വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെ.കെ.രമ ആർഎംപി സ്ഥാനാർഥിയാകും. എന്‍.വേണുവാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. വടകരയുടെ രാഷ്ട്രീയ സാഹചര്യം ആര്‍എംപിഐയെ കേന്ദ്രീകരിച്ചുകൊണ്ടാണെന്ന് എന്‍.വേണു പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മർദത്തെത്തുടര്‍ന്നാണ് രമയെ സ്ഥാനാർഥിയാക്കാനുളള ആര്‍എംപി തീരുമാനം. വടകര സീറ്റില്‍ കെ.കെ.രമ മത്സരിക്കുകയാണെങ്കില്‍ ആര്‍എംപിയെ പിന്തുണക്കുമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞിരുന്നു. രമ സ്ഥാനാർഥിയായാല്‍ മാത്രം പിന്തുണ നല്‍കിയാല്‍ മതിയെന്ന് മുല്ലപ്പളളി ഉള്‍പ്പെടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നിലപാടെടുത്തു.
ഇതിനുപിന്നാലെ രമയ്ക്ക് മേല്‍ സമ്മര്‍ദം ശക്തമായി. രമ മത്സരിച്ചാല്‍ വിജയസാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സ്ഥാനാർഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ എന്‍.വേണുവിന്റെ പേരായിരുന്നു മണ്ഡലത്തില്‍ ഉയര്‍ന്നു കേട്ടത്. എന്നാല്‍ വേണു മത്സരിക്കുന്നതില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
വടകരയില്‍ ആര്‍എംപി മത്സരിക്കണമെന്ന് തന്നെയാണ് എംപി മുരളീധരന്റെയടക്കം താല്‍പര്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയത്. കെ.കെ.രമ തന്നെയായിരുന്നു സ്ഥാനാർഥി. എല്‍ഡിഎഫിന്റെ സി.കെ.നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകള്‍ രമ നേടിയിരുന്നു.
‘പട്ടരുടെ മട്ടൻകറി’ എന്ന സിനിമയുടെ ടൈറ്റിൽ മാറ്റണം എന്നാവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭ സെൻസർ ബോർഡിന് കത്തയച്ചു. സിനിമയുടെ പേര് ബ്രാഹ്മണ സമൂഹത്തെ അധിക്ഷേപിക്കുന്ന ഒന്നാണെന്നാണ് ചൂണ്ടികാണിച്ചാണ് കത്തെഴുതിയിരിക്കുന്നത്.
ബ്രാഹ്മണൻമാർ സസ്യഭുക്കുകളാണ് എന്നറിഞ്ഞിട്ടും ഇത്തരമൊരു പേരു നൽകിയത് അപമാനിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണെന്നും അതിനാൽ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകരുത് എന്നാണ് കത്തിന്റെ ഉള്ളടക്കം. ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്‍റാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് കത്ത് അയച്ചിരിക്കുന്നത്.
നവാഗതനായ സുഘോഷിനെ നായകനാക്കി അർജുൻ ബാബു ആണ് പട്ടരരുടെ മട്ടണ്‍ കറി സംവിധാനം ചെയ്യുന്നത്. തിരക്കഥയും അർജുൻ ബാബു തന്നെ. രാഗേഷ് വിജയ് ആണ് ഛായാഗ്രഹണം.
I as a member of Kerala Iyer community seek support of fellow tweeps in condemning the naming of a new Malayalam movie as ” Pattarudey Mutton Curry”.Kerala Brahmana Sabha has officially written to Censor board.@NPIswaran @Arunakrishnan @Oommen_Chandy @surendranbjp @chennithala pic.twitter.com/fqJyQ0RJ7e
— Venkitesh S Iyer (@venkiiyer) March 15, 2021
ഇരിങ്ങാലക്കുട കാട്ടൂർക്കടവിൽ വീട്ടമ്മയെ രാത്രി വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവം ഗുണ്ടാസംഘങ്ങളുടെ പ്രതികാരമെന്ന് പോലീസ്. ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി ലക്ഷ്മിയെയാണ് ഞായറാഴ്ച രാത്രി കൊലപ്പെടുത്തിയത്. കേസിൽ രണ്ടുപേർ അറസ്റ്റിലായി. കരാഞ്ചിറ സ്വദേശി നിഖിലും ഒളരി സ്വദേശി ശരത്തുമാണ് പിടിയിലായത്. മുഖ്യപ്രതി ദർശൻ ഒളിവിലാണ്. ഗുണ്ടാനേതാവ് ദർശനായിരുന്നു സംഘത്തലവൻ. നാലംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് കൊല നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇവർ താമസിക്കുന്ന കോളനിയിലുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് കൊലപാതകവും. ഗുണ്ടാസംഘം ലക്ഷ്മിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നതിന് പിന്നിൽ ഭർത്താവിനോടുള്ള വിദ്വേഷമാണെന്നാണ് സൂചന. ലക്ഷ്മിയുടെ ഭർത്താവ് ഹരീഷിന്റെ എതിരാളി സംഘത്തിൽപ്പെട്ടവരാണ് കേസിലെ പ്രതികൾ. മുഖ്യപ്രതി ദർശനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ശക്തമാക്കി.
രാത്രി ഒൻപതരയോടെ വീട്ടിൽ എത്തിയ ഗുണ്ടാസംഘം ലക്ഷ്മിയ്ക്കു നേരെ പടക്കമെറിഞ്ഞു. പിന്നെയായിരുന്നു ആക്രമണം. ഈ സമയത്ത് ഇവരുടെ ഭർത്താവ് ഹരീഷ് വീട്ടിലുണ്ടായിരുന്നില്ല. ഹരീഷും വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ആശുപത്രി വിട്ടു. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും രോഗം ഭേദമായതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയിരിക്കുകയാണ്. ന്യൂമോണിയയെന്ന സംശയമുണ്ടായിരുന്നുവെങ്കിലും വിദഗ്ധ പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഡോക്ടർമാർ നിർദേശിച്ച പത്ത് ദിവസത്തെ വിശ്രമത്തിന് ശേഷം കൊവിഡ് വാക്‌സിൻ എടുത്ത ശേഷം ആയിരിക്കും തൃശ്ശൂരിൽ അടക്കം പ്രചരണത്തിനെത്തുക.
മത്സരിക്കാൻ താത്പര്യമില്ലെന്നറിയിച്ചിട്ടും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സുരേഷ് ഗോപി തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായത്. അതേസമയം, തൃശ്ശൂരിൽ വിജയ സാധ്യത അല്ല മത്സര സാധ്യത ആണുള്ളതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി നിർദേശ പ്രകാരമാണ് മത്സരിക്കുന്നത്. പാർട്ടി മുന്നോട്ട് വെച്ച നാലു മണ്ഡലങ്ങളിൽ നിന്നും തൃശ്ശൂർ താൻ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരിക്കാൻ താൽപര്യമില്ലെന്നും നിർബന്ധമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ ആദ്യ നിലപാട്. പിന്നീട്, തൃശ്ശൂർ അടക്കം എ പ്ലസ് മണ്ഡലത്തിൽ മത്സരത്തിന് ഉണ്ടാകണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതോടെ തൃശ്ശൂരിൽ തന്നെ സ്ഥാനാർത്ഥിയാകുകയായിരുന്നു.
കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കെ സുധാകരന്‍ എംപി. സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായി. ഹൈക്കമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു.സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാന്‍ഡിന്റെ പേരില്‍ കെസി വേണുഗോപാലും ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി. ഹൈക്കമാന്‍ഡിന്റെ പേരിലുള്ള തിരുകിക്കയറ്റല്‍ പതിവുള്ളതായിരുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തികള്‍ അത്ര മോശമായിരുന്നു. ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം നല്‍കിയത്’. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരന്‍ ആരോപിച്ചു. ‘ഇരിക്കൂരില്‍ ധാരണകള്‍ ലംഘിക്കപ്പെട്ടുവെന്നും സുധാകരന്‍ പറഞ്ഞു. ഇരിക്കൂറുകാര്‍ക്ക് ഇനി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല’. മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണ്. ഇത് ജില്ലയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കുമെന്നും സുധാകരന്‍ പറഞ്ഞു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് താന്‍ തുടരുന്നത് മനസോടെയല്ലെന്നും സുധാകരന്‍ തുറന്നടിച്ചു. സ്ഥാനം ഒഴിയാന്‍ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് രാജിവെക്കാത്തത്. ആലങ്കാരിക പദവികള്‍ തനിക്ക് ആവശ്യമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കുവൈറ്റ് ഡോൺ ബോസ്കോ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന അഡോൺ മാത്യു ബിജോയ് മരണമടഞ്ഞു. ബിജോയ് മാത്യുവിൻെറയും മിനി മാത്യുവിൻെറയും മകനാണ് മരണമടഞ്ഞ അഡോൺ മാത്യു ബിജോയ്. മൂന്നാംക്ലാസിൽ പഠിക്കുന്ന ആൽവിൻ ബിജോയ് സഹോദരനാണ്.
അഡോൺ മാത്യു ബിജോയിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ചെന്നൈ: തമിഴ്നാട്ടിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്ത് അണ്ണാ ഡിഎംകെ സ്ഥാനാർഥി. ദിണ്ടിഗലിലെ സ്ഥാനാർഥിയായ എൻ.ആർ വിശ്വനാഥനാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്ത് വിവാദത്തിലായത്. ഇതിന്റെ വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രചാരണ പരിപാടിക്കിടെ റോഡരികിൽ നിൽക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ വച്ചിരിക്കുന്ന പാത്രത്തിൽ ഒരാൾ പണം ഇട്ട് നൽകുന്നതും മറ്റൊരാൾക്ക് സ്ഥാനാർഥി തന്നെ നേരിട്ട് പണം നൽകുന്നതും വീഡിയോയിൽ കാണാം.
2000 രൂപ വീതമാണ് ഓരോരുത്തർക്കും നൽകിയത്. സംഭവത്തിൽ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു. അതേസമയം, വോട്ടിനു വേണ്ടി പണം നൽകിയതല്ല, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ധനസഹായം നൽകിയതാണെന്നാണ് അണ്ണാ ഡിഎംകെയുടെ വിശദീകരണം.
ലക്നൗ : വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലെത്തിയ വധു സ്വർണവും പണവുമായി മുങ്ങി. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം. ക്ഷേത്രത്തിലെ ചടങ്ങുകൾക്കുശേഷം വരന്റെ വീട്ടിലെത്തിയ വധുവിനെ കാണാതാവുകയായിരുന്നു. വരന്റെ വീട്ടുകാർ വധുവിന്റെ വീട്ടുകാർക്ക് 30000 രൂപയും നൽകിയിരുന്നു. ഷാജഹാൻപുർ സ്വദേശിയായ 34കാരന് സഹോദരന്റെ ഭാര്യയാണ് ഫറൂഖാബാദിലെ ദരിദ്ര കുടുംബത്തിൽനിന്നുള്ള യുവതിയുമായി വിവാഹം തീരുമാനിച്ചത്. ഇരു കുടുംബങ്ങളെയും അറിയുന്ന രണ്ടു പേരാണ് ഇടനിലക്കാരായി നിന്നതും. വധുവിനൊപ്പം ഇവരെയും കാണാതായി. വീട്ടുകാർ പൊലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.
ലണ്ടൻ : മേഗന്‍ മര്‍ക്കലും ഹാരി രാജകുമാരനും തങ്ങളുടെ അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഓപ്ര വിന്‍ഫ്രെയുടെ അഭിമുഖത്തിൽ പെൺകുഞ്ഞാണ് ഇനി പിറക്കാൻ പോകുന്നതെന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം മേഗന്‍ മര്‍ക്കല്‍ ബക്കിംങ്ഹാം കൊട്ടാരത്തിലെ അംഗങ്ങള്‍ക്കും രാജകുടുംബത്തിനുമെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ ചർച്ചക്ക് വഴിവെച്ചിരുന്നു.
കുഞ്ഞു രാജകുമാരിക്കായി ഇവർ കാത്തുവെച്ചിരിക്കുന്നത് കാര്‍ട്ടിയറിന്റെ ഒരു ഫ്രഞ്ച് ടാങ്ക് വാച്ചാണ്. ‘2015ൽ വാങ്ങിയ ഈ വാച്ച് ഞങ്ങള്‍ തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ സൂചനയാണ് ‘ എന്ന് അഭിമുഖത്തിൽ ഇരുവരും പറഞ്ഞിരുന്നു
തൃശൂർ∙ ഇരിങ്ങാലക്കുട കാട്ടൂര്‍ക്കടവില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി ഒളിവിലാണ്. ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി ലക്ഷ്മിയാണ് ഞായർ രാത്രി കൊല്ലപ്പെട്ടത്. നാലംഗ സംഘമായിരുന്നു കൊല നടത്തിയത്. കരാഞ്ചിറ സ്വദേശി നിഖിലും ഒളരി സ്വദേശി ശരത്തുമാണ് പിടിയിലായത്. ഗുണ്ടാനേതാവ് ദര്‍ശനായിരുന്നു സംഘത്തലവന്‍.
കഴിഞ്ഞ ദിവസങ്ങളിൽ കോളനിയിലുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുണ്ടാസംഘം ലക്ഷ്മിയെ വീട്ടില്‍ക്കയറിയാണ് വെട്ടിക്കൊന്നത്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷിന്‍റെ എതിരാളികളാണ് കൊലയാളി സംഘം. രാത്രി ഒന്‍പതരയോടെ വീട്ടില്‍ എത്തിയ ഗുണ്ടാസംഘം ലക്ഷ്മിയ്ക്കു നേരെ പടക്കമെറിഞ്ഞു. പിന്നെയായിരുന്നു ആക്രമണം. ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. മുഖ്യപ്രതി ദര്‍ശനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കി. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.