നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ മലയാള സിനിമയില്‍. സംവിധായകന്‍ കുഞ്ഞുമോന്‍ താഹ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തീമഴ തേന്‍മഴ’ എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. കറിയാച്ചന്‍ എന്ന ശക്തമായ കഥാപാത്രത്തെ ചിത്രത്തില്‍ ജഗതി അവതരിപ്പിക്കുന്നു. ജഗതിയുടെ വീട്ടില്‍വെച്ച് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സംവിധായകന്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു.
രാജേഷ് കോബ്ര അവതരിപ്പിക്കുന്ന ഉലുവാച്ചി എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ വേഷമാണ് ജഗതി ചെയ്യുന്നത്. കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഗലീഫ കൊടിയില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം കുഞ്ഞു മോഹന്‍ താഹ, എ.വി. ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
രാജേഷ് കോബ്ര, മാള ബാലകൃഷ്ണന്‍, പി.ജെ. ഉണ്ണികൃഷ്ണന്‍, സൂരജ് സാജന്‍, ആദര്‍ശ്, ലക്ഷ്മി പ്രിയ, സ്നേഹ അനില്‍, ലക്ഷ്മി അശോകന്‍, സൈഫുദ്ദീന്‍, ഡോ. മായ, സജിപതി, കബീര്‍ദാസ്, ഷറഫ് ഓയൂര്‍, അശോകന്‍ ശക്തികുളങ്ങര കണ്ണന്‍ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം, രാജേഷ് പിള്ള, സുരേഷ് പുതുവല്‍, ബദര്‍ കൊല്ലം, ഉണ്ണി സ്വാമി, പുഷ്പ ലതിക, ബേബി സ്നേഹ, ബേബി പാര്‍വതി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
• കടകൾ ഏഴരയ്ക്കുതന്നെ അടയ്ക്കണം. ഒമ്പതുമണിവരെ പ്രവർത്തിക്കാമെന്നാണ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നത്. മാളുകളും തിയേറ്ററുകളും ഏഴരയ്ക്കുതന്നെയാണ് അടയ്‌ക്കേണ്ടത്.
• കടകൾ അടയ്ക്കുന്നതിന് ഇളവുകൾ ആവശ്യമുള്ളിടത്ത് അനുവദിക്കും.
• ലോക്ഡൗൺ അന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുന്നില്ല
• രാത്രി ഒമ്പതുമുതൽ കർഫ്യൂ.
• 24-ന് എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും അവധി
• ഹയർസെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ല.
• 24, 25 തീയതികളിൽ അത്യാവശ്യ സർവീസുകൾക്ക് മാത്രമാകും അനുമതി.
• വിവാഹം, ഗൃഹപ്രവേശം പോലുള്ള ചടങ്ങുകൾ അനുവദിക്കും. 75 പേർമാത്രമേ പരമാവധി പങ്കെടുക്കാവൂ.
• ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം അമ്പതുശതമാനമായി കുറയ്ക്കും.
• ആവർത്തനക്രമത്തിൽ 50 ശതമാനം പേർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തും.
• സ്വകാര്യ സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം അനുവദിക്കണം.
• വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾമാത്രം. ട്യൂഷൻ സെന്ററുകൾ തുറക്കില്ല. സമ്മർ ക്യാമ്പുകളും നിർത്തിവെക്കണം.
ഇതുവരെ ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കോവിഡ് രോഗബാധയാണിത്.
24 മണിക്കൂറിനിടെ 2104 പേർ മരിച്ചു.
ബുധനാഴ്ച ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയ കോവിഡ് കേസുകൾ ക്രോഡീകരിച്ചാൽ രോഗികളുടെ എണ്ണം 3,14,815 ആണ്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി. മരണ സംഖ്യ 184600 കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,95,041 ആയിരുന്നു.
ഇതിനു മുൻപ് ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ രോഗബാധാ നിരക്ക് അമേരിക്കയിലാണ്.
2021 ജനുവരി എട്ടിന് റിപ്പോർട്ട് ചെയ്ത 3,07,581 കേസുകളാണ് അത്. ഇതിനെ മറികടക്കുന്നതാണ് ഇന്ത്യയിലെ കണക്ക്.
ഇന്ത്യയിൽ ഒരു ലക്ഷം കടന്നത് ഏപ്രിൽ നാലിന് ആണ്. അവിടെനിന്ന് വെറും 17 ദിവസംകൊണ്ടാണ് കോവിഡ് കേസുകൾ മൂന്നു ലക്ഷത്തിലേക്ക് എത്തിയത്. ഇക്കാലത്തെ പ്രതിദിന വർധന 6.76 ശതമാനമായിരുന്നു.
ന്യൂഡൽഹി: വാക്സിനെടുത്തശേഷം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ഐ.സി.എം.ആർ. കോവിഷീൽഡിന്റെയോ കോവാക്സിന്റെയോ രണ്ടുഡോസും സ്വീകരിച്ചവരിൽ ആകെ 5709 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിനെടുത്തവരുടെ ആകെ എണ്ണവുമായി താരതമ്യംചെയ്യുമ്പോൾ ഇത് നിസ്സാരമാണെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വാർത്താസമ്മേളനത്തിൽ പറഞ്ഞു
കോവാക്സിന്റെ രണ്ടുഡോസുകളും സ്വീകരിച്ച 17,37,178 പേരിൽ 0.04 ശതമാനത്തിനും കോവിഷീൽഡ് സ്വീകരിച്ച 1,57,32,754 പേരിൽ 0.03 ശതമാനത്തിനും ആണ് പിന്നീട് കോവിഡ് ബാധിച്ചത്. കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ച 21,000-ത്തിലധികം ആളുകൾക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചു.
വാക്സിൻ സ്വീകരിച്ചാൽ കോവിഡിന്റെ അപകടം കുറയുകയും മരണത്തിൽനിന്ന് രക്ഷപ്പെടുകയും ചെയ്യുമെന്ന് ഡോ. ഭാർഗവ വിശദീകരിച്ചു. കുത്തിവെയ്പ്പിനുശേഷം രോഗം വരുന്നതിനെ ‘ബ്രെയ്ക്ക് ത്രൂ ഇൻഫെക്‌ഷൻ’ എന്നാണ് പറയുക. പതിനായിരത്തിൽ രണ്ടുമുതൽ നാലുവരെ ആളുകൾക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. വാക്സിന്റെ രണ്ടുഡോസുകൾ സ്വീകരിച്ചാലും അപകടം ഒഴിഞ്ഞതായി കണക്കാക്കരുതെന്നും കോവിഡ് മാർഗനിർദേശം കർശനമായി പാലിക്കണമെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.
ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി (34)കോവിഡ് ബാധിച്ചു മരിച്ചു.കോവിഡ് ബാധയെ തുടര്‍ന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
യെച്ചൂരിയുടെ മൂത്ത മകനായ ആശിഷ് മാധ്യമപ്രവര്‍ത്തകനാണ്.പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം.
രണ്ടാഴ്ച മുമ്പാണ് ആശിഷിന് കോവിഡ് ബാധിച്ചത്. ഹോളി ഫാമിലി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ബിനോയ് എം. ജെ.
ധാരാളം തത്വചിന്തകളെക്കുറിച്ച് നമുക്ക് പഠിക്കുവാനുള്ളപ്പോൾ അസ്ഥിത്വവാദ (Existentialism) ത്തെക്കുറിച്ച് എന്തുകൊണ്ട് പ്രത്യേകം പരാമർശിക്കുന്നു എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഉത്തരം ലളിതമാണ് – മറ്റു തത്വചിന്തകൾ നിങ്ങൾക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം, അത് നിങ്ങളുടെയിഷ്ടം. ഓരോരുത്തർക്കും ഓരോ തത്വചിന്തയോടാണ് ആഭിമുഖ്യം. എന്നാൽ അസ്ഥിത്വവാദം നാമെല്ലാവരും പഠിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ട ഒരു തത്വചിന്തയാണ്, കാരണം അതു നമ്മെ പ്രതിഭാശാലികളാക്കുന്നു.
അസ്ഥിത്വവാദവും ഭാരതീയ തത്വചിന്തയും ഒഴിച്ച് മറ്റെല്ലാ തത്വചിന്തകളും ഒരു പരിധിവരെ വെറും ബുദ്ധി കസർത്ത് മാത്രമാണ്. ഒരു തത്വചിന്തയെ എതിർത്തുകൊണ്ട് മറ്റൊരെണ്ണം നിലനിൽക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാം. എന്നാൽ അസ്ഥിത്വവാദം നിങ്ങളുടെ തന്നെ തത്വചിന്ത കണ്ടെത്തുവാൻ നിങ്ങളെ സഹായിക്കുന്നു. അത് കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ മറ്റുള്ളവരുടെ തത്വചിന്തയുടെയോ, വ്യക്തിത്വത്തിന്റെയോ, മനോഭാവത്തിന്റയോ പിറകെ നിങ്ങൾക്ക് പോകേണ്ടിവരില്ല. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടേതായ ഒരു ചിന്താപദ്ധതി നിങ്ങളുടെയുള്ളിൽ വളർന്നുവരുന്നു. നിങ്ങൾ കഠിനാദ്ധ്വാനം ചെയ്താൽ നിങ്ങൾക്ക് സ്വന്തമായ ഒരു തത്വചിന്ത ലോകത്തിന് സംഭാവന നൽകുവാൻ കഴിയും.
ഇനിയെന്താണ് അസ്ഥിത്വവാദം ? സൈദ്ധാന്തികങ്ങളായ വിശദീകരണങ്ങളിലേക്ക് കടക്കാതെ പ്രായോഗികമായി ചിന്തിച്ചാൽ അത് നമ്മെ തന്നെ സ്വീകരിക്കുന്ന പ്രക്രിയയാണ്. സമൂഹം നമ്മെ എല്ലായ്പ്പോഴും സ്വീകരിക്കണമെന്ന് നിർബന്ധമില്ല; പലപ്പോഴും അത് നമ്മെ തിരസ്കരിക്കുന്നതായാണ് കാണുന്നത്; നിങ്ങൾ വ്യത്യസ്തനായ ഒരു വ്യക്തിയാണെങ്കിൽ സമൂഹം നിങ്ങളെ തീർച്ചയായും തിരസ്കരിക്കും. സമൂഹം നമ്മെ സ്വീകരിച്ചാലും തിരസ്കരിച്ചാലും നാം നമ്മെത്തന്നെ സ്വീകരിച്ചേ തീരൂ..നാം നമ്മെ തന്നെ സ്വീകരിക്കുമ്പോൾ നമ്മിലെ ആന്തരിക വിജ്ഞാനം വളർന്നുവരുന്നു. പിന്നീട് നമുക്ക് പഠിക്കുവാൻ ഓക്സ്ഫോർഡിലോ, കേംബ്രിഡ്ജിലോ, ഹാർവാർഡിലോ പോകേണ്ടിവരില്ല. അനന്തമായ വിജ്ഞാനം നമ്മുടെ ഉള്ളിൽ നിന്നുതന്നെ പുറത്തേക്ക് വരുന്നു . ലോകം കണ്ട പ്രതിഭാശാലികളെല്ലാം തന്നെ അറിഞ്ഞോ അറിയാതെയോ അസ്ഥിത്വവാദം ജീവിതത്തിൽ പകർത്തിയവരാണ്. അത് നമ്മിലെ ചിന്താശക്തിയെ ഉണർത്തുന്നു. ശരിയും തെറ്റും വിവേചിക്കുവാനുള്ള കഴിവ് നമുക്ക് കിട്ടുന്നു. നാം ലോകത്തിന് ഒരു വഴികാട്ടിയാകുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയരുമെന്ന് ആശങ്ക. ആശുപത്രികളോട് സജ്ജമാകാൻ നിർദേശം നൽകി. ഇന്നും നാളെയുമായി വീണ്ടും സംസ്ഥാനത്ത് കൂട്ട പരിശോധന നടത്തുന്നുണ്ട്. മൂന്ന് ലക്ഷത്തോളം പേരിൽ പരിശോധന നടത്താനാണ് തീരുമാനം. ഇതിന്റെ ഫലങ്ങൾ കൂടി വരുന്നതോടെ രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയർന്നേക്കുമെന്നാണ് കോവിഡ് കോർ കമ്മറ്റി യോഗത്തിലെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ആശുപത്രികളോട് സജ്ജമാകാൻ നിർദേശം നൽകിയിരിക്കുന്നത്. വാക്സീൻ ക്ഷാമം തുടരുന്നതിനിടെ 5.5 ലക്ഷം വാക്സീൻ കേന്ദ്രത്തിൽ നിന്നും ഇന്ന് ലഭ്യമാകുമെന്നതാണ് പ്രതീക്ഷ നൽകുന്നത്.
കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്നിനാണ് യോഗം. ഓൺലൈൻ വഴി ചേരുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥരും പൊലീസ് മേധാവിയും പങ്കെടുക്കും. സർക്കാരിന്റെ തുടർ നടപടികൾക്ക് യോഗം രൂപം നൽകും. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കർഫ്യു സംസ്ഥാനത്ത് നിലവിൽ വന്നു. രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് നിയന്ത്രണം…
മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്കു ഡോക്ടർ, ഡെന്റിസ്റ്, നഴ്സ്, റേഡിയോഗ്രാഫർ ഫിസിയോതെറാപിസ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് മാലിദ്വീപ് ആരോഗ്യവകുപ്പ് മന്ത്രാലയവും നോർക്ക റൂറ്സും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. അതിന്റെ അടിസ്ഥാനത്തിൽ മാലിദ്വീപിലെ വിവിധ സർക്കാർ ആശുപത്രികകളിലേക്കുള്ള 520 ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം നടത്തുന്നു.
സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ 230 ഒഴിവുകൾ, ഡെന്റിസ്റ്റുമാരുടെ 20 ഒഴിവുകൾ, നഴ്സുമാരുടെ 150 ഒഴിവുകൾ , റേഡിയോഗ്രാഫർ, ഫിസിയോതെറാപിസ്റ് തുടങ്ങിയ ഒഴിവുകൾ ഉൾപ്പെടെ 520 ഓളം ഒഴിവുകളാണ് ആദ്യ ഘട്ടത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡോക്ടർ/ ഡെന്റിസ്റ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് യോഗ്യതയോടൊപ്പം IELTS ൽ കുറഞ്ഞ സ്കോർ 6 / തത്തുല്യമോ, നഴ്‌സുമാർ, റേഡിയോഗ്രാഫർ, ഫിസിയോതെറാപിസ്റ്കൾക്ക് യോഗ്യതയോടൊപ്പം IELTS ൽ കുറഞ്ഞ സ്കോർ 5.5/ OET ൽ കുറഞ്ഞത് C ഗ്രേഡോ അനിവാര്യമാണ്.
താല്പര്യമുള്ളവർ www.norkaroots.org(https://demo.norkaroots.net/recruitment_2015.aspx) ൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ 0471 2770577/500 നമ്പറിലും ടോൾ ഫ്രീ നമ്പറായ 18004253939 (International : 0091 8802 012345) ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15 മെയ് 2021.
പാലക്കാട്: സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം അതിരൂക്ഷം. വിവിധ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിനെടുക്കാൻ എത്തിയവരുടെ തിക്കും തിരക്കുമാണ്. പലയിടത്തും പൊലീസും ജനങ്ങളും തമ്മിൽ വാക്കു തർക്കവും ഉന്തും തള്ളുമുണ്ടായി.
കോട്ടയത്ത് മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ ടോക്കണ്‍ വിതരണത്തിനിടെ വാക്ക് തര്‍ക്കവും സംഘര്‍ഷാവസ്ഥയുമുണ്ടായി. ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളിലാണ് ടോക്കണു വേണ്ടി തിക്കും തിരക്കുമുണ്ടായത്. സാമൂഹ്യ അകലം പാലിക്കാതെയാണ് ഇവിടെ ജനങ്ങള്‍ തിങ്ങിക്കൂടിയത്.
രാവിലെ മുതലെത്തി ക്യൂ നിൽക്കുന്നവരെ അവഗണിച്ച് പിന്നീടെത്തിയവർക്ക് പൊലീസ് ടോക്കൺ നൽകുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതോടെ സ്ഥലത്ത് വാക്കേറ്റവും ഉന്തും തള്ളും ബഹളവുമായി.
പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരിനിന്നത്. മുതിര്‍ന്ന പൗരന്മാരാണ് ഏറെയുമുള്ളത്.
സംസ്ഥാനത്തിന് ലഭിച്ച 65 ലക്ഷം വാക്സിൻ ഡോസുകളിൽ 62,36,676 ഡോസ് വാക്സിനും ഇതിനകം വിതരണം ചെയ്തതായും മൂന്ന് ലക്ഷം ഡോസ് വാക്സിനുകൾ മാത്രമാണ് ബാക്കിയുള്ളതെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ട് ലക്ഷത്തിലധികം ഡോസ് വാക്സിനുകളാണ് പ്രതിദിനം സംസ്ഥാനത്ത് നൽകുന്നതെന്നും ഇതിനാൽ നിലവിൽ ബാക്കിയുള്ള മൂന്ന് ലക്ഷം ഡോസുകൾ പെട്ടെന്ന് തീരുമെന്നും മന്ത്രി വ്യക്തമാക്കി. 50 ലക്ഷം വാക്സിൻ ഡോസുകൾ വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ ഉടൻ അംഗീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.