Latest News

മലയാള സിനിമയിലെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും, മമ്മൂട്ടിയെ സംബന്ധിച്ച് വളരെ ഒതുങ്ങി ജീവിക്കുന്ന താരമാണ് അദ്ദേഹം, പക്ഷെ സുരേഷ് ഗോപി ഇന്ന് ഒരു ജന പ്രതിനിധികൂടിയാണ്. കൂടാതെ ഒരുപാട് സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളിയുമാണ്. ഇവർ ഒരുമിച്ച് ധാരാളം സിനിമകൾ മലയാളിത്തിൽ പിറന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇവരുടെ ഒരുമിച്ചുള്ള ഒരു ചിത്രം റിലീസായത് ദ കിംഗ് ആൻഡ് കമ്മീഷണർ ആണ്. ഇപ്പോൾ സുരേഷ് ഗോപിയുടെ ഒരു പഴയ പത്ര സമ്മേളനത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സലാം കാശ്മീർഎന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് സുരേഷ് ഗോപി വീണ്ടും മമ്മൂട്ടിയുമായുള്ള പിണക്കത്തെ കുറിച്ച് ആവർത്തിച്ച് പറഞ്ഞത്. പക്ഷെ പിണക്കത്തിന്റെ കാരണം തുറന്ന് പറയാൻ സുരേഷ് ഗോപി തയാറായില്ല. ഈ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. സുരേഷ് ഗോപിയുടെ പിണക്കത്തിന്റെ കാരണം ഇതായിരുന്നോ. എന്ന് തോന്നിപ്പിക്കാവുന്ന ഒരു കാരണമാണ് ആ പിണക്കത്തിന്റെ കാരണം, ആ കാരണം ഞാൻ പറഞ്ഞ് വരുമ്പോൾ ചിലപ്പോൾ നിങ്ങളും കൂടി എന്റെ കൂടെ തല്ലാനായി വന്നെന്നിരിക്കും. അതിനെ കുറിച്ചൊന്നും ഞാൻ പറയത്തില്ല കാരണം അതെന്റെ മാന്യതയാണ്. ഞാൻ അത് പറഞ്ഞാൽ എന്റെ മാന്യതക്ക് ക്ഷത മേൽക്കും.

സൂപ്പർ താരങ്ങളാണ് മലയാള സിനിമ നിയത്രിക്കുന്നത് എന്ന ശ്യാമപ്രസാദിന്റെ പ്രസ്താവന ചൂണ്ടി കാണിച്ച്, ആ പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി, സൂപ്പർ താരങ്ങൾ അവരുടെ പടം റിലീസ് ചെയ്യാൻ വേണ്ടി അങ്ങനെ എന്തോ അല്ലേ ശ്യാമ പ്രസാദ് പറഞ്ഞത്, ആ സൂപ്പർ താരങ്ങളുടെ ഗണത്തിൽ എന്നെയും ലാലിനേയും ഉൾപെടുത്തരുത്, നിലവിൽ റിലീസ് ചെയ്യാൻ നിൽക്കുന്ന പടങ്ങൾ പുകച്ച് പുറത്തുചാടിച്ചിട്ട് എന്റെയും ലാലിന്റെയും പടങ്ങൾ ഞങ്ങൾ തിരുകി കയറ്റാറില്ല. എന്നാണ് സുരേഷ് പറഞ്ഞത്.

കൂടാതെ താനും താര സംഘടന അമ്മയുമായി അഭിപ്രയ വ്യത്യാസമുണ്ടെങ്കിലും സംഘടനാപരമായ കാര്യങ്ങൾക്ക് തനറെ അഭിപ്രായങ്ങൾ മാനിക്കപ്പെടാറുണ്ടെന്നും സുരേഷ് പറയുന്നു. ഇവർ ഒരുമിച്ച് സിനിമകൾ ചെയ്യാറുണ്ട് എങ്കിലും ഇവർ ഇരുവരും ഇപ്പോഴും പിണക്കിത്തിലാണ് എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. കൂടാതെ താര സംഘടനായായ അമ്മയിൽ നിന്നും സുരേഷ് വിട്ടു നില്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി, അതിനു കാരണം ഗൾഫിൽ ഒരു പ്രോഗ്രാമിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസ്സാര കാരണത്താൽ രണ്ടു ലക്ഷം രൂപ സുരേഷ് ഗോപിക്ക് പിഴകെട്ടേണ്ടിവന്നു. പക്ഷെ ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരിൽ നിന്നുമുണ്ടായി. പക്ഷേ നടപടികൾ മാത്രം ആരും എടുത്തില്ല. പൊതു നീതി നടപ്പാക്കാൻ പറ്റാത്ത സംഘടനയുടെ ഈ ഇരട്ടനീതിക്കെതിരായി ശബ്ദമുയർത്തി സുരേഷ്. തന്നിൽ നിന്നും പിഴയായി ഈടക്കായ തുക തിരികെ നല്‍കാതെ ഇനി അമ്മയുമായി സഹകരിക്കാനില്ലെന്ന്‌ സുരേഷ് ഗോപി തീരുമാനിക്കുകയായിരുന്നു.

എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍. ജീവനക്കാര്‍ ജോലിയിലേക്ക് മടങ്ങിയെത്തണമെന്നാണ് താലിബാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. അഫ്ഗാന്റെ അധികാരം ഏറ്റെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

‘എല്ലാവര്‍ക്കുമായി തങ്ങള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക് ആത്മവിശ്വാസത്തോടെ തിരികെ വരണം’, താലിബാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് സാധാരണ പോലെ ജോലിക്ക് ഹാജരാകാനാണ് നിര്‍ദേശം. അഫ്ഗാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ല എന്ന് വ്യക്തമാക്കികൊണ്ടാണ് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരോട് സാധാരണ പോലെ ഓഫീസിലെത്തണമെന്ന് താലിബാന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഖത്തറിന്റെ മധ്യസ്ഥതയില്‍ അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും തുടങ്ങി. ദോഹയിലെ താലിബാന്‍ കാര്യാലയത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം. എന്നാല്‍ സര്‍ക്കാരിന്റെ സ്വഭാവം എങ്ങനെയായിരിക്കും എന്നതില്‍ തീരുമാനമായിട്ടില്ല. അഫ്ഗാനിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി താലിബാന്‍ ചര്‍ച്ച നടത്തുന്നുണ്ട്.

അഫ്ഗാനിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍, ഗോത്ര തലവന്മാര്‍ എന്നിവരെയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ രൂപീകരിക്കണമെന്നതാണ് ഖത്തര്‍ നിലപാട്. ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള അനുരഞ്ജന സമിതിയുമായി ഇന്ന് തുടര്‍ ചര്‍ച്ചകള്‍ നടന്നേക്കും. വനിതകള്‍ക്കുള്‍പ്പെടെ പ്രതിനിധ്യം നല്‍കണമെന്ന് യു.എന്‍ രക്ഷസമിതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ താലിബാന്റെ പ്രതികരണം വന്നിട്ടില്ല.

അതേസമയം, അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്‍മാറ്റം ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ രംഗത്തെത്തി. സേനാ പിന്‍മാറ്റത്തില്‍ കുറ്റബോധമില്ലെന്നും അഫ്ഗാന്റെ പുനര്‍ നിര്‍മ്മാണം ലക്ഷ്യമല്ലായിരുന്നില്ലെന്നുമാണ് ബൈഡന്‍ വ്യക്തമാക്കിയത്.

യൂട്യൂബേഴ്‌സായ ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുള്ളതായി സംശയിച്ച് പോലീസ്. മയക്കുമരുന്നുകടത്തിൽ പ്രതികൾക്ക് പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്നും പോലീസ് പറയുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് പോലീസ് ഈ സംശയം ഉയർത്തിയിരിക്കുന്നത്.

പ്രതികൾ കഞ്ചാവ് ചെടി ഉയർത്തിപിടിച്ചുള്ള ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹ്യമധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, സർക്കാരിനും പോലീസിനുമെതിരെ നടന്ന സൈബർക്രമണത്തിൽ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ പോലീസ് വ്യക്തമാക്കി. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെടുന്നത്.

രേഷ്മ ജേക്കബ്

അധികം പഴക്കം ഇല്ലാത്ത ഇരുനില വീടിന്റെ നീണ്ട ഇടനാഴിയിലൂടെ വേഗത്തിൽ നടന്നു വരുന്ന ആഢ്യത്വം തുളുമ്പുന്ന സ്ത്രീ, പറമ്പ് വൃത്തിയാക്കാൻ നിന്ന കുമാരനും വേണുവിനും നിർദ്ദേശങ്ങൾ നൽകി കൊണ്ട് അടുക്കളയിലേക്ക് നടന്നു. പ്രായം അധികമില്ലാത്തതു കൊണ്ടും ആഹാരക്രമത്തിലെ നിഷ് കർഷ കൊണ്ടും അലച്ചിലുകൾ താരതമ്യേന കുറവായതിനാലും പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ല. പറഞ്ഞേൽപ്പിച്ച ജോലികൾ പ്രഭ ചെയ്തു തീർത്തോ എന്ന് അറിയുകയാണ് ഉദ്ദേശ്യം.

അടുക്കളയിൽ മൂടിവെച്ചിരിക്കുന്ന ഓരോ പാത്രങ്ങളും അവർ തുറന്നു നോക്കി. തേങ്ങ ചിരകിയത് മേശപ്പുറത്ത് ഇരിപ്പുണ്ട്. ചേന, മുരിങ്ങക്കോൽ, കാരറ്റ് തുടങ്ങിയവ പാത്രത്തിൽ മുറിച്ച് വെച്ചിട്ടുണ്ട്. അരി അടുപ്പത്ത് കിടന്നു വേവുന്നു. അടുക്കളയിൽ നിന്ന് പുറത്തേയ്ക്ക് നടന്നാൽ പ്രഭ തുണി അലക്കി വിരിച്ചിടുന്നത് കാണാം. വളരെ വെപ്രാളപ്പെട്ട് പ്രഭ ജോലി ചെയ്തു കൊണ്ടിരുന്നു.

“പ്രഭേ…” എന്ന നീട്ടിയുള്ള വിളി കേട്ടതും പ്രഭയുടെ കൈയിൽ നിന്നും തുണി വഴുതി മണ്ണിലേക്ക് വീണു. “പ്രഭേ, തുണി വിരിച്ച് കഴിഞ്ഞില്ലേ നീയേ? വേഗം അത് തീർത്തിട്ട് വന്ന് അടപ്രഥമൻ ഉണ്ടാക്കാൻ പാല് പിഴിഞ്ഞ് വെക്ക്. അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികൾ കഴുകി അടുപ്പത്ത് വേവാൻ വെക്ക്. തേങ്ങ ചിരകി വെച്ചേക്കുന്നത് കല്ലിൽ വെച്ച് ചതച്ച് എടുക്ക് . പച്ചക്കറി വേവുമ്പോൾ അതും ചേർത്ത് എണ്ണ ഒഴിച്ച് വാങ്ങി വെച്ചേക്ക്. ഞാൻ ഒന്ന് നടു നിവർത്തട്ട്. വല്ലാത്ത ക്ഷീണം”. ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് അവർ തിരിച്ചു നടന്നു. പ്രത്യേക അവസരങ്ങളിൽ മാത്രം വിശേഷപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കുന്നതിനെ അവർ അത്ര കണ്ട് അനുകൂലിച്ചിരുന്നില്ല. ദിവസവും എന്തെങ്കിലും മധുരപലഹാരങ്ങൾ വേണം എന്ന നിർബന്ധം വെച്ച് പുലർത്തിയിരുന്നു.

പ്രഭ നിലത്ത് വീണ തുണി വെള്ളത്തിൽ മുക്കി വിരിച്ചിട്ടിട്ട് അടുക്കളയിൽ എത്തി വേഗം തന്നെ ജോലികളിലേക്ക് കടന്നു. കോളിങ് ബെല്ല് മുഴങ്ങുന്നതിന്റെയും അതിനു ശേഷം മുൻവാതിൽ തുറക്കപ്പെടുന്നതിന്റെയുമായ ശബ്ദങ്ങൾ പ്രഭ അടുക്കളയിൽ നിന്ന് തന്നെ കേട്ടിരുന്നു. വടക്കേത്തലക്കലിലെ ശാന്തയെ ഉമ്മറത്ത് ആനയിച്ച് ഇരുത്തുന്നതിനു മുൻപ് തന്നെ തേക്കേത്തൊടിയിലെ രമയുടെ മകളുടെ വിവാഹ തലേന്നുള്ള ഒളിച്ചോട്ടത്തെ പറ്റിയുള്ള ചർച്ച ആരംഭിച്ചു. ചുറ്റുവട്ടങ്ങളിലുള്ള ജനന-മരണങ്ങളുടെ നിരക്ക് നിജപ്പെടുത്തിയ ശേഷം കുട്ടികൾ ഇല്ലാത്ത ദമ്പതികളുടെ കണക്കെടുപ്പിലേക്കും ഗൈനക്കോളജിസ്റ്റുമാരുടെ പേരുവിവരങ്ങൾ പകർന്നു നൽകുന്നതിലേക്കും കടന്നു.

വിഷയങ്ങളുടെ ഒഴുക്ക് തടസ്സങ്ങൾ ഇല്ലാതെ ഒഴുകുന്ന അരുവി പോലെ ആയാസരഹിതമായിരുന്നു. രണ്ടു പേരുടെയും ചർച്ചകൾക്ക് വിഷയമാകാനുള്ള ഭാഗ്യം സ്വന്തകുടുംബക്കാർക്കും സിദ്ധിച്ചു. അത് പ്രഭയുടെ കർണ്ണപുടങ്ങളിൽ പതിക്കുകയും ചെയ്തു. സംസാരിക്കുന്ന ശബ്ദത്തിന്റെ ഉയർച്ച താഴ്ചകളിൽ നിന്നും വിഷയത്തിന്റെ സ്വഭാവം ഗ്രഹിക്കാമായിരുന്നു. ” മരുമോൾ വണ്ണം വെച്ചത് കണ്ടില്ലായിരുന്നോ നീ? ശ്രദ്ധിക്കണ്ടേ. വണ്ണം കൂടിയാൽ കുട്ടികൾ ഉണ്ടാവില്ലാത്രെ! കായ്ക്കാത്ത മരം വെട്ടുന്നതാണ് പതിവ്. അല്ലാ, എന്തിയെ നിന്റെ മരുമോൾ?” രമയുടെ ചോദ്യശരങ്ങൾക്കും അഭിപ്രായപ്രകടനങ്ങൾക്കുമൊടുവിൽ ഒരു ദീർഘനിശ്വാസത്തിനു ശേഷം അവർ അടുക്കളപ്പുറത്തേക്കു നീട്ടി വിളിച്ചു, “പ്രഭേ!”

രേഷ്മ ജേക്കബ്

എം ജി സർവ്വകലാശാലയിൽ നിന്നും ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ഹ്രസ്വ കാലത്തെ അദ്ധ്യാപനവൃത്തിയ്ക്ക് ശേഷം ഇപ്പോൾ കേരള സർവ്വകലാശാലയിൽ ഗവേഷക വിദ്യാർഥിനി.

ശിവജ കെ.നായർ

സമൃദ്ധിയുടെ പര്യായമാണ് നമ്മൾ മലയാളികൾക്ക് ഓണം. സ്കൂൾ കാലത്ത് ഒരോണത്തിനാണ്
എനിയ്ക്കും അനുജത്തിയ്ക്കും അച്ഛൻ വെള്ളി കൊണ്ടുള്ള ഒരു മാങ്ങാക്കൊലുസ് തീർപ്പിച്ചു തന്നത്. നാട്ടിൻപുറത്തെ സ്വർണ്ണപ്പണിക്കാരൻ തന്റെ സ്വന്തം പണിശാലയിൽ പണിതു തന്ന ആ കൊലുസ്സ് കൈയിൽ കിട്ടാൻ കാത്തിരുന്ന കാലത്ത് അത് കാലിലിട്ടു നടക്കുന്നതിന്റെ ഒരു പാട് റിഹേഴ്സലുകൾ മനസ്സിൽ നടന്നിരുന്നു. കാത്തിരുന്നു കിട്ടുന്ന സന്തോഷങ്ങളൊക്കെ ഇന്ന് കഥ മാത്രമായിരിയ്ക്കുന്നു. ചെന്ന് കണ്ട് ഇഷ്ടമുള്ളത് കൈക്കലാക്കുന്ന കാലവും കടന്ന് വേണ്ടതൊക്കെ ഒരു ക്ലിക്കിൽ വീട്ടിലെത്തിച്ചേരുന്ന കാലത്തെത്തി നിൽക്കുമ്പോഴും ആഘോഷങ്ങൾ മാറിയിട്ടില്ല. ആഘോഷിക്കുന്നവന്റെ ചുറ്റുപാടുകളാണ് മാറിയത്.

ഓണം എന്നാൽ മേളമായിരുന്നു. ഹൃദയങ്ങളുടെ മേളനമായിരുന്നു. പിന്നീടെപ്പോഴോ അത് മേളയായി മാറി. അണിഞ്ഞൊരുങ്ങലിന്റെ ,ആഹരിയ്ക്കലിന്റെ – ഒക്കെ മേളകൾ . ആചാരങ്ങളെ , ആഘോഷങ്ങളെ
ഒക്കെ ഒരു വാണിജ്യ സംസ്കാരം വിലയ്ക്കെടുത്തു. കിഴിവുകളും വാഗ്ദാനങ്ങളും മലയാളികളുടെ ദൗർബല്യങ്ങളായതോടെ ഓണവും മേളയായി. എന്നിരുന്നാലും മലയാളിയുടെ സ്വത്വബോധത്തോട് മറ്റെന്തിനെക്കാളും ഇഴയടുപ്പമാണ് ഓണത്തിനുള്ളത്. നേട്ടങ്ങളെ , നഷ്ടങ്ങളെ, ബന്ധുസമാഗമങ്ങളെ
എന്നു വേണ്ട എല്ലാറ്റിനെയും നമ്മൾ ഉത്രാടത്തിന്, തിരുവോണത്തിന് , അവിട്ടത്തിന് എന്നടയാളപ്പെടുത്തി. ” അതിന് നീ കുറെ ഓണം കൂടി ഉണ്ണണം ”
” നിന്നെക്കാൾ കുറെ ഓണം ഞാൻ കൂടുതലുണ്ടതാ ” എന്നൊക്കെ സ്വയം ഊറ്റം കൊണ്ടു .
” അച്ഛനിങ്ങു വരട്ടെ, ഇന്നു നിനക്കോണമാ ” എന്നു പറഞ്ഞ്
കുട്ടികളെ വിരട്ടി .
കുഗ്രാമങ്ങളെ ” ഓണം കേറാ മൂല ” എന്ന് വിശേഷിപ്പിച്ചു. ഇതിനിടയിലെപ്പൊഴൊക്കെയോ
ഓണമെന്ന സങ്കല്പത്തെ ,
അതിനു പിന്നിലുള്ള ഐതിഹ്യത്തെ ഒക്കെ
അവനവന്റെ കാഴ്ചപ്പാടിൽ വളച്ചൊടിച്ചു പരിഹസിച്ചു ചിരിച്ചു.

ആധികൾ, വ്യാധികൾ ഒന്നുമില്ലാത്ത കാലത്തെപ്പറ്റി നാം പാടി നടന്നപ്പോൾ ഒരിത്തിരിക്കുഞ്ഞൻ വന്ന് ആഘോഷങ്ങൾക്കും നമുക്കുമിടയിൽ വ്യാധി കൊണ്ടൊരു വരയിട്ടുകളഞ്ഞു. കൊറോണക്കാലത്തെ ഒരോണക്കാലം നാം പിന്നിട്ടു.
ആഘോഷങ്ങൾ മനസ്സിലും ആവാമെന്ന് നമ്മെപ്പഠിപ്പിച്ച കാലം.
ഇല്ലായ്മക്കാരന്റെ ഓണത്തെ ഇല്ലോളമെങ്കിലും തിരിച്ചറിഞ്ഞ കാലം..

കാലചക്രം കറങ്ങിക്കറങ്ങി ഒരു വേള പഴയ കാലത്തിലെത്തി നിൽക്കുന്ന പോലെ. ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ലെന്ന് നമ്മുടെ പൂർവ്വികർ തിരിച്ചറിഞ്ഞിരുന്നു.
രാവിലെ കുളിപ്പിച്ച് നെറ്റിയിൽ മഞ്ഞൾ കൊണ്ട് ഗോപിക്കുറി ചാർത്തിച്ച് ഇഞ്ചിയില ,പയറില , ഉപ്പുമാങ്ങ, മഞ്ഞൾ, അരി വറുത്തത് , ശർക്കര ഇവയെല്ലാം ചേർത്ത് പശുക്കൾക്ക് , അരിമാവിൽ കൈപ്പത്തി മുക്കി നിരകളിൽ പതിപ്പിച്ച് ഗൗളികൾക്ക് , സന്ധ്യയായാൽ മഞ്ഞളും ചുണ്ണാമ്പും ചേർത്ത് ഉരുള ഉരുട്ടി നാക്കിലയിൽ വച്ച് ദീപം കൊളുത്തി, അതു കൂടാതെ ഒരു പന്തം കൊളുത്തി എച്ചിൽക്കുഴിയിലും വച്ച്
ഉറുമ്പുകൾക്ക് , എല്ലാം ഓണമൂട്ടിയിരുന്നു എന്റെ മുത്തശ്ശിമാർ .

കാലദേശഭേദങ്ങളനുസരിച്ച് ഇവയ്ക്കു മാറ്റമുണ്ടാവാം. എന്നാലും ഇക്കുറി നമുക്ക് ഇതൊക്കെ ഒന്ന് ആവർത്തിച്ചു കൂടേ ? പക്ഷിമൃഗാദികൾക്ക് മനുഷ്യരെ ഭയമാണ്. അതിനാൽ അവർ അകലം പാലിച്ചു കൊള്ളും. നാം വ്യാകുലപ്പെടേണ്ടതില്ല.

നമുക്കു ലഭിച്ച ഓണക്കാല സമൃദ്ധികളെ ആർക്കും കവർന്നു തീർക്കാനാവില്ല. കടലെടുപ്പുകളെ , കാറ്റെതിർപ്പുകളെ , പ്രളയഭയത്തെ, ഒക്കെ അതിജീവിച്ച നമ്മൾ നഷ്ടമായതിന്റെ പതിന്മടങ്ങ്‌ ശോഭയുള്ള
ആഘോഷനാളുകളിലേക്ക് തിരിച്ചു വരിക തന്നെ ചെയ്യും അതുവരെ മനസ്സുകൊണ്ടടുക്കാം മനസ്സു കൊണ്ടാഘോഷിയ്ക്കാം. കൊറോണ വന്നതിൽ പിന്നെ രണ്ടാമത്തെ ഓണം എന്ന് നമ്മൾ വ്യാധിയോടു പോലും ഓണത്തെ ചേർത്തു വയ്ക്കും. കൊറോണ പോയതിൽ പിന്നെ ആദ്യത്തെ ഓണം – അതും വരാതിരിക്കില്ല. ഓർക്കണം എന്നതിന്റെ തുടക്കവും ഒടുക്കവും ചേർന്നതാണ് ഓണം. ഓർത്തിരിയ്ക്കാനും
കാത്തിരിയ്ക്കാനും ഒരോണമുണ്ടല്ലോ നമുക്ക് . ലോകമെമ്പാടുമുള്ള മലയാളം യു.കെ.യുടെ വായനക്കാർക്ക്
മനസ്സിൽ തൊട്ടു നേരുന്നു ഓണാശംസകൾ !

ശിവജ കെ.നായർ.

ചങ്ങനാശ്ശേരി കുന്നുംപുറം സ്വദേശിയാണ് , കുന്നന്താനം എൻ എസ്സ് എസ്സ് സ്കൂൾ അധ്യാപിക.
ആകാശവാണിയിൽ കഥ,കവിത എന്നിവ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

[email protected]

മേലേകളത്തിൽ കൃഷ്ണദാസ്

അത്തം കറുത്തൊരു കുറത്തിയെപ്പോലെ മുറ്റത്ത് വന്നു പെയ്തു
മുഷിഞ്ഞ ചേലകൾ കുടിച്ചൊരുപ്പുനീരൊക്കയും അലക്കി വെളുപ്പിച്ചു
കലങ്ങിയൊഴുകിയെൻ പൂക്കളം മുറ്റം നിറയെ
കുറത്തിനെഞ്ചം പൊട്ടും പോൽ പെരുമ്പറയിടി വെട്ടി
വാഴക്കയ്യുകൾ വെള്ളം നീട്ടിതുപ്പി തൊടിയിൽ കുറത്തിതൻ താമ്പൂലച്ചാർ പോലെ
ചിരിച്ച ജമന്തിയും മന്ദാരവും കല്യാണപ്പെണ്ണിനെ പോൽ കൈകോർത്ത് കരഞ്ഞ് പിരിഞ്ഞു
കാക്ക കാത്തിരുന്ന
കാച്ചിയ പപ്പടച്ചൂര് കാറ്റിലുലഞ്ഞു
പൂച്ചയിലയിട്ടു കൈനക്കി രുചിയോർത്തു
ഇറയത്തു വന്നാർത്തു കോഴികൾ
നനഞ്ഞങ്കവാലാൽ ആലിംഗനബദ്ധരായ്
അത്തം കറുത്തോണ്ടോണം വെളുക്കൂന്ന് മണ്ണാത്തിക്കിളി നീട്ടിക്കുഴുകി
എന്റെയോണങ്ങൾ വെളുത്തിടാൻ പെയ്യുന്നു കുറത്തികൾ കറുകറെ
കണ്ണീർ ചാലിച്ച്

മേലേകളത്തിൽ കൃഷ്ണദാസ്

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്ക് പോത്തനൂർ സ്വദേശി. കേരള ജയിൽ വകുപ്പിൽ ജോലി ചെയ്തു വരുന്നു. പ്രദേശികമായിട്ടുള്ള കലാ സാംസ്കാരിക നാടക പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ നവ മാധ്യമങ്ങളിൽ കവിതകൾ എഴുതുന്നു. ഹാർട്ട് ഫുൾനെസ്സ് യോഗ മെഡിറ്റേഷൻ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ്. മലയാള ഭാഷയുടെ ആചരണത്തോടനുബന്ധിച്ച് കണ്ണൂരിൽ ഡിപ്പാർട്ട്മെന്റ് നടത്തിയ സെമിനാറിൽ പ്രബന്ധ മൽസര വിഭാഗത്തിൽ വിജയിയായിട്ടുണ്ട്
Mob 9400683458

ഷിബു മാത്യൂ.
യുകെ മലയാളിയായ രാജേഷ് ജോസഫിന്റെ മനസ്സില്‍ വന്ന ചിന്തകളാണ് 360 ഡിഗ്രി ചിന്തകള്‍. 360 ഡിഗ്രി ഒരു വൃത്തത്തെ സൂചിപ്പിക്കുന്നു. ജീവിതമാകുന്ന ഈ വൃത്തത്തെ ഈ മഹാമാരിയുടെ കാലത്ത് അനുദിന ചിന്തകളിലൂടെ മനസ്സിനെ ഉണര്‍ത്തുക എന്നതായിരുന്നു 360 ഡിഗ്രി ചിന്തകള്‍ എന്ന ആശയത്തിന്റെ ലക്ഷ്യം. 360 ഡിഗ്രി ചിന്തകള്‍ 360 ദിവസം ഇന്ന് പൂര്‍ത്തിയാക്കി. ഇനി പുതിയ ചിന്തകള്‍ക്ക് സ്ഥാനമില്ല എന്ന് അര്‍ത്ഥമില്ല. പക്ഷേ, 360 ചിന്തകള്‍ മലയാളി മനസ്സുകള്‍ക്ക് എന്ത് മാറ്റം വരുത്തി?? അതാണ് വിഷയം. മലയാളികളുടെ ചിന്താഗതിക്കു മാറ്റം വരണം.. ആയിരിക്കുന്ന രാജ്യത്തോട് കൂറ് വേണം. കൂറില്ലാത്തവരാണ് മലയാളികള്‍ എല്ലാവരും എന്നും അര്‍ത്ഥമില്ല.

360 ചിന്തകള്‍ 360 ദിവസവും ക്രിത്യതയോടെ കൊണ്ടു പോകുമോ എന്നതായിരുന്നു രാജേഷിന്റെ പ്രധാന വിഷയം. അത് സാധിക്കാനുതകുന്ന ചിന്തകളാണ് 360 ഡിഗ്രിയില്‍ ദിവസവും പ്രതിഫലിച്ചിരുന്നത്.
360 ഡിഗ്രി ചിന്തകള്‍ നല്‍കിയ വലിയ പാഠമുണ്ട്.
അത് ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ തയ്യാറായാല്‍ നമ്മള്‍ ആയിരിക്കുന്ന രാജ്യത്തോട് നമ്മള്‍ കൂറുള്ളവരായി മാറും.

360 ഡിഗ്രി എന്റെയും നിങ്ങളുടെയും ജീവിത ചിന്തകളാണ്. ഈ യാത്ര നമുക്ക് അനുസ്യൂതം തുടരാം. രാജേഷിന്റെ വാക്കുകളിലേയ്ക്ക്.
താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് അഭിഷേക് ബച്ചൻ. സൂപ്പർ താരം അമിതാഭ് ബച്ചൻ്റെ രണ്ട് മക്കളിൽ ഒരാൾ. ഒരുകാലത്ത് ബോളിവുഡ് സിനിമാലോകം അടക്കിവാണിരുന്ന സൂപ്പർതാരത്തിൻ്റെ മകനായിരുന്നു എങ്കിലും അഭിഷേകിന് അച്ഛനെ പോലെ വലിയ ഒരു താരമാകാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. എങ്കിലും ബോളിവുഡിൽ ഇന്ന് ഉള്ളതിൽ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് താരം. ഓരോ സിനിമയ്ക്കും കോടികളാണ് ഇദ്ദേഹം വാങ്ങുന്ന പ്രതിഫലം. മാത്രവുമല്ല ഭാര്യ ഐശ്വര്യ റായിയും സിനിമയിൽ വളരെ സജീവമാണ്.

2014 വർഷത്തിൽ താരം ഒരു പടുകൂറ്റൻ ബംഗ്ലാവ് സ്വന്തമാക്കിയിരുന്നു. മുംബൈയിലായിരുന്നു ഈ ബംഗ്ലാവ് താരം സ്വന്തമാക്കിയത്. നാൽപത്തൊന്ന് കൂടിയായിരുന്നു താരം ഈ ബംഗ്ലാവിന് വേണ്ടി മുടക്കിയത്. മുംബൈയിലെ ഏറ്റവും പോർഷ് ആയിട്ടുള്ള മേഖലയിലായിരുന്നു ഈ ബംഗ്ലാവ് താരം സ്വന്തമാക്കിയത്. രണ്ടേകാൽ ലക്ഷം രൂപയോളം താരം സ്റ്റാമ്പ് ഡ്യൂട്ടി മാത്രം നൽകിയിരുന്നു. 37 നിലകൾ ആയിരുന്നു ഈ ബംഗ്ലാവ്. ഇതിൽ നാലെണ്ണം കാർ പാർക്കിംഗ് വേണ്ടി മാത്രമായിരുന്നു. എന്നാൽ താരം ആ പടുകൂറ്റൻ ബംഗ്ളാവ് ഇപ്പോൾ വിറ്റിരിക്കുവാണ്.

45 കോടി 70 ലക്ഷം രൂപയ്ക്കാണ് താരമിപ്പോൾ ഈ പടു കൂറ്റൻ ബംഗ്ലാവ് വിറ്റത്. മുംബൈയിലെ തന്നെ തൻറെ തറവാട്ടിലേക്ക് മാറി താമസിക്കുവാൻ വേണ്ടിയാണ് അഭിഷേക് ബച്ചൻ ഇപ്പോൾ ഈ വീട് വിറ്റത്. അവിടെയാണ് മാതാപിതാക്കൾ താമസിക്കുന്നത്. അവർക്ക് ശാരീരികമായ അസ്വസ്ഥതകൾ ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇവർക്കെല്ലാവർക്കും കഴിഞ്ഞവർഷം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഉടനെതന്നെ ഭേദമായി എങ്കിലും പിന്നീട് പോസ്റ്റ് കൊവിഡ് പ്രശ്നങ്ങൾ ധാരാളം ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ ഇവർക്കൊപ്പം താമസിക്കുവാൻ വേണ്ടിയാണ് താരം വീട് മാറിയിരിക്കുന്നത് എന്നാണ് സൂചന.

ഇനി ഇവർ മുംബൈയിലെ പഴയ വീട്ടിലേക്ക് മാറ്റേണ്ടിവരും. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ അഭിനയിച്ചുവരികയാണ് ഇപ്പോൾ ഐശ്വര്യ റായി. ചെന്നൈയിലാണ് ഇപ്പോൾ രണ്ടുപേരും ഈ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി താൽക്കാലികമായി താമസിക്കുന്നത്.

ചെറുതുരുത്തിയിൽ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. ശിവരാജന്റെ ഭാര്യ കൃഷ്ണപ്രഭയെ കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിറന്നാൾ ദിനത്തിലാണ് കൃഷ്ണപ്രഭയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷങ്ങൾക്ക് മുൻപ് സഹപാഠികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

എന്നാൽ സ്ത്രീധനം ആവിശ്യപ്പെട്ട് കൃഷ്ണപ്രഭയെ ഭർത്താവും വീട്ടുകാരും ചേർന്ന് പീഡിപ്പിച്ചിരുന്നതായി കൃഷ്ണപ്രഭയുടെ വീട്ടുകാർ ആരോപിക്കുന്നു. കൃഷ്ണപ്രഭയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്ത്രീധന പീഡനത്തെ തുടർന്നാണ് മരണമെന്നും ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരിക്കുകയാണ് കുടുംബം.

3 വര്‍ഷം മുന്‍പാണു ചെറുതുരുത്തി പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകള്‍ കൃഷ്ണപ്രഭയെ ശിവരാജ് വിവാഹം കഴിച്ചത്. സഹപാഠികളായിരുന്ന ഇവരുടേതു പ്രണയവിവാഹമായിരുന്നു. പിറന്നാള്‍ ദിനത്തിലായിരുന്നു കൃഷ്ണപ്രഭ ആത്മഹത്യ ചെയ്തത്്.

മരിക്കുന്നതിന് മുന്‍പു കൃഷ്ണപ്രഭ, അമ്മ രാധയെ ഫോണില്‍ വിളിച്ച് കരഞ്ഞതായും പ്രശ്‌നമുണ്ടെന്ന് അറിയിച്ചതായും വീട്ടില്‍ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ശിവരാജന്റെ അമ്മയുടെ പ്രതികരണം.

 

അഫ്ഗാനിസ്താന്റെ ഭരണം താലിബാന്‍ കൈക്കലാക്കിയിരിക്കെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. രാജ്യത്തെ സുപ്രധാന സൈനിക കേന്ദ്രമായ ബഗ്രം എയര്‍ബേസ് പിടിച്ചെടുത്ത താലിബാന്‍ ഇവിടത്തെ ജയിലും കൈയ്യടക്കി. ഭൂരിഭാഗവും താലിബാന്‍ അംഗങ്ങള്‍ തടവിലുള്ള പുല്‍ ഉ ചര്‍കി എന്ന ജയിലാണ് കഴിഞ്ഞ ദിവസം താലിബാന്‍ കൈയടക്കിയത്. ഇവിടെയുള്ള തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. ഇവരില്‍ ചിലര്‍ ഐഎസ്, അല്‍ ഖ്വയ്ദ അംഗങ്ങളായിരുന്നെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കാബൂളിലെ ഈ ജയിലുള്‍പ്പെടെ അഫ്ഗാനിലെ തടവ് കേന്ദ്രങ്ങളില്‍ കഴിയുന്നവരില്‍ ഒരു വിഭാഗം ഐഎസ് അംഗങ്ങളാണ്. തടവറകളില്‍ നിന്നും തങ്ങളുടെ അംഗങ്ങളെ മോചിപ്പിക്കുന്ന താലിബാന്‍ ഇവരെ എന്തായിക്കും ചെയ്യുക എന്ന ചോദ്യമാണുയരുന്നത്. മലയാളികളായ നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റിയന്‍, മെറിന്‍ ജേക്കബ്, റഫീല തുടങ്ങി നാല് മലയാളി സ്ത്രീകളും അവരുടെ കുട്ടികളും അഫ്ഗാനിലെ ഏതോ ഒരു ജയിലറകളിലുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവര്‍ ഇപ്പോള്‍ മരിച്ചോ ജീവനോടെയുണ്ടോ എന്നു പോലും അറിയില്ല.

ഐഎസ് സംഘട്ടനങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ട ഇവര്‍ 2019 കളിലാണ് അഫ്ഗാന്‍ സൈന്യത്തിന് കീഴടങ്ങുകയും തടവിലാക്കപ്പെടുകയും ചെയ്തത്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിലേക്ക് പോയ നിരവധി സ്ത്രീകള്‍ രാജ്യത്തെ ജയിലറകളിലുണ്ട്. ഐഎസ് സംഘട്ടനങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. 2019 ഓടു കൂടി ഐഎസ് ആധിപത്യം അവസാനിച്ചതോടെയാണ് ഈ സ്ത്രീകള്‍ ജയിലിലായത്. സ്ത്രീകളോട് ഒട്ടും ദയയില്ലാതെ പെരുമാറുന്ന താലിബാന്‍ ഈ സ്ത്രീകളെ എന്തു ചെയ്യുമെന്നതില്‍ വ്യക്തതയില്ല. ഒരു പക്ഷെ ഇവരെ വെടിവെച്ച് കൊല്ലുക, അല്ലെങ്കില്‍ നിര്‍ബന്ധിതമായി വിവാഹം കഴിക്കുക എന്നിവയ്ക്കും സാധ്യതയുണ്ട്. രാജ്യത്തെ മൂന്നു കോടി ജനങ്ങളുടെ സുരക്ഷയില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തടവറകളില്‍ കഴിയുന്ന ആ സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ത്ത ഉയര്‍ന്നു വരാനുള്ള സാധ്യതയുമില്ല.

യുഎസ് സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് താലിബാനും യുഎസും 2020 ല്‍ ധാരണയായ സമാധാന കരാര്‍ പ്രകാരം അഫ്ഗാനിസ്താനില്‍ അല്‍-ഖ്വയ്ദ, ഐഎസ്‌ഐഎസ് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് വീണ്ടും ഉയര്‍ന്നു വരാന്‍ സഹായിക്കില്ല എന്ന് താലിബാന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎസ് സൈനിക പിന്‍മാറ്റത്തിന് അന്തിമ ധാരണയായതും.

ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ അഫ്ഗാനില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ പ്രതിനിധി സൈബുള്ള മുജാഹിദ് ജൂലൈയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ഒരു ഭീകര സംഘടനായി തന്നെ പ്രവര്‍ത്തിക്കുന്ന താലിബാന്‍ അല്‍ ഖ്വയ്ദയെ ദീര്‍ഘകാലം മാറ്റി നിര്‍ത്തുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

കഴിഞ്ഞ മാസം യുഎന്‍ പുറത്തു വിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം അഫ്ഗാനിലെ 15 പ്രവിശ്യകളില്‍ അല്‍ ഖ്വയ്ദയുടെ സ്വാധീനമുണ്ട്. കാണ്ഡഹാറിലുള്‍പ്പെടെ അല്‍ഖ്വയ്ദ താലിബാന്‍ സംരക്ഷണയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മറ്റൊരു വശമെന്തെന്നാല്‍ താലിബാന്റെ അഫ്ഗാന്‍ ഭരണം ആഗോള തലത്തില്‍ ഭീകര സംഘടനകള്‍ക്ക് ഉത്തേജനം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ഐഎസും അല്‍ ഖ്വയ്ദയും വീണ്ടും പൊങ്ങുകയും അഫ്ഗാന്‍ കുരുതിക്കളമാവാനും സാധ്യതയുണ്ട്.

നിമിഷ ഫാത്തിമയ്ക്കും ഒപ്പമുള്ള സ്ത്രീകള്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാനുള്ള സാധ്യതകളും ഇതിനിടയില്‍ അടയുകയുമുണ്ടായി. നാലു യുവതികളും ഇപ്പോഴും തീവ്രമൗലിക വാദികളാണെന്നും രാജ്യത്ത് തിരിച്ചെത്തുന്നത് സുരക്ഷാ ഭീഷണിയാണെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇവരെ നാട്ടിലെത്തിക്കേണ്ട എന്ന നിലപാടാണ് കേന്ദ്രമെടുത്തത്. 2019 ല്‍ പിടിയിലായി രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇവരെ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. മൂന്ന് സ്ത്രീകളെ ചോദ്യം ചെയ്തതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.

വീഡിയോയില്‍ നിമിഷ ഫാത്തിമയുടെയും സോണിയ സെബാസ്റ്റിയനും ഒപ്പം കുട്ടികളുണ്ട്. കൈക്കുഞ്ഞിനെയുമേന്തി നില്‍ക്കുന്ന നിമിഷ ഫാത്തിമയെയാണ് വീഡിയോയില്‍ കാണാനാവുന്നത്. 2016 ലാണ് സോണിയ സെബാസ്റ്റിയന്‍ ഭര്‍ത്താവ് അബ്ദുള്‍ റാഷിദ് അബ്ദുല്ലയ്‌ക്കൊപ്പം ഐഎസില്‍ ചേരാന്‍ അഫ്ഗഗാനിസ്താനിലേക്ക് പോയത്. 2011 ല്‍ ഇരുവരും വിവാഹിതരാവുകയും സോണിയ ഇസ്ലാം മതം സ്വീകരിക്കുകയുമായിരുന്നു. എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഐഎസിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലെ മാസ്റ്റര്‍ മൈന്‍ഡ് ആയിരുന്നു അബ്ദുള്‍ റാഷിദ് അബ്ദുല്ല.

ചോദ്യം ചെയ്യലില്‍ ഐഎസില്‍ ചേര്‍ന്നത് തെറ്റായ തീരുമാനമായെന്ന് സോണിയ പറയുന്നുണ്ട്. തന്റെ മകളോടൊപ്പം തിരിച്ച് നാട്ടില്‍ പോവണമെന്നും ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം താമസിക്കണമെന്നുമാണ് സോണിയ പറയുന്നത്. ‘ എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോവുകയും സംഭവിച്ചതെല്ലാം മറക്കക്കുകയും വേണം. എന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല, ഭര്‍ത്താവിന്റെ കുടുംബം മാത്രമാണുള്ളത്,’ സോണിയ വീഡിയോയില്‍ പറയുന്നു.

തന്റെ ഭര്‍ത്താവിനും ഐഎസ് ചേര്‍ന്നതില്‍ ഖേദമുണ്ടായിരുന്നെന്ന് സോണിയ പറയുന്നു. അഫ്ഗാനിസ്താനിലെ ഖോറാസാനിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇസ്ലാമിക ജീവിതം ആഗ്രഹിച്ച് വന്നിട്ട് സംഭവിച്ചത് മറിച്ചാണെന്ന് സോണിയ വെളിപ്പെടുത്തി. ‘ അവിടെ ഒരു സംവിധാനവുമില്ല. ഒന്നും സംഭവിക്കുന്നില്ല. ആളുകള്‍ മസ്ജിദില്‍ പോവുന്നില്ല. അദ്ദേഹം ( റാഷിദ്) ഇക്കാര്യത്തില്‍ വളരെ ചിട്ടയുള്ളയാളായിരുന്നു. മസ്ജിദിലേക്ക് ഒരിക്കല്‍ പോലും വരാത്ത ധാരാളം ആളുകളുണ്ടായിരുന്നു അവിടെ. പക്ഷെ നേതാക്കള്‍ ഇതില്‍ ഒന്നും ചെയ്തില്ല. മരിക്കുന്നതിനു കുറച്ചു ദിവസം മുമ്പ് വരെ അദ്ദേഹം അദ്ദേഹം വളരെ നിരാശനായിരുന്നു. അദ്ദേഹം ശബ്ദരേഖകള്‍ തയ്യാറാക്കുന്നതും നിര്‍ത്തി. ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. വീട്ടുകാര്യങ്ങള്‍ നോക്കുകയായിരുന്നു,’ സോണിയ പറയുന്നു. എന്നാല്‍ തിരിച്ചു വരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും മരിക്കുന്നതിന് മുമ്പ് എനിക്ക് ലോകം മതിയായി എന്നാണ് ഭര്‍ത്താവ് പറഞ്ഞെതെന്നും സോണിയ ഓര്‍ത്തു.

അതേസമയം ഐഎസില്‍ ചേര്‍ന്നതിലോ നടന്ന സംഭവങ്ങളിലോ ഖേദമോ ആശങ്കയോ നിമിഷയുടെ വാക്കുകളില്‍ ഇല്ലായിരുന്നു. കൈക്കുഞ്ഞിനെയുമേന്തി നിമിഷ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. നാട്ടിലേക്ക് തിരിച്ചു പോവണമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ താന്‍ ആശയക്കുഴപ്പത്തിലാണെന്നാണ് നിമിഷ പറഞ്ഞത്. ഭര്‍ത്താവ് മരിച്ചതിനാല്‍ ഇനി ആരും ആശ്രയിക്കാനില്ല. നാട്ടിലെത്തിയാല്‍ വീട്ടുകാരെ ഞാന്‍ ആശ്രയിക്കില്ല. ഐഎസില്‍ വിധവകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നെന്നും നിമിഷ പറഞ്ഞു. എന്നാല്‍ ഐഎസില്‍ ചേര്‍ന്നത് തെറ്റായെന്ന് തോന്നുന്നില്ലെന്നും തനിക്കവിടെ സന്തോഷകരമായ ജീവിതമായിരുന്നെന്നും നിമിഷ പറയുന്നു.’ഞാന്‍ മമൂദിലായിരുന്നപ്പോല്‍ ഞാന്‍ വളരയേറെ സന്തേഷത്തിലായിരുന്നു. അതിനാല്‍ ഖിലാഫത്ത് തെറ്റായിരുന്നെന്ന് ഞാന്‍ പറയില്ല. ഇപ്പോള്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്താണ് സംഭവിക്കുന്നതെന്നോ സമയമെന്താണെന്ന് പോലും എനിക്കറിയില്ല,’ നിമിഷ പറഞ്ഞു. അമ്മയെ കാണാനാഗ്രഹമുുണ്ടോ എന്ന ചോദ്യത്തിന് അവരാണ് എന്നെ കാണണെന്ന് എപ്പോഴും പറയുന്നതെന്നാണ് നിമിഷ പറഞ്ഞത്.

RECENT POSTS
Copyright © . All rights reserved