Latest News

കനത്ത മഴയിൽ സംസ്​ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ നാശം. കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ മൂന്നുപേർ മരിച്ചു. 10 പേരെ കാണാതായി. മൂന്നുവീടുകൾ ഒലിച്ചു പോയി.

പ്ലാപ്പള്ളിയിലെ കാവാലിയിലുണ്ടായ ഉരുൾ പൊട്ടലിൽ മരിച്ച മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതായി കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ്​ സജി മോൻ പറഞ്ഞു.

കൂട്ടിക്കൽ പഞ്ചായത്ത്​ ഓഫിസും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ​കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്.

തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട്​ പെൺകുട്ടി മരിച്ചു. മൃതദേഹം കണ്ടെത്തി. കാറിൽ കൂടെ ഉണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുന്നു.

മഴക്കെടുതി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. സംസ്​ഥാനത്ത്​ 24 മണിക്കൂർ ജാഗ്രതാ നിർദേശമുണ്ട്​. മൂന്ന്​ അണക്കെട്ടുകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

മലമ്പുഴ ഡാം തുറന്നു. മൂന്ന്​ ഷട്ടറുകളാണ്​ തുറന്നത്​. നാലെണ്ണം തുറക്കാനാണ്​ തുരുമാനം. 5 സെന്‍റിമീറ്റർ ആണ്​ ഉയർത്തിയത്​. 115 മീറ്ററാണ്​ ഡാമിന്‍റെ സംഭരണ ശേഷി. ഉച്ചയോടെ കനത്ത മഴ പെയ്​തതിനാൽ ഡാം നിറഞ്ഞിരുന്നു. ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക്​ ജാഗ്രതാ നിർദേശം നൽകി.

പീച്ചി, വാഴാനി, പെരിങ്ങൽകുത്ത് ഡാം ഷട്ടറുകൾ തുറക്കും. പീച്ചി ഡാമി​ന്‍റെ ഷട്ടറുകൾ 2 ഇഞ്ചിൽനിന്ന് ഘട്ടം ഘട്ടമായി 12 ഇഞ്ച് വരെ ഉയർത്തും. വാഴാനി ഡാമിന്‍റെ ഷട്ടറുകൾ 5 സെൻ്റി മീറ്ററിൽ നിന്ന് ഘട്ടം ഘട്ടമായി 10 സെൻ്റിമീറ്റർ വരെ ഉയർത്തും

പെരിങ്ങൽകുത്ത് ഡാം സ്ലൂയിസ് വാൽവ് തുറന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ 6.30 ഓടെ വെള്ളം ഉയരും. വെള്ളം പുഴയിൽ എത്താൻ 4 മണിക്കൂർ സമയമെടുക്കും

അഞ്ച്​ ജില്ലകളിലും റെഡ്​ അലർട്ടാണ്​. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി. വിവിധ സ്​ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്. കോഴിക്കോട് കരുവന്‍പൊയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും കൊടുവള്ളി ഹയർ സെക്കന്‍ഡറി സ്‌കൂളിലേയും പ്ലസ് വണ്‍ വിദ്യാര്‍ഥികൾ തമ്മിലാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിദ്യാര്‍ഥികള്‍ പരീക്ഷക്കായി സ്‌കൂളിലെത്തുമ്പോള്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത സ്‌കൂള്‍ അധികൃതര്‍ മുൻകൂട്ടി കണ്ടിരുന്നു. അതിനാല്‍ തന്നെ സ്‌കൂളില്‍വെച്ചൊരു സംഘര്‍ഷം ഒഴിവാക്കാനുള്ള ശ്രമവും അവര്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് സ്‌കൂളുകളുടേയും സമീപമുള്ള ചൂണ്ടപ്പുറത്ത് എന്ന് സ്ഥലത്തുവെച്ചാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

നാട്ടുകാര്‍ ഇടപെട്ടാണ് ഒടുവില്‍ സംഘര്‍ഷം നിയന്ത്രിച്ചത്. നാട്ടുകാര്‍ വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസ് എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഭ​ക്ഷ്യ-​സം​സ്ക​ര​ണ റീ​ട്ടെ​യി​ൽ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന്​ ലു​ലു ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്​ച ന​ട​ത്തി. ല​ഖ്​​നോ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങി​ലെ ഷോ​പ്പി​ങ്​ മാ​ൾ ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. ഇ​തു​ൾ​പ്പെ​ടെ 5,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ലു​ലു ഗ്രൂ​പ്​ ഈ ​മേ​ഖ​ല​യി​ൽ ന​ട​ത്തി​യ​ത്.

കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ഇ​തി​ലൂ​ടെ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും യൂ​സു​ഫ​ലി പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളാ​യ നി​ര​വ​ധി നി​ക്ഷേ​പ​ക​ർ രാ​ജ്യ​ത്ത് കൂ​ടു​ത​ലാ​യി മു​ത​ൽ​മു​ട​ക്കാ​ൻ ത​യാ​റാ​കു​ന്നു​ണ്ട്. ഇ​തി​നു കാ​ര​ണം വി​ദേ​ശ ഇ​ന്ത്യ​ക്കാ​രു​ടെ നി​ക്ഷേ​പം ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ​മാ​യി ക​ണ​ക്കാ​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​െൻറ പു​തി​യ ന​യ​മാ​ണ്. ഭ​ക്ഷ്യ സം​സ്ക​ര​ണ രം​ഗ​ത്തും ലു​ലു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കും. നോ​യി​ഡ​യി​ൽ ഭ​ക്ഷ്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​െൻറ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. ക​ശ്‌​മീ​രി​ൽ​നി​ന്നു​ള്ള ഭ​ക്ഷ്യ ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കും. ക​ശ്‌​മീ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ആ​വ​ശ്യ​ക​ത​യാ​ണ് ഗ​ൾ​ഫ് നാ​ടു​ക​ളി​ലു​ള്ള​ത്.

ഗു​ജ​റാ​ത്തി​ൽ പു​തി​യ ഭ​ക്ഷ്യ സം​സ്ക​ര​ണ കേ​ന്ദ്രം, ഹൈ​പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വ ആ​രം​ഭി​ക്കു​ന്ന​തി​നു ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​വെ​ന്നും എം.​എ യൂ​സു​ഫ​ലി വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​െൻറ ഭ​ക്ഷ്യ സു​ര​ക്ഷാ​വി​ഷ​യ​ത്തി​ലും ഇ​ന്ത്യ​യി​ലെ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ ആ​ഗോ​ള വ്യാ​പ​ന പ്ര​ക്രി​യ​യി​ലും ലു​ലു ഗ്രൂ​പ്​ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന്തു​ഷ്​​ടി പ്ര​ക​ടി​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പ്ര​ചാ​രം ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ വി​ള​ക​ൾ​ക്ക് മി​ക​ച്ച വി​ല​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി.

പാനൂർ പാത്തിപ്പാലത്ത് അമ്മക്കൊപ്പം പുഴയിൽ വീണ കുഞ്ഞ് മരിച്ചു. ഒന്നര വയസ്സുകാരി അൻവിതയാണ് മരിച്ചത്. മാതാവ് സോനയെ രക്ഷപ്പെടുത്തി. കൊല്ലേരി യു.പി സ്കൂളിലെ അധ്യാപികയാണ് സോന. ഭർത്താവ് ഷിജു പുഴയിൽ തള്ളിയിട്ടതാണെന്ന് സോന പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

തലശ്ശേരി കോടതിയിലെ ജീവനക്കാരനാണ് ഭർത്താവ് ഷിജു. ഇയാളൊടൊപ്പം ബൈക്കിലാണ് സോനയും മകളും പുഴക്കരയിൽ എത്തിയത്. ബൈക്ക് പുഴയുടെ സമീപത്ത് നിന്നും കണ്ടെടുത്തു. ഷിജുവിനെ കണ്ടെത്തിയിട്ടില്ല.

രാത്രി ഏഴരയോടെ വളള്യായി റോഡിൽ ചാത്തൻമൂല വാട്ടർ ടാങ്കിനോട് ചേർന്ന ഭാഗത്താണ് സംഭവം. സോനയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഇവിടേക്ക് ഓടിയെത്തിയത്. പുഴയിൽ മുങ്ങിത്താഴുന്ന സോനയെ ആദ്യം രക്ഷപെടുത്തി കരക്കെത്തിച്ചു. പിന്നീടാണ് കുഞ്ഞും പുഴയിൽ മുങ്ങിയ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്‍റെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.

കുഞ്ഞിന്റെ മൃതദേഹം കൂത്തുപറമ്പ് ഗവ ആശുപത്രിയിലേക്ക് മാറ്റി. ഷിജുവിനുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്

മ​റ്റൊ​രു ലോ​ക​മാ​മാ​ങ്ക​ത്തി​ലേ​ക്ക്​ കാ​ലെ​ടു​ത്തു​വെ​ക്കു​ക​യാ​ണ്​ ഗ​ൾ​ഫ്​​നാ​ടു​ക​ൾ. അ​റ​ബ്​ ലോ​കം ആ​ദ്യ​മാ​യി വി​രു​ന്നൊ​രു​ക്കു​ന്ന ട്വ​ൻ​റി20 ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പി​െൻറ ആ​വേ​ശ​ത്തി​ലാ​ണ്​ പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള ക്രി​ക്ക​റ്റ്​ പ്രേ​മി​ക​ൾ. ഞാ​യ​റാ​ഴ്​​ച മ​സ്​​ക​ത്ത്​ അ​ൽ അ​മേ​റാ​ത്ത്​ ക്രി​ക്ക​റ്റ്​ ഗ്രൗ​ണ്ടി​ൽ ആ​തി​ഥേ​യ​രാ​യ ഒ​മാ​നും പാ​പ്വ​ന്യൂ​ഗി​നി​യും ഏ​റ്റു​മു​ട്ടു​േ​മ്പാ​ൾ അ​തൊ​രു പു​തു​ച​രി​ത്ര​മാ​കും. ലോ​ക​ക​പ്പി​െൻറ പ്രാ​ഥ​മി​ക റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ്​ നാ​ളെ തു​ട​ക്ക​മാ​കു​ന്ന​ത്.

മ​സ്​​ക​ത്തി​ലും അ​ബൂ​ദ​ബി​യി​ലും ഷാ​ർ​ജ​യി​ലു​മാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. അ​യ​ർ​ല​ൻ​ഡ്, ന​മീ​ബി​യ, ഒ​മാ​ൻ, പാ​പ്വ​ന്യൂ​ഗി​നി, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, സ്​​കോ​ട്ട്​​ല​ൻ​ഡ്, നെ​ത​ർ​ല​ൻ​ഡ്സ്​​ എ​ന്നീ ടീ​മു​ക​ളാ​ണ്​ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ കൊ​മ്പു​േ​കാ​ർ​ക്കു​ന്ന​ത്. ഇ​തി​ൽ വി​ജ​യി​ക്കു​ന്ന​വ​രെ നേ​രി​ടാ​ൻ​ സൂ​പ്പ​ർ 12ൽ ‘​വ​ല്യേ​ട്ട​ന്മാ​ർ’ കാ​ത്തു​നി​ൽ​പു​ണ്ട്. ഒ​ക്​​ടോ​ബ​ർ 23 മു​ത​ലാ​ണ്​ സൂ​പ്പ​ർ 12 പോ​രാ​ട്ടം. ഇൗ ​മ​ത്സ​ര​ങ്ങ​ൾ ഒ​മാ​നി​ൽ ഉ​ണ്ടാ​കി​ല്ല. ദു​ബൈ, അ​ബൂ​ദ​ബി, ഷാ​ർ​ജ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലാ​ണ്​ സൂ​പ്പ​ർ 12 ന​ട​ക്കു​ക.

മ​സ്​​ക​ത്തി​ൽ നാ​ളെ ര​ണ്ടു​ മ​ത്സ​ര​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ ഉ​ദ്​​ഘാ​ട​ന​മ​ത്സ​ര​ത്തി​ൽ ഒ​മാ​നും പാ​പ്വ​ന്യൂ​ഗി​നി​യും ഏ​റ്റു​മു​ട്ടു​േ​മ്പാ​ൾ വൈ​കീ​ട്ട്​ ആ​റി​ന്​ ബം​ഗ്ലാ​ദേ​ശും സ്​​കോ​ട്ട്​​ല​ൻ​ഡും മ​ത്സ​രി​ക്കും.

പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ യു.​എ.​ഇ​യി​ലെ ആ​ദ്യ മ​ത്സ​രം 18ന്​ ​അ​ബൂ​ദ​ബി ശൈ​ഖ്​ സാ​യി​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡും നെ​ത​ർ​ല​ൻ​ഡും ഏ​റ്റു​മു​ട്ടു​േ​മ്പാ​ൾ ര​ണ്ടാ​മ​ത്തെ ക​ളി​യി​ൽ ന​മീ​ബി​യ​യെ ശ്രീ​ല​ങ്ക നേ​രി​ടും. ​െഎ.​പി.​എ​ല്ലി​ന്​ പി​ന്നാ​ലെ വീ​ണ്ടും ക്രി​ക്ക​റ്റ്​ വി​രു​ന്നെ​ത്തി​യ​തി​െൻറ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്​ ക്രി​ക്ക​റ്റ്​ പ്രേ​മി​ക​ൾ.

ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ താ​മ​സി​ക്കു​ന്ന ഗ​ൾ​ഫ്​​നാ​ടു​ക​ളി​ൽ ലോ​ക​ക​പ്പ്​ ന​ട​ക്കു​േ​മ്പാ​ൾ എ​ല്ലാ​വ​ർ​ക്കും കാ​ണാ​നും എ​ത്തി​പ്പെ​ടാ​നും അ​വ​സ​രം ല​ഭി​ക്കും എ​ന്ന​താ​ണ്​ ഏ​റ്റ​വും വ​ലി​യ സൗ​ക​ര്യം. ഗാ​ല​റി​യി​ൽ കൂ​ടു​ത​ൽ കാ​ണി​ക​ളെ അ​നു​വ​ദി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ആ​വേ​ശം ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന​തി​െൻറ തെ​ളി​വാ​ണ്. ഗാ​ല​റി​യു​ടെ 70 ശ​ത​മാ​ന​വും നി​റ​യും. പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ൾ ആ​ദ്യ ദി​വ​സം​ത​ന്നെ വി​റ്റ​ഴി​ഞ്ഞി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന്​ വീ​ണ്ടും ടി​ക്ക​റ്റ്​ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

​െഎ.​പി.​എ​ൽ ക​ഴി​ഞ്ഞ​തി​നാ​ൽ പ്ര​ധാ​ന താ​ര​ങ്ങ​ളെ​ല്ലാം യു.​എ.​ഇ​യി​ലു​ണ്ട്. ഇ​ന്ത്യ​ൻ ടീ​മി​ലെ എ​ല്ലാ താ​ര​ങ്ങ​ളും ​െഎ.​പി.​എ​ല്ലി​ൽ പ​െ​ങ്ക​ടു​ത്തി​രു​ന്നു. അ​തി​നാ​ൽ യു.​എ.​ഇ​യി​ലെ കാ​ലാ​വ​സ്​​ഥ​യു​മാ​യി ഇ​ണ​ങ്ങി​ച്ചേ​രാ​ൻ നേ​​ര​േ​ത്ത ക​ഴി​ഞ്ഞ​ത്​ ഇ​ന്ത്യ​ക്ക്​ ഗു​ണം ചെ​യ്യും. ഒ​മാ​നി​ൽ ശ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റ്​ വി​െ​ട്ടാ​ഴി​ഞ്ഞ​തി​െൻറ ആ​ശ്വാ​സ​മു​ണ്ട്. ടൂ​ർ​ണ​മെൻറി​െൻറ വാം​അ​പ്പ്​ മ​ത്സ​ര​ങ്ങ​ൾ യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്.

പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ മ​ത്സ​രി​ക്കു​ന്ന ടീ​മു​ക​ളു​ടെ വാം​അ​പ്പ്​ മാ​ച്ചു​ക​ൾ അ​വ​സാ​നി​ച്ചു. ഇ​ന്ത്യ അ​ട​ക്കം സൂ​പ്പ​ർ 12ലെ ​ടീ​മു​ക​ൾ 18നും 20​നും പ​രി​ശീ​ല​ന മ​ത്സ​രം ക​ളി​ക്കും. ഇം​ഗ്ല​ണ്ടും ആ​സ്​​ട്രേ​ലി​യ​യു​മാ​ണ്​ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ.

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാവും. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡ് ബിസിസിഐയെ സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ പരിശീലക സ്ഥാനത്തേക്ക് എത്തണം എന്ന ബിസിസിഐ ആവശ്യം ദ്രാവിഡ് നിരസിച്ചിരുന്നു. എന്നാല്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ട്രഷറര്‍ അരുണ്‍ ധുമാല്‍ എന്നിവര്‍ വീണ്ടും ദ്രാവിഡിന് മുന്‍പിലേക്ക് ഓഫര്‍ വെച്ചു.

കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍, മക്കളുടെ പഠിത്തം, ഇന്ത്യയുടെ ഡൊമസ്റ്റിക് ലെവലില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നെല്ലാമാണ് പരിശീലക സ്ഥാനത്ത് നിന്നും വിട്ടുനില്‍ക്കുന്നതിന് കാരണമായി ദ്രാവിഡ് പറഞ്ഞത്. എന്നാല്‍ ബിസിസിഐ പിന്മാറാന്‍ തയ്യാറായില്ല.

2023 ലോകകപ്പ് വരെ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് തുടരും

ട്വന്റി20 ലോകകപ്പോടെ രവി ശാസ്ത്രി സ്ഥാനം ഒഴിയും. 2021 നവംബര്‍ മുതലായിരിക്കും രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ആരംഭികക്കുക. രണ്ട് വര്‍ഷത്തെ കരാര്‍ ആണ് ബിസിസിഐയുമായി ദ്രാവിഡ് ഒപ്പുവയ്ക്കുക. ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനേയും ബിസിസിഐ സമീപിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂസിലാന്‍ഡിന് എതിരായ പരമ്പര മുതല്‍ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് തുടരും. പരസ് മാംബ്രെ ആണ് ഇന്ത്യയുടെ പുതിയ ബൗളിങ് കോച്ച്. രവി ശാസ്ത്രിക്കൊപ്പം ബൗളിങ് കോച്ച് ഭാരത് അരുണിന്റെ കരാറും അവസാനിക്കും.

രാഷ്ട്രീയത്തില്‍ വരാന്‍ താത്പര്യമില്ലെന്ന് വിജയ് പറയുമ്പോഴും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ് താരം. സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് വിജയ് ഫാന്‍സ് അസോസിയേഷന്റെ മക്കള്‍ ഇയക്കം. ഒന്‍പത് ജില്ലകളിലായി 59 ഇടത്താണ് ദളപതി വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ വിജയിച്ചിരിക്കുന്നത്.

169 ഇടങ്ങളില്‍ മത്സരിച്ച സംഘടനയുടെ 109 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഇതില്‍ 13 പേര്‍ എതിരാളികള്‍ ഇല്ലാതെയാണ് വിജയിച്ചത് എന്നാണ് ദളപതി വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ അറിയിക്കുന്നത്. എന്നാല്‍ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിജയ്‌യുടെ പേരില്‍ അച്ഛന്‍ ചന്ദ്രശേഖര്‍ പാര്‍ട്ടി ആരംഭിക്കാന്‍ ശ്രമിച്ചിരുന്നു. ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ വിജയ് മക്കള്‍ ഇയക്കത്തിനെതിരെ വിജയ് തന്നെ രംഗത്ത് എത്തിയിരുന്നു. ഇതോടെ ഇരുവരും ഇപ്പോഴും അകല്‍ച്ചയിലാണ്.

തന്റെ പേര് ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിന്നും മാതാപിതാക്കള്‍ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ടോസ് ഭാഗ്യം കൊൽക്കത്തയെ കനിഞ്ഞനുഗ്രഹിച്ചെങ്കിലും ഭാഗ്യം മുതലാക്കാൻ കൊൽക്കത്തയ്ക്ക് ആയില്ല. നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസെടുത്ത ചെന്നൈയ്‌ക്കെതിരെ ഓപ്പൺ മാർ രണ്ടും അർധസെഞ്ചുറി നേടിയെങ്കിലും പിന്നീട് വന്ന താരങ്ങൾക്കു ഒന്നും ശോഭിക്കാൻ കഴിയാതിരുന്ന കൊൽക്കത്ത നിരയിൽ ചെന്നൈയ്ക്ക് എതിരെ കൊൽക്കത്തയ്ക്ക് 28 റൺസിന്റ തോൽവി. നിർണായക മത്സരത്തിൽ ഫോമിലേക്കുയർന്ന ഓപ്പണർ ഫാഫ് ഡുപ്ലേസിയുടെ അർധസെഞ്ചുറിയാണ് ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 59 പന്തുകൾ നേരിട്ട ഡുപ്ലേസി 86 റൺസെടുത്ത് ഇന്നിങ്സിലെ അവസാന പന്തിൽ പുറത്തായി.

ഡുപ്ലേസിക്കു പുറമേ, ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകിയതോടെയാണ് ചെന്നൈ മികച്ച സ്കോറിലെത്തിയത്. ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് (27 പന്തിൽ 32), റോബിൻ ഉത്തപ്പ (15 പന്തിൽ 31), മോയിൻ അലി (20 പന്തിൽ പുറത്താകാതെ 37) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ചെന്നൈയ്ക്കായി ഇന്നു കളത്തിലുണ്ടായിരുന്ന മൂന്നു സഖ്യങ്ങളും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. ഓപ്പണിങ് വിക്കറ്റിൽ ഡുപ്ലേസി – ഗെയ്ക്‌വാദ് സഖ്യം 49 പന്തിൽ 61 റൺസ്, രണ്ടാം വിക്കറ്റിൽ ഡുപ്ലേസി – ഉത്തപ്പ സഖ്യം 32 പന്തിൽ 63 റൺസ്, മൂന്നാം വിക്കറ്റിൽ ഡുപ്ലേസി – മോയിൻ അലി സഖ്യം 39 പന്തിൽ 68 എന്നിങ്ങനെയാണ് ചെന്നൈ താരങ്ങൾ കൂട്ടിച്ചേർത്തത്.‌

ഇതിനു മുൻപ് രണ്ടു തവണ മാത്രമാണ് ഐപിഎൽ ഫൈനലിൽ രണ്ടാമതു ബാറ്റു ചെയ്യുന്ന ടീം 190ലധികം റൺസ് പിന്തുടർന്ന് ജയിച്ചിട്ടുള്ളത്. ജേതാക്കൾ കൊൽക്കത്തയും. 2014ലെ ഐപിഎൽ ഫൈനലിൽ 200 റൺസ് പിന്തുടർന്ന് ജയിച്ചാണ് കൊൽക്കത്ത കിരീടം ചൂടിയത്. 2012ൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 191 റൺസ് പിന്തുടർന്നു ജയിച്ചും കൊൽക്കത്ത ജേതാക്കളായിരുന്നു. അത് മുൻപിൽ കണ്ടു ബാറ്റിംഗ് തുടർന്ന കൊൽക്കത്തയ്ക്ക് ഓപ്പണർ മാരിലൂടെ നല്ലതുടക്കം കിട്ടിയെങ്കിലും മറ്റുള്ള താരങ്ങൾക്കു മുതലാക്കാനായില്ല.

കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അവസാന ഓവറിലെ ഏഴു റൺസ് ഉൾപ്പെടെ നാല് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ശിവം മാവിയുടെ ബോളിങ് പ്രകടനവും ശ്രദ്ധേയമായി. അതേസമയം, നാല് ഓവറിൽ 56 റൺസ് വഴങ്ങിയ ലോക്കി ഫെർഗൂസൻ, നാല് ഓവറിൽ 38 റൺസ് വഴങ്ങിയ വരുൺ ചക്രവർത്തി, മൂന്ന് ഓവറിൽ 33 റൺസ് വഴങ്ങിയ ഷാക്കിബ് അൽ ഹസൻ എന്നിവർ നിരാശപ്പെടുത്തി. ഈ സീസണിൽ ഇത് ആറാം തവണ മാത്രമാണ് കൊൽക്കത്ത ബോളർമാർക്ക് പവർപ്ലേ ഓവറുകളിൽ ഒരു വിക്കറ്റ് പോലും നേടാനാകാതെ പോകുന്നത്. ഇതിനു മുൻപ് അഞ്ച് തവണ ഇങ്ങനെ സംഭവിച്ചതിൽ നാലു തവണയും കൊൽക്കത്ത മത്സരം കൈവിട്ടു.

ഒരിക്കൽക്കൂടി ചെന്നൈ ഇന്നിങ്സിന് അടിത്തറയിട്ട് ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഡുപ്ലേസി–ഗെയ്ക്‌വാദ് സഖ്യമാണ് ധോണിക്കും സംഘത്തിനും കരുത്തായത്. 49 പന്തിൽനിന്ന് ഈ സഖ്യം കൂട്ടിച്ചേർത്തത് 61 റൺസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഈ സീസണിലെ മൂന്നാം മത്സരത്തിലും അർധസെഞ്ചുറി കൂട്ടുകെട്ട് തീർക്കാൻ ഇവർക്കായി.

ഇതോടെ, ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ സഖ്യമായും ഇവർ മാറി. ഈ സീസണിൽ ഡുപ്ലേസി – ഗെയ്ക്‌വാദ് സഖ്യത്തിന്റെ ആകെ റൺനേട്ടം 756 റൺസാണ്. ഇവർക്കു മുന്നിലുള്ളത് 2016 സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന‌ായി 939 റൺസടിച്ചുകൂട്ടിയ വിരാട് കോലി–എബി ഡിവില്ലിയേഴ്സ് സഖ്യവും 2019ൽ സൺറൈസേഴ്സ് ഹൈദരാബാദിനായി 791 റൺസടിച്ച ഡേവിഡ് വാർണർ – ജോണി ബെയർസ്റ്റോ സഖ്യവും മാത്രം.

മാത്രമല്ല, ഈ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിലും ഡുപ്ലേസിയും ഗെയ്ക്‌വാദും ഒന്നും രണ്ടും സ്ഥാനത്തെത്തി. ഈ സീസണിൽ 16 മത്സരങ്ങളിൽനിന്ന് 45.36 ശരാശരിയിൽ 635 റൺസുമായി ഗെയ്ക്‌വാദാണ് ഒന്നാമത്. 16 മത്സരങ്ങളിൽനിന്ന് 45.21 ശരാശരിയിൽ 633 റൺസുമായി ഡുപ്ലേസി രണ്ടാം സ്ഥാനത്താണ്. ഇവിടെയും ഇവരെ കാത്ത് രസകരമായൊരു റെക്കോർഡുണ്ട്. ഐപിഎൽ കിരീടം ചൂടിയ ടീമിലെ അംഗം കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് നേടിയിട്ടുള്ളത് ഒരിക്കൽ മാത്രമാണ്. 2014ൽ കൊൽക്കത്ത ഐപിഎൽ ചാംപ്യൻമാരായപ്പോൾ ഓറഞ്ച് ക്യാപ്പ് അന്ന് കൊൽക്കത്ത താരമായിരുന്ന റോബിൻ ഉത്തപ്പയ്ക്കായിരുന്നു.

പാത്തിപ്പാലത്ത് പുഴയിൽ വീണ നിലയിൽ കണ്ടെത്തിയ കുഞ്ഞ്​ മരിച്ചു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.

ഒന്നര വയസ്സുള്ള കുട്ടിയുടെ മൃതദേഹം സമീപത്തുനിന്ന് കണ്ടെടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡിൽ ജല അതോറിറ്റിക്ക് സമീപത്തെ ചാത്തൻമൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും വീണനിലയിൽ കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.

ഭർത്താവിന്‍റെ കൂടെ ബൈക്കിൽ മൂന്നുപേരും പുഴക്ക് സമീപത്ത് എത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. ബൈക്ക് പുഴയുടെ സമീപത്തുനിന്ന്​ ക​െണ്ടടുത്തു.

ഷിനു​ പരിസരത്തൊന്നുമില്ല. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. കൂടുതൽ കാര്യങ്ങൾ അറിവായിട്ടില്ല. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി.

ഐപിഎല്‍ (IPL 2021) കിരീടപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ(Chennai Super Kings) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) 193 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഫാഫ് ഡൂപ്ലെസിയുടെ(Faf du Plessis) തകര്‍പ്പന്‍ അര്‍ധസെഞ്ചുറി കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 59 പന്തില്‍ 86 റണ്‍സെടുത്ത ഡൂപ്ലെസിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. റോബിന്‍ ഉത്തപ്പ(Robin Uthappa)(15 പന്തില്‍ 31) റുതുരാജ് ഗെയ്ക്‌വാദ്(Ruturaj Gaikwad ) (27 പന്തില്‍ 32), മൊയീന്‍ അലി(Moeen Ali) (20 പന്തില്‍ 37) എന്നിവരും ചെന്നൈ സ്കോറിലേക്ക് മികച്ച സംഭാവന നല്‍കി.

പതിവുപോലെ ഷാക്കിബ് അല്‍ ഹസനാണ് കൊല്‍ക്കത്തക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. നാലാം പന്ത് ബൗണ്ടറി കടത്തി റുതുരാജ് ഗെയ്‌ക്‌വാദ് ചെന്നൈയുടെ ആദ്യ ബൗണ്ടറി നേടി. ഷാക്കിബ് എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ഫാഫ് ഡൂപ്ലെസിയെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള അവസരം ദിനേശ് കാര്‍ത്തിക് നഷ്ടമാക്കിയതിനെ കൊല്‍ക്കത്ത വലിയ വിലകൊടുക്കേണ്ടിവന്നു. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സടിച്ച ഡൂപ്ലെസിയും ഗെയ്‌ക്‌വാദും ചേര്‍ന്ന് വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടു.

പവര്‍പ്ലേക്ക് പിന്നാലെ നിലുയറപ്പിച്ച ഗെയ്ക്‌വാദിനെ(32) മടക്കി സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തക്ക് ആദ്യം ബ്രേക്ക് ത്രൂ സമ്മാനിച്ചെങ്കിലും ആശ്വാസം അധികം നീണ്ടില്ല. വണ്‍ ഡൗണായെത്തിയ റോബിന്‍ ഉത്തപ്പ കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്നപ്പോള്‍ ചെന്നൈ സ്കോര്‍ വീണ്ടും കുതിച്ചു. 30 പന്തില്‍ 35 റണ്‍സെടുത്തിരുന്ന ഡൂപ്ലെസി അടുത്ത അഞ്ച് പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി.

ഇതിന് പിന്നാലെ പതിനൊന്നാം ഓവറില്‍ ചെന്നൈ സ്കോര്‍ 100 പിന്നിട്ടു. കൊല്‍ക്കത്തയുടെ തുരുപ്പുചീട്ടുകളായ സുനില്‍ നരെയ്നെയും വരുണ്‍ ചക്രവര്‍ത്തിയെയും സിക്സിന് പറത്തിയ ഉത്തപ്പ ഒടുവില്‍ നരെയ്ന് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പതിനാലാം ഓവറില്‍ ഉത്തപ്പയെ നഷ്ടമാവുമ്പോള്‍ ചെന്നൈ സ്കോര്‍ 124 റണ്‍സിലെത്തിയിരുന്നു.

അവസാന ഓവറുകളില്‍ ഡൂപ്ലെസിക്കൊപ്പം മൊയീന്‍ അലിയും തകര്‍ത്തടിച്ചതോടെ ചെന്നൈ സ്കോര്‍ കുതിച്ചു. പതിനഞ്ചാം ഓവറില്‍ 131 റണ്‍സിലെത്തിയ ചെന്നൈ അവസാന അഞ്ചോവറില്‍ 61 റണ്‍സ് കൂടി അടിച്ചുകൂട്ടി 192 റണ്‍സിലേക്ക് കുതിച്ചു. ലോക്കി പെര്‍ഗൂസന്‍ എറി‍ഞ്ഞ പതിനെട്ടാം ഓവറില്‍ 19 റണ്‍സും വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ പത്തൊമ്പതാം ഓവരില്‍ 13 റണ്‍സുമെടുത്ത ചെന്നൈക്ക് ശിവം മാവിയുടെ അവസാന ഓവറില്‍ ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍ നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്കും ഷാക്കിബിനും വിക്കറ്റൊന്നും ലഭിച്ചില്ല. നാലോവറില്‍ 56 റണ്‍സ് വഴങ്ങിയ ലോക്കി ഫെര്‍ഗൂസനും നാലോവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത ചക്രവര്‍ത്തിയും മൂന്നോവറില്‍ 33 റണ്‍സ് വഴങ്ങിയ ഷാക്കിബും തീര്‍ത്തും നിറം മങ്ങിയത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി.

നേരത്തെ കിരീടപ്പോരില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിക്കെതിരെ ആദ്യ ക്വാളിഫയര്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്തയും ചെന്നൈയും ഫൈനലിനിറങ്ങിയത്.

RECENT POSTS
Copyright © . All rights reserved