ഹെയ്തിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ കണ്ടെത്തുന്ന മുറയ്ക്കാണ് മരണ സംഖ്യ സ്ഥിരീകരിക്കുന്നത്. അതേസമയം, യാഥാര്‍ത്ഥ സംഖ്യ ഇതിലും ഏറെയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. രണ്ടു ദിവസം മുമ്പ് വരെ 1297 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 5700 പേര്‍ക്ക് പരിക്കേറ്റെന്നാണ് സര്‍ക്കാര്‍ കണക്ക്.
ശക്തമായ ഭൂകമ്പം ഹെയ്തിയിലെ നഗരപ്രദേശത്തെ കെട്ടിടങ്ങളെ തകര്‍ത്തുകളഞ്ഞു.ഭൂകമ്പ മാപിനിയില്‍ 7.2 യൂണിറ്റ് ആണ് രേഖപ്പെടുത്തിയത്.2010 ല്‍ 220000 പേര്‍ മരണമടഞ്ഞ ഭൂകമ്പത്തേക്കാള്‍ തീവ്രമായിരുന്നു ഇത്തവണത്തേതെന്ന് വിദഗ്ധര്‍ പറഞ്ഞു.പേമാരിയും കൊടുങ്കാറ്റും രക്ഷാപ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതായി അധികൃതര്‍ അറിയിച്ചു.ദുരന്തം നേരിടാനായി പ്രധാനമന്ത്രി ഏരിയല്‍ ഹെന്‍ട്രി ഒരു മാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
കെട്ടിടാവശിഷ്ടങ്ങളില്‍ ഇനിയും ജീവനോടെ പലരും കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്ന നിഗമനത്തിലാണ് അധികൃതര്‍. തിരച്ചില്‍ സൈന്യത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വീണ്ടും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന സൂചന ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ഹെയ്തി എടുത്തിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക സംഘം ഹെയ്തിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സഹായം നല്‍കുന്നുണ്ട്.
സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ഡൽഹി റോസ് അവന്യു കോടതി വിധിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്.
മൂന്ന് തവണ കേസ് വിധി പറയുന്നതിനായി മാറ്റി വെച്ചിരുന്നു. കേസില്‍ കൂടുതല്‍ വാദങ്ങൾ സമർപ്പിക്കാൻ അനുമതി തേടി ഡല്‍ഹി പൊലീസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഡൽഹി പൊലീസിന് കൂടുതൽ കാര്യങ്ങൾ സമർപ്പിക്കാനുണ്ടെങ്കിൽ സമർപ്പിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഇനിയൊരു അപേക്ഷയ്ക്ക് അനുമതി നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ തരൂരിനെതിരെ തെളിവുകൾ ഹാജരാകുന്നതിൽ പോലീസ് പരാജയപ്പെട്ടു.
ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ വാദിച്ചത്. എന്നാൽ സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ മൊഴി നല്‍കിയത്.
എന്നാൽ മരണത്തിൽ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകൻ ശിവ് മേനോനും വ്യക്തമാക്കിയിരുന്നു. ശശി തരൂരിനെതിരായ ശരിയായ തെളിവുകൾ ഇല്ലാത്തത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയായിരുന്നു.
ടോം ജോസ് തടിയംപാട്
ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ഓസ്‌ഫോഡ് കോളേജിൽ അഡ്‌മിഷൻ ലഭിക്കുക എന്നത് ഒരു സ്വപ്നമാണ്. എന്നാൽ അത്തരം ഒരു അപൂർവ്വ നേട്ടമാണ് വെസ്റ്റ് സസ്സെക്സിലുള്ള ഹേവാർഡ്‌സ് ഹീത്ത് നിവാസിയായ മരീന ജോസഫ് നേടിയത് . മരീന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഹ്യൂമൻ സയൻസിൽ പ്രവേശനം നേടിയത് എ ലെവലിൽ ഉന്നതവിജയം നേടിയാണ്.
വെസ്റ്റ് സസ്സെക്സിൽ നിന്നും ആദ്യമായിട്ടാണ് ഒരു മലയാളി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ എത്തുന്നത്.
ഏറ്റുമാനൂരിൽനിന്നുള്ള പുഞ്ചമ്യാലിൽ ജോസഫ് ജെയ്‌നി ദമ്പതികളുടെ മകളാണ് മരീന.
GCSE യിൽ എല്ലാവിഷയത്തിലും എ സ്റ്റാർ എ ലെവലിലെ (3A star 1 A)മികച്ച വിജയം എൻട്രൻസിലെ ഉയർന്ന സ്കോർ ഇന്റർവ്യൂകളിലെ മികച്ച പ്രകടനം എന്നിവയാണ് പ്രവേശനത്തിനു സഹായകമായത്. ഓസ്‌ഫോർഡിന്റെയും കെയിംബ്രിഡ്ജിന്റെയും ചരിത്രത്തിലെ ഏറ്റവും ശക്തമായ മത്സരമാണ് ഈ വർഷത്തെ പ്രവേശന പരീക്ഷകളിൽ നടന്നത് എന്ന് അധികൃതർ അറിയിച്ചു.
ലോകത്തെ ഏറ്റവും പഴക്കം ചെന്ന കോളേജുകളില്‍ ഒന്നായിട്ടാണ് ഓക്സ് ഫോർഡിനെ വിലയിരുത്തുന്നത് .
40 കോളേജുകളുടെ സമുച്ചയമാണ് ,ഓക്സ് ഫോർഡ് യുണിവേഴ്സിറ്റി . ഇതിന്റെ ചരിത്രം ആരംഭിക്കുന്നത് 1200 ല്‍ ഓക്സ്ഫോര്‍ഡില്‍ താമസിച്ചിരുന്ന ക്രിസ്റ്റിന്‍ സനൃാസിമാരില്‍ നിന്നുമാണ് .അവര്‍ കുട്ടികള്‍ക്ക് കൊടുത്തിരുന്ന മതബോധന ക്ലാസുകളില്‍ നിന്നും ഉടലെടുത്ത വിദ്യാഭ്യാസ തുടര്‍ച്ചയാണ് ഇന്നുകാണുന്ന ഈ ബ്രഹുത്തായ ഈ വിദൃാപീഠം. ഒട്ടേറെ മഹാന്‍മാരെ ഈ യുണിവേഴ്സിറ്റി ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട് . അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബിൽ ക്ലിന്റൺ ഇവിടെയാണ് പഠിച്ചത്. പതിനാലു ബ്രിട്ടീഷ് പ്രധാനമന്തിമാര്‍ ഇവിടെനിന്നും രൂപപ്പെട്ടിട്ടുണ്ട് ,അകലാത്തില്‍ രാജ്യത്തിനു വേണ്ടി വീരമൃതു വരിച്ച രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ഇവിടെയാണ് പഠിച്ചത് . കൂടതെ അനേകം നോബേൽ സമ്മാന ജേതാക്കളെ ഈ കലാലയം ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട് , ക്രിസ്റ്റിന്‍ സനൃാസിമാരാണ് ഈ കോളേജിനു തുടക്കമിട്ടത്. ആദൃമായി വിദ്യാഭ്യാസമാരംഭിച്ചത് സെന്റ് മേരിസ് പള്ളിയിലാണ്, ഈ പള്ളിയാണ് ഓക്സ്ഫോര്‍ഡിലെ ഏറ്റവും പഴക്കം ചെന്ന പള്ളി.
ലോകമെമ്പാടുമുള്ള ടുറിസ്റ്റുകൾ ഈ പള്ളിയും ആദ്യമായി ക്ലാസ് ആരംഭിച്ച പള്ളി അങ്കണവും കാണാൻ അവിടെ എത്തിച്ചേരുന്നുണ്ട് . ഹോങ്കോങ്ന്റെ അവസാനത്തെ ബ്രിട്ടീഷ് ഗവർണർ ആയിരുന്ന ക്രിസ് പറ്റനാണ് ഓക്സ് ഫോർഡിന്റെ ഇപ്പോഴത്തെ ചാൻസിലർ. അദ്ദേഹവും ഒരു ഓക്സോണിയാനാണ് . സെന്റ് മേരിസ് പള്ളിയുടെ ടവറില്‍ കയറി നിന്നാല്‍ ഓക്സ്ഫോര്‍ഡ് മുഴുവന്‍ കാണാം ഈ ടവറിലെ ഒരു മുറിയായിരുന്നു ലൈബ്രറി. മറ്റൊരു മുറി കുട്ടികളുടെ ഡോകുമെന്റുകള്‍ സൂക്ഷിച്ചിരുന്ന മുറി ആയിരുന്നു ,
പള്ളി അങ്കണത്തിലായിരുന്നു ക്ലാസുകള്‍ നടത്തിയിരുന്നത് .
സെന്റ് മേരിസ് പള്ളിയുടെ എതിര്‍ വശത്താണ് Sheldonian ഇവിടെ വച്ചാണ് ബിരുദം നേടുന്ന എല്ലാവർക്കും സര്‍ട്ടിഫിക്കറ്റ് കൈമാറുന്നത്. അവിടെ ചാന്‍സിലര്‍ക്കും മറ്റു വിശിഷ്ട് വൃക്തികള്‍ക്കും പ്രതൃേകം ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങൾ കാണാം . മരീന ജോസഫിന്റെ ഈ വിജയം മറ്റുകുട്ടികൾക്കു ഒരു പ്രചോദനമാകട്ടെ.
താന്‍ ഭാഗഭാക്കാവുന്ന ഒരു സുപ്രധാന സിനിമാ പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന സൂചന പൃഥ്വിരാജ് നല്‍കിയിരുന്നു, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ രാവിലെ പത്തിന് പ്രഖ്യാപനം ഉണ്ടാവുമെന്ന് മാത്രമാണ് പൃഥ്വി അറിയിച്ചിരിക്കുന്നത്.
ഈ പോസ്റ്റ് വൈറല്‍ ആയതോടെ കമന്റ് സെക്ഷനിലും സിനിമാഗ്രൂപ്പുകളിലും സിനിമാപ്രേമികള്‍ ഈ പ്രഖ്യാപനം എന്തായിരിക്കും എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
പല സംവിധായകരുടെയും പേരുകള്‍ ആരാധകര്‍ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേരും പറയുന്നത് വേണുവിന്റെ പേരാണ്. ജി ആര്‍ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവെല്ലയെ ആസ്പദമാക്കി വേണു സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു.
എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ‘കാപ്പ’ എന്നാണ് പേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം നാളത്തെ പ്രഖ്യാപനത്തിനു ശേഷമേ പ്രോജക്റ്റ് ഇതുതന്നെയാണോ എന്ന് അറിയാനാവൂ.
സൂപ്പര്‍ത്താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സോഷ്യല്‍മീഡിയ പേജ് വഴിയും ഒരു സുപ്രധാന സിനിമയുടെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് നടന്‍ പൃഥ്വിരാജ് അറിയിച്ചിരുന്നു. ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയില്‍ സിനിമയുടെ പ്രഖ്യാപനത്തെക്കുറിച്ച് നടന്‍ പങ്കുവെച്ച പോസ്റ്റിന് കൂടുതലും മോശം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത.
ഒരു കാലത്ത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എതിരെ സംസാരിച്ച പൃഥ്വിരാജ് ഇപ്പോള്‍ അവരെ വെച്ച് സിനിമയുണ്ടാക്കി നേട്ടം കൊയ്യുകയാണന്നാണ് ഇവരില്‍ ചിലര്‍ അധിക്ഷേപിക്കുന്നത്. എന്തായാലും ഇത്തരം ബുദ്ധി കൊള്ളാം പക്ഷേ എത്ര നാള്‍ ഇതുമായി മുന്നോട്ടു പോകുമെന്നും കമന്റുകളുണ്ട്.
പണ്ട് പൃഥ്വിരാജ് സീനിയര്‍ താരങ്ങള്‍ യുവ തലമുറയ്ക്ക് വഴി മാറിക്കൊടുക്കണം എന്നൊക്കെ പറഞ്ഞ സാഹചര്യമുണ്ടായിരുന്നു എന്നാല്‍ പിന്നീട് പുള്ളിക്ക് തന്നെ മനസ്സിലായി അവരില്ലാതെ ഒരു കാര്യവും നടക്കില്ലെന്ന് ഒരു കമന്റില്‍ പറയുന്നു. എന്തായാലും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നിരിക്കുന്ന ഇത്തരം വിമര്‍ശനങ്ങളോട് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മനു വാര്യരുടെ സംവിധാനത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കുരുതി’യാണ് പൃഥ്വിരാജിന്റേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. മതതീവ്രവാദം വിഷയമാക്കിയ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയാണ് എത്തിയത്. ജനഗണമന, ഭ്രമം, തീര്‍പ്പ്, കടുവ, ബറോസ്, ബ്രോ ഡാഡി, വിലായത്ത് ബുദ്ധ, ആടുജീവിതം തുടങ്ങി നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി പുറത്തുവരാനുള്ളത്.
വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെ പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ആലുവ ദേശത്തെ ബാങ്ക് ഉദ്യോഗസ്ഥനായ 28-കാരനാണ് വധുവിന്റെ പരാതിയില്‍ അറസ്റ്റിലായത്. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
നിശ്ചയം കഴിഞ്ഞ് അടുത്ത ദിവസം വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മേയിലായിരുന്നു വിവാഹ നിശ്ചയം. യുവതിയുടെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം.കട്ടിലിലേക്ക് വലിച്ചെറിയുകയും നിർബന്ധിച്ചു വസ്ത്രങ്ങൾ മുഴുവൻ വലിച്ചു ഉരുകയും ചെയ്തു എന്നാണ് യുവതി മൊഴിയിൽ പറയുന്നത്. യുവതി പ്രതിരോധിച്ചതോടെയാണ് ഇയാള്‍ പിന്‍വാങ്ങിയതെന്നും പരാതിയിലുണ്ട്.
ഈ സംഭവത്തിനു ശേഷം യുവതിക്ക് ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജൂലായ് 30-ന് 50,000 രൂപ വാങ്ങിയതായും സ്ത്രീധനമായി 150 പവന്‍ സ്വര്‍ണവും കാറും ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പീഡന ശ്രമത്തിനൊപ്പം സ്ത്രീധന നിരോധന നിയമ പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്
വാർത്ത നൽകാൻ പത്ത് ലക്ഷം ആവശ്യപ്പെട്ടു മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്. പരബ്രഹ്മ ആയുർവേദ റിസേർച്ച് സെന്ററാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരബ്രഹ്മക്കെതിരെ ചിലരെ കൂട്ടുപിടിച്ച് മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ വ്യാജ പ്രചരണങ്ങൾ നടത്തിയിരുന്നു. ഈ വിഷയത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പരബ്രഹ്മ എ,ഡി ഷൈൻ മുകുന്ദൻ. വാർത്ത നൽകാൻ വേണ്ടി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഷാജൻ സ്കറിയ ബ്ലാക്ക് മെയിൽ ചെയ്തിരുന്നു.
ഫോൺ രേഖകൾ ഉൾപ്പെടെ മറുനാടൻ മലയാളിക്കെതിരെ ആലപ്പുഴ എസ്ഐക്ക് പരബ്രഹ്മ കേസ് ഫെയൽ ചെയ്തു. പരബ്രഹ്മക്കെതിരെ മാത്രമല്ല വേറെ സ്ഥാപനങ്ങൾക്കെതിരെയും ഷാജൻ വ്യാജവാർത്ത നൽകിയിട്ടുണ്ട്. അതിൽ കോടതി ശിക്ഷ പോലും ഏറ്റുവാങ്ങിയിട്ടുണ്ട്. അതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും പരബ്രഹ്മ എംഡി പറഞ്ഞു. പരബ്രഹ്മയെ പേടിപ്പിച്ചിട്ട് പണം തട്ടാമെന്ന് വിചാരിക്കേണ്ട, ഇവിടുത്തെ നിയമം നടപ്പിലാക്കുന്നത് ഷാജൻ സ്കറിയ അല്ല.
പല മാറാരോഗങ്ങൾക്ക് വേണ്ടി ട്രീറ്റ്മെന്റ് നടത്തുകയും അതിൽ വിജയിക്കുകയും ചെയ്ത സ്ഥാപനമാണ് പരബ്രഹ്മ ആയുർവേദ റിസേർച്ച് സെന്റർ. കാൻസർ, സോറിയാസിസ്, ലിവർ സിറോസിസ്, കിഡ്നി സ്റ്റോൺ, അസ്ഥി രോഗങ്ങൾ, പിസിഒഡി, വന്ധ്യത തുടങ്ങിയ നിരവധി രോഗങ്ങൾക്ക് പരബ്രഹ്മ ചികിത്സ നടത്തുന്നുണ്ട്.
ഷിജോ തോമസ് ഇലഞ്ഞിക്കൽ
അവളുമായി മിണ്ടാതായിട്ട് മൂന്നുവർഷമായി…
മനസ്സ് വിങ്ങി പൊട്ടുകയാണ് , ഒരു സമാധാനവുമില്ല…..
ധ്യാനം കൂടി നോക്കി; ഒരു മാറ്റവുമില്ല !!!
പൂജിച്ച രക്ഷകെട്ടി രക്ഷയില്ല !!!
ഓതിച്ച തകിട് പരീക്ഷിച്ചു; ഫലം – പരാജയം!!
ഏകാന്തതയുടെ തടവറയിൽ തണുത്ത കഞ്ഞിയും മോന്തിയിരിക്കുമ്പോൾ വായിലെന്തോ തടഞ്ഞു!
ചൂണ്ടുവിരൽ വായിലിട്ട് തിരഞ്ഞുനോക്കി … സാധനം വിരലിലുടക്കി – നാക്ക്!
ധ്യാനത്തിന് അലമുറയിട്ട നാക്ക് ,
രക്ഷ കെട്ടിയപ്പോൾ മന്ത്രങ്ങൾ പിറുപിറുത്ത നാക്ക് ,
തകിട് ഓതിയപ്പോൾ ഓളിയിട്ട നാക്ക്….
ദൈവങ്ങളെക്കാണുമ്പോൾ ഒച്ച വെക്കുന്ന നാക്ക്, മനുഷ്യരെക്കാണുമ്പോൾ എന്തേ മിണ്ടുന്നില്ല ?
ഈ ബോധോദയത്തോടെയാണ് അന്നത്തെ കഞ്ഞികുടിയവസാനിപ്പിച്ചത്.
സിദ്ധാർത്ഥന് ബോധിവൃക്ഷം ….എനിക്ക് തണുത്ത കഞ്ഞി;
ബോധോദയത്തിന് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ.
പിറ്റേന്നുതന്നെ അവളെച്ചെന്ന് കണ്ടു, സംസാരിച്ചു – സമാധാനം .
ഇന്ന് ഞങ്ങളിരുവരും കൂടിയിരുന്ന് നല്ല ചൂടു കഞ്ഞി കുടിക്കുന്നു , നല്ല രുചി !!!
വാക്കിലും, നാക്കിലും.
ഷിജോ തോമസ് ഇലഞ്ഞിക്കൽ
ഇംഗ്ലണ്ടിലെ രജിസ്റ്റേർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം. UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ജിംസി
മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ് , ഹെവൻലി ഗ്രേസ്
Email: [email protected]
Mobile: 07466520634


ബാബുരാജ് കളമ്പൂർ
നേരേ നടക്കാൻ
കഴിയാത്ത നേരുകൾ
പോരിൻ വടികുത്തി
നീങ്ങുന്ന കാലത്ത്
ആരു നീ ..യാരു നീ
യുൺമതൻ നേർവര
തേടി നടക്കുവോൻ
ഭ്രാന്തൻ .. നിശാചരൻ.!?
നാമെന്ന വാക്കു
മരിക്കുന്ന കാലത്ത് ..
ഞാനെന്ന ഭാവം
ഭരിക്കുന്ന ലോകത്ത്..
ആരു നീ..യാരുനീ
സ്നേഹക്കുളിർകാറ്റു
തേടി നടന്നു
തളർന്നവൻ ദു:ഖിതൻ.!?
താരാട്ടു പാട്ടിലും
തായ്മൊഴിത്തേനിലും
നെഞ്ചിലെപ്പൈങ്കിളി
ക്കൊഞ്ചലിന്നുള്ളിലും
കത്തിപ്പടരും
വിഷംചേർത്തു വില്ക്കുന്ന
ശപ്തകാലത്തിന്റെ
കൂരിരുൾപ്പാതയിൽ,
ആരു നീ..യാരു നീ..
നന്മതൻ നന്തുണി
മീട്ടി നടക്കുവോൻ
ഭ്രാന്തൻ .. നിശാചരൻ.?!
ഉന്മാദമാളിപ്പടർന്ന
നിൻ ചിന്തയിൽ..
മിന്നിത്തിളങ്ങുന്ന
നിന്റെ സ്വപ്നങ്ങളിൽ..
എന്നോ മറന്ന
പഴയ കാലത്തിന്റെ
പൊൻകതിർ കാൺകിലോ..
ഭ്രാന്തരീ ഞങ്ങളും.
ബാബുരാജ് കളമ്പൂർ.
കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]


ബിനോയ് എം. ജെ.
ഓണം ആനന്ദത്തിന്റെ ഉത്സവമാണ്. നമുക്ക് ജീവിതത്തിൽ ആനന്ദം തോന്നുന്നത് എപ്പോഴാണ്? എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാകുമ്പോൾ. അല്ലെങ്കിൽ ആശിച്ചത് സാധിച്ചു കിട്ടുമ്പോൾ. ആ ആനന്ദത്തിന് പിറകിൽ തീർച്ചയായും ഒരു കാരണം ഉണ്ടാകും. നമ്മുടെ സ്വാർത്ഥമോഹങ്ങൾ സഫലം ആകുമ്പോൾ ആനന്ദം തോന്നുന്നതിൽ അത്ഭുതമില്ല. എന്നാൽ ഈ ആനന്ദത്തിന്റെ മന:ശ്ശാസ്ത്രം നിങ്ങൾ പഠിച്ചിട്ടുണ്ടോ? ആനന്ദത്തിനും നേട്ടങ്ങൾക്കും തമ്മിൽ പ്രകൃർത്യാ ബന്ധമൊന്നുമില്ല. ആ ബന്ധം നാം കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നതാണ്. വാസ്തവത്തിൽ അത് ബന്ധമല്ല, ഒരു ബന്ധനം തന്നെയാണ്.
ആനന്ദിക്കുവാൻ ഉള്ള കഴിവ് മനുഷ്യനിൽ നൈസർഗികമാണ് .എന്നാൽ അവൻ അതിനെ ഉപയോഗിക്കുന്നുണ്ടോ? സൂര്യനുദിക്കുമ്പോൾ നമുക്ക് ആനന്ദിക്കുവാൻ കഴിയും, ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ നമുക്ക് ആനന്ദിക്കുവാൻ കഴിയും. വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും കർമ്മം ചെയ്യുമ്പോഴും നമുക്ക് ആനന്ദിക്കുവാൻ കഴിയും. പക്ഷിമൃഗാദികളെയും ജീവജാലങ്ങളെയും കാണുമ്പോൾ നമുക്ക് ആനന്ദിക്കുവാൻ കഴിയും. ദൗർഭാഗ്യകരമെന്ന് പറയട്ടെ നേട്ടങ്ങളുടെ പുറകെയുള്ള നമ്മുടെ ഓട്ടത്തിൽ നാം ആനന്ദിക്കുവാൻ മറന്നുപോകുന്നു! നേട്ടങ്ങൾ ഉണ്ടായാൽ നാം അൽപ സമയത്തേക്ക് ആനന്ദിക്കുന്നു. ആ ആനന്ദം പരിമിതമാണ്. വീണ്ടും നമ്മൾ അടുത്ത നേട്ടങ്ങൾക്ക് വേണ്ടി ഓടി തുടങ്ങുന്നു. ആനന്ദം നമുക്ക് കൈമോശം വന്നു പോകുന്നു.
ഓണം ഒരു ആനന്ദ ഉത്സവമാണ്. ഇവിടെ നമ്മൾ നേട്ടത്തിന്റെ കണക്കുകൾ നിരത്തുന്നില്ല .നേട്ടങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും ഓണത്തിന് നാം ആസ്വദിക്കുവാൻ ശ്രമിക്കുന്നു. നാം അതിൽ വിജയിക്കുകയും ചെയ്യുന്നു. ഇതാണ് കേവലമായ ആനന്ദം. ഇതാണ് നാം ചെയ്യേണ്ടതും. ഓരോ ദിവസവും ഓണം പോലെ ആവട്ടെ .ദിവസവും സദ്യ വെക്കണം എന്നില്ല. അത് പണച്ചിലവുള്ള കാര്യമാണ് .എന്നാൽ നമുക്ക് വിനോദങ്ങളിൽ ഏർപ്പെടുവാനും ബന്ധുമിത്രാദികളെ സന്ദർശിക്കുവാനും വെറുതെ സന്തോഷിക്കുവാനും പണച്ചെലവ് ഒന്നുമില്ല. അപ്പോൾ നാം നേട്ടങ്ങളോ കാരണങ്ങളോ ഇല്ലാതെ സന്തോഷിക്കുവാൻ പഠിക്കുന്നു. നാം അനന്ദാനന്ദത്തിന്റെ പടിവാതിൽക്കൽ എത്തുന്നു.
ഈ ജീവിതത്തിൽ എല്ലാം ആനന്ദമയമല്ലേ? ആനന്ദം ഇല്ലാത്തതായി എന്തെങ്കിലുമുണ്ടോ ?എന്നാൽ സ്വാർത്ഥതയുടെ മൂടുപടം അണിയുമ്പോൾ, നേട്ടങ്ങൾക്ക് ഒന്നാംസ്ഥാനം കൊടുക്കുമ്പോൾ നാമാ ആനന്ദത്തെ അകറ്റി നിർത്തുന്നു. പരിമിതമായ ആനന്ദത്തിന്റെ ഉടമകൾ ആകുന്നു .ആനന്ദവും നേട്ടങ്ങളും തമ്മിലുള്ള അവിഹിത ബന്ധത്തെ വിച്ഛേദിക്കുക. അനന്ദാനന്ദത്തിലേക്കുള്ള കവാടം സദാ തുറന്നിടുക. നേട്ടങ്ങൾ ഉണ്ടാവുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങൾ ആനന്ദിക്കുക !ആ ആനന്ദം തടസ്സങ്ങളില്ലാതെ ഒഴുകട്ടെ. അപ്പോൾ ഏറ്റവും വലിയ നേട്ടങ്ങൾക്കു പോലും സമ്മാനിക്കുവാൻ കഴിയാത്ത വിധത്തിലുള്ള അത്യധികമായ ആനന്ദം നിങ്ങളിൽ നിറഞ്ഞു തുളുമ്പും. നിങ്ങൾ പുതിയ ഒരു വ്യക്തിത്വമായി മാറും .അല്ല , നിങ്ങളുടെ വ്യക്തി ബോധം തന്നെ മാറും. നിങ്ങളിലെ ഈശ്വരൻ പ്രകാശിക്കും!
ഓണം കാരണമില്ലാതെ സന്തോഷിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതൊരു വലിയ കാര്യമാണ് .ഓരോ ദിവസവും ഓണം പോലെ ആവട്ടെ. മഹാബലിയെ പ്രതി ദേവന്മാർ അസൂയപൂണ്ടതുപോലെ നിങ്ങളെക്കുറിച്ചും ദേവാദി സത്വങ്ങൾ അസൂയപ്പെടും. ഓരോ ചുവടും ശ്രദ്ധയോടെ വയ്ക്കുവിൻ! എല്ലാവിധ വിജയങ്ങളും നേരുന്നു ..ഓണാശംസകൾ..
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.


ന്യൂസ് ഡെസ്‌ക് മലയാളം യുകെ
NHS ന് മലയാളികളുടെ പിന്തുണയറിയ്ക്കുക എന്ന ലക്ഷ്യത്തോടെ യുകെ മലയാളികളായ ഷിബു മാത്യൂവും ജോജി തോമസ്സും നേതൃത്വം നല്‍കിയ 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാല്‍ വാക്കില്‍ മുഴുവന്‍ ദൂരം നടന്നവരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും നെഴ്‌സുമാരുമടക്കം 6 വനിതകള്‍. ഓഗസ്റ്റ് 14 ശനിയാഴ്ച്ച രാവിലെ 7 മണിക്ക് ലീഡ്‌സ് ലിവര്‍പൂള്‍ കനാല്‍ തീരത്തിലെ സ്‌കിപ്പടണില്‍ നിന്നാരംഭിച്ച കനാല്‍ വാക്ക് വൈകിട്ട് എട്ട് മണിയോടെയാണ് ലീഡ്‌സില്‍ എത്തിച്ചേര്‍ന്നത്. മലയാളികള്‍ക്ക് എന്നും അഭിമാനിക്കാന്‍ വകയുള്ള കനാല്‍ വാക്കില്‍ ഈ വനിതകള്‍ 50 കിലോമീറ്റര്‍ നടന്നു കയറിയപ്പോള്‍ പാശ്ചാത്യ സമൂഹത്തിന്റെ മുമ്പില്‍ മലയാളത്തിന്റെ ശിരസ്സുയരുകയായിരുന്നു.15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ആര്യാ ഷിബു ഉണ്ടായിരുന്നത് കനാല്‍ വാക്കില്‍ ശ്രദ്ധേയമായി. ആര്യയെ കൂടാതെ 50 കിലോമീറ്റര്‍ നടന്ന വനിതകളില്‍ ജിന്റു തോമസ്സ്, സരിത സെബാസ്റ്റ്യന്‍ എന്നിവര്‍ നെഴ്‌സുമാരാണ്. 21 വയസ്സ് തികയുന്ന അമല മാത്യൂ നെഴ്‌സിംഗ് സ്റ്റുഡന്റാണ്. ജിസ്സി സോണി ഐ ടി മേഘലയിലും കല്പന സോറെ സ്വന്തമായി ബിസ്സിനസ്സും നടത്തുന്നു.
ഒരു പാട് ത്യാഗങ്ങള്‍ സഹിച്ചാണ് ഇവര്‍ 13 മണിക്കൂര്‍ നടന്ന് ഫിനീഷിംഗ് പോയന്റായ ലീഡ്‌സിലെ ഓഫീസ് ലോക്കില്‍ എത്തിച്ചേര്‍ന്നത്. യൂറോപ്പിലെ സാധാരണ വഴികള്‍ പോലെയല്ല കനാല്‍ തീരത്തുകൂടിയുള്ള വഴികള്‍. കല്ലും മുള്ളും കുണ്ടും കഴികളും നിറഞ്ഞ ചെറുവഴികളാണ് ഭൂരിഭാഗവും. ചെറിയ ഇടവേളകള്‍ ഇടയ്ക്ക് ഉണ്ടായിരുന്നെങ്കിലും 13 മണിക്കൂര്‍ നിര്‍ത്താതെ നടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. 5 കിലോമീറ്റര്‍ പോലും തുടര്‍ച്ചയായി നടന്ന് പരിചയമുള്ള ആരും ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. 44 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ കാല്‍പാദത്തില്‍ മുറിവുണ്ടായി രക്തം വാര്‍ന്നു തുടങ്ങിയതിനെ തുടര്‍ന്ന് ആര്യ ഷിബുവിന് നടത്തം അവസാനിപ്പിക്കേണ്ടതായി വന്നു. എങ്കിലും പകരക്കാരനായി ആര്യയുടെ സഹോദരന്‍ അലന്‍ ഷിബു ആര്യയ്ക്ക് വേണ്ടി ബാക്കിയുള്ള 6 കിലോ മീറ്റര്‍ നടന്നു.
25 കിലോമീറ്റര്‍ നടന്ന് ഡോ. അഞ്ചു വര്‍ഗ്ഗീസ്, ജെസ്സി ബേബി, ഷിന്റാ ജോസ് എന്നിവരും കനാല്‍ വാക്കിന് പിന്തുണയറിയ്ച്ചു.
കനാല്‍ വാക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ആറായിരത്തോളമടുക്കുകയാണ്. ശനിയാഴ്ച്ച കനാല്‍ വാക്ക് അവസാനിച്ചെങ്കിലും ഇപ്പോഴും NHS ന്റെ അക്കൗണ്ടിലേയ്ക്ക് യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുമായി നിരവധിയാളുകളാണ് പൗണ്ടുകള്‍ ട്രാന്‍ഫര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് മുപ്പത് വരെ സംഭാവനകള്‍ നല്‍കാന്‍ അവസരം ഉണ്ടായിരിക്കും.
മലയാളികളെ സഹായിച്ച NHS ന് ഒരു ചെറിയ സപ്പോര്‍ട്ട് നിങ്ങളും കൊടുക്കില്ലേ???
താഴെയുള്ള ലിങ്കില്‍ വിരല്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ സംഭാവനകള്‍ NHS ന്റെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് നേരിട്ട് നിക്ഷേപിക്കാം.
https://www.justgiving.com/Joji-Shibu