കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്ത് റിസ്‌ക്കും എടുക്കാന്‍ തയ്യാറാണ് മോഹന്‍ലാല്‍. മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങളും ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിനെ കുറിച്ച് കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. കാക്കക്കുയില്‍ എന്ന ചിത്രത്തിലെ അലാരെ ഗോവിന്ദ ഗാനം ഷൂട്ട് ചെയ്തപ്പോഴുണ്ടായ സംഭവമാണ് പ്രസന്ന മാസ്റ്റര്‍ ഡി ഫോര്‍ ഡാന്‍സ് വേദിയില്‍ പങ്കുവെച്ചത്.
മോഹന്‍ലാലിന് സുഖമില്ലാത്ത സമയത്തയാണ് അലാരെ ഗോവിന്ദ എന്ന ഗാനത്തിന് താരം ചുവട് വെച്ചത് എന്ന് പ്രസന്ന പറയുന്നു. ലാലേട്ടനോടൊപ്പം ചെയ്യുന്ന ആദ്യത്തെ സിനിമയാണ് കാക്കക്കുയില്‍. അതില്‍ അലാരെ ഗോവിന്ദ പാട്ട് ഷൂട്ട് ചെയ്യുകയാണ്. ഹൈദരാബാദിലായിരുന്നു ലൊക്കേഷന്‍. നല്ല വെയിലായിരുന്നു.
ലാലേട്ടന് തീരെ സുഖമില്ലായിരുന്നു. ജലദോഷം, പനി, നല്ല ശരീര വേദനയും ഉണ്ടായിരുന്നു. ഗോവിന്ദ ഗാനം ആണെങ്കില്‍ നല്ല എനര്‍ജി വേണ്ട ഒരു ഹെവി സോംഗ് ആണ്. അത്രയും ക്ഷീണം ഉണ്ടായിട്ടും ലാലേട്ടന്‍ പെര്‍ഫോം ചെയ്തു. ഓരോ ഷോട്ട് കഴിയുമ്പോഴും അദ്ദേഹം വന്ന് പറയും, ‘മോനേ എന്റെ ശാരീരികസ്വാസ്ഥ്യം ഒന്നും നോക്കണ്ട, നിനക്ക് ഒക്കെ അല്ലെങ്കില്‍ പറയണം. നമുക്ക് ഒന്നുകൂടി ചെയ്യാമെന്ന്.’
അതായിരുന്നു അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ എന്നാണ് പ്രസന്ന മാസ്റ്റര്‍ പറയുന്നത്. പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 2001ല്‍ ആണ് റിലീസ് ചെയ്തത്. മുകേഷ്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ എന്നിങ്ങനെ വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയിയുന്ന മുൻ ഭർത്താവ് മനോജ് കെ ശ്രീധരിന് ചികിത്സാ സഹായ അഭ്യർത്ഥനയുമായി രഹ്ന ഫാത്തിമ.
മനോജിന്റെ സഹോദരൻ ശ്രീനയുടെ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ചാണ് രഹ്നയും സഹായമഭ്യർത്ഥിച്ചത്. കേരളത്തിൽ നിന്നും കാശ്മീരിലേക്കുള്ള ബൈക്ക് യാത്രക്കിടെ പഞ്ചാബിൽ വെച്ച് അപകടത്തിൽ പെട്ടാണ് മനോജിന് പരിക്കേറ്റത്.
ഫെയ്സ്ബുക്ക് കുറിപ്പ്
എന്റെ സഹോദരൻ മനോജും partner അഞ്‌ജലിയും കേരളത്തിൽ നിന്നും കശ്മീർവരെയുള്ള ബൈക്ക് യാത്രയിൽ ആയിരുന്നു. പഞ്ചാബിലെ ഫരിദ്കോട്ട്എന്ന സ്ഥലത്തുവെച്ച് അവർക്ക് ഒരു ആക്‌സിഡന്റ് സംഭവിച്ചു.
Manoj ഗുരുതരമായ പരിക്കുകളോടെ ഗുരു ഗോവിന്ദ് സിങ് മെഡിക്കൽ കോളേജ്, ഫരിദ്കോട്ട് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ്. ഇതിനിടയിൽ Abdomen ൽ ഉണ്ടായ internal bleeding കാരണം ഒരു ഓപ്പറേഷൻ നടത്തുകയും വൻകുടൽ ചതഞ്ഞിരുന്നതിനാൽ ആ ഭാഗം നീക്കം ചെയ്യുകയും, വയറിൽ ഹോൾ ഇട്ട് ബാഗ് fix ചെയ്യുകയും ചെയ്തു. 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ സാധിക്കില്ല എന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്.
ആശുപത്രിയിൽ നിന്നും നല്ല രീതിയിലുള്ള ചികിത്സ ലഭിക്കുന്നുണ്ട്.
ഞാൻ ഇന്നലെ ഉച്ചക്ക് Hospital എത്തി, വിശദമായി ഡോക്ടർ മാരോടും സംസാരിച്ചു. Manoj ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല എങ്കിലും positive ആയ ചില responds കിട്ടുന്നുണ്ട്. Manoj ന്റെ partner ഇപ്പോൾ ഇതേ ആശുപത്രിയിൽ കൈക്കു fracture ആയി ചികിത്സയിൽ ഉണ്ട്.ഓർമ്മ നഷ്ടപ്പെട്ട നിലയിൽ ആയിരുന്നെങ്കിലും ഇപ്പോൾ ശരിയായി വരുന്നു.
കഴിഞ്ഞ ഒന്നരമാസം മുന്നെയാണ് ഡയലിസിസ് patient ആയിരുന്ന ഞങ്ങളുടെ അമ്മ ദിവസങ്ങളോളം വെന്റിലേറ്ററിൽ ആയതിനു ശേഷം മരണപ്പെട്ടത്. ഇതുവരെയും സുഹൃത്തുക്കളുടെ സഹായത്തോടെ കാര്യങ്ങൾ മുന്നോട്ടു പോയി എന്നാൽ ഇനിയും ഓരോ ദിവസവും വെന്റിലേറ്റർ, ലാബ് ടെസ്റ്റുകൾ, മരുന്നുകൾക്കും കുറഞ്ഞത് 2 ആഴ്ച ഹോപിറ്റലിലെ എല്ലാ ചിലവുകളും, നാട്ടിലേക്കുള്ള യാത്ര ചിലവുകൾക്കുമായി നല്ലൊരു തുക ആവിശ്യം ഉള്ളതിനാൽ സഹായിക്കാൻ കഴിയുന്നവർ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Google Pay: 9496577477
Account Number:
CHITHRA.NS. (Wife of sreenivas)
Fedaral bank.Edapally branch.
A/c .11840100354279, IFSC .FDRL0001184
രാജ്യത്തെ വാക്സിൻ റോൾഔട്ടിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്ന തീരുമാനം ഏകദേശം 1.4 ദശലക്ഷം വരുന്ന കൗമാരക്കാരിലേക്കും കോവിഡ് വാക്സിൻ എത്താൻ വഴിയൊരുക്കും. 12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളിൽ കൂടുതൽ അപകട സാധ്യതയുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്സിൻ ഇതിനകം ലഭ്യമാണ്.
അതുകൂടാതെയാണ് പതിനാറും പതിനേഴും വയസ്സുള്ളവർക്ക് ഇനി മുതൽ വാക്സിൻ സ്വീകരിക്കാമെന്ന പ്രഖ്യാപനം. ഇത് വാക്സിനേഷൻ പ്രോഗ്രാമിലെ ഒരു പ്രധാന മുന്നേറ്റമാണിതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജനാണ് ഇക്കാര്യം ആദ്യം സൂചിപ്പിച്ചത്. ജെസിവിഐ (വാക്സിനേഷനും പ്രതിരോധ കുത്തിവയ്പ്പിനും സംയുക്ത സമിതി) ഉപദേശത്തിനായി കാത്തിരിക്കുകയാണെന്നും അടുത്ത ദിവസങ്ങളിൽ തന്നെ കൗമാരക്കാർക്ക് വാക്സിൻ നൽകുന്നതിനായി ജെസിവിഐ തീരുമാങ്ങൾ കൈക്കൊള്ളുമെന്നും സ്റ്റർജൻ ചൂണ്ടിക്കാട്ടിയിരുന്നു.
വാക്സിനേഷൻ ബുക്ക് ചെയ്യാനുള്ള സൗകര്യം രണ്ടാഴ്ചയ്ക്കുള്ളിൽ ലഭ്യമാകുമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം ചെറുപ്പക്കാർക്കുള്ള മാർഗനിർദേശങ്ങൾ പ്രകാരം ഫൈസർ, മോഡേണ വാക്സിനുകൾ വിതരണത്തിനായി ലഭ്യമാകുമെന്ന് ടെലഗ്രാഫും റിപ്പോർട്ട് ചെയ്യുന്നു. കാമ്പയിന് മുന്നോടിയായി കുട്ടികളുടെ രക്ഷിതാക്കൾക്ക് ആവശ്യമായ വസ്തുതകളും വിവരങ്ങളും ലഭ്യമാകുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്‌വർത്ത് പറഞ്ഞു.
വിറക് ശേഖരിക്കാന്‍ പോയ അഞ്ചുവയസുകാരന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. കോണിക്കഴി പറക്കുന്നത്ത് കണ്ണന്റെയും ലക്ഷ്മിയുടെയും മകന്‍ സജിത്ത് (5) ആണ് മരിച്ചത്.സത്രംകാവില്‍ക്കുന്ന് എ.യു.പി.എസ്. ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്.
ഞായറാഴ്ച ക്വാറിത്തൊഴിലാളിയായ അച്ഛന്‍ കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വിറക് എടുക്കുന്നതിനിടെയാണ് സംഭവം. കടന്നല്‍ കുത്തേറ്റ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
തുടര്‍ന്ന്, തിങ്കളാഴ്ച ശരീരത്തില്‍ നിറം മാറ്റവും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ജീവന്‍ രക്ഷിക്കാനിയില്ല. സംഭവത്തില്‍ കോങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കവിത, സബിത എന്നിവരാണ് സഹോദരങ്ങള്‍.
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി ലഭിച്ചത് മലയാളിയും സിനിമ നടന്‍ ഹരിശ്രീ അശോകന്റെ മരുമകനുമായ സനൂപ് സുനിലിന്. ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനമായ 30 കോടി രൂപയാണ് സനൂപിന് ലഭിച്ചത്. ജൂലൈ 13 ന് ഓണ്‍ലൈനിലൂടെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ഹരിശ്രീ അശോകന്റെ മകള്‍ ശ്രീക്കുട്ടിയുടെ ഭര്‍ത്താവാണ് സനൂപ്. ഒന്നാം സമ്മാനം പ്രഖ്യാപിച്ചതിന് ശേഷം സമ്മാനം ലഭിച്ച കാര്യം അറിയിക്കുന്നതിനായി സനൂപുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കണക്ട് ആയില്ല. ദീര്‍ഘ നേരത്തെ ശ്രമത്തിന് ശേഷമാണ് സംഘാകടകര്‍ സനൂപിനെ ബന്ധപ്പെട്ടത്.
183947 എന്ന ടിക്കറ്റാണ് സനൂപിന് ഭാഗ്യം കൊണ്ടുവന്നത്. ഫലപ്രഖ്യാപിച്ച ശേഷം ബിഗ് ടിക്കറ്റ് സംഘാടക പ്രതിനിധി റിച്ചാര്ഡ് സനൂപിനെ ഫോണിലൂടെ ബന്ധപ്പെടാന് ശ്രമിച്ചിരുന്നു. ഒരു തവണ ഫോണ്‍ കണക്ട് ആയെങ്കിലും സമ്മാനം ലഭിച്ച വിവരം അറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.
അതേസമയം ഇന്നലെ നടന്ന മറ്റു നറുക്കെടുപ്പില് 10 ലക്ഷം ദിര്‍ഹത്തിന് മലയാളിയായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞു അര്‍ഹനായിരുന്നു. കൂടാതെ ഒരു ലക്ഷം ദിര്‍ഹത്തിന് ഇന്ത്യക്കാരനായ റെനാള്‍ഡ് ഡാനിയിലും അര്‍ഹനായി. സനൂപിന് ഒന്നാം സമ്മാനം നേടിയ വിവരം ബിഗ് ടിക്കറ്റ് അബുദാബി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അങ്കിത് ഗുജ്ജാറിനെ(29) തിഹാര്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍ കോംപ്ലക്‌സിലെ മൂന്നാം നമ്പര്‍ ജയിലില്‍ ബുധനാഴ്ച രാവിലെയോടെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
യുവാവിനെ നാല്‌പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നതായാണ് പ്രാഥമികവിവരമെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അങ്കിതിനെ ജയില്‍ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതാണെന്ന് പിതാവ് വിക്രം സിങ്ങും ആരോപിച്ചു. ഒരു വര്‍ഷത്തോളമായി അങ്കിത് തിഹാര്‍ ജയിലിലാണെന്നും ആവശ്യപ്പെട്ട പതിനായിരം രൂപ നല്‍കാത്തതിനാല്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഹരിയാനയില്‍ നിന്നാണ് അങ്കിത് ഗുജ്ജാറിനെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. തുടര്‍ന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. നേരത്തേ ഉത്തര്‍പ്രദേശിലെ സുന്ദര്‍ഭാട്ടിയുടെ ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു അങ്കിത്. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇതില്‍ എട്ട് കൊലക്കേസുകളും ഉള്‍പ്പെടുന്നു.
യുപി പോലീസ് ഒരു ലക്ഷം രൂപയും ഡല്‍ഹി പോലീസ് 25000 രൂപയും വിലയിട്ടിരുന്ന കുറ്റവാളിയായിരുന്നു അങ്കിത്. ഗ്രേറ്റര്‍ നോയിഡയില്‍ ബിജെപി നേതാവ് വിജയ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. 2016ല്‍ യുപി പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷം ജാമ്യത്തിലറങ്ങി. പിന്നീട് ഗുണ്ടാത്തലവനായ രോഹിത് ചൗധരിക്കൊപ്പമായിരുന്നു അങ്കിതിന്റെ വിളയാട്ടം. ചൗധരി-ഗുജ്ജാര്‍ സംഘമെന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.
കൊലപാതകം ഉള്‍പ്പെെട 27 കേസുകളില്‍ പ്രതിയാണ് തിരുവനന്തപുരം നരുവാമൂട്ടില്‍ ഗുണ്ടാ സംഘാംഗം കാക്ക അനീഷ്. വീടിനും നാടിനും സ്ത്രീകൾക്കും ഒരുപോലെ ശല്യമായ അനീഷിനെ െകാന്നുതള്ളിയത് ഗുണ്ടകൾ തന്നെയാകുമെന്നായിരുന്നു ആദ്യ സൂചന. എന്നാൽ ഇതുവരെ ഒരുകേസിൽ പോലും പ്രതിയാകാത്ത അഞ്ച് ചെറുപ്പക്കാരാണ് അനീഷിനെ െകാന്നതെന്ന് പൊലീസ് കണ്ടെത്തി. വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യലും ഗുണ്ടാപ്പിരിവുമെല്ലാം വര്‍ധിച്ചതോടെയാണ് കൊന്നതെന്ന് യുവാക്കള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
അനീഷിന്റെ അയല്‍വാസികളായ അനൂപ്, സന്ദീപ്, അരുണ്‍, രഞ്ചിത്ത്, നന്ദു എന്നിവരാണ് പ്രതികള്‍. അഞ്ച് പേരും ഇതുവരെ ഒരു കേസില്‍ പോലും പ്രതിയാകാത്തവര്‍. ഒരാള്‍ ബിരുധദാരി, രണ്ട് പേര്‍ അനീഷിന്റെ ബന്ധു. എന്നിട്ടും കൊല നടത്തിയതിന് അവര്‍ പറഞ്ഞ കാരണങ്ങളും പൊലീസിനെ ഞെട്ടിച്ചു. അരയില്‍ കത്തിയുമായി നടക്കുന്ന അനീഷ് ഗുണ്ടാപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. നല്‍കിയില്ലങ്കില്‍ ഉപദ്രവിക്കും. ഇവരെയും പലതവണ ഉപദ്രവിച്ചിട്ടുണ്ട്.
സ്ത്രീകളുള്ള വീട്ടില്‍ കയറി അപമര്യാദയായി പെരുമാറുന്നതും പതിവാണ്. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ മോശമായി പെരുമാറി. രണ്ട് ദിവസം മുന്‍പ് ഒരു മരണവീട്ടില്‍ വച്ച് ഈ യുവാക്കളെയും അനീഷ് ചീത്തവിളിച്ചു. ഇതെല്ലാം ഇവരുടെ വൈരാഗ്യത്തിന് കാരണമായി. കൊല നടന്ന ശനിയാഴ്ച രാത്രി എട്ടരയോടെ മൃതദേഹം കണ്ട് ഹോളോബ്രിക്സ് നിര്‍മാണ കേന്ദ്രത്തിനടുത്ത് അഞ്ച് യുവാക്കളും ഇരിക്കുകയായിരുന്നു. പല ദിവസങ്ങളിലും കാക്ക അനീഷ് കിടന്നുറങ്ങുന്നതും ഇവിെടയാണ്. ഇവിടെ യുവാക്കളെ കണ്ടതോടെ മദ്യലഹരിയിലായിരുന്ന അനീഷ് അവരെ ചീത്തവിളിച്ചു.
അതില്‍ കയ്യാങ്കളിയിലെത്തി.
അനീഷ് കൈവശമുണ്ടായിരുന്ന കത്തി വീശിയതോടെ പ്രതികളിലൊരാളായ അരുണിന് പരുക്കേറ്റു. ഇതോടെ അഞ്ച് പേരും ചേര്‍ന്ന് അനീഷിനെ അടിച്ച് വീഴ്ത്തുകയും അനീഷിന്റെ കത്തി പിടിച്ചുവാങ്ങിയ ശേഷം കുത്തുകയുമായിരുന്നു. കൊലയ്ക്ക് ശേഷം പരിസരത്തെ കാട്ടിലേക്ക് ഒളിവില്‍ പോയ പ്രതികളെ റൂറല്‍ എസ്.പി പി.കെ.മധുവിന്റെയും കാട്ടക്കട ഡിവൈ.എസ്.പി കെ.എസ്.പ്രശാന്ത്, നെടുമങ്ങാട് ഡിവൈ.എസ്.പി എം.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
ചെന്നൈയിലെ പ്രശസ്തമായ സാറ്റലൈറ്റ് ചാനലായ സത്യം ടിവിയുടെ ആസ്ഥാനത്ത് വാളുമായി ഒരാൾ പ്രവേശിച്ച് വസ്തുവകകൾ നശിപ്പിച്ചു. ചാനൽ പുറത്തുവിട്ട സിടിവി ഫൂട്ടേജിൽ അക്രമി വാളും പരിചയും പിടിച്ചിരിക്കുന്നതായി കാണാം.
അക്രമി കാർ പാർക്കിംഗ് ഏരിയയിലൂടെ ഓഫീസ് പരിസരത്ത് പ്രവേശിക്കുകയായിരുന്നു. ഗിറ്റാർ ബാഗിലാണ് അയാൾ ആയുധങ്ങൾ കൊണ്ടുവന്നതെന്നും ചാനലിന്റെ മാനേജിംഗ് ഡയറക്ടർ ഐസക് ലിവിംഗ്സ്റ്റൺ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ ലക്ഷ്യമിട്ടാണ് അക്രമി വന്നതെന്ന് ഐസക് ലിവിംഗ്സ്റ്റൺ അവകാശപ്പെട്ടു. അക്രമി ഓഫീസിൽ വന്ന് തന്നെയാണ് അന്വേഷിച്ചതെന്നും സുരക്ഷിതമായി ഒരു മുറിയിൽ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നാണ് അക്രമി കരുതിയതെന്നും ഐസക് ലിവിംഗ്സ്റ്റൺ പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ എന്തെങ്കിലും പ്രകോപനമോ ഉദ്ദേശ്യമോ ഉണ്ടോ എന്ന് അറിയില്ലെന്നും ഒരു വ്യക്തിക്കും എതിരെ ഒരു വാർത്തയും ചെയ്തിട്ടില്ലെന്നും അക്രമത്തിന് പിന്നിൽ എന്താണെന്ന് അറിയില്ലെന്നും ഐസക് ലിവിംഗ്സ്റ്റൺ പറഞ്ഞു.
രാജേഷ് കുമാർ എന്ന ആളാണ് പ്രതി എന്ന് തിരിച്ചറിഞ്ഞതായി റോയപുരം പൊലീസ് സ്ഥിരീകരിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
രാജേഷ് കോയമ്പത്തൂർ സ്വദേശിയാണെങ്കിലും ഗുജറാത്തിലാണ് താമസമെന്നും. അവിടെ നിന്നും നേരിട്ട് കാറിൽ വന്നതാണെന്നും ലിവിംഗ്സ്റ്റൺ അവകാശപ്പെട്ടു. പൊലീസിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണത്തെ ചെന്നൈ പ്രസ് ക്ലബ് അപലപിച്ചു. മാധ്യമപ്രവർത്തകരുടെയും അവരുടെ ഓഫീസുകളുടെയും സുരക്ഷയ്ക്കായി ഒരു നിയമം കൊണ്ടുവരാൻ ചെന്നൈ പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ഭാരതി തമിഴൻ തമിഴ്നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു.
സത്യം ടിവി സുവിശേഷകനായ മോഹൻ സി ലാസറസിന്റെ നേതൃത്വത്തിൽ ഉള്ള സ്ഥാപനമാണ്.
റേഷന്‍കാര്‍ഡ് വഴി വിതരണം ചെയ്യേണ്ട സൗജന്യ ഓണക്കിറ്റ് നേരിട്ട് മന്ത്രി വീട്ടിലെത്തിച്ച് നല്‍കിയത് വിവാദമാകുന്നു. മന്ത്രി ജിആര്‍ അനിലാണ് നടനും നിര്‍മ്മാതാവുമായി മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ ഓണക്കിറ്റ് നേരിട്ട് എത്തിച്ച് നല്‍കിയത്. പാവപ്പെട്ടവരും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടതുമായ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്ക് ആദ്യം വിതരണം ചെയ്യണമെന്നിരിക്കെയാണ് വെള്ള നിറത്തിലുള്ള റേഷന്‍ കാര്‍ഡ് അംഗമായ രാജുവിന് നൽകിയത്. കിറ്റ് വിതരണത്തിൻറെ ഫോട്ടോ മന്ത്രിയുമായി ബന്ധപ്പെട്ടവര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്.
റേഷന്‍ കടകളിലെ ഇപോസ് മെഷിനില്‍ വിരല്‍ പതിപ്പിച്ച് കാര്‍ഡ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം വിതരണം ചെയ്യേണ്ട കിറ്റാണ് നടന്റെ ജവാഹര്‍ നഗര്‍ ഭഗവതി ലെയ്‌നിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ എത്തി മന്ത്രി കൈമാറിയത്. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഭക്ഷ്യപൊതുവിതരണ വകുപ്പ് ജൂലൈ 31നാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്.
പാവപ്പെട്ടവരും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടതുമായ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്കാണ് ഓഗസ്റ്റ് 3 വരെ കിറ്റ് വിതരണം നിശ്ചയിച്ചിട്ടുള്ളത്. ഭക്ഷ്യപൊതുവിതരണ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവും ഇറക്കിയിട്ടുണ്ട്. മുന്‍ഗണന ഇതര വിഭാഗത്തിലെ സബ്‌സിഡി ഇല്ലാത്ത (നോണ്‍ പ്രയോറിറ്റി നോണ്‍ സബ്‌സിഡി) എന്ന വെള്ള നിറത്തിലുള്ള റേഷന്‍ കാര്‍ഡിലെ അംഗമാണ് രാജു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലാണു കാര്‍ഡ്.
സാധാരണ, ഒരു വെള്ള കാര്‍ഡ് ഉടമയോ അംഗമോ പതിമൂന്നിന് മുന്‍പ് റേഷന്‍ കടയില്‍ എത്തിയാല്‍ കിറ്റ് ലഭിക്കില്ല. കാരണം, കടകളിലെ ഇ പോസ് മെഷീനില്‍ ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യം അധികൃതരും റേഷന്‍ വ്യാപാരികളും സമ്മതിക്കുന്നു.
ഇന്‍ഷുറന്‍സ് തീര്‍ന്നെന്ന കാരണത്താല്‍ ബൈക്ക് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ എസ്‌ഐയ്ക്ക് പണികൊടുത്ത് നാട്ടുകാര്‍. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ പോലീസിനെ ചോദ്യം ചെയ്യുന്ന നാട്ടുകാരുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
മലപ്പുറത്താണ് സംഭവം.
ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞ് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ എസ്‌ഐയെയാണ് നാട്ടുകാര്‍ ചോദ്യം ചെയ്തത്. ഗര്‍ഭിണിയായ ഭാര്യ വിളിക്കുമെന്ന് പറഞ്ഞിട്ടും എസ്‌ഐ ഫോണ്‍ നല്‍കാത്തതും ദൃശ്യത്തിലുണ്ട്. നാട്ടുകാര്‍ ഇടപെട്ടതോടെ ഹെല്‍മെറ്റ് ഇല്ലെന്ന് പറഞ്ഞ് പോലീസ് വാദിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
മൊബൈല്‍ പിടിച്ചുവാങ്ങുന്നത് ഏത് അധികാരത്തിന്റെ പേരിലാണെന്നും യാത്രക്കാരന്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. നാട്ടുകാര്‍ ഇടപെട്ടതോടെ ഫോണ്‍ തിരിച്ചുകൊടുക്കുന്ന ഉദ്യോഗസ്ഥനെയും കാണാം.
ഒടുവില്‍ ഫോണ്‍ തിരിച്ചുകൊടുത്ത് സംസാരത്തിന് നില്‍ക്കാതെ സ്ഥലം വിടുന്ന പോലീസുകാരുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്
കോവിഡ് പ്രതിസന്ധിയ്ക്കിടെ പൊതുജനത്തിനെതിരെയുള്ള പോലീസിന്റെ പൊരുമാറ്റത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാകുമ്പോഴാണ് പുതിയ വീഡിയോ പുറത്തുവരുന്നത്.