Kerala

കൊവിഡ് വാക്‌സിന്‍ എടുത്തതിന് പിന്നാലെയുള്ള സഹപ്രവര്‍ത്തകരുടെ പരിഹാസത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫീസിലെ ഓഫിസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനിയെന്ന 48കാരിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.

മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ആനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ഓഫീസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

നേരത്തെ, തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമ്മിഷണര്‍ ഓഫീസില്‍ ജോലിക്ക് എത്തുന്നത്. അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചിരുന്നതായി പറയുന്നു. ഇതിന്റെ പേരില്‍ ഓഫിസിലെ സഹപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകളും ഡയറിയില്‍ കുറിച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. ഭര്‍ത്താവ് തൃലോചനനുമായി ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. മക്കള്‍: വിഷ്ണു, പാര്‍വതി(ഇരുവരും വിദ്യാര്‍ഥികള്‍).

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബിജെപിക്കാര്‍ ‘മോഡിജീ’ എന്ന് അഭിസംബോധന ചെയ്യുന്നതിലെ പൊരുത്തക്കേട് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകനും ബി.ജെ.പി നേതാവുമായ ടി.ജി മോഹന്‍ദാസ് രംഗത്ത്. പ്രധാനമന്ത്രിയെ മോഡിയെന്ന് മാത്രം വിളിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ട്വിറ്ററിലൂടെയായിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രതികരണം. ടിവി ചര്‍ച്ചകള്‍ക്കിടയില്‍ ബിജെപിക്കാര്‍ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മോഡിജീ എന്ന് വിളിക്കുന്നതെന്നും മോഡിയെന്ന് മാത്രം വിളിച്ചാല്‍ മതിയെന്നുമാണ് അദ്ദേഹം കുറിച്ചത്.

‘ടിവി ചര്‍ച്ചയില്‍ ബിജെപിക്കാര്‍ എന്തിനാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി മോഡിജീ എന്ന് ഓരോ തവണയും പറയുന്നത്? മോഡി എന്ന് മാത്രം മതി. അതാണ് ഔചിത്യം. മാത്രമല്ല, ജീ ചേര്‍ക്കുന്നത് ഹിന്ദി പ്രയോഗമാണ്. മോഡിജീ എന്ന് പ്രയോഗിച്ചാല്‍ പിന്നെ രാഹുല്‍ജീ, മുരളീധരന്‍ജീ എന്നൊക്കെ പറയണ്ടേ?’ – മോഹന്‍ദാസ് കുറിച്ചു.

വൻ ശബ്ദം കേട്ട് റോഡിലിറങ്ങി നോക്കിയ പോലീസ് ഉദ്യോഗസ്ഥൻ രക്ഷിച്ചത് ഒരു ജീവൻ. ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചുകയറി കാർ തകരുകയും പിന്നീട് കത്തിയമരുകയും ചെയ്തിട്ടും ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാളെ സാഹസികമായി കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഉഴവൂർ ആൽപ്പാറ നിരപ്പേൽ എബി ജോസഫ് (45) രക്ഷിക്കുകയായിരുന്നു. ഷാപ്പ് നടത്തിപ്പുകാരൻ മോനിപ്പള്ളി കാരാംവേലിൽ റജിമോനാണ് കാറപകടത്തിൽപ്പെട്ടത്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഉഴവൂരിൽനിന്ന് മോനിപ്പള്ളിക്ക് വരികയായിരുന്നു കാർ. ആൽപ്പാറ റോഡിൽ പായസപ്പടി ഭാഗത്തെ ട്രാൻസ്‌ഫോർമറിലേക്കാണ് ഇടിച്ചുകയറിയത്. കാറിന് മുകളിലേക്ക് ട്രാൻസ്‌ഫോർമർ പതിക്കുകയും ചെയ്തതോടെ അകത്ത് അകപ്പെട്ടയാൾ ജീവൻ അപായപ്പെടുമോയെന്ന ഭയത്തിലായിരുന്നു. ഈ സമയത്താണ് എബി രക്ഷകനായി എത്തിയത്.

എബി തന്റെ വീടുപണി നടക്കുന്ന സ്ഥലത്ത് നിൽക്കുന്നതിനിടെയാണ് വലിയ ശബ്ദം കേട്ടത്. മരം ഒടിഞ്ഞുവീണതാണെന്ന് കരുതി ഓടിയെത്തിയപ്പോൾ കണ്ടത് വഴിയരികിലെ ട്രാൻസ്‌ഫോർമർ ഒടിഞ്ഞുവീണ് ഒരു കാറിന് മുകളിൽ കിടക്കുന്ന ഭീകരദൃശ്യമാണ്. ചിലന്തിവല പോലെ കാറിനെ ചുറ്റിവരിഞ്ഞ് വൈദ്യുതിവിതരണ കമ്പികൾ. കാറിന്റെ മുൻവശത്തുനിന്ന് തീയും പുകയും ഉയരുന്നുമുണ്ടായിരുന്നു. കാറിനകത്ത് എത്രപേർ അകപ്പെട്ടിട്ടുണ്ട് എന്ന് അറിയാൻ പോലും സാധിച്ചിരുന്നില്ല.

എബി കാറിനടുത്തേക്ക് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയപ്പോഴും ചുറ്റും വൈദ്യുതികമ്പികൾ കണ്ട് ഒന്നു സംശയിച്ചു. വൈദ്യുതി പ്രവാഹമുണ്ടോ എന്ന് അറിയാൻ വഴികളൊന്നും ഇല്ലായിരുന്നു. എങ്കിലും മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതെ ഉള്ളിൽ കുടുങ്ങിയവരെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. കാറിന് മുകളിലേക്ക് ട്രാൻസ്‌ഫോർമർ വീണതോടെ വൈദ്യുതിബന്ധം നിലച്ചിട്ടുണ്ടാകാമെന്ന് വിശ്വസിച്ച് കാറിന്റെ ചില്ല് തല്ലിപ്പൊട്ടിക്കാൻ തുടങ്ങുകയായിരുന്നു.

കാറിന്റെ ഡ്രൈവർസീറ്റിലെ ആളെ മാത്രമേ കാണാനായുള്ളൂ. ആ വശത്തെ വാതിൽ തുറക്കാൻ വയ്യാത്ത അവസ്ഥയിലായതിനാൽ ചില്ല് പൊട്ടിക്കലായിരുന്നു ഏക പോംവഴി. ഇതിനിടയിൽ തന്റെ കൈ മുറിഞ്ഞ് രക്തം വാർന്ന് ഒഴുകിയിട്ടും എബി ചില്ല് തകർക്കൽ നിർത്തിയില്ല. ചില്ല് പൊട്ടിയതോടെ ഡിക്കി തുറക്കാൻ ആവശ്യപ്പെട്ടു. ഇതു വഴിയാണ് കാറിൽനിന്ന് ആളെ രക്ഷിച്ചത്. അപ്പോഴേക്കും തീ ആളി തുടങ്ങിയിരുന്നു. എങ്കിലും നാട്ടുകാർ കൂടി സഹായത്തിനെത്തിയതോടെ വലിയ പ്രയാസമില്ലാതെ പരിക്കേറ്റയാളെ ആശുപത്രിയിലാക്കി. ഇതിനുശേഷമാണ് എബി ഉഴവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. കൈയ്യിൽ രണ്ട് തുന്നൽ വേണ്ടി വന്നെങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് എബി. നാട്ടുകാർ ഇതിനോടകം തന്നെ ആക്ഷൻ ഹീറോ എബി എന്ന വിശേഷണവും ഇദ്ദേഹത്തിന് നൽകി കഴിഞ്ഞു.

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനൊപ്പം തന്നെ എബി തന്നെയാണ് അഗ്നിരക്ഷാസേന, വൈദ്യുതി, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതും. കാറും ട്രാൻസ്‌ഫോർമറും പൂർണമായും കത്തി നശിച്ച നിലയിലാണ്.

താന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സിനിമയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും ധര്‍മജന്‍ തുറന്നുപറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മജന്‍ ഇക്കാര്യം പറഞ്ഞത്.

താന്‍ സിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളുവെന്നും എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്നും ധര്‍മജന്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥിയാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. എന്തുതന്നെയായലും മരിക്കുന്നത് വരെ താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരിക്കുമെന്നും ധര്‍മജന്‍ പറഞ്ഞു.

കോളേജ് കാലം മുതല്‍ കെ.എസ്.യുവിന്റെ സജീവപ്രവര്‍ത്തകനാണ് താന്‍. കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയകാലം മുതല്‍ സേവാദള്‍ എന്ന സംഘടനയോട് ആഭിമുഖ്യണ്ടെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ്സിലേക്ക് പോയപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റവാങ്ങിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്‍മാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നവരാണ് ഇവിടെ ഉള്ളത്. ശരിക്കും ഒരു സര്‍വ്വെ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്‍മാരുള്ളത് കോണ്‍ഗ്രസിലാണ്.

അവരുടെ പേര് ഞാന്‍ എടുത്തു പറയില്ല. സിനിമയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും താരസംഘടനയായ അമ്മയില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി രാഷട്രീയം വന്നാല്‍ താന്‍ ഇടപെടും. ധര്‍മജന്‍ എന്ന പേരിനോട് തനിക്ക് കുട്ടിക്കാലത്ത് ഇഷ്ടക്കുറവുണ്ടായിരുന്നുവെന്നും പിന്നീട് ആ ദേഷ്യം പതിയെ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.

സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യു​മാ​യി ബി​ജെ​പി നേ​താ​ക്ക​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്വ​ത് നാ​രാ​യ​ണ്‍, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് ക​ര്‍​ദി​നാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

കൊ​ച്ചി​യി​ലെ കെ​സി​ബി​സി ആ​സ്ഥാ​ന​മാ​യ പി​ഒ​സി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​ണ് ഇ​രു​വ​രും ക​ര്‍​ദി​നാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് കെ. ​സു​രേ​ന്ദ്ര​ന്‍ പി​ഒ​സി​യി​ലെ​ത്തി​യ​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് അ​ശ്വ​ത് നാ​രാ​യ​ണ്‍ എ​ത്തി​യ​ത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്നു മുതല്‍ രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. രജിസ്‌ട്രേഷനും ഏതോടൊപ്പം ആരംഭിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 60 വയസിനു മുകളില്‍ പ്രായമായവര്‍ക്കും 45-നും 59-നംു ഉടയില്‍ പ്രായമായ മറ്റു രോഗബാധിതര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

കേന്ദ്ര ആരോഗ്യമന്ദ്രാലയത്തിന്റെ നിര്‍ദ്ധേശം അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ നിര്‍ദ്ധേശിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ക്കും വാക്‌സിനേഷന്‍ സൈൗകര്യം ഒരുക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുക. കൊവിഡ് സെന്ററില്‍ പോയല്ലാതെ ആളുകള്‍ക്ക് സ്വയം രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

സ്വയം എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
കോവിന്‍ ( https://www.cowin.gov.in ) പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ ഐഡി കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. രജിസ്‌ട്രേഷന് മുമ്പായി മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കുന്നതിന് ഒടിപി പരിശോധന നടത്തും.

രജിസ്‌ട്രേഷന്‍ സമയത്ത് കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും കാണാനാകും. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന് ശേഷം ആ വ്യക്തിക്കായി ഒരു അക്കൗണ്ട് സൃഷ്ടിക്കപ്പെടും. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നതാണ്. അതേസമയം ഓരോ ഗുണഭോക്താവിന്റേയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം.

വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റേയും രേഖകള്‍ എഡിറ്റു ചെയ്യാനോ ഇല്ലാതാക്കാനോ കഴിയും. ഗുണഭോക്താവിന്റെ പ്രായം 45 വയസ് മുതല്‍ 59 വയസ് വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്ന് സ്ഥിരീകരിക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. യഥാസമയം ഗുണഭോക്താവിന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും.

ഓപ്പണ്‍ സ്ലോട്ടുകളുടെ വിശദാംശങ്ങളും കോവിനില്‍ പ്രസിദ്ധീകരിക്കും. ഏതൊരു ഗുണഭോക്താവിനും അവരുടെ മുന്‍ഗണനയും സൗകര്യവും നോക്കി എപ്പോള്‍ വേണമെങ്കിലും എവിടെയും ലഭ്യതയ്ക്കനുസരിച്ച് ഒരു സ്ലോട്ട് തിരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും കഴിയും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുള്ള തീയതി ഓട്ടോമെറ്റിക്കായി ലഭ്യമാകുന്നതാണ്.

വാക്‌സിനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡ് കൈയ്യില്‍ കരുതുക. ഇല്ലെങ്കില്‍ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. 45 വയസ് മുതല്‍ 59 വയസ് വരെയുള്ളവരാണെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

സ്വന്തം ലേഖകൻ

യൂറോപ്പ് : സ്വിറ്റ്‌സർലൻഡിലെ 177 വർഷം പഴക്കമുള്ള ബാങ്ക് അതിന്റെ സേവനങ്ങളിൽ ക്രിപ്‌റ്റോകറൻസി വ്യാപാരം അനുവദിക്കുന്നു. പല ആഭ്യന്തര ക്രിപ്റ്റോ വ്യാപാരികളുടെയും പങ്കാളിത്തത്തോടെയാണ് ബോർഡിയർ & സി എസ്‌സി‌എം‌എ അതിന്റെ സേവന പട്ടികയിൽ ബിറ്റ്‌കോയിനടക്കം മറ്റ് പല ക്രിപ്റ്റോ കറൻസികളുടെയും വ്യാപാരം അനുവദിക്കുന്നത് . എല്ലാ ബോർഡിയർ ഉപഭോക്താക്കൾക്കും മറ്റ് ക്രിപ്റ്റോകൾ വാങ്ങാനും കൈവശം വയ്ക്കാനും കഴിയും

1844 ൽ സ്ഥാപിതമായ സ്വിസ് ബാങ്ക്, അവരുടെ ഉപഭോക്താക്കളിൽ നിന്നുള്ള നിരന്തരമായ ആവശ്യം വർദ്ധിച്ചു വന്നതുകൊണ്ടാണ് ക്രിപ്റ്റോ കറൻസി വ്യാപരം ഉൾപ്പെടുത്താൻ തയ്യാറായതെന്ന്  പറയുന്നു. ഡിജിറ്റൽ അസറ്റുകൾ പോലുള്ള ഇതര അസറ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യാപാരം അനുവദിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്ന്  ബോർഡിയർ & സി എസ്‌സി‌എം‌എ മാനേജുമെന്റ് വിശ്വസിക്കുന്നു. ക്രിപ്റ്റോ ഓഫറിന് പിന്നിലെ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റിനെ പിന്തുണയ്ക്കുന്നതിനായി ബോർഡിയർ ആദ്യത്തെ സ്വിസ് ക്രിപ്റ്റോ ബാങ്കുകളിലൊന്നായ സിഗ്നം ബാങ്കുമായി കരാറിൽ ഒപ്പിട്ടു.

ക്രിപ്‌റ്റോകറൻസി വാലറ്റുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന പ്രൈവറ്റ് കീസ് സൂക്ഷിക്കുന്നതിനുള്ള കസ്റ്റഡി സർവീസും ബാങ്ക് ആരംഭിച്ചിട്ടുണ്ട്. പുതിയ സേവനത്തിലൂടെ, ബിറ്റ്കോയിൻ (ബിടിസി), എതെറിയം (ഇടിഎച്ച്), ബിറ്റ്കോയിൻ ക്യാഷ് (ബിസിഎച്ച്), ടെസോസ് (എക്സ് ടി ഇസെഡ്) പോലുള്ള ഡിജിറ്റൽ ആസ്തികൾ വാങ്ങാനും വ്യാപാരം നടത്താനും ബോർഡിയറിന്റെ ഉപഭോക്താക്കൾക്ക് കഴിയും .

ക്രിപ്റ്റോ കറൻസികൾ പുതിയ ഡിജിറ്റൽ സ്വർണമാണെന്നും അതുകൊണ്ട് തന്നെ  ഉപഭോക്താക്കളുടെ ഈ സമ്പത്ത്  സംരക്ഷിക്കുന്നതിനുള്ള നടപടികൾ ബോർഡിയർ ബാങ്ക്  തുടരുമെന്നും, മാറുന്ന സാമ്പത്തിക സഹചര്യങ്ങളെ  ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച്  സംയോജിപ്പിക്കുകയാണ് തങ്ങളുടെ കടമയെന്നും ബാങ്ക് അഭിപ്രായപ്പെട്ടു. 

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

യാംബുവിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി മദീനയിൽ മരിച്ചു. പുനലൂർ നീലമ്മൽ സുജ ഭവൻ അനൂപ് ഷാജി (26) ആണ് മരിച്ചത്. യാംബുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അനൂപ് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് യാംബു റോയൽ കമ്മീഷൻ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു.

അസുഖം കൂടിയ കാരണത്താൽ വിദഗ്ധ ചികിത്സക്കായി മദീനയിലെ ജർമൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ച്ച് വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.

യാംബു നവോദയ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അൽ ദോസരി യൂനിറ്റ് അംഗമായ അനൂപ് കൊല്ലം പുനലൂർ മുൻ ഡി.വൈ.എഫ്. ഐ ഏരിയ സെക്രട്ടറിയായിരുന്നു. പരേതനായ സുജ ഭവൻ ഷാജിയാണ് പിതാവ്. മാതാവ്: സുജാത. അവിവാഹിതനാണ്.

കർഷക സമരം, മാധ്യമപ്രവർത്തകർക്കെതിരായ രാജ്യദ്രോഹക്കുറ്റം ചുമത്തൽ, സമൂഹമാധ്യമങ്ങൾക്ക്​ നിയന്ത്രണം, ഇന്‍റർനെറ്റ്​ വിച്ഛേദനം തുടങ്ങി ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർധിക്കുന്നതായി യു.എൻ. വെള്ളിയാഴ്ച മനുഷ്യാവകാശ കൗൺസിലിന് നൽകിയ റിപ്പോർട്ടിൽ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാഷലെറ്റാണ്​ വിമർശനം ഉന്നയിച്ചത്​. സ്പെയിൻ മുതൽ സുഡാൻ വരെയുള്ള 50 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് ബാഷലെറ്റ് തന്‍റെ വാക്കാലുള്ള റിപ്പോർട്ടിൽ ആശങ്ക അറിയിച്ച​ു.

ഇന്ത്യയെക്കുറിച്ചുള്ള ഭാഗത്ത് കർഷകരുടെ പ്രതിഷേധം അവർ എടുത്തുപറഞ്ഞു. ‘നിയമങ്ങളും നയങ്ങളും ബന്ധപ്പെട്ടവരുമായുള്ള അർഥവത്തായ കൂടിയാലോചനകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതിന്‍റെ പ്രാധാന്യവും’ അവർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കർഷകരുടെയും കേന്ദ്രത്തി​േന്‍റയും സംഭാഷണ ശ്രമങ്ങൾ കാരണം ഈ പ്രതിസന്ധിക്ക് തുല്യമായ പരിഹാരം ഉണ്ടാകുമെന്ന്​ പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

പ്രതിഷേധം റിപ്പോർട്ടുചെയ്യുന്നതിനോ അഭിപ്രായം പറയുന്നതിനോ മാധ്യമപ്രവർത്തകർക്കുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും സോഷ്യൽ മീഡിയയിൽ അഭിപ്രായ സ്വാതന്ത്ര്യം തടയാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നത് ​അടിസ്​ഥാന മനുഷ്യാവകാശ തത്വങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നും ഇത്​ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും റിപ്പോർട്ട്​ പറയുന്നു. ട്രാക്ടർ റാലിയെക്കുറിച്ച് ‘സ്ഥിരീകരിക്കാത്ത’ വാർത്തകൾ പങ്കുവെച്ചതിന് ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളെങ്കിലും മാധ്യമപ്രവർത്തകർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

ആരോപണങ്ങൾ റിപ്പോർട്ട് ചെയ്തതിന് ദി വയർ, സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ, റിപ്പോർട്ടർ ഇസ്മത് അറ എന്നിവർക്കെതിരെയും എഫ്‌ഐആർ ഫയൽ ചെയ്തു. ജനുവരി 26 ന് നടന്ന ട്രാക്ടർ റാലിയിൽ നവരീത് സിങിന്‍റെ മരണത്തെക്കുറിച്ച് റിപ്പോർട്ട്​ ചെയ്​തതിനാണിത്​. കർഷകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് സ്വതന്ത്ര പത്രപ്രവർത്തകനായ മന്ദീപ് പുനിയയെ സിംഘു അതിർത്തിയിൽ അറസ്റ്റ് ചെയ്തു. കർഷകരുടെ പ്രതിഷേധത്തിൽ സജീവമായി പോസ്റ്റുചെയ്യുന്ന ട്വീറ്റുകളും ഹാൻഡിലുകളും തടയാൻ കേന്ദ്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. കാരവൻ മാസിക, കർഷകരുടെ പ്രതിഷേധ കൂട്ടായ്​മയായ കിസാൻ ഏക്താ മോർച്ച, നിരവധി സ്വതന്ത്ര പത്രപ്രവർത്തകർ എന്നിവരുടെ അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെടുന്നു. റിപ്പോർട്ടിനെ പ്രതിരോധിച്ച്​ സർക്കാർ പ്രതിനിധി രംഗത്തെത്തി.

കർഷകരുടെ വരുമാനം 2024 ഓടെ ഇരട്ടിയാക്കാനാണ് ഇന്ത്യൻ സർക്കാർ ലക്ഷ്യമിട്ടതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഇന്ദ്ര മണി പാണ്ഡെ പറഞ്ഞു. ‘കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നതിന്‍റെ ഉദ്ദേശ്യം കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾക്ക് മികച്ച വില കിട്ടാനും വരുമാനം വർധിപ്പിക്കാനും പ്രാപ്തമാക്കകനാണ്. നിയമങ്ങൾ ചെറുകിട കർഷകർക്ക് ഏറെ ഗുണം ചെയ്യും. കർഷകരുടെ പ്രതിഷേധത്തോട് സർക്കാർ വളരെയധികം ആദരവ് പ്രകടിപ്പിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അവരുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു’ -അവർ പറഞ്ഞു.

അതേസമയം കേരളത്തിൽ നിന്നുള്ള പൈലറ്റ് പ്രോഗ്രാമിന്‍റെ അനുഭവത്തെ ബാഷലെറ്റ് അഭിനന്ദിച്ചു. ‘ഉദ്യോഗസ്ഥരും സിവിൽ സൊസൈറ്റി സംഘടനകളും കമ്മ്യൂണിറ്റി നേതാക്കളും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പാർശ്വവത്കരിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അവരുടെ ആവശ്യങ്ങൾ പരിഹരിക്കുകയും ചെയ്യുന്നതായും’ അവർ പറഞ്ഞു.

ഓണ്‍ലൈന്‍ റമ്മിയ്ക്ക് കേരളത്തില്‍ നിരോധനം. ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള ഗെയിമിങ് ആക്ട് ഓണ്‍ലൈന്‍ റമ്മിയെ കൂടി ഉള്‍പ്പെടുത്തി ഭേദഗതി ചെയ്താണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഡിജിപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമവകുപ്പിന്‍റെ നടപടി. ഓണ്‍ലൈന്‍ റമ്മി നിരോധിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

Copyright © . All rights reserved