പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടതിന് പിന്നാലെ വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിന് വെളിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. പരാജയം ദഹിക്കാത്ത ഇംഗ്ലീഷ് ആരാധകർ സ്റ്റേഡിയത്തിന് പുറെത്ത ഇറ്റാലിയൻ ആരാധകരെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്ന വിഡിയോ വൈറലായി.
ആരാധകരെ ആക്രമിച്ചുവെന്ന് മാത്രമല്ല, അക്രമാസക്തരായ ഇംഗ്ലീഷ് ആരാധകർ ഇറ്റലിയുടെ ദേശീയ പതാകയെ അപമാനിക്കുകയും ചെയ്തു. പതാക കത്തിക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടതോടെ ഒരാൾ അതിൽ നിരന്തരം തുപ്പി. ചിലർ പതാക ചവിട്ടി മെതിക്കുന്നതും പുറത്തു വന്ന വിഡിയോയിൽ കാണാൻ സാധിക്കും.
പ്രതിഭാ ധാരാളിത്തമുള്ള ഇംഗ്ലീഷ് ടീം ഇക്കുറി കപ്പടിക്കുമെന്ന പ്രതീക്ഷയിലുമായിരുന്നു ആരാധകർ. പാട്ടും മേളവുമായി എഴുപതിനായിരത്തോളം വരുന്ന കാണികളാണ് ഞായറാഴ്ച വെംബ്ലിയിലെത്തിയിരുന്നത്. വിജയം ഉറപ്പിച്ച അവർ സ്റ്റേഡിയത്തിന് പുറത്ത് പാർട്ടി വരെ സംഘടിപ്പിച്ചിരുന്നു. എന്നാൽ മത്സരം പെനാൽറ്റിയിൽ തോറ്റതോടെ പ്രകോപിതരായി.
ടിക്കറ്റില്ലാതെ കളി കാണാനെത്തിയ ആരാധകർ പൊലീസുകാരാടും സെക്യൂരിറ്റി ജീവനക്കാരോടും തള്ളിക്കയറുന്നതിന്‍റെയും തെരുവിൽ അക്രമണം അഴിച്ചുവിടുന്നതിന്‍റെയും ദൃശ്യങ്ങളും വൈറലായിരുന്നു. അതും പോരാഞ്ഞ് യൂറോ കപ്പ് ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടെങ്കിലും ആരാധകര്‍ അഴിഞ്ഞാടിയതുകാരണം മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ലണ്ടന്‍ നഗരം.
ഫൈനല്‍ മത്സരം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ നഗരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ബിയര്‍ കുപ്പികള്‍, കാനുകള്‍ തുടങ്ങി മാലിന്യങ്ങളാണ് പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. യൂറോ 2020 ഫൈനല്‍ മത്സരം കാണാനെത്തിയ ആരാധകര്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍.
ലണ്ടനില്‍ ഞായറാഴ്ച മുഴുവന്‍ ആളുകള്‍ ആഘോഷത്തിലായിരുന്നു. ഇംഗ്ലണ്ട് ടീമിനെ പിന്തുണച്ച് പതാകയേന്തിയും, ജഴ്‌സി അണിഞ്ഞും നിരവധി പേരാണ് നഗരത്തില്‍ ചുറ്റിയടിച്ചത്. വെംബ്ലിയില്‍ ചില ആരാധകര്‍ ബസിനു മുകളില്‍ കയറി ആഘോഷിച്ചപ്പോള്‍ കിംഗ് ക്രോസ് സ്റ്റേഷന്‍ പരിസരത്ത് ചുവപ്പ്, വെളുപ്പ് നിറങ്ങളിലുള്ള പുക സൃഷ്ടിച്ചിരുന്നു.
ഞായറാഴ്ച രാത്രി മാത്രം വ്യത്യസ്ത കുറ്റങ്ങള്‍ ചുമത്തി 49ഓളം പേരെ അറ്റസ്റ്റ് ചെയ്‌തെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറയുന്നു. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനിടെ 19 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുപറ്റിയെന്നും പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
ഇറ്റലിയോട് തോറ്റതിന് പിന്നാലെ ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ഇംഗ്ലീഷ് ഫുട്ബോൾ ഭ്രാന്തന്മാർക്കെതിരെയും പ്രതിഷേധം ശക്തമാണ്. ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റാഷ്ഫോര്‍ഡ്, ജാഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരായിരുന്നു വംശീയ അധിക്ഷേപത്തിന് ഇരയായത്. മാഞ്ചസ്റ്ററിലെ തെരുവിലുണ്ടായിരുന്ന റാഷ്ഫോര്‍ഡിന്റെ ചുമര്‍ചിത്രവും ഇംഗ്ലണ്ടിന്റെ തെമ്മാടിക്കൂട്ടങ്ങള്‍ വികൃതമാക്കി. ചുമര്‍ ചിത്രത്തിനടുത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചും ചിത്രത്തിന് മുകളില്‍ എഴുതിവെച്ചുമെല്ലാം ആണ് റാഷ്ഫോര്‍ഡിന്റെ ചിത്രം വൃകൃതമാക്കിയത്.
ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ഇംഗ്ലണ്ട് ആരാധകര്‍ക്കെതിരെ പ്രതികരണവുമായി ക്യാപ്റ്റന്‍ ഹാരികെയ്ന്‍ രംഗത്തെത്തി. താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന ആളുകള്‍ ഇംഗ്ലണ്ടിന്റെ ആരാധകര്‍ അല്ലെന്നും ഇത്തരത്തിലുള്ള ആരാധകരെ ഇംഗ്ലണ്ടിന് വേണ്ടെന്നും ഹാരികെയ്ന്‍ തുറന്നടിച്ചു. താന്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് തന്നെ വിമര്‍ശിക്കാമെന്നും അത്ര നല്ല പെനാല്‍റ്റി ആയിരുന്നില്ല അതെന്നും റാഷ്ഫോര്‍ഡ് പറഞ്ഞു. എന്നാല്‍ തന്റെ നിറത്തിന്റെ പേരിലും താന്‍ വന്ന സ്ഥലത്തിന്റെ പേരിലും തന്നെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശം ഇല്ലായെന്നും താരം പറഞ്ഞു.
കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് പരിശീലകന്‍ സൗത്ത്‌ഗേറ്റും താരങ്ങള്‍ക്കെതിരെയുള്ള ആരാധകരുടെ അധിക്ഷേപത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. മത്സരശേഷം ഇംഗ്ലണ്ട് തോല്‍വിയേറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ആരൊക്കെ പെനാല്‍റ്റി എടുക്കണമെന്നു തീരുമാനിച്ച തനിക്കാണെന്ന് ഏറ്റു പറഞ്ഞു.
ഫൈനലില്‍ മാത്രമല്ല സെമിഫൈനലിലും ഇംഗ്ലണ്ട് ആരാധകര്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. സെമി ഫൈനലില്‍ ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കേലിന്റെ മുഖത്തേക്ക് ആരാധകര്‍ ലേസര്‍ രശ്മികള്‍ അടിച്ചതിന് യുവേഫ ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. സെമി ഫൈനലില്‍ ഡെന്‍മാര്‍ക്കിന്റെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ കൂവിയതും യുവേഫ അന്വേഷിച്ചിരുന്നു.
യുകെയിൽ “കോവിഡ് സ്വാതന്ത്ര്യ ദിനം“ ജൂലൈ 19 തന്നെയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള അവസാന ഘട്ടത്തിന് ജൂലൈ 19 ന് തുടക്കമാകും. സാമൂഹിക അകലം ഉൾപ്പെടെ നിയമപരമായ എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യപ്പെടുമെങ്കിലും മഹാമാരി അവസാനിച്ചിട്ടില്ലെന്നും ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിയമപരമായ എല്ലാ നിയന്ത്രണങ്ങളും നീക്കംചെയ്യപ്പെടുമ്പോൾ, ചില മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കും. ചില പൊതു സ്ഥലങ്ങളിൽ ഫെയ്സ് മാസ്കുകൾ ധരിക്കാനുള്ള നിയമപരമായ ആവശ്യകത നീക്കം ചെയ്യും, പക്ഷേ തിരക്കേറിയ ഇൻഡോർ പ്രദേശങ്ങളിൽ അവ ഇപ്പോഴും തുടരേണ്ടതാണെന്ന് ശുപാർശ ചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രി സാജിദ് ജാവിദ് പറഞ്ഞു.
2020 മാർച്ചിനുശേഷം ആദ്യമായി നൈറ്റ്ക്ലബ്ബുകൾ വീണ്ടും തുറക്കാൻ അനുവദിക്കുകയും എല്ലാ വേദികൾക്കും ഇവന്റുകൾക്കുമുള്ള ശേഷി പരിധി നീക്കം ചെയ്യുകയും ചെയ്യും. എത്രപേർക്ക് കണ്ടുമുട്ടാമെന്നതിന് മേലിൽ ഒരു പരിധിയും ഉണ്ടാകില്ല കൂടാതെ 1 മീറ്റർ പ്ലസ് ഡിസ്റ്റൻസ് റൂൾ നീക്കം ചെയ്യും. നൈറ്റ്ക്ലബ്ബുകളും വലിയ ജനക്കൂട്ടമുള്ള മറ്റ് വേദികളിലും കോവിഡ് സ്റ്റാറ്റസ് സർട്ടിഫിക്കേഷൻ (വാക്സിൻ പാസ്‌പോർട്ടുകൾ) സാമൂഹിക ഉത്തരവാദിത്തമെന്ന നിലയിൽ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എൻഎച്ച്‌എസ് ആപ്ലിക്കേഷൻ ഉപയോഗിച്ച് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്നോ നെഗറ്റീവ് പരിശോധനാ ഫലമുണ്ടായെന്നും അല്ലെങ്കിൽ സ്വാഭാവിക പ്രതിരോധശേഷി ഉണ്ടെന്നും കാണിക്കാൻ ഇവ ആളുകളെ അനുവദിക്കും. ഭാവിയിൽ ആവശ്യമെങ്കിൽ ചില വേദികളിൽ സർട്ടിഫിക്കേഷൻ നിർബന്ധമാക്കാനുള്ള അവകാശം നിക്ഷിപ്തമാണെന്ന് പത്രസമ്മേളനത്തിനുശേഷം പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശത്തിൽ സർക്കാർ പറഞ്ഞു. വർക്ക് ഫ്രം ഹോം നിർബന്ധമാക്കില്ല.
അതേസമയം നിലവിലെ കോവിഡ് തരംഗത്തിന്റെ ഉച്ചസ്ഥായി ഓഗസ്റ്റ് പകുതിക്ക് മുൻപായി പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ അതിനുശേഷം ഇത് പ്രതിദിനം 1,000 മുതൽ 2,000 വരെ ആശുപത്രി പ്രവേശനങ്ങളിലേക്ക് എത്തുമെന്നും സർക്കാർ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് മരണങ്ങൾ പ്രതിദിനം 100 മുതൽ 200 വരെ ആയിരിക്കുമെന്നും വിദഗ്ദർ സർക്കാരിന് നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
റോഡ് മാപ്പിൽ മാറ്റം വരുത്താതെ സർക്കാർ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയതോടെ വിനോദ സഞ്ചാര, വ്യോമയാന മേഖലകളും ഉണർന്നു. ഇറ്റലി, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ വ്യാഴാഴ്ച നടക്കാനിരിക്കുന്ന അവലോകന യോഗത്തിൽ ഗ്രീൻ ലിസ്റ്റിലേക്ക് കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് അവധി ആഘോഷങ്ങൾക്ക് കൂടുതൽ ലക്ഷ്യ സ്ഥാനങ്ങൾ ലഭ്യമാകും.
ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ അവധിയാഘോഷിച്ച് മടങ്ങിയെത്തുന്ന ആർക്കും ക്വാറന്റൈനിൽ കഴിയേണ്ടതില്ല. അടുത്ത തിങ്കളാഴ്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് രാജ്യം മോചിതമാകുന്നതോടെ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന രണ്ട് ഡോസ് ലഭിച്ച ആളുകളെ സ്വയം ഒറ്റപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കും. എന്നാൽ ഇവർ പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് നടത്തിയെന്ന് തെളിയിക്കേണ്ടിവരും.
അതേസമയം നിയമങ്ങൾ ലഘൂകരിക്കുന്നതിനാൽ യാത്രകൾക്ക് വലിയ കാലതാമസമുണ്ടാകുമെന്നും ആശങ്കയുണ്ട്. ഇമിഗ്രേഷനിലെ കാത്തുനിൽപ്പ് നാല് മണിക്കൂർ കവിയുന്നുവെങ്കിൽ റൺവേകളിലെ വിമാനങ്ങളിൽ തന്നെ യാത്രക്കാരെ ഇരുത്താനാണ് ഹീത്രുവിൽ അധികൃതർ ഒരുങ്ങുന്നത്. അതിനാൽ യാത്ര കഴിഞ്ഞെത്തുന്നവർക്ക് മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ തന്നെ ഇരിക്കേണ്ടി വന്നേക്കാം.
പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നടത്തിയ ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് ജൂലൈ 19 മുതൽ സ്വയം ഒറ്റപ്പെടേണ്ടതില്ലെന്ന് പ്രഖ്യാപിച്ചതിനാൽ ഗുരുതരമായ തടസ്സമുണ്ടാകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പരിഗണിക്കേണ്ടതുണ്ട്. യുകെയിൽ പ്രബലമായ ഡെൽറ്റ വേരിയൻറ് പകരുന്നത് തടയാൻ കർശന നടപടികളാണ് മിക്ക രാജ്യങ്ങളും കൈക്കൊള്ളുന്നത്.
ആരോപിക്കപ്പെട്ട കുറ്റകൃത്യം നടന്ന ദിവസം നാട്ടിലായിരുന്നിട്ടും ഷാർജയിൽ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട യുവാവ് ജയിൽ മോചനം കാത്തുകഴിയുന്നതായി റിപ്പോർട്ട്. കൊടുവള്ളി സ്വദേശിയായ സയ്യിദ് ഫസലുറഹ്മാനാണ് നാലര വർഷമായി നിരപരാതിധിത്വം തെളിയിക്കാനാവാതെ ജയിലിൽ കഴിയുന്നതായി പ്രമുഖ പത്ര മാധ്യമം റിപ്പോർട്ട് ചെയുന്നു.
2007 ഫെബ്രുവരി 27ന് ഫാദി മുഹമ്മദ് അൽ ബെയ്റൂട്ടി എന്ന വിദേശി കൊല്ലപ്പെട്ട കേസിൽ വർഷങ്ങൾക്കിപ്പുറം 2017 ലാണ് ഫസലു റഹ്മാൻ അറസ്റ്റിലാവുന്നത്. എന്നാൽ ആ ദിവസം ഫസലു നാട്ടിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കോഴിക്കോട് റൂറൽ എസ്. പി. നോർക്കയ്ക്ക് ഇതു സംബന്ധിച്ച റിപ്പോർട്ടും നൽകിയിരുന്നു. കൊല്ലപ്പെട്ടയാളുടെ ശുചിമുറിയിൽ ഫസലു റഹ്മാന്റെ വിരലടയാളം കണ്ടെത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്.
ഫാദി മുഹമ്മദിന്റെ വീട്ടിൽ ഫസലുറഹ്മാൻ ശുചീകരണ ജോലിക്കു പോകാറുണ്ടായിരുന്നെന്നും അങ്ങിനെയാണ് വിരലടയാളം പതിഞ്ഞതെന്നും ബന്ധുക്കൾ വിശദീകരിക്കുന്നു. കൊലപാതകം നടന്ന ദിവസം കേരളത്തിലാണെന്ന് തെളിയിക്കുന്ന രേഖകൾ യഥാസമയം ഹാജരാക്കാൻ സാധിക്കാതെ വന്നതാണ് ഫസലുറഹ്മാനെതിരെ ഷാർജ കോടതി ശിക്ഷ വിധിക്കാനിടയാക്കിയത്. 5 വർഷം തടവും 40 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ശിക്ഷാ കാലാവധി കഴിയാറായിട്ടും 40 ലക്ഷം രൂപ നൽകാൻ കഴിയാത്തതിനാൽ മോചന സാധ്യത നീണ്ടുപോവുകയാണ്. ഫസലു റഹ്മാന്റെ മോചനത്തിനായി അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് എം. കെ. മുനീർ എംഎൽഎ മുഖ്യമന്ത്രിക്കു കത്തയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വണ്ടിപ്പെരിയാർ∙ ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ജീവനറ്റ് കണ്ടെത്തിയപ്പോൾ ഓടിവന്ന് ഏറ്റുവാങ്ങിയത് അർജുനെന്ന് കുഞ്ഞിന്റെ കുടുംബം. കുട്ടിയെ കുളിപ്പിക്കുന്ന സമയമായപ്പോൾ അമ്മൂമ്മയാണ് അന്വേഷണം തുടങ്ങിയത്. ചുറ്റുപാടുള്ള വീടുകളും എല്ലായിടത്തും അന്വേഷിച്ചു. ആ സമയത്ത് വീടിനുള്ളിൽ ഒരിക്കൽ കൂടി നോക്കിയപ്പോഴാണ് പൂജാമുറി അടച്ചിട്ടിരിക്കുന്നത് കണ്ടത്. തള്ളി നോക്കിയപ്പോൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും കുഞ്ഞിന്റെ വീട്ടുകാർ പറയുന്നു.
പൂജാമുറി തുറക്കുന്നതിനായി കത്തിയെടുത്ത് കൊണ്ടുവന്ന് കുറ്റി തട്ടിത്തുറക്കുകയായിരുന്നു. ഒരു കാൽ കട്ടിലിലും ഒരു കാൽ നിലത്തുമായി ഇരിക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് കണ്ണീരോടെ ബന്ധു പറയുന്നു. കുഞ്ഞുപിടലി തൂങ്ങിയത് പോലെ ചരിഞ്ഞാണിരുന്നത്. അലറി വിളിച്ച് പുറത്തേക്കിറങ്ങിയപ്പോൾ ഓടി വന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത് അർജുനാണെന്നു ഞെട്ടലോടെ വീട്ടുകാർ പറയുന്നു. കുഞ്ഞിനെ കുലുക്കി നോക്കിയ അർജുൻ വേഗം തന്നെ അടുത്തുള്ള നഴ്സിനെ കാണിച്ചു. അവരുടെ പരിശോധനയിൽ പൾസില്ലെന്ന് കണ്ടു. പെട്ടെന്ന് തന്നെ അർജുന്റെ അച്ഛൻ ഷർട്ടിട്ട് ഓടി വന്ന് കുഞ്ഞിനെ എടുത്ത് നേരെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നവെന്നും കുഞ്ഞിന്റെ വീട്ടുകാർ വേദനയോടെ പറയുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തുന്ന ദിവസവും അർജുൻ പതിവുപോലെ 50 രൂപയ്ക്ക് മിഠായി വാങ്ങിയാണ് പോയതെന്ന് സമീപത്തെ കടക്കാരനും വെളിപ്പെടുത്തിയിരുന്നു. അർജുനെ സംശയിക്കത്തക്ക യാതൊന്നും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്നാം വയസ്സു മുതൽ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ് അർജുൻ പൊലീസിനോട് സമ്മതിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അർജുനെ നാട്ടുകാർ മർദ്ദിച്ചിരുന്നു.
ജോബി മാത്യു
ന്യൂപോർട്: ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബ് ന്യൂപോർടും, ന്യൂപോർട് കേരള കമ്യൂണിറ്റിയും സംയുക്തമായി നടത്തി വരുന്ന ലൂക്കോസ് കുമ്പുക്കൽ മെമ്മോറിയൽ ടോഫിയ്ക്കും ജെ. എം.ജി.കൺവിനിയേസ് സ്റ്റോർ ന്യൂപോർട് സ്പോൺസർ ചെയ്യുന്ന £400 നു വേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെൻറ് ന്യൂപോർട്ടിലെ കാർലിയോൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് ഈ മാസം 18ന് നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നുതായി
സംഘാടകർ അറിയിച്ചു.
സംഘാടക മികവും ക്രിക്കറ്റ് ആരാധകരുടെ സഹകരണവും ടീമുകളുടെ എണ്ണവും കൊണ്ടു പ്രശസ്തമായി നടന്നു വരുന്ന മത്സരത്തിൽ, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തേണ്ടതിനാൽ ഇത്തവണ കേവലം നാലു ടീമുകളെ പങ്കെടുപ്പിക്കാൻ സാധിക്കുകയുള്ളു. മത്സരത്തിൽ വിജയിക്കുന്ന രണ്ടാം സ്ഥാനക്കാർക്ക് ആമ്പൾ മോർട്ഗേജ് സ്പോൺസർ ചെയ്യുന്ന 300 പൗണ്ടും എ.ബി.കൺവിനിയൽസ് സ്റ്റോർ ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുന്നത്.
അതേ സമയം, മൂന്നാം സ്ഥാനക്കാർക്ക് ജെ.ഡി.കൺവീനിയൻസ് സ്റ്റോർ ന്യൂപോർട് ആൻട് കമ്പ്രാൻ സ്പോൺസർ ചെയ്യുന്ന 200 പൗണ്ടും ജെ & എസ് ഫ്ലോർ ടൈൽസ് ന്യൂ പോർട് ട്രോഫിയും ആണ് സമ്മാനം.
ലെസ്റ്റർ ഐക്കണും കാർഡിഫ് ക്യാമോസും സ്വാൻസി സ്പാർടൻസും എഫ്. സി.സി. ന്യൂപോർടും ഏറ്റുമുട്ടുമ്പോൾ ന്യൂ പോർട് മലയാളികൾക്ക് കോവിഡ് കാലത്ത് നല്ലൊരു ക്രിക്കറ്റ് മത്സരം ആസ്വദിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ്.

ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കുന്നതായി എമിറാത്തി വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രാവിമാനങ്ങളും നിർത്തി വച്ചിരിക്കുകയാണെന്ന് വിമാനക്കമ്പനിയുടെ യുഎഇ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ പറയുന്നു.
ഇന്ത്യയിൽ നിന്നുള്ളവർക്ക് പുറമേ കഴിഞ്ഞ 14 ദിവസങ്ങൾക്കിടെ ഇന്ത്യയിൽ ചിലവഴിക്കുകയോ ഇന്ത്യയിലൂടെ സഞ്ചരിക്കുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും എമിറേറ്റ്സ് അറിയിച്ചു.
പുതുക്കിയ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച യുഎഇ പൗരൻമാർ, യുഎഇ ഗോൾഡൻ വിസ ഉടമകൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് ഇക്കാര്യത്തിൽ ഇളവ് നൽകുകയും യാത്രയ്ക്ക് അനുമതി നൽകുകയും ചെയ്തേക്കാം എന്നും വിമാനക്കമ്പനി വ്യക്തമാക്കി.
എമിറേറ്റ്സ് വിമാനങ്ങൾക്കായി ടിക്കറ്റ് ബുക്ക് ചെയ്തവർക്കുള്ള നിർദേശങ്ങളും വിമാനക്കമ്പനി പുറപ്പെടുവിച്ചിട്ടുണ്ട്. ടിക്കറ്റുകൾ ഭാവിയിലെ വിമാനയാത്രയ്ക്കായി സൂക്ഷിച്ച് വയ്ക്കാമെന്ന് കമ്പനി അറിയിച്ചു. ഒപ്പം മറ്റൊരു തീയതിയിലേക്ക് വീണ്ടും ബുക്ക് ചെയ്യാമെന്നും കമ്പനി വ്യക്തമാക്കി.
ഭാവിയിലെ യാത്രക്കായി ടിക്കറ്റുകൾ സൂക്ഷിക്കുകയാണെങ്കിൽ തങ്ങളെ വിളിക്കേണ്ടതില്ലെന്നും വെബ്സൈറ്റിലെ “കീപ് യുവർ ടിക്കറ്റ്,” എന്ന ലിങ്കിൽ നിന്ന് എല്ലാ വിവരങ്ങളും ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. യാത്ര ചെയ്യാൻ തയ്യാറാകുമ്പോൾ ബുക്കിംഗ് ഓഫീസുമായി ബന്ധപ്പെടാമെന്നും എമിറേറ്റ്സ് വ്യക്തമാക്കി.
വിമാനം റീ ബുക്ക് ചെയ്യുന്നതിനുമായി ട്രാവൽ ഏജന്റുമായോ ബുക്കിംഗ് ഓഫീസുമായോ ബന്ധപ്പെടാമെന്നും വാർത്താക്കുറിപ്പിൽ എമിറേറ്റ്സ് അറിയിച്ചു.
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ ഏഴ് മുതൽ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് ജൂൺ 28ന് പ്രഖ്യാപിച്ചിരുന്നു. യുഎഇ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചത് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെ ബാധിക്കുന്നുണ്ട്.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ പത്തു ദിവസത്തേക്കാണ് ആദ്യം യുഎഇ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. പിന്നീടത് മേയ് 14 വരെ നീട്ടി. അത് തുടർന്നും നീട്ടി ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ മാസം 21 വരെ വിലക്ക് നീളുമെന്നാണ്.
ന്യൂഡല്‍ഹി: ദക്ഷിണ ഡൽഹിയിലെ അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റി. ഇന്ന് രാവിലെ പത്തിനാണ് സംഭവം. ദേവാലയത്തിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കള്‍ വാരി വലിച്ച് പുറത്തെറിഞ്ഞു.
സംഭവമറിഞ്ഞെത്തിയ മലയാളികള്‍ അടക്കമുള്ള വിശ്വാസികളെ പള്ളിയുടെ കോമ്പൗണ്ടില്‍ പോലും പ്രവേശിപ്പിക്കാതെ തടഞ്ഞിരിക്കുകയാണ്. തങ്ങളുടെ ആരാധനാലയം പെളിച്ചതിലും വിശുദ്ധ വസ്തുക്കള്‍ വാരി പുറത്തെറിഞ്ഞതിലും പ്രതിഷേധിച്ച് ഇടവക വികാരി ഫാ. ജോസ് കന്നുംകുഴിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ പള്ളിക്കു സമീപം പ്രാര്‍ത്ഥനാ യജ്ഞം നടത്തി.
ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫിസറുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പള്ളി പൊളിച്ചത്. മൂന്ന് ജെസിബികളുമായെത്തിയ സംഘത്തിന് സുരക്ഷയൊരുക്കാന്‍ നൂറിലധികം പോലീസുകാരുമുണ്ട്. ദേവാലയം പൂര്‍ണമായും പൊളിച്ചു മാറ്റി.
ദേവാലയം പൊളിച്ചു മാറ്റണമെന്ന് നോട്ടീസ് ലഭിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. നോട്ടീസിന് മറുപടി കൊടുക്കാന്‍ പോലും സമയം നല്‍കാതെയാണ് പള്ളി പൊളിച്ചു മാറ്റിയതെന്ന് ഇടവകാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പത്തു വർഷം മുന്നേ നിർമ്മിച്ച ദേവാലയത്തിനെതിരെ അനധികൃത നിർമ്മാണം ആരോപിച്ചു ഒരു കേസ് കോടതിയിൽ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഒരു വിശ്വാസി ദാനം കൊടുത്ത സ്ഥലമാണ് എന്നും അതിനു മതിയായ രേഖകൾ ഉണ്ട് എന്നും പള്ളി അധികാരികൾ പറയുന്നു. അതിനിടയിൽ ആണ് ഈ സംഭവം. സീറോ മലബാര്‍ സഭയുടെ ഡല്‍ഹി-ഫരീദാബാദ് രൂപതയ്ക്ക് കീഴിലുള്ളതാണ് അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം.
ഇന്ത്യൻ ചലച്ചിത്രമേഖലയിലെ മെഗാസ്റ്റാറായ രജനികാന്തിനെക്കുറിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടോ? തീര്‍ച്ചയായും ഇല്ല. തമിഴ് ചലച്ചിത്രങ്ങളിലെ നിറസാന്നിധ്യമായ ഈ പ്രശസ്ത നടനെ ഇന്ത്യയിൽ ഉടനീളമുള്ള ഒരു വലിയ ആരാധകവൃന്ദം അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. ലോകപ്രശസ്തനായ ഈ നടന്റെ ജനപ്രീതി കാലാകാലങ്ങളായി വൈറലായ അദ്ദേഹത്തിന്റെ സ്റ്റണ്ടുകൾ അനുകരിക്കാൻ പലപ്പോഴും അദ്ദേഹത്തിന്റെ ആരാധകരെ പ്രേരിപ്പിക്കുന്നുവെന്നതാണ് സത്യം.
തലൈവരെ അനുകരിച്ച് സ്റ്റേജിൽ ഒരു രജനി സ്റ്റൈൽ സ്റ്റണ്ട് കാണിച്ചുകൊണ്ട് കാണികളുടെ കൈയ്യടി നേടാന്‍ അദ്ദേഹത്തിന്റെ ഒരു അപരന്‍ ഈ അടുത്ത കാലത്ത് നടത്തിയ ശ്രമം പക്ഷേ പൊട്ടിച്ചിരിയിലാണ് അവസാനിച്ചത്.
Official_niranjanm87 എന്ന ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് തന്റെ അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്ത ഒരു വൈറൽ വീഡിയോയിലാണ് ഈ രസകരമായ സംഭവം കാണാനാകുന്നത്. രജനീകാന്ത് ധരിക്കുന്ന രീതിയില്‍ കറുത്ത സ്യൂട്ടും ധരിച്ച്, വെളുത്ത താടിയുമായി അദ്ദേഹത്തിന്റെ ഈ അപരന്‍ സ്റ്റേജിൽ നടത്തിയ തന്റെ സ്റ്റണ്ടുകളിലൂടെ പ്രേക്ഷകരുടെ മുന്നില്‍ ഒന്നു ‘ഷൈൻ’ ചെയ്യാൻ ശ്രമിക്കുകയാണ്.
’രജനീകാന്ത്’ നല്ല സ്റ്റൈലിൽ സ്റ്റേജിൽ വരികയും അവിടെ കിടന്ന പച്ച നിറത്തിലുള്ള പ്ലാസ്റ്റിക് കസേരയെ കാലു കൊണ്ട് തട്ടിയെറിയാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, സംഭവം വിചാരിച്ചതു പോലെ നടന്നില്ല. അങ്ങനെ ചെയ്യാൻ ആരംഭിച്ചപ്പോള്‍, അയാളുടെ ബാലൻസ് നഷ്ടപ്പെടുകയും തലകുത്തനെ നിലത്തു വീഴുകയും ചെയ്തു. പോരേ പൂരം, കാണികള്‍ ആര്‍ത്തട്ടഹസിച്ച് തലതല്ലിച്ചിരിക്കുന്നത് നമുക്കു കേള്‍ക്കാം. ഒപ്പം തന്നെ പണി പാളിയ ‘രജനികാന്തി’നെ രക്ഷിക്കാന്‍ ആളുകൾ ഓടിക്കൂടുന്നതും നമുക്കു കാണാം.
രജനീകാന്തിന്റെ ഈ അപരനെ തിരിച്ചറിയാനോ സംഭവം നടന്ന സ്ഥലം ഏതാണെന്ന് തിരിച്ചറിയാനോ കഴിഞ്ഞിട്ടില്ല. വൈറൽ വീഡിയോ ഇന്റർനെറ്റിൽ ഉണ്ടാക്കിയ പൊട്ടിച്ചിരിയുടെ അലകള്‍ ഇനിയും അടങ്ങിയിട്ടില്ല.
വീഡിയോ ആസ്വദിച്ച് ഒന്നു കൂടി നന്നായി ചിരിക്കാൻ ധാരാളം ആരാധകരാണ് വീഡിയോയുടെ കമന്റ് സെക്ഷനിൽ എത്തുന്നത്.
View this post on Instagram
ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുകയാണെന്ന് നാസ. മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ തിങ്കളാഴ്ചയോടെ ഭൂമിയിലെത്തിയേക്കുമെന്നും നാസ മുന്നറിയിപ്പ് നല്‍കുന്നു. കാറ്റിന്റെ വേഗം കൂടിയേക്കാമെന്നും ഇതുകാരണം ഉപഗ്രഹസിഗ്‌നലുകള്‍ തടസ്സപ്പെട്ടേക്കുമെന്നും നാസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യന്റെ അന്തരീക്ഷത്തില്‍നിന്ന് ഉദ്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ ആധിപത്യമുള്ള ബഹിരാകാശമേഖലയെ സാരമായി ബാധിക്കുമെന്ന് സ്‌പേസ്വെതര്‍ ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ സൗരക്കാറ്റ് മിന്നല്‍പ്പിണരുകളുണ്ടാക്കും. ഈ മേഖലയ്ക്കടുത്തു കഴിയുന്നവര്‍ക്ക് രാത്രിയില്‍ നോര്‍ത്തേണ്‍ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കും. കൂടാതെ ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കും. കൃത്രിമോപഗ്രഹങ്ങളെ ഇതു ബാധിക്കും. ജി.പി.എസിനെയും മൊബൈല്‍ഫോണ്‍, സാറ്റ്ലൈറ്റ് ടി.വി. സിഗ്‌നലുകളിലും തടസ്സങ്ങള്‍ നേരിടും. വൈദ്യുത ട്രാന്‍സ്ഫോര്‍മറുകളെയും ഇതു ബാധിച്ചേക്കുമെന്ന് വെബ്‌സൈറ്റ് മുന്നറിയിപ്പ് നല്‍കുന്നു.
മഹേഷ് നാരായണന്‍ ചിത്രം മാലിക് ജൂലൈ 15ന് റിലീസ് ചെയ്യുകയാണ്. സിനിമയില്‍ ഒരു പകരക്കാരനായിട്ടാണ് താന്‍ എത്തിയത് എന്നാണ് നടന്‍ ജോജു ജോര്‍ജ് പറയുന്നത്. നടന്‍ ബിജു മേനോന്‍ ആയിരുന്നു ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് എന്നാണ് താരം അഭിമുഖത്തില്‍ പ്രതികരിച്ചത്.
മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍ തന്നെയാണ് ചിത്രത്തിലേക്ക് തന്നെ ആകര്‍ഷിച്ചത്. ശരിക്കും പറഞ്ഞാല്‍ ചിത്രത്തിന്റെ കഥ എന്താണെന്ന് തനിക്കറിയില്ല. താന്‍ സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അഭിനയിച്ച സിനിമയാണ് മാലിക്. ഒരു പകരക്കാരനായിട്ടാണ് സിനിമയിലേക്ക് വന്നത്.
ബിജുവേട്ടന്റെ ഡേറ്റ് ക്ലാഷ് ആയപ്പോള്‍ തന്നെ വിളിക്കുകയും അഭിനയിക്കുകയുമായിരുന്നു. അതുകൊണ്ട് തന്നെ ബാക്കി ഒന്നും അറിയില്ല. ദിലീഷിന്റെയും വിനയ് ഫോര്‍ട്ടിന്റെയും കൂടെ അഭിനയിക്കുമ്പോള്‍ ഉള്ള കാഴ്ചകളാണ് തന്റെ മനസ്സിലുള്ളത്. താന്‍ അഭിനയിച്ച ഭാഗം വളരെ കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തതായിരുന്നു.
എല്ലാവരും നല്ലോണം പണിയെടുത്തിട്ടുള്ള സിനിമയാണിത് എന്ന് ജോജു പറഞ്ഞു. സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.