Latest News

കൊല്ലം ജില്ലാ ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ആരോപണവുമായി െകാല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. ഇന്നലെ മരിച്ച കോൺഗ്രസ് നേതാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് പ്രവർത്തകർ മൃതദേഹം ഏറ്റെടുത്ത് സംസ്ക്കരിക്കാൻ എത്തിയപ്പോൾ മൃതദേഹം കാണുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്.

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മാറി നൽകിയെന്നും അവർ മൃതദേഹം സംസ്ക്കരിക്കുകയും ചെയ്തെന്നും പിന്നാലെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായെന്നും ബിന്ദു കൃഷ്ണ പറയുന്നു. ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് ബിന്ദു ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രി അധികൃതർ മാപ്പു ചോദിച്ചെന്നും എന്നാൽ ഈ വലിയ അനാസ്ഥ അതുകൊണ്ട് തീരുന്നതാണോ എന്നും ബിന്ദു ചോദിക്കുന്നു.

മരണാനന്തര കർമങ്ങൾ പോലും ബന്ധുക്കൾക്ക് ചെയ്യാൻ കഴിഞ്ഞെന്നും അവർ പറയുന്നു. കോൺഗ്രസ് പാർട്ടിയുടെ ബൂത്ത് പ്രസിഡന്റായ ശ്രീനിവാസന്റെ മൃതദേഹമാണ് ഇത്തരത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ബന്ധുക്കൾക്ക് ലഭിക്കാതെ പോയത്.

ഓസ്‌ട്രേലിയ ക്രിക്കറ്റ് ലോകം വാണിരുന്ന കാലത്ത് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട പല കാര്യങ്ങളും ഇന്ത്യ ഇന്ന് ചെയ്ത് വിജയിപ്പിച്ച് കാണിക്കുന്നെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. ഒരേസമയം രണ്ട് ടീമിനെ ഇറക്കി രണ്ട് രാജ്യങ്ങളിലായി കളിപ്പിക്കുന്ന ഇന്ത്യയുടെ തന്ത്രം സാഹചര്യങ്ങള്‍ മുതലെടുത്തു കൊണ്ടുള്ളതാണെന്നും ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ അമ്പതോളം താരങ്ങള്‍ പുറത്ത് റെഡിയായി നില്‍പ്പുണ്ടെന്നും ഇന്‍സമാം പറഞ്ഞു. ഒരേസമയം ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കും പരമ്പര കളിക്കാന്‍ ഇന്ത്യന്‍ ടീമിനെ വിടുന്ന സാഹചര്യത്തിലാണ് ഇന്‍സമാമിന്റെ നിരീക്ഷണം.

‘രണ്ട് ഇന്ത്യന്‍ ടീം എന്നത് വളരെ രസകരമായ ആശയമാണ്. ഇന്ത്യ ഇന്ന് ചെയ്യാന്‍ ശ്രമിക്കുന്നത് ഓസ്ട്രേലിയ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്തു. പക്ഷേ അവര്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ നിലവിലെ സാഹചര്യങ്ങല്‍ ഇന്ത്യയ്ക്ക് അനുകൂലമാണ്. ഒരു ദേശീയ ക്രിക്കറ്റ് ടീം രണ്ട് വ്യത്യസ്ത പരമ്പരകള്‍ കളിക്കുന്നത് ഇതാദ്യമാണെന്ന് ഞാന്‍ കരുതുന്നു. ഒരു രാജ്യത്ത് ഒരു ടീമും മറ്റൊരു രാജ്യത്ത് രണ്ടാം ടീമും. രണ്ടും ദേശീയ ടീമുകളാണ്.’

‘ഓസ്ട്രേലിയ അവരുടെ പ്രതാപ കാലത്ത് രണ്ട് ടീമുകളെ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അവര്‍ക്ക് അനുമതി ലഭിച്ചില്ല. അന്ന് ഓസ്ട്രേലിയക്ക് പോലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഇന്ത്യ ഇന്ന് ചെയ്യുന്നു. നിലവിലെ കോവിഡ് സാഹചര്യങ്ങളും പ്രോട്ടോക്കോളുകളും ഇന്ത്യ നല്ലവിധം ഇവിടെ മുതലെടുക്കുന്നു. അല്ലാത്ത പക്ഷം ഇന്ത്യയ്ക്ക് രണ്ട് രാജ്യങ്ങളിലേക്ക് ഒരേസമയം ടീമുകളെ അയക്കാന്‍ സാധിക്കുമായിരുന്നില്ല.’

‘ഇന്ത്യയ്ക്ക് ഇപ്പോള്‍ വളരെയധികം ശക്തിയുണ്ട്, അവര്‍ക്ക് ഇത് ചെയ്യാന്‍ കഴിവുണ്ട്. അവരുടെ കളിക്കാരുടെ എണ്ണം വളരെ വലുതാണ്, ഇത് കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് കഴിയും. ശ്രീലങ്കയിലേക്ക് പോകുന്ന കളിക്കാരെ നോക്കുകയാണെങ്കില്‍ അത് ഇന്ത്യയുടെ പ്രധാന ടീമാണെന്ന് തോന്നും, അതാണ് അവരുടെ ബെഞ്ച് ശക്തി. ഇന്ത്യന്‍ ദേശീയ ടീമിനായി കളിക്കാന്‍ 50തോളം കളിക്കാര്‍ പുറത്തുണ്ട്’ ഇന്‍സമാം പറഞ്ഞു.

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കോവിഡ് ചികിത്സയില്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നത് മൂലം പ്രതിരോധശേഷി കുറയുന്നതിനാല്‍ ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രമേഹരോഗികള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മ്യൂക്കോര്‍മൈകോസിസ് എന്ന ബ്ലാക്ക് ഫംഗസിനെ തടയാനായി വ്യക്തി ശുചിത്വം പാലിക്കണം എന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. പ്രമേഹമുള്ള വ്യക്തികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക.

പല്ലുകള്‍ക്ക് പഴുപ്പ്, വായ്പുണ്ണ് എന്നിവ പെട്ടെന്നു തന്നെ ചികിത്സിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ഓക്‌സിജന്‍ ഹ്യുമിഡിഫയര്‍ ദിവസവും വൃത്തിയാക്കുക, ഹ്യുമിഡിഫയറില്‍ ശുദ്ധമായ വെള്ളം ഉപയോഗിക്കുക, രോഗികള്‍ മാസ്‌ക് ധരിക്കുക എന്നിവ കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കണം.

മ്യൂക്കോര്‍മൈകോസിസ് ഒരു ഫംഗല്‍ അണുബാധ ആയതിനാല്‍ ഇതിന് ആന്റി ഫംഗല്‍ മരുന്നുകള്‍ പ്രധാനമായും ആംഫോടെറിസിന്‍-ബി എന്ന മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് പടര്‍ന്നാല്‍ അണുബാധ വന്ന കണ്ണ് ഓപ്പറേഷന്‍ ചെയ്ത് മാറ്റേണ്ടി വരും.

കേ​ര​ള​ത്തി​ൽ ര​ണ്ടാം ത​വ​ണ അ​ധി​കാ​ര​ത്തി​ലേ​റി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യെ അ​നു​മോ​ദി​ച്ച​ത്.

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ത​വ​ണ അ​ധി​കാ​ത്തി​ലേ​റി​യ പി​ണ​റാ​യി വി​ജ​യ​ന് ആ​ശം​സ​ക​ൾ നേ​രു​ന്നു’- പ്ര​ധാ​ന​മ​ന്ത്രി കു​റി​ച്ചു. മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ 21 മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞാ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ​വ​ച്ചാ​ണ് ന​ട​ന്ന​ത്.

 

ര​ണ്ടാം പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ പൂ​ർ​ത്തി​യാ​യി. മു​ഖ്യ​മ​ന്ത്രി പി​റ​ണാ​യി വി​ജ​യ​നാ​ണ് ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. തു​ട​ർ​ന്ന് ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. പി​ന്നീ​ട് അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ൽ മ​റ്റു​ള്ള​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്കം 16 മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ “സ​ഗൗ​ര​വം’ ആ​യി​രു​ന്നു. വീ​ണ ജോ​ർ​ജ്, ആ​ന്‍റ​ണി രാ​ജു, വി ​അ​ബ്ദു​റ​ഹ്മാ​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, റോ​ഷി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ് ദൈ​വ​നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഐ​എ​ൻ​എ​ല്ലി​ന്‍റെ അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ൽ അ​ള്ളാ​ഹു​വി​ന്‍റെ നാ​മ​ത്തി​ലും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു. കോട്ടയം മ​ല്ല​പ്പ​ള്ളി മു​ക്കൂ​ര്‍ പു​ന്ന​മ​ണ്ണി​ല്‍ അ​നീ​ഷ പ്ര​ദീ​പ് കു​മാ​ര്‍(32)​ആ​ണ് മ​രി​ച്ച​ത്.

ക​ന്യാ​കു​മാ​രി സി​എം​ഐ ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് പ്ര​ദീ​പ് കു​മാ​ര്‍ ഇ​തേ​സ്‌​കൂ​ളി​ല്‍ അ​ക്കൗ​ണ്ട​ന്‍റ് ആ​ണ്.
മേ​യ് ഏ​ഴി​ന് ശ്വാ​സം ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചി​കി​ത്സ​യി​ലാ​ണ് അ​നീ​ഷ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് അ​നീ​ഷ​യും ഭ​ര്‍​ത്താ​വും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​ദീ​പ് കു​മാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് രോ​ഗം ഭേ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. എ​ന്നാ​ല്‍ അ​നീ​ഷ​യു​ടെ ക​ണ്ണി​ന് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. മേ​യ് 16നാ​ണ് അ​നീ​ഷ​യ്ക്ക് ബ്ലാ​ക്ക് ഫം​ഗ​സ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ണി​ന് ശ​സ്ത്ര​ക്രി​യ ചെ​യ്യാ​ന്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് അ​നീ​ഷ​യെ മാ​റ്റി. എ​ന്നാ​ല്‍ ആ​രോ​ഗ്യ​നി​ല മോ​ശാ​യ​തി​നെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​നീ​ഷ മ​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കാ​ള്‍ പ്ര​കാ​രം സ​സ്‌​ക​രി​ക്കും.

വെത്യസ്ത പ്രമേയവുമായി എത്തി കയ്യടി നേടുകയാണ് കോൾ ബോയ്സ് എന്ന ഹൃസ്വ ചിത്രം. പ്രമേയത്തിന്റെ പുതുമ തന്നെയാണ് ഈ ഹൃസ്വ ചിത്രത്തെ സൂപ്പർ ഹിറ്റാക്കി മാറ്റുന്നത്. ഇതിനോടകം അഞ്ചു ലക്ഷത്തിനടുത്തു കാഴ്ചക്കാരെ യൂട്യൂബിൽ നിന്നും നേടിയ ഈ ഹൃസ്വ ചിത്രം ടീം ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഈ കഴിഞ്ഞ മാർച്ച് അവസാനത്തോടെ റിലീസ് ചെയ്ത കോൾ ബോയ്സ് പറയുന്നത് വിദേശങ്ങളിൽ നിലവിലുള്ള മേൽ എസ്‌കോർട്ട് അഥവാ പുരുഷ്യ വേശ്യ എന്ന സംഭവം കേരളത്തിൽ വരുന്ന ഒരു കഥയാണ്.

തൃശൂർ താമസിക്കുന്ന പ്രിൻസ്, കൃഷ്ണകുമാർ എന്നിവരുടെ ജീവിതത്തിലേക്ക് തങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഒരു പിമ്പ് കടന്നു വരുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം കാണിച്ചു തരുന്നത്. പി പദ്മരാജൻ ഒരുക്കിയ ക്ലാസിക് മോഹൻലാൽ ചിത്രമായ തൂവാനത്തുമ്പികളുടെ ചില റെഫെറെൻസുകളും ഈ ഹൃസ്വ ചിത്രത്തെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാനമാണ്.

ജൈസൺ ഔസേപ് കഥ, തിരക്കഥ എന്നിവയെഴുതി സംവിധാനം ചെയ്ത ഈ ഹൃസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത് അദ്ദേഹവും ഭവിൻ മേക്കുന്നതും ചേർന്നാണ്. ജിതിൻ വി രാജ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് നിഷാദ് ഹാസനും പശ്ചാത്തല സംഗീതമൊരുക്കിയത് വിനീഷ് മണിയുമാണ്. ജൈസൺ ഔസേപ്, ഭവിൻ മേക്കുന്നത്, റാഫി സരിക, ധന്യ നാഥ്, പ്രവീൺ ഫ്രാൻസിസ് എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ഹൃസ്വ ചിത്രം സാങ്കേതികപരമായും അഭിനേതാക്കളുടെ പ്രകടനം കൊണ്ട് കൂടിയും മികച്ചു നിൽക്കുന്ന ഒരനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

മലയാളം താണ്ടി തമിഴിലെത്തി, വലിയ രണ്ടു സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഐശ്വര്യ ലക്ഷ്മി. ധനുഷ് – കാർത്തിക് സുബ്ബരാജ് ടീമിനൊപ്പം ഐശ്വര്യ കൈകോർക്കുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസിന് ഒരുങ്ങുകയാണ്. ഒപ്പം മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലേക്ക് സ്വപ്നസമാനമായ ഒരു അവസരം ലഭിച്ചതിന്റെ സന്തോഷവും ഐശ്വര്യ മറച്ചുവയ്ക്കുന്നില്ലട

“വളരെ മാജിക്കൽ ആയൊരു അനുഭവമാണിത്. ഒന്നരമാസത്തോളം ഞാൻ പൊന്നിയിൽ സെൽവന്റെ സെറ്റിൽ ചെലവഴിച്ചു. ആദ്യ മീറ്റിംഗിന് വേണ്ടി മണി സാർ എന്നെ വിളിച്ചപ്പോൾ മുതൽ തന്നെ ഞാൻ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. ഞാനിപ്പോൾ ചിത്രത്തിന്റെ അഞ്ചാമത്തെ, അവസാനത്തെ പാർട്ടിലാണ് നിൽക്കുന്നതെന്നത് അഭിമാനത്തോടെ തന്നെ പറയാനാവും. ‘ജഗമേ തന്തിര’ത്തിന് വേണ്ടി കൂട്ടിയ ശരീരഭാരം അൽപ്പമൊന്നു കുറയ്ക്കുകയല്ലാതെ ഈ സിനിമയ്ക്ക് വേണ്ടി അധികമൊന്നും ചെയ്യേണ്ടി വന്നില്ല. നീന്തലും ഭരതനാട്യവുമൊക്കെയായി തിരക്കേറിയ രണ്ടു മാസങ്ങളായിരുന്നു അത്, പക്ഷേ ഞാനത് ആസ്വദിച്ചു.”

ഷൂട്ടിംഗിനിടെ പലപ്പോഴും സംവിധായകൻ ഉദ്ദേശിച്ചത് പോലെ ചെയ്യാൻ പറ്റിയില്ലെങ്കിലും അധികം സമ്മർദ്ദം തരാതെയാണ് മണിരത്നം തന്റെ സീനുകൾ ചിത്രീകരിച്ചതെന്ന് ഐശ്വര്യ പറയുന്നു. “ഒരു സീൻ ഒരുപാട് തവണ ആവർത്തിച്ച് ചെയ്യേണ്ടി വരുമ്പോൾ ഞാൻ റോബോർട്ടിനെ പോലെയാവും, എനിക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല. അദ്ദേഹത്തിന് അതു മനസ്സിലാവുകയും കുറച്ച് മാറ്റങ്ങളിലൂടെ എങ്ങനെ മികച്ച രീതിയിൽ എന്നെ കൊണ്ട് അഭിനയിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ”

“കോവിഡ് രണ്ടാം തരംഗമെത്തിയതോടെ ഷൂട്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മണി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണ്. ഇതിനുശേഷം അഭിനയം നിർത്തേണ്ടി വന്നാലും എന്നെന്നും ഞാൻ സന്തോഷവതിയായിരിക്കും. എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളിൽ പോലും ഇതു സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല,

തൃശൂരിൽ കോവിഡ് ബാധിതയായി ചികിൽസയിലായിരുന്ന ഗർഭിണി മരിച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്തി. മാതൃഭൂമി തൃശൂർ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കല്ലേക്കുളം വയലില്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യ ജെസ്മിയാണ് മരിച്ചത്. 38 വയസായിരുന്നു.കോവിഡ് ബാധിതയായി ത്യശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പാലാ കൊഴുവനാൽ സ്വദേശിനിയാണ്.

രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന പിണറായി വിജയന് ആശംസകളുമായി വിഡി സതീശന്‍ എംഎല്‍എ. എന്ത് കാര്യത്തിന് വിളിച്ചാലും അദ്ദേഹത്തിന് ക്യതൃമായ മറുപടി ഉണ്ടാകും. പിണറായി വിജയനോട് അടുപ്പം തോന്നിച്ച ഘടകമാണ് അതെന്ന് വിഡി സതീശന്‍ പറഞ്ഞു. ഒരു പ്രമുഖ ചാനലിനോട് സംസാരിക്കവെയാണ് വിഡി സതീശന്‍റെ പ്രതികരണം.

‘ മഹാപ്രളയത്തിന്റെയും കൊവിഡ് മാഹമാമാരിയുടെയും കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തുന്നതിനായി ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചിട്ടുണ്ട്, പലവട്ടം. ഒന്നുകില്‍ അദ്ദേഹം തന്നെ ഫോണെടുക്കും. അല്ലെങ്കില്‍ 10 മിനുട്ടിനകം തിരിച്ച് വിളിക്കും. എന്നിട്ട പറയുന്ന കാര്യ ശ്രദ്ധിക്കും. അതിനു ശേഷം ഒരു മറുപടി അദ്ദേഹമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ നമ്മെ അറിയിക്കും. അതെന്നെ തീര്‍ച്ചയായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സംസാരിച്ചാല്‍ യെസ് എന്നോ നോ എന്നോ പറയും. നോ എന്നാണ് പറയുന്നതെങ്കില്‍ അതിന്റെ കാരണവും വ്യക്തമായി പറയും. യെസ് ആണെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണ്. അത് ശരിയാണ്. എന്നിട്ട് വേണ്ട നടപടിയും സ്വീകരിക്കും. എന്തായാലും വിളിച്ചാല്‍ ഒരു തീരുമാനമുണ്ടാവും. രാഷ്ട്രീയ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളില്‍ അദ്ദേഹത്തോട് അടുപ്പം തോന്നിച്ച ഒരു ഘടകമാണിത്,’ വിഡി സതീശന്‍ പറഞ്ഞു.

ഇന്ന് വെെകിട്ട് മൂന്നരക്ക് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളാണ് മന്ത്രിസഭയിൽ ഉള്ളത്. സെക്രട്ടറിയേറ്റിന് പിന്നിലായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുക്കും.

RECENT POSTS
Copyright © . All rights reserved