Latest News

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തു. ഇടിയോടും മിന്നലോടും കൂടിയാണ് മഴ പെയ്തത്. അബുദാബി, ദുബായ്, ഷാ‍‍‍ർജ, റാസല്‍ ഖൈമ, അലൈന്‍ എന്നിവിടങ്ങളിലാണ് ക്ലൗഡ് സീഡിംഗിന്റെ ഫലമായി മഴ പെയ്തത്.

പലയിടങ്ങളിലും ശനിയാഴ്ച രാവിലെ യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്. താപനിലയിലും കുറവ് രേഖപ്പെടുത്തി. പലയിടത്തും അന്തരീക്ഷം മേഘാവൃതമായിരിക്കും. പൊടിക്കാറ്റടിക്കാനുളള സാധ്യതയുമുണ്ട്.

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ കൂടി ശ്രദ്ധ നേടിയ മലയാളത്തിൽ ഏറെ പ്രിയങ്കരിയായ താരം ആണ് ആര്യ. മികച്ച കോമഡി നടിയും അതോടൊപ്പം മോഡലും അവതാരകയും നർത്തകിയും ഒക്കെ ആണ്. വിവാഹിതയായ താരത്തിന് ഒരു മകൾ കൂടി ഉണ്ട്.

താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് മലയാളികൾക്ക് വലിയ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അറിഞ്ഞത്.

അവതാരകയും നടിയും ഒക്കെ ആണെങ്കിൽ കൂടിയും ആര്യ മികച്ച മോഡൽ കൂടി ആണ്. മോഡലിംഗ് രംഗത്ത് നിന്ന് ആയിരുന്നു താരം പിന്നീട അവതാരകയായും ബഡായി ബംഗ്ലാവിലും ഒക്കെ ശ്രദ്ധ നേടിയത്. സാമൂഹിക മാധ്യമത്തിൽ ഏറെ സജീവം ആയ ആര്യ നിരവധി ചിത്രങ്ങളും വിശേഷങ്ങൾ എല്ലാം പങ്കു വെച്ച് എത്താറുണ്ട്.

എന്നാൽ ബിഗ് ബോസ് സീസൺ 2 ൽ കൂടി ഒട്ടേറെ വിമർശകർ ഉണ്ടാക്കിയ ആൾ കൂടി ആണ് ആര്യ. തനിക്ക് ഒരു ജാൻ ഉണ്ടെന്നും അത് ബിഗ് ബോസ്സിൽ നിന്നും വെളിയിൽ എത്തുമ്പോൾ പറയും എന്നും ആര്യ ഷോക്ക് ഇടയിൽ പറഞ്ഞിരുന്നു.

എന്നാൽ ബിഗ് ബോസ് സീസൺ 2 ഉം മൂന്നും കഴിഞ്ഞിട്ടും ആര്യയുടെ ജാൻ എത്തിയില്ല. ബിഗ് ബോസ്സിൽ ഉണ്ടാക്കിയ വിമർശകരുടെ കൂട്ടത്തിൽ ആയിപ്പോയി ആര്യയുടെ ജാനും. കഴിഞ്ഞ ഒന്നര വർഷമായി ഇതോർത്തു കരയാത്ത ദിവസങ്ങളില്ല. മകൾക്കും വലിയ ഷോക്കായി. ആര്യ ഇപ്പോൾ മനസ്സ് തുറക്കുകയാണ്.

ജാൻ തേച്ചിട്ട് പോയി. ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇനി എനിക്ക് ധൈര്യമായി പറയാം. ഞാൻ അത്രയും ആത്മാർഥമായിട്ടാണ് പ്രണയത്തെ കുറിച്ച്‌ ബിഗ് ബോസിൽ പറഞ്ഞത്. നൂറ് ശതമാനം സത്യസന്ധത അതിലെനിക്ക് ഉണ്ടായിരുന്നു.

അതുകൊണ്ടാണ് അത്രയും വലിയ പ്ലാറ്റ്‌ ഫോമിൽ വന്ന് പറഞ്ഞത്. എലീന അത് ബുദ്ധിപരമായി ഉപയോഗിച്ചത് കൊണ്ട് അടുത്ത മാസം അവളുടെ കല്യാണമാണ്. എന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാൻ ബിഗ് ബോസിൽ പോയപ്പോൾ കണ്ട ആളല്ല തിരിച്ച്‌ വന്നപ്പോൾ കണ്ടത്.

ഞാൻ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി. ഒരു കമ്മിറ്റ്‌ മെന്റിന് താൽപര്യമില്ലെന്നും സിംഗിൾ ലൈഫിൽ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു.

പിന്നെ വളരെ ഓപ്പൺ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു.

അവൾക്കും അതൊരു ഷോക്കായി. ഇപ്പോൾ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങൾ രണ്ട് പേരും ഓക്കെയാണ്. പുള്ളിക്കാരൻ നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാൻ മാത്രം ഒന്നര വർഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാൻ തുടങ്ങി. കുറേ കരഞ്ഞ് തീർത്തെങ്കിലും ഒരു സുപ്രഭാതത്തിൽ അതുൾക്കൊള്ളാൻ സാധിച്ചു.

ബ​ക്രീ​ദി​ന് ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ ന​ല്‍​കും, ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും അ​ട​ച്ചി​ട​ല്‍ ഇ​താ​ണ് സം​സ്ഥാ​ന​ത്തെ രീ​തി​യെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​രീ​തി ശ​രി​യ​ല്ല. സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ളെ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍​ക്ക് ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വും ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ഇ​ള​വു​മി​ല്ലാ​ത്ത സ്ഥി​തി​ക്ക് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും ഒ​രു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജൂ​ണി​യ​ര്‍ ഡോ​ക്ട​റു​ടെ ബു​ദ്ധി​യും ക​ഴി​വും ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് കോ​വി​ഡി​നെ നേ​രി​ട്ടു​കൊ​ണ്ടി​രു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു.

തൊഴിൽ മേഖലയിൽ നിന്നും മോശം അനുഭവങ്ങൾ ഏറ്റവും കൂടുതൽ പുറത്തു വരുന്നത് സിനിമ മേഖലയിൽ നിന്നും ആണ്. സംവിധായകർ താരങ്ങൾ നിർമാതാക്കൾ എന്നിവരിൽ നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളെ കുറിച്ച് നിരവധി തവണ നടിമാർ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.

ഇപ്പോഴിതാ അവസരം ചോദിച്ചപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ് അലി നായകൻ ആയി എത്തിയ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിൽ നായികയായി എത്തിയ ഷിബ്ല. അവതാരകയായി എത്തിയ ശേഷം ആയിരുന്നു നായികയായി ഈ താരം എത്തിയത്.

മലപ്പുറത്തു ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു ഷിബ്ലയുടെ ജനനം. ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നപ്പോൾ ഉപ്പ സമ്മതിച്ചില്ല എന്നാണ് ഷിബ്ല പറയുന്നത്.

റിയാലിറ്റി ഷോയിൽ പങ്കെടുത്ത താൻ പിന്നീട് അവസരം അഭിനയ രംഗത്ത് അവസരങ്ങൾ തേടിയിരുന്നു എന്നും ആ സമയത്താണ് മലയാളത്തിന്റെ അറിയപ്പെടുന്ന ഒരു പ്രമുഖ സംവിധായകൻ തന്നോട് എപ്പോഴാണ് ഭോഗിക്കുന്നത് എന്ന് മുഖത്ത് നോക്കി ചോദിച്ചത് എന്നും നടി പറയുന്നു. അതുകൊണ്ടു തന്നെ മലയാളം സിനിമയിൽ കാസ്റ്റിംഗ് കൗച്ച്‌ ഇല്ല എന്ന് പറയാൻ കഴിയില്ല എന്നും ഷിബ്ല പറയുന്നു.

ബി​ജെ​പി​യെ​യും ആ​ർ​എ​സ്എ​സി​നെ​യും ഭ​യ​ക്കു​ന്ന​വ​ർ​ക്കു പാ​ർ​ട്ടി​യി​ൽ​നി​ന്നു​പു​റ​ത്തു പോ​കാ​മെ​ന്ന താ​ക്കീ​തു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. ഭ​യ​മി​ല്ലാ​ത്ത നി​ര​വ​ധി ആ​ളു​ക​ളു​ണ്ട്. പ​ക്ഷേ, അ​വ​ർ കോ​ണ്‍​ഗ്ര​സി​നു പു​റ​ത്തു നി​ൽ​ക്കു​ക​യാ​ണ്. അ​വ​രെ പാ​ർ​ട്ടി​ക്കു​ള്ളി​ലേ​ക്ക് കൊ​ണ്ടു വ​ര​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗ​ത്തി​ൽ രാ​ഹു​ൽ ആ​ഹ്വാ​നം ചെ​യ്തു.

500ല​ധി​കം വ​രു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് രാ​ഹു​ൽ സം​സാ​രി​ച്ച​ത്. “”നി​ങ്ങ​ൾ ഒ​ന്നു കൊ​ണ്ടും ഭ​യ​ക്ക​രു​ത്. ഭ​യ​ച​കി​ത​നാ​യ നി​ല​യി​ൽ ഒ​രി​ക്ക​ൽ പോ​ലും എ​ന്നെ കാ​ണേ​ണ്ടി വ​രി​ല്ല” രാ​ഹു​ൽ ഉ​റ​പ്പു ന​ൽ​കി. എ​ല്ലാ​വ​ർ​ക്കും തു​ല്യ​നേ​ട്ട​മു​ണ്ടാ​ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഗ്ര​ഹം. എ​ന്നാ​ൽ, ആ​ർ​എ​സ്എ​സ് ഒ​രു വി​ഭാ​ഗ​ത്തി​ന് മാ​ത്രം നേ​ട്ട​മു​ണ്ടാ​യാ​ൽ മ​തി​യെ​ന്നു ക​രു​തു​ന്നു.

നി​ങ്ങ​ളു​ടെ ഒ​രു കു​ടും​ബാം​ഗ​ത്തോ​ടെ​ന്ന പോ​ലെ എ​ന്തും ത​ന്നോ​ട് പ​റ​യാ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

ഡ​ൽ​ഹി ഛത്ത​ർ​പു ർ അ​ന്ധേ​രി​യ മോ​ഡി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി പുനർ​നി​ർ​മാ​ണം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പു ന​ൽ​കി​യ​ത്.

പ​ള്ളി പൊ​ളിച്ച​ത് ഡ​ൽ​ഹി സ​ർ​ക്കാ​രി​ന് കീ​ഴി​ലു​ള്ള ബ്ലോ​ക്ക് വി​ക​സ​ന അ​ധി​കൃ​ത​ർ ആ​ണെ​ന്നു കേ​ജ​രി​വാ​ൾ സ​മ്മ​തി​ച്ചു. ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്യും. വി​ശ്വാ​സീ സ​മൂ​ഹ​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച കേ​ജ​രി​വാ​ൾ, സം​ഭ​വ​ത്തി​ൻ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചു.

പ​ള്ളി പൊ​ളി​ച്ച സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് ഓ​ട​നാ​ട്ട്, ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ക​ന്നും​കു​ഴി, പാ​സ്റ്ററൽ കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി എ.​സി. വി​ൽ​സ​ൺ തു​ട​ങ്ങി​യ​വ​രും ആ​ർ​ച്ച്ബി​ഷ​പ്പി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ചന്ദ്രന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം ഭൂമിയില്‍ വന്‍ പ്രളയങ്ങള്‍ സംഭവിക്കുമെന്ന് നാസയുടെ (നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍) മുന്നറിയിപ്പ്. സമുദ്രനിരപ്പ് കുത്തനെ ഉയരുകയും തന്മൂലം 2030-ല്‍ റെക്കോര്‍ഡ് പ്രളയമുണ്ടാകുമെന്നുമാണ് നാസ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. സമുദ്ര നിരപ്പ് ഉയരുന്നത് സംബന്ധിച്ച് പഠനം നടത്തുന്ന നാസയുടെ കീഴിലുള്ള ശാസ്ത്ര സംഘമാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം മൂലം സമുദ്രനിരപ്പ് ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവും കൂടി ചേരുമ്പോഴാണ് പ്രളയങ്ങള്‍ ഉണ്ടാകുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയില്‍ പ്രളയങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതിനു പുറമെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെ ‘ചലനം’ മൂലം സമുദ്രനിരപ്പ് ഉയരുമെന്നും അതു വിനാശകരമായ പ്രളയത്തിലേക്ക് നയിക്കുമെന്നും പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ജൂണ്‍ 21-ന് നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം, സമുദ്രനിരപ്പ് ഉയരുന്നത്, കാലാവസ്ഥാ വ്യതിയാനം എന്നിവ ഒരുമിച്ചാണു വരാന്‍ പോകുന്നത്. തീരപ്രദേശങ്ങളിലെല്ലാം പ്രളയമുണ്ടായേക്കാമെന്നു നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. പ്രളയം മുലം സമുദ്രനിരപ്പിനു സമീപമുള്ള താഴ്ന്ന പ്രദേശങ്ങള്‍ കൂടുതല്‍ അപകടത്തിലേക്കും ദുരിതത്തിലേക്കും പോയേക്കാമെന്നും നെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു ഗവേഷണം ലോകത്തില്‍ ആദ്യമാണെന്ന് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി കാലാവസ്ഥാ വിദഗ്ധന്‍ മാര്‍ക്ക് ഹൗഡന്‍ പറഞ്ഞു.

തീരപ്രദേശങ്ങളില്‍ വേലിയേറ്റം സംഭവിക്കുന്നത് പതിവ് സംഭവമാണ്. എന്നാല്‍, ചന്ദ്രനിലെ പ്രത്യേക പ്രതിഭാസം മൂലമുള്ള വേലിയേറ്റം ഭീകരമായിരിക്കുമെന്നും വെള്ളം ഏറെ ഉയരത്തില്‍ പൊങ്ങുമെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. 18.6 വര്‍ഷത്തോളം ഈ പ്രതിഭാസം തുടര്‍ന്നേക്കും. വേലിയേറ്റങ്ങള്‍ കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങള്‍ പതിവാകും. ഈ പ്രളയങ്ങള്‍ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ട്.

2030 ആകുമ്പോഴേക്കും ഓരോ വര്‍ഷവും 2000 ലധികം വെള്ളപ്പൊക്കമുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം 2019-ല്‍ യുഎസില്‍ മാത്രം 600 വെള്ളപ്പൊക്കമുണ്ടായതായി നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ കണക്കുകള്‍ നിരത്തുന്നു.

ഹവായ് സര്‍വകലാശാലയിലെ നാസയുടെ അസിസ്റ്റന്റ് പ്രൊഫസറായ ഫില്‍ തോംസണും സംഘവുമാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂര്‍ത്തിയാക്കാന്‍ 18.6 വര്‍ഷം എടുക്കുമെന്നും ഈ പ്രതിഭാസത്തെക്കുറിച്ച് വിശദീകരിച്ച തോംസണ്‍ പറഞ്ഞു. ചന്ദ്രന്റെ ചാഞ്ചാട്ടം എല്ലാക്കാലത്തും ഉണ്ടാകാറുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം കൂടി കൂടിച്ചേരുമ്പോഴാണ് സ്ഥിതി രൂക്ഷമാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നോബി ജെയിംസ്

1.4 കിലോ സ്രാവ്
50 ഗ്രാം ഇഞ്ചി
50. ഗ്രാം വെളുത്തുള്ളി
3 പച്ചമുളക്
8 ചെറിയ ഉള്ളി
8 കുടംപുളി
1/2 തേങ്ങാ കൊത്തിയത്
മീൻ വീഡിയോയിൽ കാണുന്നത് പോലെ ചെറുചൂടുവെള്ളം ഒഴിച്ചു വൃത്തിയാക്കി എടുക്കുക. പിന്നീട് ചെറു കഷ്ണങ്ങൾ ആക്കി വിനാഗിരിയും ഉപ്പും ഇട്ടു കഴുകി അതിലേക്ക്
1 ടീസ്പൂൺ ഉലുവാപ്പൊടി
2 ടേബിൾസ്പൂൺ മല്ലിപൊടി
4 ടേബിൾസ്പൂൺ മുളകുപൊടി
1 ടീസ്പൂൺ മഞ്ഞൾപൊടി
ഇവ ഒരു പാനിൽ ചുടാക്കി പച്ച ചുവമാറി വരും വരേ വറുത്തു അരച്ചെടുക്കുക.
പിന്നീട് ഒരു ചട്ടി എടുത്തു അതിലേക്കു മീൻ ഇടുക. കൂടെ എല്ലാ ചേരുവകളും ഒന്നിച്ചു ഇടുക. അതിലേക്കു അരച്ചുവച്ച മസാലയും ആവശ്യത്തിന് ഉപ്പും നികക്കെ വെള്ളവും ഒഴിച്ച് അടച്ചു വച്ചു വേവിക്കുക. തിളച്ചു വരുമ്പോൾ ചെറു തീയിൽ പറ്റിച്ചെടുക്കുക.
ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച്
1 ടീസ്പൂൺ കടുക് പൊട്ടിവരുമ്പോൾ
1 ടീസ്പൂൺ ഉലുവ അത് ചൂടാകുമ്പോൾ
4 ചെറു ഉള്ളി അരിഞ്ഞതും ചേർത്ത് വറുത്തു വരുമ്പോൾ കറിവേപ്പിലയും ഇട്ടു താളിച്ചെടുത്താൽ പഴയ കാല ഓർമയിൽ ഒരു സ്രാവ് കറി കഴിക്കാം. കപ്പയുടെ കൂടെയും ചോറിന്റെകൂടെയും ഒന്നും പറയാനില്ല.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

 

മുന്നൂറോളം സീരിയലുകളിൽ അഭിനയിച്ച നടൻ. നായകമായും പ്രതിനായകനായും വില്ലൻ ആയും എല്ലാം സീരിയൽ ലോകത്തിലും അതുപോലെ തന്നെ സിനിമ ലോകത്തിലും തന്റേതായ മുഖം പതിപ്പിച്ച കിഷോർ പീതാംബരൻ ഈ താരത്തിന്റെ മുഖം ഒരുവട്ടമെങ്കിലും ടെലിവിഷനിൽ കാണാത്ത മലയാളികൾ ഇല്ല എന്ന് വേണം പറയാൻ.

തിരുവനന്തപുരം പാലോട് ആണ് കിഷോർ താമസിക്കുന്നത്. ഭാര്യ സരിതക്കും രണ്ടു മക്കൾക്കും ഒപ്പം ഉള്ളത്കൊണ്ട് ജീവിക്കുന്ന ഒരു പച്ചയായ മനുഷ്യൻ. പഠിക്കുന്ന കാലം മുതൽ അഭിനയത്തോട് അമിതാവേശമായിരുന്നു. ഡിഗ്രിക്ക് ശേഷം ജോലിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെ പ്രൊഫഷണൽ നാടകത്തിൽ സജീവമായി.

നവോദയ, ഉദയ, അനന്തപുരി, ദേശാഭിമാനി തുടങ്ങി പല സമിതികളിലും പ്രവർത്തിച്ച നടൻ പിന്നീട് സീരിയലിലും സിനിമയിലും സജീവമായി. സീരിയലിൽ പ്രേക്ഷകർ ഏറ്റെടുത്തതോടെ അതു തന്നെ ജീവിത മാർഗമായി താരം സ്വീകരിച്ചു. അങ്ങാടിപ്പാട്ട് എന്ന പരമ്പരയിൽ എത്തിയതിന് ശേഷം നിരവധി അവസരങ്ങൾ കിഷോറിനെ തേടിയെത്തി.

അലകൾ, സാഗരം, ഹരിചന്ദനം, ഊമക്കുയിൽ, സ്ത്രീജന്മം, ഹരിചന്ദനം, മഞ്ഞുരുകും കാലം തുടങ്ങി 300 ഓളം സീരിയലുകളിൽ ഇതിനോടകം നടൻ അഭിനയിച്ചു. കാഞ്ചീപുരത്തെ കല്യാണം, തിങ്കൾ മുതൽ വെള്ളി വരെ, കിങ് ആൻഡ് കമ്മീഷണർ, സിംഹാസനം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കാഞ്ചീപുരത്തെ കല്യാണത്തിൽ പ്രധാന വില്ലൻ വേഷത്തിലാണ് കിഷോർ എത്തിയത്. 37 ദിവസം സീരിയലിൽ നിന്നും മാറി നിന്ന ശേഷമാണ് കിഷോർ ആ സിനിമയ്ക്ക് വേണ്ടി സമയം കണ്ടെത്തിയത്. ‘കിഷോർ ഇനി സീരിയലിലേക്കില്ല സിനിമ മാത്രമേ ചെയ്യുന്നുള്ളൂവെന്ന് വാർത്തകൾ പ്രചരിച്ചു. ഇതോടെ രണ്ട് മാസം ജോലിയില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നുവെന്ന് കിഷോർ പറയുന്നു.

നേരത്തെ ഒരു മാഗസിന് നൽകിയ അഭിമുഖത്തില്‍ കിഷോർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ഡ്രൈവിങ് അറിയാം. ഏതു വണ്ടിയും ഓടിക്കും. അങ്ങനെ വരുമാനത്തിനായി ഡ്രൈവിങ് പണിക്കിറങ്ങി. അതിനു ശേഷമാണ് സരയുവില്‍ അവസരം ലഭിച്ചതും വീണ്ടും അഭിനയത്തിൽ സജീവമായതും.

അഭിനയത്തിലേക്ക് ആരും വിളിക്കാതെ ആയതോടെ താനും കുടുംബവും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി. എന്നാൽ ഡ്രൈവിങ്ങ് പണിയാണ് ജീവിതത്തിൽ തുണ ആയത്. റിസ്‌ക്ക് എടുക്കാൻ തയ്യാറല്ലെങ്കിലും നല്ല കഥാപാത്രമാണെങ്കിൽ ഇനിയും സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. കിഷോർ പറഞ്ഞു.

പുലിറ്റ്സര്‍ ജേതാവും പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലിലാണ് മരണമെന്ന് അഫ്ഗാന്‍ വാര്‍ത്താ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഡാനിഷ് സിദ്ദീഖി.

ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ സിദ്ദീഖി ജാമിഅയില്‍ തന്നെ മാധ്യമപഠനത്തിന് ചേര്‍ന്നു. ടെലിവിഷന്‍ ന്യൂസ് കറസ്പോണ്ടന്റ് ആയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്.

2010ല്‍ റോയിട്ടേഴ്സിലെ ചീഫ് ഫോട്ടോഗ്രാഫറുടെ ഇന്റേണ്‍ ആയി ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നു. 2016-17 മൊസൂള്‍ യുദ്ധം, 2015ലെ നേപ്പാള്‍ ഭൂകമ്പം, രോഹിന്‍ഗ്യ പ്രതിസന്ധി, ഹോങ്കോങ് പ്രതിഷേധം, ഡല്‍ഹി കലാപം, കോവിഡ് മഹാമാരി എന്നിവയുടെ നേര്‍ച്ചിത്രങ്ങള്‍ സിദ്ദീഖി പുറംലോകത്തെത്തിച്ചു.

2018ലാണ് അദ്നാന്‍ ആബിദിക്കൊപ്പം പുലിസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതം പകര്‍ത്തിയതിനായിരുന്നു പുരസ്‌കാരം. ഡല്‍ഹി കലാപത്തിനിടെ ഇദ്ദേഹം പകര്‍ത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്സ് തെരഞ്ഞെടുത്തിട്ടുണ്ട്. റോയിട്ടേഴ്സ് പിക്ചേഴ്സ് ടീം ഇന്ത്യയുടെ മേധാവിയാണ്.

Copyright © . All rights reserved