സുനന്ദ പുഷ്കറിന്‍റെ ദൂരൂഹ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂര്‍ വിചാരണ നേരിടേണ്ടി വരുമോ. അതോ വിചാരണയ്ക്ക് മുമ്പുതന്നെ കുറ്റവിമുക്തനാക്കപ്പെടുമോ. ഈ ചോദ്യങ്ങള്‍ക്കള്ള ഉത്തരം ഡല്‍ഹി റോസ് അവന്യൂ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജ് ഗീതാഞ്ജലി ഗോയല്‍ ഇന്ന് നല്‍കും. ഐ.പി.സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂറിനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവ് ലഭിക്കാം.
തരൂരിനെതിരെ കുറ്റം ചുമത്തുന്നിതില്‍ ഡൽഹി റോസ്അവന്യൂ കോടതി വിധി പറയും. ആത്മഹത്യ പ്രേരണാ കുറ്റമോ, കൊലക്കുറ്റമോ ചുമത്തണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. മരണകാരണം പോലും കണ്ടെത്താന്‍ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെടുന്നു.
ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് കേസെങ്കിലും കൊലപാതകത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് വാദത്തിനിടെ പൊലീസ് പറഞ്ഞത്. തനിക്കെതിരെ തെളിവുകൾ ഇല്ല. മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സുനന്ദയ്ക്ക് സംഭവിച്ചത് അപകട മരണമാകാമെന്നും ശശി തരൂര്‍ വാദിച്ചു. 2014 ജനുവരി പതിനേഴിനായിരുന്നു ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കൊലപാതമാണെന്ന് അവകാശപ്പെട്ടെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. ഒടുവില്‍ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
ബാങ്കിനു മുന്നിൽ ക്യൂ നിന്നയാൾക്ക് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പെറ്റി എഴുതിയത് ചോദ്യം ചെയ്ത 18 വയസ്സുകാരിക്ക് എതിരെ ജോലി തടസ്സപ്പെടുത്തി എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്ക് എതിരെയാണ് ചടയമംഗലം പൊലീസ് കേസ് എടുത്തത്.
പെറ്റി ലഭിച്ചയാളും പൊലീസും തമ്മിൽ തർക്കമുണ്ടാകുന്നതു കണ്ട ഗൗരിനന്ദ എന്താണ് പ്രശ്നം എന്ന് തിരക്കിയപ്പോൾ പൊലീസ് ഗൗരിക്ക് എതിരെയും പെറ്റി എഴുതാൻ ശ്രമിച്ചെന്നും അതു പറ്റില്ലെന്നു പറഞ്ഞപ്പോൾ അസഭ്യം വിളിച്ചെന്നും അതിൽ പ്രതിഷേധിച്ചപ്പോൾ കേസ് എടുത്തെന്നും യുവജന കമ്മിഷനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ദിവസങ്ങൾക്കു മുൻപ്, വാക്സീൻ വിതരണത്തിൽ ക്രമേക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് എതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തത് വിവാദമായിരുന്നു. ഇതെത്തുടർന്ന് അഞ്ച് വനിതാ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് മൂന്നു ദിവസം ജയിൽ കഴിയേണ്ടിവന്നു. പൊലീസും പെൺകുട്ടിയും തമ്മിലുള്ള വാഗ്വാദത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവത്തിൽ പരാതി ലഭിച്ചെന്നും കൊല്ലം റൂറൽ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവർത്തകർ വഴി അറിയിച്ചെങ്കിലും മാപ്പ് പറയില്ലെന്ന് മറുപടി നൽകിയതായി ഗൗരിനന്ദ പറഞ്ഞു. ഗൗരിനന്ദ ചില ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയിട്ടു വരികയായിരുന്നു ഞാൻ. എടിഎമ്മിൽ നിന്നു പണമെടുക്കാനാണ് ബാങ്കിന് സമീപത്തേക്കു വന്നത്. ബാങ്കിലേക്കു കയറാനുള്ളവരുടെ ക്യൂ അവിടെ ഉണ്ടായിരുന്നു. ക്യൂവിൽ, നിന്നിരുന്ന പ്രായമുള്ള ഒരാളും പൊലീസുമായി വാക്കുതർക്കം നടക്കുന്നത് കണ്ട് ഞാൻ അദ്ദേഹത്തോട് എന്താണ് പ്രശ്നമെന്നു ചോദിച്ചു. അനാവശ്യമായി പെറ്റി എഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്പോൾ പൊലീസുകാർ എന്നോട് പേരും മേൽവിലാസവും ചോദിച്ചു. എന്തിനാണെന്നു ചോദിച്ചപ്പോൾ സാമൂഹിക അകലം പാലിക്കാത്തിന് എനിക്ക് പെറ്റി നൽകുകയാണെന്നു പറഞ്ഞു. ഇവിടെ സിസിടിവി ക്യാമറ ഉണ്ടല്ലോ എന്നും ഞാൻ സാമൂഹിക അകലം പാലിച്ചിട്ടുണ്ടല്ലോ എന്നും തിരിച്ചു ചോദിച്ചു. അപ്പോൾ അവർ എന്നെ ഒരു അശ്ലീല വാക്കു പറഞ്ഞു. നീ സംസാരിക്കാതെ കയറിപ്പോകാനും പറഞ്ഞു. എന്നെ തെറി പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ ശബ്ദമുയർത്തി മറുപടി നൽകിയത്. നീ ഒരു ആണായിരുന്നെങ്കിൽ നിന്നെ പിടിച്ചു തള്ളുമായിരുന്നു എന്നും പൊലീസ് പറഞ്ഞു.’
വള്ളികുന്നത്ത് നവവധു തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്ന് കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
സ്ത്രീധന പീഡനത്തിന് കേസെടുത്ത പോലീസ് സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമന്‍, സുലോചന എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവര്‍ നിരന്തരമായി നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതികള്‍ക്കെതിരെ സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി. അറസ്റ്റ്, നീതി നടപ്പാകുന്നുവെന്ന പ്രതീക്ഷ നല്‍കുന്നതായി സുചിത്രയുടെ അമ്മ പറഞ്ഞു.
ഓച്ചിറ സ്വദേശിനി 19 വയസുള്ള സുചിത്രയാണ് ഭര്‍ത്താവ് വിഷ്ണുവിന്റെ വീട്ടില്‍ ജൂണ്‍ 22ന് തൂങ്ങിമരിച്ചത്. 51 പവന്‍ സ്വര്‍ണമാണ് വിവാഹത്തിന് നല്‍കിയത്. ഇരുചക്ര വാഹനം നല്‍കാമെന്ന് സുചിത്രയുടെ പിതാവ് വാഗ്ദാനം ചെയ്തപ്പോള്‍ ആഡംബരക്കാര്‍ വേണമെന്ന് പ്രതി ഉത്തമന്‍ ആവശ്യപ്പെട്ടു. കാര്‍ നല്‍കിയ ശേഷമായിരുന്നു വിവാഹം.
വിവാഹശേഷം ഭര്‍ത്താവിന്റെ സഹോദരിയുടെ കടം തീര്‍ക്കാനായി 10 ലക്ഷം രൂപ കൂടി പ്രതികള്‍ ആവശ്യപ്പെട്ടു. പണത്തിനായുള്ള നിരന്തര സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. വിവാഹം നടന്ന് വെറും മൂന്നു മാസം തികയുമ്പോള്‍ ആയിരുന്നു സംഭവം.
വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞതോടെ സൈനികനായ ഭര്‍ത്താവ് ജാര്‍ഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. അതിനു ശേഷമായിരുന്നു ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ഉപദ്രവം രൂക്ഷമായത്.
സുചിത്രയെ വിവാഹം കഴിക്കും മുന്‍പ് വിഷ്ണുവിന്റെ ഒരു വിവാഹം മുടങ്ങിയിരുന്നു. വിവാഹത്തിന് ഏതാനും ദിവസം ബാക്കിനില്‍ക്കെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. അവരുടെ മൊഴിയും കേസില്‍ നിര്‍ണായകമായി.
ജൂണ്‍ 22ന് പ്രതി സുലോചന സുചിത്രയെ പണം ആവശ്യപ്പെട്ട് ശകാരിച്ചിരുന്നു. അസഭ്യവര്‍ഷം രൂക്ഷമായതോടെ സുചിത്ര മുറിയില്‍ കയറി കതകടച്ചു. ഏറെ നേരം പുറത്തു വരാതിരുന്നതോടെ വാതില്‍ ചവിട്ടിത്തുറന്ന് മുറിയില്‍ കയറിയപ്പോഴാണ് സുചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിടക്കയില്‍ പ്ലാസ്റ്റിക് സ്റ്റൂള്‍വച്ച് കയറി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് സ്വന്തം കുടുംബത്തിലെ അന്തഛിദ്രം മറച്ചുവെച്ചാണ് നടനും എംഎല്‍എ യുമായ മുകേഷ് തനിക്കെതിരേ അസത്യ പ്രചരണം നടത്തിയതെന്നു കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. തന്റെ കുടുംബചിത്രത്തില്‍ പരിഹാസം എഴുതുന്ന സമയത്ത് സ്വന്തം കുടുംബം അകന്നുപോയത് അദ്ദേഹം മറച്ചു വെച്ചു ജനങ്ങളെ കബളിപ്പിച്ചെന്നും മുകേഷിനെതിരേ പോലീസും വനിതാകമ്മീഷനും കേസെടുക്കണമെന്നും പറഞ്ഞു.
കുടുംബ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മുകേഷിന്റെ കുടുംബ പ്രശ്നങ്ങള്‍ പൊതു സമൂഹത്തില്‍ വലിച്ചിഴയ്ക്കാതിരുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് തന്നെ മുകേഷിന്റെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളുടെ വിവരം കിട്ടിയിരുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. മുകേഷിനെതിരെ കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ബിന്ദൃകൃഷ്ണയായിരുന്നു.
താൻ കുടുംബത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവച്ചപ്പോൾ അതിൽ പരിഹാസരൂപത്തിൽ മുകേഷ് കമന്റ് എഴുതിയിരുന്നു. പരിഹാസ കമന്റുകൾ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നിൽ നിന്നും അകന്നു എന്ന യാഥാർത്ഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു. തനിക്കെതിരേ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണെന്നും പറഞ്ഞു.
മുകേഷും ഭാര്യയും വേര്‍പിരിയാന്‍ പോകുന്നുവെന്നും വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഹര്‍ജി നല്‍കിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ബിന്ദുകൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റും വന്നത്. 14 വയസ്സുള്ള വിദ്യാർഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം.മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണെന്നും പറഞ്ഞു.
മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കാലത്ത് മേതില്‍ ദേവിക നിശബ്ദമായിരുന്നത് അവരുടെ സ്വഭാവത്തിലെ കുലീനത വെളിവാക്കുന്നതായിരുന്നു എന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് മുകേഷിന് എതിരെ ഒരു വാക്ക് കൊണ്ടു പോലും എതിരഭിപ്രായം പറയാൻ അവർ തയ്യാറായില്ല. ഭാര്യ എന്ന നിലയിൽ മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്.
മുന്‍ ഭാര്യ സരിതയുടെ കാര്യത്തില്‍ തന്നെ മുകേഷിന്റെ സ്ത്രീകളോടുള്ള പെരുമാറ്റം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണെന്ന് ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ മുകേഷിന്റെ കുടുംബപ്രശ്നം യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധം ആക്കാതിരുന്നതും മേതില്‍ ദേവിക ഒന്നും പറയാന്‍ കൂട്ടാക്കാതിരുന്നതും സ്ത്രീകളുടെ കഴിവുകേടല്ല എന്ന് മനസ്സിലാക്കാൻ എം.മുകേഷിന് കഴിയാതെപോയി എന്നും പറയുന്നു. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പൊലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണമെന്നും പറഞ്ഞു.
തനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണ്. പച്ചക്കള്ളങ്ങൾ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടു. എം.മുകേഷിനെതിരെ അസത്യ പ്രചരണങ്ങൾ നടത്താനോ അദ്ദേഹത്തിന്റെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾക്ക് മറുപടി പറയാനോ ഞങ്ങൾ ശ്രമിച്ചിരുന്നില്ല എന്നും പറയുന്നു.
മുകേഷിനോട് തനിക്ക് ഒരു വ്യക്തിവൈരാഗ്യവുമില്ലെന്ന് നര്‍ത്തകി മേതില്‍ ദേവിക. വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനത്തോടാണ് ദേവികയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് വരെ കാത്തു. അത് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ടു. മുകേഷിന്‍റെ കുടുംബത്തോട് എനിക്ക് പ്രശ്നമില്ല. മുകേഷിനോടും പ്രശ്നമില്ല. കഴിഞ്ഞ ദിവസവും എന്നെ വിളിച്ചിരുന്നു. പുറത്തു കേള്‍ക്കുന്ന ഗോസിപ്പുകള്‍ ശരിയല്ലന്നും ദേവിക പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ അതിന്‍റെ വരുംവരായ്കകള്‍ അദ്ദേഹം തന്നെ അനുഭവിക്കണം എന്ന് പറഞ്ഞിരുന്നു. ഞാന്‍ മനസ്സിലാക്കിയടത്തോളം അദ്ദേഹം നല്ല മനുഷ്യനാണ്. സ്നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ്. രാഷ്ട്രീയത്തിലെ വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയാറല്ല.
ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ല. കുടുംബജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാനായില്ല. എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. ഇനി മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. അതുകൊണ്ടാണ് ഈ തീരുമാനം– അവര്‍ പറഞ്ഞു. രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതെന്നും മേതില്‍ ദേവിക. അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വക്കീല്‍ നോട്ടീസയച്ചു. എറണാകുളത്ത അഭിഭാഷകന്‍ വഴിയാണ് നോട്ടീസ് അയച്ചത്. കല്ല്യാണം നടന്നതും അവിടെവച്ചാണ്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും– അവര്‍ കൂട്ടിച്ചേര്‍ത്തു.
ചേര്‍ത്തലയില്‍ 25കാരയായ നഴ്‌സിനെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ സംഭവത്തില്‍, അറസ്റ്റിലായ സഹോദരി ഭര്‍ത്താവ് രതീഷ് കുറ്റം സമ്മതിച്ചിരുന്നു. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് തളിശേരിത്തറ ഉല്ലാസിന്റെ മകള്‍ ഹരികൃഷ്ണയെ ആണ് രതീഷ് പീഡിപ്പിക്കുകയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തത്.
യുവതിയെ മര്‍ദ്ദിക്കുകയും ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തതോടെ, ഹരികൃഷ്ണ ബോധരഹിതയായെന്നും തുടര്‍ന്ന് ബലാല്‍സംഗം ചെയ്‌തെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പീഡിപ്പിച്ചശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മറവുചെയ്യാനും നീക്കം നടത്തിയതായി പ്രതി മൊഴി നല്കി.
രണ്ടു വര്‍ഷമായി രതീഷ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്ക്കാലിക നഴ്‌സായ ഹരികൃഷ്ണയുടെ പിന്നാലെ കൂടിയിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹരികൃഷ്ണയ്ക്ക് കൂടെ ജോലിചെയ്യുന്ന സുഹൃത്തുമായി അടുപ്പമുണ്ടെന്നും അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് വ്യക്തമാക്കി.
മക്കളെ നോക്കാനെന്നും വിളിച്ചുവരുത്തിയാണ് ഹരികൃഷ്ണയെ രതീഷ് അതിക്രൂരമായി കൊലപ്പെടുത്തിയത്. നഴ്‌സായ ഹരികൃഷ്ണ ഡ്യൂട്ടി കഴിഞ്ഞ് 23ന് രാത്രി ചേര്‍ത്തല തങ്കിക്കവലയില്‍ എത്തിയപ്പോള്‍ രതീഷ് സ്‌കൂട്ടറില്‍ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ചു ചോദിച്ച് മര്‍ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഹരികൃഷ്ണ ബോധരഹിതയായി വീണു. തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.
മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാന്‍ പുറത്തെത്തിച്ചു. അവിടെ വച്ച് മൃതദേഹത്തില്‍ ചവിട്ടി. ഇതേത്തുടര്‍ന്ന് എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇങ്ങനെയാണ് മൃതദേഹത്തില്‍ മണല്‍ പുരണ്ടതെന്ന് പൊലീസ് പറഞ്ഞു.
പരസ്ത്രീ ബന്ധമുണ്ടെന്ന് സേച്ചി ഇപ്പോഴാ അറിയുന്നതുപോലും, പരസ്ത്രീ ബന്ധമുണ്ടെന്നും വീട്ടിൽ കൊണ്ടുവരാറുണ്ടെന്നും ഇവന്റെ രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ മൈക്കിന്റെ മുൻപിൽ വന്നിരുന്ന് ലോകത്തോട് വിളിച്ചു പറഞ്ഞതിനുശേഷമാണ് ഈ മേലിൽ ദേവകി ഇവന്റെ പുറകെപോയതെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്, നിനക്കൊക്കെ വേണ്ടത് പണവും പ്രശസ്തിയും അല്ലേ, അല്ലാതെ ഭർത്താവിനെ അല്ലല്ലോ കല്യാണത്തിന് മുൻപും പാവം ഒന്നും അറിഞ്ഞിരുന്നില്ല, നിന്റെ എത്രാമത്തെ ആണിത് എന്നാണ് വേറൊരാൾ ചോദിക്കുന്നത്.
അയാളെ ഇനിയും കെട്ടാൻ ആളു വരും, ഗ്ലാമർ, ഐക്കൺ, പ്രശസ്തി , പണം ഇതിൽ ഒന്ന് മതി. ഇവൻ അസൽ ഉടായിപ്പാണ്.. ഒരു കൊച്ചു ചെറുക്കൻ ഫോൺ ചെയ്തപ്പോൾ കിടന്നു ചാടിയവനല്ലേ, ഇവനെ ഒക്കെ വോട്ടു ചെയ്ത് വിജയിപ്പിച്ച് എംഎൽഎ ആക്കിയവരെ വേണം തെരണ്ടി വാലിന് അടിക്കാൻ.
നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നെന്ന വാർത്തയിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ. നടനും രാഷ്ട്രീയക്കാരനും കൂടിയായ മുകേഷ് അടുത്തിടെ ചില ഫോൺ വിവാദങ്ങളിൽ കുടുങ്ങിയിരുന്നു. പിന്നാലെയാണ് ദാമ്പത്യ പ്രശ്‌നത്തെ കുറിച്ചും ഉയർന്ന് കേൾക്കുന്നത്. സരിതയുമായി വേർപിരിഞ്ഞ മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്. ഒമ്പത് വർഷത്തെ ബന്ധം അവസാനിപ്പിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് വരുന്നത് വിത്യസ്ത പ്രതികരണം. ചിലർ മുകേഷിനെതള്ളിപ്പറയുമ്പോൾ മറ്റുചിലർ ദേവികയെയാണ് കുറ്റം പറയുന്നത്.
സരിതയും നടൻ മുകേഷുമായുള്ള വിവാഹ മോചനം ഒട്ടനവധി വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളിൽ സരിത. മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് സരിതയെ പ്രണയിച്ച് വിവാഹം കഴിക്കുകയയിരുന്നു.ആ ദാമ്പത്യത്തിൽ അത്ര നിസാരമല്ലാത്ത പരിക്കുകളുണ്ടെന്ന് പുറം ലോകം അറിഞ്ഞു തുടങ്ങിയത് 2007ലായിരുന്നു. പിന്നീട് വിവാഹ മോചനക്കേസ് കോടതിയിലുമെത്തി. എന്നാൽ അതുവരെ ഒരു തുറന്നു പറച്ചിലുകൾക്കും തയാറാകാതിരുന്ന സരിത, മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നിൽ പൊട്ടിത്തെറിച്ചു.
കഴിഞ്ഞ 25 വർഷങ്ങൾ താൻ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താൻ ഒരുപാട് അഡ്ജുസ്റ്റ്മെന്റുകൾ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ.
മറ്റു പല സ്ത്രീകളേയും പോലെ ഞാനും എന്റെ ഭർത്താവിന്റെ നിരന്തരമായ മാനസിക പീഢനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നുവെന്നും വീട്ടിലെ പ്രശ്നങ്ങൾ പുറത്തറിയാതിരിക്കാൻ എല്ലാം മൂടി വയ്ക്കുകയായിരുന്നുവെന്നും അന്ന് സരിത പറഞ്ഞു.
താനുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെയാണ് മുകേഷ് ദേവികയെ വിവാഹം കഴിച്ചതെന്ന് കാട്ടിയായിരുന്നു അന്ന് സരിത കേസ് കൊടുത്തത്. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. മുപ്പത്തിയാറുകാരിയായ ദേവികയുടേയും അമ്പത്തി മൂന്നുകാരനായ മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്.അതിനു ശേഷം കൊല്ലം എം എൽ എ ആയി മുകേഷ് മത്സാരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ വന്നപ്പോൾ അന്നും സരിത മുകേഷിനെതിരെ വലിയ ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആർത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം. മുകേഷിനെതിരെ സരിത ഉയർത്തിയ പല ആരോപണങ്ങളും അക്ഷരാർത്ഥത്തിൽ സത്യമായിരിക്കുകയാണ് ഇപ്പോൾ.
മുകേഷുമായി പിരിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ദേവിക പാലക്കാടുള്ള കുടുംബവീട്ടിലേക്ക് താമസം മാറി ഇപ്പോൾ അമ്മയ്‌ക്കൊപ്പമാണ്. മുകേഷുമായിട്ടുള്ള ബന്ധം തുടർന്ന് പോകാൻ സാധിക്കാത്തത് കൊണ്ട് കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്. ബന്ധം നിയമപരമായി വേർപ്പെടുത്താനുള്ള ശ്രമത്തിലാണ്. ആഴ്ചകളായി വാർത്ത പുറത്ത് വന്നെങ്കിലും ഔദ്യോഗിക സ്ഥീരികരണത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.
വിവാഹമോചനത്തിന് വേദിക ഹർജി കൊടുത്തിരിക്കുകയാണെന്ന് ദേവികയുമായി ബന്ധപ്പെട്ട ആളുകളിൽ നിന്നും അറിഞ്ഞിട്ടുണ്ട്. അതേ സമയം മുകേഷിനെതിരെ ഭാര്യ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതായും റിപ്പോർട്ടുണ്ട്. ഭാര്യയെ അവഗണിക്കുന്നത് മുതൽ കുടുംബ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്നില്ലെന്നുമടക്കം നിരവധി പരാതികൾ ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഇനിയും മുന്നോട്ട് പോകാൻ സാധിക്കാത്തത് കൊണ്ടാണ് ബന്ധം അവസാനിപ്പിക്കാൻ ദേവിക തീരുമാനിച്ചതെന്നും അറിയുന്നു.
വിവാഹമോചന ശേഷം നർത്തകിയായ ദേവിക നൃത്ത കരിയറുമായി മുന്നോട്ട് പോകണമന്നാണ് ആഗ്രഹിക്കുന്നത്. മുകേഷ് മുൻപ് ലളിതകല അക്കാദമിയുടെ ചെയർമാനായിരുന്ന കാലത്താണ് ദേവികയുമായി പരിചയത്തിലാവുന്നത്. ഈ പരിചയം വിവാഹാലോചനയായി മാറുകയായിരുന്നു. ഇരുവരും തമ്മിൽ ഇരുപത്തി രണ്ട് വയസിന്റെ വ്യത്യാസമുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വൈകാതെ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീഷിക്കുന്നത്.
നടനും എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നതായി റിപ്പോർട്ട്. കാലങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന മാധ്യമ വാർത്തകൾ.കൂടാതെ വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നും റിപോർട്ടുണ്ട്. മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ഇവരെന്നാണ് സൂചന. മുകേഷിനെതിരെ നിരവധി ആരോപണങ്ങളാണ് മുൻ ഭാര്യ സരിത നിരത്തിയത്.
ഇത് ശരിവെക്കുന്ന തരത്തിലാണ് മേതിൽ ദേവികയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളിൽ സരിത. മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് സരിതയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വിവാഹ മോചനം വരെ സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാൽ അതുവരെ ഒരു തുറന്നു പറച്ചിലുകൾക്കും തയാറാകാതിരുന്ന സരിത, മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നിൽ പൊട്ടിത്തെറിച്ചത് ശ്രദ്ധേയമായിരുന്നു.
മുകേഷ്, മേതിൽ ദേവിക വിവാഹമോചന വാർത്ത ശരിയാണെങ്കിൽ മുകേഷിനെതിരെ ഗാർഹിക പീഡന പരാതി നൽകണമെന്ന് ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു
നീണ്ട ഒൻപതു വർഷത്തെ ദാമ്പത്യ ബന്ധം അവസാനിക്കുന്നു എന്ന നിലയിലാണ് റിപോർട്ടുകൾ പ്രചരിച്ചത്. മുകേഷോ ദേവികയോ പ്രതികരിച്ചുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ബിന്ദു കൃഷ്ണയെ തോൽപ്പിച്ചാണ് മുകേഷ് നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചത്. ബിന്ദു കൃഷ്ണയുടെ നീളൻ ഫേസ്ബുക്ക് പോസ്റ്റിൽ ഒട്ടേറെ പരാമർശങ്ങളുണ്ട്.
എം. മുകേഷിൻ്റെയും മേതിൽ ദേവികയുടെയും സ്വകാര്യ ജീവിതത്തിൽ തലയിടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ല. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണം.
കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം. മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണ്. 14 വയസ്സുള്ള വിദ്യാർത്ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിൻ്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിൻ്റെ മുൻ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണ്.
മുകേഷിൻ്റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ കുടുംബ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. മേതിൽ ദേവിക എന്ന വ്യക്തിയുടെ കുലീനത ഞാൻ മനസ്സിലാക്കിയത് അവരുടെ അന്നത്തെ നിലപാടിലൂടെയായിരുന്നു.
അന്ന് മുകേഷിന് എതിരെ ഒരു വാക്ക് കൊണ്ടു പോലും എതിരഭിപ്രായം പറയാൻ അവർ തയ്യാറായില്ല. നെഗറ്റീവ് വാർത്തകളിൽ ഇടം പിടിക്കാതിരിക്കാനും ആ സ്ത്രീ പ്രത്യേകം ശ്രദ്ധിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഞാൻ കുടുംബത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവച്ചപ്പോൾ അതിൽ പരിഹാസരൂപത്തിൽ മുകേഷ് കമൻ്റ് എഴുതിയിരുന്നു. പരിഹാസ കമൻ്റുകൾ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നിൽ നിന്നും അകന്നു എന്ന യാഥാർത്ഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു.
അദ്ദേഹം എനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണ്. പച്ചക്കള്ളങ്ങൾ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടു. എം.മുകേഷിനെതിരെ അസത്യ പ്രചരണങ്ങൾ നടത്താനോ അദ്ദേഹത്തിൻ്റെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾക്ക് മറുപടി പറയാനോ ഞങ്ങൾ ശ്രമിച്ചിരുന്നില്ല…
തെരഞ്ഞെടുപ്പ് കാലത്ത് മേതിൽ ദേവിക പ്രതികരിക്കാതിരുന്നതും അവരുടെ കുടുംബപ്രശ്നം യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധം ആക്കാതിരുന്നതും ഒന്നും സ്ത്രീകളുടെ കഴിവുകേടല്ല എന്ന് മനസ്സിലാക്കാൻ എം.മുകേഷിന് കഴിയാതെപോയി. ഭാര്യ എന്ന നിലയിൽ എം.മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ എം. മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണം.’ ബിന്ദു കൃഷ്ണ പോസ്റ്റിൽ പറയുന്നു
പാലക്കാട് ചന്ദ്രാ നഗറിലുള്ള ഹോട്ടലില്‍ കയറി ലോക്ഡൗണ്‍ ലംഘനം നടത്തി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി
രമ്യാ ഹരിദാസ് എംപി.
പാഴ്സല്‍ വാങ്ങാനെത്തിയതായിരുന്നുവെന്നും യുവാവ് തന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയതെന്നും എംപി പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും എംപി പറഞ്ഞു.
മഴയായതിനാലാണ് ഹോട്ടലില്‍ കയറിയത്. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തുനില്‍ക്കുകയായിരുന്നെന്നും രമ്യ വ്യക്തമാക്കി.
”പാഴ്സല്‍ വാങ്ങാനെത്തിയതായിരുന്നു, എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് തന്റെ പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയത്. വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പോലീസില്‍ പരാതി നല്‍കും” രമ്യ ഹരിദാസ് പറഞ്ഞു.
ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിനുള്ളില്‍ നേതാക്കള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഞായറാഴ്ച പകലാണ് സംഭവം നടക്കുന്നത്.
രമ്യ ഹരിദാസ് എംപി, മുന്‍ എംഎല്‍എ വിടി ബല്‍റാം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്ന പാളയം പ്രദീപ്, റിയാസ് മുക്കോളി എന്നിവരടക്കമുള്ളവര്‍ക്ക് എതിരെയാണ് ആരോപണം.
കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യയും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് എംപിയോട് കാര്യം തിരക്കി. താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യ ഹരിദാസ് മറുപടി നല്‍കി. പാര്‍സല്‍ വാങ്ങാന്‍ വരുന്നവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചു.
എംപി അല്ല പ്രധാനമന്ത്രിയായാലും പാഴ്സല്‍ വാങ്ങിക്കാന്‍ പുറത്ത് മഴയാണെങ്കിലും അവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞാണ് വാക്കുതര്‍ക്കം ഉണ്ടാകുന്നത്. തട്ടിക്കയറി വളരെ മോശമായ രീതിയിലേക്ക് പോയി.
ഇതിനിടെ രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് യുവാവിനെയും സുഹൃത്തിനെയും മര്‍ദിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിച്ച ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം വധഭീഷണി മുഴക്കിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് പോയത്. പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിനു കൈമാറി. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു എന്ന വിവരം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അനന്യയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടമാണ് നടത്തിയത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്ച പോലീസിന് കൈമാറി.
ചികിത്സാ പിഴവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി സംസാരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തി വിശദമായി വിവരങ്ങള്‍ തേടാനാണ് തീരുമാനം. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും പോലീസ് ചോദ്യം ചെയ്യും.
ഇതിനിടെ അനന്യകുമാരി അലക്സിന്റെ പങ്കാളിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി ആറ്റുവരമ്പത്ത് ജിജു രാജിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വൈറ്റില തൈക്കുടത്തെ സുഹൃത്തിന്റെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.