ജോസ്‌ന സാബു സെബാസ്റ്റ്യൻ
എന്തുകൊണ്ടാണ് മലയാളി മരണനിരക്ക് ഈ ഇടയായി നമുക്ക് ചുറ്റും കൂടുന്നത്? നമ്മുടെ ചുറ്റും നമ്മിൽപെടാത്ത (മലയാളി അല്ലാത്ത) പലരും അകാലത്തിൽ വിട്ടുപോകുന്നുണ്ടെങ്കിലും നമ്മളിൽപെട്ട ശിഖരങ്ങൾ ഒടിയുമ്പോൾ നമ്മളതു വല്ലാതെ അറിയും . അതും പ്രത്യേകിച്ച് 50 വയസിൽ താഴെയുള്ള പല കുടുംബത്തിന്റെയും നെടും തൂണുകൾ തന്നെ നമ്മിൽനിന്നും പറിച്ചെടുക്കപ്പെടുമ്പോൾ ആകുലപ്പെടാനേറെയില്ലേ ?
വാക്സിനേഷൻ ത്രോംബോബോളിക് സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് ഒരു സൂചനയും ഇല്ലെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും (ഇഎംഎ) യുകെയുടെ റെഗുലേറ്ററി ബോഡിയുമൊക്കെ തറപ്പിച്ചു പറയുമ്പോഴും രക്തം കട്ടപിടിക്കുകയും മരണം സംഭവിക്കുകയുമൊക്കെ ചെയ്തതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി ഓക്സ്ഫോർഡ്-അസ്ട്രസെനെക കോവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നത് ഡെൻമാർക്ക് ഉൾപ്പെടെ മറ്റ് എട്ട് രാജ്യങ്ങൾ അടങ്ങുന്ന നോർവേ, ഐസ്‌ലാന്റ്, ഓസ്ട്രിയ, എസ്റ്റോണിയ, ലിത്വാനിയ, ലക്സംബർഗ്, ഇറ്റലി, ലാത്വിയ എന്നിവയും Ast അസ്ട്രാസെനെക്കയുടെ വാക്സിൻ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഒരാൾക്ക് ഒന്നിലധികം ത്രോംബോസിസ് രോഗനിർണയം നടത്തുകയും, വാക്സിനേഷൻ കഴിഞ്ഞ് 10 ദിവസത്തിന് ശേഷം മരിക്കുകയും ചെയ്ത കേസ് കൂടാതെ വാക്സിനേഷൻ നൽകിയ ശേഷം മറ്റൊരാളെ പൾമണറി എംബോളിസവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഓസ്ട്രിയ ഒരു ബാച്ച് ആസ്ട്രാസെനെക്ക വാക്സിനുകളുടെ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചതായാണ് മാർച്ച് 10 ന് EMA അറിയിച്ചത് . 17 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എത്തിച്ച ഒരു ദശലക്ഷം വാക്സിനുകൾ മൂലം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു രണ്ടു ത്രോംബോബോളിക് ഇവന്റ് കേസുകളും ഈ ബാച്ചിൽ നിന്ന് തന്നെയെന്ന് സൂചന ലഭിച്ചതായും ഇഎംഎ പറയുന്നു .
ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിൻ ഫാർമകോപിഡെമിയോളജി പ്രൊഫസർ സ്റ്റീഫൻ ഇവാൻസ് പറഞ്ഞതനുസരിച്ചു കോവിഡ് -19 രോഗം രക്തം കട്ടപിടിക്കുന്നതുമായി വളരെ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കോവിഡ് -19 ന്റെ ഫലമായി രക്തം കട്ടപിടിക്കുന്നത് മൂലം നൂറുകണക്കിന്, ആയിരക്കണക്കിന് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമാണ് . അങ്ങനെ നോക്കുമ്പോൾ കൊറോണ വന്നതിലൂടെ ഓൾറെഡി രക്തം കട്ടപിടിക്കുന്ന അവസ്ഥയിലൂടെ കടന്നുപോയി വീക്ക് ആയി നിൽക്കുന്ന നമ്മളുടെ പ്ലേറ്റിലേറ്റസിനെ വാക്സിൻ കൂടുതൽ ദുർബലമാക്കികൊണ്ട് സ്‌ട്രോക്കിനും കാർഡിയാക് പ്രോബ്ലെത്തിനും കാരണമാകുന്നില്ല എന്ന് പറയാൻ നമുക്കാവുമോ?
എന്നാൽ വാക്സിനേഷൻ ഈ അവസ്ഥകൾക്ക് കാരണമായതായി നിലവിൽ ഒരു സൂചനയും ഇല്ലാത്തതിനൽ അവ പാർശ്വഫലങ്ങളായി പട്ടികപ്പെടുത്തിയിട്ടില്ലെന്നും വാക്സിനേഷൻ ലഭിച്ച ആളുകളിൽ ത്രോംബോബോളിക് സംഭവങ്ങളുടെ എണ്ണം സാധാരണ ജനങ്ങളിൽ കാണുന്നതിനേക്കാൾ കൂടുതലല്ലെന്നുമൊക്കെ ഇവർ തന്നെ പറയുന്നു . ഇതുവരെ ലഭ്യമായ വിവരങ്ങൾ വച്ചു യൂറോപ്യൻ ഇക്കണോമിക് ഏരിയയിൽ അസ്ട്രസെനെക്ക വാക്സിൻ നൽകിയ അഞ്ച് ദശലക്ഷം ആളുകളിൽ മാർച്ച് 10 വരെ 30 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നമുക്കേവർക്കുമറിയാവുന്ന പോലെ വാക്സിൻ ആദ്യ ഡോസ് കൊടുത്തത് പ്രായമുള്ളവരിലാണ് . ഹെൽത്ത് പ്രോബ്ലംസ് ഉള്ളവർ എന്ന് മുദ്രകുത്തി ആദ്യ ഡോസ് കൊടുത്തശേഷമുള്ള അവരുടെ മാഞ്ഞുപോകലുകൾക്ക് നമ്മൾ കാരണമാക്കിയത് പ്രായാധിക്യവും മറ്റുപല അസ്വസ്ഥകളും മാത്രമാണ് എന്നാണ്. എന്നാൽ അതിൽ എത്രമാത്രം സത്യമുണ്ട് എന്നത് ഇനിയും നമ്മൾ പേടിക്കേണ്ടതില്ലയോ ?
10 ദശലക്ഷത്തിലധികം റെക്കോർഡുകളുടെ വിശകലനത്തിൽ അസ്ട്രസെനെക്ക കോവിഡ് -19 വാക്സിൻ പൾമണറി എംബോളിസം അല്ലെങ്കിൽ ഡീപ് സിര ത്രോംബോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളതായി തെളിവുകളില്ലന്നും പറയുമ്പോഴും യുകെയുടെ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ വാക്സിൻ സേഫ്റ്റി ലീഡ് ഫിൽ ബ്രയാൻ പറഞ്ഞതനുസരിച്ചു യുകെയിൽ ഉടനീളം നൽകിയിട്ടുള്ള 11 ദശലക്ഷത്തിലധികം ഡോസുകൾ അസ്ട്രസെനെക്ക വാക്സിൻസിൽ ഇതുവരെ ലഭിച്ച രക്തം കട്ടപിടിച്ചതിന്റെ റിപ്പോർട്ടുകൾ വാക്സിനേഷൻ ചെയ്ത ജനസംഖ്യയിൽ സ്വാഭാവികമായി സംഭവിക്കാനിടയുള്ള സംഖ്യയേക്കാൾ കൂടുതലല്ല എന്നിരുന്നാലും പല പ്രശ്‌നങ്ങളും സൂക്ഷ്മപരിശോധനയിലാണെന്നും എന്നാൽ ലഭ്യമായ തെളിവുകൾ വാക്‌സിനാണ് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പറയുമ്പോൾ ഒരു തെളിഞ്ഞ ഉത്തരം കിട്ടാൻ നമ്മളിളിനി നമ്മളെത്തന്നെ ബലികൊടുക്കേണ്ടതായി വരുമോ ?
ബ്രിട്ടീഷ്കാരുടെ ബേസിക് ക്വാളിറ്റികളിൽ ഒന്നാണ് Divide and Rule. അങ്ങനെ നോക്കുമ്പോൾ പ്രായമുള്ളവർക്ക് ആദ്യഡോസ് കൊടുത്തു 50 വയസിൽ താഴെയുള്ളവരെയും കുഞ്ഞുങ്ങളെയും മാറ്റിനിർത്തിയതും ഒരു പരീക്ഷണമായിരുന്നോ എന്ന് കൂടി നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു ?
പ്രായമായവരിലുള്ള വാക്സിന്റെ ദൂഷ്യവശങ്ങൾ വ്യക്തമാക്കാതെ അവരുടെ മരണങ്ങളും സ്ട്രോക്കുകളും പ്രായാധിക്യ അസ്വസ്ഥതയെന്നു എഴുതിത്തള്ളി അടുത്ത സെറ്റ് ഓഫ് പീപ്പിളിലേക്കു വാക്‌സിനേഷൻ വ്യാപാരിപ്പിക്കുന്നതും അടുത്ത തലമുറയിലേക്കുള്ള കുഞ്ഞുങ്ങളെ സേഫ് ആക്കിവച്ചിട്ടു തന്നാണ് എന്നുള്ളതും നമുക്ക് മുമ്പിൽ സത്യമല്ലേ ?
2009 ലെ പന്നിപ്പനിയിലെ വാക്സിൻ “പാൻഡെമിക്” നാർക്കോലെപ്‌സിയെ ഉൽപ്പന്നത്തിന്റെ പ്രതികൂല ഫലമായി കണ്ടെത്തുന്നതിൽ എംഎച്ച്‌ആർഎ പരാജയപ്പെട്ടകേസും നമ്മുടെ കൺമുമ്പിൽ ഉണ്ട് എന്നുള്ളതും നാം മറന്നുകൂടാ .
പക്ഷെ ഇന്ന് പ്രായം ആയവരുടെ വേർപാടിനു കരണമായവൻ പതുക്കെ പതുക്കെ നമ്മുടെ പല കുടുംബങ്ങളിലെയും ബ്രെഡ് വിന്നർമാറിലേക്ക് കണ്ണ് വെക്കുമ്പോഴും നമ്മൾക്ക് ഇനിയും പലതും കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞിരിക്കാൻ ആവുമോ ?
രജിസ്റ്റർ ചെയ്ത മിക്ക റിപ്പോർട്ടുകളിലും ഒന്നിലധികം പാർശ്വഫലങ്ങൾ ഉൾപ്പെടുമ്പോൾ, ഡാറ്റയുടെ അവതരണം ക്ലസ്റ്ററുകൾ വിശകലനം ചെയ്യുന്നത് തടയുന്നു, അങ്ങനെ വരുമ്പോൾ രോഗികൾക്ക് മരണം ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.
മാർച്ച് 14 ലെ കണക്കനുസരിച്ച് ഓരോ 320 ഡോസുകൾക്കും (12.2 മി / 38,084) 1 യെല്ലോ കാർഡ് റിപ്പോർട്ടും 175 ൽ ഓക്സ്ഫോർഡ് അസ്ട്രസെനെക്ക 1 ഉം (13.7 മി / 78,223) ഫൈസർബയോൺടെക് ഉൽപ്പന്നം രജിസ്റ്റർ ചെയ്തു. അതേസമയം, ഒരു കാർഡിന് പ്രതികൂല സംഭവങ്ങളുടെ ശരാശരി എണ്ണം രണ്ടാഴ്ച മുമ്പത്തേതിന് സമാനമാണ്, ഇപ്പോൾ 585 “മാരകമായ പ്രതികരണങ്ങൾ” ഉണ്ട് (ഫൈസറിന് 249, ഓക്സ്ഫോർഡിന് 326) [2,3,4]. മാത്രമല്ല, ഇത് ഒരു നിഷ്ക്രിയ ഡാറ്റാബേസ് മാത്രമാണ്, ഗവൺമെന്റ് / മെഡിക്കൽ പോളിസിയിൽ നിന്നുള്ള ദോഷം പരിഗണിക്കുന്നതിനുള്ള സാധ്യതയോട് ശത്രുത പുലർത്താൻ സാധ്യതയുള്ള ഒരു സംസ്കാരത്തിൽ റിപ്പോർട്ടുകൾ ഫയൽ ചെയ്യപ്പെടാതിരിക്കാൻ നിരവധി കാരണങ്ങളുണ്ടാകാം.
അസ്ട്രാസെനെക്കയുടെ വക്താവ് പറഞ്ഞതനുസരിച്ചു രോഗികളുടെ സുരക്ഷയാണ് അസ്ട്രാസെനെക്കയുടെ ഏറ്റവും ഉയർന്ന മുൻഗണനയെന്നു പറയുമ്പോളും സ്ട്രോക്കോ ഹൃദയാഘാതമോ വന്നു മരിച്ചാലും കോവിട് വന്ന് മരിച്ചു എന്ന് പറയിപ്പിക്കാതിരിക്കാൻ മാത്രമാണോ ഇവരുടെ ശ്രമം ?
ഓക്‌സ്‌ഫോർഡ് വാക്‌സിനായി ഓരോ കാർഡിലും ശരാശരി 3.7 പ്രതിപ്രവർത്തനങ്ങൾ ലിസ്റ്റുചെയ്യുമ്പോൾ ഫൈസറിനായി 2.9 ആയി വേഴ്സസ് ചെയ്യുന്നു,
ബ്രിസ്റ്റോൾ സർവകലാശാലയിലെ പീഡിയാട്രിക്സ് പ്രൊഫസർ ആദം ഫിൻന്റെ അഭിപ്രായത്തിൽ രക്തം കട്ടപിടിക്കുന്ന അസുഖങ്ങൾ പതിവിലും കൂടുതൽ പതിവായി സംഭവിക്കുന്നുവെന്നും പറയുമ്പോഴും വാക്സിൻ രക്തം കട്ടപിടിക്കുന്നതിന് കാരണമാകില്ല ഇത് വളരെ അപൂർവമായ ഒരു സംഭവമാണെന്നും പറയുന്നു
എന്നാൽ റിപ്പോർട്ടുചെയ്യപെടുന്ന രീതി, വ്യക്തിഗത കേസ് ചരിത്രങ്ങൾ ഒക്കെ ചിലതരം വിശകലനങ്ങൾക്കെതിരെ അദൃശ്യരായ തീവ്രവാദികളാണ്.
മരണങ്ങൾ നമുക്കൊരു പുത്തരിയല്ലെങ്കിലും ആരോഗ്യമായ അവസ്ഥയിലും കുഴഞ്ഞു വീഴുക…
ഹൃദയ സ്തംഭനങ്ങൾ ഏറിവരുക… കഠിനമായാ തലവേദന വരുക …
കൈ കാൽ കഴച്ചിൽ വരുക …
എന്തുകൊണ്ടാരിക്കും ഇങ്ങനെയന്ന് നമ്മൾ ചിന്തിക്കേണ്ടയോ ?
അങ്ങനെ ശാന്തമായവ പലതും പലവിധ കാരണങ്ങളാക്കി ശരിക്കുള്ള കൊലയാളിയെ മറച്ചുവച്ചു നമ്മൾ ഓരോരുത്തരായി മാഞ്ഞുപോയികൊണ്ടേയിരിക്കുന്നു. നമ്മുടെ അംഗസംഖ്യ കുറയ്ക്കുന്നത് നമ്മൾ ഇനിയും മനസിലാക്കേണ്ടതില്ലയോ ?
കോവിഡിനെ തടുക്കാനായ് നമ്മൾ ചെയ്യുന്നത് പലതും എലിയെ പേടിച്ചു ഇല്ലം ചുട്ട അവസ്ഥ പോലാകുമോ?
കാരണങ്ങൾ പലതും അറിയേണ്ടിയിരിക്കുന്നു . വേണ്ടിവന്നാൽ പലതും തടുക്കേണ്ടിയുമിരിക്കുന്നു .
അമിതവേഗത്തിൽ വന്ന മിനി ടാങ്കർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും തൽക്ഷണം മരിച്ചു. നൂറനാട് ഇടപ്പോൺ പാറ്റൂർ ഇഞ്ചക്കലോടിൽ ഇ.കെ.തോമസ് (ജോയിക്കുട്ടി 57), മകൾ ഡി. ഫാം വിദ്യാർഥിനി ജോസി തോമസ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ പാറ ഇടപ്പോൺ റോഡിൽ പടനിലം ആൽമാവ് മുക്കിലായിരുന്നു അപകടം.
ജോയിക്കുട്ടിയും മകൾ ജോസിയും പടനിലത്തേക്ക് വരുമ്പോൾ ഇടപ്പോൺ ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന മിനി ടാങ്കറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്ന മൈൽക്കുറ്റിയിൽ തലയിടിച്ചാണ് ജോയിക്കുട്ടി മരിച്ചത്. ഇതേ സ്ഥലത്തുതന്നെ നിലനിന്നിരുന്ന പഴയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭിത്തിയിൽ തലയിടിച്ചാണ് ജോസി മരിച്ചത്. 25 വർഷമായി പാറ്റൂർ ജംക്‌ഷനിൽ സ്റ്റേഷനറി– ബേക്കറി വ്യാപാരം നടത്തിവരികയാണ് ജോയിക്കുട്ടി.
ബിഎസ്‌സി ഫിസിക്സ് ബിരുദം പൂർത്തിയാക്കിയ ജോസി കണ്ണൂർ എംജിഎം കോളജ് ഓഫ് ഫാർമസിയിൽ ഡി.ഫാം വിദ്യാർഥിനിയായി ചേർന്നത് കഴിഞ്ഞദിവസമാണ്. കോളജിലെ ആവശ്യത്തിനായി വരുമാന സർട്ടിഫിക്കറ്റിന് വേണ്ടി പടനിലത്തുള്ള നൂറനാട് വില്ലേജ് ഓഫിസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹങ്ങൾ അടൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ഡ്രൈവർ പന്തളം കുളനട പ്രവീൺ ഭവനത്തിൽ പ്രവീണിനെ (39) നൂറനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കാൽ നൂറ്റാണ്ടു കാലം പാറ്റൂർ ജംക്‌ഷനെ സ്നേഹിച്ച ജോയിക്കുട്ടി അച്ചായൻ ഇനി ഓർമയിൽ. 25 വർഷമായി പാറ്റൂർ ജംക്‌ഷനിൽ സ്റ്റേഷനറി കട നടത്തി വരികയായിരുന്ന ജോയിക്കുട്ടി മകളുമായി ഒരിക്കലും മടങ്ങി വരാത്ത ലോകത്തേക്ക് യാത്ര പറഞ്ഞത് പ്രദേശവാസികൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാം ഒരു കുടക്കീഴിൽ എന്നു പറയുന്നതുപോലെ ‘അച്ചായന്റെ കട’യിൽ ചെന്നാൽ എല്ലാം വാങ്ങാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു .
ഒരു പെട്ടിഓട്ടോയുമായി പാറ്റൂരിൽ എത്തിയ ജോയിക്കുട്ടി പിന്നീട് ഓട്ടോറിക്ഷ വാങ്ങി. ഇതിനുശേഷമാണ് ചെറിയ രീതിയിൽ സ്റ്റേഷനറി കട തുടങ്ങിയത് . പിന്നീട് ബേക്കറി, പലചരക്ക് സാധനങ്ങൾ അങ്ങനെ എല്ലാം കടയിൽ ലഭിച്ചുതുടങ്ങിയപ്പോൾ പാറ്റൂർ നിവാസികൾക്ക് ജോയിയുടെ കട ‘അച്ചായന്റെ കട’യായി മാറി. ഭാര്യ ശാന്തമ്മയുമായി രാവിലെ കടയിൽ എത്തിയാൽ രാത്രി ഒൻപതു മണിക്കാണ് മടങ്ങിപ്പോകുന്നത്. കൂട്ടായ്മ എന്ന അർഥമുള്ള ഫെലോഷിപ് എന്നാണ് കടയുടെ പേര്.ജോയിക്കുട്ടിയുടെ ഭാര്യ: ശാന്തമ്മ. മകൻ: ജോസൻ തോമസ്.
ഇനിയും ഏറെ ചെയ്യാൻ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്.തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്‍കിയ നടനാണ് വിവേക്. അഞ്ചുവട്ടം തമിഴ്നാട് സര്ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയിരുന്നു. 1987ല്‍ മാനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.
വിവേക് വിവേകാനന്ദൻ എന്ന വിവേക് (തമിഴ്: விவேக்; ജനനം:19 നവംബർ 1961). മനതിൽ ഒരുത്തി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് വന്ന വിവേകിനെ ഏറെ ശ്രദ്ധേയനാക്കിയത് പിൽക്കാലത്ത് പുറത്തു വന്ന കുഷി, മിന്നലേ, റൺ, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങളാണ്. താളവും പ്രാസവുമൊപ്പിച്ചുള്ള സംഭാഷണശൈലിയും പ്രസരിപ്പുള്ള ഭാവപ്രകടനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ അഴിമതി, തൊഴിലില്ലായ്മ, കള്ളപ്പണം, ജനപ്പെരുപ്പം, കപടരാഷ്ട്രീയം തുടങ്ങി സമൂഹജീവിതത്തിലെ ദുഷ്പ്രവണതകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിനുള്ള പ്രാവിണ്യം ശ്രദ്ധേയമാണ്.
മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നാലു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. റൺ, സാമി, പേരഴഗൻ, ശിവാജി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു അവാർഡ്. കലാലോകത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ച് രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം(2009) സമ്മാനിച്ചിട്ടുണ്ട്.
ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയിട്ടുള്ള നടൻ മാരക ലഹരി മരുന്നുമായി പിടിയിലായി. തൃക്കാക്കര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദ്(40) ആണ് അറസ്റ്റിലായത്. എറണാകുളം എക്സൈസ് സർക്കിൾ ഓഫിസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നോർത്തിലുള്ള പരമാര റോഡിൽനിന്നു മാരക ലഹരിമരുന്നുമായി പിടികൂടുകയായിരുന്നു.
2.5 ഗ്രാം ഹാഷിഷ് ഓയിൽ, 0.1 ഗ്രാം ബ്രൂപിനോർഫിൻ, 15 ഗ്രാം കഞ്ചാവ് മാരാകായുധമായ വളയൻ കത്തി എന്നിവ ഇയാളിൽനിന്ന് കണ്ടെടുത്തു. ഇയാൾക്കെതിരെ നർക്കോട്ടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് വകുപ്പ് പ്രകാരം കേസെടുത്തു. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്.
ആക്ഷൻ ഹീറോ ബിജു, ഇബ, കർമാനി എന്നി സിനിമകളിലാണ് ഇയാൾ വില്ലൻ വേഷം അവതരിപ്പിച്ചത്. റെയ്ഡിൽ സിഐ അൻവർ സാദത്ത്, പ്രീവന്റീവ് ഓഫിസർ രാംപ്രസാദ്, സിഇഒമാരായ റെനി ജെയിംസ് സിദ്ധാർഥ്, ദീപു, ഡ്രൈവർ സുരേഷ് എന്നിവർ പങ്കെടുത്തു.
കൊച്ചി തൃക്കാക്കരയിൽ നിന്ന് കാണാതായ സനു മോഹൻ കൊല്ലൂര്‍ മൂകാംബികയിലെത്തിയതായി അന്വേഷണ സംഘം. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞിരുന്ന സനുമോഹൻ ജീവനക്കാർക്ക് സംശയമുണ്ടായതിനെ തുടർന്ന് ലോഡ്ജിൽ നിന്ന് രക്ഷപെട്ടു. സനുമോഹനെ പിടികൂടാൻ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം കൊല്ലൂര്‍ മൂകാംബികയിലെത്തി.
പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തിന് പിന്നാലെ കാണാതായ പിതാവ് സനു മോഹനു വേണ്ടിയുളള തിരച്ചിൽ ഫലം കാണുന്നുവെന്നതിന്റെ സൂചനകളാണ് പൊലീസ് നൽകുന്നത്. മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിലായിരുന്നു സനുമോഹൻ ഉണ്ടായിരുന്നത്. ലോഡ്ജിലെ ജീവനക്കാർ സനുമോഹനാണെന്ന് തിരിച്ചറിഞ്ഞതോടെ ബിൽ തുക പോലും നൽകാതെ ഓടി രക്ഷപ്പെട്ടു. തുടർന്ന് കർണാടക പോലീസിനെ ജീവനക്കാർ വിവരമറിയിക്കുകയായിരുന്നു.
സിസിടിവി പരിശോധിച്ചതിൽ നിന്ന് സനു മോഹനാണെന്ന് സ്ഥിരീകരിക്കാനായി. കർണാട പോലീസിന്റെ സഹായത്തോടെ മൂകാംബികയിൽ അന്വേഷണ സംഘം വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. സനുമോഹൻ മൂകാംബികയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ ജാഗ്രത നിർദേശവും നൽകി. സനുമോഹനെ കണ്ടെത്താൻ നാല് ഭാഷകളിൽ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
വൈഗയുടെ മൃതദേഹം കിട്ടിയ മാർച്ച് 22 ന് സനു മോഹൻ വാളയാർ അതിർത്തി കടന്നതിന്റെ തെളിവുകൾ നേരത്തെ പോലീസിന് കിട്ടിയിരുന്നു. എന്നാൽ കോയമ്പത്തൂരിലും ചെന്നൈയിലും നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടിരുന്നില്ല. ഒരു മാസത്തോളമായിട്ടും കേസിൽ അന്വേഷണ പുരോഗതിയില്ലാതിരുന്നതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ കേസിലുണ്ടായ നിർണായക വഴിത്തിരിവ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
നോബി ജെയിംസ്
1 കിലോ ചിക്കൻ
1 സവോള
10 വെളുത്തുള്ളി
6 പച്ചമുളക്
2 ടേബിൾസ്പൂൺ പുതിനയില
3 ടേബിൾസ്പൂൺ മല്ലി ഇല
1 നാരങ്ങാ നീര്
ഉപ്പ് ആവശ്യത്തിന് ഇട്ട് 1 ടേബിൾസ്പൂൺ എണ്ണയും ഒഴിച്ചു അരച്ചെടുക്കുക അതിലേക്ക് 2 ടേബിൾ സ്പൂൺ ക്രീം (പകരം കശുവണ്ടി അരച്ച് ചേർക്കാം)
4 ടേബിൾസ്പൂൺ തൈര്
2 ടേബിൾസ്പൂൺ ഉലുവ ഇല
1/2 ടീസ്പൂൺ ബ്ലാക്ക് സാൾട്ട്
1 ടീസ്പൂൺ ചാറ്റ് മസാല ഇവ ഇട്ട് ഒന്നിച്ചു ഇളക്കി ചിക്കനിൽ ആ മസാല തിരുമ്മി 2 മണിക്കൂറോ അതിൽ കൂടുതലോ വയ്ക്കുക ശേഷം പാൻ ചൂടാക്കി അതിൽ തന്നെ പറ്റിച്ചു വീഡിയോയിൽ കാണുന്നതുപോലെ കളർ ആക്കി എടുക്കുക. ഒരു മസാലകൾ ഇല്ലെങ്കിലും പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയാണ്.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
ഇന്ത്യൻ വംശജനായ ഗണിത ശാസ്ത്രജ്ഞൻ ഷുവ്രോ ബിശ്വാസിന്റെ (31) മൃതദേഹം ന്യൂയോർക്കിലെ ഹഡ്സൺ നദിയിൽ നിന്ന് കണ്ടെത്തി. സ്വയംതൊഴിലിലേർപ്പിട്ടിരുന്ന ഷുവ്രോ സമീപകാലത്തത് ക്രിപ്റ്റോ കറൻസി സുരക്ഷാ പ്രോഗ്രാമാണ് ചെയ്തുകൊണ്ടിരുന്നത്. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു.ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് വിവരം.
ഷുവ്രോവിന്റെ സഹോദരൻ ബിപ്രോജിത് ബിശ്വാസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
‘മരണവാർത്തയറിഞ്ഞ് ഞങ്ങൾ തകർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് സഹോദരന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുന്നത്. പ്രൊഫണൽ സഹായം തേടണമെന്ന് ഞങ്ങൾ ഉപദേശിച്ചിരുന്നു. എന്നാൽ മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടാൻ സഹോദരൻ വിസമ്മതിച്ചു.’- ബ്രിപോജിത്ത് പറയുന്നു.
ബുദ്ധിമുട്ടുകൾ ആരോടും തുറന്നുപറയാത്ത വ്യക്തിയായിരുന്നു ഷുവ്രോ. ഒരു ന്യൂറോളജിസ്റ്റിനെ കാണാൻ ഷുവ്രോ പോയിരുന്നു എന്നാൽ അതെന്തിനാണെന്ന് വീട്ടുകാർക്ക് അറിയില്ല.ഷുവ്രോ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് ഒഴിയണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റ്, ഇയാൾക്കെതിരെ മാൻഹാട്ടനിലെ സുപ്രീംകോടതിയിൽ കേസ് നൽകിയിരുന്നു.കെട്ടിടത്തിനുളളിൽ കിടക്കയ്ക്ക് തീയിടുക, കത്തിചുഴറ്റി ഭീഷണിപ്പെടുത്തുക, എലിവേറ്ററിനുളളിൽ രക്തം പുരട്ടുക തുടങ്ങി വിചിത്രമായ പ്രവൃത്തികളെ തുടർന്നാണ് കെട്ടിടത്തിലെ മറ്റ് അന്തേവാസികളുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതി ഇയാളെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ മാനേജ്മെന്റ് കേസ് ഫയൽ ചെയ്തത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാന്‍ അനുമതിയായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതിയ തീരുമാനത്തിന് അനുമതി നല്‍കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
അണ്ടര്‍ സെക്രട്ടറി മുതല്‍ താഴെ തട്ടില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ നിയമം ബാധകമാകുക. ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുസരിച്ച് ജോലി ചെയ്യാം. ടെലിഫോണ്‍ വഴിയോ മറ്റ് ഇലക്ട്രോണിക്സ് മാദ്ധ്യമങ്ങള്‍ വഴിയോ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 30 വരെ ഇത് തുടരും.
എന്നാല്‍ ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ളവര്‍ പതിവായി ഓഫീസില്‍ വരണം. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വരുന്നവര്‍ക്ക് ഓഫീസില്‍ വരുന്നതിലുള്ള ഇളവ് തുടരും. പതിവായി ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചു. ഭരണതലത്തില്‍ കൂടുതല്‍ ആളുകള്‍ വേണമെന്ന് കണ്ടാല്‍ വകുപ്പ് തലവന്മാര്‍ക്ക് നടപടി സ്വീകരിക്കാവുന്നതാണ്.
45 വയസിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ വാക്സിന്‍ എടുത്തു എന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആള്‍ക്കൂട്ടം കുറയ്ക്കാന്‍ സമയക്രമത്തില്‍ മാറ്റം വരുത്താവുന്നതാണ്. വിവിധ ഷിഫ്റ്റുകള്‍ എന്ന തരത്തില്‍ സമയക്രമത്തില്‍ മാറ്റം വരുത്തി ഒരേ സമയം ഓഫീസില്‍ നിരവധി ജീവനക്കാര്‍ വരുന്നത് ഒഴിവാക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
തമിഴ് ചലച്ചിത്ര താരവും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെതുടര്‍ന്ന് ഇന്നലെ വാടാപളനിയിലെ സിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതര ഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. വിവേകിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നായിരുന്നു ഇന്നലെ രാത്രി വന്ന മെഡിക്കല്‍ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നത്. അവിടെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം യന്ത്രങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്നു പുലര്‍ച്ചെ 4.45നാണ് അന്ത്യം.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് 59 കാരനായ നടനെ വെള്ളിയാഴ്ച രാവിലെ 11 ഓടെ അബോധാവസ്ഥയില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. പൊതുജനാരോഗ്യ സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി വ്യാഴാഴ്ച നടനെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വിവേകും സുഹൃത്തുക്കളും ചേര്‍ന്ന് വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചിരുന്നു. എല്ലാവരും വാക്‌സീന്‍ സ്വീകരിക്കണമെന്നും നടന്‍ ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍ വിവേകിന് ഹൃദയാഘാതമുണ്ടായതും കൊവിഡ് വാക്‌സിനേഷനും തമ്മില്‍ ബന്ധമില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പിന്നീട് അറിയിച്ചത്. മൂന്ന് തവണ തമിഴ്‌നാട് സര്ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
തെക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കോവില്‍പട്ടിയില്‍ ജനിച്ച വിവേക് 1980 കളില്‍ മുതിര്‍ന്ന സംവിധായകന്‍ കെ ബാലചന്ദറിനൊപ്പം അസിസ്റ്റന്റ് ഡയറക്ടര്‍ കം സ്‌ക്രിപ്റ്റ് റൈറ്ററായി ചലച്ചിത്ര ജീവിതം ആരംഭിച്ചു. ടൈമിംഗ് സെന്‍സിലും കോമഡിയിലും ആകൃഷ്ടനായ ബാലചന്ദര്‍ 1987 ല്‍ തമിഴ് ചിത്രമായ ‘മനത്തില്‍ ഉറുദി വെന്‍ഡം’ എന്ന സിനിമയില്‍ വിവേക്കിന് ഒരു ചെറിയ വേഷം വാഗ്ദാനം ചെയ്തു.
സംവിധായകന്‍ വിവേകിനെ തന്റെ അടുത്ത ചിത്രമായ ‘പുട്ടു പുത്ത അര്‍ത്ഥങ്കല്‍’ ലും അവതരിപ്പിച്ചു. ഈ സിനിമയില്‍ ഒരു ഹാസ്യനടന്‍ എന്ന നിലയില്‍ വിവേക് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
ഒരു സോളോ ഹാസ്യനടനായി സ്വയം സ്ഥാപിക്കാന്‍ കുറച്ച് വര്‍ഷമെടുത്തെങ്കിലും അതിനുശേഷം അദ്ദേഹത്തിന് അഭിനയ ജീവിതത്തില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 90 കളുടെ അവസാനം മുതല്‍ അദ്ദേഹത്തിന്റെ കരിയര്‍ അഭിവൃദ്ധി പ്രാപിക്കുകയും അടുത്ത രണ്ട് ദശകക്കാലം സ്ഥിരമായി തുടരുകയും ചെയ്തു.
മൂര്‍ച്ചയുള്ള നാവ്, സമയബോധം, മറ്റുള്ളവരെ അനുകരിക്കാനുള്ള കഴിവ് എന്നിവയ്ക്ക് അദ്ദേഹം പ്രശസ്തനായിരുന്നു. രണ്ട് മക്കളാണ് വിവേകിനുള്ളത്. മകന്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു.
മദ്യപിക്കാനായി പണം നല്‍കാത്തതിന്‍റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവനന്തപുരം ചൂരക്കുഴി സ്വദേശി ഷാജിയാണ് ഭാര്യ മീനയെ കൊലപ്പെടുത്തിയശേഷം പൊലീസില്‍ കീഴടങ്ങിയത്.
ഭാര്യയ്ക്ക് വായ്പയായി ലഭിച്ച തുകയില്‍ നിന്ന് മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.പണം കിട്ടാതെ പ്രകോപിതനായി ഷാജി ഭാര്യയുടെ മുഖത്തും കഴുത്തിനും വെട്ടുകയായിരുന്നു. .
ഭാര്യയെ വെട്ടിയശേഷം പ്രതി ഷാജി പാറശാല പൊലീസ് സ്റ്റേഷനില്‍ കീഴടുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ മീനയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.