Latest News

കോഴിക്കോട്: കാസര്‍കോട് ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയില്‍ പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ ട്രുനാറ്റ് പരിശോധനയുടെ ഫലമാണ് നെഗറ്റീവായത്. ആര്‍ടിപിസിആര്‍ പരിശോധന ഫലം രാത്രി വൈകി ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. ആശങ്ക വേണ്ടെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് ഏഴിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്. തലച്ചോറില്‍ ബാധിച്ച പനിയാണ് മരണ കാരണം. രണ്ട് ദിവസം മുമ്പ് പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്. കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. നിപ ആണോയെന്ന് സംശയിച്ചാണ് സാമ്പിള്‍ പരിശോധനക്കയച്ചത്.

ഫിഫയുടെ പുരുഷ ഫുട്‌ബോള്‍ റാങ്കിങ്ങില്‍ കുതിപ്പ് നടത്തി ഇംഗ്ലണ്ടും ഡെന്മാര്‍ക്കും. നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ മറികടന്ന് ഇംഗ്ലണ്ട് ലോകറാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 1755.44 പോയന്റാണ് ത്രീ ലയണ്‍സിനുള്ളത്. മൂന്നാമതായിരുന്ന ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് വീണു. യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതാണ് ഫ്രാന്‍സിന് തിരിച്ചടിയായത്. യൂറോ കപ്പില്‍ ഫൈനലിലെത്തിയത് ഇംഗ്ലണ്ടിന് ഗുണമായി. യൂറോ ചാമ്പ്യന്മാരായ ഇറ്റലി അഞ്ചാം സ്ഥാനത്തുതന്നെ തുടരുന്നു.

ലോക റാങ്കിങ്ങില്‍ 1832.33 പോയന്റോടെ ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. 1811.73 പോയന്റുള്ള ബ്രസീല്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. അര്‍ജന്റീന ആറാമതും ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പോര്‍ച്ചുഗല്‍ ഏഴാമതും നില്‍ക്കുന്നു. സ്‌പെയിന്‍, മെക്‌സിക്കോ, ഡെന്മാര്‍ക്ക് എന്നീ ടീമുകളാണ് എട്ട്, ഒന്‍പത്, പത്ത് സ്ഥാനങ്ങളില്‍.
യൂറോ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഡെന്മാര്‍ക്ക് ആദ്യ പത്തിലെത്തിയതാണ് ഇത്തവണത്തെ റാങ്കിങ്ങിലെ പ്രധാന ആകര്‍ഷണം. മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മനി 14-ാം സ്ഥാനത്താണ്. പട്ടികയില്‍ ഇന്ത്യ ഒരു സ്ഥാനം നഷ്ടപ്പെട്ട് 107-ാം റാങ്കിലേക്ക് വീണു. ഇന്ത്യയെ മറികടന്ന് നമീബിയ 106-ാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്ത്യയ്ക്ക് 1181.45 പോയന്റാണുള്ളത്.

യുകെയിലെ ഏറ്റവും പഴക്കമുള്ള സീറോ മലബാര്‍ സമൂഹങ്ങളില്‍ ഒന്നായ എസ് ടിഎസ്എംസിസിയുടെ നേതൃത്വത്തിലാണ് ഈ മഹത്തായ ദൗത്യം ഒരുങ്ങുന്നത്.

യുകെയിലേക്ക് പഠനാവശ്യത്തിനും ജോലിക്കുമായി നാട്ടില്‍ നിന്ന് പോകുന്നവര്‍ നിരവധിയാണ്. യൂണിവേഴ്‌സിറ്റിയിലേക്ക് പഠനാവശ്യത്തിന് എത്തുന്നവരും നേഴ്‌സിംഗ്‌ ഉള്‍പ്പെടെ ജോലിക്കായി എത്തുന്നവരും കുടുംബമായി ബ്രിസ്‌റ്റോളിലേക്ക് എത്തുന്നവര്‍ക്കും ഇനി ആശങ്ക വേണ്ട. എല്ലാവിധ സഹായത്തിനും മലയാളി സമൂഹം നിങ്ങള്‍ക്കൊപ്പമുണ്ട്. യുകെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സഹായ ഹസ്തമെന്ന് എടുത്തുപറയേണ്ടതാണ്.

യുകെയിലെ ഏറ്റവും പഴക്കമുള്ള സീറോ മലബാര്‍ സമൂഹങ്ങളില്‍ ഒന്നായ എസ് ടിഎസ്എംസിസിയുടെ നേതൃത്വത്തിലാണ് ഈ മഹത്തായ ദൗത്യം ഒരുങ്ങുന്നത്. 20 വര്‍ഷമായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ എസ് ടിഎസ്എംസിസി കുടിയേറുന്ന മലയാളി സമൂഹത്തിന്റെ ആവശ്യകത അറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ്.

ബ്രിസ്റ്റോളിലെത്തിയാല്‍ താമസിക്കാന്‍ വീട്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഗൈഡന്‍സ്, നിയമപരമായ സഹായം എന്നിങ്ങനെ എല്ലാ പിന്തുണയുമായി ഒരു വലിയ സമൂഹം തയ്യാറാണ്. നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രവര്‍ത്തി. യുകെ മലയാളി സമൂഹത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ഒരു സേവനമാണ് എസ് ടിഎസ്എംസിസിയുടേത്. ഇതിനായി വിശ്വാസ സമൂഹത്തിലെ ഒരു വിഭാഗം തന്നെ തയ്യാറായി കഴിഞ്ഞു.

കൂടുതല്‍ പേര്‍ ഈ കമ്യൂണിറ്റിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി

ഡീക്കൻ ജോസഫ് ഫിലിപ്പ് 07912 413445

തെരേസ മാത്യു 07701 015385

ക്രിസ്റ്റി ജെയിംസ് 07492 852642

സിജി വൈദ്യനാഥ് 07734303945

Email : [email protected]

join the WhatsApp group using the link below
https://chat.whatsapp.com/D5OGzHbc3OF503PvNGEysC

യു.എ.ഇ ആതിഥ്യം വഹിക്കുന്ന ലോക കപ്പിനുശേഷം വിരാട് ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ രോഹിത് ശര്‍മ്മയിലേക്ക് നായക ഉത്തരവാദിത്വം വന്നെത്തുകയാണ്. രോഹിത് നായകനാകുമ്പോള്‍ കെ.എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനാക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. രാഹുലിനെ ഭാവി നായകനമായി വളര്‍ത്തിയെടുക്കണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

‘ഇന്ത്യ ഒരു പുതിയ ക്യാപ്റ്റനെ വാര്‍ത്തെടുക്കാന്‍ നോക്കുകയാണെങ്കില്‍, കെ.എല്‍ രാഹുലിനെ തിരഞ്ഞെടുക്കാവുന്നതാണ്. അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇംഗ്ലണ്ടിലും അദ്ദേഹത്തിന്റെ ബാറ്റിംഗ് വളരെ മികച്ചതായിരുന്നു. ഐ.പി.എല്ലിലും ഏകദിന ക്രിക്കറ്റിലും രാജ്യാന്തര തലത്തില്‍ അവന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അദ്ദേഹത്തെ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കാം.’

‘ഐ.പി.എല്ലില്‍ അദ്ദേഹം വളരെ ശ്രദ്ധേയമായ നേതൃത്വഗുണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍സിയുടെ ഭാരം തന്റെ ബാറ്റിംഗിനെ ബാധിക്കാന്‍ അദ്ദേഹം അനുവദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പേര് ബി.സി.സി.ഐക്ക് പരിഗണിക്കാവുന്നതാണ്’ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനത്തോട് അനുബന്ധിച്ച് സേവാ ഓർ സമർപ്പൺ അഭിയാൻ എന്ന പേരിൽ മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്.

പിറന്നാളിനോട് അനുബന്ധിച്ചുള്ള പ്രചാരണത്തിന് വിവിധ സംസ്ഥാനങ്ങളിൽ ബിജെപി ദേശീയ സെക്രട്ടറിമാർക്ക് ചുമതല നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനം ബിജെപി കേരള ഘടകവും ആഘോഷിക്കുകയാണ്. ഇന്ന് എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാർത്ഥന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ സമുദായത്തിന്റെയും ആചാരമനുസരിച്ചാകും പ്രാർത്ഥന നടത്തുകയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.

കൂടാതെ, രാജ്യത്തൊട്ടാകെയുള്ള വാക്‌സീൻ സ്വീകരിക്കുന്ന ആളുകൾക്ക് പ്രധാനമന്ത്രി നന്ദി പറയുന്ന വീഡിയോ ‘നമോ ആപ്പ്’ വഴി പ്രചരിപ്പിക്കുന്നുമുണ്ട്. ഉത്തർപ്രദേശിൽ ഗംഗാനദിയിൽ 71 ഇടങ്ങളിൽ ശുചീകരണം നടത്തുന്നുണ്ട്. ഗാന്ധി ജയന്തി ദിനത്തിൽ ഖാദി ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള ആഹ്വാനവും നൽകും.

ബൂത്ത് തലത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ച് അഞ്ച് കോടി പോസ്റ്റ്കാർഡുകൾ അയക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽനിന്ന് 12 കോടിയോളം തട്ടിയെടുത്ത കേസിലെ പ്രതി പാല വെട്ടിച്ചിറ സ്വദേശി പനക്കപ്പറമ്ബിൽ തോമസിനെ (61) മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പതിനാറാംകണ്ടം ചരളങ്ങാനം സ്വദേശി തൈക്കൂട്ടത്തിൽ ബിനു ജോർജാണ് പരാതി നൽകിയത്. അന്വേഷണം നടക്കുന്നതിനിടെ ഇയാൾ മുങ്ങി.

തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മൈസൂരുവിൽ നിന്നാണ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ടോടെ പിടിയിലായ ഇയാളെ തിങ്കളാഴ്ച രാവിലെ മുരിക്കാശ്ശേരിയിലെത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കും. എസ്.ഐ എബി പി.മാത്യു, സിവിൽ ഓഫിസർ കെ.ആർ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

മലയാളത്തിലെ അതികായന്‍മാരോടൊപ്പമെല്ലാം സ്ക്രീന്‍ സ്പെയിസ് ഷെയര്‍ ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം ചില കലകരന്മാരില്‍ ഒരാളാണ് മുകേഷ്. ഇവര്‍ രണ്ടു പേരുടെയും സമകാലികാനാണ് മുകേഷ്. അതുകൊണ്ട് തന്നെ മലയാളത്തിലെ ഈ രണ്ട് ബിഗ് “എം” കളുടെ വളര്‍ച്ച നേരിട്ടു കണ്ടറിഞ്ഞ മുകേഷിൻ്റെ ഇവരെക്കുറിച്ചുള്ള അഭിപ്രായം സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ചയായി മാറി. തന്‍റെ മനസ്സിലുള്ളതെന്തും അതുപോലെ പ്രകടിപ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നു മുകേഷ് പറയുന്നു. എന്ത് തന്നെ ആണെങ്കിലും മനസ്സില്‍ വച്ചിരുന്നു പെരുമാറുന്ന സ്വഭാവം മമ്മൂട്ടിക്ക് ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പക്ഷേ മമ്മൂട്ടിയെ അപേക്ഷിച്ച് മോഹന്‍ലാല്‍ അങ്ങനെയല്ലന്നും മുകേഷ് വിശദീകരിച്ചു.

ചെറിയ കാര്യമാണെങ്കില്‍ മോഹന്‍ലാല്‍ മനസില്‍ സൂക്ഷിച്ചു വക്കും. ഒന്നും രണ്ടുമല്ല 16 വര്‍ഷം. ഒഒരു സംവിധായകനുമായി ബന്ധപ്പെട്ട ഒരു സംഭവം ആ സംവിധായകൻ്റെ പേര് വെളിപ്പെടുത്താതെ മുകേഷ് വിശദീകരിച്ചു. പേര് പറഞ്ഞാല്‍ വലിയ പ്രശ്‌നമാകുമെന്ന ആമുഖത്തോടെയാണ് മുകേഷ് ഇതിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. അന്ന് ആ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഡയറക്ടറാകുന്നത്.

ഒരു ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്ന പ്രസ്തുത സംവിധായകന്‍ മോഹന്‍ലാലിനോട് ഡ്രസ് മാറാന്‍ പറഞ്ഞു. എന്നാല്‍ ക്യാമറ ലൈറ്റപ്പ് ചെയ്തതിനു ശേഷം മാറാം എന്നായിരുന്നു ലാലിന്‍റെ മറുപടി. പക്ഷേ അയാള്‍ വിടാന്‍ കൂട്ടാക്കിയില്ല. ഡയറക്ടര്‍ പറഞ്ഞിട്ടാണ്, ഉടന്‍ തന്നെ ഡ്രസ്സ് മാറണമെന്ന് ആ അദ്ദേഹം മോഹന്‍ലാലിനോട് ശഠിച്ചു. ഇത് മോഹന്‍ലാലിന് തീരെ ഇഷ്ടപ്പെട്ടില്ല.

പിന്നീട് ഇതേ അസിസ്റ്റന്‍റ് ഡയറക്ടര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അറിയപ്പെടുന്ന ഒരു സംവിധായകനായി. പക്ഷേ അപ്പോഴും മോഹന്‍ലാല്‍ അദ്ദേഹത്തിനു ഡേറ്റ് കൊടുത്തില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ആ ചെറിയ വിഷമം പോലും മോഹന്‍ലാല്‍ മനസ്സില്‍ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നെന്ന് മുകേഷ് പറയുന്നു.. ‘അവനാദ്യം എന്നെക്കൊണ്ട് ഡ്രസ് ചെയ്ഞ്ച് ചെയ്യിക്കട്ടെ’

എന്നായിരുന്നു ഇതേക്കുറിച്ച് പിന്നീട് മോഹന്‍ലാല്‍ പറഞ്ഞെതെന്നും മുകേഷ് പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുകേഷ് ഇതിനെക്കുറിച്ച് വാചാലനായത്.

ഷാജി കൈലാസിന്റെ സിനിമയിലൂടെയായിരുന്നു റിസബാവയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഷാജി കൈലാസിന്റെ നിരവധി ചിത്രങ്ങളിൽ റിസ ബാവ വേഷമിട്ടിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത അവസാന ചിത്രത്തിൽ പൊലീസ് ഓഫിസറായിട്ടായിരുന്നു റിസബാവയുടെ വേഷം. ശസ്ത്രക്രിയയ്ക്ക് തൊട്ടടുത്ത ദിവസമായിരുന്നു ചിത്രീകരണം. എന്നിട്ടും ജോലിയോടുള്ള ആത്മാർത്ഥതയും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേഷവും കാരണം റിസ ബാവ സെറ്റിൽ ഓടിയെത്തിയതിനെ കുറിച്ച് ഷാജി കൈലാസ് പറയുന്നത്

ഷാജി കൈലാസിന്റെ വാക്കുകൾ :

‘ഷാജി, ഇന്നലെയാണ് എന്റെ ഓപറേഷൻ കഴിഞ്ഞത്. സിനിമ എന്ന് കേട്ടതുകൊണ്ട് ഓടി വന്നതാണ്, ശസ്ത്രക്രിയയുടെ വേദനയോടുകൂടി…ഷൂസ് ഇടാൻ പറ്റുന്നില്ല, ബ്ലീഡിം​ഗ് വരും’. അദ്ദേഹമെന്ന നടന്റെ അഭിനയത്തോടുള്ള ആത്മാർത്ഥതയായിരുന്നു അത്. അദ്ദേഹത്തിന് വേണ്ടി ഞാൻ ആ ഷോട്ട് മാറ്റി, മുക്കാൽ ഭാ​ഗം മാത്രം കാണിക്കുന്ന രീതിയിൽ ഷോട്ട് ചിത്രീകരിക്കുകയായിരുന്നു.

ഡോ. പശുപതി എന്ന ഷാജി കൈലാസ് ചിത്രത്തിലൂടെയായിരുന്നു റിസബാവയുടെ അരങ്ങേറ്റം.ആദ്യം സായ് കുമാറിനെയായിരുന്നു കഥാപാത്രത്തിനായി തെരഞ്ഞെടുത്തിരുന്നത്. എന്നാൽ അവസാന നിമിഷത്തിൽ ഷെഡ്യൂളുകൾ തമ്മിൽ ക്ലാഷ് വന്നതിനാൽ സായ് കുമാർ പിന്മാറി പകരം റിസ ബാവയെ നിർദേശിക്കുകയായിരുന്നു. സ്വാതി തിരുനാൾ എന്ന നാടകത്തിൽ അഭിനയിക്കുകയായിരുന്നു അപ്പോൾ റിസ ബാവ. ആലപ്പുഴയിലെ ഒരു ഉൾനാട്ടിലായിരുന്നു നാടകം. സായ് കുമാറിന്റെ നിർദേശത്തെ തുടർന്ന് രഞ്ജി പണിക്കർ ഉടൻ തന്നെ കാറെടുത്ത് അവിടെ പോയി റിസ ബാവയെ കൂട്ടി. കണ്ടമാത്രയിൽ തന്നെ റിസ ബാവയെ അഭിനയിക്കാൻ ക്ഷണിക്കുകയായിരുന്നുവെന്ന് ഷാജി കൈലാസ് പറയുന്നു.

റിസ ബാവയ്ക്കെപ്പോഴും എല്ലാവരോടും സ്നേഹമായിരുന്നുവെന്ന് ഷാജി കൈലാസ് ഓർക്കുന്നു. പെരുമാറ്റത്തിലും മറ്റും എല്ലാവരോടും ഇഷ്ടമായിരുന്നു. എന്ത് കഥാപാത്രവും വളരെ അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയായിരുന്നു റിസ ബാവയെന്ന് ഷാജി കൈലാസ് പറഞ്ഞു. വില്ലൻ കാഥാപാത്രമാണെങ്കിലും അദ്ദേഹത്തിന് അഭിനയിക്കാൻ താത്പര്യമായിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗം സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു.

വിവാഹിതര്‍ ആയവര്‍ പോലും മക്കളെയും പങ്കാളികളെയും ഉപേക്ഷിച്ച് കമിതാക്കള്‍ക്ക് ഒപ്പം പോകുന്ന ഒളിച്ചോട്ടവുമൊക്കെ ഇപ്പോള്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. അങ്ങനെ ഒരു വാർത്ത ആണ് ഇന്ന് കൊല്ലം കൊട്ടിയത്തു നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് മുടങ്ങിയ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര ചിറയില്‍ പള്ളിക്ക് സമീപം അനന്തനാരായണീയം വീട്ടില്‍ പ്രഭു എന്ന 40കാരനും കിളികൊല്ലൂര്‍ രായരുമുക്കിന് സമാപം താമസിക്കുന്ന അനുമോള്‍ എന്ന 24 കാരിയുമാമ് കിളിക്കൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.

ഭാര്യയും എട്ട് വയസുള്ള മകനെയും ഉപേക്ഷിച്ചാണ് പ്രഭു ഭര്‍ത്താവും നാല് വയസുള്ള മകളുമുള്ള അനുമോളെ കൂട്ടി ഒളിച്ചോടിയത്. കൊല്ലത്തെ സ്വകാര്യ വസ്ത്ര വില്‍പന ശാലയിലെ ജീവനക്കാരായിരുന്നു പ്രഭുവും അനുമോളും. ഇരുവരും കഴിഞ്ഞ 12നാണ് മക്കളെയും പങ്കാളികളെയും ഉപേക്ഷിച്ച് നാടുവിട്ടത്.

ഇരുവരെയും കാണാതായതോടെ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സിറ്റി സൈബര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തൃശ്ശൂരില്‍ ഉണ്ടെന്ന് കണ്ടെത്തി. പോലീസ് ഇരുവരെയും പിടികൂടി കോടതിയില്‍ ഹാജരാക്കി. അനുമോളെ അട്ടക്കുളങ്ങര വനിത ജയിലിലും പ്രഭുവിനെ കൊട്ടാരക്കര സബ് ജയിലിലേക്കും റിമാന്‍ഡ് ചെയ്തു.

ബോളിവുഡ്​ സൂപ്പർ താരം ഷാറൂഖ്​ ഖാനെ ബഹിഷ്​കരിക്കാനുള്ള ഹാഷ്​ടാഗുമായി ഹരിയാനയിലെ ബി.ജെ.പി നേതാവ്. വർഗീയമായ കമന്‍റുകളും പരാമർശങ്ങളുമായി സംഘ്​ അനുകൂല പ്രൊഫൈലുകൾ ഇതിനൊപ്പം ചേര്‍ന്നപ്പോള്‍ പ്രത്യാക്രമണം കടുപ്പിച്ച് എസ്.ആര്‍.കെ ആരാധകരും രംഗത്തെത്തി. #BoycottShahRukhKhan എന്ന ഹാഷ്​ടാഗിനെതിരെ #WeLoveShahRukhKhan എന്ന ഹാഷ്​ടാഗാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്.

ഹരിയാന ബി.ജെ.പിയുടെ സ്റ്റേറ്റ്​ ഇൻഫർമേഷൻ ടെക്​നോളജി ഡിപാർട്​​മെന്‍റ് ചുമതല വഹിക്കുന്ന അരുൺ യാദവാണ് ഷാറൂഖിനെ ബഹിഷ്​കരിക്കുക എന്ന ഹാഷ്ടാഗ് പ്രചിരിപ്പിച്ചത്. ഷാറൂഖ്​ ഖാൻ പാകിസ്​താനൊപ്പമാണെന്ന്​ ആരോപിച്ച അരുൺ യാദവ്​ ആമിർ ഖാനെയും സൽമാൻ ഖാനെയും ബഹിഷ്​കരിക്കണമെന്നും ട്വീറ്റ് ചെയ്തു. എന്നാൽ, ഷാറൂഖിനെ ബഹിഷ്​കരിക്കാനുള്ള ഹാഷ്​ടാഗിൽ താൻ പോസ്റ്റ്​ ചെയ്​ത ട്വീറ്റുകളൊക്കെ ഉച്ചയോടെ ഇയാള്‍ ഡിലീറ്റ് ചെയ്യുകയും മറ്റുള്ളവരുടെ വിദ്വേഷ ട്വീറ്റുകൾ റീട്വീറ്റ്​ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഷാറൂഖിന്‍റെ പുതിയ സിനിമയായ ‘പത്താൻ’ അടുത്ത മാസം റിലീസിനൊരുങ്ങവെയാണ്​ വിദ്വേഷ പരാമര്‍ശങ്ങളുമായി നടനെ ആക്രമിക്കാനുള്ള നീക്കം. ‘എന്തിനാണ്​ ഇന്ത്യയിലെ പടത്തിന്​ പത്താൻ എന്ന്​ പേരിടുന്നത്​? ഷാറൂഖ്​​ വേണമെങ്കിൽ അഫ്​ഗാനിസ്​താനിൽ പോയി സിനിമ എടുത്തോ​ട്ടെ’ എന്നായിരുന്നു ഒരു ട്വീറ്റിലെ പരാമര്‍ശം. 30000ലേറെ ട്വീറ്റുകളാണ് ഇങ്ങനെ ബഹിഷ്​കരണത്തെ അനുകൂലിച്ച്​ ​പ്രത്യക്ഷപ്പെട്ടത്.

താരം പാക്കിസ്ഥാൻ ക്രിക്കറ്റ് കളിക്കാരെ പിന്തുണയ്ക്കുന്നതോ ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നതോ ആയ ചിത്രങ്ങളും വാർത്തകളും പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റുകള്‍. ഇതോടെയാണ് ‘ഞങ്ങൾ ഷാറൂഖിനെ സ്​നേഹിക്കുന്നു’എന്ന ഹാഷ്​ടാഗുമായി ആരാധകര്‍ അവതരിച്ചത്. മണിക്കൂറുകൾക്കകം ആ ഹാഷ്​ടാഗ്​ ട്രെൻഡിങ്ങാവുകയും ചെയ്തു. താരത്തിന്‍റെ അഭിനയ മികവിനെ മാത്രമല്ല മനുഷ്യസ്നേഹത്തെയും പുകഴ്ത്തിയായിരുന്നു ആരാധകരുടെ ട്വീറ്റുകള്‍.

 

RECENT POSTS
Copyright © . All rights reserved