കോളജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊഴിലുറപ്പ് ജോലിക്കായി പോയ അമ്മ തിരികെ വന്നു വാതിലിൽ മുട്ടിയപ്പോൾ അടഞ്ഞുകിടക്കുന്ന നിലയിലാണ് കണ്ടത്. തുടർന്ന് കതക് തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് മകൾ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്.
തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ എംഎ അവസാന വർഷ വിദ്യാർഥിനി ആതിര(22) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. കരവാളൂർ പഞ്ചായത്ത് വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകളാണ് ആതിര.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആതിരയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പുനലൂർ പൊലീസ് അറിയിച്ചു. മരണത്തിന് മുൻപ് ആതിര എഴുതിയ കുറിപ്പ് പൊലീസിന് കിട്ടിയെന്നാണ് വിവരം.
അശ്ലീലചിത്ര നിർമ്മാണവുമായി ബന്ധപെട്ട കേസിൽ അറസ്റ്റിലാകുകയും തുടർന്ന് ജാമ്യത്തിലിറങ്ങുകയും ചെയ്ത ബോളിവുഡ് താരം ഗെഹന വസിഷ്ട് പൂർണ നഗ്ന്നയായി ഇൻസ്റ്റാഗ്രാം ലൈവിൽ. അശ്ലീല ചിത്രനിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധമായാണ് ഇൻസ്റ്റാഗ്രാം ലൈവിൽ പൂർണ നഗ്ന്നയായി താരം പ്രത്യക്ഷപ്പെട്ടത്. ഇത് പോൺ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും ലൈവിൽ ഗെഹന വസിഷ്ട് ചോദിക്കുന്നു.
ഇറോട്ടിക് ചിത്രങ്ങളും പോൺ ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം കാണിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു ലൈവ് വന്നതെന്നും. താൻ ഇപ്പോൾ പൂർണ നഗ്ന്നയായിട്ടാണ് കിടക്കുന്നതെന്നും എന്നാൽ നിങ്ങൾ ഇത് പോൺ ആണെന്ന് പറയില്ലെന്നും ഗെഹന വസിഷ്ട് പറയുന്നു. വസ്ത്രം ധരിച്ചാൽ ചിലയാളുകൾ പോൺ ആണെന്ന് പറയുമെന്നും ഗെഹന പറഞ്ഞു.
നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലായ ശില്പാഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര നിർമിച്ച ചിത്രങ്ങളിൽ താൻ അഭിനയിച്ചട്ടുണ്ടെന്നും എന്നാൽ അതൊന്നും അശ്ലീല ചിത്രങ്ങൾ ആയിരുന്നില്ലെന്നും ഗെഹന പറയുന്നു. രാജ് കുന്ദ്രയ്‌ക്കെതിരെ മൊഴി നൽകാൻ പോലീസ് പണം ഓഫർ ചെയ്തതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ വർഷം ജനുവരിയിലാണ് നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഗെഹന വസിഷ്ട് അറസ്റ്റിലായത്.
സ്ത്രീയെ നടുറോഡിൽ വെച്ച് മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥൻ. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. വാഹനം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സ്ത്രീക്ക് പോലീസുകാരന്റെ മർദ്ദനമേറ്റത്. ഐആർ ബറ്റാലിയൻ പോലീസ് ഉദ്യോഗസ്ഥനായ അമൽ രാജാണ് മർദ്ദിച്ചത്.
മർദ്ദനമേറ്റ് സ്ത്രീ നടുറോഡിൽ വീഴുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന യുവാവിനും മർദ്ദനമേറ്റിട്ടുണ്ട്. അമൽരാജിനെതിരെ കാളിയാൻ പോലീസ് കേസെടുത്തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യുവതിയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക(24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവികുളം സബ്ജയിലിലെ വാർഡനാണ് അർജുൻ. ദേവിക നെടുങ്കണ്ടം എംഇഎസ് കോളജിൽ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ്.
രാത്രി ശുചിമുറിയിൽ പോയ ഭാര്യ തിരികെയെത്താൻ വൈകിയപ്പോൾ നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് അർജുൻ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്നര വയസ്സുള്ള ആര്യൻ ഏക മകനാണ്. സംസ്‌കാരം നടത്തി.
കട്ടപ്പന ഡിവൈഎസ്പി നിഷാദ്, നെടുങ്കണ്ടം സിഐ ബി.എസ് ബിനു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കളുടെ ആരോപിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തുകയും വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
സന്യാസിയോട സ്വദേശിനിയാണ് ദേവിക. മുറിക്കുള്ളിൽ തകർന്ന നിലയിൽ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി പറഞ്ഞു.
മധ്യപ്രദേശിൽ പ്രളയം നാശം വിതച്ച സ്ഥലം സന്ദർശിക്കാനെത്തിയ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ ജനങ്ങളുടെ വൻപ്രതിഷേധം. മന്ത്രിയെ വഴിയിൽ തടഞ്ഞ ജനക്കൂട്ടം കരിങ്കൊടി കാണിച്ചു. ഒപ്പം ചെളി വാരി എറിയുകയും ചെയ്തു. പൊലീസ് ഏറെ കഷ്ടപ്പെട്ടാണ് പ്രതിഷേധം തണുപ്പിച്ചത്.
കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തെയും നാട്ടുകാർ തടഞ്ഞു.പ്രളയത്തിൽ ഷിയോപൂർ മേഖലയിൽ മാത്രം ആറുപേരാണ് മരിച്ചത്. കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് കേന്ദ്രമന്ത്രിക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചത്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ എട്ട് ജില്ലകളിലാണ് പ്രളയം നാശം വിതച്ചത്.
@nstomar had to face massive protests by locals in flood hit Sheopur,they blocked the passage threw black flags, broom and mud on his motorcade protestors also tried to push and shove Tomar, while he was walking through crowded streets @manishndtv @vinodkapri @GargiRawat pic.twitter.com/lhnfPMsKP8
— Anurag Dwary (@Anurag_Dwary) August 7, 2021
സിനിമാ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ നടൻ മമ്മൂട്ടിക്ക് ആശംസയുമായി ഹൈബി ഈഡൻ എം പി. ലോക സിനിമ മേഖലയ്ക്ക് മലയാളം സമ്മാനിച്ച ഏറ്റവും വലിയ പ്രതിഭയാണ് മമ്മുട്ടിയെന്ന് ഹൈബി ഫേസ്ബുക്കിൽ കുറിച്ചു. ഒരു കലാകാരൻ എന്നതിലുപരി തികഞ്ഞ മനുഷ്യ സ്നേഹി കൂടിയാണ് അദ്ദേഹം. 2013 ൽ സൗഖ്യം മെഡിക്കൽ ക്യാമ്പ് ആരംഭിക്കുമ്പോൾ മുഖ്യാതിഥി ആയി എത്തിയത് മുതൽ കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവ് രോഗികൾക്കായുള്ള മരുന്ന് വിതരണത്തിന്റെ ഭാഗമായത് വരെ ഒരു ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹം നൽകിയ പിന്തുണ കുറച്ചൊന്നുമല്ല.
വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളിലാണ് ഞങ്ങളുള്ളതെങ്കിലും എനിക്ക് പൊതു പ്രവർത്തന മേഖലയിൽ അദ്ദേഹം നൽകിയ പ്രോത്സാഹനങ്ങൾ അവിസ്മരണീയമാണ്. ഇനിയും ഇനിയും ഒരുപാട് വർഷങ്ങൾ നമ്മുടെ അഭിമാനമായി നിലകൊള്ളാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും ഹൈബി പറഞ്ഞു.
കെ എസ് യു ജില്ലാ പ്രസിഡന്റായിരിക്കെ ഉണ്ടായ അനുഭവവും ഹൈബി ഈഡൻ പങ്കുവെക്കുന്നു. കുറിപ്പ് ഇങ്ങനെ- കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്ന സമയത്ത് സഹോദരിയ്ക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി ജോലി ലഭിച്ചു. ആദ്യ പോസ്റ്റിംഗ് ബാംഗ്ലൂരിൽ. നാട്ടിലേക്കൊരു സ്ഥലം മാറ്റം വേണം. പലവഴി നോക്കി നടന്നില്ല. അപ്പോഴാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ ആയ മമ്മുക്കയെ കുറിച്ചോർക്കുന്നത്. ഉടനെ സിനിമ നിർമ്മാതാവ് ആന്റോ ജോസഫിനെ വിളിച്ച് മമ്മുക്കയുടെ ഒരു അപ്പോയ്ന്റ്മെന്റ് തരപ്പെടുത്തി. അന്ന് എന്റെ കൂടപ്പിറപ്പായ കവസാക്കി ബൈക്കുമെടുത്ത് മമ്മുക്കയുടെ വീട്ടിലേക്ക് കുതിച്ചു. നല്ല മഴയായിരുന്നു. ഷർട്ടും മുണ്ടുമെല്ലാം നനഞ്ഞു കുതിർന്ന് മമ്മുക്കയുടെ വീടിന്റെ കാർപോർച്ചിൽ ശങ്കിച്ചു നിന്നു. ഈ കോലത്തിൽ കേറണോ?
തന്നെ കണ്ടയുടനെ മമ്മുക്ക വലിയ വാത്സല്യത്തോടെ വീട്ടിൽ കയറ്റിയിരുത്തി ഒരു ഗ്ലാസ് കട്ടൻ ചായ തന്നിട്ട് പറഞ്ഞു. “നിനക്ക് ഈ വീട്ടിൽ എപ്പോഴും കയറി വരാനുള്ള അവകാശമുണ്ട്.. നീ എന്റെ ഈഡന്റെ മകനാണ് “. എറണാകുളം ലോ കോളേജിലെ പഴയ സഹപാഠിയുടെ മകനെ അദ്ദേഹം സ്വീകരിച്ച രീതി ഏറെ കൗതുകകരമായിരുന്നു. അന്നേ വരെ മനസിൽ കണ്ടിരുന്ന കാർക്കശ്യക്കാരനായ മമ്മുട്ടി അലിഞ്ഞില്ലാതെ പോയി. അദ്ദേഹത്തെ അടുത്തറിഞ്ഞ എല്ലാവർക്കും ഇത് തന്നെയായിരിക്കും പറയാനുള്ളത്. ഉടൻ തന്നെ ഫോണെടുത്ത് സൗത്ത് ബാങ്കിൽ വിളിച്ചു കാര്യം പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞു തീരുമാനമായില്ല. ഒരിക്കൽ കൂടി അദ്ദേഹത്തെ കണ്ടു. അടുത്ത തവണ അദ്ദേഹം ബാങ്ക് അധികൃതരോട് സംസാരിച്ചത് കൂടുതൽ കടുപ്പത്തിലായിരുന്നു. ഈ സ്ഥലം മാറ്റം ശരിയായില്ലെങ്കിൽ ബാങ്കിന്റെ പരസ്യത്തിൽ താൻ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സ്ഥലം മാറ്റം ശരിയായി. സഹോദരി നാട്ടിലെത്തി. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവർക്കും ഇത്തരം കഥകൾ പറയാനുണ്ടാകും.
ഡൽഹിയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടയിലാണ്, മലയാള സിനിമയ്ക്ക് മമ്മുക്കയെ ലഭിച്ചിട്ട് 50 വർഷം തികഞ്ഞു എന്നറിയുന്നത്. ലോക സിനിമ മേഖലയ്ക്ക് മലയാളം സമ്മാനിച്ച ഏറ്റവും വലിയ പ്രതിഭയാണ് മമ്മുട്ടി. ഒരു കലാകാരൻ എന്നതിലുപരി തികഞ്ഞ മനുഷ്യ സ്നേഹി കൂടിയാണ് അദ്ദേഹം. 2013 ൽ സൗഖ്യം മെഡിക്കൽ ക്യാമ്പ് ആരംഭിക്കുമ്പോൾ മുഖ്യാതിഥി ആയി എത്തിയത് മുതൽ കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവ് രോഗികൾക്കായുള്ള മരുന്ന് വിതരണത്തിന്റെ ഭാഗമായത് വരെ ഒരു ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹം നൽകിയ പിന്തുണ കുറച്ചൊന്നുമല്ല.
വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളിലാണ് ഞങ്ങളുള്ളതെങ്കിലും എനിക്ക് പൊതു പ്രവർത്തന മേഖലയിൽ അദ്ദേഹം നൽകിയ പ്രോത്സാഹനങ്ങൾ അവിസ്മരണീയമാണ്. ഇനിയും ഇനിയും ഒരുപാട് വർഷങ്ങൾ നമ്മുടെ അഭിമാനമായി നിലകൊള്ളാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
നഗരമധ്യത്തിൽ ഹരിതാപവും പച്ചപ്പും തേടിയുള്ള യാത്ര അവസാനിച്ചത് ഇങ്ങനെ ? ആശയം നല്ലതായിരുന്നു പക്ഷേ പണിഞ്ഞ് വന്നപ്പോഴേക്കും ആദ്യദിനം തന്നെ പൂട്ടേണ്ടി വന്നു. 20 കോടിയോളം രൂപ മുടക്കി നഗരത്തിന് നടുവിൽ കൃത്രിമ കുന്ന് ഉണ്ടാക്കാനുള്ള ശ്രമമാണ് രൂപകൽപ്പനയിലെ പോരായ്മ കൊണ്ട് പരിഹാസം ഏറ്റുവാങ്ങുന്നത്. ലണ്ടനിലെ ഓക്സ്ഫോർഡ് സ്ട്രീറ്റിൽ പണി തീർത്ത ഒരു പൊതുഉല്ലാസകേന്ദ്രത്തിനാണ് ഈ ഗതികേട്.
വലിയ പ്രതീക്ഷയോടെ ആരംഭിക്കുന്ന പദ്ധതികളിൽ പലതും കൃത്യമായ പ്ലാനിങ് ഇല്ലാത്തതുമൂലം പൂട്ടിപ്പോകുന്നത് നമ്മുടെ നാട്ടിൽ പതിവാണ്. എന്നാൽ മറ്റു വികസിത രാജ്യങ്ങളിലും ഇങ്ങനെ സംഭവിക്കാറുണ്ട്. ലണ്ടനിലെ ഓക്സ്ഫോർഡ് സ്ട്രീറ്റിൽ പണി തീർത്ത ഒരു പൊതുഉല്ലാസകേന്ദ്രത്തിനും ഉണ്ടായത്. നഗരത്തിൽ അത്യാവശ്യം പച്ചപ്പും ഹരിതാഭയും നിറയ്ക്കുക എന്നതായിരുന്നു പണിയുമ്പോൾ ഉദ്ദേശ്യം. പക്ഷേ പണികഴിഞ്ഞു തുറന്നു സന്ദർശകർക്കായി കൊടുത്തപ്പോൾ പച്ചപ്പ് മൂടിയ പ്രദേശത്തിനു പകരം ഉണങ്ങിയ നിലയിലുള്ള ഒരു കുന്നാണ് ഉണ്ടായിരുന്നത്. അങ്ങനെ പ്രതിഷേധം മൂലം തുറന്ന് രണ്ടു ദിവസത്തിനുള്ളിൽ തന്നെ പൂട്ടേണ്ട അവസ്ഥയിൽ എത്തുകയായിരുന്നു.
നഗരത്തിൽ അത്യാവശ്യം പച്ചപ്പും ഹരിതാഭയും നിറയ്ക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പക്ഷേ പണികഴിഞ്ഞു തുറന്നപ്പോഴേക്കും പച്ചപ്പ് മൂടിയ പ്രദേശത്തിനു പകരം ഉണങ്ങിയ നിലയിലുള്ള ഒരു കുന്നാണ് കാണാനായത്.സമീപമുള്ള ഹൈഡ് പാർക്ക് എന്നിവ വ്യത്യസ്തമായ രീതിയിൽ കണ്ടനുഭവിക്കാൻ അവസരമൊരുക്കുക എന്നതും പദ്ധതിയുടെ ഭാഗമായിരുന്നു. 25 മീറ്റർ ഉയരത്തിൽ താത്കാലികമായ കൃത്രിമ കുന്നും നിർമിച്ചു.
പക്ഷേ ആവശ്യത്തിനുള്ള ഉയരം കുന്നിന് ഇല്ലാത്തതിനാൽ ഹൈഡ് പാർക്ക് കാണാൻപോലും സഞ്ചാരികൾക്ക് സാധിച്ചില്ല. പകരം നഗരത്തിലെ ചവറ്റുകൂനകളാണ് കൃത്യമായി ദൃശ്യമായത്. നഗരത്തിലെ തിരക്കിന് നടുവിൽ പച്ചപ്പുനിറഞ്ഞ മനോഹരമായ പ്രദേശം പ്രതീക്ഷിച്ച് എത്തിയവർ ഇതോടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം അറിയിച്ചു തുടങ്ങി. ഇതോടെ പദ്ധതിക്ക് താഴുവീണു.
2 മില്യൻ പൗണ്ടാണ് (20 കോടി രൂപ) കൃത്രിമ കുന്നിന്റെ നിർമാണത്തിനായി ചെലവാക്കിയത്. നിർമ്മാണസമയത്ത് കാലാവസ്ഥ പ്രതികൂലമായതിനാലാണ് ഇലച്ചെടികൾ നിറഞ്ഞ ടർഫ് ഉണങ്ങി തവിട്ടുനിറത്തിൽ കാണപ്പെട്ടത് എന്നാണ് അധികൃതരുടെ വിശദീകരണം. മാർബിൾ ആർച്ചിനേക്കാൾ ഉയരത്തിൽ കുന്നു നിർമിച്ചാൽ അത് കെട്ടിടത്തിന് ദോഷം ചെയ്യുമോ എന്ന് ഭയന്നാണ് ഉയരം കുറച്ചത്. സന്ദർശകർക്കായി കഫേ, എക്സിബിഷൻ സ്പേസ് എന്നിവ പദ്ധതിയിട്ടിരുന്നെങ്കിലും ഉദ്ഘാടന ദിവസം ആയപ്പോഴേക്കും പണി പൂർത്തിയാകാത്തതും തിരിച്ചടിയായി. ഇവിടം സന്ദർശിക്കാനായി ബുക്ക് ചെയ്തവർക്കെല്ലാം പണം തിരികെ നൽകിയിട്ടുണ്ട്. അല്പംകൂടി സമയമെടുത്ത് സന്ദർശകരുടെ പരാതികൾ പരിഹരിച്ച് ഉദ്ദേശിച്ച രീതിയിൽ തന്നെ ഭംഗിയായി കുന്ന് ഒരുക്കിയെടുക്കാനാണ് അധികൃതരുടെ പദ്ധതി.
I don't live in London. Is this a joke or have the Tories really built a 2 million quid slag heap by Marble Arch while children go to bed hungry and people sleep on the streets? https://t.co/qoat7v2B2X
— Undercover Elephant💙 🐘✊🌱 (@MrsNoone47) July 27, 2021
ചലച്ചിത്ര താരങ്ങളായ മമ്മുട്ടിക്കും,രമേശ് പിഷാരടിക്കുമെതിരെ പോലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെ തുടർന്നാണ് എലത്തൂർ പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയിൽ ഉദ്‌ഘാടനത്തിനെത്തി ആൾകൂട്ടം സൃഷ്ടിച്ചതിന് ആണ് കേസെടുത്തത്. ഉദ്‌ഘാടനത്തിന് ശേഷം താരങ്ങൾ ആശുപത്രിയുടെ ഇന്റർസീവ് കെയർ ബ്ലോക്കിൽ സന്ദർശനം നടത്തിയതും കോവിഡ് പ്രോട്ടോകോൾ ലംഘനമാണെന്നും പോലീസ് പറഞ്ഞു. താരങ്ങൾക്ക് ചുറ്റുമായി നിരവധിയാളുകൾ കൂട്ടം കൂടി നിൽക്കാൻ ഇത് കാരണമായെന്നും പോലീസ് ചൂണ്ടിക്കാട്ടി.
മൂന്നൂറിലധീകം പേരാണ് താരങ്ങൾ എത്തിയതിനാൽ കൂട്ടംകൂടി നിന്നത്. മമ്മുട്ടി,പിഷാരഡി എന്നിവരെകൂടാതെ സിനിമ നിർമ്മാതാവ് ആന്റോ ജോസഫിനെതിരെയും, ആശുപത്രി അധികൃതർക്കെതിരെയും പോലീസ് കേസെടുത്തു.
ഒളിമ്പിക്സിന്റെ അവസാന ദിനമായ ഓഗസ്റ്റ് 8ന് ടോക്കിയോയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ടോക്കിയോയിലും പസഫിക് സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഭാഗങ്ങളിലുമാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 കി.മീ വേഗതയിലാവും കാറ്റ് എന്നാണ് കാലാവസ്ഥാ പ്രവചനം.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങുകള്‍ തടസപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ജപ്പാന്‍ പ്രാദേശിക സമയം രാത്രി എട്ട് മണിക്കാണ് സമാപന ചടങ്ങുകള്‍ ആരംഭിക്കുന്നത്.
വോളിബോള്‍, വാട്ടര്‍ പോളോ, ബോക്സിംഗ്, ഹാന്‍ഡ് ബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നീ മത്സരങ്ങളും അവസാന ദിനം നടക്കേണ്ടതുണ്ട്.
മഴവിൽ മനോരമയിലെ തട്ടീം മുട്ടീം പരമ്പരയിൽ കെപിസി ലളിതയും അഭിനയിക്കുന്നുണ്ട്, എന്നാൽ കുറച്ച് ദിവസങ്ങളായി താരം പരമ്പരയിൽ വരുന്നില്ലായിരുന്നു, ഇപ്പോൾ കെപിസി ലളിതയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആകുന്നത്. മഞ്ജുപിള്ളയാണ് ചിത്രം പങ്കുവെച്ചത്. ‘അമ്മ തിരിച്ചു വന്നു എന്ന് പറഞ്ഞാണ് മഞ്ജു പിള്ള ചിത്രം പങ്കുവെച്ചത്, എന്നാൽ ചിത്രത്തിൽ ക്ഷീണിച്ച മുഖവുമായിട്ടാണ് കെപിസി ലളിത എത്തിയിരിക്കുന്നത്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയിരിക്കുന്നത്, ഇതെന്ത് പറ്റി താരത്തിന് അസുഖം വല്ലതും പിടിപെട്ടായിരുന്നോ, സുഖമില്ലേ തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് വരുന്നത്. എന്നാൽ ഇതിന് മറുപടിയുമായി ആരും ഇതുവരെ എത്തിയിട്ടില്ല, സുഖമില്ലാത്തത് കാരണമാണ് കെപിസി ലളിത പരമ്പരയിൽ എത്താഞ്ഞത് എന്നും ചർച്ച നടക്കുന്നുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട താരമായ കെപിസി ലളിത ഹാസ്യ വേഷങ്ങൾ ആണെങ്കിലും സീരിയസ് വേഷങ്ങൾ ആണെങ്കിലും ഒരുപോലെ തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച താരം കൂടിയാണ് ലളിത ചേച്ചി. ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനി സ്‌ക്രീനിൽ കൂടിയും താരം സജീവമായി തന്നെ അഭിനയ ലോകത്ത് നിൽക്കുന്നുണ്ട്. 1947 മാർച്ച് 10 ന് കെ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ആറന്മുളയിലാണു മഹേശ്വരിയമ്മ എന്ന കെ പി എ സി ലളിത ജനിച്ചത്. പിതാവിൻ്റെ നാടായ കായംകുളത്തിനടുത്തുള്ള രാമപുരത്താണു കുട്ടിക്കാലം ചെലവഴിച്ചത്. കുട്ടിക്കാലത്ത് കലാമണ്ഡലം ഗംഗാധരനില്‍ നിന്നും നൃത്തം പഠിച്ചു. ചെറുപ്പത്തില്‍തന്നെ നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്നു. ‘ഗീത’ എന്ന നാടകസംഘത്തിൻ്റെ ‘ബലി’ ആയിരുന്നു ആദ്യനാടകം. പിന്നീട് ലളിത എന്ന പേരു സ്വീകരിച്ച് കായംകുളം കെ പി എ സിയില്‍ ചേര്‍ന്നു. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയപ്പോള്‍ പേരിനൊപ്പം കെ പി എ സി എന്നുകൂടി ചേര്‍ത്ത്, കെ പി എ സി ലളിത എന്നറിയപ്പെട്ടു. പിന്നീട് അരനൂറ്റാണ്ടിലേറെയായി മലയാളസിനിമയുറ്റെ ഭാഗമായി പ്രവർത്തിക്കുന്നു.
2016ൽ കേരള സംഗീത നാടക അക്കാഡമിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1978 ല്‍ പ്രശസ്ത സംവിധായകന്‍ ഭരതനെ വിവാഹം കഴിച്ചു. ശ്രിക്കുട്ടി, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍. അഭിനയത്തികവിനോടൊപ്പം വ്യത്യസ്ത്ഥമായ ശബ്ദവും ഈ നടിയെ ശ്രദ്ധേയയാക്കി. ഒരു സീനില്‍പ്പോലും മുഖം കാണിക്കാതെ, കേവലം ശബ്ദാഭിനയം കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണൻ്റെ മതിലുകള്‍ എന്ന ചിത്രത്തില്‍ ഈ അഭിനേത്രി വിസ്മയം സൃഷ്ടിച്ചു. 1998 ൽ ഭർത്താവിൻ്റെ നിര്യാണത്തെത്തുടർന്ന് സിനിമയിൽ നിന്നും കുറെക്കാലം വിട്ടുനിന്ന ലളിത പിന്നീട് സത്യൻ അന്തിക്കാടിൻ്റെ വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണു സിനിമയിലേക്ക് തിരികെയെത്തിയത്. അമരത്തിലേയും (1991) ശാന്തത്തിലേയും (2000) അഭിനയത്തിന് ദേശീയപുരസ്കാരം ഈ നടിയെത്തേടിയെത്തി. നിരവധിതവണ സംസ്ഥാന ബഹുമതികളും ലഭിച്ചിട്ടുണ്ട്.