സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോഗികമായി വ്യക്തമാക്കുന്നത്.
ക്ലാസുകള്‍ ആരംഭിക്കുന്നത്, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ എന്നിവയുടെ തിയതികളില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കും. നിലവില്‍ കോവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുമ്പോള്‍ ട്യൂഷന്‍ സെന്ററുകള്‍ പോലും പ്രവര്‍ത്തിക്കരുത് എന്ന കര്‍ശന നിര്‍ദേശമാണുള്ളത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉപയോഗിക്കാനുള്ള പാഠഭാഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൈയ്യില്‍ ലഭ്യമാണ്. പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നാണ് വിദ്യഭ്യാസ വകുപ്പ് പറയുന്നത്. വിതരണത്തിനായി പലതും ജില്ലാ തല ഓഫീസുകളില്‍ എത്തി കഴിഞ്ഞു. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ ഇനിയും പൂര്‍ത്തിയാനാവുണ്ട്. പ്ലസ് വണ്‍ പരീക്ഷ നടത്തിയിട്ടില്ല.
വിക്ടേഴ്‌സ് ചാനലും സാമുഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠന രീതി തുടരും. കോവിഡ് വ്യാപനം അതി രൂക്ഷമായ ഈ സാഹചര്യത്തില്‍ കുട്ടികളെ വീടിന് പുറത്തിറക്കരുത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. അതേസമയം, പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
ഒരു നിർമ്മാതാവ് എന്ന നിലയിലും ഒരുപിടി സിനിമകൾ സൃഷ്ടിച്ച ഒരാളാണ് മോഹൻലാൽ. എന്നാൽ പ്രണവം ആർട്സ് എന്ന സ്വന്തം ബാനറിൽ മോഹൻലാൽ നിർമ്മിച്ച പല സിനിമകളും പരാജയമായിരുന്നു. അതുകൊണ്ട് തന്നെ മോഹൻലാൽ സ്വന്തം പ്രൊഡക്ഷൻ കമ്പനി എന്ന ആശയം കൈവിട്ടു. നിർമ്മിച്ച ചിത്രങ്ങൾ പരാജയപ്പെട്ടത് കൊണ്ട് ഒരുപാട് സാമ്പത്തിക നഷ്ടം മോഹൻലാലിന് ഉണ്ടായി എന്ന് പറയുകയാണ് നടൻ ശ്രീനിവാസൻ.
ശ്രീനിവാസൻ മോഹൻലാലിൻറെ ആ സമയത്തെ അവസ്ഥയെ പറ്റി പറയുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു സമയത്ത് ഹിമാലയത്തിൽ സന്യസിക്കാൻ പോകാൻ പോലും അദ്ദേഹം തീരുമാനിച്ചതായി ശ്രീനിവാസൻ ഇന്റർവ്യൂയിൽ പറയുന്നു.വാനപ്രസ്തം പോലെയുള്ള സിനിമകൾ കൊണ്ട് അദ്ദേഹത്തിന് അവാർഡുകൾ കിട്ടിയിരുനെങ്കിലും ലക്ഷകണക്കിന് രൂപയാണ് നഷ്ടം വന്നതെന്ന് അദ്ദേഹം പറയുന്നു.
ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ..
മോഹൻലാൽ നിർമാതാവായത് അദ്ദേഹത്തിന് പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നെനിക്കറിയില്ല. പണം നഷ്ടപ്പെട്ടു ഒരു ഘട്ടത്തിൽ ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹം ഒരു ഫിലോസഫറേ പോലെയായിരുന്നു. കാരണം പണം കുറെ പോകുമ്പോൾ ജീവിതം അര്ഥമില്ലാത്തതാണ്., എന്താണ് എല്ലാത്തിന്റെയും അർഥം എന്ന് തുടങ്ങുന്ന ഫിലോസഫി പലർക്കും വരാൻ സാധ്യതയുണ്ട്.ഒരു തവണ കുറെ ലക്ഷങ്ങൾ പോയിക്കഴിഞ്ഞപ്പോൾ ആലപ്പുഴ ഒരു ഹോട്ടൽ റൂമിൽ വച്ചു ഞാൻ ലാലിനെ കണ്ടു. വളരെ വിഷാദമുഖനായി ആണ് ലാലിനെ കണ്ടത്. അങ്ങനൊന്നും ലാലിനെ കാണാറേ ഇല്ലാത്തതാണ്. ഞാൻ ചോദിച്ചു ലാലിന് എന്താ പ്രശ്നം..? അയാൾ പറഞ്ഞു അത് സന്ധ്യ ആയതു കൊണ്ടാണ്.. സന്ധ്യ ആകുമ്പോൾ ഭയങ്കര വേദനയാണ് . ഈ അസ്തമയ സൂര്യൻ കടലിൽ മുങ്ങാൻ പോകുമ്പോൾ നമ്മുടെ നെഞ്ചിലും വേദനയും ഒക്കെ വരും ഞാൻ ചോദിച്ചു എപ്പോൾ മുതലാണ് ഇത് തുടങ്ങിയത്. ലാൽ പറഞ്ഞു കുറച്ചു നാളായി ഞാനിങ്ങനെയാണ് സന്ധ്യയാകുമ്പോൾ.
പിന്നിട് ഒരിക്കൽ കണ്ടപ്പോൾ ലാൽ പറഞ്ഞു, എന്താണടോ ഈ സിനിമ.. അതിലൊന്നും ഒരു കാര്യമില്ല.. ഞാൻ ഒരു പരിപാടി ആലോചിക്കുകയാണ്. താനും കൂടിയാൽ എനിക്ക് സന്തോഷമാകും. ഇവിടന്നു ഹിമാലയം വരെ ഒരു യാത്ര പോകുകയാണ്. സന്യാസമാണോ.? ഞാൻ ചോദിച്ചു. ലാൽ പറഞ്ഞു അങ്ങനൊന്നും പറയണ്ട.. നമ്മൾ കൈയിൽ കാശൊന്നും കരുതാതെ ആണ് ഹിമാലയത്തിലേക്ക് പോകുന്നത്. വിശക്കുമ്പോൾ അടുത്ത് കാണുന്ന സ്ഥലത്ത് എന്തെങ്കിലും ജോലി ചെയ്തു കാശിനു പകരം ഭക്ഷണം കഴിക്കാം.. അങ്ങനെ ഹിമാലയം വരെ പോകാം കൈയിലെ പൈസ എല്ലാം പോയി പൊളിഞ്ഞു പാളീസായി നിൽക്കുന്ന ഒരാളുടെ ചിന്തകളായിരുന്നു അത്…..
ബിനോയ് എം. ജെ.
ഏകാന്തതയെ പ്രണയിക്കുവിൻ. ഏകാന്തതയിൽ പ്രതിഭ വിരിയുന്നു. ഏകാന്ത ജീവിതവും (solitude) സാമൂഹിക ജീവിതവും (sociability) മനുഷ്യന്റെ ജീവിതശൈലിയുടെ രണ്ടു വശങ്ങളാണ്. ഒന്നിനെ കൂടാതെ മറ്റൊന്നിന് നിലനിൽക്കുവാനാവില്ല. എന്നാൽ നിലവിലുള്ള കാഴ്ചപ്പാടനുസരിച്ച് സാമൂഹിക ജീവിതത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കപ്പെടുന്നതായി തോന്നുന്നു. അതുകൊണ്ടായിരിക്കാം ആധുനിക മനുഷ്യന്റെ സാമൂഹിക ജീവിതം വ്യർത്ഥതയിലേക്ക് ചായുന്നത്. അവൻ ഒറ്റ ചിറകുകൊണ്ട് പറക്കുവാൻ ശ്രമിക്കുന്നു.
മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നും സമൂഹത്തെ കൂടാതെ അവന് നിലനിൽക്കുവാനാവില്ലെന്നും വ്യക്തമാണ്. അതോടൊപ്പം തന്നെ വ്യക്തമായ വസ്തുതയാണ്, മനുഷ്യന്റെ ആന്തരിക സത്ത ,ബാഹ്യ ലോകത്തിൽ നിന്നും തികച്ചും ഭിന്നമാണെന്നുള്ളത്. ആ , ഭിന്നമായ സത്തയാണ് മനുഷ്യന്റെ ജീവിതത്തിന് ആനന്ദവും അർത്ഥവും നൽകുന്നത് . ആന്തരികമായ ഈ സത്തയെ ഈശ്വരൻ എന്ന് വിളിക്കാം. നാം സമൂഹത്തിന്റെ പിറകെ ഓടുമ്പോൾ ഉള്ളിലുള്ള ഈശ്വരൻ മറക്കപ്പെടുന്നു. ഈശ്വരനെ മറക്കുന്നവൻ അജ്ഞാനത്തിൽ വീഴുന്നു . ഈ അജ്ഞാന അന്ധകാരമാണ് മനുഷ്യജീവിതത്തിലെ എക്കാലത്തും ഉള്ള ഏറ്റവും വലിയ പ്രശ്നം .
ഏകാന്തതയെ സ്നേഹിക്കുന്നയാൾ ഉള്ളിലുള്ള ഈശ്വരനുമായി ചങ്ങാത്തം കൂടുന്നു . അനന്തമായ ഏകാന്തതയിൽ എത്തുന്നയാൾ ഉള്ളിലുള്ള ഈശ്വരനെ സാക്ഷാത്കരിക്കുന്നു . അയാൾ ഈശ്വരനായി മാറുന്നു . അപ്പോൾ മാത്രമാണ് ഒരാളുടെ സാമൂഹ്യജീവിതം അർത്ഥവത്തായി മാറുന്നത്. സ്വയം അറിഞ്ഞു കൂടാത്ത വ്യക്തിയുടെ സാമൂഹികജീവിതം നരക തുല്യമാണ്. അയാൾ ഒരു അനുകർത്താവ് മാത്രമാണ്. അയാൾ ആശയക്കുഴപ്പത്തിലാണ്.
മൂന്ന് നാൾ ഏകാന്തതയിൽ കഴിഞ്ഞാൽ മനോവിഭ്രാന്തിയിലേക്ക് വഴുതിവീഴുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും . നമുക്ക് അതിനുള്ള പരിശീലനം കിട്ടിയിട്ടില്ല. എന്നാൽ പരിശീലിച്ചു നോക്കൂ അവാച്യമായ ആനന്ദം നമുക്ക് അവിടെ കാണുവാൻ ആകും . പിന്നീട് നമ്മുടെ സുഹൃത്തുക്കൾ എല്ലാം തന്നെ നമ്മെ ഉപേക്ഷിച്ചു പോയാലും നമുക്ക് അത് വിഷയമല്ല. നാം അവരുടെ അടിമയല്ല. നമ്മുടെ സാമൂഹിക ജീവിതത്തിന് പുതിയൊരു അർത്ഥം കൈവന്നിരിക്കുന്നു . നാം വെറുതെ ജീവിക്കുകയല്ല മറിച്ച് നാം ലോകത്തിനു മാതൃകയും വഴികാട്ടിയുമായി മാറിക്കഴിഞ്ഞിരിക്കുന്നു. സമൂഹം നമ്മെ ആദരിച്ചു തുടങ്ങുന്നു .
ഏകാന്തതയെ സ്നേഹിച്ചു തുടങ്ങുന്ന ആളുടെ മുന്നിൽ ആത്മസാക്ഷാത്കാരത്തിലേക്കുള്ള വാതിൽ തുറന്നു കിട്ടുന്നു. ആ പാതയിലൂടെ നിർഭയം സഞ്ചരിക്കുവിൻ. അപ്പോൾ സാമൂഹിക ജീവിതം എന്നോ ഏകാന്തജീവിതം എന്നോ ജീവിതത്തെ നാം വേർതിരിച്ച് കാണുകയില്ല. അവ രണ്ടും നമുക്ക് ഒരുപോലെ സ്വീകാര്യം ആണ്. ഒന്നുള്ളിടത്ത് മറ്റതും ഉണ്ട്. അവ ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ ആകുന്നു. അപ്പോൾ മാത്രമാണ് മനുഷ്യജീവിതം പൂർണ്ണമാകുന്നത്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനെത്തുടർന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഹോസ്റ്റലുകളും ലോഡ് ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ മെഡിക്കൽ വിദ്യാർത്ഥികളെ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കും. മെഡിക്കൽ വിദ്യാർത്ഥികൾ വാക്‌സിൻ എടുത്തവരാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരും വാക്‌സിൻ എടുത്തവരാണ്.
രണ്ടാമത്തെ ഡോസ് വാക്‌സിൻ 3 മാസം കഴിഞ്ഞ് എടുക്കുന്നതാണ് നല്ലതെന്നാണ് പുതിയ പഠന റിപ്പോർട്ട്. ഓക്‌സിജൻ ലഭ്യതയിൽ നിലവിൽ വലിയ പ്രശ്‌നങ്ങളില്ല. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിനു ഓക്‌സിജൻ ലഭ്യമാക്കും. അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ വിദ്യാർത്ഥികളിൽ പഠനം കഴിഞ്ഞവർക്കു താത്കാലിക രജിസ്‌ട്രേഷൻ നൽകും.എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 % കടന്ന പഞ്ചായത്തുകൾ ബുധനാഴ്ച മുതൽ അടച്ചിടും. എറണാകുളത്തെ മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകൾ അടച്ചിടും. മുനമ്പം ഹാർബർ പൂർണമായി അടച്ചിടും.
കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി കുടിശിക പിരിവ് 2 മാസത്തേക്കു നിർത്തും. ബാങ്കുകളുടെ റിക്കവറി പ്രവർത്തനങ്ങൾ തൽക്കാലത്തേക്കു നിറുത്തണമെന്ന് ആവശ്യപ്പെട്ടും. സപ്ലൈക്കോ കൺസ്യൂമർഫെഡ് എന്നിവയ്ക്കു പുറമേ എൻജിഒകൾ രാഷ്ട്രീയ പാർട്ടികൾ അസോസിയേഷനുകൾ എന്നിവയ്ക്ക് അംഗീകൃത ദുരിതാശ്വാസ ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും. നേരിട്ടോ സർക്കാർ ഏജൻസികൾ വഴിയോ സഹായം വിതരണം ചെയ്യാം. വിദേശത്തു പ്രവർത്തിക്കുന്ന സംഘടനകൾക്കു കൂടുതൽ സഹായം നൽകാൻ കഴിയും. അത്തരം ഏജൻസികളെക്കുറിച്ച് നോർക്ക പരിശോധിച്ച് അംഗീകാരം നൽകും. സർക്കാർ ഏജൻസികൾ മുഖേനയായിരിക്കും സഹായ വിതരണം.
കെ എം എസ് സി എൽ , കൺസ്യൂമർഫെഡ്, സപ്ലൈകോ തുടങ്ങിയ സ്റ്റേറ്റ് ഗവണ്മെൻ്റ് ഏജൻസികൾക്ക് പുറമേ സ്വകാര്യ ഏജൻസികൾ, എൻ.ജി.ഒ കൾ, രാഷ്ട്രീയ പാർട്ടികൾ, വിദേശത്ത് രജിസ്റ്റർ ചെയ്ത മലയാളി അസോസിയേഷനുകൾ എന്നിവയ്ക്കും ഈ ഘട്ടത്തിൽ അംഗീകൃത റിലീഫ് ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും.
ദുരിതാശ്വാസ സഹായങ്ങൾ നേരിട്ടോ, സർക്കാർ ഏജൻസികൾ മുഖേനയോ, റവന്യൂ/ആരോഗ്യ വകുപ്പുകൾ മുഖേനയോ വിതരണം ചെയ്യാവുന്നതാണ്.
സർക്കാർ ഹോസ്പിറ്റലുകളിൽ നിലവിലുള്ളത് 2857 ഐസിയു ബെഡുകളാണ്. അതിൽ 996 ബെഡുകൾ കോവിഡ് രോഗികളുടേയും 756 ബെഡുകൾ കോവിഡിതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സർക്കാർ ആശുപത്രികളിലെ 38.7 ശതമാനം ഐസിയു ബെഡുകൾ ആണ് ഇപ്പോൾ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7085 ഐസിയു ബെഡുകളിൽ 1037 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്.
സർക്കാർ ആശുപത്രികളിൽ നിലവിൽ ഉള്ള ആകെ വെൻ്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതിൽ 441 വെൻ്റിലേറ്ററുകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സർക്കാർ ആശുപത്രികളിലെ മൊത്തം വെൻ്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 1523 വെൻ്റിലേറ്ററുകളിൽ 377 എണ്ണമാണ് നിലവിൽ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
സിഎഫ്എൽടിസികളിലെ ബെഡുകളിൽ 0.96 ശതമാനവും സിഎൽടിസികളിലെ ബെഡുകളിൽ 20.6 ശതമാനവും ബെഡുകൾ ഓക്സിജൻ ബെഡുകളാണ്. മെഡിക്കൽ കോളേജുകളിൽ ആകെയുള്ള 3231 ഓക്സിജൻ ബെഡുകളിൽ 1731 എണ്ണമാണ് കോവിഡ് ചികിത്സയ്ക്കായി നീക്കി വച്ചിരിക്കുന്നത്. അതിൽ 1429 ബെഡുകളിലും രോഗികൾ ചികിത്സയിലാണ്. 546 പേർ കോവിഡേതര രോഗികളാണ്. മൊത്തം 3231 ഓക്സിജൻ ബെഡുകളിൽ 1975 എണ്ണവും ഇപ്പോൾ ഉപയോഗത്തിൽ ആണ്.
ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിനു കീഴിലുള്ള ആശുപത്രികളിൽ 3001 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അതിൽ 2028 ബെഡുകൾ ആണ് കോവിഡ് ചികിത്സയ്ക്ക് നീക്കി വച്ചിരിക്കുന്നത്. അവയിൽ 1373 ഓക്സിജൻ ബെഡുകളിൽ ഇപ്പോൾ രോഗികൾ ചികിത്സയിലാണ്. കോവിഡേതര രോഗികളെക്കൂടെ കണക്കിലെടുത്താൽ ഈ ആശുപത്രികളിലെ 51.28 ശതമാനം ഓക്സിജൻ ബെഡുകളിലും രോഗികൾ ചികിത്സിക്കപ്പെടുന്നു. സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജൻ ബെഡുകളിൽ 66.12 ശതമാനം ഓക്സിജൻ ബെഡുകൾ ഇതിനോടകം ഉപയോഗത്തിലായിക്കഴിഞ്ഞു.
ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് കത്തയച്ചിട്ടുണ്ട്.
രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വാക്സിൻ രജിസ്ട്രേഷന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രയാസം നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ നമ്മുടെ അടുത്തുളള വാക് സിനേഷന്‍ കേന്ദ്രങ്ങള്‍ ഏതാണെന്നും അവിടെ സ്ലോട്ടുകള്‍ ഒഴിവുണ്ടോ എന്നറിയാനും വാട് സാപ്പ് സേവനം ഉപയോഗപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ MyGov ഡിജിറ്റല്‍ പോര്‍ട്ടലിന്റെയും വാട് സാപ്പിന്റെയും സഹകരണത്തോടെ വാട് സാപ്പ് ബോട്ട് വഴിയാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി +91 9013151515 എന്ന നമ്പർ നമ്മള്‍ മൊബൈലില്‍ സേവ് ചെയ്യുക. തുടര്‍ന്ന് വാട് സാപ്പിലൂടെ ഈ നമ്പറിലേക്ക് ഒരു Hi മെസേജ് അയക്കുക. ഇതോടെ MyGov കൊറോണ ഹെല്‍പ്ഡെസ്ക് ചാറ്റ്ബോട്ടിന്റെ സേവനം നമ്മള്‍ക്ക് ലഭിക്കും. നമ്മള്‍ അയച്ച മെസേജിന് മറുപടിയായി അടിയന്തര നമ്പറുകളും ഇമെയില്‍ ഐഡിയും സഹിതം ഒന്‍പത് ഓപ്ഷനുകളും അടങ്ങിയ മെനു തുറക്കും.
ഇവിടെ നിന്നും നമുക്ക് ഏത് ചോദ്യത്തിനാണ് മറുപടി വേണ്ടതെന്ന് നോക്കി ആ ചോദ്യനമ്പർ ടൈപ്പ് ചെയ്ത് അയക്കണം. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുളള മാര്‍ഗങ്ങള്‍, കോവിഡിനെക്കുറിച്ചുളള പുതിയ കാര്യങ്ങള്‍, വ്യാജ വാര്‍ത്തകളെ തിരിച്ചറിയാം, വാക് സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിങ്ങനെ ഒന്‍പത് കാര്യങ്ങളാണ് ഇതിലുളളത്. വാക്സിനേഷന്‍ കേന്ദ്രങ്ങളെക്കുറിച്ചാണ് നമുക്ക് അറിയേണ്ടതെങ്കില്‍ 1 എന്ന് ടെെപ്പ് ചെയ്ത് അയക്കുക. ഉടനെ പിന്‍കോഡ് ആവശ്യപ്പെട്ട് മെസേജ് വരും. പിന്‍കോഡ് നല്‍കിയാല്‍ നമ്മുടെ പ്രദേശത്തുളള വാക്സിനേഷന്‍ കേന്ദ്രങ്ങളെക്കുറിച്ചും സ്ലോട്ടുകളെക്കുറിച്ചും അറിയാന്‍ കഴിയും.
ഇതുവഴി കൊവിന്‍ (www.cowin.gov.in) എന്ന വെബ്സെെറ്റില്‍ കയറി എളുപ്പത്തില്‍ സ് ലോട്ട് ബുക്ക് ചെയ്യാനും വാക്സിനേഷൻ നടപടികളിലേക്ക് കടക്കാനും സാധിക്കുന്നതാണ്.
കാറില്‍ നിന്നും മാലിന്യങ്ങള്‍ റോഡിലേയ്ക്ക് തള്ളുന്നത് പതിവ് കാഴ്ചയാണ്. എത്രയേറെ ബോധവത്കരണം നടത്തിയാലും മാലിന്യങ്ങള്‍ തള്ളുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് ഒരു നായയുടെ വീഡിയോ.
കാറില്‍ നിന്ന് റോഡിലേക്ക് മാലിന്യം എറിയുമ്പോള്‍ ഓടി വന്ന് അതെടുത്ത് തിരിച്ച് കാറിലേക്ക് തന്നെ ഇടുന്ന നായയാണ് വീഡിയോയില്‍ ഉള്ളത്. ഈ നായ മനുഷ്യനെ പഠിപ്പിക്കുകയാണ്, ശുചിത്വത്തിന്റെ പാഠമെന്നാണ് സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നത്.
സുധാ രാമന്‍ ഐഎഫ്എസ് ആണ് വ്യത്യസ്തമായ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇത്തരത്തിലൊരു ശീലം നായയെ പഠിപ്പിച്ച് അതിന്റെ ഉടമയെയും സോഷ്യല്‍മീഡിയ പ്രത്യേകം അഭിനന്ദിക്കുന്നുണ്ട്.
A lesson to you, dear Humans!!!
Ps – Let’s appreciate the training given to this dog. Credits n d video. pic.twitter.com/y500IOjOP4
— Sudha Ramen IFS 🇮🇳 (@SudhaRamenIFS) May 4, 2021
കാൻബറ: ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിഡ്നിയിൽ നിന്നാണ് നാലംഗ സംഘത്തെ പോലീസ് പിടികൂടിയത്.
വടക്കൻ സിഡ്നിയിൽ വച്ച് ഏപ്രിൽ 14-നായിരുന്നു സംഭവം. മൂന്നംഗ സംഘം 50-കാരനായ മക്ഗില്ലിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരു മണിക്കൂർ വാഹനത്തിലിരുത്തി നഗരത്തിന്റെ പുറത്തെത്തിച്ച് തോക്കിൻ മുനയിൽ സംഘം മർദ്ദിച്ചുവെന്നും മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നും മഗിൽ പോലീസിന് മൊഴി നൽകിയിരുന്നു.
തുടർന്ന് പോലീസ് പ്രതികൾക്കായി തെരച്ചിൽ വരികയായിരുന്നു. മോചനദ്രവ്യം നൽകിയില്ലെന്നും പ്രതികൾ പണത്തിനായാണ് മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് വെളിപ്പെടുത്തി.
ജയന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന് പകരം മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രമായിരുന്നു സ്ഫോടനം.
1981ല് റിലീസ് ചെയ്ത പി.ജി. വിശ്വംഭരന് സംവിധാനം ചെയ്ത സിനിമയില്‍ തങ്കപ്പന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
ജയന് വേണ്ടി എഴുതിവച്ച റോളായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. അതേസമയം ആ ചിത്രത്തിലേക്ക് മമ്മൂട്ടി ആ എത്തിയതിനെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് ചന്ദ്രന് പനങ്ങോട് ഒരിക്കല്‍ മനസ് തുറന്നിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
സ്ഫോടനം എന്ന വലിയ സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. ഹീറോ ആയിട്ട് ജയന് ചേട്ടനെയായിരുന്നു തീരുമാനിച്ചിരുന്നത്. അദ്ദേഹത്തെ വച്ചായിരുന്നു ആ സിനിമ ഉണ്ടാക്കിയത്.
അന്നത്തെ അദ്ദേഹത്തിന്റെ വീരകൃത്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള സിനിമ. അന്ന് ജയന് ചേട്ടന് ചെയ്യുന്നതിനെല്ലാം കൈയടിയാണ്.
അങ്ങനെ ഷൂട്ടിംഗിനായി ആലപ്പുഴ ഉദയ സ്റ്റുഡിയോയിലാണ് സെറ്റിട്ടത്. അവിടെയേ ഷൂട്ട് ചെയ്യാന്‍ പറ്റുകയുളളൂ.
അങ്ങനെ മദ്രാസിലെത്തി നായികയും നിര്‍മാതാവുമായ ഷീലാമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ ഷൂട്ടിംഗ് ഡേറ്റ് ഒകെ തീരുമാനിച്ചു. ഷൂട്ടിംഗ് ഡേറ്റ് അടുത്ത സമയത്താണ് ജയന് ചേട്ടന് മരിക്കുന്നത്.
കോളിളക്കം കഴിഞ്ഞ് അദ്ദേഹത്തിന്റേതായി വരേണ്ട പടം ഇതായിരുന്നു. ഇനി എന്ത് ചെയ്യും, ആരെ വച്ച് ചെയ്യും എന്ന് ആലോചിക്കുകയായിരുന്നു ഞങ്ങള്‍.
കാരണം ഉദയ സ്റ്റുഡിയോയ്ക്കകത്ത് മൊത്തം സെറ്റിട്ടിരിക്കുകയായിരുന്നു. ഇനി എപ്പോ ചെയ്യാമെന്ന് അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ആലോചിച്ചു.
അപ്പോ ബാബു സാറാണ് പറഞ്ഞത് മേളയില്‍ അഭിനയിച്ചൊരു ആളുണ്ടല്ലോ എന്ന്. എറണാകുളത്തുകാരനാണ്, അഡ്വേക്കേറ്റാണ്.
കുഴപ്പമില്ലാന്ന് തോന്നുന്നു. ഉടനെ പി.ജി. വിശ്വംഭരന് സാര്‍ പറഞ്ഞു പുളളിയെ വിളിക്ക്, ആളെ കാണട്ടെ എന്ന് പറഞ്ഞു.
അന്ന് മമ്മൂട്ടി അത്ര സെലിബ്രിറ്റിയായിട്ടില്ല. കുറച്ച് സിനിമകളിലൊക്കെ അഭിനയിച്ചെങ്കിലും ഹീറോയിസമുളള പടങ്ങളില്‍ വന്നിരുന്നില്ല.
മമ്മൂക്കയുടെ കട്ട ഹീറോയിസം സ്ഫോടനം എന്ന ചിത്രത്തിലാണ് വരുന്നത്. കാരണം ജയന് ചേട്ടന് വന്നു ചെയ്യുന്ന വേഷമാണ് ഇദ്ദേഹം ചെയ്യുന്നത്. അത് ചെയ്തു.
ജയന് ചേട്ടനെ പോലെ ഞങ്ങള്‍ ഉദ്ദേശിച്ച രൂപമല്ലായിരുന്നു മമ്മൂക്കയുടേത്. എന്നാലും അദ്ദേഹം ആ കഥാപാത്രത്തിലേക്ക് ലയിച്ചുചേര്‍ന്നു.
എല്ലാവര്‍ക്കുമൊരു ഇഷ്ടമുളള താരമായിരുന്നു ജയന് ചേട്ടന്. പിന്നെ ഇത് ഉള്‍ക്കൊണ്ടല്ലെ പറ്റൂളളൂ എന്ന രീതിയില്‍ എല്ലാവരും അങ്ങ് ഉള്‍ക്കൊണ്ടു.
നായകന് മാറിയപ്പോ സിനിമ വിജയിക്കുമോ എന്ന കാര്യത്തില്‍ കണ്ഫ്യൂഷന് ഒന്നും ഉണ്ടായിരുന്നില്ല. പുളളി ചെയ്യുമെന്ന് അറിയാം.
ഷൂട്ട് ചെയ്ത മമ്മൂക്കയുടെ രംഗങ്ങള്‍ കണ്ടപ്പോഴെല്ലാം വലിയ പ്രശ്നങ്ങളില്ലെന്ന് എല്ലാവര്ക്കും തോന്നി. അങ്ങനെ ആ സിനിമ പൂര്‍ത്തികരിക്കുകയാണ് ചെയ്തത്-ചന്ദ്രന് പനങ്ങോട് പറഞ്ഞു.
ചിത്രം സിനിമയിൽ ബാലതാരമായി അഭിനയിച്ച നടൻ ശരൺ (40) കുഴഞ്ഞ് വീണു മരിച്ചു.
കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. കുഴഞ്ഞു വീണതിനെ തുടർന്ന് ഇന്ന് രാവിലെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കോവിഡ് പരിശോധനാഫലം വന്നതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
പ്രിയദർശൻ- മോഹൻലാല്‍ സൂപ്പർ ഹിറ്റ് സിനിമയായ ചിത്രം ഉള്‍പ്പടെ നാല് സിനിമകളില്‍ ശരൺ അഭിനയച്ചിട്ടുണ്ട്.
സിനിമ- സീരിയല്‍ മേഖലയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ന്യൂഡൽഹി: കോവിഡ് അടച്ചിടൽ കാലത്ത് കുട്ടികൾക്ക് നൽകാതിരുന്ന സേവനങ്ങൾക്ക് സ്വകാര്യ സ്കൂളുകൾ ഫീസ് വാങ്ങരുതെന്ന് സുപ്രീം കോടതി. അങ്ങനെ ചെയ്യുന്നത് ലാഭമുണ്ടാക്കലും വാണിജ്യവത്കരണവുമാണെന്ന് ജസ്റ്റിസ് എ. എം. ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അടച്ചിടൽ കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ. സ്കൂളുകൾ ഫീസിന്റെ 70 ശതമാനവും സർക്കാർ സ്കൂളുകൾ 60 ശതമാനവും മാത്രമേ ഈടാക്കാവൂ എന്ന രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹർജിയിലാണ് സുപ്രീം കോടതി വിധി.
അടച്ചിടൽ സമയത്ത് ക്ലാസുകൾ ഓൺ ലൈനായതിനാൽ സ്കൂളുകൾക്ക് പ്രവർത്തനച്ചെലവ് 15 ശതമാനമെങ്കിലും കുറഞ്ഞതായി ബെഞ്ച് വിലയിരുത്തി. അതിനാൽ ഫീസിൽ അത്രയെങ്കിലും കുറവു വരുത്താൻ സ്കൂളുകൾ തയ്യാറാവണം. സേവനത്തിന് കണക്കാക്കി മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് ഈടാക്കാവൂ എന്നും വാണിജ്യവത്കരണം പാടില്ലെന്നും ടി. എം. എ. പൈ, പി. എ. ഇനാംദാർ കേസുകളിൽ സുപ്രീം കോടതി വിധിച്ച കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി. അമിതലാഭത്തിലും വാണിജ്യവത്കരണത്തിലുമെത്താത്ത വണ്ണം ഫീസ് നിശ്ചയിക്കാനേ സ്വകാര്യ സ്കൂളുകൾക്ക് അവകാശമുള്ളൂവെന്നും ബെഞ്ച് പറഞ്ഞു.
സ്കൂൾ മാനേജ്‌മെന്റ് പെട്രോൾ, ഡീസൽ, വൈദ്യുതി, പരിപാലന ചെലവ്, വെള്ളക്കരം, സ്റ്റേഷനറി ചാർജ്ജുകൾ എന്നിവ ലാഭിച്ചിട്ടുണ്ടാകുമെന്ന് കോടതി പറഞ്ഞു. രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവിനെതിരേ ഹർജി നൽകിയ ജോധ്പുരിലെ ഇന്ത്യൻ സ്കൂളിന് 15 ശതമാനം ഇളവു നൽകിക്കൊണ്ട് ട്യൂഷൻ ഫീസ് ഈടാക്കാൻ സുപ്രീം കോടതി അനുമതി നൽകി.