ചികിത്സ തേടിയെത്തിയ തമിഴ്‌നാട് സ്വദേശി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നടുവണ്ണൂരില്‍ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് അധികൃതര്‍ ആശുപത്രി അടച്ചത്. ഈറോഡ് സ്വദേശി ഷണ്‍മുഖം ആണ് മരിച്ചത്.
കൊവിഡ് പരിശോധന നടത്തുന്നതിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. നടുവണ്ണൂര്‍-പേരാമ്പ്ര സംസ്ഥാനപാതയില്‍ കരുമ്പാപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയാണ് സംസ്ഥാനപാത വഴി കടന്നുപോവുകയായിരുന്ന തമിഴ്‌നാട് ലോറി ആശുപത്രിക്ക് മുന്നില്‍ പെട്ടെന്ന് നിര്‍ത്തുകയും രക്ഷിക്കണമെന്ന് പറഞ്ഞ് ഡ്രൈവര്‍ ആശുപത്രിക്ക് അകത്തേക്ക് ഓടിക്കയറുകയായിരുന്നു.
തനിക്ക് നെഞ്ചുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇസിജി എടുത്തതിനു തൊട്ടുപിന്നാലെയാണ് ഇയാള്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ പെട്ടെന്നുള്ള മരണം ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേസമയം കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ആശുപത്രിയിലുള്ള ആരെയും പുറത്തേക്ക് വിടുകയോ പുറത്തുനിന്ന് ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘വാരിയംകുന്നന്‍’. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തുകയാണ്.
മലബാര്‍ ലഹള ഹിന്ദു വിരുദ്ധ കലാപം ആണെന്നാണ് ബിജെപി ഉന്നയിക്കുന്ന വാദം. സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണം എന്ന ആവശ്യം ഉയര്‍ത്തി ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ബിജെപി നേതാവ് ഈ ആവശ്യം ഉന്നയിച്ചത്.
ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ നടന്ന ഹിന്ദു വേട്ടയെ ഇടതു ചരിത്രകാരന്മാരും മുസ്ലീംപക്ഷ വാദികളും വിളിക്കുന്ന ഓമനപ്പേരാണ് മലബാര്‍ കലാപം എന്നത്. അതു വിപ്ലവമോ സ്വാതന്ത്ര്യസമരമോ ഒന്നുമല്ല, കേവലം ഇസ്ലാമിക ഫാസിസം മാത്രമാണ്. അതിനെ സ്വാതന്ത്ര്യസമരം ആക്കാനും വെള്ളപൂശാനും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക ഫാസിസ്റ്റുകള്‍ നിരന്തരം ശ്രമിച്ചു വരികയായിരുന്നു.
മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വേണ്ടിയാണ് അവരുടെ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് നെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നതെന്നും കേവലം ബിന്‍ലാദന്റെ പൂര്‍വ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാര്‍ എന്നിവരെന്നും രാധാകൃഷ്ണ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അവരെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങള്‍ ചെറുക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള ശ്രമങ്ങളില്‍ നിന്ന് പൃഥ്വിരാജ് സുകുമാരന്‍ പിന്‍വാങ്ങണമെന്നും അല്ലെങ്കില്‍ ചരിത്രം നിങ്ങളെ ഒറ്റുകാരന്‍ എന്ന് രേഖപ്പെടുത്തുമെന്നും രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
1921 ല്‍ ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ നടന്ന ഹിന്ദു വേട്ടയെ ഇടതു ചരിത്രകാരന്മാരും മുസ്ലീംപക്ഷ വാദികളും വിളിക്കുന്ന ഓമനപ്പേരാണ് മലബാര്‍ കലാപം എന്നത്. അതു വിപ്ലവമോ സ്വാതന്ത്ര്യസമരമോ ഒന്നുമല്ല, കേവലം ഇസ്ലാമിക ഫാസിസം മാത്രമാണ്.
അതിനെ സ്വാതന്ത്ര്യസമരം ആക്കാനും വെള്ളപൂശാനും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക ഫാസിസ്റ്റുകള്‍ നിരന്തരം ശ്രമിച്ചു വരികയായിരുന്നു.
മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വേണ്ടിയാണ് അവരുടെ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് നെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നത്.
കേവലം ബിന്‍ലാദന്റെ പൂര്‍വ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാര്‍ എന്നിവര്‍.
അവരെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങള്‍ ചെറുക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള ശ്രമങ്ങളില്‍ നിന്ന് പൃഥ്വിരാജ് സുകുമാരന്‍ പിന്‍വാങ്ങണം. അല്ലെങ്കില്‍ ചരിത്രം നിങ്ങളെ ഒറ്റുകാരന്‍ എന്ന് രേഖപ്പെടുത്തും.
-ബി രാധാകൃഷ്ണമേനോന്‍
കോട്ടയം പുന്നത്തറയിലെ വൈദികന്‍ ഫാ.ജോര്‍ജ് എട്ടുപറയില്‍ മുങ്ങിമരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വൈദികന്റെ മൃതദേഹത്തില്‍ അസ്വഭാവികമായ പരുക്കുകളില്ല. തലയിലും കയ്യിലും ചെറിയ പരുക്കുകളുണ്ടെങ്കിലും ഇത് വീഴ്ചയില്‍ ഉണ്ടായാകാമെന്ന് നിഗമനം.
കോട്ടയം അയര്‍ക്കുന്നത്തിനുസമീപം പുന്നത്തുറ പള്ളിയില്‍ ഇന്നലെ കാണാതായ വൈദികന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളില്‍ മാനസികസമ്മര്‍ദത്തിലായിരുന്ന ഫാദര്‍ ജോര്‍ജ് എട്ടുപറയിലിന്റെ മരണം ആത്മഹത്യയെന്ന് തന്നെയാണ് സൂചന. വൈദികന്‍ വിഷാദരോഗിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ചങ്ങനാശേരി രൂപതയില്‍ ഉള്‍പ്പെട്ട പുന്നത്തുറ സെന്റ് തോമസ് പള്ളിയുടെ വികാരിയാണ് ഫാ.ജോര്‍ജ്.ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷമാണ് ഫാ.ജോര്‍ജിനെ കാണാതായത്. ചങ്ങനാശേരി ബിഷപ്പിനെ കാണാന്‍ മൂന്നുമണിക്ക് സമയം നിശ്ചയിച്ചെങ്കിലും അവിടെയും എത്തിയില്ല. മുറിയില്‍ തന്നെ ഉണ്ടാവുമെന്ന നിഗമനത്തിലായിരുന്നു അസിസ്റ്റന്റ് വികാരിയും ശുശ്രൂഷകനും. മൊബൈല‍് ഫോണും പള്ളിയിലെ സിസിടിവിയും ഓഫ് ആക്കിയിരുന്നു. ഇന്നു രാവിലെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈകള്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് െകട്ടിയിരുന്നു. ഇത് വൈദികന്‍ തന്നെ കെട്ടിയെന്ന നിഗമനത്തിലാണ് പൊലീസ്. സിസിടിവി സ്വയം ഓഫ് ചെയ്തതാണെന്നും കണ്ടെത്തി.
അമേരിക്കയിലായിരുന്ന വൈദികന്‍ ഫെബ്രുവരിയില‍് ലോക്ഡൗണിനു തൊട്ടുമുമ്പാണ് വികാരിയായി ചുമതലയേറ്റത്. ഇതിനുശേഷം പള്ളിയുടെ ഒരു മുറിയില്‍ തീപിടുത്തമുണ്ടായി നാലുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും കുറേ രേഖകള്‍ കത്തിനശിക്കുകയും ചെയ്തു. രക്തസമ്മര്‍ദരോഗിയായ ഫാ.ജോര്‍ജ് ഇതിനുശേഷം മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ചങ്ങനാശേരി അതിരൂപത അറിയിച്ചു. പള്ളിയുടെ കുരിശ് മാറ്റിയത് പഴയ കാര്യമാണ്. അതും മരണവുമായി ഒരു ബന്ധവുമില്ല.വൈദികന്‍ സ്ഥലംമാറ്റത്തിനുശ്രമിച്ചിരുന്നു. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ചങ്ങനാശേരി അതിരൂപത അറിയിച്ചു.
ടേബിൾ ടെന്നീസ് പന്തുകൾ, ഷട്ടിൽകോക്കുകൾ, ബാഡ്മിന്റൺ, ടെന്നീസ് റാക്കറ്റുകൾ, റെസലിങ് മാറ്റുകൾ, ജാവലിൻ, ഹൈജമ്പ് ബാറുകൾ, ബോക്സിങ് ഹെഡ്ഗാർഡുകൾ, മൗണ്ടൻ ക്ലൈംബിങ് ആക്സസറീസ്, ജിം ഉപകരണങ്ങൾ, സ്പോർട്സ് വസ്ത്രങ്ങൾ – ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കായിക ഉപകരണങ്ങളുടെ പട്ടിക നീളുന്നു.
എന്നാൽ ഇപ്പോൾ, ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയില്‍ ചൈനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ചൈനീസ് ഉൽപന്നങ്ങളും ഉപകരണങ്ങളും ആപ്പുകളുമൊക്കെ ഇന്ത്യയില്‍ വിലക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം. ഇത് ഇന്ത്യയിലെ കായിക താരങ്ങളെ കൂടുതൽ സങ്കീർണതയിലാക്കിയിരിക്കുകയാണ്. കാരണം, 2018-2019 ലെ വാണിജ്യ വകുപ്പിന്റെ ഡാറ്റ പ്രകാരം ഇന്ത്യയുടെ കായിക ഉപകരണ ഇറക്കുമതിയുടെ പകുതിയിലധികം ചൈനയിൽ നിന്നുള്ളതാണ്.
“അവർക്ക് കായിക വിപണിയിൽ 50 ശതമാനത്തിലധികം ഓഹരിയുണ്ട്,” ആഭ്യന്തര നിർമാണ കമ്പനിയായ വാട്‌സ് മാനേജിങ് ഡയറക്ടർ ലോകേഷ് വാട്‌സ് പറയുന്നു. നാം ‘വോക്കൽ ഫോർ ലോക്കൽ’ എന്ന് പറയുന്നു. എന്നാൽ പതിറ്റാണ്ടുകളായുള്ള സർക്കാർ നയങ്ങൾ, ചൈനീസ് ഉൽപ്പന്നങ്ങൾ നമ്മുടെ വിപണികളെ പൂർണ്ണമായും കൈയടക്കാൻ കാരണമായി.”
റാക്കറ്റുകളെയും ടേബിളുകളെയും സംബന്ധിച്ചിടത്തോളം ഇന്ത്യ സ്വാശ്രയമാണെന്ന് ടേബിൾ ടെന്നീസ് താരം സത്യൻ ജ്ഞാനശേഖരൻ പറയുന്നു, എന്നാൽ പന്തുകൾ നിർമ്മിക്കുന്നതിൽ ചൈന ഒരു കുത്തക പോലെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾക്ക് പുറമെ എല്ലാ ലോക ടൂർ പരിപാടികൾക്കും ഷാങ്ഹായ് ഡബിൾ ഹാപ്പിനെസ് (ഡിഎച്ച്എസ്) പന്തുകൾ വിതരണം ചെയ്യുന്നതായി അദ്ദേഹം പറയുന്നു. “എല്ലാ ഇന്ത്യൻ കളിക്കാരും ഒരേ സെറ്റ് പന്തുകളിലാണ് പരിശീലനം നടത്തുന്നത്. മറ്റ് തലങ്ങളിൽ, വ്യത്യസ്ത ബ്രാൻഡ് നാമങ്ങളുള്ള പന്തുകൾ നിങ്ങൾക്ക് കാണാം. നിങ്ങൾ സ്റ്റിഗ (സ്വീഡൻ) അല്ലെങ്കിൽ സ്റ്റാഗ് (ഇന്ത്യ) എന്നിവയിൽ നിന്ന് ഒരു സെറ്റ് വാങ്ങിയാലും അത് ചൈനയിലാണ് നിർമ്മിക്കുന്നത്,” ജ്ഞാനശേഖരൻ പറയുന്നു.
മറ്റ് ധാരാളം ബ്രാൻഡുകൾക്കും സമാനമായ അവസ്ഥയാണ്. ഇന്ത്യന്‍ ബോക്സര്‍മാരുടെ ജനപ്രിയ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഓസ്ട്രേലിയയുടെ സ്റ്റിങ് എന്നും എന്നാല്‍ ഇവ നിര്‍മ്മിക്കുന്നത് ചൈനയിലാണെന്നുമാണ് ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ജേ കൗലി പറയുന്നത്.
അതേസമയം, ആഭ്യന്തര തലത്തിൽ ഇന്ത്യയിൽ നിർമ്മിച്ച ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്ന് കൗലി നിർദേശിക്കുന്നു. ബോക്സിങ് ഉപകരണങ്ങളുടെ ശക്തമായ നിർമ്മാണ അടിത്തറ ഇന്ത്യയിലുണ്ട്. എന്നിരുന്നാലും, അവർക്ക് ഇന്ത്യയിൽ മതിയായ ബിസിനസ്സ് ഉള്ളതിനാൽ, അവർ രാജ്യാന്തര ഫെഡറേഷന്റെ സർട്ടിഫിക്കേഷൻ പ്രക്രിയയിലൂടെ കടന്നുപോയിട്ടില്ല. അതിനാൽ എലൈറ്റ് പരിശീലന കേന്ദ്രങ്ങൾക്കും മികച്ച ബോക്സർമാർക്കും നാം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യണം, ”അദ്ദേഹം പറയുന്നു.
2018-19 ലെ കണക്കു പ്രകാരം ഏകദേശം 3 കോടി രൂപയുടെ ബോക്‌സിങ് ഉപകരണങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതില്‍ ചൈനയില്‍ നിന്ന് ഉറക്കുമതി ചെയ്തത് 1.38 കോടി രൂപയ്ക്കാണ്.
ഉൽപ്പാദന കേന്ദ്രമായ ജലന്ധറിലെ സ്‌പോർട്‌സ് ആൻഡ് ടോയ്‌സ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷനിലെ അംഗമായ പ്രാൻ നാഥ് ചദ്ദ പറയുന്നു, ചൈനീസ് നിർമ്മാതാക്കൾ “മാറ്റുകളും മറ്റ് സംരക്ഷണ ഉപകരണങ്ങളും പോലുള്ള കായിക വസ്‌തുക്കളുടെ പ്രധാന കയറ്റുമതിക്കാരാണ്.”
സ്‌പോര്‍ട്‌സ് വിപണികള്‍ വലിയോതോതില്‍ തന്നെ ചൈനയെ ആശ്രയിക്കുന്നത് കൊണ്ട് പറയുന്നപോലെ അത്ര എളുപ്പമാകില്ല ചൈനീസ് ഉൽപന്നങ്ങളും ഉപകരണങ്ങളും വിലക്കാനുള്ള തീരുമാനം.
അയര്‍ക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിനെ (55) കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് മുതല്‍ ഇദ്ദേഹത്തെ കാണ്‍മാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് പള്ളി വളപ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ചങ്ങനാശേരി അതിരുപതയുടെ കീഴിലുള്ളതാണ് പുന്നത്തുറ പള്ളി. എടത്വ സ്വദേശിയാണ് മരിച്ച വൈദികന്‍.
മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്താനുള്ള ശ്രമത്തിലാണ് പോലീസ്. വിദേശത്തായിരുന്ന ഇദ്ദേഹം അടുത്തകാലത്ത് തിരിച്ചെത്തിയാണ് പുന്നത്തുറ പള്ളിയില്‍ ചുമതലയേല്‍ക്കുന്നത്. മുറി തുറന്നിട്ട നിലയിലായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സിസിടിവിയും ഓഫ് ചെയ്തുവച്ചിരിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. അതുകൊണ്ട് തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ന് സംസ്ഥാനത്ത് 133 പേർക്ക് കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. തൃശ്ശൂർ ജില്ലയിൽ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയിൽ 13 പേർക്കും, ഇടുക്കി ജില്ലയിൽ 11 പേർക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 10 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ 9 പേർക്കും, പത്തനംതിട്ട ജില്ലയിൽ 8 പേർക്കും, കാസർകോട് ജില്ലയിൽ ആറു പേർക്കും, എറണാകുളം ജില്ലയിൽ അഞ്ചു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരിൽ 80 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (കുവൈറ്റ്-35, സൗദി അറേബ്യ-18, യുഎഇ-13, ബഹ്‌റൈൻ-5, ഒമാൻ-5, ഖത്തർ-2, ഈജിപ്ത്-1, ജീബൂട്ടി (Djibouti)1) 43 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (തമിഴ്‌നാട്-17, മഹാരാഷ്ട്ര-16, ഡൽഹി-3, ഗുജറാത്ത്-2, പശ്ചിമബംഗാൾ-2, ഉത്തർപ്രദേശ്-2, ഹരിയാണ-1) വന്നതാണ്. ഒമ്പത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂർ ജില്ലകളിൽ മൂന്നു പേർക്ക് വീതവും പാലക്കാട് ജില്ലയിൽ രണ്ടു പേർക്കും എറണാകുളം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ ഇടുക്കി ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ 37 പേരുടെയും, മലപ്പുറം ജില്ലയിൽ 30 പേരുടെയും (ഒരു തൃശൂർ സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി), ആലപ്പുഴ ജില്ലയിൽ ഒമ്പതു പേരുടെയും, കോഴിക്കോട് ജില്ലയിൽ അഞ്ചു പേരുടെയും (ഒരു കണ്ണൂർ സ്വദേശി), പത്തനംതിട്ട ജില്ലയിൽ നാലുപേരുടെയും (ആലപ്പുഴ സ്വദേശി), കോട്ടയം ജില്ലയിൽ മൂന്നു പേരുടെയും, കണ്ണൂർ, കാസർകോട് ജില്ലകളിൽ രണ്ടു പേരുടെയും പാലക്കാട് ജില്ലയിൽ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1,490 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,659 പേർ ഇതുവരെ കോവിഡ് മുക്തരായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,969 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,41,919 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2,050 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 325 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഐഎന്‍ടിയുസി നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായിരുന്ന കെ സുരേന്ദ്രന്‍(68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡണ്ടായിരുന്നു.
കെ സുരേന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനും കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്ന ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു കെ സുരേന്ദ്രനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോട്ടയ്ക്കലിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയ്ക്കൽ ആട്ടീരി സ്വദേശി അനീസിന്റെ (40) മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞു.
കോട്ടക്കൽ അൽമാസ് ആശുപത്രി പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടന്നാണ് സൂചന. ഡ്രൈവിങ് സീറ്റിൽ ചാരി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ജീവനക്കാർ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് കോട്ടക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ഒ പ്രദീപ് കുമാർ, എസ്.ഐ റിയാസ് ചാക്കീരി എന്നിവർ പരിശോധന നടത്തി.
തിരൂർ ഡി.വൈ.എസ്.പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.മലപ്പുറത്തു നിന്നു വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരുമെത്തി പരിശോധന നടത്തി.
കോട്ടയം പാലായെ അഞ്ച് പതിറ്റാണ്ടോളം കൊണ്ടുപോയ ആളായിരുന്നു കെഎം മാണി. ഇത് യുഡിഎഫില്‍ തന്നെ അഭിപ്രാഭ വ്യത്യാസങ്ങള്‍ക്ക് ഇടയാക്കി. ഒടുവില്‍ കെഎം മാണിയെ എങ്ങനെയെങ്കിലും പുറത്താക്കണമെന്നായിരുന്നു ലക്ഷ്യം. ഒടുവില്‍ ബാര്‍ കോഴ കേസും കെട്ടിവെച്ചു. ഇതിനുപിന്നാല്‍ കോണ്‍ഗ്രസിന്റെ കളി തന്നെയാണെന്ന് പലരീതിയില്‍ തെളിഞ്ഞതുമാണ്. കെഎം മാണി പോയതോടെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയം ചര്‍ച്ചയുമായി. ഒടുവില്‍ ജോസ് കെ മാണി അങ്കത്തിലിറങ്ങി കളിച്ചു.
എന്നാല്‍, കോട്ടയത്ത് യുഡിഎഫ് തകരുമെന്ന നിലയാണ്. പിജെ ജോസഫിന്റെ കേരളാ കോണ്‍ഗ്രസിന് കോട്ടയത്തും പത്തനംതിട്ടയിലും സ്വാധീനം കുറവാണ്. എങ്കിലും ജോസ് കെ മാണിയെ പുറത്താക്കി യുഡിഎഫിന്റെ കോട്ടയം ജില്ലയില്‍ ഒന്നാം നമ്പര്‍ പാര്‍ട്ടിയാക്കാനാണ് കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കളുടെ ശ്രമം. ഇത് ജോസ് കെ മാണിയും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം ജോസഫിന് അടിയറവ് പറയാത്തതും. കെ എം മാണിയുണ്ടാക്കിയ കരാര്‍ പ്രകാരം ജില്ലാ പ്രസിഡന്റാകേണ്ട ആളാണ് ചുമതലയിലുള്ളത്. പാര്‍ട്ടിയുടെ ചിഹ്നവും ഔദ്യോഗിക അംഗീകരാവും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലാണ്. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് സീറ്റ് നല്‍കിയത്. അതില്‍ തര്‍ക്കമുള്ളതിനാല്‍ സ്ഥാനം രാജിവയ്ക്കില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം.
പാലായില്‍ ചിഹ്നം പോലും ജോസഫ് നല്‍കിയില്ല. ഇതാണ് പാലായിലെ തോല്‍വിക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പിന്നിലും കോണ്‍ഗ്രസിന്റെ താല്‍പ്പര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കോട്ടയത്തെ കാര്യത്തില്‍ വീട്ടു വീഴ്ചയില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം. പാലായില്‍ ജോസഫ് വിലപേശല്‍ നടത്തി. വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ അംഗീകാരം റദ്ദാക്കണമെന്ന് പോലും ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് ജോസഫിനെതിരെ നടപടി എടുത്തില്ല.
ഒടുവില്‍ പാലായില്‍ ചിഹ്നം നിഷേധിച്ച് തോല്‍പ്പിച്ച ജോസഫ് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ച് ജോസ് കെ മാണി മുന്നോട്ട് പോകുകയാണ്. ബെന്നി ബെഹന്നാന്റെ അന്ത്യശാസനം നിരസിച്ചതോടെ കോട്ടയത്തെ ചൊല്ലിയുള്ള യുഡിഎഫിലെ കലഹം പൊട്ടിത്തെറിയിലേക്ക് കടക്കുകയാണ്. എത്രയും വേഗം ജോസിനെ പുറത്താക്കണമെന്ന് ജോസഫ് പറയുന്നു. പുറത്ത് പോവേണ്ടി വന്നാലും വിട്ടു വീഴ്ചയ്ക്കില്ലെന്ന് ജോസും നിലപാട് എടുക്കുമ്പോള്‍ യുഡിഎഫ് പ്രതിസന്ധിയിലാണ്.
യുഡിഎഫില്‍ പി.ജെ. ജോസഫ് കലഹം സൃഷ്ടിക്കുകയാണെന്ന് ജോസ് കെ മാണി പറയുന്നു. ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനം വേണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസഫ് യുഡിഎഫിന്റെ മനോവീര്യം തകര്‍ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നു. നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ കലഹമുണ്ടാക്കുക പതിവാണ്. പാലാ ഉപതിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശപത്രിക തള്ളണമെന്ന് വരണാധികാരിയോട് ആവശ്യപ്പെട്ടു. ചിഹ്നം കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് വരണാധികാരിക്കു കത്തെഴുതി. കുട്ടനാട് ഉപതിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരുന്നതിനു മുന്‍പ് യുഡിഎഫില്‍ ആലോചിക്കാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് ആവശ്യപ്പെട്ടു. അകലക്കുന്നത്തും കാസര്‍കോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലും വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നും ജോസ് കെ. മാണി പറഞ്ഞു.
കോട്ടയം: കേരള കോൺഗ്രസ് (എം) ഗ്രൂപ്പ് വഴക്ക് യുഡിഎഫിനു തലവേദനയാകുന്നു. ജോസ് വിഭാഗവും ജോസഫ് വിഭാഗവും പരസ്യ വിമർശനങ്ങളുമായി രംഗത്തെത്തിയതോടെ മുന്നണിക്കുള്ളിൽ പൊട്ടിത്തെറിക്ക് സാധ്യത. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാൻ ജോസ് വിഭാഗത്തോട് യുഡിഎഫ് ആവശ്യപ്പെട്ടു.
മുൻ ധാരണ പ്രകാരം ജോസ് വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്നും അതിനുശേഷമാകാം മറ്റു ചർച്ചകളെന്നുമാണ് യുഡിഎഫ് നിലപാട്. എന്നാൽ, ഇത് അംഗീകരിക്കാൻ ജോസ് വിഭാഗം തയ്യാറല്ല.
പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. പി.ജെ.ജോസഫ് അണികളുടെ മനോവീര്യം കെടുത്തുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.
പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കത്തുനൽകിയിട്ടുണ്ട്. ഇതിനുശേഷമാണ് ജോസ് കെ.മാണിയുടെ പ്രതികരണം. എട്ട് മാസം ജോസ് കെ.മാണി വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനുമായാണ് നേരത്തെ ധാരണയുണ്ടാക്കിയത്. ധാരണ പ്രകാരമുള്ള കാര്യങ്ങൾ പാലിക്കാൻ ജോസ് കെ.മാണി വിഭാഗം ബാധ്യസ്ഥരാണെന്ന് യുഡിഎഫ് നൽകിയ കത്തിൽ പറയുന്നു.
അതേസമയം, പി.ജെ.ജോസഫും കടുത്ത നിലപാടിലാണ്. ധാരണ പാലിക്കാൻ ജോസ് വിഭാഗം തയ്യാറാകണമെന്നും യുഡിഎഫ് ഇടപെടണമെന്നും പി.ജെ.ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നീതി ലഭിച്ചില്ലെങ്കിൽ മുന്നണിയിൽ നിന്നു വിട്ടുനിൽക്കുന്ന കാര്യം ആലോചിക്കുമെന്നും ജോസഫ് നേരത്തെ പറഞ്ഞിരുന്നു.