കോട്ടയം പാലായെ അഞ്ച് പതിറ്റാണ്ടോളം കൊണ്ടുപോയ ആളായിരുന്നു കെഎം മാണി. ഇത് യുഡിഎഫില്‍ തന്നെ അഭിപ്രാഭ വ്യത്യാസങ്ങള്‍ക്ക് ഇടയാക്കി. ഒടുവില്‍ കെഎം മാണിയെ എങ്ങനെയെങ്കിലും പുറത്താക്കണമെന്നായിരുന്നു ലക്ഷ്യം. ഒടുവില്‍ ബാര്‍ കോഴ കേസും കെട്ടിവെച്ചു. ഇതിനുപിന്നാല്‍ കോണ്‍ഗ്രസിന്റെ കളി തന്നെയാണെന്ന് പലരീതിയില്‍ തെളിഞ്ഞതുമാണ്. കെഎം മാണി പോയതോടെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയം ചര്‍ച്ചയുമായി. ഒടുവില്‍ ജോസ് കെ മാണി അങ്കത്തിലിറങ്ങി കളിച്ചു.
എന്നാല്‍, കോട്ടയത്ത് യുഡിഎഫ് തകരുമെന്ന നിലയാണ്. പിജെ ജോസഫിന്റെ കേരളാ കോണ്‍ഗ്രസിന് കോട്ടയത്തും പത്തനംതിട്ടയിലും സ്വാധീനം കുറവാണ്. എങ്കിലും ജോസ് കെ മാണിയെ പുറത്താക്കി യുഡിഎഫിന്റെ കോട്ടയം ജില്ലയില്‍ ഒന്നാം നമ്പര്‍ പാര്‍ട്ടിയാക്കാനാണ് കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കളുടെ ശ്രമം. ഇത് ജോസ് കെ മാണിയും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം ജോസഫിന് അടിയറവ് പറയാത്തതും. കെ എം മാണിയുണ്ടാക്കിയ കരാര്‍ പ്രകാരം ജില്ലാ പ്രസിഡന്റാകേണ്ട ആളാണ് ചുമതലയിലുള്ളത്. പാര്‍ട്ടിയുടെ ചിഹ്നവും ഔദ്യോഗിക അംഗീകരാവും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലാണ്. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് സീറ്റ് നല്‍കിയത്. അതില്‍ തര്‍ക്കമുള്ളതിനാല്‍ സ്ഥാനം രാജിവയ്ക്കില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം.
പാലായില്‍ ചിഹ്നം പോലും ജോസഫ് നല്‍കിയില്ല. ഇതാണ് പാലായിലെ തോല്‍വിക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പിന്നിലും കോണ്‍ഗ്രസിന്റെ താല്‍പ്പര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കോട്ടയത്തെ കാര്യത്തില്‍ വീട്ടു വീഴ്ചയില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം. പാലായില്‍ ജോസഫ് വിലപേശല്‍ നടത്തി. വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ അംഗീകാരം റദ്ദാക്കണമെന്ന് പോലും ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് ജോസഫിനെതിരെ നടപടി എടുത്തില്ല.
ഒടുവില്‍ പാലായില്‍ ചിഹ്നം നിഷേധിച്ച് തോല്‍പ്പിച്ച ജോസഫ് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ച് ജോസ് കെ മാണി മുന്നോട്ട് പോകുകയാണ്. ബെന്നി ബെഹന്നാന്റെ അന്ത്യശാസനം നിരസിച്ചതോടെ കോട്ടയത്തെ ചൊല്ലിയുള്ള യുഡിഎഫിലെ കലഹം പൊട്ടിത്തെറിയിലേക്ക് കടക്കുകയാണ്. എത്രയും വേഗം ജോസിനെ പുറത്താക്കണമെന്ന് ജോസഫ് പറയുന്നു. പുറത്ത് പോവേണ്ടി വന്നാലും വിട്ടു വീഴ്ചയ്ക്കില്ലെന്ന് ജോസും നിലപാട് എടുക്കുമ്പോള്‍ യുഡിഎഫ് പ്രതിസന്ധിയിലാണ്.
യുഡിഎഫില്‍ പി.ജെ. ജോസഫ് കലഹം സൃഷ്ടിക്കുകയാണെന്ന് ജോസ് കെ മാണി പറയുന്നു. ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനം വേണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസഫ് യുഡിഎഫിന്റെ മനോവീര്യം തകര്‍ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നു. നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ കലഹമുണ്ടാക്കുക പതിവാണ്. പാലാ ഉപതിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശപത്രിക തള്ളണമെന്ന് വരണാധികാരിയോട് ആവശ്യപ്പെട്ടു. ചിഹ്നം കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് വരണാധികാരിക്കു കത്തെഴുതി. കുട്ടനാട് ഉപതിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരുന്നതിനു മുന്‍പ് യുഡിഎഫില്‍ ആലോചിക്കാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് ആവശ്യപ്പെട്ടു. അകലക്കുന്നത്തും കാസര്‍കോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലും വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നും ജോസ് കെ. മാണി പറഞ്ഞു.
കോട്ടയം: കേരള കോൺഗ്രസ് (എം) ഗ്രൂപ്പ് വഴക്ക് യുഡിഎഫിനു തലവേദനയാകുന്നു. ജോസ് വിഭാഗവും ജോസഫ് വിഭാഗവും പരസ്യ വിമർശനങ്ങളുമായി രംഗത്തെത്തിയതോടെ മുന്നണിക്കുള്ളിൽ പൊട്ടിത്തെറിക്ക് സാധ്യത. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാൻ ജോസ് വിഭാഗത്തോട് യുഡിഎഫ് ആവശ്യപ്പെട്ടു.
മുൻ ധാരണ പ്രകാരം ജോസ് വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്നും അതിനുശേഷമാകാം മറ്റു ചർച്ചകളെന്നുമാണ് യുഡിഎഫ് നിലപാട്. എന്നാൽ, ഇത് അംഗീകരിക്കാൻ ജോസ് വിഭാഗം തയ്യാറല്ല.
പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. പി.ജെ.ജോസഫ് അണികളുടെ മനോവീര്യം കെടുത്തുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.
പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കത്തുനൽകിയിട്ടുണ്ട്. ഇതിനുശേഷമാണ് ജോസ് കെ.മാണിയുടെ പ്രതികരണം. എട്ട് മാസം ജോസ് കെ.മാണി വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനുമായാണ് നേരത്തെ ധാരണയുണ്ടാക്കിയത്. ധാരണ പ്രകാരമുള്ള കാര്യങ്ങൾ പാലിക്കാൻ ജോസ് കെ.മാണി വിഭാഗം ബാധ്യസ്ഥരാണെന്ന് യുഡിഎഫ് നൽകിയ കത്തിൽ പറയുന്നു.
അതേസമയം, പി.ജെ.ജോസഫും കടുത്ത നിലപാടിലാണ്. ധാരണ പാലിക്കാൻ ജോസ് വിഭാഗം തയ്യാറാകണമെന്നും യുഡിഎഫ് ഇടപെടണമെന്നും പി.ജെ.ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നീതി ലഭിച്ചില്ലെങ്കിൽ മുന്നണിയിൽ നിന്നു വിട്ടുനിൽക്കുന്ന കാര്യം ആലോചിക്കുമെന്നും ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
സിസ്റ്റര്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് ഒരു രീതിയിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ വിമര്‍ശിച്ചുകൊണ്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ലോകസമൂഹത്തില്‍ കേരളത്തെ അപീര്‍ത്തിപ്പെടുത്തിയതിന് തുല്യമാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം എന്ന് പിണറായി വിജയൻ പറഞ്ഞു.
സാധാരണ ഇതേവരെയുള്ള വാര്‍ത്താസമ്മേളനങ്ങളില്‍ കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാറില്ല. ഇന്ന് കണ്ട ഒരു വാര്‍ത്ത നമ്മുടെ നിപ പ്രതിരോധത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാനപനത്തിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയെന്നാണ്. ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ് കണ്ടത് കേരളം മാത്രമല്ല ലോകം മുഴുവന്‍ ആദരിക്കുന്ന പോരാളിയാണ് സിസ്റ്റര്‍ ലിനി എന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിപക്കെതിരായ പോരാട്ടത്തിലെ രക്തസാക്ഷിയാണ് ആ സഹോദരി. അവരുടെ കുടുംബത്തെ നമ്മുടെ കുടുംബം എന്ന രീതിയിലാണ് എല്ലാവരും കാണുന്നത്. കേരളം മുഴുവന്‍ അങ്ങനെയാണ് കാണുന്നത്. അതിനെ അഗീകരിക്കണം എന്ന് നിര്‍ബന്ധമില്ല ആ കുടുംബത്തെ വേട്ടയാടാതെ ഇരുന്നുകൂടെ. എന്തിനാണ് ലിനിയുടെ കുടുംബത്തിനെതിരെ ഈ ക്രൂരത എന്നാണ് മനസ്സിലാകാത്തത്. ഏറ്റവും വലിയ പ്രതിസന്ധി കാലത്ത് തന്റെ കൂടെ നിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞു. അതിന്റെ പേരിലാണ് ഈ പ്രതിഷേധം.
നമ്മുടെ സഹോദരങ്ങള്‍ കൂട്ടത്തോടെ മരിച്ചുവീഴും എന്ന് ഭയപ്പെട്ട നിപയെന്ന മാരകരോഗത്തെ ചെറുത്തുതോല്പിച്ചതിന്റെ അനുഭവം ഓര്‍ക്കുമ്പോള്‍ കണ്‍മുന്നില്‍ തെളിയുന്ന ആദ്യമുഖം ലിനിയുടെതാണ്. നിപയെ ചെറുക്കാനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാനും നടത്തിയ പോരാട്ടത്തില്‍ ചുമതലപ്പെട്ട ആരോഗ്യമന്ത്രി മുന്നില്‍ തന്നെ ഉണ്ടായിരുന്നു എന്നത് നാടാകെ അംഗീകരിക്കുന്ന വസ്തുതയാണ്. ആ മന്ത്രിയെ നിപ രാജകുമാരി, കോവിഡ് റാണി എന്നും മറ്റും മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോള്‍ ആദ്യം പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമായും ലിനിയുടെ കുടുംബത്തില്‍ നിന്നാകും.
ആ കുടുംബത്തിനെതിരെ സമരം നടത്തുന്നതിലേക്ക് അധഃപതിച്ച കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മമാണ് നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതിന്റെ പേരില്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ അത് ഒരു രീതിയിലും അനുവദിക്കില്ലെന്നും സിസിറ്റര്‍ ലിനി കേരളത്തിന്റെ സ്വത്താണ്, ആ കുടുംബത്തോടും കുഞ്ഞുമക്കളോടും ഭര്‍ത്താവ് സജീഷിനോടും ഒപ്പമാണ് കേരളമെന്നും അവര്‍ക്ക് എല്ലാ സുരക്ഷിതത്വവും ഈ നാട് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടന്‍ സുരേഷ്ഗോപിയെക്കുറിച്ച് ഗായകന്‍ ജി വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കൊവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങിപ്പോയ നിരവധി പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യം സുരേഷ്ഗോപി ചെയ്തു നല്‍കിയത് വാര്‍ത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടനും സാമൂഹ്യപ്രവര്‍ത്തകനുമായ സുരേഷ് ഗോപിയുമായുള്ള വര്‍ഷങ്ങളായുള്ള സൗഹൃദത്തിന്റെ കഥ വേണുഗോപാല്‍ കുറിച്ചിരിക്കുന്നത്.
ഒരിക്കല്‍പ്പോലും സുരേഷ് കള്ളം പറഞ്ഞ് താന്‍ കേട്ടിട്ടില്ലെന്നും ഒരിക്കല്‍പ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല, ദൈവത്തെപ്പോലെ കരുതുന്ന സിനിമയിലെ മഹാരഥന്മാര്‍ അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകയുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും വേണുഗോപാല്‍ കുറിച്ചു. ഒരു വയസ്സുളളപ്പോള്‍ മകള്‍ ലക്ഷ്മി മരിച്ചതിന്റെ ദു:ഖത്തില്‍ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെയാണ് സുരേഷ് ചിറകടിച്ചുയര്‍ന്നതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല സുരേഷിന്റെ നിലനില്‍പ്പുകളൊന്നും. പാര്‍ട്ടിയുടെ കേരള അദ്ധ്യക്ഷ സ്ഥാനം കൈക്കുമ്പിളില്‍ വച്ച് നീട്ടിയപ്പോള്‍ ഒരു കായികാഭ്യാസിയുടെ മെയ് വഴക്കത്തോടെ ഒഴിഞ്ഞ് മാറുന്നതും താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍.
ജി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
suresh Gopi ഈ സൗഹൃദം സിനിമയല്ല, രാഷ്ട്രീയവുമല്ല!
മുപ്പത്തിനാല് വര്‍ഷത്തെ പരിചയം. ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഒരു ഷോ കാര്‍ഡ് മാത്രം. നവോദയയുടെ ‘ ഒന്നു മുതല്‍ പൂജ്യം വരെ ‘ യുടെ ടൈറ്റില്‍സില്‍ ‘ ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതു ഗായകന്‍ ജി വേണുഗോപാല്‍” കഴിഞ്ഞ അടുത്ത ഷോ കാര്‍ഡ് പുതുമുഖ നടന്‍ സുരേഷ് ഗോപിയുടേതാണ്. ഒരു പ്രാവശ്യം പോലും ഇക്കാണുന്ന വ്യക്തിത്വത്തിന് പിന്നില്‍ ഒരു dual person ഉണ്ടോ എന്ന് തോന്നിക്കാത്ത പെരുമാറ്റം. സംസാരം ചിലപ്പോള്‍ ദേഷ്യത്തിലാകാം. ചിലപ്പോള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ കീറി മുറിച്ചു കൊണ്ടാകാം. ചിലപ്പോള്‍ outright അസംബന്ധമാണോ എന്നും തോന്നിപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കല്‍പ്പോലും സുരേഷ് കള്ളം പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. ഒരിക്കല്‍പ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല. തന്റെ അതികഠിനമായ മനോവ്യഥയിലും പ്രയാസങ്ങളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും ഇല്ലാത്തവരേയും കൂടെ ചേര്‍ത്ത് പിടിച്ച ഓര്‍മ്മകളെ എനിക്കുളളൂ.
സുരേഷിന്റെ ഏതാണ്ടെല്ലാ പ്രതിസന്ധി ഘട്ടങ്ങളും ആ വ്യക്തിത്വത്തിലേക്ക് കൂടുതല്‍ വെളിച്ചം ചൊരിയുന്നവയുമായിരുന്നു. ഒരു വയസ്സുള്ള ലക്ഷ്മിമോളുടെ ദാരുണമായ അന്ത്യം ആ കുടുംബത്തിനെ ദു:ഖത്തിന്റെ തീരാക്കയത്തിലേക്കാണ് തള്ളിവിട്ടത്. ഇനി തിരിച്ച് വരാന്‍ കഴിയുമോ എന്ന് സംശയിച്ച് പോയ ഭ്രാന്തമായ മാനസികാവസ്ഥയില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോല്‍ സുരേഷ് ചിറകടിച്ചുയര്‍ന്നു. സിനിമാരംഗത്ത് തന്റെ കൂടി കാര്‍മ്മികത്വത്തില്‍ ഉണ്ടാക്കിയ പ്രസ്ഥാനം അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്നെല്ലാം അകലുമ്പോള്‍, ആരെക്കുറിച്ചും ഒരു കുത്ത് വാക്ക് പോലുമുരിയാടാതെ നിശ്ശബ്ദനായി അതില്‍ നിന്നകന്നു. ദൈവത്തെപ്പോലെ കരുതുന്ന സിനിമയിലെ മഹാരഥന്മാര്‍ അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകയുന്നത് കണ്ടിട്ടുണ്ട്. ഓഹരി വയ്ക്കുന്ന ആ സിനിമാ ശൈലിയെ ഒരിക്കലും സുരേഷ് പുണര്‍ന്നിട്ടില്ല. സിനിമയുടെ മാരകമായ ഗോസിപ്പ് കോളങ്ങളും വിഷം തുപ്പുന്ന നികൃഷ്ടജീവികളും സുരേഷിനെ സിനിമയുടെ വിസ്മൃതിവൃത്തത്തിലേക്ക് തള്ളാന്‍ ശ്രമിക്കുമ്പോള്‍ ഒരു കപ്പല്‍ച്ചേതത്തിലെന്നപോലെ ആ കുടുംബം ആടിയുലയുന്നത് കണ്ട് ഞാന്‍ പരിഭ്രമിച്ചിട്ടുണ്ട്. അന്ധ ബോധത്തിന്റെ ഉറക്കറയായും, സ്വന്താവകാശത്തുറുങ്കറയായും കണ്ടതിനെയൊക്കെ സുരേഷ് പിന്തള്ളി. താന്‍ ഒരു കാലത്ത് വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഇത്തിരിപ്പോലം വരുന്ന ചെക്കന്മാര്‍ തന്റെ വീട്ടിലേക്കൊരു പന്തം കൊളുത്തി പ്രകടനം നടത്തി, വീടൊരു കാരാഗ്രഹമാക്കി മാറ്റിയപ്പോള്‍ നീറിപ്പുകയുന്ന അഗ്‌നിപര്‍വ്വതമാകുന്ന മനസ്സില്‍ സുരേഷ് ചില തീരുമാനങ്ങളെല്ലാമെടുത്തിരുന്നു. നിയന്ത്രിത സ്‌ഫോടനങ്ങളായി അതടുത്ത ദിവസത്തെ മീഡിയയില്‍ നിറഞ്ഞു വന്നു.
സുരേഷിനെ ബഹുമാനിക്കാനും സ്വീകരിക്കാനും ഒരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടായി. അവരുടെ കേന്ദ്രത്തിലെ തലമൂത്ത നേതാവ് തന്നെ നേരിട്ട് സുരേഷിനെ വിളിപ്പിച്ച് കേരള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പറയുകയായിരുന്നു. അന്നും ഞാന്‍ എന്റെ സ്ഥായിയായ സംശയങ്ങള്‍ ഉന്നയിച്ചു. ‘ഇത് വേണോ സുരേഷേ? രാഷ്ട്രീയം പറ്റുമോ? ‘ സുരേഷിന്റെ മറുപടി രസകരമായിരുന്നു. രാഷ്ട്രീയത്തില്‍ നമ്മുടെ പ്രതിയോഗികളെ നേരിട്ട് കാണാം, അറിയാം. തുറസ്സായ യുദ്ധമാണ്. സിനിമയില്‍ എതിരാളികളെ തിരിച്ചറിയാന്‍ സാധിക്കില്ല. മുന്നിലുള്ളതിലേറെ കുത്തുകള്‍ പിന്നിലാ കിട്ടുക ‘. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല സുരേഷിന്റെ നിലനില്‍പ്പുകളൊന്നും. തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് നില്‍ക്കാന്‍ തയ്യാറായിക്കോളൂ എന്ന് പറഞ്ഞ സീനിയര്‍ കേന്ദ്ര നേതാവിനോട് ‘ഇല്ല സര്‍, ഓ. രാജഗോപാല്‍ കഴിഞ്ഞ് മതി മറ്റ് പരിഗണനകള്‍’ എന്ന് പറഞ്ഞത് എനിക്കറിയാം. പാര്‍ട്ടിയുടെ കേരള അദ്ധ്യക്ഷ സ്ഥാനം കൈക്കുമ്പിളില്‍ വച്ച് നീട്ടിയപ്പോള്‍ ഒരു കായികാഭ്യാസിയുടെ മെയ് വഴക്കത്തോടെ ഒഴിഞ്ഞ് മാറുന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഈയൊരു ഇരുണ്ട കാലത്ത് രാവെന്നും പകലെന്നുമില്ലാതെ ഇന്ത്യയ്ക്കകത്തും പുറത്തും ഒറ്റപ്പെട്ടു പോയവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതില്‍ മാത്രം വ്യാപൃതനായിരിക്കുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനെയാണ് ഞാനിപ്പോള്‍ സുരേഷില്‍ കാണുന്നത്. ഈ വിഷമസന്ധിയില്‍ എല്ലാ പാര്‍ട്ടിയിലുള്ളവര്‍ക്കും സുരേഷിനെ ആവശ്യമുണ്ട്. എല്ലാവരുടെയും കൂടെ സുരേഷുണ്ട്. ജീവന്‍ രക്ഷാ മരുന്നുകളെത്തിക്കാന്‍, രോഗികളായ വിദേശങ്ങളിലെ ഇന്ത്യന്‍ പൗരരെ പ്രത്യേക പരിഗണനയില്‍ നാട്ടിലെത്തിക്കുവാന്‍, വിസ കാലാവധിയും റെസിഡന്റ് പെര്‍മിറ്റും അവസാനിച്ച വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളേയും ഇന്ത്യന്‍ പൗരന്മാരേയും ഹൈക്കമ്മീഷന്‍ മുഖേന സഹായിക്കുകയും നാട്ടിലെത്തിക്കുകയും ചെയ്യുക, അങ്ങിനെ നിരവധി നിരവധി കര്‍മ്മ പദ്ധതികളാണ് സുരേഷിന്റെ മുന്‍ഗണനയില്‍. രാവിലെ അഞ്ചു മുതല്‍ രാത്രി പന്ത്രണ്ട് വരെ ടിവിയില്ല, വായനയില്ല, പരസ്പരം ചെളി വാരിയെറിയുന്ന രാഷ്ടീയ വിനോദമില്ല.
മുപ്പത്തിനാല് വര്‍ഷത്തെ സൗഹൃദത്തിന്റെ ബാക്കിപത്രമാണെന്റെയീ എഴുത്ത്. ഈ പോസ്റ്റ് കണ്ടെനിക്ക് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയോ നിറമോ ആരും നല്‍കേണ്ടതില്ല. വോട്ടവകാശം കിട്ടി ഒരു മുതിര്‍ന്ന പൗരനായ ശേഷം, മാറി മാറി വരുന്ന ഗവണ്മെന്റുകളുടെയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ ഭാഗമായി പ്രവര്‍ത്തിച്ചിട്ടില്ല ഞാന്‍ ഇന്നിതേവരെ. എല്ലാവരുടെയും മനുഷ്യസ്‌നേഹവും, കരുണയും മുന്‍നിര്‍ത്തിയുള്ള സംരംഭങ്ങളില്‍ പലതിലും എന്റെ സംഗീതത്തേയും ഞാന്‍ കൂട്ടിയിണക്കിയിട്ടുണ്ട്. ഇത്ര നാള്‍ സിനിമാ / സംഗീത മേഘലകളില്‍ പ്രവര്‍ത്തിച്ച ഒരാള്‍ എന്ന നിലയ്ക്കും, ഈ നാട്ടിലെ മിക്ക തിരഞ്ഞെടുപ്പുകള്‍ക്കും വോട്ട് ചെയ്ത ഒരാളെന്ന നിലയിലും, ഈ ഒരു വ്യക്തി ഒരു കള്ളനാണയമല്ല എന്ന തിരിച്ചറിവാണ് ഈ എഴുത്തിന് നിദാനം. സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നത് കൊണ്ട് മറ്റുള്ളവരെ വെറുക്കുന്നുവെന്നര്‍ത്ഥമില്ല. ‘ Naivete’ ( നൈവിറ്റി) എന്ന വാക്കിന് തത്തുല്ല്യമായ ഒരു മലയാളപദം ഉണ്ടോ എന്നറിയില്ല. ഉള്ളിലുള്ള ഒരു നന്മയുടെ ഹൃത്തടം മറ്റുള്ളവര്‍ക്കും കാണും എന്ന ഉറച്ച ധാരണയില്‍ മനസ്സില്‍ വരുന്നതെന്തും മറയില്ലാതെ ഉറക്കെപ്പറയുന്ന ഒരു ഗുണം ആ പദത്തില്‍ അന്തര്‍ലീനമാണ് എന്നാണെന്റെ വിശ്വാസം. സ്‌നേഹമാണെങ്കിലും കാലുഷ്യ മാണെങ്കിലും അതില്‍ കലര്‍പ്പില്ല. അതെന്തായാലും സിനിമയില്‍ കണ്ടിട്ടില്ല. രാഷ്ട്രീയത്തില്‍ എനിക്കറിയാവുന്ന വ്യക്തികളില്‍ അത് ദര്‍ശിക്കാനുമായിട്ടില്ല.
പരസ്പരം വല്ലപ്പോഴും കണ്ട് മുട്ടുമ്പോള്‍ മുപ്പത്തിനാല് വര്‍ഷങ്ങള്‍ മുന്‍പത്തെ ചെറുപ്പക്കാരാകാനുള്ള ഏതോ ഒരു മാജിക് ഞങ്ങളുടെ സൗഹൃദത്തിനുണ്ട്. സിനിമയും സംഗീതവും തലയ്ക്ക് പിടിച്ച് ഭ്രാന്തായി നടന്ന രണ്ട് ചെറുപ്പക്കാര്‍. പരസ്പരം ഒരക്ഷരം പോലുമുരിയാടാതെ മറ്റേയാളുടെ വേദനയും സന്തോഷവും കൃത്യമായി മനസ്സിലാക്കിത്തരുന്നതും ഈ പഴയോര്‍മ്മകളുടെ ശക്തി തന്നെ. ‘ഓര്‍മ്മ വീട്ടിലേക്കുള്ള വഴിയാണ്. വീട്ടിലേക്കുള്ള വഴി മറന്നു പോയവര്‍ വേരറ്റുപോകുന്നവരാണ്. ശ്വാസം നിലയ്ക്കലല്ല മരണം. ഓര്‍മ്മ മുറിഞ്ഞു പോകലാണ് മരണം.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അറസ്റ്റില്‍ . കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതി(32)യെയാണ് തൃക്കുന്നപ്പുഴ പോലീസ് ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്.
അശ്വതിയുടെ മകള്‍ ഹര്‍ഷയെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത് . അശ്വതി തന്റെ ആദ്യ വിവാഹത്തിലെ മകളായ ഹര്‍ഷയെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ നേരത്തേ ആരോപിച്ചിരുന്നു സംസ്കാരത്തിനായി മൃതദേഹവുമായി ആംബുലന്‍സ് വന്നപ്പോള്‍ നാട്ടുകാര്‍ തടയുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു .
തൃക്കുന്നപ്പുഴ സിഐ ആര് ജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത് . കുട്ടിയെ അശ്വതി പലപ്പോഴും ഉപദ്രവിച്ചെന്നതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത് . നങ്ങ്യാര്‍കുളങ്ങര ബഥനി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ഹര്‍ഷ
ഇന്ന് സംസ്ഥാനത്ത് 127 പേർക്കു കൂടി കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. 57 പേർ രോഗമുക്തി നേടി. തിരുവനന്തപുരത്ത് നടന്ന കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം ബാധിച്ചവരിൽ 87 പേർ വിദേശത്തുനിന്നു വന്നവരാണ്. 36 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. സമ്പർക്കം വഴി മൂന്നുപേർക്കും ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും രോഗം ബാധിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-15, ഡൽഹി-9, തമിഴ്‌നാട്-5, ഉത്തർപ്രദേശ്-2, കർണാടക-2, രാജസ്ഥാൻ-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1 എന്നിങ്ങനെയാണ്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നാണ് കെ.സി.വേണുഗോപാൽ തിരഞ്ഞെടുക്കപ്പെട്ടത്.
10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച നടന്നത്. ഇതിൽ കർണാടകയിലെ 4 സീറ്റുകളിലേക്ക് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 18 സീറ്റുകളിലേക്ക് മാർച്ച് 24നു നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ലോക്ഡൗൺ കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ആന്ധ്രപ്രദേശ്-4, ഗുജറാത്ത്4, ഝാർഖണ്ഡ്-2, രാജസ്ഥാൻ-3, മധ്യപ്രദേശ്-3, മണിപ്പൂർ-1, മേഘാലയ-1, മിസോറാം-1 തുടങ്ങി ട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.
മുളകുപാടം ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തും. സുരേഷ് ഗോപിയുടെ കരിയറിലെ 250ാം ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ടോമിച്ചൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രേക്ഷകർക്ക് ഗംഭീര വിരുന്നൊരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമായിരിക്കും വരുന്നതെന്ന് നിർമ്മാതാവ് പറയുന്നു.
കടുവാക്കുന്നേല്‍ കുരുവാച്ചന്‍ എന്ന കഥാപാത്രമായാണ് സുരേഷ്
ഗോപി ചിത്രത്തിലെത്തുക. ജോഷിയുടെ സംവിധാനത്തില്‍ 1997 ല്‍ ഇറങ്ങിയ ‘ലേല’ത്തിലെ പുലിക്കോട്ടില്‍ ചാക്കോച്ചിക്ക് ശേഷം സുരേഷ് ഗോപി കോട്ടയംകാരനായി എത്തുന്ന ചിത്രം കൂടി ആയിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധായകൻ. ജോണി ആന്റണി, രഞ്ജിത്ത് ശങ്കര്‍, അമല്‍ നീരദ്, ഖാലിദ് റഹ്മാന്‍ തുടങ്ങിയവരോടൊപ്പം സഹ സംവിധായികനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിൽ സുരേഷ്
ഗോപിയെ കൂടാതെ മലയാളത്തിലെ മുൻനിര താരങ്ങളും ഒന്നിക്കും. ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളോ വെളുപ്പെടുത്തിയിട്ടില്ല.
സച്ചിയുടെ ജീവൻ രക്ഷിക്കാനുളള എല്ലാ ശ്രമങ്ങളും വിഫലമായതിന്റെ സങ്കടത്തിലാണു സംവിധായകരായ ബി.ഉണ്ണികൃഷ്ണനും രഞ്ജിത്തും നടൻമാരായ പൃഥ്വിരാജും ബിജുമേനോനുമുൾപ്പെടെയുളള സച്ചിയുടെ സുഹൃദ്‌വലയം. സച്ചിയുടെ നില ഗുരുതരമായതു മുതൽ മെഡിക്കൽ റിപ്പോർട്ടുകൾ വിദഗ്ധർക്കു ലഭ്യമാക്കുകയും ഉപദേശം തേടുകയും ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം.
ഒരു ഘട്ടത്തിൽ ബെംഗളൂരുവിലെ നിംഹാൻസിലേക്ക് സച്ചിയെ എയർ ലിഫ്റ്റ് ചെയ്യാനും സുഹൃത്തുക്കൾ ആലോചിച്ചിരുന്നു. എന്നാൽ റിപ്പോർട്ടുകൾ പരിശോധിച്ച നിംഹാൻസിലേയും മറ്റു വിദഗ്ധ ഡോക്ടർമാരിൽ നിന്നു പ്രതീക്ഷ പകരുന്ന മറുപടിയല്ല ആ ഘട്ടത്തിൽ ലഭിച്ചതെന്നു ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. എന്തെങ്കിലും അത്ഭുതം സംഭവിക്കണമേയെന്ന പ്രാർത്ഥനയിലായിരുന്നു ഏവരും. നേരിയ പുരോഗതി പോലും സച്ചിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരുമെന്ന പ്രതീക്ഷയിൽ എല്ലാവരും കാത്തിരുന്നെങ്കിലും വിധി മറിച്ചായിരുന്നു.
‘പോയി’. ഈ ഒറ്റവാക്കിൽ ആണ് പൃഥ്വി സച്ചിയെ നെഞ്ചിലടക്കിയത്. സച്ചിയുടെ ഏറ്റവും അടുത്തയാളെന്ന് ആരാധകര്‍ സനേഹത്തോടെ പറയുന്ന ബന്ധം. ഫെയ്സ്ബുക്കിൽ സച്ചിയുടെ സൗഹൃത്തുക്കൾ ഓർമകൾ പങ്കുവയ്ക്കുമ്പോൾ പൃഥ്വിയുടെ വാക്കിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം അത്ര ആഴത്തിലാണെന്ന് അവരുടെ കൂട്ടുകെട്ടുകൾ പലയാവർത്തി തെളിയിച്ചതാണ്. എന്നാൽ അതിനെയെല്ലാം സച്ചിയുടെ ചിത്രം പങ്കുവച്ച് മുകളിൽ ‘പോയി’ എന്ന വാക്ക് മാത്രമാണ് അദ്ദേഹം കുറിച്ചത്.
പോസ്റ്റിന്റെ കമന്റില്‍ പ്രേക്ഷകരും പൃഥ്വിയുടെ വേദന പങ്കുവയ്ക്കുകയാണ്. സന്ദീപ് ദാസ് എന്നയാള്‍ കുറിച്ചത് ഇങ്ങനെ: ‘താങ്കളുടെ മനസ്സിലെ സങ്കടക്കടൽ കാണാനാവുന്നുണ്ട്… പോയി എന്ന ഒരൊറ്റ വാക്ക് മാത്രം… ഏറ്റവും പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോവുമ്പോൾ അങ്ങനെയാണ്… ഒന്നും മിണ്ടാനാവില്ല… വാക്കുകൾ പുറത്തുവരില്ല… പ്രിയ സച്ചിയ്ക്ക് ആദരാഞ്ജലികൾ.’
ജീവിതത്തിൽ എത്രത്തോളം സ്നേഹിച്ചിരുന്നോ അത്രത്തോളം ഇനിയും സ്നേഹിക്കുമെന്ന് ബിജു മേനോൻ കുറിച്ചു.
മലയാളം ന്യൂസ് സ്പെഷ്യൽ: ജോജി തോമസ്
പരമ്പരാഗതമായി ഇന്ത്യൻ രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾക്ക് പാകിസ്ഥാനെ മുഖ്യശത്രുവായി കാണാനായിരുന്നു താല്പര്യം. ദേശീയത ഉയർത്താനും, രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനും നല്ലത് പാകിസ്ഥാനെ മുഖ്യ ശത്രുപക്ഷത്ത് നിർത്തുക എന്ന തിരിച്ചറിവാണ് ഇതിനു പ്രധാന കാരണം. എന്നാൽ പൊള്ളയായ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപരിയായി ശത്രു രാജ്യത്തെ യാഥാർത്ഥ ബോധത്തോടെ തിരിച്ചറിയാനുള്ള ശേഷിയുണ്ടായിരുന്ന പ്രതിരോധമന്ത്രിമാരായിരുന്നു ജോർജ് ഫെർണാണ്ടസും, എ കെ ആൻറണിയും. ഇതിൽതന്നെ എ കെ ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന നാളുകളിൽ ഇന്ത്യയുടെ പ്രധാന ഭീഷണി ചൈനയിൽ നിന്നാണന്ന തിരിച്ചറിവിൽ നിരവധി നവീകരണ പ്രവർത്തനങ്ങൾ നടത്തി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 17 മൗണ്ടൻ സ്ട്രൈക്ക് കോറിന്റെ രൂപീകരണം. എ കെ ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ചൈനീസ് അതിർത്തിയിലേയ്ക്ക് സേനയേയും, യുദ്ധസാമഗ്രികളും അതിവേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഇപ്പോൾ ചൈനയുടെ ഉറക്കം കെടുത്തുന്നതും, യുദ്ധസമാന സാഹചര്യങ്ങളിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചതും .
രണ്ടാം യുപിഎ സർക്കാരിൻറെ കാലത്ത് മൗണ്ടൻ സ്ട്രൈക് കോറിനു രൂപം നൽകാൻ തീരുമാനം എടുത്തപ്പോൾ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വലിയ തോതിലുള്ള എതിർപ്പാണ് ഉണ്ടായത്. 45,000 പേർ വീതമുള്ള രണ്ട് ഡിവിഷനുകൾ രൂപീകരിക്കാനുള്ള വൻസാമ്പത്തിക ബാധ്യതയാണ് രാജ്യത്തിനകത്തു നിന്നുള്ള എതിർപ്പിന് കാരണമായത്. 60,000 കോടി രൂപയാണ് മൗണ്ടൻ സ്‌ട്രൈക് കോറിന്റെ രൂപീകരണത്തിനായത് . മൗണ്ടൻ സ്‌ട്രൈക് കോർ ഭീഷണിയാകുമെന്ന തിരിച്ചറിവിൽ ചൈന രൂപീകരണ കാലത്തു തന്നെ പരസ്യമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ചൈനയുടെ എതിർപ്പ് വകവയ്ക്കാതെയാണ് ബംഗാളിലെ പാണാഗസ് , പഞ്ചാബിലേ പഠാൻകോട്ട് എന്നിവിടങ്ങൾ ആസ്ഥാനമാക്കി സ്ട്രൈക് കോർ രൂപീകരിച്ചത്. മൗണ്ടൻ സ്ട്രൈക് കോറിലേ 15,000 ത്തോളം സേനാംഗങ്ങൾ ലഡാക്ക് കേന്ദ്രമായി നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്തായാലും ചൈനയുമായുള്ള അഭിപ്രായഭിന്നതകൾ യൂദ്ധ സമാന സാഹചര്യത്തിലേയ്ക്ക് നീങ്ങുമ്പോൾ എ.കെ ആന്റണിയുടെ ദീർഘവീക്ഷണം ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുകയാണ്. സേനയിൽ ഒരു റാങ്കിന് ഒരു പെൻഷൻ തുടങ്ങി നിരവധി നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് എ. കെ ആൻറണിയാണ്. കളങ്കമില്ലാത്ത പ്രതിച്‌ഛായ ഒരു പരിധിവരെ പ്രതിരോധ മന്ത്രിയായിരിക്കെ സുഗമമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരമൊരുക്കി.