Latest News

സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവ്.
ശനിയാഴ്ചത്തെ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കോവിഡ് അവലോകനയോഗത്തില്‍ തീരുമാനമായി. ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം.

ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണവും മാറും. രോഗികളുടെ എണ്ണം നോക്കിയായിരിക്കും ഇനി നിയന്ത്രണം ഏര്‍പ്പെടുത്തുക. കടകളുടെ പ്രവൃത്തിസമയം ദീര്‍ഘിപ്പിക്കാനും തീരുമാനമുണ്ട്. ഇളവുകള്‍ നാളെ ആരോഗ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കും. ചട്ടം 300 പ്രകാരമാണ് പ്രസ്താവന നടത്തുക. ഓണവിപണി ലക്ഷം വച്ച് കാത്തിരിക്കുന്ന വ്യാപാരികൾക്ക് ആശ്വാസം ആക്കും സർക്കാരിന്റെ ഈ തീരുമാനം.

തിങ്കള്‍ മുതല്‍ ശനിവരെ എല്ലാ ദിവസവും കടകള്‍ തുറക്കും. ഒരാഴ്ചയിലെ രോഗികളുടെ എണ്ണം നോക്കിയാണ് ഇനി മേഖല നിശ്ചയിക്കുക. ആയിരത്തില്‍ എത്ര പേരാണ് രോഗികള്‍ എന്ന അടിസ്ഥാനത്തിലായിരിക്കും രോഗവ്യാപനം കണക്കാക്കുക. കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. കുറവുള്ള സ്ഥലങ്ങളില്‍ ഇളവുണ്ടാവും.

സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ. കടകൾ തുറക്കുന്നതിന്റെ നിയന്ത്രണങ്ങളും, വാരാന്ത്യ ലോക്ഡൗൺ നിയന്ത്രണങ്ങളിലും മാറ്റം വരും. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കി ചുരുക്കും. ശനിയാഴ്ച ലോക്ഡൗൺ ഒഴിവാക്കിയേക്കും . ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങൾ അവലോകന യോഗം ഇന്ന് ചര്‍ച്ച ചെയ്യും.

തദ്ദേശ സ്ഥാപനങ്ങളെ ടിപിആർ അടിസ്ഥാനത്തിൽ എ,ബി,സി,ഡി കാറ്റഗറിയായി തിരിച്ച് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയ്ക്ക് മാറ്റം വരും. ടിപി ആറിന് പകരം രോഗികളുടെ എണ്ണം അനുസരിച്ച് സോണുകൾ തീരുമാനിക്കാനാണ് ശുപാർശ. കോവിഡ് വ്യാപന മേഖല കണ്ടെത്തി മൈക്രോ കണ്ടയ്ൻമെന്റ് സോണുകളാക്കി മാറ്റാനാണ് ആലോചന. ആശുപത്രി ഉൾപ്പെടെയുള്ള ചികിത്സ സൗകര്യങ്ങൾ വിലയിരുത്തിയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും വിദഗ്ധ സമിതി ശുപാർശ.

ടിപിആര്‍ കൂടുതലുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടയന്‍മെന്‍റ് സോണായി തിരിച്ച് നിയന്ത്രണങ്ങൾ ശക്തമാക്കിയേക്കും. പത്തില്‍ കൂടുതല്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്ന കേന്ദ്ര നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ടിപിആര്‍ കുറഞ്ഞ പ്രദേശങ്ങളിൽ എല്ലാ കടകളും എല്ലാ ദിവസവും തുറക്കുന്നതും പരിഗണനയിലുണ്ട്.

തുറക്കുന്ന കടകളിലെ ജീവനക്കാരെ എല്ലാ ആഴ്ചയില്‍ പരിശോധിക്കും. കടകൾക്ക് സമയപരിധി നിശ്ചയിക്കണമൊ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. സുപ്രധാന സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യവും ശുപാര്‍ശയിലുണ്ട്. കോവിഡ് പരിശോധന ദിവസം രണ്ട് ലക്ഷമാക്കി ഉയര്‍ത്തും.

ഓണത്തിന് കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്ന തരത്തില്‍ നിയന്ത്രങ്ങളില്‍ മാറ്റം വരുത്തിയേക്കും. പൂർണമായും അടച്ചിടലിന് പകരം ബദല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ദ സമിതിക്കും ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടായിരിക്കും അവലോകനയോഗം പരിഗണിക്കുന്നത്.

അതേസമയം സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണവും ടിപിആറും ഉയരുന്നതിൽ കേന്ദ്ര സംഘം ചീഫ് സെക്രട്ടറിയെ ആശങ്ക അറിയിച്ചു. സമ്പർക്ക പട്ടിക തയ്യാറാക്കി ക്വാറന്റീൻ ശക്തിപ്പെടുത്തണമെന്നും കേന്ദ്ര സംഘം നിർദ്ദേശം നൽകി.

അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ രാജ് കുന്ദ്ര തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയതായി പോലീസ്. രാജ് കുന്ദ്രയുടെ ഓഫീസിൽ നിന്നും ലഭിച്ച ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക്ക് എന്നിവ പരിശോധിച്ചതിന് ശേഷമാണ് പോലീസിന്റെ വെളിപ്പെടുത്തൽ.

കഴിഞ്ഞ ദിവസം രാജ് കുന്ദ്രയുടെ ഓഫീസിൽ പോലീസ് നടത്തിയ റെയ്‌ഡിൽ രഹസ്യ അറ കണ്ടെത്തുകയും ലാപ്പ്ടോപ്പ് അടക്കമുള്ള രേഖകൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത ലാപ്ടോപ്പും ഹാർഡ് ഡിസ്‌കും പരിശോധിച്ച പൊലീസിന് അമ്പതിലധീകം അശ്ലീല വീഡിയോകളും അടുത്തതായി ചിത്രീകരിക്കാനിരിക്കുന്ന അശ്ലീല ചിത്രങ്ങൾക്കായുള്ള തിരക്കഥയും അതിലേക്കാവിശ്യമായ മോഡലുകളുടെ ചിത്രങ്ങളുമാണ് ലഭിച്ചത്.

അതേസമയം രാജ് കുന്ദ്രയുടെ ലാപ്പ്ടോപ്പിൽ ശില്പാഷെട്ടിയുടെ ചിത്രങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുന്ന മോഡലുകളുടെ ചിത്രങ്ങൾക്കൊപ്പം ഭാര്യ ശിൽപ്പാഷെട്ടിയുടെ ചിത്രങ്ങൾ സൂക്ഷിച്ചത് എന്തിനെന്ന് വ്യക്തമല്ല. രാജ് കുന്ദ്ര തന്റെ ഐക്ലൗഡ്‌ അകൗണ്ട് ഡിലീറ്റ് ചെയ്തത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്ന് പോലീസ് കരുതുന്നു.

അനാട്ടമി ക്ലാസിൽ കീറിമുറിക്കാനായി തന്റെ മുന്നിലെത്തിയ മൃതശരീരം കണ്ട് കരഞ്ഞോടി ഒരു മെഡിക്കൽ വിദ്യാർഥി. നൈജീരിയയിലെ മെഡിക്കൽ വിദ്യാർഥിയായ എനിയ എഗ്ബിയാണ് ഞെട്ടിയത്. എന്നാൽ ഇത് മൃതശരീരത്തിനോടുള്ള അറപ്പോ ഭയമോ മൂലമല്ല. കീറിമുറിച്ച് പഠിക്കാൻ മുന്നിലെത്തിയ ശരീരം എഗ്ബിയുടെ ഉറ്റസുഹൃത്തിന്റേതായിരുന്നു.

എഗ്ബിയുടെ സുഹൃത്തായ ഡിവൈനിന്റെ ശരീരമാണ് മുന്നിലെത്തിയത്. ബിബിസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ഡിവൈനെയും മൂന്ന് സുഹൃത്തുക്കളെയും രാത്രി വീട്ടിലേക്ക് മടങ്ങും വഴി സുരക്ഷാ ഏജന്റുമാർ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിന് ശേഷം അവനെ കുറിച്ചുള്ള ഒരു വിവരവും കുടുംബത്തിന് ലഭിച്ചില്ല. വീട്ടുകാർ അവനെ കാണാതെ പൊലീസ്‌ സ്റ്റേഷനുകൾ കയറി ഇറങ്ങുകയായിരുന്നു. ഏഴ് വർഷമായി അവന്റെ കൂടെ നടന്ന സുഹൃത്ത് മരിച്ചുവെന്നതും, ഇതുപോലെ ഒരു ശവശരീരമായി തന്റെ മുന്നിൽ എത്തുമെന്നതും എനിയ ഒരിക്കലും ചിന്തിച്ചിരുന്നില്ല’. എഗ്ബി പറയുന്നു.
കാണാതായ ഉറ്റസുഹൃത്ത് ഈ നിലയിൽ മുന്നിൽ വന്നുപെടുമെന്ന് എഗ്ബി ഒരിക്കലും പ്രതീക്ഷിച്ചില്ല. അതിനാൽ തന്നെ അലറി വിളിച്ചാണ് എഗ്ബി പുറത്തേക്ക് ഓടിയതെന്നാണ് റിപ്പോർട്ട്.

നൈജീരിയയിൽ, അനാവശ്യമായ മൃതദേഹങ്ങൾ മെഡിക്കൽ സ്കൂളുകളിലെ സംസ്ഥാന മോർഗുകളിലേക്ക് പോകണമെന്ന് നിയമം അനുശാസിക്കുന്നു. രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പാക്കിയത് 2007 ലാണെങ്കിലും കൊല്ലപ്പെട്ട കുറ്റവാളികളുടെ മൃതദേഹങ്ങൾ സംസ്കരിക്കാനും സംസ്ഥാനത്തിന് കഴിയും.

ക്ലിനിക്കൽ അനാട്ടമിയിൽ പ്രസിദ്ധീകരിച്ച 2011 ലെ ഒരു പഠനമനുസരിച്ച്, നൈജീരിയയിലെ മെഡിക്കൽ സ്കൂളുകളിൽ ഉപയോഗിക്കുന്ന 90% ത്തിലധികം ശവശരീരങ്ങളും “വെടിയേറ്റു മരിച്ച കുറ്റവാളികളാണ്”. “പത്ത് വർഷങ്ങൾക്ക് ശേഷം, ഒന്നും മാറിയിട്ടില്ല,” നൈജീരിയ യൂണിവേഴ്സിറ്റിയിലെ അനാട്ടമി പ്രൊഫസറായ എമെക അനിയനൗ പറഞ്ഞു.

എന്നിരുന്നാലും, നൈജീരിയയിൽ, പോലീസ് അതിക്രമം സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ കഴിഞ്ഞ വർഷം പല സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. പ്രസക്തമായ കമ്മിറ്റികൾക്ക് മുമ്പിലുള്ള സാക്ഷികളിൽ പലരും പോലീസ് അറസ്റ്റ് ചെയ്ത.

മിക്ക കേസുകളിലും കാണാതായത് സായുധ കവർച്ചക്കാരനാണെന്നും വെടിവെപ്പിന് പകരമായി കൊല്ലപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. അനാട്ടമി ലബോറട്ടറികളിലോ മോർഗുകളിലോ പോലീസ് മൃതദേഹങ്ങൾ ഉപേക്ഷിച്ചതായി തനിക്ക് അറിയില്ലെന്ന് പോലീസ് വക്താവ് ഫ്രാങ്ക് ബാ ബിബിസിയോട് പറഞ്ഞു.

എന്നാൽ അന്വേഷണ കമ്മീഷനുകളിലൊന്നിന് രേഖാമൂലമുള്ള പ്രസ്താവനയിൽ, 36 കാരനായ ബിസിനസുകാരനായ സീതാ നമാനി തന്റെ നാല് മാസത്തിനിടെ പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തവരുടെ മൃതദേഹം താഴെയിറക്കാൻ പോലീസിനെ സഹായിച്ചതായി പറഞ്ഞു.

ഒരു രാത്രിയിൽ മൂന്ന് ശവശരീരങ്ങൾ ഒരു വാനിൽ കയറ്റാൻ പറഞ്ഞതായി അദ്ദേഹം സാക്ഷ്യപ്പെടുത്തി. തുടർന്ന് പോലീസ് അദ്ദേഹത്തെ വാഹനത്തിലേക്ക് കയ്യോടെ പിടികൂടി, ഒരു മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് കൊണ്ടുപോയി, അവിടെ അദ്ദേഹം മൃതദേഹങ്ങൾ കിടത്തി. 36 കാരനായ അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ഇന്ന്, നൈജീരിയയിലെ അനാട്ടമിസ്റ്റുകളുടെ അസോസിയേഷൻ, മോർഗുകൾക്ക് മെഡിക്കൽ സ്കൂളുകളിൽ മൃതദേഹങ്ങൾ കൊണ്ടുവരുന്നതിന്റെ പൂർണ്ണമായ ചരിത്രവും കുടുംബ സമ്മതവും ഉറപ്പാക്കാൻ നിയമത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നു.

എഗ്ബിയെ സംബന്ധിച്ചിടത്തോളം, മരിച്ചുപോയ സുഹൃത്തിന്റെ  അനാട്ടമി റൂമിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോഴെല്ലാം, വാതിൽക്കൽ നിൽക്കുന്ന ഡിവൈനെക്കുറിച്ച് അയാൾ ചിന്തിച്ചു. ഒടുവിൽ,  അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ചില പോലീസ് ഉദ്യോഗസ്ഥരെ “പുറത്താക്കാനും” ഡിവിന്റെ കുടുംബത്തിന് കഴിഞ്ഞു.

ഫെല്ലിനി സംവിധാനം ചെയ്ത ടോവിനോ തോമസിന്റെ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സംയുക്ത മേനോൻ. തീവണ്ടിക്ക് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ആണും പെണ്ണും. കോവിഡ് പ്രതിസന്ധികൾക്കിടെ ഒടിടി റിലീസ് ആയാണ് ചിത്രം റിലീസ് ചെയ്തത്.

ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംയുക്ത സോഷ്യൽ മീഡിയയിലും സജീവമാണ്. ആരാധകർക്കായി വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെയ്ക്കുന്ന സംയുക്തയുടെ ഏറ്റവും പുതിയ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. ബിക്കിനി വേഷത്തിൽ സ്വിമിങ് പൂളിൽ നിൽക്കുന്ന ചിത്രമാണ് സംയുക്ത ആരാധകർക്കായി പങ്കുവെച്ചത്.

സോഷ്യല്‍ മീഡിയ വഴി ബിഗ് ബോസ് താരം സാബുമോന് നേരെ വിമര്‍ശനം ശക്തമാവുന്നു. ട്രാന്‍സ്ജെന്‍ഡറുകളെ പല തരത്തില്‍ ഇദ്ദേഹം അപമാനിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തയാണ് പുറത്ത് വന്നത്. എന്നാല്‍ സാബുവില്‍ നിന്നും തനിക്ക് അത്തരത്തിലുള്ള അനുഭവമായിരുന്നില്ല ഉണ്ടായതെന്ന് പറഞ്ഞാണ് അഞ്ജലി അമീര്‍ രംഗത്ത് വന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അഞ്ജലി ഈ കര്യം വ്യക്തമാക്കിയത്. ബിഗ് ബോസില്‍ വെച്ച് ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടു. ഷോയില്‍ വെച്ചുണ്ടായ അസ്ഥി നുറുങ്ങുന്ന വേദനയിലും തന്നെ സഹായിക്കാന്‍ ആദ്യം എത്തിയത് സാബുമോനാണെന്നും അഞ്ജലി പോസ്റ്റിലൂടെ പറയുന്നു .

ഞാൻ ബിഗ്ബോസിൽ പങ്കെടുക്കുന്ന കാലത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലൂടെ ഞാൻ കടന്ന് പോയിരുന്നു. ജെൻഡർ അഫിർമേറ്റീവ് സർജറിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുടെ തുടർച്ചയായി ഉണ്ടായ മൂത്രതടസ്സം സൃഷ്ടിക്കുന്ന പ്രാണൻ ശരീരത്തിൽ നിന്ന് വിട്ടുമാറുന്നത് പോലെയുള്ള വേദനയെ കുറിച്ച് ഓർക്കുമ്പോൾ ഇന്നുമെൻ്റെ അടിവയറ്റിൽ വേദന ഘനം വെച്ചുയരും. എന്നെ പോലുള്ള വ്യക്തിത്വങ്ങൾ സമൂഹത്തിൽ നേരിടുന്ന അപമാനങ്ങൾക്കെതിരെയുള്ള പോരാട്ടമായാണ് ഞാൻ ബിഗ്ബോസിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നത്.

നിങ്ങൾ കാലങ്ങളായി അപരവത്ക്കരണം നടത്തി ഒറ്റപ്പെടുത്തി തെറി പറഞ്ഞ് ഓടിക്കുന്ന ഞങ്ങൾ മനുഷ്യരാണെന്ന് നിങ്ങളെ ബോധിപ്പിക്കാൻ, ഞങ്ങളെ നിങ്ങൾക്ക് മനസ്സിലാക്കി തരേണ്ട ബാധ്യതയും പേറി, അനേകം കാലം ജീവിക്കാൻ പ്രചോദനം തരുന്ന ഊർജം തേടിയാണ് ഞാൻ ആ ഷോയിൽ പങ്കെടുത്തത്. പക്ഷെ, എൻ്റെ അരോഗ്യം അനുവദിക്കാത്തതിനാൽ എനിക്ക് ഷോ ഉപേക്ഷിക്കേണ്ടതായി വന്നു. ഷോയിൽ വെച്ചുണ്ടായ അസ്ഥി നുറുങ്ങുന്ന വേദനയിൽ എന്നെ സഹായിക്കാൻ ആദ്യം എത്തിയത് സാബുമോനാണ്.

സമൂഹത്തിലെ വിവിധ മേഖലയിൽ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വങ്ങളിൽ എൻ്റെ വേദനയറിഞ്ഞ് എനിക്ക് ഡോക്ടറിൻ്റെ സേവനം വേഗത്തിൽ ഉറപ്പ് വരുത്താൻ ബിഗ്ബോസ് ഷോയുടെ സംഘാടകരോട് കലഹിച്ചത് നിങ്ങൾ ഇടതടവില്ലാതെ കല്ലെറിയുന്ന സാബുമോനാണ്. ട്രാൻസ്ഫോബിയ ആരോപിച്ച് നിങ്ങൾ ക്രൂശിക്കുന്ന സാബു ചേട്ടനിൽ ഞാൻ ഇതുവരെയും വെറുപ്പ് കണ്ടിട്ടില്ല. വേദയിൽ പുളയുന്ന എന്നെ ആശ്വസിപ്പിക്കാൻ ചേർത്ത് പിടിച്ച സാബു ചേട്ടൻ്റെ സ്നേഹത്തിൽ ഇന്നുവരെയും ആത്മാർത്ഥമല്ലാതെയൊന്നും ഉണ്ടായിട്ടില്ല.

ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്ത്, എന്നോട് “എന്താ വിശേഷം, വർക്കുകൾ നടക്കുന്നുണ്ടോന്ന്” ആത്മാർത്ഥമായി ചോദിക്കുന്ന, സഹായം വാഗ്ദാനം ചെയ്യുന്ന മനുഷ്യരിൽ ഒരാൾ ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റുകൾ വെറുക്കുന്ന സാബു ചേട്ടനാണ്. എൻ്റെ പ്രശ്നങ്ങൾ കേൾക്കുന്ന, അതിന് പരിഹാരങ്ങൾ നിർദ്ദേശിക്കാൻ സമയം നീക്കിവെയ്ക്കുന്ന മനുഷ്യനെ എന്നെ ഉൾപ്പെടുത്തേണ്ട സമൂഹം ക്രൂശിക്കുന്നത് കണ്ടിരിക്കാൻ കഴിയുന്നില്ല.

വ്യക്തികളുടെ പ്രശ്നങ്ങളെ ഒരു സമൂഹത്തിൻ്റെ പ്രശ്നമാക്കി ഒരു മനുഷ്യനെ സമൂഹമധ്യത്തിൽ കല്ലെറിയാൻ ഇട്ട് കൊടുക്കുന്നത് ട്രാൻസ് സമൂഹത്തിൻ്റെ രാഷ്ട്രീയമല്ല. നിരവധി മനുഷ്യരുടെ സ്വകാര്യ ആവശ്യകൾക്കായി ആൾക്കൂട്ട ആക്രമണങ്ങൾക്ക് വിധേയരായി ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കുന്ന കമ്യൂണിറ്റിയിൽ തുടരേണ്ട പ്രാക്ടിസല്ലയിത്. ഒറ്റപ്പെടുത്തലിൻ്റെ വൈലൻസ് ട്രാൻസ് സമൂഹത്തിൻ്റെ രാഷ്ട്രിയമല്ല. മൊബ് ലിഞ്ചിംഗിനെതിരെ ശബ്ദമുയർത്തി അതിജീവിക്കാൻ വിധിക്കപ്പെട്ടവരുടെ രാഷ്ട്രീയമല്ലയത്. ആവർത്തിച്ച് പറയട്ടെ, സാബുമോൻ ട്രാൻസ് ഫോബിക്കാണെന്ന് ആരോപിക്കുമ്പോൾ എന്നെ നിങ്ങൾ കേൾക്കാതിരിക്കൽ നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പാണ്. ഒറ്റപ്പെടലും ചേരിതിരിച്ചിലും നല്ലോണം അനുഭവിച്ച വ്യെക്തിയാണ് ഞാൻ എന്നുമായിരുന്നു അഞ്ജലി അമീർ കുറിച്ചത്.

തൃശൂര്‍ മണ്ണംപേട്ട പൂക്കോട് അമ്മയും മകനും വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടിൽ പരേതനായ സുമേഷിൻ്റെ ഭാര്യ അനില (33), മകൻ അശ്വിൻ (13) എന്നിവരാണ് രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ പുറത്തുകാണാതായ ഇവരെ അന്വേഷിച്ചെത്തിയ സമീപവാസിയായ സ്ത്രീയാണ് തിങ്കളാഴ്ച ഉച്ചക്ക് മൃതദേഹങ്ങൾ കണ്ടത്. രണ്ട് മാസം മുൻപാണ് സുമേഷ് കോവിഡ് ബാധിച്ച് മരിച്ചത്.

ഭർത്താവിന്റെ മരണത്തെ തുടർന്ന് അനിലയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സുമേഷ് മരിച്ചതോടെ ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വരന്തരപ്പിള്ളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

ബ്രിസ്ബന്‍: ഓസ്ട്രേലിയയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളികളായ അമ്മയും കുഞ്ഞും മരിച്ച അപകടത്തിൽ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മൂത്ത മകന്‍ ക്രിസ് ബിബിന്‍(8) ഇന്ന് രാവിലെ മരിച്ചു. സിഡ്‌നിക്കടുത്ത് ഓറഞ്ചില്‍നിന്ന് ബ്രിസ്ബേനിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളിയായ ബിബിനും കുടുംബവും സഞ്ചരിച്ച കാര്‍ കഴിഞ്ഞ മാസം 22 നാണ് ട്യുവുമ്പായില്‍ വച്ച് അപകടത്തില്‍പെട്ടത്. ബിബിന്റെ ഭാര്യ ലോട്സി (35) യും ഇളയമകള്‍ കെയ്തിലിനും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.

അതേസമയം ക്രിസ് ബിബിന്റെ ആരോഗ്യ നില രണ്ടു ദിവസം മുൻപ് വഷളായതിനെത്തുടർന്ന് മരണം സംബന്ധിച്ച വിവരം ബന്ധുക്കളെ അറിയിച്ചിരുന്നു. തുടർന്ന് അവയവദാനത്തിന് ഉള്ള സമ്മതം അധികാരികളെ അറിയിക്കുകയും ചെയ്‌തിരുന്നു. ബന്ധുക്കൾ അറിയിച്ചതനുസരിച്ചു അധികാരികൾ വേണ്ട കരുതലകൾ ചെയ്തശേഷം ഇന്ന് രാവിലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇത്രയേറെ വിഷമം അനുഭവിക്കുന്ന ഘട്ടത്തിലും മറ്റുള്ള കുട്ടികളിൽ ക്രിസിന്റെ അവയവങ്ങൾ ജീവിക്കും. ഇതറിഞ്ഞ ഒരുപാട് പേര് ഈ മലയാളി കുടുംബത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനമായിട്ടില്ല.

അപകടത്തില്‍ പരിക്കേറ്റ ബിബിനും ഇളയ ആണ്‍കുട്ടിയും ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്. വെയില്‍സില്‍ നിന്നും ക്യൂന്‍ സ്റ്റാന്‍ഡിലേക്ക് കുടംബസമേതം പോകുന്നതിനിടെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വെയില്‍ സില്‍ ഓറഞ്ച് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലോട്‌സി, ക്യൂന്‍ സ്റ്റാന്‍ഡില്‍ ജോലി കിട്ടി അവിടേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം നടന്നത്.

കുമ്പളങ്ങിയില്‍ അഴുകിയ ജഡം പാടവരമ്പിൽ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീയുള്‍പ്പെടെ രണ്ടു പേരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പഴങ്ങാട്ടുപടിക്കല്‍ ലാസര്‍ ആന്റണിയുടെ (39) മൃതശരീരമാണ് പാടവരമ്പത്തു നിന്നും കണ്ടെത്തിയത്. കുമ്പളങ്ങി പുത്തങ്കരി വീട്ടില്‍ സെല്‍വന്‍ (53), തെരെപ്പറമ്പിൽ ബിജുവിന്റെ ഭാര്യ മാളു എന്ന രാഖി (22) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 31ന് ലാസറിന്റെ മൃതദേഹം സുഹൃത്തായ ബിജുവിന്റെ വീടിനടുത്തുള്ള പാടവരമ്പിൽ കണ്ടെത്തുകയായിരുന്നു. ലാസറും സഹോദരനും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിജുവിന്റെ കൈ തല്ലി ഒടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഒന്‍പതിന് വഴക്ക് പറഞ്ഞു തീര്‍ക്കാനെന്നു പറഞ്ഞ് ലാസറിനെ ബിജു വീട്ടിലേക്ക് വിളിച്ച് വരുത്തി. അവിടെയിരുന്ന് മറ്റു ചില സുഹൃത്തുക്കളോടൊപ്പം ഇരുവരും മദ്യപിച്ചു. തുടര്‍ന്ന് ബിജുവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ലാസറിനെ മര്‍ദ്ദിക്കുകയും തല ഭിത്തിയില്‍ ഇടിച്ചും നെഞ്ചില്‍ ചവിട്ടിയും കൊലപ്പെടുത്തുകയും ചെയ്തു.

മൃതദേഹം ബിജുവിന്റെ വീടിനോട് ചേര്‍ന്നുള്ള പാട വരമ്പിൽ കുഴിച്ചുമൂടി. ശക്തമായ മഴ പെയ്തതോടെയാണ് മൃതദേഹം പൊങ്ങിയത്. ലാസറിനെ ഉപദ്രവിച്ചതിനും മൃതദേഹം മറവ് ചെയ്യുന്നതില്‍ പ്രതികള്‍ക്ക് സഹായം ഒരുക്കിയതിനുമാണ് രാഖിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

കൊട്ടാരക്കര വെണ്ടാറില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സ്ത്രീകളടക്കമുള്ളവര്‍ കൈക്കോട്ടും വടിയുമായി പരസ്പരം അടിക്കുന്നതും തെറി വിളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഞായറാഴ്ച ഉച്ചയോടെയാണ് വെണ്ടാറില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തോട് ചേര്‍ന്നുള്ള വഴിയെ ചൊല്ലിയായിരുന്നു തര്‍ക്കം. സ്വകാര്യവ്യക്തിയുടെ ആളുകളും സമീപത്തുള്ള മറ്റു കുടുംബങ്ങളും ഇതേ ചൊല്ലി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ആശുപത്രിയിലെത്തിച്ച ഇവരെ ആദ്യം ചികിത്സിക്കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ആശുപത്രിയിലെത്തിയ ഇവരെ സ്വകാര്യവ്യക്തിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് വീണ്ടും മര്‍ദിച്ചതായും പരാതിയുണ്ട്.

Copyright © . All rights reserved