കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിച്ച് മടങ്ങവെ കാര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ വീട്ടില്‍ എംപി ജോയിയുടെ ഭാര്യ സാലി ജോയി (45)ആണു മരിച്ചത്. രണ്ടാഴ്ച മുന്‍പ് അനാഥാലയത്തില്‍ നിന്നും ദത്തെടുത്ത 9വയസുകാരി ജൂവലിന്റെ കണ്‍മുന്‍പില്‍ വെച്ചായിരുന്നു ദാരുണമായ അപകടം നടന്നത്.
റോഡ് മുറിച്ച് കടക്കവെ, ഇരുവരെയും കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകട ശേഷം കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. പട്ടിത്താനം മണര്‍കാട് ബൈപാസില്‍ ചെറുവാണ്ടൂരിലാണ് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചത്. രണ്ടാഴ്ച മുന്‍പാണു ജൂവലിനെ ജോയിയും സാലിയും ഡല്‍ഹിയില്‍ നിന്നു ദത്തെടുത്തത്.
11 വര്‍ഷമായി ജോയിസാലി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദത്തെടുക്കുകയായിരുന്നു. മകള്‍ക്കു നല്‍കാനിരുന്ന ജൂവല്‍ എന്ന പേരും നല്‍കി. ഇന്നലെ രാത്രി ചെറുവാണ്ടൂര്‍ കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിച്ച ശേഷം വീട്ടിലേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡ് കുറുകെ കടന്ന ഭാഗത്ത് വെളിച്ചമില്ലായിരുന്നു. ജൂവലിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാലിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റുമാനൂർ ∙ അമ്മയും അച്ഛനുമുള്ള വാത്സല്യവീട്ടിലേക്ക്, സനാഥത്വത്തിലേക്ക് കൊച്ചു ജൂവലിന്റെ യാത്ര കണ്ണീരിലലിഞ്ഞു. ചെറുവാണ്ടൂരിലെ വഴിയിൽ അവളുടെ അമ്മയെ ഇടിച്ചു തെറിപ്പിച്ചു കടന്നുപോയ കാർ തട്ടിയെടുത്തത് അത്രമേൽ കൊതിച്ച തണലായിരുന്നു.
പട്ടിത്താനം – മണർകാട് ബൈപാസിൽ ചെറുവാണ്ടൂരിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് ചെറുവാണ്ടൂർ വള്ളോംകുന്നേൽ വീട്ടിൽ എം.പി.ജോയിയുടെ ഭാര്യ സാലി ജോയി (45)ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ജൂവലിനെ (9) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാഴ്ച മുൻപാണു ജൂവലിനെ ജോയിയും സാലിയും ഡൽഹിയിൽ നിന്നു ദത്തെടുത്തത്. 11 വർഷമായി ജോയി–സാലി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദത്തെടുക്കുകയായിരുന്നു. മകൾക്കു നൽകാനിരുന്ന ജൂവൽ എന്ന പേരും നൽകി.
ഇന്നലെ രാത്രി ചെറുവാണ്ടൂർ കുരിശുപള്ളിയിൽ മെഴുകുതിരി കത്തിച്ച ശേഷം വീട്ടിലേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. റോഡ് കുറുകെ കടന്ന ഭാഗത്ത് വെളിച്ചമില്ലായിരുന്നു. കാർ സാലിയെയും ജൂവലിനെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയി.
ഇടിയുടെ ആഘാതത്തിൽ ജൂവൽ റോഡിനു വശത്തേക്ക് തെറിച്ചു പോയി. ജൂവൽ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാലിയുടെ മൃതദേഹം മോർച്ചറിയിൽ.
എറണാകുളം വാഴക്കാലയില്‍ കന്യാസ്ത്രിയെ പാറമടയിൽ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാല സെൻ്റ് തോമസ് കോൺവെൻ്റിലെ കന്യാസ്ത്രീയാണ് മരിച്ചത്. ഇടുക്കി കോരുത്തോട് സ്വദേശിനി സിസ്റ്റര്‍ ജസ്റ്റീന തോമസ് (45) ആണ് മരിച്ചത്. മഠത്തിന് സമീപത്തെ പാറമടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തുടരന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രഭാത ഭക്ഷണത്തിന് ശേഷം കന്യാസ്ത്രിയെ മഠത്തില്‍ നിന്നും കാണാതായിരുന്നു. ഉച്ചവരെ തെരച്ചില്‍ നടത്തിയിട്ടും കാണാതായതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് വൈകിട്ടോടെ മഠത്തിന് സമീപത്തെ പാറമടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം മാറ്റുകയായിരുന്നു.
2011 മുതല്‍ മാനസിക രോഗത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കന്യാസ്ത്രി ചികിത്സയ്ക്ക് വിധേയയായിരുന്നതായി പോലീസ് പറഞ്ഞു. നിലവില്‍ മരണത്തില്‍ അസ്വാഭാവികത സംശയിക്കുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും പോലീസ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ സിപിഐ ഒരുങ്ങുന്നു. പൂഞ്ഞാറോ ചങ്ങാനാശ്ശേരിയോ നല്‍കിയാല്‍ കാഞ്ഞിരപ്പളളി വിട്ടുനല്‍കാന്‍ സിപിഐ സന്നദ്ധമാകും. എന്നാല്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കുന്നതില്‍ അനികൂലിക്കില്ലെന്ന് നിലപാടിലാണ് സിപിഐ ജില്ലാ നേതൃത്വം.
പാലായില്‍ ധാരണായി ജോസ് കെ മാണി ഇടതുന്നമണിയിലേക്ക് വന്നപ്പോള്‍ തന്നെ സിപിഎം ഉറപ്പുകൊടുത്തതാണ് കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാന്‍ സിപിഐയുമായി സംസാരിക്കാമെന്ന്. സിപിഎം സിപിഐ നേതൃത്വങ്ങള്‍ തമ്മിലുള്ള ആശയവിനിയമത്തില്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കുന്നതില്‍ വിയോജിപ്പില്ലെന്ന് സിപിഐ അറിയിച്ചു. പകരം കോട്ടയം ജില്ലയില്‍ തന്നെ പൂഞ്ഞാറോ ചങ്ങനാശ്ശേരിയോ വേണമെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കുന്നതില്‍ സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തില്‍ കടുത്ത വിയോജിപ്പുണ്ട്. സീറ്റിങ് സീറ്റുകള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്ന നിബന്ധന പാലാ ജോസിനെ കൊടുത്തതോടെ ഇല്ലാതായി എന്നായി സിപിഐ പ്രാദേശിക ഘടകത്തിന്റെ നിലപാട്.
അതിനാല്‍ കാഞ്ഞിരപ്പള്ളിയില്‍ അവകാശവാദമുന്നയിക്കാനാവില്ല. എന്നാല്‍ വിട്ടുവീഴ്ചകള്‍ക്ക് സജ്ജമാണെന്ന് ഇതിനോടകം തന്നെ അറിയിച്ച സിപിഐ സംസ്ഥാന നേതൃത്വം കാഞ്ഞിരപ്പള്ളിയില്‍ പിടിവാശി കാണിക്കില്ല. പൂഞ്ഞൂറോ ചങ്ങാനാശ്ശേരിയോ നല്‍കണമെന്നാണ് സിപിഐ ആവശ്യം. എരുമേലി ജില്ലാ പഞ്ചായത്തില്‍ വിജയിച്ച യുവനേതാവ് ശുഭേഷ് സുധാകരെ പൂഞ്ഞാറില്‍ മല്‍സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ പൂഞ്ഞാര്‍ ഏറ്റെടുക്കുന്നതിനോട് സിപിഐ നിയോജക മണ്ഡലം കമ്മിറ്റിക്ക് കടുത്ത വിയോജിപ്പുണ്ട്.
പി.സി.ജോര്‍ജിന് സിപിഎം വോട്ടുകള്‍ പോകുമെന്നാണ് സിപിഐ പ്രാദേശിത നേതാക്കളുടെ വിലയിരുത്തല്‍.ഇതോടെയാണ് ചങ്ങാനാശ്ശേരി എന്ന നിര്‍ദേശവും ഉയര്‍ന്നത്. എന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് തിരുവനന്തപുരം ഏറ്റെടുക്കാന്‍ സിപിഎം ആലോചിക്കുന്നണ്ട്.അതിനാല്‍ അവരുടെ മറ്റൊരു സീറ്റായ ചങ്ങാനാശ്ശേരിയുടെ സിപിഐക്ക് കൊടുക്കാമെന്നതില്‍ സിപിഎമ്മിന് ഉറപ്പു പറയാനാവുന്നില്ല. പൂഞ്ഞാര്‍ സിപിഐ ഏറ്റെടുക്കുന്നില്ലെങ്കില്‍ ശൂഭേഷ് സുധാകര്‍ പീരുമേട് മല്‍സരിച്ചേക്കും. ചങ്ങാനാശ്ശേരി കിട്ടിയാല്‍ അഡ്വ മാധവന്‍നായരെയാണ് മല്‍സരിപ്പിക്കാനാണ് സിപിഐ ആലോചന
മൂന്ന് ദിവസം മുമ്പായിരുന്നു നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയടക്കം സാന്നിധ്യത്തിൽ വളരെ ആഘോഷപൂർവ്വമായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. എന്നാൽ ഈ സന്തോഷ നിമിഷങ്ങള്‍ക്കിടയിലും കുടുംബത്തെ ആശങ്കയിലാക്കി ഒരു സംഭവം നടന്നു. കാസർകോഡ് വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ ഇതിനായി ട്രെയിനിൽ യാത്ര തിരിച്ച കുടുംബം വിവാഹാഭരണങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് ട്രെയിനിൽ വച്ച് മറക്കുകയായിരുന്നു.
നിക്കാഹ് ചടങ്ങുകൾക്കായി വ്യാഴാഴ്ച രാവിലെ മലബാര്‍ എക്സ്പ്രസിലാണ് കുടുംബം കാസർകോഡ് എത്തിയത്. ട്രെയിനിൽ നിന്നും ഇറങ്ങിയ ശേഷം മാത്രമാണ് ആഭരണങ്ങളടങ്ങിയ ബാഗ് എടുത്തില്ലെന്ന കാര്യം ഓര്‍ത്തത്. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു. ഉടൻ തന്നെ നാദിർഷ കാസർകോഡ് റെയിൽവെ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ആർ.പി.എഫ്. അപ്പോൾ തന്നെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറും ബാച്ച് ഇൻ ചാർജുമായ എം. മുരളീധരന് വിവരം കൈമാറി.
അദ്ദേഹം നടത്തിയ പരിശോധനയിൽ കുടുംബം സഞ്ചരിച്ച എ-വൺ കോച്ചിലെ . 41-ാമത്തെ സീറ്റിനടിയിൽ നിന്നും ബാഗ് കണ്ടെത്തി. ആർ.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യന്‍ കോൺസ്റ്റബിൾ സുരേശന്‍ എന്നിവരുടെ പക്കൽ ബാഗ് കൈമാറി. തീവണ്ടി മംഗാലപുരത്തെത്തിയപ്പോൾ നാദിർഷായുടെ ബന്ധുവിനെ ബാഗ് ഏൽപ്പിക്കുകയായിരുന്നു. റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ കാര്യങ്ങൾ ശുഭപര്യവസാനിക്കുകയും ചെയ്തു.
പല ദിവസങ്ങളിലായാണ് ആയിഷയുടെ വിവാഹ ആഘോഷ ചടങ്ങുകൾ നടന്നത്. നാദിർഷയുടെ അടുത്ത സുഹൃത്ത് ദിലീപ്, കാവ്യാ മാധവന്‍, ദിലീപിന്‍റെ മകളും ആയിഷയുടെ അടുത്ത സുഹൃത്തുമായ മീനാക്ഷി, നടി നമിത പ്രമോദ് തുടങ്ങിയവരാണ് ചടങ്ങിലെ താരസാന്നിധ്യമായി നിറഞ്ഞു നിന്നത്.
മിമിക്രി കാലം മുതലേ ആരംഭിച്ച സൗഹൃദമാണ് ദിലീപും നാദിർഷായും തമ്മിൽ. നാദിർഷാ അടുത്തതായി സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയിൽ ദിലീപ് നായകനാണ്. ഇരുവരെയും പോലെ തന്നെയാണ് രണ്ടു പേരുടെയും മക്കളും തമ്മിലുള്ള കൂട്ടുകെട്ടും.
ജോസ്‌ന സാബു സെബാസ്റ്റ്യന്‍
യുകെയ്ക്ക് പഴയ പ്രൗഢി ഒന്നുമില്ലെന്ന് നമ്മൾ പുറമെ പറയുമ്പോഴും ഇങ്ങോട്ടൊന്നു വരാൻ ആഗ്രഹിക്കാത്ത മലയാളികൾ ചുരുക്കം. അങ്ങനെയുള്ളവർ പറ്റിക്കപെടുക വളരെയെളുപ്പം. പ്രത്യേകിച്ച് മറ്റുള്ളവരുടെ വിയർപ്പുതുള്ളികളെ വലിച്ചുകുടിച്ചു തന്റെ ദാഹം അകറ്റാൻ ആക്കം കൊണ്ട് നിൽക്കുന്ന ചില കഴുകൻമാർ നമുക്ക് ചുറ്റുമുള്ളപ്പോൾ പറ്റിക്കപെടുക വളരെയെളുപ്പം.
ഞാൻ യുകെയിൽ സ്ഥിരതാമസം ആയതുകൊണ്ടും സ്റ്റുഡന്റ് വിസയെന്ന അഗ്നിയിലും വർക്ക്പെർമിറ്റ് എന്ന തീച്ചൂളയിലും നന്നായി ഉരുകി വാർക്കപ്പെട്ടതിനാലും എന്നോട് ഈയിടയായി എന്റെ പല സുഹൃത്തുക്കൾ പലോപ്പോഴായി ചോദിച്ച ഒരു കാര്യമാണ് ഈ ഒരു കുഞ്ഞു പോസ്റ്റിലൂടെ എനിക്കറിയാവുന്ന മിനിമം അറിവ് വച്ച് ഷെയർ ചെയ്യുന്നത് .
നഴ്‌സ്മാർക്ക് യുകെയിൽ വളരെ കുറഞ്ഞ ഇംഗ്ലീഷ് യോഗ്യതയോടെ Tier 2 വർക്ക് വിസയിൽ വരാമെന്നും ആവോളം ജോലി ചെയ്തു സ്വപ്നങ്ങൾ പൂവണിയാമെന്നും പറഞ്ഞു പ്രലോഭിപ്പിച്ച് പലരും പലരുടേയും കയ്യിൽനിന്നും ലക്ഷങ്ങൾ കൊയ്‌തെടുക്കുന്നുവെന്നുള്ളത് വേദനാജനകം . 7 ലക്ഷത്തിൽ തുടങ്ങിയ ബിസിനസ് പുരോഗമിക്കുന്നത് മനസിലാക്കി ഇപ്പൊഴത് 20 ലക്ഷത്തിലെത്തിൽ വരെ എത്തിനിൽക്കുന്നു.
ഞാൻ അറിഞ്ഞ അറിവുകൾ വച്ച് സീനിയർ കേയറിങ് വിസ എന്നൊരു സംഭവം ഇപ്പോൾ ഹോം ഓഫീസ് ഈ പരസ്യത്തിൽ പറയുന്നത്ര എളുപ്പത്തിൽ കൊടുക്കുന്നില്ലന്നു മനസിലാക്കിയിരിക്കുക .
ഇനി എനിക്കറിയാവുന്ന ചില കാര്യങ്ങൾ കൂടി പറയാം . ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് സ്റ്റാഫ് ഷോർട്ടേജ് പ്രതേകിച്ച് മെഡിക്കൽ ഫീൽഡിൽ അതുള്ളതാണ് . പക്ഷെ അതിനു പലവിധ മാനദണ്ഡങ്ങളുണ്ട്. അതിൽ നഴ്സുമാർക്ക് കടന്നുവരാനുള്ള നിയമങ്ങൾ NMC യുടെ വെബ്‌സൈറ്റിൽ ക്രിസ്റ്റൽ ക്ലിയർ ആണ്. പക്ഷെ ധാരണക്കാർ പറ്റിക്കപെടാൻ ഏറ്റവും എളുപ്പമുള്ള ഒരു മേഖലയാണ് നഴ്സുമാർക്ക് താഴെ നിൽക്കുന്ന സീനിയർ കേയറിങ് .
കൂടുതലും നഴ്‌സിംഗ് ഹോമുകളായിരിക്കും അങ്ങനൊരു ജോലി ഒഴിവിലേക്ക് നമ്മളെപ്പോലെ ഓവർസീസ് ആയിട്ടുള്ളവരെ കൊണ്ടുവരുന്നത്.. അങ്ങനെയുള്ള നഴ്സിംഗ് ഹോമുകൾക്കു ടയർ 2 ലൈസെൻസ് ( യുകെയ്ക്കു പുറത്തുള്ളൊരാൾക്ക് ജോലികൊടുക്കാനുള്ള അവകാശം )വാങ്ങിച്ചെടുക്കാൻ വല്യ ബുദ്ദിമുട്ടുകൾ ഇല്ല . കാരണം എല്ലാ ഫിനാൻഷ്യൽ വർഷത്തിലും ഒരു സ്ഥാപനത്തിന് ( ഹോമിന്റെ കപ്പാസിറ്റി അനുസരിച്ച് )ഇത്ര വർക്ക് പെർമിറ്റുകൾ നീക്കിവെയ്ക്കപ്പെടുക പതിവാണ്.
പക്ഷെ കാര്യം ഇതല്ല നമ്മളെപ്പോലെ ഓവർസീസ് ആയിട്ടുള്ള ഒരാൾക്ക് ഈ വിസയിലൂടെ വരാൻ അത്ര എളുപ്പമല്ല. കാരണം വർക്ക് പെർമ്മിറ്റിലൂടെ വരാൻ ഒന്നാമതായി നമ്മൾക്ക് ഓഫർ ചെയ്യുന്ന ജോബ് ക്യാറ്റഗറി UKVI അപ്ഡേറ്റ് ചെയ്തിട്ടുള്ള ഷോർട്ടേജ് സ്കിൽ ഒക്കുപേഷനിൽ ഉൾപ്പെടുന്നതാവണം. പുതിയൊരു അപ്ഡേറ്റ് അനുസരിച്ച് അതിൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ എന്ന സെക്ഷനിൽപെടുന്ന ചില ജോലികളിൽ സീനിയർ കേയറിങ് ഉൾപ്പെടുന്നുണ്ട്. അതുപ്രകാരം സീനിയർ കേയറിങ്ങിന് ഒക്കുപ്പേഷണൽ കോഡ് 6146 അനുസരിച്ച് £16000 + കാണിക്കുന്നുള്ളൂവെങ്കിലും ഓവർസീസ് ആയ നമ്മളെ പോലുള്ളവർക്ക് £25,000 മുകളിൽ വാർഷികവരുമാനം തരാൻ എംപ്ലോയർ തയ്യാറാകണം.
നമുക്ക് വിസ തരാമെന്നു പറയുന്ന നഴ്സിംഗ് ഹോംമിനു ലൈസെൻസ്ഡ് സ്പോൺസർഷിപ്പ് ഉണ്ടായിരിക്കണം (ലിങ്ക് താഴെ ഉണ്ട്) . കൂടാതെ UK യിൽ ആ പോസ്റ്റ് കവർ ചെയ്യാൻ ആരുമില്ല എന്ന് പ്രൂഫ് ചെയ്യേണ്ടതുണ്ട്. UKNARIC എന്ന ബോഡിയുമായ് നമ്മുടെ ഡിഗ്രിയും പ്രീഡിഗ്രിയും രജിസ്റ്റർ ചെയ്തു യുകെ ക്വാളിഫിക്കേഷനുമായ് ഹോംഓഫീസ് മാനദണ്ഡമനുസരിച്ച് ഈക്വവലന്റാകണം. അഥവാ അങ്ങനെ പല അഡ്ജസ്റ്മെന്റുകളും പ്രോമിസ് ചെയ്തു ആരെങ്കിലുമൊക്കെ നമ്മളെ കൊണ്ടുവന്നാൽ തന്നെ നഴ്സിംഗ് ഹോമിന്റെ നടത്തിപ്പുകൾ മനസിലാക്കാൻ ഹോം ഓഫീസിൽനിന്നും ഇടയ്ക്കിടയ്ക്ക് ചെക്കിങ്ങിനു വരും.
അങ്ങനെ വരുമ്പോൾ അവരുടെ പലതര ക്രൈറ്റീരിയാസ് മീറ്റ് ചെയ്തിട്ടുണ്ടോയെന്നും അത് അപ്ഡേറ്റ് ചെയ്യുന്നുണ്ടോയെന്നും നോക്കും. അതിലെന്തെങ്കിലും പാകപ്പിഴകൾ (വരുക സർവ്വ സാധാരണം) ജോലിദാതാവ് വരുത്തിയിട്ടുണ്ടെങ്കിൽ നഴ്സിംഗ് ഹോമിന്റെ ലൈസെൻസ് നഷ്ടപ്പെടാം. അപ്പോൾ തന്നെ നമുക്ക് ജോലി നഷ്ടപ്പെടാം. ലക്ഷങ്ങൾ കൊടുത്തുവരുന്ന നമ്മൾ ചതിയിൽ പെടാം. നഷ്ടം എന്നും ഇരയ്ക്കുമാത്രം.
പുതിയതായി വന്ന നിയമം പലതരത്തിൽ മിസ്യൂസ് ചെയ്യാൻ കമ്പനി ഡീറ്റെയിൽസ് പോലുമില്ലത്ര പല ഏജൻസികളും നമുക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ട് അതുമനസിലാക്കി നമ്മൾ പറ്റിക്കപെടുന്നില്ല എന്ന് ഉറച്ച ബോധ്യത്തോടെ സാമ്പത്തിക ഇടപാടുകൾ നടത്തുക….
ഇതിൽ എതിർ അഭിപ്രായം ഉള്ളവരോ പ്രൊഫഷണൽ ആയിട്ടുള്ളവരോ ഉണ്ടങ്കിൽ ദയവായി തിരുത്തുക.
ആരും പറ്റിക്കപെടാതിരിക്കട്ടെ ….
മേൽ പറഞ്ഞ കാര്യങ്ങൾ സ്വയം വായിച്ചു മനസിലാക്കി ഒരു തീരുമാനമെടുക്കാൻ ചില ലിങ്കുകൾ താഴെ കൊടുക്കുന്നു .
1.please check this link carefully For salary details with occupation code
https://www.gov.uk/government/publications/skilled-worker-visa-going-rates-for-eligible-occupations/skilled-worker-visa-going-rates-for-eligible-occupation-codes
2.skilled work visa
https://www.gov.uk/skilled-worker-visa
3. Licensed sponsors list
https://www.gov.uk/government/publications/register-of-licensed-sponsors-workers
4. Shortage skill occupation list :
https://www.gov.uk/guidance/immigration-rules/immigration-rules-appendix-shortage-occupation-list
5. Health care worker Visa:
https://www.gov.uk/health-care-worker-visa/knowledge-of-english
6. For Overseas Nurses to work as a registered nurse:
എൻസിപി ദേശീയ നേതൃത്വം ഇടതുമുന്നണിക്കൊപ്പം തന്നെയെന്ന് വ്യക്തമായതിനു പിന്നാലെ ഇടതു നേതാക്കൾക്കെതിരെ തുറന്നടിച്ച് മാണി സി.കാപ്പൻ എംഎൽഎ. മന്ത്രി എം.എം.മണിയുടെ വിമർശനങ്ങൾക്ക് വില കൽപിക്കുന്നില്ലെന്നും മണി വാപോയ കോടാലി ആണെന്നും അദ്ദേഹം പറഞ്ഞു.
വൺ,ടു,ത്രീ എന്ന് പറയുന്ന പോലെയാണ് മണിയും അദ്ദേഹത്തിന്റെ വാക്കുകളുമെന്നും കാപ്പൻ പരിഹസിച്ചു. താൻ ആരെയും കാലുവാരിയിട്ടില്ലെന്നും ആരുടെ ഭാഗത്തു നിന്നാണ് ചതിയുണ്ടായതെന്ന് എല്ലാവർക്കുമറിയാമെന്നും പറഞ്ഞ കാപ്പൻ ജോസ് കെ.മാണിക്ക് പാലായിലെ ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം തുറന്നടിച്ചു.
എംഎൽഎ സ്ഥാനം രാജി വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കാപ്പൻ വ്യക്തമാക്കി. തന്നോട് എംഎൽഎ സ്ഥാനം രാജി വയ്ക്കാൻ ആവശ്യപ്പെടുന്നവർ റോഷി അഗസ്റ്റിനോടും എൻ.ജയരാജിനോടും എന്താണ് ഇക്കാര്യം ആവശ്യപ്പെടാത്തതെന്നും ചോദിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് കാപ്പൻ സിനിമാക്കാരുടെ പിന്നാലെ പോകുന്നയാളാണെന്ന് എംഎം മണി പരിഹസിച്ചത്.മാണി സി കാപ്പൻ ജനപിന്തുണ ഇല്ലാത്ത നേതാവാണെന്നും മന്ത്രി എം.എം മണി കുറ്റപ്പെടുത്തി.സി പി എം ‘ നേതാക്കൾ വളരെ കഷ്ടപ്പെട്ടാണ് കാപ്പനെ പാലയിൽ ജയിപ്പിച്ചത്.കാപ്പൻ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും മണി പറഞ്ഞു.
കൊട്ടിയൂർ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാൻ അനുമതി തേടി പ്രതി റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള അപ്പീലിൽ, ഉപ ഹർജിയിലാണ് ജാമ്യം തേടിയത്. പെൺകുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
അപ്പീലിൽ പെൺകുട്ടി കക്ഷി ചേർന്നിട്ടുണ്ടെന്നും വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിവാഹത്തിന് സഭാ അധികാരികളുടെ അനുമതിയുണ്ടെന്നും ഹർജിയിൽ ബോധിപ്പിച്ചു. മൂന്നു വയസു കഴിഞ്ഞ കുഞ്ഞിനെ മാതാവായ പെൺകുട്ടി ഇതുവരെ കാണാൻ ശ്രമിച്ചിട്ടില്ലെന്നും നാട്ടിലുള്ള പെൺകുട്ടി വിവാഹത്തെക്കുറിച്ച് അറിവില്ലെന്നാണ് പറഞ്ഞതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിവാഹത്തിന് സഭയുടെ അനുമതി ഉണ്ടെന്ന് പ്രതി പറയുന്നുണ്ടങ്കിലും, രേഖകൾ ഒന്നും ഹാജരാക്കിയിട്ടില്ലെന്നും വ്യക്തമാക്കി.
പെൺകുട്ടിയേയും കുഞ്ഞിനേയും സംരക്ഷിച്ചു കൊള്ളാമെന്ന് റോബിൻ വിചാരണക്കോടതിയെ അറിയിച്ചിരുന്നെങ്കിലും കുറ്റം ബലാൽസംഗമാണെന്ന് കണ്ടെത്തിയാണ് മാനന്തവാടി കോടതി റോബിന് 20 വർഷം തടവു വിധിച്ചത്. മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന റോബിൻ കൊട്ടിയൂർ നീണ്ടുനോക്കി പള്ളിയിൽ വൈദികനായിരുന്ന കാലത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് റോബി നെ കോടതി ശിക്ഷിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് പാലായിൽ ഊഷ്മള സ്വീകരണം ഒരുക്കി മാണി സി കാപ്പൻ . നൂറ് കണക്കിന് വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെയാണ് മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയിൽ അണി ചേർന്നത്. യുഡിഎഫ് നേതാക്കൾ ചേർന്ന് കാപ്പനെ വേദിയിലേക്ക് ക്ഷണിച്ചു.
പാലാ നഗരത്തിലൂടെ ആവേശകരമായ റോഡ് ഷോക്ക് ശേഷമാണ് മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയിൽ അണി ചേരാനെത്തിയത്. നൂറ് കണക്കിന് വാഹനങ്ങളും പ്രവര്‍ത്തകരും കാപ്പന് ഒപ്പം ഉണ്ടായിരുന്നു. പാലാ നഗരത്തിൽ നടന്ന റോഡ് ഷോയ്ക്ക് ശേഷം മാണി സി കാപ്പൻ യുഡിഎഫിൻ്റെ വേദിയിൽ എത്തി. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫ് നേതാക്കൾ ചേർന്നാണ് മാണി കാപ്പനെ സ്വീകരിച്ചത്.
തലയെടുപ്പുള്ള കൊമ്പനാനയെ പോലെയാണ് പാലായിലെ ജനങ്ങളുമായി മാണി സി കാപ്പൻ യുഡിഎഫ് വേദിയിലെത്തിയതെന്ന് പികെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. കാപ്പന്റെ വരവ് യുഡിഎഫിന്റെ വിജയത്തിനുള്ള നാന്ദിയാണ് . യുഡിഎഫിന്‍റെ വിജയ ജാഥയാണ് ഇനി വരാനിരിക്കുന്നതെന്നും ഇടതുമുന്നണി തോറ്റവര്‍ക്ക് സീറ്റ് എടുത്ത് നൽകിയെന്ന കാപ്പന്റെ ന്യായം പാലാക്കാര്‍ക്ക് മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇടതുമുന്നണിയിൽ നിന്ന് മാറി യുഡിഎഫിനൊപ്പം ചേര്‍ന്നെങ്കിലും എംഎൽഎ സ്ഥാനം രാജിവക്കാനില്ലെന്ന് മാണി സി കാപ്പൻ ആവര്‍ത്തിച്ചു. രാജി ആവശ്യം മുഴക്കുന്നവര്‍ യുഡിഎഫ് വിട്ട തോമസ് ചാഴിക്കാടനും റോഷി അഗസ്റ്റിനും എൻ ജയരാജും അടക്കമുള്ളവരെ രാജി വയ്പ്പിച്ച് ആദ്യം ധാർമികത കാണിക്കട്ടെയെന്നും കാപ്പൻ പറഞ്ഞു. പുതിയ പാർട്ടി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് മാണി സി കാപ്പൻ പറയുന്നത്. യുഡി.എഫിൽ ഘടകകക്ഷിയാകും
‘എനിക്ക് പദവി ലഭിച്ചാല്‍ 1 രൂപ മാത്രം ശമ്പളം മതി, ബാക്കി പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിന് ചെലവഴിക്കും’ ഇത് മേജര്‍ രവിയുടെ വാക്കുകളാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തതിന് പിന്നാലെ സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് മേജര്‍ രവിയുടെ പുതിയ പ്രതികരണം.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. കോണ്‍ഗ്രസിന്റെ യാത്രയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. മറ്റൊന്നും തീരുമാനമായിട്ടില്ല. പൊതുജനക്ഷേമത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു പാര്‍ട്ടിയോടൊപ്പം മാത്രമാകും താന്‍ പ്രവര്‍ത്തിക്കുകയെന്നും, ഭാവിയില്‍ തനിക്ക് എന്തെങ്കിലും പദവി ലഭിക്കുകയാണെങ്കില്‍ ശമ്പളമായി 1 രൂപ മാത്രമാകും എടുക്കുക എന്നും, ബാക്കി തുക പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കുമെന്നും മേജര്‍ രവി കുറിക്കുന്നു.