ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിംഗ്‌ടൺ : ക്രിപ്റ്റോകറൻസി മുഖ്യധാരയിലേയ്ക്ക് എത്തുകയാണ്. അതോടൊപ്പം അതിന്റെ ഉപയോഗവും വർധിച്ചുവരുന്നു. ബിറ്റ്കോയിൻ, ഈതർ, ലിറ്റ് കോയിൻ എന്നിവ ഉൾക്കൊള്ളുന്ന ക്രിപ്റ്റോ ടാബ് ഗൂഗിൾ ഫിനാൻസ് കൂട്ടിച്ചേർത്തു. ഗൂഗിൾ ഫിനാൻസ് ഉപയോക്താക്കൾക്ക് ഇപ്പോൾ ഒറ്റ ക്ലിക്കിലൂടെ മികച്ച ക്രിപ്‌റ്റോകറൻസി വിലകൾ വേഗത്തിൽ കണ്ടെത്താനാകും. ക്രിപ്റ്റോ വിലകൾ Finance.google.com ഡൊമെയ്‌നിലേയ്ക്കാണ് ഗൂഗിൾ ഫിനാൻസ് ചേർത്തത്. പരമ്പരാഗത സ്റ്റോക്ക്, കറൻസി മാർക്കറ്റുകൾക്കൊപ്പം “ക്രിപ്റ്റോ” എന്ന് പേരിട്ടിരിക്കുന്ന വിഭാഗം ഇപ്പോൾ ‘കംപയർ മാർക്കറ്റ്’ വിഭാഗത്തിൽ കാണാൻ കഴിയും. ബിറ്റ് കോയിൻ ( ബിടിസി ), ഈതർ ( ഇടിഎച്ച് ), ലിറ്റ് കോയിൻ ( എൽടിസി ), ബിറ്റ് കോയിൻ ക്യാഷ് ( ബിസിഎച്ച് ) എന്നിവയുൾപ്പെടെ വിവിധ ക്രിപ്റ്റോകറൻസികളുടെ പ്രധാന വില വിവരങ്ങൾ അവിടെ കാണാൻ കഴിയും.
സ്ഥാപന നിക്ഷേപകരും കോർപ്പറേഷനുകളും അസറ്റ് ക്ലാസിൽ നിക്ഷേപം ആരംഭിച്ചതിനാൽ ക്രിപ്‌റ്റോകറൻസി വിപണി കഴിഞ്ഞ ഒരു വർഷമായി മുഖ്യധാരാ ശ്രദ്ധ ആകർഷിച്ചുവരികയാണ്. അതിലൂടെ ക്രിപ്‌റ്റോകറൻസി മാർക്കറ്റ് കാപ് ജനുവരിയിൽ ഒരു ട്രില്യൺ ഡോളർ കടന്നു. നിലവിലെ സാഹചര്യത്തിൽ ഡിജിറ്റൽ അസറ്റ് ക്ലാസിന് 1.4 ട്രില്യൺ ഡോളറിലധികം വിലയുണ്ട്. ടെസ്‌ല, മാസ്റ്റർകാർഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ക്രിപ്‌റ്റോകറൻസികൾ സജീവമായി സ്വീകരിക്കുവാൻ തുടങ്ങിയതിനാൽ വ്യക്തമായ നിയന്ത്രണത്തിന്റെ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷണർ ഹെസ്റ്റർ പിയേഴ്‌സ് അഭിപ്രായപ്പെട്ടു.
ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ), എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
കാടിനു നടുവിലൂടെയുള്ള യാത്രക്കിടെ ഒറ്റയാനു മുന്നിലകപ്പെട്ട് വിജയ് യേശുദാസും സുഹൃത്തുക്കളും. വിനോദയാത്രയ്ക്കിടയിലാണ് സംഘം കാട്ടുകൊമ്പനു മുന്നിൽ പെട്ടത്. ആനയെ ദൂരെ നിന്നു കണ്ടപ്പോള്‍ തന്നെ അവിടെത്തന്നെ വാഹനം നിർത്തിയിട്ടു. വിജയ് യേശുദാസാണ് വാഹനം ഓടിച്ചിരുന്നത്.
വാഹനത്തിനു നേരെയെത്തിയ കാട്ടാന രണ്ട് തവണ പിന്തിരിഞ്ഞു പോകുന്നതും പിന്നെ അൽപസമയം അവിടെ നിന്ന ശേഷം വാഹനത്തിനു സമീപത്തുകൂടി കടന്നു പോകുന്നതും കാണാം. ജീവിതത്തിൽ ഇതുപോലെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും വന്യമൃഗങ്ങളുടെ മുന്നിലകപ്പെടുമ്പോൾ അവയെ പ്രകോപിതരാക്കാതിരുന്നാൽ മതിയെന്നും വിഡിയോയില്‍ പറയുന്നുണ്ട്.
കാട്ടിലൂടെയുള്ള യാത്രയിൽ വന്യമൃഗങ്ങളെ കണ്ടാൽ പുറത്തിറങ്ങാനോ ഫോട്ടോയെടുക്കാനോ ശ്രമിക്കരുതെന്നും വാഹനം മൃഗങ്ങളെ പ്രകോപിപ്പിക്കാത്ത നിലയിൽ നിർത്തിയിടണമെന്നുമാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ആനയെ പ്രകോപിപ്പിക്കരുതെന്നും വാഹനത്തിനുള്ളില്‍ അനങ്ങാതിരുന്നാൽ മതിയെന്നും ഇവർ പറയുന്നത് വിഡിയോയിൽ കേള്‍ക്കാം.
View this post on Instagram
രണ്ട് പതിറ്റാണ്ടുകാലം പശുത്തൊഴുത്തില്‍ ഇരുന്ന് പഠിച്ച പെണ്‍കുട്ടി ഇനി ജഡ്ജി കസേരയിലേക്ക്. ഉദയ്പൂര്‍ സ്വദേശിനി സോണല്‍ ശര്‍മ്മ എന്ന 26 കാരിയാണ് രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ വിജയിച്ച് സെഷന്‍സ് കോടതിയിലെ ഫസ്റ്റ് ക്ലാസ് ജഡ്ജിയാകാന്‍ തയ്യാറെടുക്കുന്നത്.
ബിഎ എല്‍എല്‍ബി, എല്‍എല്‍എം പരീക്ഷയില്‍ സോണല്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. സോണലിന്റെ പിതാവ് ഖ്യാലി ലാല്‍ ശര്‍മ്മ പാല്‍ക്കാരനാണ്. അതുകൊണ്ട് തന്നെ പശുത്തൊഴുത്തില്‍ ഇരുന്നായിരുന്നു സോണലിന്റെ പഠനം മുഴുവന്‍.
പിതാവിനെ സഹായിക്കാനായി ദിവസവും രാവിലെ 4 മണിക്ക് സോണല്‍ ഉണരും. ചാണകമെല്ലാം അടിച്ചുവാരി പശുത്തൊഴുത്ത് വൃത്തിയാക്കിയ ശേഷം പാല്‍ അയല്‍പക്കത്തെല്ലാം കൊണ്ട് കൊടുക്കും.
എണ്ണ പാത്രങ്ങള്‍ കൂട്ടിവച്ച് താത്ക്കാലിക മേശയാക്കി അതിലിരുന്ന് പഠിക്കും. 10-ാം വയസ്സില്‍ തുടങ്ങിയ ഈ ശീലം ജുഡീഷ്യറി പരീക്ഷയ്ക്ക് പഠിക്കുമ്പോള്‍ പോലും സോണല്‍ തുടര്‍ന്നിരുന്നു. ചെറുപ്പം മുതല്‍ ചുറ്റുമുള്ള ദാരിദ്ര്യം കണ്ട് വളര്‍ന്ന സോണലിന് പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കുന്ന ജോലിയെന്ന നിലയില്‍ ജുഡീഷ്യല്‍ സേവനം ഇഷ്ടമായിരുന്നു.
വീട്ടിലെ പാവപ്പെട്ട പശ്ചാത്തലം മൂലം ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയ്ക്ക് കോച്ചിങ്ങ് സെന്ററിലൊന്നും ചേരാന്‍ സോണലിന് സാധിച്ചില്ല. സ്വന്തമായിരുന്നു പഠിത്തം.
ദിവസവും 10-12 മണിക്കൂര്‍ പഠനത്തിന് മാറ്റിവയ്ക്കും. വിലയേറിയ പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്തതിനാല്‍ യൂണിവേഴ്സിറ്റി ലൈബ്രറിയിലേക്ക് സൈക്കിളില്‍ പോയി അവിടെയിരുന്ന് നോട്ടുകള്‍ കുറിച്ചെടുക്കും. സാമൂഹിക മാധ്യമങ്ങള്‍ അടക്കം പഠിത്തത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഒന്നും ഉപയോഗിച്ചിരുന്നില്ല.
പന്ത്രണ്ടാം ക്ലാസില്‍ രാജസ്ഥാന്‍ സംസ്ഥാനത്ത് തന്നെ ഇക്കണോമിക്സില്‍ ഒന്നാമതെത്തിയ സോണല്‍ ഹിന്ദിയില്‍ അഖിലേന്ത്യ ടോപ്പറുമായി. മോഹന്‍ലാല്‍ സുഖാദിയ സര്‍വകലാശാലയില്‍ നിന്ന് രണ്ട് സ്വര്‍ണ്ണ മെഡലും ചാന്‍സിലേഴ്സ് മെഡലും നേടി സോണല്‍ ബിഎ എല്‍എല്‍ബി, എല്‍എല്‍എം പരീക്ഷകള്‍ പാസ്സായി.
ഖ്യാലി ലാലിന്റെ നാലു മക്കളില്‍ രണ്ടാമത്തെ മകളാണ് സോണല്‍. പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ട കാര്യമുണ്ടോ എന്ന സുഹൃത്തുക്കളുടെ ചോദ്യവും കുത്തുവാക്കും വകവയ്ക്കാതെയാണ് ഖ്യാലി ലാല്‍ സോണലിന്റെ സ്വപ്നങ്ങള്‍ക്ക് കരുത്തായത്. ഇതിനു വേണ്ടി നിരവധി വായ്പകളും എടുത്തിരുന്നു. സോണലിന്റെ മൂത്ത സഹോദരി അഗര്‍ത്തല സിഎജി ഓഫീസിലെ ട്രാന്‍സ്ലേറ്ററാണ്. ഇളയ സഹോദരനും സഹോദരിയും ബിരുദ വിദ്യാര്‍ഥികളാണ്.
2018ല്‍ രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയെഴുതിയെങ്കിലും വെറും ഒരു മാര്‍ക്കിന് കട്ട് ഓഫ് ലിസ്റ്റില്‍ നിന്ന് പുറത്താകുകയും വെയ്റ്റിങ്ങ് ലിസ്റ്റിലാകുകയും ചെയ്തു. ആദ്യം വിഷാദത്തിലായെങ്കിലും ജനറല്‍ ലിസ്റ്റിലുള്ള ഏഴ് പേര്‍ ജോയിന്‍ ചെയ്തിട്ടില്ലെന്ന വാര്‍ത്ത സോണലിന് പ്രതീക്ഷ നല്‍കി. ഈ ഏഴ് സീറ്റുകളിലേക്ക് വെയിറ്റിങ്ങ് ലിസ്റ്റില്‍ നിന്നുള്ളവരെ എടുക്കണമെന്ന് ആവശ്യപ്പെട്ട് 2020 സെപ്റ്റംബറില്‍ ഹൈക്കോടതിയില്‍ സോണല്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു.
ഡിസംബര്‍ 23ന് സോണലിനെ തിരഞ്ഞെടുത്തു എന്നറിയിച്ചു കൊണ്ടുള്ള വിജ്ഞാപനം ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചു. ജോധ്പൂരിലെ ജുഡീഷ്യല്‍ അക്കാദമിയില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം സോണല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയി സെഷന്‍സ് കോടതിയിലെത്തും. ജീവിതകാലം മുഴുവന്‍ തനിക്കായി കഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് സുഖകരമായ ഒരു ജീവിതം നല്‍കണമെന്നതാണ് സോണലിന്റെ ലക്ഷ്യം.
ഷൂട്ടിങിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്ക്. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് പരിക്ക് പറ്റിയത്. താരത്തെ കൊച്ചിയിലെ സൗകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിനാണ് പരുക്ക് പറ്റിയിരിക്കുന്നത്. പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന.
കഴിഞ്ഞദിവസം സിനിമ ഷൂട്ടിനിടെയായിരുന്നു താരത്തിന് അപകടം സംഭവിച്ചത്. മലയന്‍കുഞ്ഞിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു അപകടം. മുകളില്‍നിന്ന് താഴേയ്ക്ക് കുതിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി ഫഹദ് താഴേയ്ക്ക് വീഴുകയായിരുന്നു.
ഇതേ തുടര്‍ന്ന് മൂക്കിന് ചെറിയ പൊട്ടല്‍ സംഭവിക്കുകയായിരുന്നു. മൂക്കിലുണ്ടായ പൊട്ടല്‍ പ്ലാസ്റ്റിക് സര്‍ജന്റെ നേതൃത്വത്തില്‍ തുന്നലിട്ടു. വിദഗ്ദ്ധ പരിശോധനയില്‍ ഗുരുതര പ്രശ്നങ്ങളൊന്നും കണ്ടില്ല. നിലവില്‍ ഫഹദ് ഫാസില്‍ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേയ്ക്ക് പോയി.
ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഫഹദിനെ നായകനാക്കി സജിമോന്‍ ഒരുക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. ഫാസിലാണ് നിര്‍മ്മാതാവ്. ഏലൂരിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ സെറ്റിട്ടാണ് മലയന്‍കുഞ്ഞിലെ രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്.
കോയമ്പത്തൂർ: മദ്യലഹരിയിൽ അനുവാദമില്ലാതെ പ്ലേറ്റിൽനിന്ന് പൊറോട്ട എടുത്തുകഴിച്ച യുവാവിനെ വയോധികൻ തല്ലിക്കൊലപ്പെടുത്തി. കോയമ്പത്തൂർ എടയാർപാളയം സ്വദേശിയായ ജയകുമാറിനെ കൊലപ്പെടുത്തിയ തൊഴിലാളിയായ വെള്ളിങ്കിരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാർ മദ്യലഹരിയിൽ വെള്ളിങ്കിരിയുടെ പ്ലേറ്റിൽനിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു. എന്നാലിത് ഇത് വെള്ളിങ്കിരി ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു.
വെള്ളിങ്കിരി തടിക്കഷണം കൊണ്ട് ജയകുമാറിന്റെ തലയിലും മുഖത്തും തുടർച്ചയായി അടിക്കുകയായിരുന്നു. സാരമായി മർദ്ദനമേറ്റ ജയകുമാർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജയകുമാറിന്റെ അമ്മയുടെ പരാതിയിൽ വെള്ളിങ്കിരിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
പ്രണയം വെളിപ്പെടുത്തി മലയാളത്തിലെ പ്രമുഖ അവതാരക രഞ്ജിനി ഹരിദാസ്.
പ്രണയദിനത്തിലാണ് രഞ്ജിനി സുഹൃത്തിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.
വാലന്റൈന്‍സ് ഡേയില്‍ ‘ഇത് ആ ദിവസമായതിനാല്‍’ എന്ന് ഹാര്‍ട്ട് ഇമോജിയോടെ രഞ്ജിനി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ശരത് പുളിമൂടിനൊപ്പമുള്ള ചിത്രമാണ് രഞ്ജിനി പങ്കുവച്ചിരുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തിലാണെന്നും ശരത് പുളിമൂടിനെക്കുറിച്ചും രഞ്ജിനി വെളിപ്പെടുത്തിയത്.
16 വര്‍ഷമായി ശരത്തിനെ പരിചയമുണ്ടെന്നും ശരത്ത് വിവാഹിതനായിരുന്നുവെന്നും കാര്യം പറഞ്ഞു. എന്നാല്‍ ആ സമയം താന്‍ മറ്റൊരു റിലേഷനിലായിരുന്നെന്നും രഞ്ജിനി പറഞ്ഞു.
ഇപ്പോഴാണ് രണ്ടും പേരും സിംഗിള്‍ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നും രഞ്ജിനി വ്യക്തമാക്കി.
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ എന്ന പരിപാടി അവതരിപ്പിക്കുകയാണ് രഞ്ജിനി ഇപ്പോള്‍. എന്ന പരിപാടിയുടെ ആദ്യ പ്രമോ വീഡിയോയില്‍ തന്റെ വിവാഹസ്വപ്നങ്ങളെ കുറിച്ചും രഞ്ജിനി മനസ്സു തുറന്നിരുന്നു.
”ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി വരിക എന്നു പറയുന്നതുപോലെയാണ്. ലോക്ക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്നപ്പോള്‍ എനിക്ക് ഒരു തോന്നല്‍. ഇങ്ങനെ ഒന്നുമായാല്‍ പോരാ. ഫ്രണ്ട്‌സും സ്റ്റേജ് ഷോയും മാത്രം പോരാ, ജീവിതത്തില്‍ മറ്റെന്തോ കൂടിവേണം. എന്താണെന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്, രഞ്ജിനി ഹരിദാസ് ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കില്ല എന്നു നിങ്ങള്‍ കരുതിയ ആ കാര്യം തന്നെ. രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോവുന്നു.’
View this post on Instagram
കൂട്ടുകാർക്കൊപ്പം വനത്തിനുള്ളിലെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് ചന്തക്കുന്ന് ലക്ഷംവീട് കോളനിയിൽ എആർ നിവാസിൽ റഷീദിന്റെയും അമ്മിണിയുടെയും മകൻ അംജിത്(30)നെയാണ് വനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ ഭരതന്നൂർ കല്ലുമല മേഖലയിലെ വനത്തിലാണ് മൃതദേഹം കണ്ടത്. കൂട്ടുകാർക്കൊപ്പമാണ് അംജിത് കൊടും വനത്തിലെത്തിയത്. തുടർന്ന് ഓട്ടേറിക്ഷാ ഡ്രൈവറുടെ ഫോൺ വാങ്ങി കോൾ ചെയ്യുന്നതിനായി അംജിത് വനത്തിനുള്ളിലേക്ക് നടന്നു നീങ്ങുകയായിരുന്നു. എന്നാൽ ഏറെ നേരത്തിന് ശേഷവും അംജിത് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് കൂട്ടുകാരുടെ മൊഴി.
ഒടിഞ്ഞു വീണ് ചരിഞ്ഞ അക്കേഷ്യ കമ്പിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടതെന്നും ജീവനുണ്ടെന്നു സംശയിച്ച് കെട്ടഴിച്ചിറക്കിയെന്നും മരണം സംഭവിച്ചുവെന്ന് മനസ്സിലാക്കിയതിനെത്തുടർന്നു പൊലീസിൽ വിവരമറിയിച്ചുവെന്നും സുഹൃത്തുക്കൾ പൊലീസിനോടു പറഞ്ഞു. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടിപ്പർ ലോറി ഡ്രൈവറാണ് മരിച്ച അംജിത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു കാരണവും ഇല്ലാതെ മൂവർ സംഘം കൊടും വനത്തിലെത്തിയതിനെ പൊലീസ് സംശയിക്കുന്നു. അംജിത് ധരിച്ചിരുന്ന കൈലിമുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയിരിക്കുന്നത്. വളരെ താഴ്ന്ന നിലയിലാണ് മുണ്ട് കെട്ടിയിരിക്കുന്നത്. കാലിൽ ചെരുപ്പ് ധരിച്ചിട്ടുണ്ട്. തറയിൽ മലർന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം.
ധരിച്ചിരിക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ ഒരു മൊബൈൽ ഫോണുമുണ്ട്. ഓട്ടോയിൽ രണ്ടു പേരെ ഫോറസ്റ്റ് വാച്ചർമാരും കണ്ടിരുന്നു. എന്നാൽ മരിച്ചയാളെ ഇവർ കണ്ടിരുന്നില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിനോടു വ്യക്തമാക്കി. വിദഗ്ധ സംഘത്തിന്റെ വിശദ പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയയ്ക്കും
കോട്ടയം: കോട്ടയം എം സി റോഡിൽ നാഗമ്പടത്ത് ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. നാഗമ്പടം പാലത്തിലായിരുന്നു വാഹനാപകടം ഉണ്ടായത്.
പുത്തേട്ട് പ്രകാശിന്റെ ഭാര്യയും കോട്ടയം നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയുമായ നിഷയാണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തേക്ക് ഭർത്താവ് പ്രകാശിനൊപ്പം സ്‌കൂട്ടറിൽ വരികയായിരുന്നു നിഷ. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ടോറസ് ലോറി ഇടിക്കുകയും നിയന്ത്രണം നഷ്ടമായ സ്‌കൂട്ടറിൽ നിന്നും ഇരുവരും റോഡിലേക്ക് വീഴുകയും നിഷയുടെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങുകയുമായിരുന്നു.
നാഗമ്പടം പാലത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തു വെച്ച് മറ്റൊരു ടോറസ് ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ മറിയുകയും പുറകിലൂടെ എത്തിയ ടോറസ് നിഷയുടെ തലയിലൂടെ കയറുകയായിരുന്നു എന്നും ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.
ഈ സമയം റോഡിന്റെ എതിർദിശയിൽ നിന്നും ഒരു സ്വകാര്യ ബസ് എത്തിയിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ഈ സ്വകാര്യ ബസ് ഇവരുടെ സ്‌കൂട്ടറിൽ തട്ടിയതാവാം അപകടകാരണമെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ, ഇതു സംബന്ധിച്ചു അന്വേഷണം നടത്തണമെന്നാണ് പൊലീസ് പറയുന്നത്.
സ്ഥലത്തെത്തിയ പോലീസ് ഇരുസാധ്യതകളും അന്വേഷിക്കും എന്ന് പറഞ്ഞു. അഗ്നി രക്ഷാ സേന എത്തിയാണ് റോഡിൽ നിന്നും ശരീര ഭാഗങ്ങളും രക്തവും കഴുകിക്കളഞ്ഞത്. ഭർത്താവ് പ്രകാശിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. നിഷയുടെ മൃതദേഹം കോട്ടയം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അംഷ,അംഷിത് എന്നിവർ മക്കളാണ്.
കൊച്ചി: നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയിൽ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞിന്‍റെ തിരക്കഥ മഹേഷ് നാരായണന്‍റേതാണ്
സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഷൂട്ടിങ്ങിനായി നിർമിച്ച വീടിന്‍റെ മുകളിൽ നിന്നാണ് താരം വീണത്. മൂക്കിന്‍റെ പാലത്തിന് പൊട്ടൽ ഉണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി. വീഴ്ചയുടേതായ ചെറിയ വേദനകള്‍ മാത്രമാണ് താരത്തിനുള്ളതെന്നും നിലവില്‍ വിശ്രമത്തിലാണെന്നും താരത്തോടു അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഫൈസൽ നാലകത്ത്
മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയ ജീവിതത്തിലെ 49 വർഷങ്ങൾ കോർത്തിണക്കി 7 ഭാഷകളിൽ ചരിത്രത്തിൽ ആദ്യമായി ഒരു മ്യൂസിക് ആൽബം തയ്യാറാക്കിയിരിക്കുന്നു .ഇന്ത്യൻ സിനിമ രംഗത്തെ പ്രമുഖരുടെ സോഷ്യൽ മീഡിയ പേജ് വഴി ഈ വീഡിയോ ആൽബം ഉടനെ പുറത്തിറങ്ങും.
‘സമഗ്ര സുഭഗമായ അഭിനയം! കാലം കണ്ടെത്തിയ നടൻ’ എന്ന് സാക്ഷാൽ എം ടി വാസുദേവൻ നായർ പറഞ്ഞത് ഒരേ ഒരു അഭിനേതാവിനെ കുറിച്ചാണ്. തന്റെ സംഭാഷണങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നതിൽ ഏറ്റവും മികച്ച യോഗ്യതയുള്ള നടനെന്നും എം ടി ഉറക്കെ വിളിച്ചു പറഞ്ഞ ആ മഹാത്ഭുതത്തിന്റെ പേരാണ് മമ്മൂട്ടി. എം ടി മാത്രമല്ല, കെ ബാലചന്ദർ, അടൂർ ഗോപാലകൃഷ്ണൻ, കെ ജി ജോർജ്ജ്, ഷാജി എൻ കരുൺ, ബാലു മഹേന്ദ്ര, മണിരത്നം എന്നു വേണ്ട ഇന്ത്യൻ സിനിമാലോകവും പ്രേക്ഷകരും ഏറെ ആദരവോടെയും, സ്നേഹത്തോടെയും, ആരാധനയുടെയും കാണുന്ന മമ്മൂട്ടി എന്ന മഹാനടൻ തന്റെ അഭിനയജീവിതത്തിൽ മനോഹരമായ 49 വർഷങ്ങൾ പിന്നിടുകയാണ്. ഈ വേളയിൽ മലയാളത്തിന്റെ നടനവിസ്മയത്തിന് ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ നൽകിക്കൊണ്ട്, ഇന്ത്യയിലെ 7 ഭാഷയിൽ 12 ഗായകരെ അണിനിരത്തികൊണ്ടുള്ള ഈ സംഗീത ആൽബം റിലീസിന് തയ്യാറായി.
എഫ്.എം സ്റ്റുഡിയോ പ്രൊഡക്ഷൻസും സെലിബ്രിഡ്‌ജും ചേർന്ന് ഒരുക്കുന്ന ഈ വീഡിയോ ആൽബം, മമ്മൂട്ടി ഫാൻസ് & വെൽഫെയർ ഇന്റർനാഷണലിന്റെ സഹായത്തോടെയാണ് പുറത്തിറങ്ങുന്നത്. പ്രശസ്ത പിന്നണി ഗായകരായ വിജയ് യേശുദാസ്, അഫ്സൽ ഇസ്മയിൽ, വൈഷ്ണവ് ഗിരീഷ് , സച്ചിൻ വാര്യർ, സന്നിധാനന്ദൻ, ഇഷാൻ ദേവ്, അജ്മൽ, മെറിൽ ആൻ മാത്യു, മീനാക്ഷി, ഫിദ ഫാത്തിമ തുടങ്ങിയവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശസ്ത ഗാനരചയിതാവും, സംസ്ഥാന പുരസ്‌കാര ജേതാവുമായ ബി.കെ ഹരിനാരായണൻ (മലയാളം), ഫൗസിയ അബൂബക്കർ (ഉർദു ), യഹിയ തളങ്കര (ഉർദു), സുരേഷ് കുമാർ രവീന്ദ്രൻ (തമിഴ്), വിനോദ് വിജയൻ (തെലുങ്ക് – കന്നഡ), ഷാജി ചുണ്ടൻ (ഇംഗ്ലീഷ്), അബ്ദുൽ അസീസ് (അറബിക് ) തുടങ്ങിയവരുടെ രചനയിൽ വയലിനിസ്റ്റ് ഫായിസ് മുഹമ്മദ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ അറബിക് ഭാഷയിലുമാണ് താരരാജാവിനുള്ള സമർപ്പണം. അവതരിപ്പിച്ചിട്ടുള്ളത്. യൂസഫ് ലെൻസ്മാനാണ് ദൃശ്യാവിഷ്‌കാരം നിർവഹിച്ചിട്ടുള്ളത്. 12 ഗായകർക്കൊപ്പം ദുബായ് ജാസ് റോക്കേഴ്സിലെ 30 കുട്ടികളും ഈ ആൽബത്തിൽ പെർഫോം ചെയ്യുന്നു.
ഇന്ത്യൻ സിനിമയിലെ പഴയ തലമുറക്കാരുടെ നായക സങ്കൽപ്പത്തിന്റെയും, പുതു തലമുറക്കാരുടെ സിനിമയെന്ന സ്വപ്ന സാക്ഷൽക്കാരത്തിന്റെയും സൂര്യതേജസ്സായ മഹാനടൻ മമ്മൂട്ടിയുടെ 49 വർഷത്തെ അഭിനയ ജീവിതം ഈ പാട്ടിൽ പരാമർശിക്കുന്നുണ്ട്. കൂടാതെ, മാതൃകാപരമായ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും പാട്ടിന്റെ ഭാഗമാണ്. പി ജെ ആന്റണിക്കും, ഭരത് ഗോപിക്കും, ബാലൻ കെ നായർക്കും, പ്രേംജിക്കും പിന്മുറക്കാരനായി ദേശിയ പുരസ്‌കാര ബഹുമതിയായ സ്വർണ്ണപ്പതക്കം മൂന്ന് തവണ നേടിയെടുത്തുകൊണ്ട് ഇന്ത്യൻ സിനിമ ലോകത്തിന്റെ ഒന്നാം നിരയിൽ മലയാള സിനിമയുടെ സ്ഥാനമുറപ്പിച്ച മലയാളത്തിന്റെ നിറകുടത്തിനുള്ള സ്നേഹസമർപ്പണമാണ് ഈ ആൽബം..
ഫൈസൽ നാലകത്ത്,റസൽ പുത്തൻപള്ളി ,ഷംസി തിരൂർ , സിഞ്ചോ നെല്ലിശ്ശേരി,റോയ് പാരീസ്,സണ്ണി മാളിയേക്കൽ യൂ.എസ്.എ എന്നിവരാണ് ഇതിന്റെ അണിയറ പ്രവർത്തകർ. വാർത്ത പ്രചാരണം – എ.എസ് ദിനേശ്