Latest News

എസ്‌കലേറ്ററില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ അഞ്ചു വയസ്സുകാരന്റെ കുടുംബത്തിന് ഷോപ്പിങ് മാള്‍ 735,000 ദിര്‍ഹം(1.4 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. അല്‍ ഐന്‍ പ്രാഥമിക സിവില്‍ കോടതിയാണ് ഉത്തരവിട്ടത്.

യുഎഇ അല്‍ ഐനിലെ ഷോപ്പിങ് മാളിലാണ് സംഭവം. മാളില്‍ ഷോപ്പിങിനെത്തിയ കുടുംബം രണ്ടാം നിലയില്‍ നിന്ന് എസ്‌കലേറ്ററില്‍ കയറിയപ്പോഴാണ് പെട്ടെന്ന് കുട്ടി താഴേക്ക് വീണത്. രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളും വികൃതമായ കുട്ടിയെ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു. ചികിത്സ തുടരുകയാണ്.

സംഭവത്തില്‍ അന്വേഷണം നടത്തിയ പ്രോസിക്യൂട്ടര്‍മാര്‍, വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ മാള്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി. മാത്രമല്ല സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായി.

മാളിലെ സന്ദര്‍ശകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് മാള്‍ ഉടമസ്ഥര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്.

13 ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവായ യുഎഇ സ്വദേശി കോടതിയെ സമീപിച്ചത്. പരിക്കുകള്‍ക്ക് പുറമെ വീഴ്ചയില്‍ കുട്ടിക്ക് മാനസികാഘാതമേറ്റതായും കുട്ടിയുടെ പിതാവ് ചൂണ്ടിക്കാട്ടി. കുഞ്ഞിന്റെ തലയോട്ടിക്ക് 30 ശതമാനം പരിക്കേറ്റതായി ജുഡീഷ്യല്‍ വിഭാഗം നിയോഗിച്ച ഫോറന്‍സിക് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

മാത്രമല്ല കുഞ്ഞിന്റെ മുഖം 40 ശതമാനം വികൃതമായി. ഇത് സംസാരശേഷിയെ ബാധിച്ചിട്ടുണ്ട്. വലത് കൈയ്ക്ക് 50 ശതമാനം വൈകല്യമുണ്ടായി. കേസില്‍ വാദം കേട്ട കോടതി കുട്ടിയുടെ കുടുംബത്തിന് മാളിന്റെ ഉടമസ്ഥര്‍ 735,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

പത്മപുരസ്‌കാരത്തിനുള്ള പട്ടികയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഇടം നേടിയിരുന്നെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. പുരസ്‌കാരത്തിനായി 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ അത്രയും ഉയര്‍ന്ന തുക നല്‍കാന്‍ താന്‍ തയ്യാറായില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. പത്മപുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഇടം നേടിയതിന് പിന്നാലെ പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നെന്നും ബോബി ചെമ്മണ്ണൂര്‍ വെളിപ്പെടുത്തി.

എന്നാല്‍ പുരസ്‌കാരത്തിനായി 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും അത്രയും ഉയര്‍ന്ന തുക നല്‍കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് പത്മശ്രീ പുരസ്‌കാരം കൈവിട്ടു പോയതെന്നും ബോബി അഭിമുഖത്തില്‍ പറഞ്ഞു. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രമാണോ താങ്കള്‍ എന്ന ചോദ്യത്തിനായിരുന്നു ബോബിയുടെ മറുപടി.

ബോബിയുടെ വാക്കുകള്‍:

”പരിചയമുള്ള ചില പ്രാഞ്ചിയേട്ടന്‍മാര്‍ ഉണ്ട്. പക്ഷേ ഞാന്‍ പ്രാഞ്ചിയേട്ടനല്ല. പത്മശ്രീ കിട്ടാന്‍ ആര്‍ക്കെങ്കിലും പണം കൊടുത്തോ എന്നാണോ ചോദ്യത്തിന്റെ സൂചനയെന്ന് മനസിലായി. പത്മശ്രീയോടൊന്നും എനിക്ക് ആഗ്രഹമില്ല. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്മപുരസ്‌കാരത്തിനുള്ള ആദ്യ റൗണ്ടില്‍ ഇടംനേടിയിരുന്നു.

പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ചെലവുകള്‍ക്കായി 50 ലക്ഷം രൂപ വേണമെന്ന് എന്നെ വിളിച്ചയാള്‍ സൂചിപ്പിച്ചു. അഞ്ചോ ആറോ ലക്ഷം രൂപ വേണമെങ്കില്‍ തരാമെന്നും അമ്പത് ലക്ഷം രൂപ മുടക്കാനാവില്ലെന്നും ഞാന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള മറ്റൊരാള്‍ രണ്ട് കോടി രൂപ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നായി ഇതോടെ അവരുടെ മറുപടി. എന്നാല്‍ നിങ്ങള്‍ അത് അവര്‍ക്ക് കൊടുത്തോളൂ എന്ന് പറഞ്ഞ് ഞാന്‍ നാട്ടിലേക്ക് മടങ്ങി.”

തന്റെ ജീവിതം സിനിമയാക്കാന്‍ ഒരു പ്രവാസി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും ബോബി അഭിമുഖത്തില്‍ പറഞ്ഞു. ലണ്ടനിലെ ബിസിനസുകാരനാണ്. ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം പാവപ്പെട്ടവര്‍ക്ക് ബോബി ഫാന്‍സ് ക്ലബിലൂടെ നല്‍കാനാണ് തീരുമാനം.

15-20 വര്‍ഷം മുന്‍പുള്ള ബോബി എങ്ങനെയാണ്, ആ ജീവിതം എങ്ങനെയായിരുന്നു, അതെല്ലാമായിരിക്കും ചിത്രത്തിന്റെ പ്രമേയം. ആര് നായകനായി എത്തുമെന്ന് നിര്‍മാതാവും ഡയറക്ടറും തീരുമാനിക്കട്ടെയെന്നും ബോബി പറഞ്ഞു.

സംവിധായകന്‍ അലി അക്ബറിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയാല്‍ ആഷിഖ് അബുവിന്റെ വാരിയംകുന്നന്‍ സിനിമ തിയറ്റര്‍ കാണില്ലെന്ന് വെല്ലുവിളിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍.

അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് വെച്ചാണ് പൂജ ചടങ്ങ് നടന്നത്. മലബാര്‍ കലാപത്തെ ആസ്പദമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 1921 പുഴ മുതല്‍ പുഴ വരെ.

ആഷിഖ് അബുവും സംഘവും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്ക്കരിച്ചു കൊണ്ട് സിനിമ എടുക്കുമെന്ന പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ചു കൊണ്ട് അലി അക്ബര്‍ നടത്തിയ സിനിമ പ്രഖ്യാപനം യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രേരണയാകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

സ്വാമി ചിദാനന്തപുരി ആണ് സിനിമയുടെ പൂജ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മലയാള സിനിമ മേഖലയില്‍ നിന്നും കോഴിക്കോട് നാരായണന്‍ നായര്‍ പരിപാടിയില്‍ പങ്കെടുത്തു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പരിപാടി.

ഫെബ്രുവരി 20ന് വയനാട്ടില്‍ വെച്ചാണ് ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. 25 മുതല്‍ 30 ദിവസം വരെയാണ് ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായിട്ടായിരിക്കും ചിത്രം പൂര്‍ത്തിയാക്കുക. ഹരി വേണുഗോപാലാണ് സംഗീത സംവിധാനം ഒരുക്കുന്നത്. അലി അക്ബര്‍ ആണ് വരികള്‍ എഴുതുന്നത്.

മലയാളത്തിലെ പ്രമുഖര്‍ സിനിമയില്‍ ഭാഗമാകുമെന്നും അവര്‍ക്ക് അഡ്വാന്‍സ് കൊടുത്തതായും അലി അക്ബര്‍ നേരത്തെ പറഞ്ഞിരുന്നു. സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് നിര്‍മാണത്തിനായി ലഭിച്ചത്. ഏകദേശം 151 സീനുകള്‍ ആണ് ചിത്രത്തിനുള്ളതെന്നും വലിയ സിനിമയായതിനാല്‍ ഒരുപാട് കഥാപാത്രങ്ങള്‍ സിനിമയുടെ ഭാഗമാണെന്നും അലി അക്ബര്‍ പറഞ്ഞു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

മദ്യലഹരിയില്‍ വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചും അമിത വേഗതയിലും പാഞ്ഞ് എടുത്തത് 22കാരന്റെ ജീവന്‍. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന ചെര്‍പ്പുളശ്ശേരി നെല്ലായ മാരായമംഗലം കീഴ്‌ശ്ശേരിയില്‍ റയാനെ(45) പോലീസ് അറസ്റ്റ് ചെയ്തു.

കൊഴിഞ്ഞാമ്പാറയ്ക്കടുത്ത് നെയ്തലയില്‍ ബൈക്ക് യാത്രക്കാരന്‍ നാട്ടുകല്‍ പണിക്കര്‍ക്കളം രതീഷ് (പാപ്പു-22)ആണ് റയാന്റെ പരാക്രമത്തില്‍ മരണപ്പെട്ടത്. സംഭവത്തില്‍, ഇയാള്‍ക്കെതിരേ മനഃപൂര്‍വമുള്ള നരഹത്യയ്ക്ക് കേസെടുത്തു. കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കസബ ഇന്‍സ്‌പെക്ടര്‍ പറയുന്നു.

ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. നാട്ടുകല്‍ പണിക്കര്‍ക്കളം അപ്പുക്കുട്ടന്റെയും പഞ്ചവര്‍ണത്തിന്റെയും മകനായ രതീഷ് മീനാക്ഷിപുരം ഐടിഐയില്‍ പഠനം പൂര്‍ത്തിയാക്കി തുടര്‍പഠനത്തിന് കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത മരണം. കൃഷിക്കാരനായ റയാന്‍ കൊഴിഞ്ഞാമ്പാറയില്‍നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചത്.

അമിതവേഗത്തിലായിരുന്ന കാര്‍ കൊഴിഞ്ഞാമ്പാറ സൂര്യപ്പാറയില്‍ രണ്ടു ബൈക്കുകളില്‍ ഇടിച്ചു. തുടര്‍ന്ന് എലപ്പുള്ളി ഭാഗത്തേക്ക് സഞ്ചരിച്ച കാര്‍ നോമ്പിക്കോട്ട് മറ്റൊരു ബൈക്കിലിടിച്ചു. തുടര്‍ന്ന് നെയ്തലയില്‍വെച്ച് മൂന്ന് വാഹനങ്ങളിലിടിക്കുകയും ചെയ്തു. പിക്കപ്പ് വാനിലും കാറിലുമിടിച്ചെങ്കിലും യാത്രികര്‍ സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് കസബ പോലീസ് പറയുന്നു.

എന്നാല്‍, നെയ്തലയില്‍വെച്ചുതന്നെ കാറിടിച്ച ബൈക്ക് യാത്രികന്‍ മരണപ്പെടുകയായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ എതിരേവന്ന മറ്റൊരു കാറിലും പിക്കപ്പ് വാനിലും ഇടിച്ചശേഷം തിരിയുന്നതിനിടെയാണ് രതീഷ് സഞ്ചരിച്ച ബൈക്കിലേക്ക് ഇടിച്ചുകയറിയത്. അതിദാരുണമായ അപകടമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. പാലക്കാട് കോടതിയില്‍ ഹാജരാക്കിയ റയാനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് സിബിഐ. കേസില്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ ശരിവെക്കുന്നതാണ് സിബിഐ കുറ്റപത്രം. 132 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി. നൂറിലധികം രേഖകള്‍ പരിശോധിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നും ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ശാസ്ത്രീയ തെളിവുകളടക്കം പരിശോധിച്ചാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത് മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും തെളിവുകള്‍ കെട്ടിച്ചമച്ചതിനും കലാഭവന്‍ സോബിക്കെതിരെയും കേസെടുക്കും.മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തുമായി മരണത്തിനു ബന്ധമുണ്ടെന്ന തരത്തില്‍ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന നിഗമനത്തില്‍ സിബിഐ എത്തിയത്.

സംഭവം കൊലപാതകമാണെന്ന് പറഞ്ഞ സാക്ഷികളിലൊരാളായ കലാഭവന്‍ സോബിക്കെതിരെ കേസെടുക്കാനും സിബിഐ നടപടി തുടങ്ങി. തെറ്റായ വിവരങ്ങള്‍ സിബിഐക്ക് നല്‍കിയതിനും തെളിവുകള്‍ കെട്ടിച്ചമച്ചതിനുമാണ് കേസെടുക്കുക. അപകടം നടന്ന സ്ഥലത്ത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ കണ്ടെന്നും റൂബന്‍ തോമസിനെ തിരിച്ചറിഞ്ഞെന്നും സോബി മൊഴി നല്‍കിയിരുന്നു.കുറ്റപത്രത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി പ്രതികരിച്ചു

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി അ​ഞ്ച് മെ​ഗാ ര​ഥ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ദ്യ ര​ഥ​യാ​ത്ര ഫെ​ബ്രു​വ​രി ആ​റി​ന് പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ​പി ന​ഡ്ഡ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​രി​വ​ര്‍​ത്ത​ന​യാ​ത്ര എ​ന്ന പേ​രി​ലാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം ര​ഥ​യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

294 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു പോ​കു​ന്ന രീ​തി​യി​ലാ​ണ് ര​ഥ​യാ​ത്ര​ക​ള്‍ ന​ട​ത്തു​ക. ദേ​ശീ​യ നേ​താ​ക്ക​ള്‍ യാ​ത്ര​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. ഒ​രു മാ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന് രീ​തി​യി​ലാ​വും യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക.

പ​​​ത്തു​​​വ​​​ർ​​​ഷം നീ​​​​​ണ്ട പി​​​​​ൻ​​​​​സീ​​​​​റ്റ് ഭ​​​​​ര​​​​​ണം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച് മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ സൈ​​​​​ന്യം വീ​​​​​ണ്ടും അ​​​​​ട്ടി​​​​​മ​​​​​റി ന​​​​​ട​​​​​ത്തി ഭ​​​​​ര​​​​​ണം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു. 2007ലെ ​​​​​ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​പ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് 2010ലാ​​​ണ് സൈ​​​​​ന്യ​​​​​ത്തി​​​​​നു ശ​​​​​ക്ത​​​​​മാ​​​​​യ മേ​​​​​ൽ​​ക്കൈ​​​​​യു​​​​​ള്ള ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ ​​​നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്ന​​​ത്.

സ്റ്റേ​​​​​റ്റ് കൗ​​​​​ൺ​​​​​സി​​​​ല​​​​​ർ ഓ​​​ങ് സാ​​​​​ൻ സൂ​​ചി​​യെ​​​​​യും പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വി​​​​​ൻ മി​​​​​ന്‍റി​​​​​നെ​​​​​യും വീ​​​​​ട്ടു​​​​​ത​​​​​ട​​​​​ങ്ക​​​​​ലി​​​​​ലാ​​​​​ക്കി അ​​​​​ട്ടി​​​​​മ​​​​​റി​​​​​യി​​​​​ലൂ​​​​​ടെ സൈ​​​​​നി​​​​​ക നേ​​​​​തൃ​​​​​ത്വം അ​​​ത് അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ചു. രാ​​​​​ജ്യ​​​​​ത്ത് അ​​​​​ടിയ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചാ​​​ൽ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ 417-ാം അ​​​​​നു​​​​​ച്ഛേ​​​​​ദ​​​​​പ്ര​​​​​കാ​​​​​രം സൈ​​​​​ന്യ​​​​​ത്തി​​നു ഭ​​​​​ര​​​​​ണ​​​​​നി​​​​​യ​​​​​ന്ത്ര​​​​​ണം ഏ​​​​​റ്റെ​​​​​ടു​​​​​ക്കാ​​​​​മെ​​​​​ന്ന വ്യ​​​​​വ​​​​​സ്ഥ​​​​​പ്ര​​​​​കാ​​​​​രം സൈ​​​​​ന്യം ഭ​​​​​ര​​​​​ണ​​​​​മേ​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി മ്യാ​​​​​വാ​​​​​ഡി ടി​​​​​വി റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു.

ന​​​വം​​​ബ​​​റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ വി​​​ജ​​​യി​​​ച്ച സൂ​​ചി​​യെ​​​യും നാ​​​​ഷ​​​​ണ​​​​ൽ ലീ​​​​ഗ് ഫോ​​​​ർ ഡെ​​​​മോ​​​​ക്ര​​​​സി നേ​​​താ​​​ക്ക​​​ളെ​​​യും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​നി​​​ടെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് സൈ​​​ന്യം അ​​​ട്ടി​​​മ​​​റി ന​​​ട​​​ത്തി. വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മൈ​​​​ന്‍റ് സേ​​​​യെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി സൈ​​​​ന്യം അ​​​​വ​​​​രോ​​​​ധി​​​​ച്ചു. പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ മി​​​​ലി​​​​ട്ട​​​​റി ക​​​​മാ​​​​ൻ​​​​ഡ​​​​ർ സീ​​​​നി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ൽ മി​​​​ൻ ഓം​​​​ഗ് ലാ​​​​യിം​​​ഗ് ഭ​​​ര​​​ണ​​​മേ​​​റ്റെ​​​ടു​​​ത്തു.

പ്ര​​​​സി​​​​ഡ​​​​ന്‍റ് ദേ​​​​ശീ​​​​യ അ​​​​ടി​​​​യ​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ചാ​​​​ൽ സൈ​​​​ന്യ​​​​ത്തി​​​​നു ഭ​​​​ര​​​​ണം കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നാ​​​​ണു ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ പ​​​റ​​​യു​​ന്നത്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ സി​​​​വി​​​​ലി​​​​യ​​​​ൻ ഭ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി 2008 സൈ​​​​ന്യം​​ത​​​​ന്നെ​​​​യാ​​​​ണു പു​​​​തി​​​​യ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​പ്ര​​​​കാ​​​​രം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ 25 ശ​​​​ത​​​​മാ​​​​നം സീ​​​​റ്റും പ്ര​​​​ധാ​​​​ന കാ​​​​ബി​​​​ന​​​​റ്റ് പ​​​​ദ​​​​വി​​​​യും സൈ​​​​ന്യ​​​​ത്തി​​​​നാ​​​​യി​​​​രി​​​​ക്കും.

2011 മു​​​​ത​​​​ൽ സാ​​​​യു​​​​ധ​ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ക​​​​മാ​​​​ൻ​​​​ഡ​​​​റാ​​​​യി​​​​രു​​​​ന്ന സീ​​​​നി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ൽ മി​​​​ൻ ഓം​​​​ഗ് ലാ​​​​യിം​​​​ഗ് (64) ഈ ​​​​വ​​​​ർ​​​​ഷം വി​​​​ര​​​​മി​​​​ക്കും. രോഹിം​​​ഗ്യ​​​ൻ വം​​ശ​​ഹ​​ത്യ​​യു​​ടെ പേ​​രി​​ൽ മി​​​ന്നി​​​നെ​​​തി​​​രേ യു​​​എ​​​സ് ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ആ​​​​ഭ്യ​​​​ന്ത​​​​ര രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വും മി​​​​ന്നി​​​​ന്‍റെ വി​​​​ര​​​​മി​​​​ക്ക​​​​ലും സൈ​​​​നി​​​​ക അ​​​​ട്ടി​​​​മ​​​​റി​​​​ക്കു വ​​​​ഴി​​​​യൊ​​​​രു​​​​ക്കി​​​​യെ​​​​ന്ന് മ്യാ​​​​ൻ​​​​മ​​​​ർ സി​​​​വി​​​​ൽ-​​​​സൈ​​​​നി​​​​ക ബ​​​​ന്ധ​​​​ത്തി​​​​ൽ ഗ​​​​വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന കിം ​​​​ജോ​​​​ല്ലി​​​​ഫീ പ​​​​റ​​​​ഞ്ഞു. ന​​​​വം​​​​ബ​​​​റി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള യൂ​​​​ണി​​​​യ​​​​ൻ സോ​​​​ളി​​​​ഡാ​​​​രി​​​​റ്റി ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് പാ​​​​ർ​​​​ട്ടി​​​ക്കേ​​​റ്റ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണു സൈ​​​​നി​​​​ക അ​​ട്ടി​​​​മ​​​​റി​​​​ക്കു കാ​​​​ര​​​​ണം.

476 സീ​​​​റ്റി​​​​ൽ 396 ഉം ​​​​വി​​​​ജ​​​​യി​​​​ച്ച് സൂ​​​​ചി​​​​യു​​​​ടെ നാ​​​​ഷ​​​​ണ​​​​ൽ ലീ​​​​ഗ് ഫോ​​​​ർ ഡെ​​​​മോ​​​​ക്ര​​​​സി ഭ​​​​ര​​​​ണം ഉ​​​​റ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. 314 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​ട്ടി​​​​മ​​​​റി ന​​​​ട​​​​ന്ന​​​​താ​​​​യി സൈ​​​​ന്യം ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ തി​​​​രി​​​​മി​​​​റി ന​​​​ട​​​​ന്നെ​​​​ന്ന സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച തെ​​​​ര​​​​ഞ്ഞ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ത​​​​ള്ളി​​​​യി​​​​രു​​​​ന്നു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട പു​​​​തി​​​​യ​​​​പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ചേ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു സൈ​​​​ന്യം അ​​​​ട്ടി​​​​മ​​​​റി ന​​​​ട​​​​ത്തി​​​​യ​​​​ത്. പു​​​തി​​​യ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത സൂ​​​​ചി​​യും അ​​​​നു​​​​യാ​​​​യി​​​​ക​​​​ളും സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലാ​​​​ണ്. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യ്ക്കു​​​​ശേ​​​​ഷം ന​​​വം​​​ബ​​​​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്കു ഭ​​​​ര​​​​ണം കൈ​​​​മാ​​​​റു​​​​മെ​​​​ന്നു മ്യാ​​​​വാ​​​​ഡി ടി​​​​വി​​​​യി​​​​ലൂ​​​​ടെ സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ നാ​​​യ്പി​​​​ഡോ​​​​യി​​​​ലും പ്ര​​​​ധാ​​​​ന ന​​​​ഗ​​​​ര​​​​മാ​​​​യ യാ​​​​ങ്കോ​​​​ണി​​​​ലും വാ​​​​ർ​​​​ത്താ​​​​വി​​​​നി​​​​മ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. റോ​​​​ഡ് ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ന​​​​ഗ​​​​ര​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു സൈ​​​​ന്യം സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കി. എ​​​​ടി​​​​എ​​​​മ്മു​​​​ക​​​​ൾ​​​​ക്കും സൂ​​​​പ്പ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ൾ​​​​ക്കും മു​​​​ന്നി​​​​ൽ നീ​​​​ണ്ട നി​​​​ര പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ടു. അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പൊ​​​​തു​​​​ജ​​​​നം പ​​​​ര​​​​ക്കംപാ​​​​യു​​​​ക​​​​യാ​​​​ണ്.

ഉ​​​​റ്റു​​​​നോ​​​​ക്കി ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ

മ്യാൻമറിലെ പ​​​​ട്ടാ​​​​ള അ​​​​ട്ടി​​​​മ​​​​റി​​​​ ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും അ​​​​പ​​​​ല​​​​പി​​​​ച്ചു. ജ​​​​നാ​​​​ധി​​​​പ​​​​ത്യം ത​​​​ക​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നീ​​​​ക്ക​​​​മാ​​​ണി​​​തെ​​​ന്ന് ഹ്യൂ​​​​മ​​​​ൻ റൈ​​​​റ്റ് വാ​​​​ച്ച് ലീ​​​​ഗ​​​​ൽ അ​​​​ഡ്വൈ​​​​സ​​​​ർ ലി​​​​ൻ​​​​ഡ ല​​​​ഖാ​​​​ദീ​​​​ർ പ​​​​റ​​​​ഞ്ഞു. സൈ​​​​ന്യം ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു പി​​​​ന്മാറണമെന്നും ത​​​​ട​​​​വി​​​​ലാ​​​​ക്കി​​​​യ നേ​​​​താ​​​​ക്ക​​​​ളെ മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യു​​​​എ​​​​സ് ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സെ​​​​ന​​​​റ്റ​​​​ർ ബോ​​​​ബ് മെ​​​​നി​​​​ൻ​​​​ഡ​​​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​​​ങ്ങ​​​​നെ ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ൽ മ്യാ​​​​ൻ​​​​മ​​​​റി​​​​നെ​​തിരേ പു​​​​തി​​​​യ ഉ​​​​പ​​​​രോ​​​​ധം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും സെ​​​​ന​​​​റ്റി​​​ലെ ഫോ​​​​റി​​​​ൻ റി​​​​ലേ​​​​ഷ​​​​ൻ ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ കൂ​​​​ടി​​​​യാ​​​​യ ബോ​​​​ബ് പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ബൈ​​​​ഡ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം ശ​​​​ക്ത​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നു യു​​​​എ​​​​സ് മു​​​​ൻ ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​ൻ ബി​​​​ൽ റി​​​​ച്ചാ​​​​ർ​​​​ഡ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പട്ടാളം ഭരിക്കുന്ന മ്യാൻമർ

1948 ജ​​​​നു​​​​വ​​​​രി 4: ബ​​​​ർ​​​​മ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന രാ​​​​ജ്യം ബ്രി​​​​ട്ട​​​​നി​​​​ൽ​​​​നി​​​​ന്നു സ്വാ​​​​ത​​​​ന്ത്ര്യം നേ​​​​ടി.

1962: സൈ​​​​നി​​​​കനേ​​​​താ​​​​വ് നെ ​​​​വി​​​​ൻ പ​​​​ട്ടാ​​​​ള അ​​​​ട്ടി​​​​മ​​​​റി​​​​യി​​​​ലൂ​​​​ടെ ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. നി​​​​ര​​​​വ​​​​ധി വ​​​​ർ​​​​ഷം മ്യാ​​ൻ​​മ​​ർ പ​​ട്ടാ​​ള​​ഭ​​ര​​ണ​​ത്തി​​ൻ കീ​​ഴി​​ലാ​​യി.

1988: സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര നാ​​​​യ​​​​ക​​​ൻ ഓ​​​ങ് സാ​​​ന്‍റെ മ​​​​ക​​​​ളാ​​​​യ ഓ​​​​ങ് സാ​​​​ൻ സൂ​​​​ചി മ്യാ​​​​ൻ​​​​മ​​​​റി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി. പ​​​​ട്ടാ​​​​ള​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ രാ​​​​ജ്യ​​​​ത്തു പ്ര​​​​ക്ഷോ​​​​ഭം അ​​​​ല​​​​യ​​​​ടി​​​​ച്ചു. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു നേ​​​​രേ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.‌

1989 ജൂ​​​​ലൈ: പ​​​​ട്ടാ​​​​ള​​​​ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ നി​​​​ശി​​​​ത വി​​​​മ​​​​ർ​​​​ശ​​​​ക​​​​യാ​​​​യ സൂ​​​​ചി​​​​യെ വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി

1990 മേ​​​​യ് 27: സൂ​​​​ചി സ്ഥാ​​​​പി​​​​ച്ച നാ​​​​ഷ​​​​ണ​​​​ൽ ലീ​​​​ഗ് ഫോ​​​​ർ ഡെ​​​​മോ​​​​ക്ര​​​​സി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വ​​​​ൻ വി​​​​ജ​​​​യം നേ​​​​ടി. എ​​​​ന്നാ​​​​ൽ, അ​​​​ധി​​​​കാ​​​​രം വി​​​​ട്ടു​​​​ന​​​​ല്കാ​​​​ൻ സൈ​​​​ന്യം ത​​​​യാ​​​​റാ​​​​യി​​​​ല്ല.

1991 ഒ​​​​ക്ടോ​​​​ബ​​​​ർ: പ​​​​ട്ടാ​​​​ള ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ സ​​​​മ​​​​ര​​​​ത്തി​​​​ന് സൂ​​​​ചി​​​​ക്ക് സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു​​​​ള്ള നൊ​​​​ബേ​​​​ൽ സ​​​​മ്മാ​​​​നം ല​​​​ഭി​​​​ച്ചു.

2010 ന​​​​വം​​​​ബ​​​​ർ 7: 20 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ​​​​ട്ടാ​​​​ള​​​​ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന പാ​​​​ർ​​​​ട്ടി വി​​​​ജ​​​​യം നേ​​​​ടി. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കൃ​​​​ത്രി​​​​മം ആ​​​​രോ​​​​പി​​​​ച്ച് സൂ​​​​ചി​​​​യു​​​​ടെ പാ​​​​ർ​​​​ട്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ബ​​​​ഹി​​​​ഷ്ക​​​​രി​​​​ച്ചു.

2010 ന​​​​വം​​​​ബ​​​​ർ 13: ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടു​​​​കാ​​​​ല​​​​ത്തെ വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​നു​​​​ശേ​​​​ഷം സൂ​​​​ചി​​​​യെ മോ​​​​ചി​​​​പ്പി​​​​ച്ചു.

2012: ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ‌​​​​ടു​​​​പ്പി​​​​ൽ വി​​​​ജ​​​​യി​​​​ച്ച് സൂ​​​​ചി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റം​​​​ഗ​​​​മാ​​​​യി.

2015 ന​​​​വം​​​​ബ​​​​ർ 8: പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ൻ​​​​എ​​​​ൽ​​​​ഡി വ​​​​ൻ വി​​​​ജ​​​​യം നേ​​​​ടി. ഓ​​​​ങ് സാ​​​​ൻ സൂ​​​​ചി​​​​യെ അ​​​​ധി​​​​കാ​​​​ര​​​​ത്തിൽ​​​​നി​​​​ന്ന് അ​​​​ക​​​​റ്റിനി​​​​ർ​​​​ത്തി സൈ​​​​ന്യ​​​​ത്തി​​​​നു പ്ര​​​​ധാ​​​​ന​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം ന​​​​ല്കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു മ്യാ​​​​ൻ​​​​മ​​​​റി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന. സ്റ്റേ​​​​റ്റ് കൗ​​​​ൺ​​​​സി​​​​ല​​​​ർ എ​​​​ന്ന സ്ഥാ​​​​ന​​​​മാ​​​​ണ് സൂ​​​​ചി​​​​ക്കു ല​​​​ഭി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ലും മ്യാ​​​​ൻ​​​​മ​​​​റി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി സൂ​​​​ചി​​​​യാ​​​​യി​​​​രു​​​​ന്നു.

2017 ഓ​​​​ഗ​​​​സ്റ്റ് 25: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ റാ​​​​ഖി​​​​നി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി മ​​​​ര​​​​ണം. തു​​​​ട​​​​ർ​​​​ന്ന് രോ​​​​ഹിം​​​​ഗ്യ മു​​​​സ്‌​​​​ലിം വി​​​​ഭാ​​​​ഗ​​​​ത്തി​​​​നെ​​​​തി​​​​രേ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ രൂ​​​​ക്ഷ​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണം. ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു രോ​​​​ഹിം​​​​ഗ്യ​​​​ക​​​​ർ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലേ​​​​ക്കു പ​​​​ലാ​​​​യ​​​നം ചെ​​​​യ്തു.

2019 ഡി​​​​സം​​​​ബ​​​​ർ 11: അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര നീ​​​​തി​​​​ന്യാ​​​​യ കോ​​​​ട​​​​തി​​​​യി​​​​ൽ സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​യെ പി​​​​ന്തു​​​​ണ​​​​ച്ച് സൂ​​​​ചി രം​​​​ഗ​​​​ത്ത്. വം​​​​ശ​​​​ഹ​​​​ത്യ ആ​​​​രോ​​​​പ​​​​ണം സൂ​​​​ചി നി​​​​ഷേ​​​​ധി​​​​ച്ചു.

2020 ന​​​​വം​​​​ബ​​​​ർ 8: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ൻ​​​​എ​​​​ൽ​​​​ഡി​​​​ക്ക് വ​​​​ൻ വി​​​​ജ​​​​യം.

2021 ജ​​​​നു​​​​വ​​​​രി 29: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ടു ന​​​​ട​​​​ന്നു​​​​വെ​​​​ന്ന സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം മ്യാ​​​​ൻ​​​​മ​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ഷേ​​​​ധി​​​​ച്ചു.

2021 ഫെ​​​​ബ്രു​​​​വ​​​​രി 1: മ്യാ​​​​ൻ​​​​മ​​​​റി​​​​ൽ വീ​​​​ണ്ടും പ​​​​ട്ടാ​​​​ള അ​​​​ട്ടി​​​​മ​​​​റി. സൂ​​​​ചി​​​​യെ വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി.

ദേശീയപാതയില്‍ പന്തിനു പിന്നാലെ ഓടിയെത്തിയ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ഡ്രൈവര്‍ക്ക് ആദരം. പാപ്പനംകോട് യൂണിറ്റിലെ ഡ്യൂട്ടി നമ്പര്‍. 83 സര്‍വീസ് നടത്തിയ ഡ്രൈവര്‍ കെ രാജേന്ദ്രനെയാണ് പാപ്പനംകോട് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്.

തിരുവനന്തപുരം ഉദയന്‍കുളങ്ങരയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് മാത്രമാണ് വന്‍ അപകടം ഒഴിവായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

മികച്ച പ്രവര്‍ത്തനത്തിലൂടെ മാതൃകകാട്ടിയ ഡ്രൈവര്‍ കെ രാജേന്ദ്രന് ഗുഡ് സര്‍വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. തുടര്‍ന്ന് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള യോഗം സംഘടിപ്പിക്കുകയും ചെയ്തു. ദൂരെ നിന്ന് തന്നെ കുട്ടി റോഡിലേക്ക് ഓടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും അതിനാലാണ് ബസ് നിര്‍ത്താനായതെന്ന് ഡ്രൈവര്‍ പറഞ്ഞു.

നെയ്യാറ്റിന്‍കര സ്വദേശികളുടെ കുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കുഞ്ഞിന് സൈക്കിള്‍ വാങ്ങാന്‍ എത്തിയതായിരുന്നു ഇവര്‍. രക്ഷിതാക്കള്‍ കടയുടെ അകത്ത് കയറിയപ്പോള്‍ കുട്ടികള്‍ കടയ്ക്കു മുന്നില്‍ പന്തുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പന്ത് റോഡിലേക്ക് പോയതോടെ ആറ് വയസ്സുകാരനായ മൂത്ത കുട്ടി റോഡിലേക്ക് ഓടി. എന്നാല്‍ വാഹനം വരുന്നത് കണ്ട് ഒതുങ്ങി നിന്നെങ്കിലും പിന്നാലെ എത്തിയ രണ്ട് വയസ്സുകാരനായ സഹോദരന്‍ പന്തിന് പിറകെ റോഡിലേക്ക് ഓടുകയായിരുന്നു.

കുഞ്ഞ് റോഡിന് നടുവില്‍ എത്തിയപ്പോഴാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഇതിനിടയില്‍ കുട്ടിക്ക് സമീപമെത്തിയ ബസ് ബ്രേക്കിട്ട് നിര്‍ത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം തലനാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്. കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വാര്‍ത്തയാകുകയും ചെയ്തിരുന്നു.

തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ ചീറിപ്പായുന്ന സമയത്തായിരുന്നു ഇത്. എന്നാല്‍ വാഹനങ്ങളെയൊന്നും ശ്രദ്ധിക്കാതെ രണ്ടുവയസുകാരന്‍ റോഡിലേക്കു ഓടി. ഇതുകണ്ടു മാതാപിതാക്കള്‍ക്ക് നിലവിളിക്കാനെ സാധിച്ചിരുന്നുള്ളു. വേഗതയിലെത്തിയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ശക്തമായി ബ്രേക്കിട്ടതിനാലാണ് കുട്ടി അപകടത്തില്‍നിന്ന് രക്ഷപെട്ടത്.

കുട്ടി നിന്നിരുന്നതിന്റെ രണ്ടു മീറ്റര്‍ മാത്രം അകലെയാണ് വന്‍ ശബ്ദത്തോടെ ബസ് നിന്നത്. റോഡിന് നടുവിലേക്ക് ഓടുന്നതു കണ്ട് ബസിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ബഹളമുണ്ടാക്കിയിരുന്നു.

ബസിന് മുന്നില്‍നിന്ന് മാത്രമല്ല, എതിര്‍ദിശയില്‍ അമിതവേഗത്തില്‍ വന്ന ബൈക്കും കുട്ടിയെ ഇടിച്ചുവീഴ്ത്താതെ നേരിയ വ്യത്യാസത്തില്‍ കടന്നുപോയി. ഏറെ തിരക്കേറിയ സമയത്തായിരുന്നു ഈ സംഭവം.

അവിടെ കൂടിയവരെല്ലാം കുട്ടിയെ ശ്രദ്ധിക്കാത്തതിന് മാതാപിതാക്കളെ ശാസിച്ചു. ഏതായാലും പന്തെടുക്കാന്‍ നടുറോഡിലേക്ക് ഓടി ബസിന് മുന്നില്‍ അകപ്പെട്ടിട്ടും തലനാരിഴയ്ക്ക് കുട്ടി രക്ഷപ്പെടുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

രണ്ട് പേര്‍ തമ്മിലുള്ള വ്യക്തിപരമായ വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും തെറ്റായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുന്നതിനെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍. ഒരുവര്‍ഷം മുമ്പ് നടന്ന വാക്‌പോരിലെ പരാമര്‍ശം വ്യാപകമായി പരിഹസിക്കാന്‍ ഉപയോഗിക്കുന്നതിന് കാരണമായതില്‍ ഖേദപ്രകടനം നടത്തിയിരിക്കുകയാണ് ബെന്യാമിന്‍.

ഒട്ടും മനപൂര്‍വ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിനാഥനെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് തനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതില്‍ ശബരിയോട് നിര്‍വ്യാജമായി ക്ഷമ ചോദിക്കുന്നുവെന്നും ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം താനും ശബരീനാഥന്‍ എംഎല്‍എയും തമ്മില്‍ ഉണ്ടായ കടുത്ത വാക് പയറ്റ് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമല്ലോ. അതിനിടയില്‍ താന്‍ തികച്ചും സന്ദര്‍ഭവശാല്‍ അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായി. ആ വാക്കുതര്‍ക്കത്തിനിടയില്‍ അപ്പോള്‍ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നു.

കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച കോണ്‍ഗ്രസ് യുവനേതാക്കന്മാരെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു വാക്‌പോര് ആരംഭിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ബെന്യാമിന്റെ ഖേദപ്രകടനം.

കുറിപ്പ് ഇങ്ങനെ……

പ്രിയപ്പെട്ടവരേ,
നമ്മിൽ ഭൂരിപക്ഷവും ഓരോരോ രാഷ്ട്രീയപ്രത്യയശാസ്‌ത്രങ്ങളിൽ വിശ്വസിക്കുന്നവരും അവയെ പിന്തുടരുന്നവരുമാണ്. അതുകൊണ്ടു തന്നെ പൊതുമണ്ഡലങ്ങളിലും സോഷ്യൽ മീഡിയയിലും രാഷ്‌ട്രീയം പറയാൻ പ്രേരിതർ ആവുകയും ചെയ്യും. അത് ചിലപ്പോൾ വാക്കുകൾകൊണ്ടുള്ള ആക്രമണ പ്രത്യാക്രമണങ്ങളിലും പരിഹസങ്ങളിലും കളിയാക്കലുകളിലും ഒക്കെ ചെന്നു കലാശിക്കാറുമുണ്ട്. എന്നൽ അത് അവിടെ അവസാനിക്കേണ്ടതും തുടർന്നും വിദ്വേഷം വച്ചുപുലർത്തതെ സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. രാഷ്രീയപരമായ വിയോജിപ്പുകളിലേക്ക് കുടുംബത്തിലുള്ള മറ്റ് അംഗങ്ങളെ വലിച്ചിഴക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കാനും കഴിയില്ല. ഇതിപ്പോൾ പറയാൻ ഒരു കാരണമുണ്ട്.
കഴിഞ്ഞ വർഷം ഞാനും ശ്രീ. ശബരീനാഥൻ എം.എൽ.എ തമ്മിൽ ഉണ്ടായ കടുത്ത വാക്ക്‌പയറ്റ് ചിലരെങ്കിലും ഓർക്കുന്നുണ്ടാവുമല്ലോ. അതിനിടയിൽ ഞാൻ തികച്ചും സന്ദർഭവശാൽ അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായി. ആ വാക്കുതർക്കത്തിനിടയിൽ അപ്പോൾ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള /പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ പോസ്റ്റുകളിൽ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെയും അങ്ങനെയുള്ള വിളിപ്പേരിനാൽ ആക്ഷേപങ്ങൾ ചൊരിയുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു.
നമ്മുടെ രാഷ്രീയപരമായ എതിരഭിപ്രയങ്ങൾ പ്രകടിപ്പിക്കുവാൻ നമുക്ക് മറ്റ് മാർഗ്ഗങ്ങൾ ഉണ്ടല്ലോ. രാഹുൽ ഗാന്ധിയെ അമൂൽ ബേബിയെന്ന് വിളിക്കുന്നതിലും പിണറായി വിജയനെ ചെത്തുകാരൻ എന്നു വിളിക്കുന്നതിലും കെ. സുരേന്ദ്രനെ ഉള്ളി സുര എന്ന് വിളിക്കുന്നതിലും ഒക്കെ അരാഷ്ട്രിയത ഉണ്ട് എന്ന് ഞാൻ കരുതുന്നു. അതേ നിലപാട് തന്നെയാണ് ശബരീനാഥന്റെ കാര്യത്തിലും എനിക്കുള്ളത്. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളോട് നമുക്ക് കടുത്ത വിയോജിപ്പ് ഉണ്ടാവാം. അത് നാം ഉറക്കെ പറയുക തന്നെ വേണം. എന്നാൽ അത് ചുമ്മതെ കളിപ്പേരുകൾ വിളിച്ചാക്ഷേപിക്കുന്നതിലേക്ക് താഴ്‌ന്നു പോകരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു.
ആ പരിഹാസം പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബാങ്ങൾക്കു നേരെയും അവരുടെ സന്തോഷ നിമിഷങ്ങൾക്ക് നേരെയും നീണ്ടു ചെല്ലുന്നു എന്നതാണ് ഏറ്റവും ഖേദകരം. ഇനിയെങ്കിലും അത് ഒഴിവാക്കാനുള്ള ഒരു കൂട്ടായ ശ്രമം ഉണ്ടാവണം എന്ന് എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.
എന്നുമാത്രല്ല, ഒട്ടും മനപൂർവ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിയെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവർത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് എനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതിൽ ശബരിയോട് നിർവ്യാജമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
എന്നെ വായിക്കുകയും എന്നെ പിന്തുടരുകയും ചെയ്യുന്ന എല്ലാവരും ദയവായി എന്റെ അഭ്യർത്ഥന കൈക്കൊള്ളണമെന്നും അത്തരം വിളിപ്പേരുകൾ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിക്കുന്നതിൽ നിന്ന് പിന്മാറണമെന്നും അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ
ബെന്യാമിൻ”

ലണ്ടൻ ∙ യുകെയിൽ വംശീയ അധിക്ഷേപത്തിനും ആക്രമണത്തിനും ഇരയായി മലയാളി എഴുത്തുകാരൻ. 12 വർഷത്തോളമായി യുകെയിൽ ആരോഗ്യ പ്രവർത്തകനായി ജോലി ചെയ്യുന്ന കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി വടക്കേമുറി വീട്ടിൽ ജിൻസൻ ഇരിട്ടിയാണ് കഴിഞ്ഞ രാത്രി ജോലി കഴിഞ്ഞു ബസിൽ താമസസ്ഥലത്തേക്കു മടങ്ങുംവഴി ആക്രമിക്കപ്പെട്ടത്.

ജോലിക്കൊപ്പം സൈക്യാട്രിക് നഴ്സിങ്ങിൽ ഡണ്ടി യൂണിവേഴ്സിറ്റിയിൽ ഉന്നതപഠനം നടത്തുന്നുണ്ട് ജിൻസൻ. സ്കോട്‌ലൻഡിലെ ചെറുനഗരമായ ഡൻഫേംലൈനിലെ ആശുപത്രിയിൽനിന്നു ജോലി കഴിഞ്ഞ് താമസിക്കുന്ന നഗരമായ ഡണ്ടി സിറ്റിയിലേക്കു മടങ്ങുകയായിരുന്നു. ബസിൽ ജിൻസനെ കൂടാതെ മറ്റൊരു യാത്രക്കാരൻ കൂടിയേ ഉണ്ടായിരുന്നുള്ളൂ.

‌മാസ്ക് വയ്ക്കാതിരുന്ന വെള്ളക്കാരനായ ഇയാൾ ജിൻസന്റെ സമീപത്തെത്തി പാക്കിസ്ഥാൻ പരാമർശങ്ങളോടെ ‘ഷേക്ക് ഹാൻഡ് നൽകൂ’ എന്ന് ആക്രോശിച്ചു. താൻ ആരോഗ്യ പ്രവർത്തകനാണെന്നും വൈറസ് വ്യാപിക്കുന്ന സമയത്തു കൈ കൊടുക്കുന്നത് നല്ലതല്ലെന്നും വേണമെങ്കിൽ കൈമുട്ടുകൾ കൂട്ടിമുട്ടിക്കാം എന്നും ജിൻസൻ പറഞ്ഞു.

അസഭ്യ വർഷത്തിനിടയിലും അയാൾ അതു സമ്മതിച്ച് കൈമുട്ടുകൾ കൂട്ടി മുട്ടിച്ചശേഷം പിന്നിലെ സീറ്റിൽ പോയി ഇരുന്നു. അൽപ നേരത്തിനുശേഷം എണീറ്റുവന്ന് വംശീയാധിക്ഷേപം നടത്തി ജിൻസന്റെ തലയിൽ അടിച്ചു. തുടർന്ന് മടിയിൽ ഇരുത്തണമെന്ന് ആവശ്യപ്പെട്ടു. ഡ്രൈവർ അയാളോട് സീറ്റിൽ പോയിരിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അക്രമാസക്തനായി കാണപ്പെട്ട അയാൾ ജിൻസനെ ചീത്ത വിളിക്കുന്നത് തുടർന്നു.

ഭയന്ന് ബസിന്റെ സ്റ്റെപ്പിലേക്ക് ഇറങ്ങി ജിൻസൻ പൊലീസിനെ വിളിച്ചു. ബസ് ഡണ്ടി ടൗണിലേക്ക് കയറിയ ഉടൻ പാഞ്ഞെത്തിയ പൊലീസ് ബസിൽ കയറി ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ചെറിയ തോതിലുള്ള വംശീയ അധിക്ഷേപവും ആക്രമണവും മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ ജീവിതത്തിൽ ആദ്യമായിട്ടാണെന്നു ജിൻസ് പ്രതികരിച്ചു.

RECENT POSTS
Copyright © . All rights reserved