ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ മലയാളികളുടെ ണ്ണം മൂന്നായി ഉയര്‍ന്നു. ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞതോടെയാണ് മൂന്ന് മലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചത്.
വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷാണ് മരിച്ചത്. സുമേഷ് മരിച്ചു എന്ന വിവരം ബന്ധുക്കള്‍ക്ക് ഫോണിലൂടെ ലഭിക്കുകയായിരുന്നു. വടുവന്‍ചാല്‍ മേലെ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു സുമേഷ്.
വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ് (35), കോട്ടയം പൊന്‍കുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകന്‍ സസിന്‍ ഇസ്മയില്‍ (29) എന്നിവരാണ് മരിച്ച മറ്റു രണ്ടു മലയാളികള്‍. സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു ജോമിഷ് ജോസഫ്. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: ജോയ്സി. മക്കള്‍: ജോന തെരേസ ജോമിഷ്, ജോല്‍ ജോണ്‍ ജോമിഷ്.
ഒ.എന്‍.ജി.സി.യുടെ പി. 305 നമ്പര്‍ ബാര്‍ജിലായിരുന്നു സസിന്‍ ഉണ്ടായിരുന്നത്. സില്‍വി ഇസ്മയിലാണ് അമ്മ. സഹോദരങ്ങള്‍: സിസിന, മിസിന. കണ്ണൂര്‍ ഏരുവേശ്ശി സ്വദേശി വലിയപറമ്പില്‍ താന്നിക്കല്‍ വീട്ടില്‍ ജോസഫിന്റെയും നിര്‍മലയുടെയും മകന്‍ സനീഷ് ജോസഫിനെ (35) കാണാതായിട്ടുമുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം നടത്തി വരികയാണ്. ഇതുവരെ 49 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായവരുടെ കൂട്ടത്തിലും മലയാളികളുണ്ടെന്നാണ് സംശയിക്കുന്നത്.
ഷാരൂഖ് ഖാനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനെ കുറിച്ചും സംസാരിക്കാതിരിക്കാനാകില്ല. 1988 ല്‍ ഒരു പാര്‍ട്ടിയില്‍ വച്ച് കണ്ടുമുട്ടിയ ഗൗരിയും ഷാരൂഖും ഇന്നും തങ്ങളുടെ പ്രണയം തുടരുകയാണ്. ഇരുവരുടേയും പ്രണയകഥയും എല്ലാവര്‍ക്കും സുപരിചിതമാണ്. ഗൗരിയെ തേടി ഷാരൂഖ് മുംബൈയിലെത്തിയതും കണ്ടെത്തിയതും പ്രണയം പറഞ്ഞതുമെല്ലാം അവര്‍ തന്നെ പലപ്പോഴായി പറഞ്ഞിട്ടുള്ളതാണ്.
ഡല്‍ഹിക്കാരനായ ഷാരൂഖ് മുംബൈയില്‍ വച്ച് 1991 ഒക്ടോബര്‍ 25ന് ഗൗരിയെ വിവാഹം കഴിക്കുകയായിരുന്നു. സ്‌ക്രീനിലെ കിംഗ് ഓഫ് റൊമാന്‍സ് ജീവിതത്തിലും കിംഗ് ഓഫ് റൊമാന്‍സ് തന്നെയാണ്. തങ്ങളുടെ ജീവിതത്തിലുണ്ടായ ഉയര്‍ച്ചകളേയും താഴ്ചകളേയും ഒരുമിച്ച് നേരിട്ടാണ് ഷാരൂഖും ഗൗരിയും ഇന്ന് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. എന്നാല്‍ ഇരുവരുടേയും പ്രണയകഥയില്‍ ആര്‍ക്കുമറിയാത്തൊരു കഥയുണ്ട്.
ഹേമ മാലിനി കാരണം ഷാരൂഖിന്റേയും ഗൗരിയുടേയും വിവാഹ രാത്രി ഏതാണ്ട് കുളമായതാണ്. സംഭവം ഇന്നും ഷാരൂഖും ഗൗരിയും മറന്നിട്ടുണ്ടാകില്ലെന്ന് ഉറപ്പാണ്. ഷാരൂഖ് കല്യാണം കഴിക്കുന്ന സമയത്ത് അദ്ദേഹം ദില്‍ ആഷാ ഹേ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. ഹേമ മാലിനിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു ഈ ചിത്രം. ഷാരൂഖ് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ ആ സിനിമ വളരെ പ്രധാനപ്പെട്ടതായിരുന്നു.
വിവാഹ ദിവസം ഷാരൂഖിനെ ഹേമ മാലിനി വിളിക്കുകയും തന്നെ കാണണമെങ്കില്‍ ഷൂട്ടിംഗ് സെറ്റിലേക്ക് വരാന്‍ പറയുകയായിരുന്നു. ഇതോടെ തന്റെ വധുവിനേയും കൂട്ടി ഷാരൂഖ് ലൊക്കേഷനില്‍ എത്തുകയായിരുന്നു. ഷാരൂഖും ഗൗരിയും എത്തുമ്പോള്‍ ഹേമ മാലിനി സെറ്റിലുണ്ടായിരുന്നില്ല. ഉടനെ എത്തുമെന്ന് പറഞ്ഞത് പ്രകാരം ഇരുവരും കാത്തിരുന്നു. രാത്രി പതിനൊന്ന് മണിക്ക് ഗൗരിയെ മേക്കപ്പ് റൂമിലിരുത്തി ഷാരൂഖ് ഷൂട്ടിംഗിലേക്ക് കടന്നു. ഷൂട്ടിംഗ് പുലര്‍ച്ചെ രണ്ട് മണി വരെയായിരുന്നു നീണ്ടു പോയത്. ഷാരൂഖ് തിരികെ വരുമ്പോള്‍ കണ്ടത് മേക്കപ്പ് റൂമിലെ കസേരയിലിരുന്ന് ഉറങ്ങുന്ന ഗൗരിയെയാണ്.
കല്യാണ വേഷത്തിലിരുന്നായിരുന്നു ഗൗരി ഉറങ്ങിയിരുന്നത്. ഷാരൂഖിന്റെ കണ്ണുകള്‍ നിറയ്ക്കുന്നതായിരുന്നു ആ കാഴ്ച. തങ്ങളുടെ ആദ്യ രാത്രി അങ്ങനെ കുളമായത് ഷാരൂഖും ഗൗരിയും ഒരിക്കലും മറക്കില്ലെന്നുറപ്പാണ്. കാലം പിന്നിട്ടപ്പോള്‍ ഷാരൂഖ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ആയി മാറിയപ്പോള്‍ നിര്‍മാതാവായി കൂടെ തന്നെ ഗൗരിയുമുണ്ട്. ഇരുവരും പലപ്പോഴും വേദികളില്‍ ഒരിമിച്ച് വരാറുണ്ട്. പരസ്യമായി തന്നെ തന്റെ പ്രിയതമയോടുള്ള പ്രണയം അദ്ദേഹം തുറന്നു കാണിക്കാറുമുണ്ട്.
അതേസമയം കരിയറില്‍ തിരികെ വരാനുള്ള ശ്രമത്തിലാണ് ഷാരൂഖ്. 2018ല്‍ പുറത്തിറങ്ങിയ സീറോ വന്‍ പരാജയമായതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഇടവേള അവസാനിപ്പിച്ച് പുതിയ സിനിമയുടെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. പഠാന്‍ ആണ് പുതിയ സിനിമ. ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തന്റെ സിംഹാസനം തിരികെ നേടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
മാനസിക രോഗിയായ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. ആനക്കര പഞ്ചായത്തിലെ മലമല്‍ക്കാവ് പുളിക്കല്‍ വീട്ടില്‍ സിദ്ദീഖാണ് (58) കൊല ചെയ്യപ്പെട്ടത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അേന്വഷണത്തിനൊടുവിലാണ് ഭാര്യ ഫാത്തിമയെ (45) അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങളായി മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന വ്യക്തിയാണ് സിദ്ദീഖ്. എന്നാല്‍ മറ്റ് ശാരീരിക പ്രശ്നങ്ങളോ അസുഖങ്ങളോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള മരണത്തില്‍ നാട്ടുകാര്‍ക്ക് സംഷയം തോന്നിയിരുന്നു. പിന്നീട് ഖബറടക്കം ഉള്‍പ്പെടെയുള്ള സംസ്്കാര ചടങ്ങുകള്‍ക്ക് ബന്ധുക്കള്‍ തിടുക്കം കാട്ടിയതോടെ ഈ സംശയം ബലപ്പെട്ടു. നാട്ടുകാര്‍ക്കിടയില്‍ ഈ സംശയം ചര്‍ച്ചയായതോടെ നാട്ടുകാര്‍ ഇടപെട്ട് സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെപ്പിക്കുകയും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് നിര്‍ബന്ധം പിടിക്കുകയുമായിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്.ഇതിനു ശേഷമാണ് കഴുത്തില്‍ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തിയത്.
തുടര്‍ന്ന് രാത്രി തന്നെ കഴുത്തില്‍ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തി. ഇതോടെ സിദ്ദീഖിന്റെ ഭാര്യ ഫാത്തിമ(45)യെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഫാത്തിമ കുറ്റം സമ്മതിക്കുകയായിരുന്നു. മനോദൗര്‍ബല്യമുള്ള ഭര്‍ത്താവുമൊത്തു തുടര്‍ജീവിതം സാധ്യമാകാത്തതാണ് കൊലപാതകത്തിന് കാരണം എന്നാണ് ഫാത്തിമ പൊലീസിനോട് പറഞ്ഞത്. ഫാത്തിമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സിദ്ദീഖിനെ വീടിന്റെ മുന്‍വശത്തു കിടത്താന്‍ പലതവണ ശ്രമിച്ചിട്ടും അനുസരിക്കാതെ തിണ്ണയില്‍ കയറി നിന്നപ്പോള്‍ താഴെ തള്ളിയിട്ടു കൈകൊണ്ടു മുഖം പൊത്തി കഴുത്തില്‍ പുതപ്പു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഫാത്തിമയുടെ മൊഴി.
പുതപ്പ് വീടിനു സമീപത്തു നിന്നു കണ്ടെടുത്തു. അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായംലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
കൊല്ലം ജില്ലാ ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ആരോപണവുമായി െകാല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. ഇന്നലെ മരിച്ച കോൺഗ്രസ് നേതാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് പ്രവർത്തകർ മൃതദേഹം ഏറ്റെടുത്ത് സംസ്ക്കരിക്കാൻ എത്തിയപ്പോൾ മൃതദേഹം കാണുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്.
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മാറി നൽകിയെന്നും അവർ മൃതദേഹം സംസ്ക്കരിക്കുകയും ചെയ്തെന്നും പിന്നാലെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായെന്നും ബിന്ദു കൃഷ്ണ പറയുന്നു. ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് ബിന്ദു ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രി അധികൃതർ മാപ്പു ചോദിച്ചെന്നും എന്നാൽ ഈ വലിയ അനാസ്ഥ അതുകൊണ്ട് തീരുന്നതാണോ എന്നും ബിന്ദു ചോദിക്കുന്നു.
മരണാനന്തര കർമങ്ങൾ പോലും ബന്ധുക്കൾക്ക് ചെയ്യാൻ കഴിഞ്ഞെന്നും അവർ പറയുന്നു. കോൺഗ്രസ് പാർട്ടിയുടെ ബൂത്ത് പ്രസിഡന്റായ ശ്രീനിവാസന്റെ മൃതദേഹമാണ് ഇത്തരത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ബന്ധുക്കൾക്ക് ലഭിക്കാതെ പോയത്.
ഓസ്‌ട്രേലിയ ക്രിക്കറ്റ് ലോകം വാണിരുന്ന കാലത്ത് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട പല കാര്യങ്ങളും ഇന്ത്യ ഇന്ന് ചെയ്ത് വിജയിപ്പിച്ച് കാണിക്കുന്നെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. ഒരേസമയം രണ്ട് ടീമിനെ ഇറക്കി രണ്ട് രാജ്യങ്ങളിലായി കളിപ്പിക്കുന്ന ഇന്ത്യയുടെ തന്ത്രം സാഹചര്യങ്ങള്‍ മുതലെടുത്തു കൊണ്ടുള്ളതാണെന്നും ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ അമ്പതോളം താരങ്ങള്‍ പുറത്ത് റെഡിയായി നില്‍പ്പുണ്ടെന്നും ഇന്‍സമാം പറഞ്ഞു. ഒരേസമയം ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കും പരമ്പര കളിക്കാന്‍ ഇന്ത്യന്‍ ടീമിനെ വിടുന്ന സാഹചര്യത്തിലാണ് ഇന്‍സമാമിന്റെ നിരീക്ഷണം.
‘രണ്ട് ഇന്ത്യന്‍ ടീം എന്നത് വളരെ രസകരമായ ആശയമാണ്. ഇന്ത്യ ഇന്ന് ചെയ്യാന്‍ ശ്രമിക്കുന്നത് ഓസ്ട്രേലിയ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്തു. പക്ഷേ അവര്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ നിലവിലെ സാഹചര്യങ്ങല്‍ ഇന്ത്യയ്ക്ക് അനുകൂലമാണ്. ഒരു ദേശീയ ക്രിക്കറ്റ് ടീം രണ്ട് വ്യത്യസ്ത പരമ്പരകള്‍ കളിക്കുന്നത് ഇതാദ്യമാണെന്ന് ഞാന്‍ കരുതുന്നു. ഒരു രാജ്യത്ത് ഒരു ടീമും മറ്റൊരു രാജ്യത്ത് രണ്ടാം ടീമും. രണ്ടും ദേശീയ ടീമുകളാണ്.’
‘ഓസ്ട്രേലിയ അവരുടെ പ്രതാപ കാലത്ത് രണ്ട് ടീമുകളെ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അവര്‍ക്ക് അനുമതി ലഭിച്ചില്ല. അന്ന് ഓസ്ട്രേലിയക്ക് പോലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഇന്ത്യ ഇന്ന് ചെയ്യുന്നു. നിലവിലെ കോവിഡ് സാഹചര്യങ്ങളും പ്രോട്ടോക്കോളുകളും ഇന്ത്യ നല്ലവിധം ഇവിടെ മുതലെടുക്കുന്നു. അല്ലാത്ത പക്ഷം ഇന്ത്യയ്ക്ക് രണ്ട് രാജ്യങ്ങളിലേക്ക് ഒരേസമയം ടീമുകളെ അയക്കാന്‍ സാധിക്കുമായിരുന്നില്ല.’
‘ഇന്ത്യയ്ക്ക് ഇപ്പോള്‍ വളരെയധികം ശക്തിയുണ്ട്, അവര്‍ക്ക് ഇത് ചെയ്യാന്‍ കഴിവുണ്ട്. അവരുടെ കളിക്കാരുടെ എണ്ണം വളരെ വലുതാണ്, ഇത് കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് കഴിയും. ശ്രീലങ്കയിലേക്ക് പോകുന്ന കളിക്കാരെ നോക്കുകയാണെങ്കില്‍ അത് ഇന്ത്യയുടെ പ്രധാന ടീമാണെന്ന് തോന്നും, അതാണ് അവരുടെ ബെഞ്ച് ശക്തി. ഇന്ത്യന്‍ ദേശീയ ടീമിനായി കളിക്കാന്‍ 50തോളം കളിക്കാര്‍ പുറത്തുണ്ട്’ ഇന്‍സമാം പറഞ്ഞു.
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കോവിഡ് ചികിത്സയില്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നത് മൂലം പ്രതിരോധശേഷി കുറയുന്നതിനാല്‍ ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രമേഹരോഗികള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മ്യൂക്കോര്‍മൈകോസിസ് എന്ന ബ്ലാക്ക് ഫംഗസിനെ തടയാനായി വ്യക്തി ശുചിത്വം പാലിക്കണം എന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. പ്രമേഹമുള്ള വ്യക്തികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക.
പല്ലുകള്‍ക്ക് പഴുപ്പ്, വായ്പുണ്ണ് എന്നിവ പെട്ടെന്നു തന്നെ ചികിത്സിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ഓക്‌സിജന്‍ ഹ്യുമിഡിഫയര്‍ ദിവസവും വൃത്തിയാക്കുക, ഹ്യുമിഡിഫയറില്‍ ശുദ്ധമായ വെള്ളം ഉപയോഗിക്കുക, രോഗികള്‍ മാസ്‌ക് ധരിക്കുക എന്നിവ കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കണം.
മ്യൂക്കോര്‍മൈകോസിസ് ഒരു ഫംഗല്‍ അണുബാധ ആയതിനാല്‍ ഇതിന് ആന്റി ഫംഗല്‍ മരുന്നുകള്‍ പ്രധാനമായും ആംഫോടെറിസിന്‍-ബി എന്ന മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് പടര്‍ന്നാല്‍ അണുബാധ വന്ന കണ്ണ് ഓപ്പറേഷന്‍ ചെയ്ത് മാറ്റേണ്ടി വരും.
കേരളത്തിൽ രണ്ടാം തവണ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ അനുമോദിച്ചത്.
സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണ അധികാത്തിലേറിയ പിണറായി വിജയന് ആശംസകൾ നേരുന്നു’- പ്രധാനമന്ത്രി കുറിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരുടെ സത്യപ്രതിജ്ഞാ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽവച്ചാണ് നടന്നത്.
Congratulations to Shri @vijayanpinarayi Ji on taking oath as CM and commencing his second term in office.
— Narendra Modi (@narendramodi) May 20, 2021
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ പൂർത്തിയായി. മുഖ്യമന്ത്രി പിറണായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ഘടകകക്ഷി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് അക്ഷരമാല ക്രമത്തിൽ മറ്റുള്ളവരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
മുഖ്യമന്ത്രി പിണറായി വിജയനടക്കം 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ “സഗൗരവം’ ആയിരുന്നു. വീണ ജോർജ്, ആന്റണി രാജു, വി അബ്ദുറഹ്മാൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഐഎൻഎല്ലിന്റെ അഹമ്മദ് ദേവര്‍കോവിൽ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു. കോട്ടയം മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ അനീഷ പ്രദീപ് കുമാര്‍(32)ആണ് മരിച്ചത്.
കന്യാകുമാരി സിഎംഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂളില്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ് പ്രദീപ് കുമാര്‍ ഇതേസ്കൂളില്‍ അക്കൗണ്ടന്റ് ആണ്.
മേയ് ഏഴിന് ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ചികിത്സയിലാണ് അനീഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അനീഷയും ഭര്‍ത്താവും ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ആയുര്‍വേദ ആശുപത്രിയിലാണ് പ്രദീപ് കുമാര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്.
തുടര്‍ന്ന് രോഗം ഭേദമായതിനെ തുടര്‍ന്ന് ഇവര്‍ വീട്ടിലേക്കു മടങ്ങി. എന്നാല്‍ അനീഷയുടെ കണ്ണിന് വേദന അനുഭവപ്പെട്ടിരുന്നു. മേയ് 16നാണ് അനീഷയ്ക്ക് ബ്ലാക്ക് ഫംഗസ് ആണെന്ന് കണ്ടെത്തിയത്.
കണ്ണിന് ശസ്ത്രക്രിയ ചെയ്യാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് അനീഷയെ മാറ്റി. എന്നാല്‍ ആരോഗ്യനില മോശായതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ അനീഷ മരിക്കുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കാള്‍ പ്രകാരം സസ്കരിക്കും.
വെത്യസ്ത പ്രമേയവുമായി എത്തി കയ്യടി നേടുകയാണ് കോൾ ബോയ്സ് എന്ന ഹൃസ്വ ചിത്രം. പ്രമേയത്തിന്റെ പുതുമ തന്നെയാണ് ഈ ഹൃസ്വ ചിത്രത്തെ സൂപ്പർ ഹിറ്റാക്കി മാറ്റുന്നത്. ഇതിനോടകം അഞ്ചു ലക്ഷത്തിനടുത്തു കാഴ്ചക്കാരെ യൂട്യൂബിൽ നിന്നും നേടിയ ഈ ഹൃസ്വ ചിത്രം ടീം ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഈ കഴിഞ്ഞ മാർച്ച് അവസാനത്തോടെ റിലീസ് ചെയ്ത കോൾ ബോയ്സ് പറയുന്നത് വിദേശങ്ങളിൽ നിലവിലുള്ള മേൽ എസ്‌കോർട്ട് അഥവാ പുരുഷ്യ വേശ്യ എന്ന സംഭവം കേരളത്തിൽ വരുന്ന ഒരു കഥയാണ്.
തൃശൂർ താമസിക്കുന്ന പ്രിൻസ്, കൃഷ്ണകുമാർ എന്നിവരുടെ ജീവിതത്തിലേക്ക് തങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഒരു പിമ്പ് കടന്നു വരുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം കാണിച്ചു തരുന്നത്. പി പദ്മരാജൻ ഒരുക്കിയ ക്ലാസിക് മോഹൻലാൽ ചിത്രമായ തൂവാനത്തുമ്പികളുടെ ചില റെഫെറെൻസുകളും ഈ ഹൃസ്വ ചിത്രത്തെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാനമാണ്.
ജൈസൺ ഔസേപ് കഥ, തിരക്കഥ എന്നിവയെഴുതി സംവിധാനം ചെയ്ത ഈ ഹൃസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത് അദ്ദേഹവും ഭവിൻ മേക്കുന്നതും ചേർന്നാണ്. ജിതിൻ വി രാജ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് നിഷാദ് ഹാസനും പശ്ചാത്തല സംഗീതമൊരുക്കിയത് വിനീഷ് മണിയുമാണ്. ജൈസൺ ഔസേപ്, ഭവിൻ മേക്കുന്നത്, റാഫി സരിക, ധന്യ നാഥ്, പ്രവീൺ ഫ്രാൻസിസ് എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ഹൃസ്വ ചിത്രം സാങ്കേതികപരമായും അഭിനേതാക്കളുടെ പ്രകടനം കൊണ്ട് കൂടിയും മികച്ചു നിൽക്കുന്ന ഒരനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.