ളെ​യും ത​ന്റെ ര​ണ്ടു മ​ക്ക​ളെ​യും കൊ​ന്ന​ശേ​ഷം നാ​ട് വി​ട്ടു​പോ​കു​മെ​ന്നും പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി.ത​ര്‍​ക്ക​മു​ണ്ടാ​യ​പ്പോ​ള്‍ അ​വ​ളെ മ​ര്‍​ദ്ദി​ച്ചു. ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ച് ത​ല ജ​ന​ലി​ല്‍ ഇ​ടി​പ്പി​ച്ചു.

ബോ​ധ​ര​ഹി​ത​യാ​യി നി​ല​ത്തു​വീ​ണ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു. തു​ട​ര്‍​ന്ന് ക​ഴു​ത്തി​ന് കു​ത്തി​പി​ടി​ക്കു​ക​യും മൂ​ക്കും വാ​യും പൊ​ത്തി​പി​ടി​ച്ച് ശ്വാ​സം മു​ട്ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി വി​വ​രി​ച്ചു. ഇ​തി​നി​ട​യി​ല്‍ യു​വ​തി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും പ്ര​തി​യെ ഫോ​ണി​ല്‍ വി​ളി​ച്ചു.

യു​വ​തി അ​ന്നു വീ​ട്ടി​ലേ​ക്കു വ​രി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഫോ​ണ്‍ ക​ട്ടു​ചെ​യ്തു. യു​വ​തി​യു​ടെ ഫോ​ണ്‍ സൈ​ല​ന്റ് ആ​ക്കി. മ​രി​ച്ചെ​ന്നു​റ​പ്പി​ച്ച ശേ​ഷം മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യാ​ന്‍ മു​റ്റ​ത്തേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യി. ഇ​റ​ങ്ങു​ന്ന​പ​ടി​യി​ല്‍ മൃ​ത​ദേ​ഹം വ​ച്ച​തോ​ടെ ക​മി​ഴ്ന്നു മ​ണ്ണി​ല്‍ വീ​ണു.

അ​പ്പോ​ള്‍ മു​തു​കി​ല്‍ ആ​ഞ്ഞു ച​വി​ട്ടി. അ​പ്പോ​ള്‍ മ​ഴ ക​ന​ത്ത​തി​നാ​ല്‍ മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യാ​തെ വ​ലി​ച്ചി​ഴ​ച്ച് വീ​ട്ടി​ലെ മ​റ്റൊ​രു മു​റി​യി​ല്‍ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​തെ​ല്ലാം ഡ​മ്മി​യെ വെ​ച്ചു ചെ​യ്തും കാ​ട്ടി​യാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.

കൊച്ചി: പ്രണയനൈരാശ്യത്തിന്റെ പേരിൽ പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിൽ വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് നിഗമനത്തിലാണ് പൊലീസ്. ഒരു മാസമായി പ്രതി രഖിൽ നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മനസ താമസിച്ചിരുന്ന വീടിന് സമീപം റൂം എടുത്ത് താമസിച്ചിരുന്നതായാണ് വിവരം. മാനസ താമസിച്ച വീടിനു മുന്നിൽ ആയിരുന്നു റൂം വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രഖിൽ പരിചയപ്പെടുത്തിയത്. ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടിൽ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരിൽ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നാടിനെ നടുക്കിയ കൊലപാതകമാണ് മാനസയുടേത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു മാനസ. കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ കൂട്ടുകാരികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് രഖിൽ എത്തിയത്. ‘നീയെന്തിന് ഇവിടെ വന്നു?’ എന്നായിരുന്നു രഖിലിനെ കണ്ട മാനസയുടെ പ്രതികരണമെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്.

ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും മാനസയുടെ മുറിയിൽ കയറിയ രഖിൽ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് വിവരം. വെടിശബ്ദം കേട്ട് നാട്ടുകാരും ഓടിക്കൂടി. മുറി തള്ളിത്തുറന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. കഴുത്തിന് പിറകിലും വയറിലുമാണ് വെടിയേറ്റത്. രഖിലിന് തലക്കാണ് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു. കണ്ണൂർ ജില്ലയിലെ നാറാത്ത് രണ്ടാം മൈൽ സ്വദേശിയാണ് മാനസ. കൊലയാളിയായ രഖിൽ തലശേരി സ്വദേശിയാണ്. ഇയാൾ കണ്ണൂരിൽ നിന്ന് തോക്ക് സംഘടിപ്പിച്ചാണ് കോതമംഗലത്തെത്തിയതെന്നാണ് സംശയം.

കാസർക്കോട് ജില്ലയിൽ വാക്സിനേഷൻ ക്യാമ്പിൽ കൂട്ടത്തല്ല്. രണ്ട് വാർഡുകൾക്ക് ആയി നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ മറ്റ് വാർഡിൽ നിന്ന് ആളുകൾ എത്തിയെന്ന് പറഞ്ഞാണ് തല്ല് നടന്നത്.

കാസർകോട് ജില്ലയിലെ മെഗ്രാൽപുത്തൂരിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവമെന്ന് റിപ്പോർട്ട് ചെയ്തു. ലീ​ഗ് പ്രവർത്തകരാണ് തല്ല് ഉണ്ടാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലെ ജനങ്ങൾക്ക് വാക്സിനെടുക്കുന്നതിനായാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നത്.

പുറത്ത് നിന്ന് എത്തി വാക്സിൻ സ്വീകരിച്ചവരെ ചോദ്യം ചെയ്യുകയും ഇത് തർക്കത്തിലേക്ക് വഴിമാറിയതുമാണ് കൂട്ടത്തല്ലിന് കാരണം. പലർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് കാവലിലാണ് ബാക്കിയുള്ളവർക്ക് വാക്സിനേഷൻ നൽകിയത്.

ഡെന്റൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്തിരുന്ന മാനസയുടെ കൊലപാതകത്തിനു കാരണം പ്രണയ നൈരാശ്യമെന്നു സൂചന. മാനസയെ മുൻപും രാഹിൽ പ്രണയാഭ്യർഥനയുമായി ശല്യപ്പെടുത്തിയിരുന്നു. എന്നാൽ ശല്യപ്പെടുത്തൽ രൂക്ഷമായതോടെ പൊലീസിൽ പരാതി നൽകുകയും പ്രശ്നം കണ്ണൂർ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കിയതുമാണ്.

ശല്യപ്പെടുത്തുകയില്ലെന്ന് രാഹിൽ ഉറപ്പു നൽകിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്. എന്നാൽ പക വളർന്നതാണ് മാനസയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സൂചന. കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു തന്നെയാണ് രാഹിൽ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രാഹിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.

രാഹിലിന് തോക്ക് എവിടെനിന്നു ലഭിച്ചു എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും വ്യക്തമാകാനുണ്ട്. മാനസ രണ്ടു മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഇവ രണ്ടും പൊലീസ് പരിശോധിക്കും. ഇതിലേക്കു വന്ന കോളുകളും രാഹിലിന്റെ മൊബൈൽ ഫോണിലെ വിവരങ്ങളും പരിശോധിച്ചാൽ കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്ന് അറിയാനാകും.

ഇരുവരും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നെന്നും സൂചനകളുണ്ട്. എന്നാൽ ഇവർ പരസ്പരം പ്രശ്നങ്ങൾ പറഞ്ഞു തീർത്തതായിരുന്നെന്നും സഹപാഠികളായിരുന്ന ചിലർ പറയുന്നു. മാനസയെ രാഹിൽ ക്ലോസ് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നു. ചെവിപ്പുറകിൽ വെടിയേറ്റ മാനസ ഉടൻ തന്നെ നിലത്തു വീണു. രാഹിലും സ്വയം വെടിയുതിർത്തു മരിക്കുകയായിരുന്നു.

നെല്ലിക്കുഴിയിൽ വെടിയേറ്റ് മരിച്ച മാനസയുടെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളെയാണ് ചോദ്യം ചെയ്യുന്നത്.നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റൽ കോളജിന് സമീപത്തെ ഒരു വീട്ടിലെ മുകളിലെ നിലയിലാണ് മാനസയും സുഹൃത്തുക്കളും താമസിച്ചിരുന്നത്.

ഉച്ചയോടെ മാനസയുടെ മുറിയിലെത്തിയ രാഹുൽ മാനസയുമായി ഒരു മുറിയിൽ നിൽക്കുന്നതിനിടെ വെടിയൊച്ച കേൾക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇവർ തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറ‍ഞ്ഞതെന്നാണ് സൂചന.

രാഖിൽ ഒരു മാസമായി നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മാനസ താമസിച്ചിരുന്ന വീടിന് സമീപം റൂം എടുത്ത് താമസിച്ചിരുന്നതായും വിവരം. മാനസ താമസിച്ച വീടിനു മുന്നിൽ ആയിരുന്നു റൂം വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രാഖിൽ പറഞ്ഞിരുന്നത്. ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടിൽ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരിൽ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇരുവരും പരിചയപ്പെട്ടത് സമൂഹമാധ്യമത്തിലൂടെയാണ്. രാഖില്‍ മാനസയുമായി സൗഹൃദത്തിലായത് ഇന്‍സ്റ്റാഗ്രാമിലൂടെയെന്ന് ബന്ധുക്കള്‍. പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് പിരിഞ്ഞു. പൊലീസ് മധ്യസ്ഥതയില്‍ തര്‍ക്കം പരിഹരിച്ചിരുന്നുവെന്നും വിവരം. മാനസയെ രാഖിൽ ക്ലോസ് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നു. ചെവിപ്പുറകിൽ വെടിയേറ്റ മാനസ ഉടൻ തന്നെ നിലത്തു വീണു.

രാഖിലും സ്വയം വെടിയുതിർത്തു മരിക്കുകയായിരുന്നു. മാനസ ഏതാനും പെൺകുട്ടികൾക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഹിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച, ഉച്ചയ്ക്കു മൂന്നുമണിയോടെ പെണ്‍കുട്ടികള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രാഖിൽ വീട്ടിലെത്തിയതെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവതികള്‍ പറയുന്നു. ഇയാളെന്തിനാണ് ഇവിടെ വന്നത് എന്നു ചോദിച്ച് എഴുന്നേറ്റ മാനസയെ കയ്യില്‍ പിടിച്ചു ബലമായി ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി.

മുറിയില്‍ നിന്നു ബഹളം കേട്ട് കൂടെയുണ്ടായിരുന്ന കുട്ടികള്‍ മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് എല്ലാവരും ബഹളം വച്ചതോടെ അടുത്ത വെടിയും മുഴങ്ങി. കതക് തുറന്ന് അകത്തു ചെല്ലുമ്പോള്‍ രണ്ടു പേരും വെടിയേറ്റു വീണു കിടക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് പറയുന്നു.

എറണാകുളം കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി. മൃതദേഹം ചാക്കിലാക്കി മണല്‍കൂനയില്‍ താഴ്ത്തിയ നിലയിലായിരുന്നു. അസം സ്വദേശി രാജാദാസ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളി സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു.

പുതൃക്കയിലെ അള്‍ട്ടിമ പവര്‍സ് ഇന്റര്‍ലോക്ക് നിര്‍മാണ യൂണിറ്റിലാണ് അതിദാരുണമായ കൊലപാതകം നടന്നത്. രാവിലെ ജോലിക്കെത്തിയ സ്ത്രീകള്‍ പരിശോധന നടത്തിയപ്പോഴാണ് ഷെഡ് മുതല്‍ തൊട്ടടുത്തുള്ള മണല്‍ കൂന വരെ രക്തം ശ്രദ്ധയില്‍ പെട്ടത്. മണല്‍ കൂന ഇളക്കിമാറ്റിയത് പോലെയും കണ്ടു. ഇതോടെ മണല്‍ മാറ്റി നോക്കുകയിരുന്നു

അസം സ്വദേശിയായ രാജാദാസിന് ഒപ്പം താമസിച്ചിരുന്ന ബംഗാളില്‍ നിന്നുള്ള ദീപന്‍ കുമാര്‍ ദാസ് നാടുവിട്ടതായി ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്ക് അറിയിച്ചു. ഇയാള്‍ പിടിയിലായാല്‍ മാത്രമേ കൊലപാതക കാരണം വ്യക്തമാകൂ. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍സുഹൃത്ത് വെടിവച്ചു കൊന്നു. കണ്ണൂര്‍ സ്വദേശിയായ മാനസയാണ് കൊല്ലപ്പെട്ടത്. ഇരുപത്തിനാലു വയസ്സുണ്ട്. വെടിവച്ച കണ്ണൂര്‍ സ്വദേശിയായ രാഗിന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിന് സമീപത്താണ് സംഭവം നടന്നത്. കൊല്ലപ്പെട്ട മാനസ ഹൗസ് സര്‍ജസി പഠിക്കുകയായിരുന്നു. കോളേജിനു സമീപത്തെ ഇവരുടെ താമസ സ്ഥലത്തു വച്ചാണ് കൊലപാതകം നടന്നത്. തോക്കുമായി എത്തിയ പ്രതി മാനസയെ വിളിച്ചു മാറ്റി നിര്‍ത്തിയ ശേഷം പോയിന്റ് ബ്‌ളാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവര്‍ തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നു വെന്നും പിന്നീട് അകന്നതാണെന്നും പറയപ്പെടുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം തുടങ്ങി,

രാഗിന്‍ സ്ഥിരമായി മാനസയെ ശല്യപ്പെടുത്താറുണ്ടായിരുന്നു എന്ന വിവരവും ഇതോടൊപ്പം ലഭിക്കുന്നുണ്ട്. പിണങ്ങി പിരിഞ്ഞ മാനസയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ കോതമംഗലത്ത് എത്തിയതെന്നാണ് കരുതുന്നത് . തോക്ക് കണ്ണൂരില്‍ നിന്നും ഇയാള്‍ കൊണ്ടുവന്നതാണെന്നും സൂചനയുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തും.

യുവതി ചാടുന്നത് കണ്ട് വഴിയരികില്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന സ്ത്രീകള്‍ നിലവിളിച്ചു.നാട്ടുകാരും പൊലീസും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടും കല്ലടയാറ്റില്‍ ചാടിയ യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം കടപുഴ പാലത്തില്‍ നിന്നും കിഴക്കേകല്ലട നിലമേല്‍ സൈജു ഭവനില്‍ സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണന്‍ കല്ലടയാറ്റിലേക്ക് ചാടുമ്പോൾ പാലത്തിന്റെ കിഴക്കേ കരയില്‍ കിഴക്കേ കല്ലട പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു.ഇതോടെ പൊലീസ് ഓടിയെത്തി കടപുഴ ടൂറിസത്തിന്റെ ശിക്കാര ബോട്ടില്‍ യുവതിയെ കരക്കെത്തിച്ചു. കരക്കെത്തിക്കുമ്പോളും  രേവതിക്ക് ജീവനുണ്ടായിരുന്നു.

എന്നാല്‍, ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് യുവതി മരിച്ചത്. കടപുഴ പാലത്തിന് കിഴക്കുവശം കിഴക്കേകല്ലട എസ്‌ഐ ബി അനീഷ് വാഹന പരിശോധന നടത്തുമ്ബോഴാണ് റോഡരികില്‍ മുട്ടവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ ഒരു പെണ്‍കുട്ടി പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയതായി വിളിച്ചുകൂവിയത്. ഉടനെ താഴെ എത്തിയ എസ്‌ഐ അനീഷും സംഘവും വള്ളം ഇറക്കി താഴെ എത്തി നല്ല ഒഴുക്കും ആഴവുമുള്ള ഭാഗത്ത് ആയിട്ടും യുവതിയെ കണ്ടെത്തി. രക്ഷിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു എസ്‌ഐയും സഘവും എന്നാല്‍ മരണം സംഭവിച്ചു. താലിയിലെ സൈജു എന്ന പേരുവച്ച്‌ സമൂഹമാധ്യമത്തില്‍ പടം നല്‍കി അന്വേഷിച്ചതോടെയാണ് രേവതിയാണ് മരിച്ചതെന്ന് മനസിലായത്.

രേവതി കൃഷ്ണന്‍ ആത്മഹത്യ ചെയ്തത് വിവാഹ വേളയില്‍ സ്വര്‍ണം കുറഞ്ഞുപോയെന്ന ഭര്‍തൃ വീട്ടുകാരുടെ കുറ്റപ്പെടുത്തലിനെ തുടര്‍ന്നെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മരണത്തെക്കുറിച്ച്‌ രേവതിയുടെ ബന്ധുക്കള്‍ പറയുന്നതിങ്ങനെ.നിര്‍ധനകുടുംബമാണ് രേവതിയുടേത്. കോവിഡ് കാലമായതിനാല്‍ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭര്തൃവീട്ടിലെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടര്‍ന്നെന്നാണ് പരാതി.

കാലില്‍ കിടക്കുന്ന വെള്ളിക്കൊലുസ് എത്രപവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹധനസഹായമായ 70,000 രൂപകൊണ്ട് സ്വര്‍ണകൊലുസ് വാങ്ങിനല്‍കി. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനം. ഇങ്ങനെ ഭര്‍ത്തൃവീട്ടില്‍ രേവതിക്കുണ്ടായ മാനസീക ബുദ്ധിമുട്ട് പൊലീസിനോട് വിശദമായി നല്‍കിയിട്ടുണ്ട്.

‘നിങ്ങളുടെ അച്ഛന് കൂടുതല്‍ പണമുള്ള പെണ്ണിനെയാണ് ആവശ്യം, അതുകൊണ്ട് ഞാന്‍ പോകുന്നു’ വിദേശത്തുള്ള ഭര്‍ത്താവിനു ഇങ്ങനെ വാട്‌സ്‌ ആപ്പ്‌ സന്ദേശം അയച്ച ശേഷമാണ് വീടുവിട്ടിറങ്ങിയ യുവതി ആറ്റിലേക്കു ചാടിയത്. സന്ദേശം കിട്ടിയതിന് പിന്നാലെ സൈജു ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും രേവതി ഫോണ്‍ എടുത്തില്ല.

ഉടന്‍ തന്നെ കൈതക്കോട്ടുള്ള രേവതിയുടെ മാതാവിനെവിളിച്ചുവിവരം പറഞ്ഞു. മാതാവ് ഫോണ്‍ വിളിച്ചിട്ട് ബെല്‍ അടിച്ചതേയുള്ളു. അവര്‍ ഓട്ടോറിക്ഷ വിളിച്ച്‌ കിഴക്കേ കല്ലട സൈജുവിന്റെ വീട്ടിലെത്തി എന്നാല്‍ ഫോണ്‍ വീട്ടിൽ വച്ചിരിക്കുന്നത് കണ്ടത്. പരിസരത്ത് കാണാതെ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ആറ്റില്‍ ചാടിയ വിവരമറിയുന്നത്.

കൈതക്കോട് ചെറുപൊയ്ക കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകള്‍ രേവതിയും സൈജുവും കഴിഞ്ഞ വര്‍ഷം ആഗസ്ത്‌ 30നാണ്‌ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുശേഷം സൈജു ജോലിസ്ഥലത്തേക്ക് തിരികെപ്പോയിരുന്നു.

തുടര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് സൈജുവിന്റെ അച്ഛന്‍ ബാലന്‍ രേവതിയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി രേവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. രേവതിയുടെ മൊബൈല്‍ ഫോണും ഡയറിയും സൈജുവിന്റെ വീട്ടില്‍നിന്ന് കിഴക്കേകല്ലട പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കിഴക്കേ കല്ലട പൊലീസ് അന്വേഷണം തുടങ്ങി. ഭര്‍തൃപിതാവ് അര്‍ബുദരോഗത്തിന് ചികില്‍സയിലാണ്. സമൂഹമാധ്യമത്തില്‍ അടക്കം പൊലീസ് പരിശോധന നടത്തുന്നുണ്ട്. പോരുവഴിയില്‍ വിസ്മയ, കുന്നത്തൂരില്‍ ധന്യദാസ്, ഇപ്പോള്‍ രേവതീകൃഷ്ണന്‍ അടുത്തടുത്ത സമയങ്ങളില്‍ നടന്ന മരണങ്ങള്‍ ജനത്തെ നടുക്കിയിരിക്കയാണ്. 23കാരിയുടെ മൃതദേഹം ഇന്ന് വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ശനിയാഴ്ച സൈജു നാട്ടിലെത്തിയശേഷം മൃതദേഹം സംസ്കരിക്കും.

 

വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവിന് വാട്സ്ആപ്പിൽ ആത്മഹത്യാസന്ദേശം അയച്ച് വീട് വിട്ടിറങ്ങിയ യുവതി ആറ്റിൽച്ചാടി ജീവനൊടുക്കി. കിഴക്കേകല്ലട നിലമേല്‍ സൈജു ഭവനില്‍ സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാ (23)ണ് മരിച്ചത്. ‘നിങ്ങളുടെ അച്ഛന് കൂടുതല്‍ പണമുള്ള പെണ്ണിനെയാണ് ആവശ്യം, അതുകൊണ്ട് ഞാന്‍ പോകുന്നു’വെന്നായിരുന്നു സന്ദേശം.

വ്യാഴാഴ്ച പകല്‍ 11നാണ് യുവതി കടപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്കു ചാടിയത്. പ്രദേശവാസികള്‍ രക്ഷിച്ചു കരയ്ക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കൈതക്കോട് ചെറുപൊയ്ക കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകള്‍ രേവതിയും സൈജുവും കഴിഞ്ഞ വര്‍ഷം ആഗസ്ത് 30നാണ് വിവാഹിതരായത്.

വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം സൈജു ജോലിസ്ഥലത്തേക്ക് തിരികെപ്പോയിരുന്നു. തുടര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് സൈജുവിന്റെ അച്ഛന്‍ ബാലന്‍ രേവതിയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി രേവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10നാണ് രേവതി വീടുവിട്ടിറങ്ങിയത്.

രേവതിയെ കാണാതായവിവരം ഭര്‍തൃവീട്ടുകാര്‍ അച്ഛനമ്മമാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് രേവതിയുടെ അമ്മയും സഹോദരി രമ്യയും പരാതി നല്‍കാന്‍ കിഴക്കേകല്ലട പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കല്ലടയാറ്റില്‍ യുവതി ആത്മഹത്യചെയ്തത് അറിഞ്ഞത്. രേവതിയുടെ മൊബൈല്‍ ഫോണും ഡയറിയും സൈജുവിന്റെ വീട്ടില്‍നിന്ന് കിഴക്കേകല്ലട പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മരണത്തെക്കുറിച്ച് രേവതിയുടെ ബന്ധുക്കള്‍ പറയുന്നതിങ്ങനെ. നിര്‍ധനകുടുംബമാണ് രേവതിയുടേത്. കോവിഡ് കാലമായതിനാല്‍ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭര്തൃവീട്ടിലെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടര്‍ന്നെന്നാണ് പരാതി.

കാലില്‍ കിടക്കുന്ന വെള്ളിക്കൊലുസ് എത്രപവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹധനസഹായമായ 70,000 രൂപകൊണ്ട് സ്വര്‍ണകൊലുസ് വാങ്ങിനല്‍കി. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനം.

ഇങ്ങനെ ഭര്‍ത്തൃവീട്ടില്‍ രേവതിക്കുണ്ടായ മാനസീക ബുദ്ധിമുട്ട് പൊലീസിനോട് വിശദമായി നല്‍കിയിട്ടുണ്ട്. കിഴക്കേ കല്ലട പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ശനിയാഴ്ച സൈജു നാട്ടിലെത്തിയശേഷം മൃതദേഹം സംസ്കരിക്കും.

ചങ്ങനാശേരി ബൈപാസിൽ രക്തക്കറ പുരണ്ടതിന്റെ ഞെട്ടലിലും സങ്കടത്തിലുമാണ് നാട്ടുകാർ. ലോക്ഡൗൺ ഇളവുകൾക്കു പിന്നാലെ കഴിഞ്ഞ ഒരു മാസമായി ബൈപാസിൽ അമിതവേഗത്തിൽ യുവാക്കൾ ബൈക്കുകളിൽ ചീറിപ്പായുന്നതായി പലരും പരാതിപ്പെട്ടിരുന്നു. ഇതിനിടയിലാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ മൂന്നു പേരും റോഡിലേക്കു തെറിച്ചുവീണു. ശരത്തും സേതുനാഥും സംഭവസ്ഥലത്തു തന്നെ മരിച്ചു. ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. മുരുകനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വൈകുന്നേരം മുതൽ 2 ബൈക്കുകളിലായി യുവാക്കൾ ബൈക്കുകളിൽ ബൈപാസിലൂടെ അമിതവേഗത്തിലെത്തി അഭ്യാസപ്രകടനം നടത്തിയിരുന്നതായും ശരത്ത് അപകടത്തിൽപെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ബൈക്ക് നിർത്താതെ കടന്നുകളഞ്ഞതായും നാട്ടുകാർ ആരോപിച്ചു. സംഭവത്തെത്തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.

‌ചിതറിത്തെറിച്ചു കിടക്കുന്ന ശരീരഭാഗങ്ങളും വാഹനങ്ങളുടെ അവശിഷ്ടങ്ങളും ഉൾപ്പെടെ അതിദാരുണമായ ദൃശ്യമാണ് അപകടവിവരം അറിഞ്ഞ് എത്തിയവർ കണ്ടത്. ദേഹമാസകലം രക്തവുമായി റോഡിൽ കിടന്നവരെ അവിടെ നിന്ന് എടുക്കാൻ പോലും അധികമാർക്കും ധൈര്യമുണ്ടായിരുന്നില്ല. പൊലീസിന്റെ സഹായത്തോടെ ഇവരെ മാറ്റിയതിനു ശേഷം അഗ്നിരക്ഷാസേനയുടെ സഹായത്തോടെ റോഡ് കഴുകി വൃത്തിയാക്കി. ഇതിനു ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്. സ്വർണപ്പണികളുമായി ബന്ധപ്പെട്ട് മുരുകനും സേതുനാഥും യാത്രകൾ പോകുന്നത് പതിവായിരുന്നു. അന്ത്യയാത്രയിലും ഇവർ ഒരുമിച്ചായത് നാട്ടുകാർക്കും ബന്ധുക്കൾക്കും വേദനയായി. സേതുനാഥിന്റെയും മുരുകൻ ആചാരിയുടെയും പക്കൽ നിന്ന് 5 ലക്ഷം രൂപ ലഭിച്ചതായി പൊലീസ് പറഞ്ഞു.മുരുകന്റെ ഭാര്യ ആശാലത, മക്കൾ : രാഹുൽ, ഗോകുൽ.സേതുനാഥിന്റെ ഭാര്യ രഞ്ജിനി, മക്കൾ : ലക്ഷ്യ, അക്ഷയ്, വേദ.

നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതും കാര്യമായ പരിശോധനകൾ ഇല്ലാത്തതും പുതുതലമുറ ബൈക്കുകളുമായി ചീറിപ്പായാനുള്ള ഇടമാക്കി ബൈപാസ് തിരഞ്ഞെടുക്കാൻ കാരണമാകുന്നതായി ആക്ഷേപമുണ്ട്. ഇരുവശത്തേക്കുമുള്ള അപകടകരമായ ബൈക്ക് റേസിങ് പേടിച്ച് റോഡിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. മോഡിഫിക്കേഷൻ വരുത്തിയതും നമ്പർ പ്ലേറ്റ് മറച്ചതുമായ ബൈക്കുകൾ കൂടുതലായി അഭ്യാസപ്രകടനങ്ങൾക്കായി ഇവിടേക്ക് എത്തിക്കുന്നതായും പരാതികളുണ്ട്. ബൈപാസിൽ പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Copyright © . All rights reserved