കോവിഡ് വ്യാപനം കാരണം കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകളെല്ലാം അടച്ചു. ഇതോടെ മദ്യം കിട്ടാതെ മദ്യപാനികളെല്ലാം പ്രതിസന്ധിയിലായി. അതിനിടെ തന്റെ സുഹൃത്തിന് തപാല്‍ വഴി മദ്യം അയച്ചു കൊടുത്തിരിക്കുകയാണ് യുവാവ്. എന്നാല്‍ മദ്യം വന്ന് വീണത് എക്‌സൈസിന്റെ കൈയ്യിലും.
സുഹൃത്തിന് ബംഗളൂരുവില്‍ നിന്നാണ് തപാല്‍ മാര്‍ഗം മദ്യക്കുപ്പികള്‍ അയച്ചു കൊടുത്തത്. മദ്യത്തോടൊപ്പം വെച്ചിരുന്ന ടച്ചിങ്‌സ് ആണ് ഇരുവരേയും ഇവിടെ കുടുക്കിയത്. ടച്ചിങ്‌സായി മദ്യക്കുപ്പിക്കൊപ്പം മിക്‌സ്ചര്‍ ഉണ്ടായിരുന്നതിനാല്‍ പാഴ്‌സല്‍ എലി കരണ്ടു.
ഇതോടെ പെട്ടിക്കുള്ളില്‍ മദ്യമാണെന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്ക് മനസിലായി. എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിലാണ് പാഴ്‌സല്‍ എത്തിയത്. മദ്യമാണെന്ന് കണ്ടെത്തിയതോടെ അധികൃതര്‍ വിവരം എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ടിഎ അശോക് കുമാറിനെ അറിയിച്ചു.
എറണാകുളം അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെആര്‍ രാംപ്രസാദിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം പാഴ്‌സല്‍ കസ്റ്റഡിയിലെടുത്തു. പാഴ്‌സലില്‍ അയച്ചയാളുടേയും വാങ്ങേണ്ട ആളുടേയും വിലാസവും ഫോണ്‍ നമ്പറും എല്ലാം വ്യക്തമായിരുന്നു. അതിനാല്‍ ഇരുകൂട്ടരേയും കണ്ടെത്താന്‍ എക്‌സൈസിന് അധികം പ്രയാസപ്പെടേണ്ടി വന്നിട്ടില്ല.
മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആറാട്ട്’. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്നചിത്രം ഒക്ടോബർ 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ‘ആറാട്ടി’ൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്.ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ശ്രദ്ധ നേടിയിട്ടുണ്ട്. ”മൈ ഫോൺ നമ്പർ ഈസ് 2255”എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓർമിപ്പിക്കും വിധം കാറിനും 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത്.
ആറാട്ടിൽ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായെത്തുന്നത്. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
തന്റെ ജീവിതത്തിൽ തന്നെ പലതരത്തിൽ പീഡനത്തിരയാക്കിയവരുടെ പേരുകൾ പുറത്തു വിട്ട് നടി രേവതി സമ്പത്ത് . ലൈംഗികമായും മാനസീകമായും വാക്കുകളിലൂടെയും വികാരപരമായും ചൂഷണം ചെയ്തവരുടെ പേരുകളാണ് രേവതി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. 14 പേരുകൾ ആണ് ഇതിൽ ഉള്ളത്. പല മേഖലയിലെ പ്രമുഖരായ വ്യക്തികളുടെ പേരുകളും ആ കൂട്ടത്തിൽ ഉണ്ട്. ഇനിയും കൂടുതൽ പേരുകൾ പുറത്തുവിടുമെന്നും രേവതി സമ്പത്ത് പറയുന്നു.
രേവതി സമ്പത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
എന്റെ ജീവിതത്തിൽ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണൽ/പേർസണൽ/സ്ട്രെയിഞ്ച്/സൈബർ ഇടങ്ങളിലുള്ള അബ്യൂസേഴ്‌സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകൾ ഞാൻ ഇവിടെ മെൻഷൻ ചെയ്യുന്നു..!
1. രാജേഷ് ടച്ച്‌റിവർ(സംവിധായകൻ)
2. സിദ്ദിഖ്(നടൻ)
3. ആഷിഖ് മാഹി(ഫോട്ടോഗ്രാഫർ)
4. ഷിജു എ.ആർ(നടൻ)
5. അഭിൽ ദേവ്(കേരള ഫാഷൻ ലീഗ്, ഫൗണ്ടർ)
6. അജയ് പ്രഭാകർ(ഡോക്ടർ)
7. എം.എസ്സ്.പാദുഷ്(അബ്യൂസർ)
8.സൗരഭ് കൃഷ്ണൻ(സൈബർ ബുള്ളി)
9.നന്തു അശോകൻ(അബ്യൂസർ,DYFI യൂണിറ്റ് കമ്മിറ്റി അംഗം, നെടുംങ്കാട്)
10.മാക്ക്‌സ് വെൽ ജോസ്(ഷോർട്ട് ഫിലിം ഡയറക്ടർ)
11.ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്‌സ് (ആഡ് ഡയറക്ടർ)
12. രാകേന്ത് പൈ, കാസ്റ്റ് മീ പെർഫെക്ട് (കാസ്റ്റിംഗ് ഡയറക്ടർ)
13.സരുൺ ലിയോ(ESAF ബാങ്ക് ഏജന്റ്, വലിയതുറ)
14.സബ്ബ് ഇൻസ്പെക്ടർ ബിനു (പൂന്തുറ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം )
ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും…
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരില്‍ പ്രതി പോലീസ് ഓഫീസര്‍ അജീഷ് പോളിന്റെ തല കല്ല് കൊണ്ട് അടിച്ചു പൊട്ടിച്ചത് കേരളത്തെ നടുക്കിയ ഒന്നായിരുന്നു. കല്ലു കൊണ്ടുള്ള ആക്രമണത്തില്‍ അജീഷ് പോളിന്റെ തലയോട്ടി തകര്‍ന്നിരുന്നു. ഇപ്പോള്‍ അജീഷിന്റെ നിലവിലുള്ള ആരോഗ്യസ്ഥിതി ഉള്ളുപൊള്ളിക്കുന്നതാണ്. ആരെയും തിരിച്ചറിയാന്‍ സാധിക്കാതെ ഓര്‍മ കുറയുന്ന അവസ്ഥയിലാണ് പോലീസ് ഉദ്യോഗസ്ഥന്‍.
ആലുവ രാജഗിരി ആശുപത്രിയിലാണ് അജീഷ് ചികിത്സയിലുള്ളത്. സദാസമയവും ഒരു ചിരി മാത്രമാണ് അജീഷിന്. ഓര്‍മ്മ പൂര്‍ണ്ണമായും തിരിച്ചുകിട്ടിയിട്ടില്ല. ഉറക്കവും തീരെ ഇല്ല. ഒരു മണിക്കൂര്‍ നേരം മാത്രമാണ് ഉറക്കം. അജീഷിന്റെ സഹോദരനാണ് കണ്ണീര്‍ അവസ്ഥ പങ്കുവെച്ചത്. ‘എന്തോ ഉണ്ട്, കഴിച്ചോ…..’ കാണാനെത്തുന്നവരോട് അവ്യക്തമായി ഇത്രയൊക്കെ ചോദിക്കുന്നു. തുടര്‍ച്ചകിട്ടാതെ വാക്കുകള്‍ കുഴയുന്നു…
ഐ.സി.യു.വില്‍നിന്ന് റൂമിലെത്തിയപ്പോള്‍ മൂത്തസഹോദരന്റെ സഹായത്തില്‍ വീഡിയോകോളില്‍ മറയൂര്‍ പോലീസ്സ്റ്റേഷനിലെ സഹപ്രവര്‍ത്തകരോട് അജീഷ് സംസാരിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളും സൈബര്‍ ഇടത്ത് നിറയുന്നുണ്ട്. ആരെയും വ്യക്തമായി മനസ്സിലാക്കാനോ മിണ്ടാനോ അന്ന് കഴിഞ്ഞിരുന്നില്ല. എന്താണെന്നോ എവിടെയാണെന്നോ മനസ്സിലാകാത്ത ആ അവസ്ഥയില്‍നിന്ന് ഇപ്പോള്‍ കുറച്ചൊക്കെ മാറ്റമുണ്ടെന്ന് സഹോദരന്‍ പറയുന്നു.
‘കുറച്ചൊക്കെ മനസ്സിലാകുന്നതുപോലെ തോന്നും. ഫിസിയോതെറാപ്പിസമയത്ത്, ഡോക്ടര്‍മാര്‍ 30 മീറററോളം നടത്തുന്നു. വലതുകൈ ഉയര്‍ത്താന്‍ സാധിക്കുന്നുണ്ട്. എന്നാലും തനിയെ നടക്കാനാകുന്നില്ല. സഹായം വേണം. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. രാത്രിയില്‍ ഉറക്കം ഒരുമണിക്കൂര്‍മാത്രം…’-ഒപ്പമുള്ള മൂത്തസഹോദരന്‍ സജീവ് പറഞ്ഞു. അജീഷ് പോളിന്റെ ഇടതുചെവിയുടെ മേല്‍ഭാഗമാണ് കല്ലുകൊണ്ട് ഇടിച്ചുപൊട്ടിച്ചത്. സംസാരിക്കാനുള്ള കഴിവും ചലനശേഷിയും നിയന്ത്രിക്കുന്നയിടമാണിത്.
ഇനിയും ശസ്ത്രക്രിയകള്‍ ചെയ്താല്‍ മാത്രമെ, അജീഷിനെ തിരികെ സാധാരണ ജീവിതത്തിലേയ്ക്ക് എത്തിക്കുവാന്‍ സാധിക്കുക. അച്ഛന്‍ പോള്‍ വര്‍ഗീസും അമ്മ അച്ചാമ്മയും പ്രാര്‍ഥനയിലാണ്, തന്റെ മകന്റെ ശരീരത്തിന് തളര്‍ച്ച വരാതിരിക്കാനും, ചലനശേഷി പൂര്‍ണമായി വീണ്ടുകിട്ടുവാനും. പ്രാര്‍ത്ഥനയോടെ ്ജീഷിന്റെ സഹപ്രവര്‍ത്തകരും ഉണ്ട്. പൂര്‍ണ്ണമായ പിന്തുണയും പോലീസ് സേന നല്‍കുന്നുണ്ട്.
ഡോക്ടർ എ. സി. രാജീവ് കുമാർ
കരളിൽ കൊഴുപ്പ് അടിയുക, ഫാറ്റി ലിവർ എന്ന അവസ്ഥ വളരെയധികം ആളുകളിൽ കാണുന്നുണ്ട്. അമിത വണ്ണം ഉള്ളവരിലും പ്രമേഹ രോഗികളിലും കൂടുതൽ ആരോഗ്യ പ്രശ്നം ആയി മാറുന്ന അവസ്ഥ ആണിത്.
സ്വയം കരുതൽ ആണ് ആദ്യ പ്രതിവിധി. ശരീര ഭാരം നിയന്ത്രിതം ആക്കുക, സ്ഥിരമായി വ്യായാമം ശീലമാക്കുക, മദ്യപാന ശീലം പൂർണമായി ഒഴിവാക്കുക, നിയന്ത്രിതമായ പ്രമേഹം, ശരീരത്തിൽ കൊഴുപ്പിന്റെ അളവ് ക്രമപ്പെടുത്തുക, കരൾ സുരക്ഷ ഉറപ്പാക്കും വിധം ഉള്ള ആഹാരം എന്നിങ്ങനെ ഉള്ള കരുതൽ കൃത്യമായി പാലിക്കുന്നതിലൂടെ ഫാറ്റി ലിവർ ഗുരുതരമാകാതെ നിർത്താൻ ആവും. പലപ്പോഴും കരൾ വീക്കം നീർക്കെട്ട് എന്ന അവസ്ഥ തുടങ്ങി യാതൊരു നിയന്ത്രണവും ഇല്ലാത്ത ജീവിതം മുന്നോട്ട് നീങ്ങുമ്പോൾ കരൾ കോശങ്ങൾക്ക് തകരാറ് സംഭവിച്ചു വരണ്ടണങ്ങുവാനും മൃദുത്വം നഷ്ടപ്പെട്ടു കട്ടിയാകുവാനും ഇടയാകും. ഇത് കരളിന്റെ പ്രവർത്തനം താറുമാറാക്കും.
കുട്ടിക്കാലം മുതൽ തന്നെ അമിത ആഹാരം പ്രത്യേകിച്ച് കൊഴുപ്പ് കൂടിയവ, വറുത്തു പൊരിച്ചവ ഏറെ കഴിക്കുക. പഴങ്ങളും പച്ചക്കറികളും ഇക്കാലത്ത് തീരെ ഉപയോഗിക്കാതെ വരുന്നതും അധികമായി എത്തുന്ന കൊഴുപ്പിനെ വിഘടിപ്പിക്കാൻ ആവാതെ കരളിൽ അടിഞ്ഞു കൂടുന്ന അവസ്ഥ ഫാറ്റി ലീവറിന് കാരണം ആകുന്നു. അമിത വണ്ണം, പ്രമേഹം,കൊളസ്‌ട്രോൾ ട്രിഗ്ലിസെറൈഡ് നില കൂടുക എന്നിവയോടൊപ്പം ശരിയായ വ്യായാമം ഇല്ലായ്‌ക കൂടെ ആകുമ്പോൾ ഫാറ്റി ലിവർ അവസ്ഥ ഉറപ്പാകും. കരൾ സുരക്ഷ ഉറപ്പാക്കുന്ന ജീവിത ശൈലിയിലൂടെ ഒരളവു വരെ ഫാറ്റി ലിവർ ഗുരുതരമാകാതെ തടയാനാവും. ഓരോരുത്തരിലും ഈ അവസ്ഥക്ക് ഇടയാക്കിയ കാരണം കണ്ടെത്തി ഉചിതമായ പരിഹാരം ചെയ്യാൻ തയ്യാർ ആവണം. മദ്യപാനം പൂർണമായും പാടില്ല.
മാതളം, മുന്തിരി, ബീറ്റ് റൂട്ട്, ബ്രോക്കോളി ,കടല ,മധുരക്കിഴങ്ങ്, കോവക്ക പഴവർഗ്ഗങ്ങൾ എന്നിവ ഗുണകരം.
മദ്യം, ബിസ്കറ്റ്, മധുരം കൂടിയ പാനീയങ്ങൾ വറുത്തു പൊരിച്ചു തയ്യാറാക്കിയവ അമിത ഉപ്പ്, മാംസം, അരി, ഗോതമ്പ് എന്നിവ ഒഴിവാക്കുക. ആവശ്യത്തിനുള്ള നല്ല ഉറക്കം, ധാരാളം വെള്ളം കുടിക്കുക, ആന്റി ഓക്സിഡന്റുകൾ ഏറെ ഉള്ള ആഹാരം, പ്രോബയോട്ടിക് ആഹാരം വർദ്ധിപ്പിക്കുക, കൃത്രിമ മധുര പദാർത്ഥങ്ങൾ, ഉപ്പ് ,മധുരം എന്നിവ ഒഴിവാക്കുന്നത് കരൾ ശുചീകരണത്തിന് ഇടയാക്കും.
യാതൊരു ആസ്വസ്ഥതകളും പ്രകടമാക്കാത്ത ഈ അവസ്ഥ അവഗണിച്ചു അലസ ജീവിതം നയിക്കുന്നവരിൽ കാലം കുറെ കഴിയുമ്പോൾ ദുരിതം ഏറെ ഉണ്ടാക്കുന്ന രോഗം ആണ് ഇത്. പലരിലും ഒരു ചെറിയ വേദന മേൽ വയറിന്റെ വലത് ഭാഗത്ത് തോന്നുക മാത്രം ആകാം ആദ്യ സൂചന. ഈ അവസ്ഥയിൽ എങ്കിലും രോഗം അറിഞ്ഞു ആഹാര ശീലം മറ്റേണ്ടതാണ്. ആയുർവേദത്തിൽ ഒട്ടനവധി കരൾ സുരക്ഷാ ഔഷധങ്ങൾ പറയുന്നുണ്ട്. കിഴുകാനെല്ലി, നിലാപ്പുള്ളടി ,മാതളം ,കടുകുരോഹിണി മഞ്ഞൾ എന്നിങ്ങനെ പലതും.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

മിനിസ്‌ക്രീനിലെ കോമഡി പരിപാടികളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ് ശശാങ്കന്‍ മയ്യനാട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സ് എന്ന ഹാസ്യ റിയാലിറ്റി ഷോയിലൂടെയാണ് ശശാങ്കന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. താരത്തിന്റെ ആദ്യരാത്രി എന്ന സ്‌കിറ്റി ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. യൂട്യൂബിലടക്കം നിരവധി കാഴ്ച്ചക്കാരാണ് ഉള്ളത്. ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ശശാങ്കന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
കൊല്ലം മയ്യനാടാണ് സ്വദേശം. ഒരു കലാകുടുംബമാണ്. അച്ഛന്‍ ശശിധരന്‍ ക്ളാസിക്കല്‍ ഡാന്‍സറാണ്. നൃത്തവിദ്യാലയവും ബാലെ ട്രൂപ്പുമുണ്ടായിരുന്നു. അമ്മ ശാരദ ശാസ്ത്രീയ സംഗീതമൊക്കെ പഠിച്ച ഗായികയും. ഞങ്ങള്‍ മൂന്നു ആണ്‍മക്കളാണ്. ഞാന്‍ രണ്ടാമനാണ്. ശരത്, സാള്‍ട്ടസ് എന്നാണ് മറ്റുള്ളവരുടെ പേര്. എന്റെ ശരിക്കുള്ള പേര് സംഗീത് എന്നാണ്. വീട്ടില്‍ വിളിക്കുന്ന പേരാണ് ശശാങ്കന്‍. വീട്ടില്‍ കലാമികവ് ഒന്നുമില്ലാത്തത് എനിക്കുമാത്രമായിരുന്നു. ചേട്ടനും അനിയനുമെല്ലാം സമ്മാനം വാങ്ങി വരുമ്പോള്‍ ഞാന്‍ ഇളിഭ്യനായി നില്‍ക്കും. അങ്ങനെ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണു മിമിക്രി പരിശീലിച്ചു തുടങ്ങിയത്. അത് പിന്നീട് രക്ഷയായി.
കലാകുടുംബമാണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വളരെയുണ്ടായിരുന്നു. ഓടുമേഞ്ഞ, കുടുസുമുറികളുള്ള ഒരു ചെറിയ വീട്ടിലാണ് ജനിച്ചത്. മഴക്കാലത്തൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണു അച്ഛന്‍ വീട് പുതുക്കിപ്പണിതത്. അങ്ങനെ പെയിന്റ് അടിക്കാത്ത കോണ്‍ക്രീറ്റ് വീട്ടിലേക്ക് ജീവിതം മാറി. പത്താം ക്ളാസ് പാസായതോടെ പഠിത്തം നിര്‍ത്തി. അത് കഴിഞ്ഞു കൂലിപ്പണിക്ക് പോയിത്തുടങ്ങി. കൂടുതലും പെയിന്റിങ്, ആര്‍ട്- ഡിസൈന്‍ വര്‍ക്കുകള്‍, വീട്ടില്‍ അലങ്കാര ശില്‍പങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ പണികളായിരുന്നു. ഒപ്പം മിമിക്രി പരിപാടികളും കൊണ്ടുപോയി. മിമിക്രി സ്വയം പഠിച്ചെടുത്തതാണ്. പിന്നീട് പ്രൊഫഷനല്‍ ട്രൂപ്പുകളില്‍ അംഗമായി. കോമഡി സ്റ്റാര്‍സ് വഴിയാണ് മിനിസ്‌ക്രീനിലെത്തുന്നത്. അത് ജീവിതത്തില്‍ വഴിത്തിരിവായി. പിന്നീട് കൂടുതല്‍ പരിപാടികള്‍ ലഭിച്ചു. കൂലിപ്പണിക്ക് പോകാതെയും ജീവിക്കാമെന്നായി.
സ്‌കിറ്റുമായി നടക്കുന്ന സമയത്ത് കൊല്ലത്തെ ഒരു ബേക്കറിയിലെ ക്യാഷ് കൗണ്ടറില്‍ വച്ചാണ് ആനിയെ പരിചയപ്പെടുന്നത്. അത് പ്രണയമായി. അവളുടെ വീട്ടുകാര്‍ എതിര്‍ത്തു. പക്ഷേ ഒരു സ്റ്റേജ് ഷോയ്ക്കിടെ അവളെയും കൊണ്ട് ഒളിച്ചോടി വിവാഹം കഴിച്ചു. പിന്നീട് ഇരുവീട്ടുകാരും പിണക്കമെല്ലാം മറന്നു ബന്ധം അംഗീകരിച്ചു. ഇപ്പോള്‍ രണ്ടാം ക്ളാസുകാരി ശിവാനിയിലേക്ക് ഞങ്ങളുടെ കൊച്ചു കുടുംബം വികസിച്ചു. വിവാഹശേഷം ഞങ്ങള്‍ വാടകവീട്ടിലേക്ക് താമസം മാറി.
പിന്നീട് വര്‍ഷങ്ങള്‍ വാടകവീടായിരുന്നു ഞങ്ങളുടെ സ്വര്‍ഗം. കുടുംബവീട്ടില്‍ സഹോദരനും അച്ഛനും അമ്മയും കുടുംബവുമാണ് ഇപ്പോള്‍ താമസിക്കുന്നത്. പണ്ടൊക്കെ ബന്ധുക്കളും സുഹൃത്തുക്കളും വീട്ടില്‍ വരുമ്പോള്‍ അവരോട് ഇന്ന് വീട്ടില്‍ താമസിച്ചിട്ട് പോകാം എന്ന് പറയാന്‍ ആഗ്രഹമുണ്ടെങ്കിലും നടക്കില്ലായിരുന്നു. കാരണം ഉള്ള മുറികളിലെല്ലാം അന്തേവാസികള്‍ ഉണ്ടായിരുന്നു. അതിനുള്ള സൗകര്യമില്ല. ഭാവിയില്‍ ഒരു വീട് പണിയാന്‍ ഏറ്റവും ആഗ്രഹം തോന്നിച്ചത് ഈ വേദനയാണ് എന്നും താരം പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് താരം സ്വന്തമായി ഒരു വീട് പണിഞ്ഞത്. അതിന്റെ ചിത്രങ്ങളും സന്തോഷവും എല്ലാാ താരം പങ്കുവെച്ചിരുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലെ സഹതാരമായിരുന്ന ഷാബുരാജിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരുന്നു. എത്രയോ വേദികളില്‍ ഒന്നിച്ചു പ്രകടനം നടത്തി. എത്രയോ ഓര്‍മകള്‍ സമ്മാനിച്ചാണ് ഷാബു മടങ്ങുന്നത് എന്നും ശശാങ്കന്‍ പറയുന്നു. ‘കൊല്ലത്തെ ആശുപത്രിയിലേക്ക് ഷാബുവിനെ മാറ്റിയപ്പോള്‍ ഞാനും അവിടെ എത്തിയിരുന്നു. ഷാബു അപ്പോള്‍ ഐസിയുവില്‍ ആയിരുന്നു. കുഴപ്പമൊന്നുമുണ്ടാവില്ല, അവന്‍ തിരിച്ചുവരും എന്നു തന്നെയായിരുന്നു വിശ്വാസം. പക്ഷേ, പ്രതീക്ഷകള്‍ തകര്‍ത്ത് അവന്‍ പോയി. യാതാെരു അസുഖവുമുള്ളതായി അറിവില്ലായിരുന്നു. മുന്‍പ് ഒരു സൈലന്റ് അറ്റാക്ക് കഴിഞ്ഞിട്ടുണ്ടെന്നു ഡോക്ടര്‍ പറഞ്ഞപ്പോഴാണ് എല്ലാവരും അറിയുന്നത്.
വര്‍ഷങ്ങളായുള്ള പരിചയവും അതില്‍ നിന്നു രൂപപ്പെട്ട ആത്മബന്ധവുമാണ് ഞങ്ങള്‍ തമ്മിലുള്ളത്. ‘കലാഭാവന’ എന്ന ട്രൂപ്പിലാണ് ആദ്യമായി ഒന്നിച്ചത്. എന്നെ പ്രശ്‌സതിയിലേക്ക് ഉയര്‍ത്തിയ ‘ആദ്യരാത്രി’ എന്ന സ്‌കിറ്റ് ആദ്യം വേദികളിലാണ് അവതരിപ്പിച്ചത്. അന്ന് ഷാബുവായിരുന്നു എന്റെ അമ്മ വേഷം ചെയ്തത്. ഒരുപാട് വേദികളില്‍ ഷാബു അമ്മയായി കയ്യടി നേടി. ‘മാഗ്നറ്റോ’ എന്ന സമതിയിലായിരുന്നു ഞങ്ങള്‍ അവസാനമായി ഒന്നിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഞങ്ങളുടെ പ്രോഗ്രാം സൂപ്പര്‍ ഹിറ്റ് ആയിരുന്നു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ വര്‍ഷം പ്രോഗ്രാം അധികം വേദികളില്‍ അവതരിപ്പിക്കാനായില്ല. അതുകൊണ്ട് അടുത്ത വര്‍ഷവും ഇതേ പ്രോഗ്രാം തുടരാനും ഈ ടീമിനെ നിലനിര്‍ത്താനും മാഗ്നറ്റോ തീരുമാനിച്ചു. പക്ഷേ ഇനി ആ പ്രോഗ്രാമിന് ഷാബു ഉണ്ടാവില്ല. എത്ര ശ്രമിച്ചിട്ടും ഇക്കാര്യം ഉള്‍കൊള്ളാനാവുന്നില്ല. എത്ര അപ്രതീക്ഷിതമായ വിയോഗമാണിത്. പകര്‍ന്നാടാന്‍ എത്രയോ വേഷങ്ങള്‍ ബാക്കിയാക്കിയാണ് അവന്‍ പോയത്.
ബംഗാളിൽ തൃണണൂൽ കോൺഗ്രസിലേക്കുള്ള നേതാക്കളുടെ തിരിച്ചൊഴുക്ക് പ്രതിരോധിക്കാനുള്ള ബിജെപി നീക്കം പാളി. എംഎൽഎമാരിൽ ഒരു വിഭാഗം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഗവർണറും തമ്മിലുള്ള കൂടിക്കാഴ്ചയിൽനിന്നും വിട്ടുനിന്നു.
പാർട്ടി എംഎൽഎമാരുമായി സുവേന്ദു തിങ്കളാഴ്ച വൈകുന്നേരമാണ് ഗവർണർ ജഗദീപ് ധൻകറെ കണ്ടത്. മമത ബാനർജി സർക്കാരിന്റെ തെറ്റായ നടപടികൾ അറിയിക്കുന്നതിനും മറ്റ് പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്നായിരുന്നു വിശദീകരണം.
എന്നാൽ ഈ കൂടിക്കാഴ്ചയിൽനിന്ന് ബിജെപിയുടെ 72 എംഎൽഎമാരിൽ 24 പേർ വിട്ടുനിന്നു. ഇതോടെ തൃണമൂലിലേക്കുള്ള നേതാക്കളുടെ മടക്കം സംബന്ധിച്ച ചർച്ചകൾ വീണ്ടും ശക്തമായി. സുവേന്ദുവിന്റെ നേതൃത്വത്തോടുള്ള അസ്വാരസ്യങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് വിവരം. തൃണമൂലിലേക്ക് മടങ്ങിയ മുകുൾ റോയിയുടെ ചുവടുപിടിച്ച് കൂടുതൽ നേതാക്കൾ ഘർവാപസി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ബാര്‍ബര്‍ഷോപ്പുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും. സമ്പൂര്‍ണമായ തുറന്നുകൊടുക്കല്‍ ഉണ്ടാവില്ലെന്നാണ് വിവരം.
സംസ്ഥാനത്ത് ഇപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. പല തദ്ദേശ സ്ഥാപനങ്ങളിലും ടി.പി.ആര്‍ നിരക്ക് 35 ശതമാനത്തില്‍ കൂടുതലാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് ജനങ്ങളെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചത്.
കർണാടകയിലെ ഹൂബ്ലിയിൽ നിലത്തിറങ്ങുന്നതിനിടെ കണ്ണൂരിൽനിന്നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. അപകടത്തിൽനിന്ന് വിമാനയാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇൻഡിഗോ 6E-7979 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂരിൽനിന്നുള്ള വിമാനം ഹുബ്ലി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് ടയർപൊട്ടിത്തെറിച്ചത്.
വിമാനയാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം അറ്റകൂറ്റപ്പണികൾക്കായി മാറ്റി.
ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള 15-അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ന്യൂസിലൻഡ് പതിനംഗം ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിസിസിഐയും പ്രഖ്യാപനം നടത്തിയത്.
ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹനുമ വിഹാരി എന്നിവർ ടീമിൽ തിരിച്ചെത്തി. ഉമേഷ് തിരിച്ചെത്തിയതോടെ ശർദ്ദുൽ താക്കൂറിന് ടീമിൽ ഇടം നഷ്ടമായി. മായങ്ക് അഗര്‍വാള്‍, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവര്‍ക്കും ടീമില്‍ ഇടം ലഭിച്ചില്ല.
വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്തും വൃദ്ധിമാൻ സാഹയുമാണ് ഉള്ളത്. മായങ്ക് അഗര്‍വാൾ പുറത്തായതോടെ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഓപ്പൺമാരായി ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി. ജൂൺ പതിനെട്ടിന് സതാംപ്ടണിലെ ഏജീസ് ബൗളിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്.
ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍. അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.
ന്യൂസിലാൻഡ് ടീമിൽ പരിക്കിന്റെ പിടിയിലുള്ള ക്യാപ്റ്റൻ കെയ്ൻ വില്യംസണും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബിജെ വാൾട്ടിഗും ഇടംപിടിച്ചു. സ്പെഷ്യലിസ്റ്റ് സ്പിന്നറായ അജാക്സ് പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ വില്യംസണും വാൾട്ടിംഗും കളിച്ചിരുന്നില്ല. ഫൈനൽ ആകുമ്പോഴേക്ക് ഇരുവരും ഫിറ്റ്നെസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റെഡ് കൂട്ടിച്ചേർത്തു. ജൂൺ പതിനെട്ടിന് സതാംപ്ടണിലെ ഏജീസ് ബൗളിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്.
കിവീസ് ടീം: കെയ്ൻ വില്ല്യംസൺ(ക്യാപ്റ്റൻ), ടോം ബ്ലണ്ടൽ, ട്രെന്‍റ് ബോൾട്ട്, ഡെവോൺ കോൺവേ, കോളിൻ ഡെ ഗ്രാൻഡ്ഹോം, മാറ്റ് ഹെന്‍റി, കെയ്ൽ ജമെയ്സൺ, ടോം ലതാം, ഹെന്‍റി നിക്കോൾസ്, അജാസ് പട്ടേൽ, ടിം സൗത്തി, റോസ് ടെയ്‌ലർ, നീൽ വാഗ്നെർ, ബിജെ വാൾട്ടിംഗ്, വിൽ യംഗ്.