പ്രണയം വെളിപ്പെടുത്തി മലയാളത്തിലെ പ്രമുഖ അവതാരക രഞ്ജിനി ഹരിദാസ്.
പ്രണയദിനത്തിലാണ് രഞ്ജിനി സുഹൃത്തിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.
വാലന്റൈന്‍സ് ഡേയില്‍ ‘ഇത് ആ ദിവസമായതിനാല്‍’ എന്ന് ഹാര്‍ട്ട് ഇമോജിയോടെ രഞ്ജിനി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ശരത് പുളിമൂടിനൊപ്പമുള്ള ചിത്രമാണ് രഞ്ജിനി പങ്കുവച്ചിരുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഒരു പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രണയത്തിലാണെന്നും ശരത് പുളിമൂടിനെക്കുറിച്ചും രഞ്ജിനി വെളിപ്പെടുത്തിയത്.
16 വര്‍ഷമായി ശരത്തിനെ പരിചയമുണ്ടെന്നും ശരത്ത് വിവാഹിതനായിരുന്നുവെന്നും കാര്യം പറഞ്ഞു. എന്നാല്‍ ആ സമയം താന്‍ മറ്റൊരു റിലേഷനിലായിരുന്നെന്നും രഞ്ജിനി പറഞ്ഞു.
ഇപ്പോഴാണ് രണ്ടും പേരും സിംഗിള്‍ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നും രഞ്ജിനി വ്യക്തമാക്കി.
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ എന്ന പരിപാടി അവതരിപ്പിക്കുകയാണ് രഞ്ജിനി ഇപ്പോള്‍. എന്ന പരിപാടിയുടെ ആദ്യ പ്രമോ വീഡിയോയില്‍ തന്റെ വിവാഹസ്വപ്നങ്ങളെ കുറിച്ചും രഞ്ജിനി മനസ്സു തുറന്നിരുന്നു.
”ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി വരിക എന്നു പറയുന്നതുപോലെയാണ്. ലോക്ക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്നപ്പോള്‍ എനിക്ക് ഒരു തോന്നല്‍. ഇങ്ങനെ ഒന്നുമായാല്‍ പോരാ. ഫ്രണ്ട്സും സ്റ്റേജ് ഷോയും മാത്രം പോരാ, ജീവിതത്തില്‍ മറ്റെന്തോ കൂടിവേണം. എന്താണെന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്, രഞ്ജിനി ഹരിദാസ് ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കില്ല എന്നു നിങ്ങള്‍ കരുതിയ ആ കാര്യം തന്നെ. രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോവുന്നു.’
View this post on Instagram
കൂട്ടുകാർക്കൊപ്പം വനത്തിനുള്ളിലെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് ചന്തക്കുന്ന് ലക്ഷംവീട് കോളനിയിൽ എആർ നിവാസിൽ റഷീദിന്റെയും അമ്മിണിയുടെയും മകൻ അംജിത്(30)നെയാണ് വനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ ഭരതന്നൂർ കല്ലുമല മേഖലയിലെ വനത്തിലാണ് മൃതദേഹം കണ്ടത്. കൂട്ടുകാർക്കൊപ്പമാണ് അംജിത് കൊടും വനത്തിലെത്തിയത്. തുടർന്ന് ഓട്ടേറിക്ഷാ ഡ്രൈവറുടെ ഫോൺ വാങ്ങി കോൾ ചെയ്യുന്നതിനായി അംജിത് വനത്തിനുള്ളിലേക്ക് നടന്നു നീങ്ങുകയായിരുന്നു. എന്നാൽ ഏറെ നേരത്തിന് ശേഷവും അംജിത് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് കൂട്ടുകാരുടെ മൊഴി.
ഒടിഞ്ഞു വീണ് ചരിഞ്ഞ അക്കേഷ്യ കമ്പിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടതെന്നും ജീവനുണ്ടെന്നു സംശയിച്ച് കെട്ടഴിച്ചിറക്കിയെന്നും മരണം സംഭവിച്ചുവെന്ന് മനസ്സിലാക്കിയതിനെത്തുടർന്നു പൊലീസിൽ വിവരമറിയിച്ചുവെന്നും സുഹൃത്തുക്കൾ പൊലീസിനോടു പറഞ്ഞു. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടിപ്പർ ലോറി ഡ്രൈവറാണ് മരിച്ച അംജിത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു കാരണവും ഇല്ലാതെ മൂവർ സംഘം കൊടും വനത്തിലെത്തിയതിനെ പൊലീസ് സംശയിക്കുന്നു. അംജിത് ധരിച്ചിരുന്ന കൈലിമുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയിരിക്കുന്നത്. വളരെ താഴ്ന്ന നിലയിലാണ് മുണ്ട് കെട്ടിയിരിക്കുന്നത്. കാലിൽ ചെരുപ്പ് ധരിച്ചിട്ടുണ്ട്. തറയിൽ മലർന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം.
ധരിച്ചിരിക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ ഒരു മൊബൈൽ ഫോണുമുണ്ട്. ഓട്ടോയിൽ രണ്ടു പേരെ ഫോറസ്റ്റ് വാച്ചർമാരും കണ്ടിരുന്നു. എന്നാൽ മരിച്ചയാളെ ഇവർ കണ്ടിരുന്നില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിനോടു വ്യക്തമാക്കി. വിദഗ്ധ സംഘത്തിന്റെ വിശദ പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയയ്ക്കും
കോട്ടയം: കോട്ടയം എം സി റോഡിൽ നാഗമ്പടത്ത് ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. നാഗമ്പടം പാലത്തിലായിരുന്നു വാഹനാപകടം ഉണ്ടായത്.
പുത്തേട്ട് പ്രകാശിന്റെ ഭാര്യയും കോട്ടയം നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയുമായ നിഷയാണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തേക്ക് ഭർത്താവ് പ്രകാശിനൊപ്പം സ്കൂട്ടറിൽ വരികയായിരുന്നു നിഷ. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടോറസ് ലോറി ഇടിക്കുകയും നിയന്ത്രണം നഷ്ടമായ സ്കൂട്ടറിൽ നിന്നും ഇരുവരും റോഡിലേക്ക് വീഴുകയും നിഷയുടെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങുകയുമായിരുന്നു.
നാഗമ്പടം പാലത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തു വെച്ച് മറ്റൊരു ടോറസ് ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ മറിയുകയും പുറകിലൂടെ എത്തിയ ടോറസ് നിഷയുടെ തലയിലൂടെ കയറുകയായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നുണ്ട്.
ഈ സമയം റോഡിന്റെ എതിർദിശയിൽ നിന്നും ഒരു സ്വകാര്യ ബസ് എത്തിയിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഈ സ്വകാര്യ ബസ് ഇവരുടെ സ്കൂട്ടറിൽ തട്ടിയതാവാം അപകടകാരണമെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ, ഇതു സംബന്ധിച്ചു അന്വേഷണം നടത്തണമെന്നാണ് പൊലീസ് പറയുന്നത്.
സ്ഥലത്തെത്തിയ പോലീസ് ഇരുസാധ്യതകളും അന്വേഷിക്കും എന്ന് പറഞ്ഞു. അഗ്നി രക്ഷാ സേന എത്തിയാണ് റോഡിൽ നിന്നും ശരീര ഭാഗങ്ങളും രക്തവും കഴുകിക്കളഞ്ഞത്. ഭർത്താവ് പ്രകാശിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. നിഷയുടെ മൃതദേഹം കോട്ടയം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അംഷ,അംഷിത് എന്നിവർ മക്കളാണ്.
ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായ സിനിമയാണെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്.
ജിയോ ബേബിയുടെ ഫെയ്സ്ബുക്ക് പേജിലാണ് സിനിമയെ കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന് അഭിപ്രായം വ്യക്തമാ്ക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘
‘ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് കണ്ടപ്പോള്‍ തന്നെ വളരെ വ്യത്യസ്തമായൊരു സിനിമ കാണുന്ന പ്രതീതി അതിന് സൃഷ്ടിക്കാന്‍ കഴിഞ്ഞു. എനിക്ക് വളരെ സന്തോഷം തോന്നി. ഈ സിനിമയുടെ പ്രത്യേകത അടുക്കളയില്‍ ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ച് വീട്ടില്‍ കൊണ്ടുവന്ന് അവരെ അടുക്കളയിലേക്ക് ഒതുക്കുന്ന ഒരു പ്രവണതയെ കുറിച്ചും. പുരുഷന്മാരുടെ ഇടയില്‍ ഇതുവരെ മാറിയിട്ടില്ലാത്ത സമീപന രീതിയ കുറിച്ചുമാണ് സിനിമ പറയുന്നത്.
ചിത്രത്തില്‍ അഴുക്ക് വെള്ളം പോകുന്ന ചോരുന്ന ഓസ് ഒരു കഥാപാത്രമാക്കിയത് എനിക്ക് ഇഷ്ടപ്പെട്ടു. അവസാനം രോഷാകുലയായ ആ പെണ്‍കുട്ടി അതേ അഴുക്ക് വെള്ളം തന്നെയാണ് ഭര്‍ത്താവിന്റെയും അയാളുടെ അച്ഛന്റെയും ദേഹത്തേക്ക് ഒഴിച്ച് അവിടെ നിന്ന് ഇറങ്ങി പോകുന്നതും. അതിന് പകരം അവിടെ നിന്ന് ആ വ്യക്തികളെ ശരിയാക്കണം എന്ന് പറയുന്നതിലൊന്നും അര്‍ത്ഥമില്ല. അത്തരത്തില്‍ ആ വീട്ടിലെ അടുക്കളയില്‍ അവരുടെ ജീവിതം അവസാനിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് അവര്‍ ഇറങ്ങി പോയത് നന്നായെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.
ആ സിനിമ കണ്ടപ്പോള്‍ എനിക്ക് ഒരു അത്ഭുതം തോന്നിയത് ഒരു നായര്‍ തറവാട്ടില്‍ നടക്കുന്ന ചെയ്തികളെല്ലാം ജിയോ കൃത്യമായി മനസിലാക്കിയിരിക്കുന്നു എന്നുള്ളതാണ്. ദി ഗ്രേറ്റ് ഈ ചിത്രം അന്തര്‍ ദേശീയ ചലച്ചിത്ര മത്സരങ്ങള്‍ക്കൊക്കെ ഈ സിനിമ അയക്കണം. അതിന് പറ്റിയ ചിത്രമാണ് എന്നാണ് എനിക്ക് തോന്നുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കാൻ യുഡിഎഫ് ഇന്ന് യോഗം ചേരും. പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പി. ജെ ജോസഫ് വിഭാഗം. കോട്ടയത്ത് നാല് സീറ്റുകൾ വേണമെന്ന് ജോസഫ് വിഭാഗം നിലപാട് സ്വീകരിച്ചു. യുഡിഎഫ് യോഗത്തിന് മുമ്പ് ജോസഫ് വിഭാഗവുമായി അവസാനഘട്ട ഉഭയകക്ഷി ചർച്ച നടത്തും.
പത്ത് സീറ്റിൽ വഴങ്ങണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യണമെന്നും കോൺഗ്രസ് പറഞ്ഞു. കോൺഗ്രസിന്റെ കർശന നിലപാടിനെ തുടർന്ന് മൂവാറ്റുപുഴ സീറ്റ് വെച്ച് മാറാനുള്ള നീക്കം വേണ്ടെന്ന് വച്ചു.
കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ നൽകണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. കോട്ടയത്ത് നേരത്തേ മത്സരിച്ച അഞ്ച് സീറ്റുകളിൽ ഒന്ന് വിട്ടു നൽകാമെന്ന് ജോസഫ് വിഭാഗം അറിയിച്ചു. പകരം മറ്റൊരു സീറ്റ് നൽകണമെന്നും ആവശ്യവും ഉന്നയിച്ചു.
കടുത്തരുത്തി, പൂഞ്ഞാര്‍ അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി എന്നിവയാണ് കോണ്‍ഗ്രസ് ജോസഫിനായി നല്കാൻ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഏറ്റുമാനൂരും ചങ്ങനാശേരിയും കൂടി കിട്ടിയേ പറ്റൂ എന്ന നിലപാടിലാണ് ജോസഫ് പക്ഷം.
അതേസമയം, കൊച്ചി സീറ്റിനായി കോൺഗ്രസിൽ പിടിവലി നടക്കുകയാണ്. മത്സര സന്നദ്ധരായി പത്തിലധികം നേതാക്കളാമ് രംഗത്ത്. മുൻ കൊച്ചി മേയർ ടോണി ചമ്മണി, കോർപ്പറേഷൻ മുൻ കൗൺസിലർ ഷൈനി മാത്യു, ഡിസിസി സെക്രട്ടറി സ്വപ്ന പട്രോണിക്സ് എന്നിവരുടെ പേരുകളാണ് പാർട്ടി പരിഗണിക്കുന്നത്. എന്നാൽ കൊച്ചിയോ തൃപ്പൂണിത്തുറയോ വനിത സ്ഥാനാർത്ഥികളെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.
2016 ൽ ഡൊമിനിക്ക് പ്രസന്റേഷനെ പരാജയപ്പെടുത്തി സിപിഎമ്മിലെ കെ.ജെ മാക്സി അട്ടിമറി വിജയം നേടിയ കൊച്ചി, ഇത്തവണ തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും ടോണി ചമ്മണിയുടെ പേര് കൊച്ചിയിൽ ഉയർന്ന് വന്നിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ ഡൊമിനിക് പ്രസന്റേഷന് വീണ്ടും അവസരം നൽകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
ഇടുക്കി പള്ളിവാസലില്‍ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രധാനതൊണ്ടിമുതലായ ആയുധം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം അരുണ്‍ ആത്മഹത്യ ചെയ്തതാണന്ന് നിഗമനമെങ്കിലും ശാസ്ത്രീയമായി തെളിക്കാന്‍ ആയുധം കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ പ്രതിയും കൊല്ലപ്പെട്ടതോടെ കേസ് നടപടികള്‍ അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം.
അരുൺ (അനു–28) മരിച്ചതിനാൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതോടെ കേസ് അവസാനിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പൊലീസ്. രേഷ്മയെ കുത്തിയതെന്നു കരുതുന്ന ആയുധം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അരുണിന്റെ മുറിയിൽ നിന്നു ലഭിച്ച കുറ്റസമ്മതക്കത്തും ഇരുവരുടെയും ദേഹത്തെ രക്തസാംപിളും ശാസ്ത്രീയ പരിശോധനാഫലങ്ങളും കേസിൽ നിർണായക തെളിവുകളാവും.
വെള്ളിയാഴ്ച വൈകുന്നേരം രേഷ്മയെ ഉളി പോലുള്ള ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയ അരുൺ 3 ദിവസം കഴിഞ്ഞ് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ രാത്രി തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.
അരുണിന്റെ മൃതദേഹത്തിൽ കുത്തേറ്റ 2 അടയാളങ്ങളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഇത് ആഴത്തിലുള്ള മുറിവല്ലെന്ന് വ്യക്തമായതായി അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. കൃത്യത്തിനു ശേഷം ജീവനൊടുക്കാൻ അരുൺ സ്വയം കുത്തിയതാകാനാണു സാധ്യതയെന്നു വെള്ളത്തൂവൽ എസ്എച്ച്ഒ ആർ.കുമാർ പറഞ്ഞു.
ഇരിങ്ങാലക്കുടയില്‍ പട്ടാപകല്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് ആഭരണം തട്ടിയെടുത്ത കൊലയാളിയെ തേടിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. ഒരു വര്‍ഷത്തിലധികം ലോക്കല്‍പൊലീസ് അന്വേഷിച്ച ശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സംശയകരമായി പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തവരെയെല്ലാം ക്രൈംബ്രാഞ്ച് സംഘവും ചോദ്യം ചെയ്തെങ്കിലും അന്വേഷണം കാര്യമായി പുരോഗമിക്കുന്നില്ലെന്നാണ് വിവരം.
2019 നവംബര്‍ പതിനാലിനായിരുന്നു ഇരിങ്ങാലക്കുട സ്വദേശി ആലീസ് വീടിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്. ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസം. രാവിലെ വീടിനകത്തു കയറിയ കൊലയാളി കഴുത്തറുത്ത് കൊലപ്പെടുത്തി സ്ഥലംവിട്ടു. നാലു മാസത്തിനിടെ ആയിരം പേരെ പൊലീസ് ചോദ്യംചെയ്തു. പക്ഷേ, കൊലയാളിയെ കണ്ടെത്താനായില്ല. ആയുധം പൊതിഞ്ഞു കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ന്യൂസ് പേപ്പര്‍ വീടിനടുത്തു നിന്ന് കിട്ടിയിരുന്നു. കൊലയാളിയെ ആരും കണ്ടിട്ടില്ല.
വീടുകള്‍ തിങ്ങിനിറഞ്ഞ പ്രദേശത്ത് ആരുമറിയാതെ പുറത്തു നിന്നൊരാള്‍ കൊല നടത്തി പോകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘവും അന്വേഷിക്കുന്നത്. സംശയിക്കുന്ന ആളുകളുടേയെല്ലാം ഡി.എന്‍.എ. സാംപിള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ആലീസിന്റെ ശരീരത്തില്‍ നിന്ന് കിട്ടിയ മുടി കൊലയാളിയുടേതാണെന്ന് സംശയമാണ് അന്വേഷണസംഘത്തിനുള്ളത്. കൊലയാളികളെന്ന് സംശയിക്കുന്ന എട്ടുപേരുടെ പട്ടികയാണ് ലോക്കല്‍ പൊലീസ് തയാറാക്കിയിരുന്നത്. ഇവരെയെല്ലാം ചോദ്യം ചെയ്തെങ്കിലും ആരും കുറ്റം സമ്മതിച്ചില്ല…സംശയകരമായി സാഹചര്യത്തില്‍ കൊലനടക്കുന്ന ദിവസം ഇരിഞ്ഞാലക്കുട ടൗണിലുണ്ടായിരുന്നവരാണ് ഇവരെല്ലാം.
ഇവരെ കേസുമായി ബന്ധിപ്പിക്കാവുന്ന തെളിവുകളും പൊലീസ് ലഭിച്ചിരുന്നില്ല. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും ഇവരെ ചോദ്യം ചെയ്തു. കൃത്യമായ സൂചനകളൊന്നും ലഭിക്കാതായതോടെയാണ് അന്വേഷണം വഴിമുട്ടിയത്. കഴുത്തറുത്ത ശൈലിവച്ച് ഇറച്ചിക്കടയിലെ ജീവനക്കാരനാകാം കൊലയാളിയെന്ന് പൊലീസ് ആദ്യമേ തന്നെ സംശയിച്ചിരുന്നു. സംഭവ ദിവസം വീടിനടുത്ത് എത്തിയ കര്ട്ടണ് പണിക്കാരെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷിച്ചെങ്കിലും വഴിത്തിരിവുണ്ടായില്ല. കൊലക്കേസുകള്‍ തെളിയിക്കാന്‍ വൈകിയാല്‍ ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്ന പതിവും ആലിസ് കൊലക്കേസില്‍ നടന്നില്ല.
പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ലോക്കല്‍പൊലീസ് അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കാതെ നീട്ടുകൊണ്ട് പോയി. ഒടുവില്‍ ആലീസ് കൊല്ലപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും തുമ്പൊന്നും ലഭിക്കാതായതോടെ പ്രതിഷേധവും ശക്തമായി. ഇതോടെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്…ഇതിനിടെ ശാസ്ത്രീയതെളിവുകളെല്ലാം നഷ്ടപ്പെട്ടെന്ന ആരോപണവും ഉയര്‍ന്നു. കേസ് അന്വേഷണം ഏറ്റെടുത്ത് പലരേയും ക്രൈംബ്രാഞ്ചും ചോദ്യം ചെയ്തെങ്കിലും പ്രതിയിലേക്ക് നീളുന്ന തുമ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന..ഇതോടെ പ്രതിഷേധം ശക്തിപ്പെടത്താന്‍ ഒരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.
നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റുകളെ ചൊല്ലിയുള്ള പിടിവാശി സിപിഐ ഉപേക്ഷിക്കുന്നു. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശ്ശേരിയെന്നത് മാത്രമാണ് നിര്‍ബന്ധമെന്ന സിപിഐ–സിപിഎമ്മിനെ അറിയിച്ചു. കേരള കോണ്‍ഗ്രസുമായി സിപിഎം ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് സിപിഐ നിലപാട് അറിയിച്ചത്. സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ പ്രാഥമിക ആലോചനകള്‍ക്കായി സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
2016 ല്‍ 27 സീറ്റില്‍ മല്‍സരിച്ച സിപിഐ മലബാറിലെ രണ്ടു സീറ്റുകള്‍ ഉപേക്ഷിക്കാനും രണ്ടെണ്ണം വെച്ചുമാറാനും തയാറാണെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസിന് വേണ്ടി കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും വിട്ടുനല്‍കാമെന്നും പകരം ചങ്ങാനാശ്ശേരിയും പേരാവൂരും വേണമെന്നുമായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍ ഇടതുമുന്നണിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്‍ണമായതോടെ സിപിഐ വിട്ടുവീഴ്ചക്ക് തയാറാവുകയാണ്. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശ്ശേരി എന്നതില്‍ മാത്രമാണ് സിപിഐക്ക് നിര്‍ബന്ധമുള്ളത്. ഇരിക്കൂറിന് പകരം കണ്ണൂരില്‍ വേറെ സീറ്റ് വേണ്ടെന്നും സിപിഐ സിപിഎമ്മിനോട് വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥിരം തോല്‍ക്കുന്ന ഒരു സീറ്റ് ഉപേക്ഷിച്ച് സമാനമായ മറ്റൊരു സീറ്റ് എന്തിനെന്ന ചോദ്യമാണ് സിപിഐ ഉയര്‍ത്തുന്നത്. ഇതോടെ മൂന്ന് സീറ്റുകള്‍ ഉപേക്ഷിച്ച് 24 സീറ്റുകളില്‍ സിപിഐ മല്‍സരിക്കും . ഓരോ ജില്ലകളിലേയും സിപിഐ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാന്‍ ജില്ല എക്സിക്യൂട്ടീവുകള്‍ക്ക് സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന കര്‍ശന നിലപാട് പരിഗണിച്ച് പട്ടിക തയ്യാറാക്കി നല്കിയാല് മതിയെന്നാണ് ജില്ല ഘടകങ്ങളോട് സംസ്ഥാനനേതൃത്വം ആവശ്യപ്പെടുന്നത്. ജില്ലാ ഘടകങ്ങള്‍ തയ്യാറാക്കി നല്കുന്ന പട്ടിക സംസ്ഥാന എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്ത് സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കും.
സമാന്തരമായി കേരള കോണ്‍ഗ്രസ് എമ്മുമായുള്ള സീറ്റ് വിഭജന സിപിഎം ഇന്ന് പൂര്‍ത്തിയാക്കും. 15 സീറ്റുകള്‍ ജോസ് കെ മാണി ആവശ്യപ്പെടുന്നുണ്ടെങ്കിലും 10 സീറ്റുകള്‍ നല്‍കാമെന്നാണ് സിപിഎം നിലപാട്. പരമാവധി 12 സീറ്റ് നേടിയെടുക്കാനാണ് ജോസ് കെ മാണി ശ്രമിക്കുന്നത്
നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നൂറിലധികം സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ബിജെപി. പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക് ഒപ്പം ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി അടുപ്പമുള്ളവരെ കൂടി സ്ഥാനാര്‍ത്ഥികളാക്കാനാണ് ബിജെപിയുടെ ശ്രമം. ഘടകക്ഷികളുമായുള്ള ബിജെപിയുടെ ഉഭയകക്ഷി ചര്‍ച്ച നാളെ തിരുവനന്തപുരത്ത് നടക്കും.
അതേസമയം, ബിഡിജെഎസിന്റെ സീറ്റുകളില്‍ ഇത്തവണ കുറവുണ്ടാവും. എന്നാല്‍ 37 സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് ബിഡിജെഎസ്. ബിഡിജെഎസ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ കാര്യമായി കുറവിന് സാധ്യതയുണ്ട്. എന്നാല്‍ പിളര്‍പ്പോടെ പഴയ ശക്തി ബിഡിജെഎസിനില്ല. അതിനാല്‍ അഞ്ചിലധികം സീറ്റുകള്‍ ഏറ്റെടുക്കാനാണ് ബിജെപിയിലെ ആലോചന.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിഞ്ഞ തവണ 98 സീറ്റില്‍ മത്സരിച്ച ബിജെപി ഇത്തവണ തങ്ങള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമെന്ന് ഘടകകക്ഷികളോട് വ്യക്തമാക്കിയിട്ടുണ്ട്. പിസി തോമസിന്റെ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റും കാമരാജ് കോണ്‍ഗ്രസിന് രണ്ട് സീറ്റും വരെ ബിജെപി നല്‍കിയേക്കും.
ക്രൈസ്തവ വിഭാഗങ്ങളുമായി പലവട്ടം ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. അത്തരം മണ്ഡലങ്ങളില്‍ അവരുടെ കൂടി പിന്തുണ ഉറപ്പാക്കാനാകുന്ന സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയുമോയെന്നും ബിജെപി നേതൃത്വം പരിശോധിക്കുന്നു.
പ്രമുഖ നേതാക്കളോടെല്ലാം മത്സര രംഗത്തേക്ക് ഇറങ്ങാന്‍ ബിജെപി ദേശീയ നേതൃത്വം നിര്‍ദേശം നല്കി. രണ്ട് ദിവസത്തിനകം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപമാകും. ദേശീയ നേതൃത്വം രണ്ടോ മൂന്നോ ഘട്ടമായിട്ടാവും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.
ടെലിവിഷൻ ഷോ ആങ്കറിംഗ് , മോഡലിംഗ് എന്നീ രംഗങങളിൽ നിന്നാണ് അഞ്ജലി നായർ സിനിമയിലേക്കെത്തുന്നത്. 2010 ൽ നെല്ല് എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത് . ദൃശ്യം 2വിലും ശ്രദ്ധേയവേഷത്തിൽ താരം എത്തി. ആ ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഉടനീളം നിൽക്കുന്ന കഥാപാത്രമാണ് താരത്തിന് കിട്ടിയത്. 2015 ലെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാർ പുരസ്കാരം ബെൻ എന്ന സിനിമയിലെ അഭിനയത്തിലൂടെ അഞ്ജലിക്ക് ലഭിച്ചു.
തമിഴ്നാട്ടിൽ ജനിച്ചു വളർന്ന മലയാളം സംവിധായകനായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ഭർത്താവ്. 2011 ലായിരുന്നു ഇരുവരുടെ വിവാഹം. 2013 ജൂണിൽ പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന മലയാള ലഘുചിത്ര സമാഹാരത്തിൽ അഞ്ജലിയുടെ മകൾ ആവണി അഭിനയിച്ചിട്ടുണ്ട്. അനീഷും അഞ്ജലിയും വിവാഹമോചിതരാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി താരം ഭർത്താവായ അനീഷ് ഉപാസനമായി വേർപിരിഞ്ഞാണ് കഴിയുന്നത്.
അഞ്ജലിയെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ മറ്റൊരു വിവാഹബന്ധം വേർപെടുത്തി നിൽക്കുകയായിരുന്നു അനീഷ്. ബന്ധം വേർപെടുത്തുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ അവയൊക്കെ എൻറെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അത് മറ്റുള്ളവർക്ക് മുൻപിൽ ചർച്ചചെയ്യാനും സോഷ്യൽ മീഡിയയിൽ വാർത്തകൾ സൃഷ്ടിക്കാനും താൻ ആഗ്രഹിക്കുന്നില്ല ഇല്ലെന്നാണ് അഞ്ജലി വെളിപ്പെടുത്തിയത്.
മകളായ ആവണി അഞ്ജലിയോടൊപ്പം ആണ് ഇപ്പോൾ താമസിക്കുന്നത്. ഏറ്റവും വലിയ കൗതുകകരമായ കാര്യം ദൃശ്യം രണ്ടിൽ ജോർജുകുട്ടിയെ രക്ഷിക്കാനെത്തിയ വക്കീൽ തന്നെയാണ് ഇപ്പോൾ അഞ്ജലിക്ക് ജീവിതത്തിൽ വിവാഹമോചനം നേടി കൊടുക്കുന്നതിൽ അഭിഭാഷകയായി നിൽക്കുന്നത് എന്നുള്ളതാണ്.