Kerala

ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. തമിഴ്‌നാട് നാഗര്‍കോവിലില്‍ നവീന്‍ എന്ന 32കാരന്‍ ആണ് ആത്മഹത്യ ചെയ്തത്. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നേര്‍ച്ച നേര്‍ന്നിരുന്നു. അതു നിറവേറ്റുകയാണെന്ന് എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെടുത്തു.

കന്യാകുമാരി എല്ലുവിള സ്വദേശിയാണ് നവീന്‍. ഇന്നു രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റെയില്‍വേ പാളത്തില്‍ ഛിന്നഭിന്നായ മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നു തിരിച്ചറിയല്‍ രേഖകളും പാസ്‌പോര്‍ട്ടും ഒരു കുറിപ്പും കണ്ടെടുത്തു. ഇതില്‍ നിന്നാണു മരിച്ചത് മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായ നവീനാണെന്ന് തിരിച്ചറിഞ്ഞത്.

എന്‍ജിനിയറിങ് പഠനം കഴിഞ്ഞു കുറേ കാലം ജോലിക്കു ശ്രമിച്ചിരുന്നു. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. ഈ നേര്‍ച്ച നിറവേറ്റുന്നുവെന്നാണ് മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തു വന്നിറങ്ങിയ നവീന്‍ സുഹൃത്തുക്കളെ സന്ദര്‍ശിച്ചിരുന്നു. മൃതദേഹം പിന്നീട് നാഗര്‍കോവില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി

നടിയും നടന്‍ സുകുമാരന്റെ ഭാര്യയുമായ മല്ലിക സുകുമാരനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആ വാര്‍ത്തകളിലെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍.

ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നടി മല്ലിക സുകുമാരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്.

ആ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരന്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിച്ചിട്ടില്ലെന്നും അതേപറ്റി ആലോചിക്കുമ്പോള്‍ പറയാമെന്നും നടി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്ലിക സുകുമാരന്‍ തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയ വിള വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആകുമെന്നായിരുന്നു പ്രചരണം. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ ഒരു കോണ്‍ഗ്രസുകാരിയാണെന്നും ഭര്‍ത്താവ് സുകുമാരന്‍ ഇടതു ചിന്താഗതിക്കാരനായിരുന്നെന്നും നടി വെളിപ്പെടുത്തിയിരുന്നു.

ഇന്‍ഫോ പാര്‍ക്കിലെ വഴിയരികില്‍ 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലു പ്രതികള്‍ പിടിയില്‍. കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം ആയുര്‍ സ്വദേശി ദിവാകരന്‍ നായരുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരപുത്രന്റെ ഭാര്യാപിതാവ് കോട്ടയം പൊന്‍കുന്നം സ്വദേശി അനില്‍കുമാര്‍, ക്വൊട്ടേഷന്‍ സംഘാംഗങ്ങളായ രാജേഷ്, സഞ്ജയ്, കൊല്ലം സ്വദേശിനി ഷാനിഫ എന്നിവരാണ് അറസ്റ്റിലായത്.

മരിച്ചയാളെ തിരിച്ചറിഞ്ഞത് ജ്യോത്സ്യന്റെ സഹായത്താൽ – ഞായറാഴ്ചയാണ് ശരീരമാസകലം പരുക്കുകളുമായി ദിവാകരന്‍ നായരുടെ മൃതദേഹം വഴിയരികില്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ കടലാസു കഷണത്തില്‍ കുറിച്ച കൊല്ലത്തെയൊരു ജ്യോത്സ്യന്റെ ഫോണ്‍നമ്പര്‍ കണ്ടെത്തി. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാലുള്ള ജയസാധ്യത അറിയുന്നതിനായി രണ്ടാഴ്ച മുമ്പ് എത്തിയ ദിവാകരന്‍ നായരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞ ശേഷം മൊബൈല്‍ ടവറുകളും സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

കൊലയ്ക്ക് കാരണം സഹോദരനുമായുള്ള സ്വത്തുതര്‍ക്കം – മരിച്ച ദിവാകരന്‍ നായരും സഹോദരന്‍ മധുവും തമ്മില്‍ ഒന്നരയേക്കറിലധികം വരുന്ന ഭൂമിയെച്ചൊല്ലി തര്‍ക്കം നില നിന്നിരുന്നു. കോടതിയില്‍ നിന്നും മധു അനുകൂലമായ വിധിയും സമ്പാദിച്ചു. എന്നാല്‍, വിധി നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടും വിജയിച്ചില്ല. തുടര്‍ന്നാണ് മധുവിന്റെ മകന്റെ ഭാര്യാപിതാവ് അനില്‍കുമാര്‍ വിഷയത്തില്‍ ഇടപെട്ടത്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കിടെ ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. പൊന്‍കുന്നം സ്വദേശിയായ അനില്‍കുമാര്‍ ക്വൊട്ടേഷന്‍ സംഘാംഗങ്ങളായ രാജേഷിനും സഞ്ജയ്ക്കുമൊപ്പം ദിവാകരനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.

കൊച്ചിയിലെത്തിക്കാൻ ഹണിട്രാപ്പ് – നാല്‍പ്പതുകാരനായ രാജേഷ് കാമുകിയായ 55കാരി ഷാനിഫയെയാണ് ദിവാകരന്‍ നായരെ കൊല്ലത്തെത്തിക്കാന്‍ ഉപയോഗിച്ചത്. ഷാനിഫ ദിവാകരന്‍ നായരുമായി ഫോണിലൂടെ സംസാരിച്ച് അടുപ്പം സ്ഥാപിച്ച ശേഷം ആലുവയിൽ എത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കാക്കാനാട്ടുള്ള പ്ലോട്ട് സന്ദര്‍ശിക്കാനെന്ന പേരില്‍ കൊച്ചിയിൽ എത്തിയ ദിവാകരനെ ഷാനിഫയെ കാണാന്‍ ആലുവയിലേക്ക് പോകും വഴി പ്രതികള്‍ ഇന്നോവ കാറില്‍ കയറ്റുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ശ്വാസം മുട്ടിച്ച് വഴിയരികില്‍ ഉപേക്ഷിച്ചു.

യാതൊരു തുമ്പുകളും ഇല്ലാതിരുന്ന കേസില്‍ സി.സി.ടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായത്. ദിവാകരന്‍ നായര്‍ സഞ്ചരിച്ച ഓട്ടോറക്ഷയെ പിന്തുടരുന്ന ഇന്നോവ കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. തൃക്കാക്കര എ.സി.പി കെ.എം ജിജിമോന്റെ മേല്‍നോട്ടത്തില്‍ നാലു ടീമുകളായി തിരിച്ചായിരുന്നു അന്വേഷണം.

തിരുവനന്തപുരം∙ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ നയതന്ത്ര സ്വർണക്കടത്തു കേസിൽ, സ്വർണം പിടികൂടാൻ സഹായകരമായ വിവരങ്ങൾ നൽകിയ വ്യക്തിക്ക് കസ്റ്റംസ് പ്രതിഫലം കൈമാറിയതായി സൂചന. 13.5 കോടിരൂപ വിലവരുന്ന 30 കിലോ സ്വർണമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പിടികൂടിയത്. വിവരം കൈമാറിയ വ്യക്തിക്ക് പ്രതിഫലമായി 45 ലക്ഷംരൂപ ലഭിക്കും. അഡ്വാൻസായി ലഭിക്കുന്നത് 22.50 ലക്ഷം രൂപ.

വിവരം കൈമാറിയത് ആരാണെന്നോ എവിടെയുള്ള ആളാണെന്നോ തുടങ്ങിയ വിവരങ്ങൾ കസ്റ്റംസ് കമ്മിഷണർക്ക് മാത്രമറിയുന്ന രഹസ്യമാണ്. കമ്മിഷണർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു കാർഗോ വിഭാഗം അസി. കമ്മിഷണർ രാമമൂർത്തിയുടെ നേതൃത്വത്തിൽ ജൂലൈ 5നു സ്വർണം പിടികൂടിയത്. പ്രതിഫലം കൈമാറിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ തയാറായില്ല.

ജൂലൈ ആദ്യമാണ് രാജ്യാന്തര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ശുചിമുറി ഉപകരണങ്ങൾ അടങ്ങിയ പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. സ്വർണക്കടത്തിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് ഒരു ഗ്രാമിന് 150 രൂപയാണ് പ്രതിഫലമായി നൽകുന്നത്. ആദ്യഘട്ടത്തിൽ അഡ്വാൻസായി പകുതി നല്‍കുമ്പോൾ ഗ്രാമിന് 75രൂപ. 1000ഗ്രാമാണ് 1 കിലോ സ്വർണം. അങ്ങനെവരുമ്പോൾ 1 കിലോ സ്വർണത്തിനു അഡ്വാൻസ് പ്രതിഫലമായി 75,000 രൂപ ലഭിക്കും. 30 കിലോ സ്വർണത്തിനു 22.50 ലക്ഷം രൂപ ആദ്യഘട്ടത്തിൽ നൽകും. കേസ് പൂർത്തിയായശേഷം ബാക്കി തുക കൈമാറും.

സ്വർണക്കടത്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക ഫണ്ടിൽനിന്നാണ് പ്രതിഫലം അനുവദിക്കുന്നത്. സ്വർണം പിടികൂടി കഴിഞ്ഞാൽ പകുതി തുക അഡ്വാൻസായി നൽകും. രഹസ്യവിവരം നൽകിയ ആൾ ആവശ്യപ്പെടുന്ന സ്ഥലത്ത് കറന്‍സിയായി തുക കൈമാറും. ആളെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും. പ്രതിഫലമായി നൽകുന്ന തുകയ്ക്കു നികുതി ബാധകമല്ല.

സ്വന്തം ലേഖകൻ

ഡെൽഹി : ഇന്ത്യൻ ബാങ്കുകളിൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സേവനങ്ങൾ നടത്തുവാനുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നു  . ക്രിപ്‌റ്റോ കറൻസിയിൽ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കാനും , അതിനായി 22 ശാഖകൾ തുടങ്ങുവാനും , ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചായ കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും തയ്യാറെടുക്കുന്നു

ഒരു ഇന്ത്യൻ ബാങ്ക് ആദ്യമായിട്ടാണ് അതിന്റെ ശാഖകളിൽ ക്രിപ്റ്റോ കറൻസിയിൽ ബാങ്കിംഗ് സേവനങ്ങൾ  ആരംഭിക്കുന്നത്. ഉപയോക്താക്കൾക്ക് ഈ ശാഖകളിൽ നേരിട്ട് വന്ന് ബിറ്റ്‌കോയിനും മറ്റ് നിരവധി ക്രിപ്റ്റോ കറൻസികളും ഇന്ത്യൻ രൂപ ഉപയോഗിച്ച് വാങ്ങാനും, ക്രിപ്റ്റോ വാലറ്റുകളിൽ സേവിംഗ് അക്കൗണ്ടുകൾ തുറക്കാനും , ക്രിപ്റ്റോ കറൻസികൾ ഈട് വച്ച് ലോൺ  എടുക്കുവാനുമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.

ഇന്ത്യയിലെ ക്രിപ്‌റ്റോ കറൻസി ഉപയോക്താക്കൾക്ക് ബാങ്കിന്റെ ശാഖകൾ സന്ദർശിക്കാനും , ക്രിപ്‌റ്റോ കറൻസി നിക്ഷേപത്തെക്കുറിച്ച് പഠിക്കുവാനുള്ള സൗകര്യവും ഒരുക്കും. കാഷയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ക്രിപ്റ്റോ ബാങ്കിംഗ് സ്ഥാപനമായ കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് ഇങ്ങനെ ഒരു ബാങ്ക് തുടങ്ങുന്നതിനെപ്പറ്റി തിങ്കളാഴ്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത് . നാഷണൽ ഫെഡറേഷൻ ഓഫ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെയും ക്രെഡിറ്റ് സൊസൈറ്റികളുടെയും അംഗമാണ് യുണൈറ്റഡ്.

യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കമ്പനി ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടർ ദിനേശ് കുക്രേജ രണ്ട് കമ്പനികളും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ സിഇഒ ആയിരിക്കും. സംയുക്ത സംരംഭമായ യൂണികാസ്, ശാഖകളുടെ പ്രവർത്തനങ്ങളിലൂടെ  ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോ സഹകരണ ധനകാര്യ സ്ഥാപനമായി മാറുവാനാണ് ശ്രമിക്കുന്നത്.

ക്രിപ്റ്റോ ബാങ്കിംഗ് സേവനങ്ങളോടൊപ്പം ഓൺ‌ലൈനിലൂടെയും ഉത്തരേന്ത്യയിലുടനീളമുള്ള 22 ഫിസിക്കൽ ബ്രാഞ്ചുകളിലൂടെയും പരമ്പരാഗത ബാങ്കിംഗ് സേവനങ്ങളിലേക്ക് പ്രവേശിക്കാൻ യൂണികാസ് ആളുകളെ പ്രാപ്തമാക്കുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. ഉപഭോക്താക്കൾക്ക് ഈ ശാഖകളിൽ പണമുപയോഗിച്ച് ക്രിപ്‌റ്റോ കറൻസികൾ വാങ്ങാനും , ക്രിപ്‌റ്റോ വാലറ്റുകളുള്ള അക്കൗണ്ടുകൾ തുറക്കാനും , ക്രിപ്‌റ്റോ കറൻസികൾ, സ്വർണം, റിയൽ എസ്റ്റേറ്റ് എന്നിവ ഈട് വച്ച് വായ്പയെടുക്കുവാനും അനുവദിക്കും .

22 സജീവ ശാഖകളോടുകൂടി യൂണികാസിന്റെ പ്രവർത്തനം ഡിസംബറിൽ ആരംഭിക്കുന്നതായിരിക്കും . 34 ബ്രാഞ്ചുകളിൽ ക്രിപ്‌റ്റോ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നത് . എന്നാൽ കോവിഡ് മൂലമുള്ള മോശം സാഹചര്യം കാരണം ബാക്കിയുള്ളവ തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ് .

തുടക്കത്തിൽ അക്കൗണ്ട് ഉടമകൾക്ക് ബിറ്റ്‌കോയിൻ , കാഷ , എതെറിയം , ബിനാൻസ് , ബിറ്റ്‌കോയിൻ ക്യാഷ് , ഇ‌ഒ‌എസ്, ലിറ്റ്കോയിൻ , റിപ്പിൾ എന്നിവ വാങ്ങാനും വിൽക്കാനും കഴിയും. യുണൈറ്റഡിന്റെ നിലവിലുള്ള ശാഖകൾ ക്രിപ്റ്റോ ലോഞ്ചുകളായി രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുമെന്ന് കാഷ വിശദീകരിച്ചു. അംഗങ്ങൾക്ക് ഈ ബ്രാഞ്ചുകളിലേയ്ക്ക് കടന്ന് വന്ന്  മറ്റ് ബാങ്കിംഗ് സേവനങ്ങളോടൊപ്പം ക്രിപ്റ്റോ കറൻസി സേവനങ്ങൾ എങ്ങനെ നടത്താൻ കഴിയുമെന്ന ബോധവത്കരിക്കരണവും നേടാൻ കഴിയുമെന്നും കാഷ അറിയിച്ചു.

നിക്ഷേപ അവസരങ്ങൾ, ബിറ്റ്‌കോയിനിന്റെയും മറ്റ് ക്രിപ്റ്റോകളുടെയും ഉപയോഗങ്ങൾ, ക്രിപ്റ്റോകളുടെ സംഭരണം തുടങ്ങിയവയെക്കുറിച്ച് ഞങ്ങൾ സമൂഹത്തെ  ബോധവത്കരിക്കുമെന്നും കാഷ വ്യക്തമാക്കി.

ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്രിപ്റ്റോ കറൻസി ബാങ്കുകൾ തുറക്കാനാണ് അടിയന്തര പദ്ധതിയിട്ടിരിക്കുന്നതെന്ന് കുക്രജ അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിനിനെ ഉപയോഗപ്പെടുത്തി 2021 ഓടെ നൂറിലധികം ശാഖകൾ തുറന്ന് ക്രിപ്റ്റോ കറൻസി വ്യാപാരം അതിവേഗം വ്യാപിപ്പിക്കാനാണ്  ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും , ഇതിനായി ഇന്ത്യയിൽ ആയിരക്കണക്കിന് വിദഗ്ധ പ്രൊഫഷണലുകളെ നിയമിക്കുമെന്നും കുക്രജ വെളിപ്പെടുത്തി.

ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

 

ഗ്രീൻ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി പാല പട്ടണത്തിലെ മീനാചിൽ റിവർ വ്യൂ പാർക്കും ഗ്രീൻ ടൂറിസം കോംപ്ലക്സും മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു.

ടൂറിസം വകുപ്പിന്റെ ആദ്യത്തേതായ പദ്ധതിയുടെ പ്രധാന ആകർഷണം ഗ്രീൻ ടൂറിസം കോംപ്ലക്സാണ്, ലാലാം അരുവി മീനാച്ചിൽ നദിയുമായി കൂടിച്ചേരുന്നിടത്ത് സമുച്ചയവുമായി ബന്ധിപ്പിക്കുന്ന പാലം ലണ്ടൻ പാലത്തിന്റെ പാതയിലാണ് നിർമ്മിച്ചിരിക്കുന്നത്.

പാരീസിലെ ലവ് മ്യൂസിയത്തിന് സമാനമായ ഗ്ലാസ് മേൽക്കൂരയുള്ള ഭൂഗർഭ ഘടനയും ഇവിടെയുണ്ട്. സമുച്ചയത്തിൽ ലഘുഭക്ഷണ ബാർ, ഓപ്പൺ കോൺഫറൻസ് ഏരിയ, റിവർ വ്യൂവിംഗ് പ്ലാറ്റ്ഫോം, ഇലക്ട്രിക് ലൈറ്റിംഗ് എന്നിവയും അധികൃതർ സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ യു‌ഡി‌എഫ് സർക്കാരിൽ കെ‌എം മണി മന്ത്രിയായിരുന്ന കാലത്താണ് പദ്ധതി ആരംഭിച്ചത്. എന്നിരുന്നാലും, പാലയുടെ നിയമസഭാംഗമായി മണി സി. കപ്പൻ തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഇതിന് ഒരു പുതിയ ജീവിത പാട്ടം ലഭിച്ചു.

കിഴക്കൻ പ്രദേശമായ കോട്ടയത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീർത്ഥാടന കേന്ദ്രങ്ങളെയും പാലയുമായി അതിന്റെ കവാടമായി ബന്ധിപ്പിക്കുകയാണ് ഗ്രീൻ ടൂറിസം സർക്യൂട്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.

2013 ൽ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ രാമപുരം നളമ്പലം, ഭരനംഗനം ശ്രീകൃഷ്ണവാമി ക്ഷേത്രം, എടപ്പടി ആനന്ദശൻമുഖ സ്വാമി ക്ഷേത്രം, ഏഴാചേരി ഉമാ മഹേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ തീർത്ഥാടക സ of കര്യങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു.

പദ്ധതിയുടെ വിപുലീകരണത്തിനായി മീനാചിൽ താലൂക്കിലെ ഇലവീശാപൂഞ്ചിറ, ഇല്ലിക്കൽ കല്ലു എന്നിവിടങ്ങളിലും ഇടുക്കിയിലെ കുലമാവു, കുമിലി എന്നിവിടങ്ങളിലും ഭൂമി ലഭ്യമാക്കിയിട്ടുണ്ട്.

ഗ്രീൻ ടൂറിസം സർക്യൂട്ട് സൊസൈറ്റി 2017 ൽ ടൂറിസം മന്ത്രിയുടെ ചെയർമാനായി നവീകരിച്ചു.

വീഡിയോ കോൺഫറൻസിംഗിലൂടെ ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

പുതുതായി ഉദ്ഘാടനം ചെയ്ത പാർക്കിൽ മണി സി. കപ്പൻ ഫലകം അനാച്ഛാദനം ചെയ്തു. എം‌പി തോമസ് ചാഴികാടൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൻ എന്നിവർ ജോസ് കെ. മാണി എന്നിവർ പങ്കെടുത്തു

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാനെത്തിയ സഹോദരന്‍ ബിനോയ് കോടിയേരിയെ മടക്കി അയച്ചു. അഭിഭാഷകരുമൊത്ത് ബംഗളുരുവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി അരമണിക്കൂറിലധികം സമയം ചിലവഴിച്ചെങ്കിലും ഇ.ഡി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. കസ്റ്റഡിയിലുള്ളയാളെ കാണിക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്നും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ കണ്ട് സംസാരിക്കുന്നതിന് എതിര്‍പ്പില്ലെന്നും ഉദ്യോഗസ്ഥര്‍ തീര്‍ത്തുപറഞ്ഞതോടെ ബിനോയ് മടങ്ങി. തിരിച്ചിറങ്ങുന്നതിനിടെ ഒന്നും പറയാനില്ലെന്നായിരുന്നു അഭിഭാഷകരുടെ പ്രതികരണം. രാവിലെ ബിനോയ് കോടിയേരി ഇ.ഡി ഓഫീസിലെത്തി ബിനീഷിനുള്ള വസ്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു ൈകമാറിയിരുന്നു.

ലഹരിമരുന്ന് ഇടപാടുകാരന്‍ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബെനാമിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനൂപിന്റെ അക്കൗണ്ടുകള്‍ വഴി ബിനീഷ് കള്ളപ്പണം വെളിപ്പിച്ചു. ബംഗളൂരുവിലെ അനൂപിന്റെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ബിനീഷാണെന്നും ഇ.ഡി കണ്ടെത്തി. ബിനീഷ് കോടിയേരി തന്റെ ബോസാണെന്ന് അനൂപ് മൊഴിനല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന വെളിപെടുത്തലാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലും അറസ്റ്റ് സംബന്ധിച്ചുള്ള വാര്‍ത്ത കുറിപ്പിലുമാണ് ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ അക്കമിട്ടു നിരത്തുന്നത്. ഓഗസ്റ്റ് 22ന് ലഹരി ഗുളികളുമായി അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബെനാമിയാണ്. അനൂപിനെ വച്ചാണ് ബിനീഷ് ബംഗളുരുവിലെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്. കേരളത്തിലിരുന്ന് വിവിധ അക്കൗണ്ടുകള്‍ നിന്ന് അനൂപിന്റെ അക്കൗണ്ടുകളിലേക്കു കണക്കില്‍പെടാത്ത പണം അയച്ചിട്ടുണ്ട്.ഇക്കാര്യം ബിനീഷ് സമ്മതിച്ചെന്നും ഇ.ഡി അവകാശപെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ മൂന്ന്, നാലു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നുമുതല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.

ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ വൃക്തമായി വിശദീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തതെന്നാണ് ഇ.ഡിയുടെ വിശദീകരണം. കൂടാതെ നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു.

കമ്മനഹള്ളിയിലെ ഹോട്ടല്‍ അടക്കമുള്ളവ, ബെനാമി പേരിലുള്ളതാണെന്ന് അനൂപ് സമ്മതിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിനീഷ് കോടിയേരി ബോസാണെന്നും ബോസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അനൂപിന്റെ മറ്റൊരു മൊഴി. അനൂപിന് പണം അയച്ചത് സമ്മതിക്കുന്ന ബിനീഷ് കള്ളപണത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപെടുത്താന്‍ തയാറാകുന്നില്ല.അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നും സിറ്റി സിവില്‍ ആന്‍്ഡ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബിനീഷിനെ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രാത്രി വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്കു മാറ്റും.

 

മലിനജലം ഒഴിക്കിവിടുന്നത് ചോദ്യം ചെയ്തതിന് യുവതിയെ കുത്തി കൊലപ്പെടുത്തി അയൽവാസിയുടെ കണ്ണില്ലാത്ത ക്രൂരത. വീടിന് മുന്നിലൂടെ മലിന ജലം ഒഴുക്കുന്നത് ചോദ്യം ചെയ്ത ഉളിയക്കോവിൽ സ്വദേശി അഭിരാമിയെയാണ് അയൽവാസി ഉമേഷ് ബാബു കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലത്താണ് നാടിനെ നടുക്കിയസംഭവം അരങ്ങേറിയത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ഇയാൾ കൃത്യം നടത്തിയത്.

ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ പ്രതിയെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ അമ്മ ലീനയ്ക്കും പരിക്കേറ്റു. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൊലപാതകം.

ഉമേഷ് ബാബുവിന്റെ വീട്ടിൽ നിന്നുളള മലിന ജലം അഭിരാമിയുടെ വീടിന് മുന്നിൽ കൂടി ഒഴുക്കുന്നുവെന്നതിനെ ചൊല്ലി നേരത്തേയും തർക്കമുണ്ടായിരുന്നു എന്നാണ് സൂച. ഇക്കാര്യത്തിലെ തർക്കം രൂക്ഷമായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വിഷയത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് നേരത്തെ കേസ് എടുക്കുകയും ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ മലിനജലം ഒഴുക്കുന്നതിനെ ചൊല്ലി ഇന്നലെ വീണ്ടും വാക്കേറ്റമുണ്ടായി. ശേഷം രാത്രി വൈകി കത്തിയുമായി എത്തിയ ഉമേഷ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപാതകം നടത്തുകയായിരുന്നു. കുത്തേറ്റ അഭിരാമി തത്ക്ഷണം മരിച്ചു. നാൽപത്തിരണ്ടുകാരനായ ഉമേഷ്, ഭാര്യ പ്രസന്ന, മകൾ സൗമ്യ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

മലയാളി യുവാവ് കാനഡയില്‍ മരിച്ചു. കൊണ്ടോട്ടി ഒഴുരിനടുത്തുള്ള വളയക്കുത്ത്, താമസിക്കുന്ന തലാപ്പില്‍ത്തൊടിക ത്വല്‍ഹത്ത് മഹമൂദ് ആണു കാനഡയില്‍ മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

രണ്ടര വര്‍ഷമായി കനഡയില്‍ താമസിക്കുകയാണ് ത്വല്‍ഹത്ത്. ഹാലി ഫാക്‌സ് പ്രവിശ്യയിലാണ് ജോലി ചെയ്യുന്നത്. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. ത്വല്‍ഹത്തിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ തലാപ്പില്‍ത്തൊടിക അബൂബക്കര്‍ ഹാജിയുടെയും സി.പി അസ്മാബിയുടെയും മകനാണ്. ബദറുന്നീസ, റഹനാസ്, ജാസ്മിന്‍, സഫീറ (ടീച്ചര്‍, ജി എം എല്‍ പി എസ് കുട്ടശ്ശേരിക്കുളമ്പ), ജമാല്‍ അന്‍സാരി (ജിദ്ദ) എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാനാപകടമായ കരിപ്പൂർ വിമാനാപകടത്തിൽ 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായി. ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് ക്ലെയിം തുകയാണ് ഇത്. വിവിധ ഇൻഷുറൻസ് കമ്പനികളുടെ കൂട്ടായ്മയാണ് എയർ ഇന്ത്യയ്ക്ക് ഇൻഷുറൻസ് തുക നൽകേണ്ടത്.

ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും, ആഗോള ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് 660 കോടി രൂപ നൽകുക. 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണ് ഉപയോഗിക്കുക.

പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യാ ഇൻഷൂറൻസ് കമ്പനിയാണ് വിമാനത്തിന്റെ പ്രാഥമിക ഇൻഷൂറർ. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷൂറൻസ് കമ്പനിയാണ്. യാത്രക്കാർക്ക് നൽകേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയ്ക്ക് മൂന്നര കോടി ന്യൂ ഇന്ത്യാ ഇൻഷൂറൻസ് നൽകിയിട്ടുണ്ട്. ബാക്കി തുക വിശദാംശങ്ങൾ പരിശോധിച്ച ശേഷം നൽകും.

ഈ വർഷം ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിനീങ്ങി താഴേക്ക് പതിച്ച് അപകടം ഉണ്ടായത്. 21 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Copyright © . All rights reserved