ബി ജെ പി ജില്ലാ പ്രസഡണ്ടായി അഡ്വ കെ. ശ്രീകാന്തിനെ തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ മുതിർന്ന നേതാവ് രവീശ തന്ത്രി കുണ്ടാർ രാജി പ്രഖ്യാപനവുമായി രംഗത്തെത്തി. നിലവിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗമായ രവീശ തന്ത്രി കുണ്ടാറിന്റെ പേര് ജില്ല അധ്യക്ഷ സ്ഥാനത്തേക്ക് സജീവ പരിഗണനയിലായിരുന്നു. എന്നാൽ വി മുരളീധര പക്ഷക്കാരനായ അഡ്വക്കേറ്റ് കെ ശ്രീകാന്തിനെ തന്നെ വീണ്ടും ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തതാണ് രവീശ തന്ത്രിയെ ചൊടിപ്പിച്ചത്.
രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും പാർട്ടി തൃത്വവുമായി യോജിച്ച പോകാനാവില്ലെന്നും രവീശ തന്ത്രി കുണ്ടാർ രാജിക്കത്തിൽ പറയുന്നു. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവർക്ക് വളർച്ചയില്ലെന്നും രവീശ തന്ത്രി കുറ്റപ്പെടുത്തുന്നു. രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് അയച്ചതായും രവിശതന്ത്രി കുണ്ടാർ പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയായിരുന്ന രവീശ തന്ത്രി കുണ്ടാർ ആർ എസ് എസിലൂടെയാണ് സംഘപരിവാർ പ്രസ്ഥാനത്തിലേക്കെത്തുന്നത്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലം ബിജെപി സ്ഥാനാർഥിയായിരുന്നു രവീശ തന്ത്രി കുണ്ടാർ.
2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഒക്ടോബറിൽ നടന്നമഞ്ചേശ്വരം മണ്ഡലം ഉപതെരഞ്ഞെടുപ്പിലും പാർട്ടി സ്ഥാനാർത്ഥിയായി നിയോഗിച്ചത് രവീശ തന്ത്രി കുണ്ടാറിനെയാണ്. കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് രവീശ തന്ത്രി കുണ്ടാർ.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ അഡ്വക്കേറ്റ് ശ്രീകാന്തിന്റെ പേരാണ് സജീവ പരിഗണനയിൽ വന്നതെങ്കിലും അവസാന നിമിഷം ആർ എസ് എസിന്റെ ശക്തമായ പിന്തുണയോടെ രവീശ തന്ത്രിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇത് ജില്ലയിൽ ബിജെപിക്ക് ഉള്ളിൽ വലിയ പൊട്ടിത്തെറിക്കാണ് ഇടയാക്കിയിരുന്നു. രവീശ തന്ത്രി കുണ്ടാറിന്റെ രാജിയോടെ ജില്ലയിലെ പാർട്ടിയിൽ വീണ്ടുമെമൊരു അഭിപ്രായ ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്.
ഇടുക്കി മറയൂരില്‍ വയോധികന്‍റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 70 കാരന്റെ മൃതദേഹമാണ് മറയൂര്‍ ടൗണില്‍ വഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിൽ നിറയെ വെട്ടേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറയൂർ മുന്‍ പഞ്ചായത്ത് അംഗം ഉഷാ തമ്പിദുരയുടെ പിതാവ് മാരിയപ്പന്‍റെ(70) മൃതദേഹമാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
50 ദിനങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ബിഗ്ബോസ് ഷോ. കാത്തിരിപ്പുകള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് മഞ്ജു പത്രോസ് കഴിഞ്ഞ ദിവസം ബിഗ് വോസ് ഹൗസില്‍ നിന്ന് പുറത്താകുകയും ചെയ്തു. പുറത്തിറങ്ങിയതും തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് കിടിലന്‍ മറുപടിയുമയിട്ടാണ് മഞ്ജുവന്നതും. സുഹൃത്തായ സിമിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഹായ് സിമിയാണ്,
എല്ലാവര്‍ക്കും നമസ്‌കാരം.
എന്റെ മഞ്ജു മോളിങ്ങെത്തി.. ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് സോഷ്യല്‍മീഡിയയില്‍ നടത്തിയ ആക്രമണങ്ങളും പേക്കൂത്തുകളും അവളെ തളര്‍ത്തികളയുമെന്ന് കരുതിയ ഞാന്‍ എന്തൊരു മണ്ടിയാണ്..
എലിമിനേഷനില്‍ പുറത്തുവന്ന അവസാനനിമിഷത്തില്‍ അവള്‍ ഇത്രയും സന്തോഷത്തോടെ ആ സമയങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല..
എന്റെ പഴയ മഞ്ജു തന്നെയാണ് അതിനകത്തുന്ന് ഇറങ്ങി വരുന്നതെന്ന് എനിക്ക് അപ്പോഴേ ഉറപ്പായിരുന്നു..
ദേ ഇപ്പോ അവളെ എത്തിയിട്ടുണ്ട് എന്റെ അടുത്തുണ്ട്.. ഇത്രയും വലിയ ഒരു പ്ലാറ്റ്‌ഫോമില്‍ 49 ദിവസം നിന്നതിന്റെ അഭിമാനത്തില്‍ ആണ് അവള്‍.. സോഷ്യല്‍ മീഡിയയില്‍ നടന്ന അക്രമങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍ തിരിച്ചു പറഞ്ഞത് ഇതാണ്..
‘ എന്നെ എനിക്കറിയാം ,എന്റെ ഫാമിലിക്ക് അറിയാം, നിനക്കറിയാം ,എന്റെ ഫ്രണ്ട്‌സിന് അറിയാം , അറിയാന്‍ പാടില്ലാത്തവര്‍ വിലയിരുത്തുന്നതിന് വില കല്‍പ്പിക്കാന്‍ എനിക്ക് ഇപ്പോ സമയമില്ല’..
അപ്പോള്‍ അവളുടെ അടുത്ത സുഹൃത്ത് എന്ന രീതിയില്‍ എനിക്ക് പറയാനുള്ളതും ഇതുതന്നെയാണ്.. അറിയാന്‍ പാടില്ലാത്ത ആള്‍ക്കാരുടെ വിലയിരുത്തലുകള്‍ ഞങ്ങളെ ബാധിച്ചിട്ടില്ല… സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കും അത്രമാത്രം.. എങ്ങും ഓടി ഒളിക്കുന്നില്ല പഴയതുപോലെ ഞങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകും..
ലവ് യു ഓള്‍..
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ കാവല്‍ എന്ന തന്റെ പുതിയ ചിത്രത്തിലെ ഒരു ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
പൊലീസുകാരനെ മുട്ടുകാല്‍ കൊണ്ട് ഭിത്തിയില്‍ ചവിട്ടി നിര്‍ത്തുന്ന ചിത്രമാണ് ഇന്ന് സുരേഷ് ഗോപി പങ്കുവച്ചത്. ഇതോടെ മോഹന്‍ലാലിന്റെ ലൂസിഫര്‍ സിനിമയിലെ രംഗവുമായി താരതമ്യം ചെയ്ത് ചിത്രത്തിന് താഴെ നിരവധി കമന്റുകളും എത്തി.
ഇതിന് മറുപടി നല്‍കി താരം തന്നെ രംഗത്തെത്തി.ലൂസിഫറിലെ രംഗത്തിന്റെ കോപ്പിയല്ല ഇതെന്നും താന്‍ മുന്‍പ് അഭിനയിച്ച രണ്ടാം ഭാവം എന്ന ചിത്രത്തിലെ രംഗത്തിന് സമാനമാണ് ഇതെന്നും സുരേഷ് ഗോപി പറയുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തി ഭർത്താവിന്റെ തലയിൽ കെട്ടിവെച്ച് കാമുകനൊപ്പം പോകാം എന്ന് സ്വപനം കണ്ട ശരണ്യയ്ക്ക് കുരുക്കു മുറുകുമ്പോൾ പൊലീസിനെ വട്ടം ചുറ്റിക്കുന്നത് ശരണ്യയുടെ കാമുകൻ തൂങ്ങിമരിച്ചു എന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണമാണ്. ഫോട്ടോ സഹിതമുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയതോടെ കണ്ണൂർ സിറ്റി പൊലീസിന് തുരുതുരാ ഫോൺകോളുകളാണ്. ഇയാൾ മരിച്ചോ എന്നറിയാനാണ് എല്ലാവരുടെയും തിടുക്കം. എന്നാൽ വ്യാജ പ്രചാരണമാണെന്ന് പൊലീസ് വ്യക്തമാക്കി. ശരണ്യയുടെ കാമുകനായ നിധിനിനെതിരെ നാട്ടുകാർക്ക് കടുത്ത പ്രതിഷേധം തന്നെയാണ് ഉള്ളത്.
നിധിനിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ശരണ്യയ്ക്കെതിരെയുള്ള പല വിവരങ്ങളും നിധിനിന്റെ പക്കൽ നിന്ന് ലഭിച്ചിരുന്നു. പാലക്കാട് സ്വദേശിയായ ഒരു യുവാവുമായിട്ടാണ് ബന്ധം. ഈ ബന്ധവും ഫെയ്‌സ് ബുക്ക് വഴിയാണ് ആരംഭിച്ചത് എന്നുമാണ് നിധിൻ പൊലീസിനോട് പറഞ്ഞത്. ശരണ്യയുടെ ഫോണിന്റെ പാസ്വേർഡ് അടക്കമുള്ള പല കാര്യങ്ങളും നിധിനറിയാമായിരുന്നു. മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസ്സേജുകൾ വായിച്ചു നോക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടതെന്നും ഇയാൾ പറയുന്നു. ഇതോടെ ശരണ്യക്ക് ഒന്നിലധികം ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് തെളിയുകയാണ്.ശരണ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.
ആലപ്പുഴ ചേർത്തലയിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ മരിച്ചു. കടയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വയലാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ എട്ടുപുരയ്ക്കല്‍ ചിറയില്‍ ശിവന്‍ കുത്തേറ്റു മരിച്ചത്. ജ്യേഷ്ഠൻ ബാബു ഒളിവിലാണ്.
കുത്തേറ്റ് റോഡില്‍ കിടന്ന ശിവനെ ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശിവന്റെ തോളിലും വയറിലും നെഞ്ചിലുമാണ് കുത്തേറ്റത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഒന്നര വയസ്സുകാരൻ വിയാനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകൾ സ്ഥിരീകരിക്കാൻ ഫൊറൻസിക് സംഘം കടൽത്തീരത്തെ പാറക്കൂട്ടം സന്ദർശിച്ചു. കേസിൽ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ശരണ്യയുടെ മൊഴിയും കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകളും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ എന്നു സ്ഥിരീകരിക്കാനാണിത്. തലയിൽ ഉണ്ടായ മുറിവാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
പാറക്കെട്ടിലേക്കു ശക്തിയായി വലിച്ചെറിഞ്ഞാൽ ഇത്തരത്തിൽ മുറിവുകൾ ഉണ്ടാകാമെന്നു സംഘം പൊലീസിനെ ധരിപ്പിച്ചു. പാറക്കൂട്ടത്തിലേക്ക് എറിഞ്ഞപ്പോൾ പരുക്കേറ്റു കുഞ്ഞ് കരയുകയും പിന്നീട് അവിടെ നിന്നെടുത്തു കടലിലേക്ക് എറിയുകയും ചെയ്തു എന്നാണു ശരണ്യയുടെ മൊഴി. കുഞ്ഞിന്റെ ശരീരത്തിലെ കടൽവെള്ളത്തിന്റെ സാന്നിധ്യം ഇതിനു തെളിവായി സംഘം ചൂണ്ടിക്കാട്ടുന്നു.
പരിയാരം ഗവ.മെഡിക്കൽ കോളജിലെ മുൻ ഫൊറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണ പിള്ള, അസോഷ്യേറ്റ് പ്രഫസർ ഡോ. ഹേമന്ദ് എന്നിവരാണു പരിശോധന നടത്തിയത്. ഇതിനിടെ, റിമാൻഡിൽ കഴിയുന്ന ശരണ്യയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകും.
ശരണ്യയുടെ കാമുകൻ ചോദ്യം ചെയ്യലിനു പൊലീസിനു മുൻപിൽ ഹാജരായില്ല. സ്ഥലത്തില്ല എന്നാണ് ഇയാൾ മറുപടി നൽകിയിരിക്കുന്നത്. വലിയന്നൂർ സ്വദേശിയായ ഇയാളോട് നാളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ സിറ്റി പൊലീസ് വീണ്ടും നോട്ടിസ് നൽകിയിട്ടുണ്ട്.
കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ കാമുകൻ പ്രേരിപ്പിച്ചിരുന്നോ എന്ന കാര്യം വിശദമായി അന്വേഷിക്കുന്നതിനായി ഇവരുടെ കൂടുതൽ മൊബൈൽ സംഭാഷണങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിനിടെ ശരണ്യയുടെ വസ്ത്രത്തിൽ കുഞ്ഞിന്റെ രക്തം പുരണ്ടിരിക്കാമെന്ന നിഗമനത്തിൽ വസ്ത്രം പരിശോധിക്കാനായി ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വിയാനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം രാത്രി വലിയന്നൂർ സ്വദേശിയായ കാമുകൻ സംഭവ സ്ഥലത്തുണ്ടായിരുന്നതായി ദൃക്സാക്ഷി മൊഴി നൽകിയിട്ടുണ്ട്. ‘‘ശരണ്യയുടെ വീടിനു പിറകു വശത്തെ റോഡിൽ ബൈക്കിൽ ഇയാളെ കണ്ടിരുന്നു. റോഡിൽ നിൽക്കുന്നത് എന്താണെന്നു ചോദിച്ചപ്പോൾ മെയിൻ റോഡിൽ പൊലീസ് പരിശോധനയുണ്ട്, മദ്യപിച്ചതിനാൽ അതുവഴി പോകാനാവില്ല, അതുകൊണ്ടു മാറി നിൽക്കുന്നു എന്നാണു പറഞ്ഞത്. പൊലീസ് പോയി എന്നു പറഞ്ഞ് അൽപ സമയം കഴിഞ്ഞ് ഇയാൾ ഇവിടെ നിന്നു പോയി’’.– എന്നാണു നാട്ടുകാരിലൊരാൾ സിറ്റി പൊലീസിനു നൽകിയ മൊഴി.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ ഇയാൾ ബൈക്കിൽ കടന്നു പോകുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഫോൺ വിളികളുടെ കൂടുതൽ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതിനിടെ, ഇയാൾ ആത്മഹത്യ ചെയ്തതായി ഇന്നലെ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണമുണ്ടായിരുന്നു.
കടലമ്മ കാണിച്ച സ്നേഹം പോലും പെറ്റമ്മക്ക് കാണിക്കാന്‍ കഴിഞ്ഞില്ലല്ലോ ശരണ്യേ…
അമ്മേ ,,,,അമ്മേ …അമ്മ , എന്താണ് മിണ്ടാതിരിക്കുന്നത്…എന്‍റെ വിളി , അമ്മ കേള്‍ക്കുന്നില്ലേ ? …. അന്ന് രാത്രി , എന്തിനാണമ്മേ , എന്നെ ആരും കാണാതെ , കടപ്പുറത്തേക്ക് കൊണ്ടുപോയത്… എന്തുതെറ്റാണമ്മേ ഞാന്‍ ചെയ്തത്…ആ പാറക്കുമുകളില്‍ , അമ്മ എന്നെ ഇരുത്തിയില്ലേ…ഞാന്‍ വിചാരിച്ചു , രാത്രി അമ്പിളി മാമാനെ കാണിക്കാന്‍ , എന്നെ കൊണ്ടുപോയതാണെന്ന്…നല്ലരസമായിരുന്നു കടലുകാണാന്‍ ..പെട്ടന്ന് എന്തിനാണമ്മേ , എന്നെ ആ കല്ലുകളിലേക്ക് വലിച്ചെറിഞ്ഞത്.. …… അമ്മ എന്നെ കളിപ്പിക്കുകയാണെന്നാണ് ഞാന്‍ കരുതിയത് ..എന്‍റെ കുരുന്നുശരീരം ആ കൂര്‍ത്ത പാറയില്‍ ചെന്നിടിച്ചപ്പോള്‍ എന്തുവേദനിച്ചെന്നറിയാമോ അമ്മയ്ക്ക് …?ഞാന്‍ ഉറക്കെ കരഞ്ഞിട്ടും , എന്താണമ്മേ എന്നെ എടുക്കാന്‍ വരാതിരുന്നേ ….എന്നെ തിരമാല കടലിലേക്ക് വലിച്ചുകൊ ണ്ടുപോയപ്പോള്‍ അമ്മ വരുമെന്ന് ഞാന്‍ വിചാരിച്ചു…പക്ഷേ……
സാരമില്ല ..ഞാന്‍ അമ്മയ്ക്ക് തടസമായ കൊണ്ടണല്ലേ , എന്നെ ഇല്ലാതാക്കിയത്… എന്നെ ആര്‍ക്കെങ്കിലും , കൊടുക്കത്തിലായിരുന്നോ അമ്മേ ….
കണ്ണൂര്‍ തയ്യിലില്‍ കരയിലേക്ക് ആഞ്ഞടിക്കുന്ന ഒാരോകടല്‍ത്തിരകളിലും നാട്ടുകാര്‍ ആ ഒന്നരവയസുകാരന്‍റെ വിളികള്‍ കേള്‍ക്കുന്നുണ്ട്. ആ കളിചിരികള്‍ മറക്കാന്‍ കഴിയുന്നില്ല പ്രിയപ്പെട്ടവര്‍ക്ക് …
ആ കടലിരമ്പല്‍ കേള്‍ക്കുമ്പോള്‍ തീരദേശവാസികളുടെ നൊമ്പരം ഏറുകയാണ്.. തയ്യില്‍ പ്രദേശത്തിന്‍റെ ശാപമായ ശരണ്യയ്ക്കുനേരെയുള്ള അമ്മമാരുടെ ദേഷ്യം അടങ്ങുന്നില്ല.
കോതമംഗലം ആവോലിച്ചാലില്‍ തോണി മുങ്ങി വൈദികന്‍ മരിച്ചു. മൂവാറ്റുപുഴ രണ്ടാര്‍ സ്വദേശി ഫാ. ജോണ്‍ പടിഞ്ഞാറ്റുവയലില്‍ (32)ആണ് മരിച്ചത്.തമിഴ്‌നാട് ട്രിച്ചി സെന്റ് ജോസഫ് കോളജിലെ എം ഫില്‍ വിദ്യാര്‍ത്ഥിയാണ്. തോണിയിലുണ്ടായിരുന്ന രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ആറരയോടെ നേര്യമംഗലം ആവോലിച്ചാലില്‍ ജീവ കുടിവെള്ള ഫാക്ടറിക്കു സമീപം കടവിലായിരുന്നു സംഭവം.
കണ്ണൂരിൽ ഒന്നര വയസ്സുകാരൻ വിയാനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശരണ്യയുടെ കാമുകൻ ചോദ്യം ചെയ്യലിനു പൊലീസിനു മുൻപിൽ ഹാജരായില്ല. സ്ഥലത്തില്ല എന്നാണ് ഇയാൾ മറുപടി നൽകിയിരിക്കുന്നത്. വിയാന്റെ കൊലപാതകം നടക്കുന്നതിന്റെ തലേ ദിവസം രാത്രി ഇയാളെ ശരണ്യയുടെ വീടിനടുത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടിരുന്നു എന്ന നാട്ടുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
വലിയന്നൂർ സ്വദേശിയായ ഇയാളോട് നാളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ സിറ്റി പൊലീസ് വീണ്ടും നോട്ടിസ് നൽകിയിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ കാമുകൻ പ്രേരിപ്പിച്ചിരുന്നോ എന്ന കാര്യം വിശദമായി അന്വേഷിക്കുന്നതിനായി ഇവരുടെ കൂടുതൽ മൊബൈൽ സംഭാഷണങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
ഇന്നത്തെ കാലത്ത് നടൻ വിജയ് ആകുന്നതിനെക്കാൾ സുരക്ഷിതം മോഹൻലാൽ ആകുന്നതാണെന്ന് എഴുത്തുകാരി കെ.ആർ മീര. പൗരത്വ ഭേദഗതി നിയമത്തിനെതിരെയോ ശബരിമല സ്ത്രീപ്രവേശന വിധിയെ അനുകൂലിച്ചോ എന്തെങ്കിലും പറയുന്ന എഴുത്തുകാരികൾ എന്തെങ്കിലും പ്രതികരിച്ചാൽ മറ്റൊരു വിഷയം വരുമ്പോൾ അവരെന്തെങ്കിലും ‘മൊഴിഞ്ഞോ’ എന്നാണ് ചോദ്യമെന്നും അങ്ങനെ മൊഴിഞ്ഞാൽ എന്തു സംഭവിക്കും എന്നതിന്റെ മാതൃകയാണ് വിജയ് എന്നും കെ.ആർ മീര പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മീര.
“ഈ അടുത്ത കാലത്ത് ഒരു യുവ എംഎൽഎ, കെ.ആർ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ച ഒരു സംഭവമുണ്ടായി. ഞങ്ങൾ തമ്മിൽ ഫെയ്സ്ബുക്കിൽ ഒരു വെർബൽ യുദ്ധമുണ്ടായി. ഈ മൊഴിഞ്ഞോ എന്ന് ചോദിക്കുന്നതിൽ പരിഹാസവും പുച്ഛവുമുണ്ട്. ആ ചോദ്യം എന്നെപ്പോലൊരു സ്ത്രീയോട്, ഒരു എഴുത്തുകാരിയോട് മാത്രമേ ചോദിക്കൂ. പുരുഷന്മാരോട് ചോദിക്കില്ല. ശബരിമല സ്ത്രീപ്രവേശന വിധിയിൽ നമ്മുടെ ആണെഴുത്തുകാർ എന്തെങ്കിലും മോഴിഞ്ഞോ എന്ന് ആരും ചോദിക്കില്ല. പൗരത്വ ഭേദഗതി നിയമത്തിൽ ഇവിടുത്തെ ആണെഴുത്തുകാർ എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ആരും ചോദിക്കില്ല. കാരണം ഒന്നും അവർ മൊഴിഞ്ഞിട്ടില്ല. വളരെ മുതിർന്ന എഴുത്തുകാർ മൊഴിഞ്ഞിട്ടുണ്ട്. ജൂനിയേഴ്സ് ആയിട്ടുള്ള ചില എഴുത്തുകാരും മൊഴിഞ്ഞിട്ടുണ്ട്. നഷ്ടപ്പെടാൻ എന്തെങ്കിലും ഉണ്ട് എന്ന് തോന്നുന്ന ഒരെഴുത്തുകാരനും മൊഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അവർ മൊഴിയാനിത്തിരി ബുദ്ധിമുട്ടാണ്.”
“തമിഴ് സിനിമാ താരം വിജയ്‌യുടെ മാതൃക നമുക്ക് മുന്നിൽ ഉണ്ട്. നടൻ വിജയ് ആകുന്നതിനേക്കാൾ സുരക്ഷിതം മോഹൻലാൽ ആകുന്നതാണ് എന്ന് ഞാൻ ഇന്നത്തെ സംവാദത്തിൽ ഓർമിപ്പിച്ചിരുന്നു. അതാണ് സുരക്ഷിതം. മൊഴിയുന്നത് വളരെ അപകടമാണ്. ഈ മൊഴിയുമ്പോൾ, പ്രത്യേകിച്ച് ഫെയ്സ്ബുക്കിൽ മൊഴിയുമ്പോൾ ഒരുപാട് വെല്ലുവിളികളും ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടി വരും. നിങ്ങളുടെ പേരിന്റെ അക്ഷരം മാറ്റും, തെറിക്കു പകരം നിങ്ങളുടെ പേരാക്കി മാറ്റും, ഇതൊക്കെ കണ്ട് നിങ്ങൾ വേദനിക്കും എന്ന് വിചാരിച്ച് അവർ സന്തോഷിക്കും. നമ്മളെ കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത എന്താണ് കാര്യം എന്നു പോലും അറിയാത്ത ആളുകൾ ആക്രമിക്കും. നമ്മുടെ നാല് തലമുറയിലുള്ള ആളുകളെ ചികഞ്ഞെടുത്ത് ആക്രമിക്കും. ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ട്, പ്രതീക്ഷിച്ചുകൊണ്ട് മാത്രമേ ഇന്നത്തെ കാലത്ത് മൊഴിയാൻ പറ്റുകയുള്ളൂ,” കെ.ആർ മീര പറഞ്ഞു.