Latest News

ടുമ്പന്‍ ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം മണിയോട് പരാജയപ്പെട്ടതിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ എം ആഗസ്തി തല മൊട്ടയടിച്ചു. തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരം വോട്ടിന് താന്‍ പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വേട്ടെണ്ണല്‍ ദിവസം പരാജയം ഉറപ്പിച്ചപ്പോള്‍ തന്നെ അടുത്ത ദിവസം താന്‍ മൊട്ടയടിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

എന്നാലിപ്പോള്‍ മൊട്ടയടിച്ച തന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.വേളാങ്കണ്ണി പള്ളിയിൽ എത്തിയാണ് ആഗസ്തി തല മുണ്ഡനം ചെയ്തത്. വാക്കുകള്‍ പാലിക്കാനുള്ളതാണെന്ന് അടിക്കുറിപ്പും ചിത്രത്തോടൊപ്പം ഉണ്ട്. മൊട്ടയടിക്കരുതെന്ന് എംഎം മണി അദ്ദേഹത്തോട് അപേക്ഷിച്ചിരുന്നു.

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളിലും ഏകദേശ ധാരണായതായി വിവരം.  പിണറായി വിജയന്‍ തന്നെ കേരളത്തെ നയിക്കും. കെ.കെ ഷൈലജയ്ക്ക് ഇക്കുറിയും ആരോഗ്യ വകുപ്പ് നല്‍കാന്‍ ധാരണയായതായാണ് വിവരം. വ്യവസായ വകുപ്പ് എം.വി ഗോവിന്ദനും ധനകാര്യം പി രാജീവും കൈകാര്യം ചെയ്യും.വിദ്യാഭ്യാസ വകുപ്പ് വീണ ജോര്‍ജിന് നല്‍കാനാണ് തീരുമാനം. വി.എന്‍ വാസവന് എക്‌സൈസും ശിവന്‍ കുട്ടിയ്ക്ക് ദേവസ്വവും നല്‍കും. പി.പി ചിത്തരഞ്ജനാണ് ഫിഷറീസ് വകുപ്പ്.

സി.പി.ഐയ്ക്ക് ഇക്കുറി മൂന്നു മന്ത്രി സ്ഥാനമേ ലഭിക്കൂവെന്നാണ് വിവരം. അതില്‍ സുപാലിന് റവന്യൂ വകുപ്പും പി പ്രസാദിന് കൃഷി വകുപ്പും നല്‍കുമെന്നാണ് വിവരം. വനംവകുപ്പ് ചിഞ്ചു റാണിയ്ക്ക് നല്‍കാനാണ് തീരുമാനം. കേരളാ കോണ്‍ഗ്രസ് എമ്മിനെയും മന്ത്രിസ്ഥാനം നല്‍കുന്നതില്‍ പരിഗണിച്ചിട്ടുണ്ട്. റോഷി അഗസ്റ്റിന് സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കാനാണ് ധാരണ. കെ.ബി ഗണേഷ് കുമാറിന് ഗതാഗതവും കെ.പി മോഹനന് തുറമുഖ വകുപ്പ് നല്‍കാനും തീരുമാനമായതായാണ് വിവരം

അതേസമയം ഘടക കക്ഷികളുമായി ആലോചിച്ച ശേഷമാകും അന്തിമപട്ടിക പുറത്ത് വിടുക.  സി.പി.ഐ റവന്യൂ വകുപ്പും ഭക്ഷ്യവകുപ്പും ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 18ന് നടക്കുമെന്നാണ് വിവരം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സത്യപ്രതിജ്ഞ ഈ മാസം 18ന് ശേഷം നടത്താനാണ് ധാരയായത്. ഒറ്റത്തവണയായി തന്നെ സത്യപ്രതിജ്ഞ നടക്കും.

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പതിനെട്ടാം തീയതി ചൊവാഴ്‌ച നടക്കും. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് രാജ്ഭവനിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ. സി പി എമ്മിലെ കേരളത്തിലെ പി ബി മെമ്പർമാർ തമ്മിലുളള യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.

2016 മേയ് 25നാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. സത്യപ്രതിജ്ഞയ്‌ക്ക് മുമ്പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കാനാണ് സി പി എമ്മിലെ ധാരണ. 17ന് രാവിലെ എൽ ഡി എഫ് യോഗം ചേർന്ന് ഏതൊക്കെ പാർട്ടികൾക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തിൽ തീരുമാനമെടുക്കും. പതിനെട്ടിന് രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും സി പി എം മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയെന്നാണ് വിവരം.

പതിനെട്ടാം തീയതി വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. സാങ്കേതികമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ മാത്രം സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീണ്ടേക്കും. മന്ത്രിമാരുടെ ബന്ധുക്കൾ പരിപാടിയിൽ പങ്കെടുക്കുന്നതിലും ചർച്ചകൾ തുടരുകയാണ്. പരമാവധി ആളെ ചുരുക്കി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് തീരുമാനം

തിരു.: സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ കൂടി എത്തും. 75,000 ഡോസ് കൊവാക്സിനും കേരളത്തിൽ എത്തിയിട്ടുണ്ട്. അതേസമയം, പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ സംബന്ധിച്ച്‌ കേന്ദ്രത്തില്‍ നിന്നൊരു നിര്‍ദ്ദേശവും കിട്ടിയിട്ടുമില്ല.
കൊവാക്സിനും കൊവിഷീല്‍ഡും ഉള്‍പ്പെടെ ആകെ 2 ലക്ഷം ഡോസ് വാക്സിനാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. പല ജില്ലകളിലും നല്‍കിയിട്ടുള്ളത് വളരെ കുറച്ച്‌ ഡോസ് വാക്സിന്‍ മാത്രമാണ്. ഇന്ന് കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ആകെ ഉള്ള വാക്സിനില്‍ നല്ലൊരു പങ്കും തീരും. ഈ സാഹചര്യത്തിലാണ് നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ കേരളത്തിലെത്തുന്നത

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ ആ​ർ​എം​പി​യു​ടെ എം​എ​ൽ​എ സ്ഥാ​നം പി​ണ​റാ​യി വി​ജ​യ​നെ അ​ലോ​സ​ര​പ്പെ​ടു​ത്തു​മെ​ന്ന് കെ.​കെ. ര​മ. ജീ​വി​ച്ചി​രി​ക്കു​ന്ന ടി​പി​യെ സ​ഭ​യി​ൽ പി​ണ​റാ​യി​ക്ക് കാ​ണാ​മെ​ന്നും കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ നി​യ​മ​സ​ഭ​യി​ൽ ശ​ബ്ദ​മു​യ​ർ​ത്തു​മെ​ന്നും ര​മ വ്യ​ക്ത​മാ​ക്കി.

വ​ട​ക​ര വി​ധി​യെ​ഴു​ത്ത് അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യു​ള്ള​താ​ണ്. മ​നു​ഷ്യ​ന് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് വേ​ണ്ട​ത്. ടി​പി​യ്ക്ക് സ​മ​ർ​പ്പി​ക്കാ​നു​ള്ള വി​ജ​യ​മാ​ണി​ത്. ഒ​രാ​ശ​യ​ത്തെ​യാ​ണ് സി​പി​എം ഇ​ല്ലാ​താ​ക്കാ​ൻ നോ​ക്കി​യ​ത്.  എ​തി​ര​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ കൊ​ന്നു​ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ പോ​രാ​ടും. ആ​ർ​എം​പി​യു​ടെ രാ​ഷ്ട്രീ​യ​ത്തി​ന് കൂ​ടു​ത​ൽ പ്ര​സ​ക്തി​യു​ണ്ടെ​ന്നും ര​മ കൂ​ട്ടി​ച്ചേ​ർ​ത്തു.

പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലേക്ക് നേതാക്കളുടെ ഒഴുക്കായിരുന്നു. മന്ത്രിമാരും എം.പിമാരും എംഎല്‍എമാരുമടക്കം ഇതിലുണ്ടായിരുന്നു. ഇനി നേതാക്കളെ ‘എടുക്കുന്നില്ലെ’ന്ന് ഒരു ഘട്ടത്തില്‍ ബി.ജെ.പിക്ക് പറയേണ്ടിയും വന്നു. തൃണമൂല്‍ വിട്ടു വന്ന നേതാക്കളായിരുന്നു പലയിടത്തും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇവരില്‍ ബഹുഭൂരിപക്ഷവും തോറ്റു.

നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്കെതിരെ ജയിച്ച സുവേന്ദു അധികാരി, കൂച്ച്ബിഹാറില്‍ മിഹിര്‍ ഗോസ്വാമി, ബിഷ്ണുപുറില്‍ തന്മയ് ഘോഷ്, റണഘട്ട് നോര്‍ത്ത് വെസ്റ്റില്‍ പാര്‍ത്ഥ സാരതി ചാറ്റര്‍ജി തുടങ്ങിയവര്‍ മാത്രമാണ് ജയിച്ചു കയറിയ മുന്‍ തൃണമൂല്‍ നേതാക്കള്‍.

നന്ദിഗ്രാമില്‍ 2016-ല്‍ 81,230 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂല്‍ ടിക്കറ്റില്‍ സുവേന്ദു അധികാരി ജയിച്ചത്. എന്നാലിത്തവണ ഭൂരിപക്ഷം 1956 ആയി.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മമത മന്ത്രിസഭയില്‍ ജലസേചന വകുപ്പു മന്ത്രിയായിരുന്ന രാജീവ് ബാനര്‍ജി തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഹൗറയിലെ ദൊംജുറില്‍ മത്സരിച്ച രാജീവ് ബാനര്‍ജി തൃണമൂലിലെ കല്യാണ്‍ ഘോഷിനോട് 42,512 വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ തവണ തൃണമൂല്‍ ടിക്കറ്റില്‍ മത്സരിച്ചിരുന്നപ്പോള്‍ രാജീവ് ബാനര്‍ജിക്ക് ഒരു ലക്ഷത്തിന് മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

വൈശാലി ദാല്‍മിയ മുതല്‍ മുന്‍ ഹൗറ മേയര്‍ റതിന്‍ ചക്രവര്‍ത്തി വരെ തോറ്റ മുന്‍ തൃണമൂല്‍ നേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് തൃണമൂല്‍ വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാക്കളെ കുറ്റപ്പെടുത്തി രംഗത്തെത്തി. തൃണമൂലില്‍നിന്ന് ബി.ജെ.പിയിലേക്ക് എത്തിയവരെ ജനം അംഗീകരിച്ചില്ലെന്ന് തോന്നുന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞു.

അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം

സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക്/ തുടങ്ങിയവർക്ക് പ്രവർത്തിക്കാം. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രംഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസിട്രേറ്റുമാർ പരിശോധന നടത്തും.

അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം. ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാരുടെ യാത്ര അതാത് സ്ഥാപനങ്ങൾ അനുവദിക്കുന്ന സാധുവായ തിരിച്ചറിയൽ രേഖപ്രകാരം മാത്രം.

മെഡിക്കൽ ഓക്സിജൻ വിന്യാസം ഉറപ്പുവരുത്തണം. ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യ- ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ കൈയിൽ കരുതണം.

ടെലികോം സർവീസ്, അടിസ്ഥാന സൗകര്യം, ഇന്റർനെറ്റ് സേവന ദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി യൂണിറ്റുകൾ എന്നിവ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് അതാത് സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്രചെയ്യാം.

ഐടി മേഖലയിൽ സ്ഥാപനം പ്രവർത്തിക്കാൻ അത്യാവശ്യം വേണ്ട ആളുകൾ മാത്രമേ ഓഫീസുകളിലെത്താവൂ. പരമാവധി ആളുകൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങൾ ഒരുക്കി നൽകണം. രോഗികൾ, അവരുടെ കൂടെയുള്ള സഹായികൾ എന്നിവർക്ക് അടിയന്തര സാഹചര്യത്തിൽ ആശുപത്രി ഫാർമസികൾ, പത്രമാധ്യമങ്ങൾ,ഭക്ഷണം, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ-പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങൾ, ഇറച്ചി- മത്സ്യ വിപണ കേന്ദ്രങ്ങൾ, കള്ള് ഷാപ്പുകൾ എന്നിവയ്ക്ക് മാത്രം പ്രവർത്തിക്കാം.

വാഹനങ്ങളുടെ അറ്റകുറ്റപണി, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
ആളുകൾ പുറത്തിറങ്ങി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവർത്തനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.
എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്ക് ഉപയോഗിക്കണം.
രാത്രി ഒമ്പത് മണിക്കു മുമ്പ് കടകൾ അടയ്ക്കണം.
റസ്റ്റൊറന്റുകളിലും ഭക്ഷണ ശാലകളിലും പാഴ്സൽ മാത്രമേ അനുവദിക്കു. ഇത്തരം കടകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം.
ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങൾക്കായി പ്രവർത്തിക്കും. ബാങ്കുകൾക്ക് അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും. ആളുകൾ ഇന്റർനെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം.
ദീർഘദൂര ബസുകൾ, ട്രെയിൻ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ അനുവദിക്കും. എന്നാൽ ഇതിൽ യാത്ര ചെയ്യുന്നതും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം. യാത്രക്കാരുടെ പക്കൽ യാത്രാ രേഖകൾ ഉണ്ടായിരിക്കണം.
വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം.
റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.
അതിഥി തൊഴിലാളികൾക്ക് അവരുടെ മേഖലകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലിചെയ്യാം.
ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് എത്താം. എന്നാൽ അരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതിൽ വ്യത്യാസം വരാം.
എല്ലാതരത്തിലുമുള്ള സിനിമ- സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം.

എം ജി സർവകലാശാല അടച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാല മെയ് ഒൻപതു വരെ ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണ്ണമായും അടച്ചിടും.
ഈ കാലയളവിൽ സേവനങ്ങൾ ഓൺ ലൈനായി മാത്രമേ ലഭ്യമാവുകയുള്ളൂ.
സർവകലാശാലയിൽ നിന്നും ഓൺ ലൈനായി ലഭ്യമാകാത്ത സേവനങ്ങൾക്കായി അപേക്ഷകൾ ഇ-മെയിൽ മുഖേന അയയ്ക്കാവുന്നതാണ്.
ഭരണവിഭാഗം: [email protected],
പരീക്ഷ വിഭാഗം: [email protected]

പൊലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് കേസ് പ്രതി വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം നടന്നത്. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്.

അംബേദ്കര്‍ സ്‌റ്റേഡിയത്തിന് സമീപത്തുനിന്ന് നാല് കിലോ കഞ്ചാവുമായി പിടിയിലായ ഇയാളെ ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പൊലീസിന്റെ കയ്യില്‍ നിന്നും കുതറിയോടിയ രഞ്ജിത്ത്, അംബേദ്കര്‍ സ്‌റ്റേഡിയത്തിന്റെ അകത്തേക്ക് കയറി സ്റ്റെപ്പില്‍ നിന്ന് താഴേക്ക് ചാടി.

പിന്നാലെ തൊട്ടടുത്ത വൈദ്യുതി പോസ്റ്റില്‍ വലിഞ്ഞു കയറിയ ഇയാള്‍ ലൈനില്‍ കിടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബിജെപിക്കെതിരെ വലിയ മുന്നേറ്റം കാഴ്ചവെച്ച് പശ്ചിമ ബംഗാളിൽ ഭരണം നിലനിർത്തിയ തൃണമൂൽ കോൺഗ്രസിനേയും സർക്കാരിനേയും പരാജയപ്പെട്ടെങ്കിലും മമത ബാനർജി തന്നെ നയിക്കും. ബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. തിങ്കളാഴ്ച ചേർന്ന തൃണമൂൽ കോൺഗ്രസ് നിയമസഭാ കൗൺസിൽ യോഗം ഏകകണ്ഠമായാണ് മമതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

മേയ് അഞ്ചിന് മമതയും ആറിന് മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് വിവരം. നന്ദിഗ്രാമിൽ മത്സരിച്ച മമത ബിജെപിയുടെ സുവേന്ദു അധികാരിയോടാണ് പരാജയപ്പെട്ടചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താൽ ചട്ടപ്രകാരം ആറ് മാസം വരെ തെരഞ്ഞെടുപ്പിൽ ജയിക്കാതെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാം. ഈ ആറ് മാസങ്ങൾക്കുള്ളിൽ ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചാൽ മതി.

അതേസമയം നന്ദിഗ്രാമിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ കോടതിയെ സമീപിക്കുമെന്നും മമത പറഞ്ഞിട്ടുണ്ട്. ‘നന്ദിഗ്രാമിലെ ജനങ്ങൾ എന്തു തന്നെ വേണമെങ്കിലും വിധിയെഴുതട്ടെ. ഞാൻ അത് സ്വീകരിക്കും. എന്നാൽ, വോട്ടെണ്ണലിൽ പല കൃത്രിമങ്ങളും നടന്നിട്ടുണ്ട്. അതിനെതിരേ തീർച്ചയായും കോടതിയെ സമീപിക്കും’, എന്നായിരുന്നു മമത പറഞ്ഞത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം സുവേന്ദു അധികാരി 1200 വോട്ടിനാണ് നന്ദിഗ്രാമിൽ ജയിച്ചത്.

 

 

നായകനായി അരങ്ങേറി ആദ്യ ചിത്രത്തില കെഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന നടൻ മേള രഘു എന്ന പുത്തൻവെളി ശശിധരൻ (60) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കഴിഞ്ഞ മാസം 16 ന് വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർക്കസ് കൂടാരത്തിലെ കഥ പറഞ്ഞ കെജി ജോർജിന്റെ മേളയിലൂടെ അരങ്ങേറ്റം കുറിച്ച ശശിധരൻ പിന്നീട് തന്റെ ആദ്യചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്നെ കലാലോകത്ത് സ്വീകരിക്കുകയായിരുന്നു. മോഹൻലാൽ നായകനായ ജീത്തു ജോസഫിന്റെ ദൃശ്യം-2 ആണ് രഘുവിന്റെ അവസാന ചിത്രം.

മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളിൽ ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. ആദ്യചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം നായകതുല്യ വേഷത്തിലാണ് രഘു സിനിമയിലെത്തിയത്.

RECENT POSTS
Copyright © . All rights reserved