കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. എം.പിയുമായി സമ്പര്‍ക്കമുണ്ടായവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ഇന്നലെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കെ.പി.സി.സി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ ക്വാറന്റീനിലാണ്.
കെ എം മാണിക്കെതിരെ തന്റെ ഭാഗത്തുനിന്നും യാതൊരുവിധ നീക്കങ്ങളും ഉണ്ടായിട്ടില്ലെന്നും ഒരു അഭിമുഖത്തിൽ പിസി ജോർജ് പറഞ്ഞത് തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ ആയിരുന്നെന്നും രണ്ടു പതിറ്റാണ്ടോളം കെഎം മാണിയുടെ സന്തതസഹചാരിയായിരുന്ന സിബിമാത്യു സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി . തന്റെ വ്യക്തിപരമായ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന പരാമർശങ്ങൾ ആയിരുന്നതിനാലാണ് വിശദീകരണവുമായി മുന്നോട്ടുവന്നതെന്ന് സിബി മാത്യു ചൂണ്ടിക്കാട്ടി. വിശദീകരണത്തി ന്റെ പൂർണരൂപം വായിക്കാം.
2013ൽ കെഎം മാണി സാറിനെ മുഖ്യമന്ത്രിയാക്കാൻ ലക്ഷ്യമിട്ട് ബഹുമാന്യനായ പി സി ജോർജ് സാർ ചില രാഷ്ട്രീയ നീക്കങ്ങൾ നടത്തിയിരുന്നു. അദ്ദേഹം തന്നെ ഈ വിവരം എന്നോട് പറഞ്ഞപ്പോൾ മാണി സാറിനെ സ്നേഹിക്കുന്ന എല്ലാവരെയും പോലെ ഞാനും അത് ആഗ്രഹിച്ചിരുന്നു എങ്കിലും അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് പ്രായോഗികമായ ഒരു കാര്യമല്ല എന്ന എൻറെ അഭിപ്രായവും ഞാൻ പിസി ജോർജ് സാറിനോട് വ്യക്തമാക്കിയതാണ്. എൻറെ വ്യക്തിപരമായ അഭിപ്രായം പറയുകയല്ലാതെ ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു വെളിപ്പെടുത്തലും ഞാൻ അദ്ദേഹത്തോടു നടത്തിയിട്ടില്ല.
എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ നൽകിയ ഒരു അഭിമുഖത്തിൽ ഞാൻ വെളിപ്പെടുത്തിയത് എന്ന് പറഞ്ഞു അദ്ദേഹം ചില കാര്യങ്ങൾ പറയുകയുണ്ടായി. അത്തരമൊരു വെളിപ്പെടുത്തൽ ഒരുപാട് തെറ്റിദ്ധാരണകൾക്കും, എൻറെ വ്യക്തിപരമായ വിശ്വാസ്യതക്കും മങ്ങൽ ഏൽപ്പിക്കും എന്ന സാഹചര്യത്തിലും, അദ്ദേഹം നടത്തിയ പരാമർശങ്ങളുമായി എനിക്ക് യാതൊരു ബന്ധവും ഇല്ലാത്തതിനാലും ആണ് അദ്ദേഹത്തിൻറെ വാക്കുകളെ പൂർണമായും നിരാകരിച്ചു കൊണ്ട് ഈ വിശദീകരണക്കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുവാൻ ഞാൻ നിർബന്ധിതമാകുന്നത്.
പ്രധാനമന്ത്രിയെ കാണാന്‍ ഇറങ്ങി തിരിച്ച യുവതിയെ കണ്ടെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ 33കാരിയെയാണ് വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്.
എംഎ, ബി എഡ് ബിരുദങ്ങള്‍ നേടിയിട്ടുള്ള അജിത എന്ന യുവതിയെ രണ്ട് ദിവസമായി കാണാതായിരുന്നു. ആരോടും പറയാതെ യുവതി നാടുവിടുകയായിരുന്നു.
തനിക്ക് കേരളത്തില്‍ ജോലി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് വീടു വിട്ട് ഇറങ്ങിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയെ ഇന്ന് നാട്ടില്‍ എത്തിക്കും. വിവാഹമോചിതയായ അജിതയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്.
വീടുകളില്‍ ട്യൂഷന്‍ എടുത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് അജിത കുടുംബം പുലര്‍ത്തിയിരുന്നത്. പി എസ് സി പരീക്ഷ പലപ്രാവശ്യം എഴുതിയെങ്കിലും റിങ്ക് ലിസ്റ്റില്‍ ഇടം നേടാത്തതിനെ തുടര്‍ന്ന് മനോ വിഷമത്തില്‍ ആയിരുന്നു അജിത.
രണ്ട് ദിവസം മുന്‍പ് ആരോടും പറയാതെ യുവതി വീടുവിട്ടിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ യുവതിയെ കാണാനില്ലെന്ന് കാട്ടി അഞ്ചുതെങ്ങ് പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവതി ന്യൂഡല്‍ഹിക്ക് ടിക്കറ്റ് എടുത്തതായി കണ്ടെത്തി. റെയില്‍വേ പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ എഎംഎംഎ നിർമ്മിക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവന ഉണ്ടായിരിക്കില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. നിലവിലെ അവസ്ഥയിൽ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചുപോയ ആളുകൾ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്നും ഇടവേള ബാബു പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിലായിരുന്നു ഇടവേളയുടെ പ്രതികരണം.
എഎംഎംഎ അംഗമായ നടൻ ദിലീപ് മുൻപ് നിർമ്മിച്ച മൾട്ടി സ്റ്റാർ ചിത്രമായ ട്വന്റി ട്വന്റിയിൽ പ്രധാന കഥാപാത്രമായിരുന്നു ഭാവന. എന്നാൽ പുതിയ ചിത്രത്തിൽ നിലവിലെ സാഹചര്യത്തിൽ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബുവിന്റെ വാദം.
ട്വന്റി ട്വന്റിയിൽ പ്രമുഖനടനായ നെടുമുടി വേണു ഇല്ലാതിരിക്കാൻ കാരണം യോജിച്ച കഥാപാത്രം കിട്ടാത്തതുകൊണ്ടാണെന്നും ഇടവേള ബാബു പറഞ്ഞു. ചിത്രത്തിൽ വില്ലൻ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇക്കാര്യം ഇന്നസെന്റ് ഉൾപ്പെടെയുള്ളവരോട് പറഞ്ഞപ്പോൾ എന്നെ ഓടിക്കാൻ ശ്രമിച്ചു. മമ്മൂട്ടി വില്ലനാകുന്നു എന്ന ഒറ്റക്കാരണത്താൽ പടം പരാജയപ്പെടുമെന്ന് അവർ പറഞ്ഞെന്നും ഇടവേള ബാബു പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ താൻ നൽകിയ മൊഴി പോലീസ് തെറ്റായി രേഖപ്പെടുത്തിയെന്നും പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയെന്നും ഇടവേള ബാബു റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയിൽ പറഞ്ഞു.
പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയത് അപൂർണ്ണമായിട്ടാണ്. താൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ വന്നില്ല. പറയാത്ത കാര്യങ്ങൾ വരികയും ചെയ്തു. പോലീസ് മൊഴി ഒപ്പിടീച്ച് വാങ്ങിയിട്ടില്ല. ഒപ്പിടേണ്ടേ? എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നാണ് പറഞ്ഞത്. കോടതിയിൽ നടത്തിയത് സ്വാഭാവികമായ തിരുത്താണ്. താരസംഗടന തുടക്കം മുതൽ നടിയെ പിന്തുണച്ചിട്ടുണ്ടെന്നും അന്ന് രാവിലെ മുഖ്യമന്ത്രിയെ വിളിച്ചത് ഇന്നസെന്റ് ചേട്ടനാണെന്നും ഇടവേള ബാബു അഭിമുഖത്തിൽ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടി തന്റെ അവസങ്ങൾ ദിലീപ് തട്ടിക്കളയുന്നുവെന്ന് പരാതിപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ‘എനിക്ക് രേഖാമൂലം പരാതി കിട്ടിയില്ല’ എന്നായിരുന്നു ഇടവേള ബാബുവിന്റെ മൊഴി. എന്നാൽ വ്യക്തിപരമായി വാക്കാൽ പറഞ്ഞോ എന്ന ചോദ്യത്തിന് ‘അങ്ങനെ പല കാര്യങ്ങളും, അതിനപ്പുറവും പറഞ്ഞിട്ടുണ്ടാകും’ എന്നുമായിരുന്നു മറുപടി.
ആക്രമിക്കപ്പെട്ട നടി ബലാത്സംഗക്കേസിൽ എട്ടാം പ്രതിയായ ദിലീപിനെതിരെ പരാതി നൽകിയിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് ‘ഓർമ്മയില്ല’ എന്ന് ഇടവേള ബാബു മൊഴി നൽകിയിരുന്നു. ഇതിനേത്തുടർന്നാണ് ഇടവേള ബാബു കൂറുമാറിയെന്ന് പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇതിനെയാണ് ഇടവേള ബാബു നിലവിൽ പരസ്യമായി ന്യായീകരിച്ചിരിക്കുന്നത്.
മതമില്ലാത്ത പെണ്ണേ.. മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കുമെന്ന ചോദ്യവും ആധിയും പങ്കുവെയ്ക്കുന്നവര്‍ക്ക് വായടപ്പിച്ച് മറുപടിയുമായി ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. ഫേസ്ബുക്കിലൂടെയാണ് ജസ്‌ല മറുപടി കുറിക്കുന്നത്. ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ ശവം മണ്ണില്‍ ലയിക്കുന്നതെന്ന് ജസ്ല ചോദിക്കുന്നു.
മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം..മരിച്ച് കഴിഞ്ഞാല്‍ 3ആംദിവസം ചീഞ്ഞ് തുടങ്ങുന്ന ശരീരം..എവിടെ കുഴിച്ചിട്ടാലും ചീയും..അത് ഇന്നസ്ഥലത്ത് കുഴിച്ചിടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല..എന്റെ ശരീരം ഞാന്‍ മെഡിക്കല്‍ കോളേജിനെഴുതിക്കൊടുത്തിട്ടുണ്ട്… മരണസമയത്ത് ജീവനറ്റുപോകാത്ത ഏത് അവയവം ബാക്കിയുണ്ടെങ്കിലും അത് ജീവനുള്ള ശരീരങ്ങള്‍ക്ക് എടുക്കാന്‍ പറ്റുന്നതാണെങ്കില്‍ അതെടുക്കാനും ബാക്കിവരുന്നത്…മെഡിക്ല് സ്റ്റുഡന്റ്സിന് പഠിക്കാനും കൊടുത്തിട്ടുണ്ട്..
കുട്ടികള്‍ കീറിപ്പഠിക്കട്ടെ..എന്നിട്ട് കുഴിച്ചിടേ..കത്തിക്കേ.. എന്ത് വേണേലും ചെയ്യട്ടെ. ജസ്ല കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
മരണശേഷം എന്‍റെ മയ്യത്ത് (ശവശരീരം )എന്ത് ചെയ്യുമെന്ന ആധി…ഇസ്ലാം മതവിശ്വാസികളില്‍ ഒരുപാട് പേര്‍ പ്രകടിപ്പിക്കുന്നത് പലവെട്ടം കണ്ടിട്ടുണ്ട്..
നേരിട്ടും ചിലര്‍ ചോദിക്കും..മഹല്ല് കമ്മറ്റി എന്നെ മഹല്ലില്‍ നിന്ന് ഒഴിവാക്കിയതിലേറെ ആഹ്ലാദവും അവര്‍ പ്രകടിപ്പിക്കും…
കാരണം പള്ളിക്കബറിടത്തില് നിന്‍റെ മയ്യത്തടക്കില്ലല്ലോ… എന്ന്..
എന്ത് കഷ്ടാണ്…
ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ ശവം മണ്ണില്‍ ലയിക്കുന്നത്..??
പലവട്ടം അവരോടിതിന് മറുപടി പറഞ്ഞിട്ടുണ്ട്…
വീണ്ടും ഒരിക്കല്‍ കൂടി.. പറയാം.
മതമില്ലാത്ത പെണ്ണേ..
മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കും..?
ഹറാം പെറപ്പല്ലേ നീ…
പള്ളീല് ഖബറടക്കാന്‍ ഞമ്മള് സമ്മയ്ക്കൂല…
എനിക്ക് ഇവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ.
മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം..മരിച്ച് കഴിഞ്ഞാല്‍ 3ആംദിവസം ചീഞ്ഞ് തുടങ്ങുന്ന ശരീരം..എവിടെ കുഴിച്ചിട്ടാലും ചീയും..അത് ഇന്നസ്ഥലത്ത് കുഴിച്ചിടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല..എന്റെ ശരീരം ഞാന്‍ മെഡിക്കല്‍ കോളേജിനെഴുതിക്കൊടുത്തിട്ടുണ്ട്…
മരണസമയത്ത് ജീവനറ്റുപോകാത്ത ഏത് അവയവം ബാക്കിയുണ്ടെങ്കിലും അത് ജീവനുള്ള ശരീരങ്ങള്‍ക്ക് എടുക്കാന്‍ പറ്റുന്നതാണെങ്കില്‍ അതെടുക്കാനും ബാക്കിവരുന്നത്…മെഡിക്ല് സ്റ്റുഡന്റ്സിന് പഠിക്കാനും കൊടുത്തിട്ടുണ്ട്..
കുട്ടികള്‍ കീറിപ്പഠിക്കട്ടെ..എന്നിട്ട് കുഴിച്ചിടേ..കത്തിക്കേ..
എന്ത് വേണേലും ചെയ്യട്ടെ…
ഇനി വെറുതെ വെച്ചാലും കുഴപ്പല്ല..
ചീഞ്ഞ് നാറ്റം വരുമ്പോള്‍ നിങ്ങള്‍ തന്നെ അതിനൊരു പരിഹാരം കാണും..
അല്ല പിന്നെ..
മരിച്ച ഞാന്‍ അതറിയുന്നില്ല…
ഇനിയറിഞ്ഞാലും..വഴക്കുണ്ടാക്കാനും വരില്ല..
ജീവിക്കുമ്പോള്‍ എന്നെ ഞാനായി ജീവിക്കാനനുവദിച്ചാല്‍ മാത്രം മതി..
മാത്രമല്ല..ഈ ആധുനിക കാലത്ത് ..21 ആം നൂറ്റാണ്ടിലും മതം വിഴുങ്ങി ജീവിക്കുന്നത് കൊണ്ടാണ് ഇത്തരം സംശയങ്ങള്‍ നിങ്ങള്‍ക്ക് വരുന്നത്..ടെക്നോളജിയെ കുറിച്ച് അറിവില്ലാത്തത് കൊണ്ട്..
ഇന്ന് ധാരാളം ഇലക്ട്രിക് സ്മശാനങ്ങളുണ്ട്..
അതിലേക്കിട്ട് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ..”’ഭും ””’….ചാരമായി ഇല്ലാതാവാന്‍ നിമിഷങ്ങള്‍ മതി…
ഒരു ശവശരീരത്തിന്‍മേല്‍ ഇത്രമേലാശങ്കയോ…???
കഷ്ടം.
പിന്നെ ഈ കമന്‍റില്‍ അവന്‍ പറഞ്ഞ ദൈവമാണ് ലോക സൃഷ്ടാവാണെങ്കില്‍..അയാള്‍ക്ക് എന്‍റെ കാര്യം നോക്കി നടക്കാന്‍ ആണോ സഹോ സമയം..കോടാനകോടി മനുഷ്യരും മനുഷ്യരില്‍ പരം ജീവികളും പ്രപഞ്ച ഗോളങ്ങളുമൊക്കെ ഉള്ളിടത്ത് ഞാനെന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്ന അങ്ങേരെ സമ്മദിക്കണം..
പിന്നെ മരണശേഷം പള്ളിയില്‍ അടക്കാന്‍ വേണ്ടിയാണ് ഇവിടെ പൊട്ടക്കിണറ്റിലെ തവളകളായി ജീവിക്കുന്നത് വിശ്വാസികള്‍ എന്നോര്‍ക്കുമ്പോഴാ ..തമാശ.
NB:ഞാന്‍ മതവിശ്വാസിയല്ല
പള്ളുരുത്തി ∙പ്രതീക്ഷകൾ അസ്തമിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇരട്ടക്കുഞ്ഞുങ്ങൾക്കു ജന്മം നൽകിയ രാജലക്ഷ്മി (28) മരിച്ചു. ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിൽ എഡി പുരം വീട്ടിൽ ഷിനോജിന്റെ ഭാര്യയാണ്. കഴിഞ്ഞ 14നാണു രാജലക്ഷ്മിയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8 മാസം ഗർഭിണിയായിരുന്ന ഇവർക്ക് കടുത്ത ന്യുമോണിയയും പിടിപെട്ടിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെ ജന്മം നൽകിയ ഇരട്ടപെൺകുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ന്യുമോണിയ കടുത്തതും വൃക്കയെ ബാധിച്ചതുമാണ് രാജലക്ഷ്മിയുടെ മരണകാരണം. കോവിഡ് നെഗറ്റീവായ കുഞ്ഞുങ്ങൾ സുരക്ഷിതരാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലക്ഷങ്ങൾ മുടക്കിയ ഐവിഎഫ് ചികിത്സയുടെ ഫലമായാണ് രാജലക്ഷ്മി ഗർഭം ധരിച്ചത്. കോവിഡ് ബാധിച്ചതിനു ശേഷമുള്ള മാസം തികയാത്ത പ്രസവത്തിനും ചികിത്സയ്ക്കും 10 ലക്ഷത്തിലേറെ രൂപ ചെലവായിരുന്നു. ഇവരുടെ ദയനീയാവസ്ഥ സംബന്ധിച്ചു മനോരമ വാർത്ത നൽകിയിരുന്നു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ രാജലക്ഷ്മിയുടെ സംസ്കാരം ഇന്ന് ഇടക്കൊച്ചിയിൽ നടത്തും.
കുവൈത്ത് സിറ്റി : കുവൈത്തിൽ ആത്മഹത്യ ശ്രമത്തെ തുടർന്ന് ചികിൽസയിലായിരുന്ന മലയാളി നഴ് സ് മരണമടഞ്ഞു. കോട്ടയം നെടുംകുന്നം സ്വദേശിനി ഡിംപിൾ യൂജിൻ (37) ആണ് ഇന്ന് കാലത്ത് അദാൻ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച മംഗഫിലിൽ ഇവർ താമസിക്കുന്ന ഫ്ലാറ്റിലെ ശുചി മുറിയിൽ വെച്ച് തൂങ്ങി മരിക്കനുള്ള ഉദ്യമം നടത്തിയിരുന്നു. എന്നാൽ ഭർത്താവും അയൽ വീട്ടുകാരും ചേർന്ന് ഇവരെ ഉടൻ തന്നെ അദാൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ ആയിരുന്ന ഇവർ കഴിഞ്ഞ 2ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലാണു കഴിഞ്ഞിരുന്നത്. മുബാറക് അൽ കബീർ ആശുപത്രിയിലെ നഴ് സാണ് . കുവൈത്തിലെ മംഗഫിലിൽ കുടുംബ സമേതമായിരുന്നു താമസിച്ചിരുന്നത്. ഭർത്താവ് യൂജിൻ ജോൺ കുവൈത്തിൽ ഹോട്ടൽ വ്യാപാരിയാണ്.
മക്കൾ – സൈറ, ദിയ, ക്രിസിയ
തൃശൂര്‍ അന്തിക്കാട് ബി.ജെ.പി. പ്രവര്‍ത്തകന്‍ നിധിലിനെ പട്ടാപകല്‍ റോഡിലിട്ട് വെട്ടിക്കൊന്ന അക്രമി സംഘം എത്തിയത് സനല്‍ ഓടിച്ച കാറിലാണ്. മുറ്റിച്ചൂര്‍ സ്വദേശിയായ സനല്‍ നട്ടെല്ലിനു കാന്‍സര്‍ ബാധിച്ച് ചികില്‍സയിലാണ്. കൊലയാളി സംഘത്തിലൊരാള്‍ വികലാംഗനാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. കാരണം, വടി കുത്തിപ്പിടിച്ചാണ് ഒരാള്‍ നടന്നിരുന്നത്. അത്, സനലായിരുന്നു.
കാന്‍സര്‍ ബാധിച്ചതിനാല്‍ നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ഇതിനു ശേഷം നേരാവണ്ണം നടക്കാന്‍ സനലിനു കഴിയില്ല. അതുക്കൊണ്ട് വടി കുത്തിപിടിച്ചാണ് നടക്കാറുള്ളത്. തൃശൂര്‍ പാലിയേക്കരയില്‍ നിന്ന് കാര്‍ വാടകയ്ക്കെടുത്തു. ചേര്‍പ്പിലെ വാടക വീട്ടിലാണ് സനല്‍ ഉള്‍പ്പെടെ നാലു പേര്‍ താമസിച്ചിരുന്നത്. നിധില്‍ അന്തിക്കാട് സ്റ്റേഷനില്‍ ഒപ്പിടാന്‍ വരാറുള്ളത് പ്രതികള്‍ക്ക് അറിയാമായിരുന്നു. രാവിലെ നല്ലവണ്ണം മദ്യപിച്ച ശേഷമാണ് ചേര്‍പ്പിലെ വാടക വീട്ടില്‍ നിന്നിറങ്ങിയത്. നേരെ പോയത്, അന്തിക്കാട് സ്റ്റേഷന്‍ പരിസരത്തേയ്ക്കായിരുന്നു. സനല്‍ മാത്രം മദ്യപിച്ചിരുന്നില്ല.
അന്തിക്കാട് സ്റ്റേഷന്‍ പരിസരത്തുവച്ച് നിധിലിനെ അക്രമി സംഘം കണ്ടു. പക്ഷേ, കൂടെ മൂന്നോ നാലോ പേര്‍ ഉണ്ടായിരുന്നു. പദ്ധതി ഉപേക്ഷിച്ച് ഇവര്‍ മടങ്ങി. വഴിയരികിലെ മരച്ചുവട്ടില്‍ വിശ്രമിച്ചു. വീണ്ടും, അന്തിക്കാട് ഭാഗത്തേയ്ക്കു പോകാനായി കാറെടുത്തു. മാങ്ങാട്ടുകരയില്‍ എത്തിയപ്പോഴാണ് നിധിലിന്റെ നീല കാര്‍ എതിരെ വരുന്നത് കണ്ടത്. കാറില്‍ തനിച്ചാണെന്ന് മനസിലായതോടെ അതേവേഗതയില്‍തന്നെ നേര്‍ക്കുനേര്‍ കാറിലിടിച്ചു. കാറില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിധിലിനെ അക്രമി സംഘം വെട്ടിവീഴ്ത്തി. കാറില്‍ നിന്നിറങ്ങിയ സനലും വെട്ടാന്‍ ശ്രമിച്ചു. ഇതിനിടെയാണ്, വിരലിന് സ്വന്തം സംഘാംഗങ്ങളുടെ പക്കല്‍ നിന്ന് തന്നെ വെട്ടു കൊണ്ടത്. വിരല്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു.
നിധില്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ കാറില്‍ രക്ഷപ്പെടാനായിരുന്നു അക്രമി സംഘത്തിന്റെ ശ്രമം. കാര്‍ സ്റ്റാര്‍ട്ടായില്ല. ഉടനെ, അതുവഴി വന്ന മറ്റൊരു കാര്‍ മഴുവും വാളും കാട്ടി കൊലയാളി സംഘം തടഞ്ഞു. കാറ്ററിങ് നടത്തിപ്പുകാരനായ യുവാവായിരുന്നു കാറില്‍. ആയുധങ്ങള്‍ കണ്ടതോടെ കാര്‍ നിര്‍ത്തി കാറ്ററിങ്ങുകാരന്‍ ഓടി. ഈ കാറുമായി കൊലയാളി സംഘം രക്ഷപ്പെട്ടു. വഴിമധ്യേ, സനലിനെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടു.
തൃശൂര്‍ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കാണ് പോയത്. അപകടത്തില്‍ വിരല്‍ അറ്റു തൂങ്ങിയതാണെന്ന് ആശുപത്രിക്കാരോട് പറഞ്ഞു. അടിയന്തര ശസ്ത്രക്രി വേണ്ടതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്തു. ആംബുലന്‍സിലാണ് സനല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. കൊലയാളി സംഘത്തെ പൊലീസ് തിരയുമ്പോള്‍ പ്രതി ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു.
കൊലയാളി സംഘത്തിലെ ഒരാള്‍ക്ക് പരുക്കേറ്റതായി നാട്ടുകാര്‍ പൊലീസിന് വിവരം കൈമാറിയിരുന്നു. ജില്ലയിലെ എല്ലാ ആശുപത്രികളിലും പൊലീസ് അന്വേഷിച്ചു. വികലാംഗനായി നാട്ടുകാര്‍ പറഞ്ഞ ആള്‍ സനലാണെന്ന് പൊലീസ് മനസിലാക്കിയിരുന്നു.
വടി കുത്തിപ്പിടിച്ചു നടക്കുന്ന ക്രിമിനല്‍ സംഘാംഗം സനലാണെന്ന് അന്തിക്കാട്ടെ പൊലീസുകാര്‍ക്ക് അറിയാമായിരുന്നു. തൃശൂരിലെ പൊലീസ് സംഘം നേരെ സ്വകാര്യ ആശുപത്രിയില്‍ എത്തി. അപ്പോഴാണ്, സനല്‍ ആശുപത്രി വരാന്തയിലൂടെ വോക്കറിന്‍റെ സഹായത്തോടെ നടക്കുന്നത് കണ്ടത്. കയ്യോടെ പിടികൂടി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ‘നീ സനല്‍ അല്ലേടാ’ പൊലീസിന്റെ ചോദ്യത്തിനു മുമ്പില്‍ ആദ്യം പതറി. പിന്നെ, ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. വിരലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. പൊലീസ് കാവലില്‍ ആശുപത്രിയില്‍ തുടരുകയാണ്. കൂട്ടുപ്രതികളുടെ പേരുകളെല്ലാം സനല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
പാലാ സീറ്റ് വിട്ട് നല്‍കില്ല എന്ന് ആവര്‍ത്തിച്ച് മാണി സി കാപ്പന്‍. ജയിച്ച സീറ്റുകള്‍ വിട്ട് നല്‍കേണ്ടതില്ല എന്നതാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. രാജ്യസഭാ സീറ്റ് ആര്‍ക്ക് വേണം എന്നും മാണി സി കാപ്പന്‍ ചോദിച്ചു. പാല മാണി സാറിന് ഭാര്യയായിരുന്നെങ്കില്‍ എന്റെ ചങ്കാണ് വിട്ടിട്ട് പോകുന്ന പ്രശ്‌നമില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫിലേക്ക് വരികയാണെങ്കില്‍ സ്വാഗതം ചെയ്യുന്നു, എന്‍സിപി ജയിച്ചൊരു സീറ്റും വിട്ടുകൊടുക്കില്ല, വിട്ടുകൊടുത്തരു ചര്‍ച്ചക്കില്ല, മാണി സാര്‍ ജയിച്ച പാലയല്ല ഇപ്പോ, അതൊക്കെ മാറി, ഓരോ മത്സരത്തിലും മാണിയുടെ ഭൂരിപക്ഷം കുറക്കുകയായിരുന്നു, അതിനാല്‍ ജോസ് കെ മാണിക്ക് വലിയ വൈകാരികതയുടെ ആവശ്യമൊന്നുമില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.
അതേസമയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ ജോസ് കെ. മാണി വിഭാഗത്തിന് എല്‍.ഡി.എഫിലെത്താന്‍ പാലായുള്‍പ്പെടെ 13 സീറ്റ് വാഗ്ധാനം ചെയ്ത് സി.പി.എം രംഗത്ത് എത്തിയിരുന്നു. ഈ പശ്ചാതലത്തിലാണ് മാണി സി കാപ്പന്‍ തന്റെ മുന്‍നിലപാട് ഒരിക്കല്‍ കൂടിയാവര്‍ത്തിച്ചത്. ജോസ് വിഭാഗം ഇടതുമുന്നണിയോട് ചങ്ങാത്തം കൂടാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ പാലാസീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നതാണ്. ആ നിലപാടില്‍ ഉച്ചുനില്‍ക്കുകയാണ് അദ്ദേഹം ഇപ്പോഴും. അതിനിടെ ഇടതുപ്രവേശനം ഉറപ്പാക്കിയ ജോസ് വിഭാഗത്തിന് 20 സീറ്റുകള്‍ നല്‍കാമെന്ന സി പി എം ഉറപ്പുനല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച സീറ്റുകള്‍ വേണമെന്ന ഉറച്ച നിലപാട് ജോസ് കെ മാണി വിഭാഗം ചര്‍ച്ചകളിലെടുത്തു. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടല്ല.
പാലാ സീറ്റും വേണമെന്ന് നിലപാടിലാണ് ജാേസ് വിഭാഗം എന്നാണ് അറിയുന്നത്.ജോസ് കെ.മാണിയുടെ ഇടത് മുന്നണി പ്രവേശനം ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നാണ് സൂചന നേരത്തെ പുറത്തു വന്നിരുന്നു . എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള അന്തിമഘട്ട ചര്‍ച്ചകള്‍ ജോസ് കെ.മാണി പൂര്‍ത്തിയാക്കിയിരുന്നു . നിയമസഭ സീറ്റുകള്‍ സംബന്ധിച്ചും ഇതില്‍ ഏകദേശ ധാരണയായി. കോട്ടയം ജില്ലയില്‍ നാല് സീറ്റുകള്‍ ജോസ് ഉറപ്പിക്കുന്നു. പാലാ സീറ്റിലും കണ്ണുണ്ട്.രാജ്യസഭ സീറ്റ് മാണി സി.കാപ്പന് വിട്ടു നല്‍കി പാലാ സ്വന്തമാക്കാനുള്ള നീക്കം നടത്തുന്നതായും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. ഇത് പാടെ നിഷേധിക്കുകയാണ് എന്‍സിപിയും മാണി സി.കാപ്പനും. പൊരുതി നേടിയ പാലായെ കൈവിടില്ലെന്ന് മാണി സി.കാപ്പന്‍ വ്യക്തമാക്കിയത് .
ജോസ് വിഭാഗം മത്സരിച്ചിരുന്ന നിലവില്‍ സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റുകളായ ഏറ്റുമാനൂരും, പേരാമ്പ്രയും സിപിഎം നിലനിര്‍ത്തും. കുട്ടനാട് സീറ്റിലും ജോസ് കെ.മാണി അവകാശം ഉന്നയിക്കില്ല. കാഞ്ഞിരപ്പള്ളി വിട്ടു നല്‍കുന്നതില്‍ സിപിഐക്ക് ഇപ്പോഴും എതിര്‍പ്പുണ്ട്. സിപിഎമ്മിന്റെ കൈവശമുള്ള സീറ്റുകളിലൊന്ന് വിട്ടു നല്‍കി സിപിഐയെ അനുനയിപ്പിക്കാനാണ് നീക്കം. മാണി സി.കാപ്പനെയും എന്‍സിപിയെയും തൃപ്തിപ്പെടുത്തുന്ന ഫോര്‍മുലയ്ക്കായുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്.
ജോസ് കെ മാണി വിഭാഗത്തിന് പാല സീറ്റ് നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഇടതു മുന്നണി വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മാണി സി കാപ്പന്‍ നേരത്തെ വന്നിരുന്നു . പാല സീറ്റില്‍ നിന്നും മാറണമെന്ന് ഇടതു മുന്നണി ആവശ്യപ്പെട്ടിട്ടില്ലെന്നും തങ്ങളുടെ സീറ്റുകള്‍ ഒന്നും തന്നെ വീട്ടുകൊടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നും മാണി സി കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു .
ഏഴ് ലോക്‌സഭ അംഗങ്ങളും എട്ട് രാജ്യസഭ അംഗങ്ങളുമുള്ള ഒരു അഖിലേന്ത്യ പാര്‍ട്ടിയാണ് എന്‍സിപി. ശരദ് പവാര്‍ ആണ് ഞങ്ങളുട നേതാവ്. പാര്‍ട്ടിയെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത് അദ്ദേഹമാണ്. ഒരു സീറ്റും വിട്ടുകൊടുക്കേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം’ മാണി സി കാപ്പന്‍ പറഞ്ഞു. തന്നെ ബന്ധപ്പെട്ട മാധ്യമങ്ങളോടും ഇക്കാര്യമാണ് പറഞ്ഞതെന്നും ഇതിലെവിടെയാണ് മുന്നണി വിടുമെന്ന പരാമര്‍ശമുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു സിനിമാക്കാരന്‍ കൂടി ആയതുകൊണ്ട് തന്റെ ഡയലോഗുകള്‍ എഡിറ്റ് ചെയ്ത് ഉപയോഗിച്ചതാണോ എന്നും അദ്ദേഹം മാധ്യമ വാര്‍ത്തകളെ പരിഹസിച്ചുകൊണ്ട് ചോദിച്ചിരുന്നു .ഈ സാഹചര്യത്തിൽ ആണ് ഇപ്പോൾ പാലാ സീറ്റ് വിട്ടുകൊടുക്കില്ല എന്ന സുപ്രധാന തീരുമാനം വെളിപ്പെടുത്തി മാണി സി കാപ്പൻ രംഗത്ത് വരുന്നത് .
ഗർഭിണിയായിരിക്കെ കൊവിഡ് പോസിറ്റീവ് ആയ യുവതി മരിച്ചു. ഇടക്കൊച്ചി കണ്ണങ്ങാട് സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. പ്രസവ ശേഷവും ലക്ഷ്മി കൊവിഡ് ചികിത്സയിലായിരുന്നു.
എറണാകുളം ജില്ലയിൽ ഇന്ന് അഞ്ച് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. തൃപ്പൂണിത്തുറ സ്വദേശി കേശവ പൊതുവാൾ (90), കതൃക്കടവ് സ്വദേശിനി മേരി ബാബു (69), പിറവം സ്വദേശി അയ്യപ്പൻ (82), വെണ്ണല സ്വദേശി സതീശൻ (58), കണ്ണമാലി സ്വദേശിനി ട്രീസ ലോനൻ (89) എന്നിവരാണ് മരിച്ചത്. അഞ്ച് പേരും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.