കോവിഡ് ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആവശ്യപ്രകാരം ഡോക്ടര്‍ പാട്ട് വെച്ചുകൊടുത്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഡോ. മോണിക്ക ലൻഗെഹ് എന്ന ഡോക്ടർ തന്റെ ട്വിറ്ററിൽ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായത്.
‘ലവ് യൂ സിന്ദഗി…’ എന്ന ഗാനമാണ് യുവതി ആസ്വദിക്കുന്നത്. ‘അവൾക്ക് 30 വയസ് പ്രായമേ ഉള്ളൂ. ഐസിയു കിടക്ക കിട്ടാത്തതിനാൽ കോവിഡ് എമർജൻസി വിഭാഗത്തിൽ കഴിഞ്ഞ 10 ദിവസമായി ഞങ്ങൾ അവളെ പരിചരിക്കുകയായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവൾ കഴിയുന്നത്. നല്ല മനക്കരുത്തുള്ള ശക്തയായ സ്ത്രീയാണ് അവൾ. പാട്ട് വയ്ക്കാമോ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. പാഠം: പ്രതീക്ഷ ഒരിക്കലും കൈവിടരുത്’- എന്ന ക്യാപ്ഷനോടയൊണ് വീഡിയോ ഡോക്ടര്‍ പങ്കുവച്ചത്.
ഒടുവില്‍ ആ യുവതിയും മരണത്തിന് കീഴടങ്ങി. വീഡിയോ പങ്കുവെച്ച ഡോക്ടറാണ് യുവതിയുടെ മരണവിവരം മേയ് 13ന് ട്വിറ്ററിലൂടെ അറിയിച്ചത്. ‘ക്ഷമിക്കണം, ധീരയായ പെൺകുട്ടിയെ നമുക്ക് നഷ്ടമായിരിക്കുന്നു’ -ഡോക്ടർ കുറിച്ചു.
പെൺകുട്ടിയുടെ ആരോഗ്യവിവരവും ഡോക്ടർ ഇടക്കിടെ പങ്കുവെച്ചിരുന്നു. യുവതിയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. യുവതിയുടെ മരണത്തിൽ നിരവധി പേർ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
She is just 30yrs old & She didn’t get icu bed we managing her in the Covid emergency since last 10days.She is on NIVsupport,received remedesvir,plasmatherapy etc.She is a strong girl with strong will power asked me to play some music & I allowed her.
Lesson:”Never lose the Hope” pic.twitter.com/A3rMU7BjnG— Dr.Monika Langeh🇮🇳 (@drmonika_langeh) May 8, 2021
കോവിഡ് മഹാമാരിയിൽ നട്ടംതിരിയുന്ന ഇന്ത്യയിലേക്ക് യൂറോപ്യൻ യൂണിയൻ(ഇയു) മെഡിക്കൽ സഹായം എത്തിച്ചു. ഇയു അംഗരാജ്യങ്ങളിൽ നിന്ന് വെന്റിലേറ്ററുകളും റെംഡെസിവിറും മെഡിക്കൽ ഉപകരണങ്ങളും കയറ്റിയയച്ച വിമാനം വെള്ളിയാഴ്ച ഡൽഹിയിൽ എത്തി.
ജർമനിയിൽ നിന്നുള്ള 223 വെന്റിലേറ്ററുകളും 25,000 റെംഡെസിവിർ മരുന്നുകുപ്പികളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും നെതർലാൻഡിൽ നിന്നുള്ള 30,000 റെംഡെസിവിർ കുപ്പികളും പോർച്ചുഗലിൽ നിന്ന് 5,500 റെംഡെസിവിർ കുപ്പികളും അടങ്ങിയ വിമാനമാണ് എത്തിയത്. സഹകരണവും സഹായം തുടരുമെന്ന് യൂറോപ്യൻ യൂണിയൻ മന്ത്രാലയ വക്താവ് അരിൻഡം ബഗ്ചി അറിയിച്ചു.
നേരത്തെ, കസാക്കിസ്ഥാനിൽ നിന്നുള്ള 5.6 ദശലക്ഷം മാസ്കുകളും ഇന്ത്യയിൽ എത്തിയിരുന്നു. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യക്ക് യുഎസ്, റഷ്യ, യുകെ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ട്.
ചലച്ചിത്ര നടന്‍ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരിന്നു നിര്യാണം. ശ്രദ്ധേയമങ്ങളായ വേഷങ്ങള്‍ അടക്കം 68ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ഔദ്യോഗിക ജീവിതത്തില്‍ പൊലീസിലായിരുന്ന ഇദ്ദേഹം സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായിട്ടാണ് വിരമിച്ച പിസി ജോര്‍ജ് ചാണക്യൻ, ഒരു അഭിഭാഷകന്‍റെ കേസ് ഡയറി അഥർവം, ഇന്നലെ, സംഘം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു.
സ്വഭാവറോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. കെജി ജോർജ്, ജോഷി തുടങ്ങി സംവിധായകരുടെ ചിത്രങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു ജോര്‍ജ്. ഔദ്യോഗിക തിരക്കുകള്‍ വര്‍ദ്ധിച്ചതോടെ അദ്ദേഹം കുറേകാലം അഭിനയം നിർത്തി. 95ൽ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഇന്ത്യൻ മിലിട്ടറി ഇന്‍റലിജന്‍സ് എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷം 7 വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്.
2006ൽ ജോസ് തോമസിന്‍റെ ‘ചിരട്ടക്കളിപ്പാട്ടങ്ങളി’ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സംസ്കാരം നാളെ കറുകുറ്റി സെന്‍റ് ജോസഫ് ബെത്ലഹേം പള്ളിയിൽ നടക്കും.
നടൻ രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ഭർത്തൃപീഡനമാണ് മരണകാരണമെന്ന ആരോപണവുമായി ഭാര്യ പ്രിയങ്കയുടെ കുടുംബം രംഗത്ത്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ പൊലിസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം സ്വദേശിനിയാണ് പ്രിയങ്ക. നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ട്.
ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെത്തിരെ വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു പ്രിയങ്കയെ ഉണ്ണി നിരന്തരം മർദ്ദിക്കുന്നതായി പരാതിയിൽ പറയുന്നു. പ്രിയങ്കയ്ക്ക് മർദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തിൽ ഉണ്ണി രാജൻ പി ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആലുവ: ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെന്ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള പ്രസ്താവിച്ചു. വൈ.എം.സി.എ കേരള റീജിയൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിർച്ച്വൽ എക്യംമെനിക്കൽ അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏക ദൈവത്തിൽ വിശ്വസിച്ചു കൊണ്ട് വൈരുദ്ധ്യവും വൈവിധ്യങ്ങളുമായ ലോകത്ത് നന്മയുടെയും സ്നേഹത്തിൻ്റെയും സന്ദേശം നർമ്മത്തിൽ ചാലിച്ച് ജനമനസ്സുകളിലേക്ക് എത്തിക്കുന്നതിൽ അസാധാരണ കഴിവുണ്ടായിരുന്ന വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്ന മെത്രാപോലീത്തയുടെ ദീർഘ വീക്ഷണവും സമൂഹത്തോട് ഉള്ള പ്രതിബദ്ധയും ആണ് രാഷ്ട്രത്തിൻ്റെ പരമോന്നത ബഹുമതിക്ക് അർഹനാക്കി തീർത്തതെന്നും കൂട്ടി ചേർത്തു.
വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ക്രൈസ്തവ സഭകൾക്ക് മാത്രമല്ല സമൂഹത്തിൻ്റെയും കൂടി നഷ്ടമാണെന്ന് വൈ .എം.സി.എ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി അനുസ്മരിച്ചു. കേരള റീജണൽ ചെയർമാൻ ജോസ് ജി. ഉമ്മൻ അധ്യക്ഷത വഹിച്ചു. ആത്മീയതയുടെയും മാനവികതയുടെയും സന്ദേശം പ്രചരിപ്പിച്ച് വലിയ മെത്രാപ്പോലീത്ത സ്വർഗ്ഗത്തിൽ നിക്ഷേപമായി തീർന്നിരിക്കുകയാണെന്ന് കർദിനാൾ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലംഞ്ചേരിയും ദൈവസ്നേഹത്തിൻ്റെ പ്രവാചകൻ ആയിരുന്നെന്നും അതിർവരമ്പുകൾക്കപ്പുറം എല്ലാവരെയും സ്നേഹിക്കാനും കരുതുവാനും ഉള്ള ഹൃദയത്തിനുടമയായിരുന്ന വലിയ മെത്രാപ്പോലീത്ത ജനമനസ്സുകളിൽ എക്കാലും ജീവിക്കുമെന്ന് മോസ്റ്റ് റവ.ഡോ.തിയോഡഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ക്രിസ്തു കേന്ദ്രികൃതവും തിരുവചന അധിഷ്ഠിതമായ ജീവിതത്തിനുടമയായിരുന്നുവെന്ന് യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്തയും മനുഷ്യനിലെ മനുഷ്യത്വത്തെ വീണ്ടെടുക്കുന്നനതിനും മനുഷ്യന് ക്രിസ്തുവിൻ്റെ ഗന്ധം നല്കിയ മഹാ ഇടയൻ വരും തലമുറയുടെ പാഠപുസതകമാണെെന്നും ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലീത്തയും അനുസ്മരിച്ചു.
സിനിമ സംവിധായകൻ ബ്ലസി, സജി ചെറിയാൻ എം.എൽ.എ എന്നിവർ അനുസ്മരണ സന്ദേശം നല്കി.സംസ്ഥാന കോർഡിനേറ്റർ പ്രൊഫ.ഡോ.റോയിസ് മല്ലശ്ശേരി മോഡറേറ്റർ ആയിരുന്നു. പ്രൊഫ.പി.ജി ഫിലിപ്പ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി റെജി വർഗ്ഗീസ് സ്വാഗതവും റീജിയണൽ ട്രഷറാർ വർഗ്ഗീസ് അലക്സാണ്ടർ കൃതജ്ഞതയും രേഖപെടുത്തി.
മുൻ ദേശിയ അധ്യക്ഷൻ റോളണ്ട് വില്യംസ് ഉൾപ്പെടെ കേരളത്തിലെ 543 വൈഎംസിഎകളിൽ നിന്നും വിദേശത്ത് നിന്നും ഉള്ള പ്രതിനിധികൾ പങ്കെടുത്ത അനുസ്മരണ യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു. റവ.ഫാദർ ഷൈജു കുര്യൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനം റവ.സാം ജോർജിൻ്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും അവസാനിച്ചു.
പീഡനത്തിന് ഇരയായ കോവിഡ് രോഗി മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ പുരുഷ നഴ്സ് ആണ് 43കാരിയായ സ്ത്രീയെ പീഡിപ്പിച്ചത്. ഒരു മാസം മുൻപാണ് സംഭവം നടന്നതെങ്കിലും വ്യാഴാഴ്ചയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് പുറത്തുവിട്ടത്.
കോവിഡ് ബാധിച്ച് ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിൽ കഴിഞ്ഞ സ്ത്രീയാണ് പീഡനത്തിന് ഇരയായത്. തുടർന്ന് ഇവർ സംഭവത്തെക്കുറിച്ച് ഡോക്ടറോട് പറഞ്ഞു. പിന്നീട് ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി.
ഡോക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെ നഴ്സായ 40കാരൻ സന്തോഷ് അഹിർവാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭോപ്പാൽ സെൻട്രൽ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്.
ഇതേ ആശുപത്രിയിലെ മറ്റൊരു നഴ്സായ യുവതിയെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നും ജോലി സമയത്ത് മദ്യപിച്ചതിന് ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ പോലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചു വരികയാണ്.
കേരളത്തിൽ അതിതീവ്ര മഴയ്ക്കും കടൽക്ഷോഭത്തിനും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കളക്ടർമാരോട് സർക്കാർ നിർദേശം നൽകി.
കൊല്ലം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിൽ റെഡ് അലർട്ടും ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ന്യൂനമർദം ഇന്ന് അതിതീവ്രമാകും. ശനിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റായി മാറും.
കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം നിരോധിച്ചു. കേരളത്തിനും ലക്ഷദ്വീപിനും സമീപത്ത് കൂടിയുള്ള കപ്പൽ ഗതാഗതം നിരോധിച്ചു. കേരളം, കർണാടക, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തുറമുഖങ്ങൾക്കും നാവിക സേന താവളങ്ങൾക്കും മൂന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർ ഇനി മുതൽ ഇനിമുതൽ മാസ്‌ക് ധരിക്കേണ്ടെന്ന് അമേരിക്കൻ ഭരണകൂടം. യുഎസ് സെന്റേഴ്‌സ് ഓഫ് ഡിസീസ് കൺട്രോളിന്റേതാണ് നിർദേശം. സാമൂഹിക അകല നിർദേശങ്ങളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഓവൽ ഓഫീസിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ജോ ബൈഡൻ മാസ്‌ക് ഉപേക്ഷിച്ചാണ് പ്രഖ്യാപനം നടത്തിയത്.
അമേരിക്കയ്ക്ക് ഇത് മഹത്തായ ദിനമാണ്. മാസ്‌ക് ഉപേക്ഷിച്ച് ഇനി ചിരിക്കാം. മറ്റുള്ളവരുടെ മുഖത്തെ ചിരി കാണാം ബൈഡൻ പറഞ്ഞു. കോവിഡ് പോരാട്ടത്തിൽ നിർണായക മുഹൂർത്തമാണിതെന്നും ബൈഡൻ കൂട്ടിച്ചേർത്തു. കോവിഡിനെതിരായ ഒരു വർഷം നീണ്ട പോരാട്ടത്തിൽ അഞ്ച് ലക്ഷത്തിലേറെ അമേരിക്കക്കാരാണ് മരിച്ചത്. വാക്‌സിൻ രണ്ട് ഡോസും ഇതുവരെ എടുക്കാത്തവർ തുടർന്നും മാസ്‌ക് ധരിക്കണം. 30 ദശലക്ഷത്തിലേറെ അമേരിക്കക്കാർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചെന്നാണ് കണക്ക്.
50 സംസ്ഥാനങ്ങളിൽ 49 ലും കോവിഡ് കേസുകൾ കുറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് മരണനിരക്ക് 80 ശതാനത്തോളം കുറഞ്ഞു. കുറച്ചു സമയം കൂടി കാക്കേണ്ടതുണ്ട്. 65 വയസ്സിന് താഴെ പ്രായമായ എല്ലാവരും ഇതുവരെ പൂർണമായും വാക്‌സിനെടുത്തിട്ടില്ലന്നതും ബൈഡൻ ഓർമ്മിപ്പിച്ചു.
‘കോവിഡ് വ്യാപനത്തോടെ നിർത്തിവച്ചത് ഒക്കെ പുനരാരംഭിക്കാം. എങ്കിലും കടമ്പ കടക്കും വരെ സ്വയം സുരക്ഷ തുടരണം. എല്ലാവരും വാക്‌സിനെടുക്കുമ്പോഴേ രാജ്യത്തെ സംബന്ധിച്ച് സുരക്ഷിതമാകൂ’. ജീവൻ നഷ്ടമായ ആയിരങ്ങളെ ബൈഡൻ പ്രസംഗത്തിൽ അനുസ്മ
ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മരിച്ച സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേല്‍ അധികൃതര്‍ വ്യക്തമാക്കി.
ഇസ്രായേല്‍ എംബസ്സിയുടെ ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ലീന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
‘സംഭവിച്ചതിനുള്ള നഷ്ടപരിഹാരമെന്ന നിലയില്‍ കുടുംബത്തെ ഇസ്രയേലി അധികൃതര്‍ സംരക്ഷിക്കും. ഒരു അമ്മയുടെയും ഭാര്യയുടെയും നഷ്ടത്തിന് ഒന്നും പകരമാകില്ലെങ്കിലും’- ക്ലീന്‍ വ്യക്തമാക്കി.
വെള്ളിയാഴ്ചയോ, ശനിയോ സൗമ്യ സന്തോഷിന്റെ മൃതദേഹം വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പലസ്തീനുമായുള്ള സംഘര്‍ഷത്തിനിടയില്‍ ഇസ്രയേലില്‍ പൗരന്‍മാര്‍ക്കും ഇന്ത്യക്കാര്‍ക്കും നല്‍കുന്ന സംരക്ഷണത്തില്‍ വേര്‍തിരിവുണ്ടാകില്ലെന്നും ക്ലീന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ചൊവ്വാഴ്ചയാണ് 31-കാരിയായ സൗമ്യ സന്തോഷ് അഷ്‌കെലോണില്‍ കൊല്ലപ്പെട്ടത്. ഇടുക്കി കീരിത്തോട്ട് സ്വദേശിയായ സൗമ്യ ഏഴ് വര്‍ഷമായി ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി നോക്കുകയായിരുന്നു. നാട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നനിടെയായിരുന്നു താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ റോക്കറ്റ് പതിച്ചത്.
We’ve been in touch with the family. She was talking to her husband when this happened& I can imagine how horrendous it’s for the husband. I can only sympathise with what he must be feeling: Israel’s Dy Envoy, to ANI on Kerala woman who died in Palestinian rocket strike on Israel pic.twitter.com/GPFHhDuy9c
— ANI (@ANI) May 13, 2021
ബിനോയ് എം. ജെ.
ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴത്തിലുള്ള ചിന്താ പദ്ധതിയാണ് ഭാരതീയ തത്വചിന്ത.അതൊരു ചിന്തയല്ല, മറിച്ച് ഒരു ദർശനം തന്നെയാണ്. പാശ്ചാത്യലോകത്തിന് ഇത് ഇന്നും ദുർഗ്രാഹ്യമായി അവശേഷിക്കുന്നു. ഭാരതീയദർശനം ആർഷഭാരത സംസ്കാരം ലോകത്തിന് നൽകിയ സംഭാവനയാകുന്നു. ആർഷഭാരത സംസ്കാരമാവട്ടെ ആധുനിക പാശ്ചാത്യ സംസ്കാരത്തിനോട് കിടപിടിക്കുന്നതോ ഒരുപക്ഷേ അതിനേക്കാൾ ശ്രേഷ്ഠമോ ആണ്. കാരണം അവർ മരണത്തെ ജയിച്ച വരാണ്! എല്ലാ ജീവിത ദുഃഖങ്ങൾക്കും പരിഹാരം കണ്ടെത്തിയവരാണ്! അനന്താനന്ദത്തിൽ എത്തിയവരാണ് !
ഇതൊക്കെ കേൾക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നാം. കാരണം നാം അതുമായി പരിചയപ്പെട്ടിട്ടില്ല. പാശ്ചാത്യ ചിന്തകന്മാർ അതിനെ ഇനിയും നമുക്ക് പരിചയപ്പെടുത്തി തന്നിട്ടില്ല. കാരണം ഇത് പാശ്ചാത്യ ചിന്തകന്മാർക്കു പോലും ദുർഗ്രാഹ്യമാണ്. അതിന്റെ ആഴവും പരപ്പും കണ്ട് അവർ ഭയപ്പെടുന്നു. അതിലെ തത്വങ്ങൾ അവരെ ആശയക്കുഴപ്പത്തിലാക്കുന്നു. സർവജ്ഞത്വവും അനന്താനന്ദവും നേടിയ ഭാരതീയ തത്ത്വചിന്തകന്മാരെ അവർ അസൂയയോടെയും അദ്ഭുതത്തോടെയും നോക്കി കാണുന്നു. എന്നിട്ടും അവർക്ക് അത് പഠിക്കുവാൻ കഴിയുന്നില്ല. കാരണം അത് അത്രമാത്രം ആഴവും പരപ്പും ഉള്ളതാണ്.
ഭാരതീയ ദർശനത്തെ ഇത്രയധികം മഹത്തരവും ശ്രേഷ്ഠവും ആക്കുന്ന ഘടകം എന്താണ്? അത് ബോധ മനസ്സിനെയും അതിന്റെ യുക്തികളെയും കവച്ചു വെച്ചു കൊണ്ട് ബോധാതീതാവസ്ഥകളിലേക്കും അതിലെ ദർശനങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഒടുവിൽ നാം സമാധി എന്ന അവസ്ഥയിൽ അനന്താനന്ദവും അനന്ത ശക്തിയും അനന്ത ജ്ഞാനവുമായ ഈശ്വരനിൽ ലയിക്കുന്നു. ഇതെത്ര മനുഷ്യജീവിതത്തിന്റെപരമമായ ലക്ഷ്യം.
ഇത് കേൾക്കുമ്പോൾ നമുക്ക് ഭയം തോന്നുന്നു. കാരണം നാം ഇതിനെപ്പറ്റി അധികം കേട്ടിട്ടില്ല. അത് നമുക്ക് അപരിചിതമാണ്. ഈ ലോകത്തിലെ കൊച്ചു കൊച്ചു സുഖങ്ങളിൽ നമ്മുടെ മനസ്സ് മുഴുകിപ്പോയിരിക്കുന്നു. ലൗകിക ജീവിതം ഒരു കൂരാക്കൂരിരുട്ട് ആണെന്നും അതിനപ്പുറത്ത് അനന്താനന്ദത്തിന്റെയും അനന്ത ജ്ഞാനത്തിന്റെയും ദിവ്യപ്രഭയുണ്ടെന്നും ഒരിക്കൽ അവിടെയെത്തിയവർ വിരളമായി മാത്രമേ മടങ്ങി വരാറുള്ളൂ എന്നും ഭാരതീയദർശനം ഓർമിപ്പിക്കുന്നു.
എല്ലാറ്റിനുമുപരിയായി ഭാരതീയദർശനം മനുഷ്യജീവിതത്തിന്റെ അന്തിമലക്ഷ്യമായ ആത്മ സാക്ഷാത്കാരത്തിലേക്ക്(Self Actualization)നമ്മെ കൊണ്ടുവന്നെത്തിക്കുന്നു. മനുഷ്യൻ വെറുമൊരു മൃഗമോ ജന്തുവോ അല്ലെന്നും അവന്റെയുള്ളിൽ ഈശ്വര ചൈതന്യം തുടിക്കുന്നു എന്നും ആ ഈശ്വരചൈതന്യത്തെ സാക്ഷാത്കരിക്കുക എന്നത്, മനുഷ്യന്റെ അത്യുദാത്തമായ ലക്ഷ്യമാണെന്നും ആ ലക്ഷ്യത്തിലെത്തിച്ചേരുവാൻ ഏതു മാർഗ്ഗവും സ്വീകരിക്കാമെന്നും ഭാരതീയ തത്വചിന്ത നമ്മെ ഉദ്ബോധിപ്പിക്കുന്നു. ആശയറ്റ പശ്ചാത്യ ചിന്താ പദ്ധതിക്ക് ആർഷ ഭാരത സംസ്കാരവും അതിലെ തത്വങ്ങളും പുതിയ ഒരു ദിശാബോധം കൊടുക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.