ഏറ്റവും സന്തോഷമുള്ള ദിവസമെന്ന് എയിംസിലെ നഴ്സ് റോസമ്മ അനില്‍. പ്രധാനമന്ത്രി വാക്സീന്‍ എടുക്കാന്‍ എത്തിയത് കൈകൂപ്പി, വണക്കം എന്നു പറഞ്ഞ്. നാട് എവിടെയാണെന്നും എത്ര നാളായി ഇവിടെ ജോലി ചെയ്യുന്നുവെന്നും ചോദിച്ചു. ഇന്ന് രാവിലെ 6.25ന് ഡെൽഹി എയിംസ് ആശുപത്രിയിൽ എത്തിയാണ് ഇന്ത്യ തദ്ദേശീയമായി ഉത്പാദിപ്പിച്ച കൊവാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചത്. യോഗ്യരായ പൗരന്മാരെല്ലാം വാക്സീന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
രണ്ടു വര്‍ഷമായി റിയാദില്‍ തടങ്കലില്‍ കഴിയുന്ന സൗദി അറേബ്യന്‍ രാജകുമാരി ബസ്മ ബിന്ദ് സൗദ് അബ്ദുല്‍ അസിസ് അല്‍ സൗദിന്റെയും മകള്‍ സൗഹദ് അല്‍ ഷെരീഫിന്റെയും മോചനത്തിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായം തേടി അനുയായികള്‍. ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്ബ്, കോമണ്‍വെല്‍ത്ത് ജനറല്‍ സെക്രട്ടറി പട്രീഷ്യ സ്‌കോട്ട്‌ലന്‍ഡ് എന്നിവര്‍ക്കാണ് ബസ്മ രാജകുമാരിയുടെ അനുയായികള്‍ കത്തെഴുതിയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബസ്മ രാജകുമാരിയുടെ ഹൃദയാരോഗ്യ നില മോശമാണ്. അടിയന്തിരമായി മെഡിക്കല്‍ പരിചരണം ലഭ്യമാക്കേണ്ടതുണ്ട്. തടങ്കലില്‍നിന്ന് മോചിപ്പിക്കുന്നത് അനുസരിച്ചായിരിക്കും അവരുടെ തുടര്‍ ജീവിതമെന്നും രാജകുമാരിയുടെ കുടുംബ നിയമ ഉപദേഷ്ടാവ് ഹെന്റി എസ്ട്രാമെന്റും ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന ഗ്രാന്‍ഡ് ലിബെര്‍ട്ടിയിലെ ലൂസി റേയും കത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടണമെന്ന് ഞങ്ങള്‍ നിങ്ങളോട് യാചിക്കുന്നു. അവര്‍ കോമണ്‍വെല്‍ത്ത് പൗരന്മാരായതിനാല്‍ അവര്‍ക്കായി പോരാടുന്നതില്‍ നിങ്ങള്‍ക്ക് ധാര്‍മികമായ ബാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നു -ഇരുവരും കത്തില്‍ പറയുന്നു. ബസ്മ രാജകുമാരിക്കും മകള്‍ക്കും സൗദി അറേബ്യയിലെയും ഡൊമിനിക്ക ദ്വീപിലെയും പൗരത്വമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹെന്റി എസ്ട്രാമെന്റും ലൂസി റേയും ഇരുവരെയും മോചിപ്പിക്കാനുള്ള സഹായം തേടിയിരിക്കുന്നത്.
സൗദിയുടെ രണ്ടാമത്തെ ഭരണാധികാരിയുടെ മകളാണ് ബസ്മ. ഹൃദ്‌രോഗത്തിന് വിദഗ്ധ ചികിത്സക്കായി ജിദ്ദയില്‍നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാനുള്ള ശ്രമത്തിനിടെ 2019 മാര്‍ച്ചിലാണ് ബസ്മയെയും മകളെയും കാണാതാകുന്നത്. പിന്നാലെ, ഇരുവരെയും അന്യായമായി തടങ്കലിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു വര്‍ഷത്തോളം ഇക്കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. എന്നാല്‍ 2020 ഏപ്രിലില്‍ ബസ്മ രാജകുമാരി തന്നെ തന്റെ ട്വിറ്ററില്‍ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തി. തന്നെയും മകളെയും അല്‍ ഹൈര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒരു കേസും തന്റെ മേല്‍ ചുമത്താതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആരോഗ്യം മോശമായ അവസ്ഥയിലാണ്. മെഡിക്കല്‍ സഹായം ലഭ്യമായിട്ടില്ല. അത് മരണത്തിലേക്കു നയിച്ചേക്കാം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാജകുടുംബത്തിന് അയച്ച കത്തുകള്‍ക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ബസ്മ ട്വിറ്ററില്‍ പറഞ്ഞു. തന്നെ വിട്ടയക്കണമെന്ന് സൗദി രാജാവിനോടും കിരീടാവകാശിയോടും ആവശ്യപ്പെടുന്ന ട്വീറ്റില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍, മറ്റു മനുഷ്യാവകാശ സംഘടനകള്‍, യു.എസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് എന്നിവരെയും ടാഗ് ചെയ്തിരുന്നു. ആഭ്യന്തര വിയോജിപ്പുകള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സൗദിയില്‍ രാജ കുടുംബാംഗങ്ങളെ അന്യായമായി തടവിലാക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് എന്നിവരാണ് കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തിയത്.
കൊച്ചിയിലെ കെസിബിസി ആസ്ഥാനമായ പിഒസിയിലായിരുന്നു കൂടിക്കാഴ്ച. വ്യത്യസ്ത സമയങ്ങളിലാണ് ഇരുവരും കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തിയത്. രാവിലെ 9.30 ഓടെയാണ് കെ. സുരേന്ദ്രന് പിഒസിയിലെത്തിയത്. ഇതിനുശേഷമാണ് അശ്വത് നാരായണ്‍ എത്തിയത്.
റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29), കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്‌സുമാര്‍. മറ്റൊരാള്‍ വാഹനമോടിച്ചിരുന്ന കൊല്‍ക്കത്ത സ്വദേശി ഡ്രൈവറാണ്. തായിഫിനടുത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്.
ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. ഡ്രൈവര്‍ ഉള്‍പ്പടെ എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ചു നഴ്‌സുമാരില്‍ നാന്‍സി, പ്രിയങ്ക എന്നീ മലയാളികളെ തായിഫ് കിങ് ഫൈസല്‍ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റൂമിയ കുമാര്‍, ഖുമിത അറുമുഖന്‍, രജിത എന്നിവരെ നിസാര പരുക്കുകളോടെ ത്വാഇഫ് പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഫെബ്രുവരി 3നു UNAന്യൂ കാലിക്കറ്റ് ട്രാവെല്‍സ് വിമാനത്തില്‍ സൗദിയില്‍ എത്തി. റിയാദില്‍ ക്വാറന്റൈന്‍ കഴിഞ്ഞ് ജിദ്ധയിലേക്കുള്ള യാത്രാമദ്ധ്യേ തായ്ഫില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ക്ഷണികമായ വസ്തുവകകള്‍ വീതിച്ച് കൊടുക്കാന്‍ വേണ്ടി പിതാവിനെ ഉപദേശിക്കണേ എന്നും പറഞ്ഞ് വികാരിയച്ചതായ എന്റെയടുത്തു വരുന്ന മക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്. മാതാപിതാക്കന്മാര്‍ മക്കളെ ജീവിതത്തിന്റെ അവസാനം വരെ പിന്‍ഗമിച്ചിട്ടും മാതാപിതാക്കന്മാരാണ് ഇവരെന്ന ബോധം മക്കള്‍ക്ക് പൂര്‍ണ്ണമായും ഉണ്ടോ എന്ന ചിന്ത ആത്മശോധനാ പരമായി നമ്മുടെ ജീവിതത്തിലുണ്ടാവണം.
കുറവിലങ്ങാടിന്റെ സുവിശേഷം.
ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
മുംബൈ: യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു. വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് മന്ത്രിസ്ഥാനം രാജിവെച്ചത്. ബീഡ് സ്വദേശിയായ 23-കാരിയുടെ മരണവുമായി ബന്ധപ്പെടുത്തി ബിജെപി ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് രാജി.
ഫെബ്രുവരി എട്ടിനാണ് പൂജ ചവാന്‍ എന്ന യുവതിയെ പുണെയില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മരണം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കിയിരുന്നു.
പിന്നീട് മരണം സംബന്ധിച്ച് രണ്ടുപേരുടെ സംഭാഷണം അടങ്ങുന്ന ഓഡിയോ ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. ഓഡിയോ ക്ലിപ്പില്‍ സംസാരിക്കുന്നവരില്‍ ഒരാള്‍ സഞ്ജയ് റാത്തോഡ് ആണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചു. വൃത്തികെട്ട രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്നു മുതല്‍ രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. രജിസ്‌ട്രേഷനും ഏതോടൊപ്പം ആരംഭിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 60 വയസിനു മുകളില്‍ പ്രായമായവര്‍ക്കും 45-നും 59-നംു ഉടയില്‍ പ്രായമായ മറ്റു രോഗബാധിതര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത്.
കേന്ദ്ര ആരോഗ്യമന്ദ്രാലയത്തിന്റെ നിര്‍ദ്ധേശം അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ നിര്‍ദ്ധേശിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ക്കും വാക്‌സിനേഷന്‍ സൈൗകര്യം ഒരുക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുക. കൊവിഡ് സെന്ററില്‍ പോയല്ലാതെ ആളുകള്‍ക്ക് സ്വയം രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്വയം എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
കോവിന്‍ ( https://www.cowin.gov.in ) പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ ഐഡി കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. രജിസ്‌ട്രേഷന് മുമ്പായി മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കുന്നതിന് ഒടിപി പരിശോധന നടത്തും.
രജിസ്‌ട്രേഷന്‍ സമയത്ത് കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും കാണാനാകും. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന് ശേഷം ആ വ്യക്തിക്കായി ഒരു അക്കൗണ്ട് സൃഷ്ടിക്കപ്പെടും. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നതാണ്. അതേസമയം ഓരോ ഗുണഭോക്താവിന്റേയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം.
വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റേയും രേഖകള്‍ എഡിറ്റു ചെയ്യാനോ ഇല്ലാതാക്കാനോ കഴിയും. ഗുണഭോക്താവിന്റെ പ്രായം 45 വയസ് മുതല്‍ 59 വയസ് വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്ന് സ്ഥിരീകരിക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. യഥാസമയം ഗുണഭോക്താവിന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും.
ഓപ്പണ്‍ സ്ലോട്ടുകളുടെ വിശദാംശങ്ങളും കോവിനില്‍ പ്രസിദ്ധീകരിക്കും. ഏതൊരു ഗുണഭോക്താവിനും അവരുടെ മുന്‍ഗണനയും സൗകര്യവും നോക്കി എപ്പോള്‍ വേണമെങ്കിലും എവിടെയും ലഭ്യതയ്ക്കനുസരിച്ച് ഒരു സ്ലോട്ട് തിരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും കഴിയും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുള്ള തീയതി ഓട്ടോമെറ്റിക്കായി ലഭ്യമാകുന്നതാണ്.
വാക്‌സിനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡ് കൈയ്യില്‍ കരുതുക. ഇല്ലെങ്കില്‍ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. 45 വയസ് മുതല്‍ 59 വയസ് വരെയുള്ളവരാണെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
സ്വന്തം ലേഖകൻ
യൂറോപ്പ് : സ്വിറ്റ്‌സർലൻഡിലെ 177 വർഷം പഴക്കമുള്ള ബാങ്ക് അതിന്റെ സേവനങ്ങളിൽ ക്രിപ്‌റ്റോകറൻസി വ്യാപാരം അനുവദിക്കുന്നു. പല ആഭ്യന്തര ക്രിപ്റ്റോ വ്യാപാരികളുടെയും പങ്കാളിത്തത്തോടെയാണ് ബോർഡിയർ & സി എസ്‌സിഎംഎ അതിന്റെ സേവന പട്ടികയിൽ ബിറ്റ്‌കോയിനടക്കം മറ്റ് പല ക്രിപ്റ്റോ കറൻസികളുടെയും വ്യാപാരം അനുവദിക്കുന്നത് . എല്ലാ ബോർഡിയർ ഉപഭോക്താക്കൾക്കും മറ്റ് ക്രിപ്റ്റോകൾ വാങ്ങാനും കൈവശം വയ്ക്കാനും കഴിയും
1844 ൽ സ്ഥാപിതമായ സ്വിസ് ബാങ്ക്, അവരുടെ ഉപഭോക്താക്കളിൽ നിന്നുള്ള നിരന്തരമായ ആവശ്യം വർദ്ധിച്ചു വന്നതുകൊണ്ടാണ് ക്രിപ്റ്റോ കറൻസി വ്യാപരം ഉൾപ്പെടുത്താൻ തയ്യാറായതെന്ന് പറയുന്നു. ഡിജിറ്റൽ അസറ്റുകൾ പോലുള്ള ഇതര അസറ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യാപാരം അനുവദിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്ന് ബോർഡിയർ & സി എസ്‌സിഎംഎ മാനേജുമെന്റ് വിശ്വസിക്കുന്നു. ക്രിപ്റ്റോ ഓഫറിന് പിന്നിലെ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റിനെ പിന്തുണയ്ക്കുന്നതിനായി ബോർഡിയർ ആദ്യത്തെ സ്വിസ് ക്രിപ്റ്റോ ബാങ്കുകളിലൊന്നായ സിഗ്നം ബാങ്കുമായി കരാറിൽ ഒപ്പിട്ടു.
ക്രിപ്‌റ്റോകറൻസി വാലറ്റുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന പ്രൈവറ്റ് കീസ് സൂക്ഷിക്കുന്നതിനുള്ള കസ്റ്റഡി സർവീസും ബാങ്ക് ആരംഭിച്ചിട്ടുണ്ട്. പുതിയ സേവനത്തിലൂടെ, ബിറ്റ്കോയിൻ (ബിടിസി), എതെറിയം (ഇടിഎച്ച്), ബിറ്റ്കോയിൻ ക്യാഷ് (ബിസിഎച്ച്), ടെസോസ് (എക്സ് ടി ഇസെഡ്) പോലുള്ള ഡിജിറ്റൽ ആസ്തികൾ വാങ്ങാനും വ്യാപാരം നടത്താനും ബോർഡിയറിന്റെ ഉപഭോക്താക്കൾക്ക് കഴിയും .
ക്രിപ്റ്റോ കറൻസികൾ പുതിയ ഡിജിറ്റൽ സ്വർണമാണെന്നും അതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ ഈ സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള നടപടികൾ ബോർഡിയർ ബാങ്ക് തുടരുമെന്നും, മാറുന്ന സാമ്പത്തിക സഹചര്യങ്ങളെ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് സംയോജിപ്പിക്കുകയാണ് തങ്ങളുടെ കടമയെന്നും ബാങ്ക് അഭിപ്രായപ്പെട്ടു.
ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ), എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
മലയാളത്തിലും റാപ്പ് സൈഫറുകള്‍ തരംഗമാകുന്നു. മലയാളം റാപ്പ് ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഫെജോ ഒരുക്കിയ ഇത്തരത്തിലുള്ള ‘അടിത്തട്ട് സൈഫര്‍’ എന്ന ഗാനം സാമുഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
വളര്‍ന്നു വരുന്ന പുതിയ മലയാളം റാപ്പര്‍മാരില്‍ മികച്ചവരെ കണ്ടെത്തി അവരെ ഈ സൈഫറിലൂടെ പുതുപ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈ ഗാനം വഴി ഫെജോ. ഒരേ ബീറ്റില്‍ വ്യത്യസ്തരായ റാപ്പര്‍മാര്‍ അവര്‍ക്ക് പറയാനുള്ളത് ശ്രോതാക്കളിലേക്ക് എത്തിക്കുക എന്നതാണ് സൈഫറിന്‍റെ രീതി. ഫെജോയോടൊപ്പം കാവോ, തമ്പുരാന്‍, എംസി മുഷ്ടി, ഇബ്നു എന്നിവരാണ് പാട്ടില്‍ എത്തുന്ന മറ്റു റാപ്പര്‍മാര്‍. ഗാനത്തിനായ് ബീറ്റ് തയ്യാറാക്കിയത് ജെഫ്ഫിന്‍ ജെസ്ടിന്‍.
അടിത്തട്ട് സൈഫര്‍ കാണാം
ഫാ. ഹാപ്പി ജേക്കബ്ബ്
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഇന്നത്തെ കാലഘട്ടങ്ങളില്‍ സാധാരണ നമ്മള്‍ എത്തപ്പെടുന്ന ഒരു
മേഖലയാണ് സാമൂഹികസേവനം. വലിയ മുതല്‍ മുടക്കോ
ആത്മാര്‍ത്ഥതയോ ഇല്ലാതെ തന്നെ നമ്മള്‍ ശ്രദ്ധിക്കപ്പെടും എന്ന ഒരു
തോന്നല്‍ ആയിരിക്കാം ഇതിന്റെ പിന്നില്‍. ധാരാളം സാമൂഹിക
സംഘടനകള്‍ നമ്മുടെ മധ്യേ ഉയര്‍ത്തെഴുന്നേല്‍ക്കാറുണ്ട്. ചിലതൊക്കെ
കുറേ കാലം കഴിയുമ്പോള്‍ എങ്ങോട്ട് പോയി എന്ന് അന്വേഷിച്ചാല്‍
പോലും കണ്ടെത്താന്‍ സാധിക്കുകയില്ല. എന്നാല്‍ മറ്റു ചിലതാകട്ടെ
സമൂഹത്തില്‍ വളരെ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍
പര്യാപ്തമായിട്ടുള്ളതാണ്. അതുപോലെതന്നെയാണ് ഇതിന്റെ
നേതൃത്വത്തില്‍ കടന്നുവരുന്നവരും. സേവനം മുഖമുദ്ര ആക്കിയിട്ട് ഉള്ളവര്‍
തങ്ങളുടെ സമയവും കുടുംബവും സ്‌നേഹബന്ധങ്ങളും ഒക്കെ മാറ്റി
വച്ചിട്ടാണ് അവര്‍ സമൂഹത്തെ സേവിക്കുവാന്‍ ഇറങ്ങുന്നത്. എന്നാല്‍
മറ്റു ചിലരാകട്ടെ ചില ഗൂഢലക്ഷ്യങ്ങള്‍ മുന്നില്‍ വച്ച് അതിലേക്കുള്ള
ചവിട്ടുപടിയായി ഈ മേഖലയെ വിനിയോഗിക്കും. അവര്‍ക്ക് സമൂഹവും
സേവനവും ഒന്നുമല്ല വലുത് തന്റെ ലക്ഷ്യം മാത്രം. എന്നാല്‍
ഇതിലൊന്നും പെടാതെ ആരുടെയും ശ്രദ്ധ പിടിച്ചു പറ്റാതെ സേവനവും
ശുശ്രൂഷയും ജീവിത കാലം മുഴുവന്‍ ചെയ്യുന്ന ധാരാളം ആളുകളും
നമ്മുടെ ഇടയില്‍ ഉണ്ട്. ഇങ്ങനെ ഉള്ളവരെ പറ്റി അവരുടെ ജീവിത
കാലശേഷം ആയിരിക്കാം നാം പോലും അറിയുന്നത്.
ഈ പരിശുദ്ധമായ വലിയനോമ്പിലെ മൂന്നാമത്തെ ആഴ്ച
ആരംഭിക്കുമ്പോള്‍ ഇപ്രകാരമുള്ള ഒരു സാമൂഹിക സേവനവും
അതിലൂടെ ലഭിച്ച സൗഖ്യവുമാണ് ചിന്ത ഭാഗം ആയിട്ടുള്ളത്. വിശുദ്ധ
മാര്‍ക്കോസിന്റെ സുവിശേഷം രണ്ടാം അധ്യായം ഒന്നു മുതല്‍ പന്ത്രണ്ട്
വരെയുള്ള വാക്യങ്ങളില്‍ ഇത് പ്രതിപാദിച്ചിട്ടുണ്ട്. കര്‍ത്താവ് ഒരു
ഭവനത്തില്‍ പ്രസംഗിച്ചുകൊണ്ടും പഠിപ്പിച്ചു കൊണ്ടും ഇരിക്കുകയായിരുന്നു. സാധാരണക്കാര്‍
ഉണ്ടായിരുന്നു, ആവശ്യങ്ങളില്‍ ഇരിക്കുന്നവര്‍ ഉണ്ടായിരുന്നു, രോഗ
സൗഖ്യത്തിനുവേണ്ടി വന്നവര്‍ ഉണ്ടായിരുന്നു, എന്തുസംഭവിക്കുമെന്ന്
കാണുവാന്‍ വേണ്ടി വന്നവര്‍ ഉണ്ടായിരുന്നു, ചെയ്യുന്ന കാര്യങ്ങളുടെ
കുറ്റം കണ്ടുപിടിക്കാന്‍ തക്കവണ്ണം സമൂഹത്തിലെ ഉന്നതരും അവിടെ
ഉണ്ടായിരുന്നു. ന്യായപ്രമാണ വാക്കുകളെ അക്ഷരംപ്രതി
പ്രവര്‍ത്തിക്കുവാന്‍ ശഠിക്കുന്ന പരീശന്മാരും ന്യായപ്രമാണത്തെ
വ്യാഖ്യാനിക്കുന്ന ശാസ്ത്രിമാരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
ഈ ആള്‍ക്കൂട്ടത്തിന് നടുവിലേക്കാണ് സാമൂഹികപ്രതിബദ്ധത
തോളിലേറ്റി നാലുപേര്‍ ഒരുവനെയും കൊണ്ട് കടന്നു വരുന്നത്. ഈ നാലു
പേര്‍ ആരാണെന്നോ അവരുടെ പേര് എന്താണെന്നോ ഈ രോഗിയും
ആയിട്ടുള്ള ബന്ധം എന്താണെന്നോ ഒന്നും ഇവിടെ പറയുന്നില്ല. ഒരു
ലക്ഷ്യമേ അവരുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ ഏതുവിധേനയും ഇവനെ
കര്‍ത്താവിന്റെ മുന്നിലെത്തിക്കണം. പ്രതിബന്ധങ്ങള്‍ കോട്ടപോലെ മുമ്പില്‍
നില്‍ക്കുകയാണ്. ഒരു വിധേനയും മുന്‍പോട്ടു പോകാന്‍ പറ്റുന്നില്ല.
വിശ്വാസ സമൂഹം മതില്‍ പോലെ നില്കുന്നു. ഇവിടെ നാം
ചിന്തിക്കേണ്ടത് ഇതുപോലെയുള്ള പല അവസരങ്ങളും നമ്മുടെ
സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. കര്‍ത്താവു നമ്മുടെ മദ്ധ്യേ ഉണ്ട്. രോഗികള്‍
നമ്മുടെ ഇടയില്‍ ഉണ്ട്. അവരെ സൗഖ്യത്തിനുവേണ്ടി ഒരുക്കുന്നവരും
ശുശ്രൂഷിക്കുന്നവരും നമ്മുടെ ഇടയില്‍ ഉണ്ട്. ഇതുപോലെ
പ്രതിബന്ധങ്ങള്‍ ആയി നാമും നിന്നിട്ടില്ലേ?? ഒരുവനെ പോലും
ദൈവമുമ്പാകെ കടത്തിവിടാന്‍ മനസ്സില്ലാതെ പല വാതിലുകളും നാം
അടച്ചിട്ടില്ലേ?? പല രോഗികളെയും അവരുടെ അവസ്ഥകളെയും മറന്നു
നമ്മുടെ സ്ഥാനങ്ങള്‍ ഉറപ്പിച്ചു നാം നിന്നിട്ടില്ലേ?? പ്രസംഗം കേട്ട് നിന്ന
ഈ വ്യക്തികളെ പോലെ നാമും പ്രവര്‍ത്തി ഇല്ലാത്തവരായി ആയി
തീര്‍ന്നിട്ടില്ലേ??
എന്നാല്‍ ഈ നാല് പേരും കഠിനമായ തീരുമാനവുമായി ആണ് വന്നത്.
എന്തെല്ലാം പ്രതിബന്ധങ്ങള്‍ തങ്ങളുടെ മുന്‍പില്‍ ഉണ്ടെങ്കിലും
കര്‍ത്താവിന്റെ സന്നിധിയില്‍ എത്തും വരെയും അവയൊക്കെ തരണം
ചെയ്യുവാന്‍ അവര്‍ തീരുമാനിച്ചു. ന്യായമായും നാം ചിന്തിക്കുമ്പോള്‍
ഒന്നുകില്‍ അവര്‍ സ്‌നേഹിതരായിരിക്കാം കുടുംബാംഗങ്ങള്‍
ആയിരിക്കാം എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്നത് അവര്‍ സമൂഹത്തിന്റെ
പ്രതിനിധികള്‍ ആയിരിക്കണം എന്നാണ്. ഇവിടെയാണ് ആദ്യ ഭാഗത്ത്
പറഞ്ഞ സാമൂഹിക സേവനത്തിന്റെ ഉത്തരവാദിത്വം എടുത്തു
കാണിക്കുന്നത്. നമ്മളില്‍ ഒരുവനോ നമ്മുടെ മധ്യേ ഒരു കുടുംബത്തിനോ
ആവശ്യം വന്നാല്‍ നമ്മുടെ ഉത്തരവാദിത്വം എന്താണ് എന്ന് ഈ ഭാഗം
ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ഏതുവിധേനെയും എന്ത് ത്യാഗം സഹിച്ചും
ലാഭനഷ്ടങ്ങള്‍ നോക്കാതെ ലക്ഷ്യം മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന
വ്യക്തികളും ഉണ്ട്. അവരുടെ പ്രതിനിധികളാണ് ഈ നാലു പേര്‍. ഈ
നോമ്പില്‍ ഈ നാലു പേരിലൊരുവന്‍ നമ്മള്‍ ആയിക്കൂടെ?? ഇവിടെ അവര്‍
ചെയ്തത്, ജനസമൂഹം മതില്‍ ആയി നിന്നെങ്കില്‍ അതിനും മുകളില്‍
നാം ആശ്രയിക്കുന്ന മേല്‍ക്കൂര തന്നെ അവര്‍ പൊളിച്ചു നീക്കുന്നു.
എന്തിനു വേണ്ടി? കര്‍ത്താവിനെ ഒന്നു കാണാന്‍! തങ്ങളുടെ ആവശ്യം
ഒന്ന് നടത്തി എടുക്കാന്‍! അവരുടെ മുമ്പില്‍ രണ്ടു സാധ്യതകളെ ഉള്ളൂ.
ഒന്നുകില്‍ മേല്‍ക്കൂര പൊളിക്കാം അല്ലെങ്കില്‍ തിരികെ പോകുക. ലക്ഷ്യം
മാര്‍ഗ്ഗത്തെ സാധൂകരിക്കുമല്ലോ. തങ്ങളുടെ സൗകര്യങ്ങളെക്കാള്‍ അവര്‍ക്ക്
പ്രധാനം അവരുടെ കൂട്ടുകാരന്റെ സൗഖ്യം ആയിരുന്നു. ഈ നാലു പേര്‍
മേല്‍ക്കൂര പൊളിച്ച് കട്ടിലോട്കൂടി അവനെ കര്‍ത്തൃ സന്നിധിയില്‍
എത്തിച്ചു. അവരുടെ വിശ്വാസം കണ്ടിട്ട് അവനെ സൗഖ്യമാക്കുന്നു.
അവനെ തളര്‍ത്തിയിരുന്ന പാപ ബന്ധനങ്ങളുടെ കെട്ടുകളെ കര്‍ത്താവ്
തകര്‍ക്കുകയാണ്. ശയ്യാവലംബിയായി ഇരുന്ന അവന്റെ സൗഖ്യത്തിന്
കാരണമായതു ആ നാലുപേരുടെ വിശ്വാസം. ഇതല്ലേ സാമൂഹ്യ
പ്രവര്‍ത്തകരുടെ പ്രതിബദ്ധത?
എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ക്കുവാന്‍ അവരുടെ വിശ്വാസത്തിന്
കഴിഞ്ഞു. ആലോചനകളിലും തീരുമാനങ്ങളിലും സ്ഥിരത വരണമെങ്കില്‍
വിശ്വാസത്തിന്റെ പൂര്‍ത്തീകരണം വന്നിരിക്കണം. നമ്മുടെ
വിശ്വാസവും പ്രവര്‍ത്തനവും നിഷ്‌കളങ്കമാണെങ്കില്‍ പ്രതിഫലേച്ഛ
ആഗ്രഹിക്കാത്തത് ആണെങ്കില്‍ നിശ്ചയമായും ദൈവം കൂടെ ഉണ്ടാകും.
എന്നാല്‍ സാധാരണ വിശ്വാസികള്‍ വിശ്വാസം ഉണ്ട് എന്ന് പറയുകയും
അവരില്‍ പ്രവര്‍ത്തി ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ തങ്ങള്‍
വിശ്വസിക്കുന്ന വിശ്വാസത്തിന് എന്ത് ഫലമുണ്ട്? ദൈവ സ്‌നേഹത്തിന്
ജാതിയോ മതമോ ഇല്ല. എന്നാല്‍ മനുഷ്യന്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിച്ച്
ദൈവത്തെ പോലും ജാതീയന്‍ ആക്കുന്നു. സ്‌നേഹിക്കുന്ന, സൗഖ്യം
നല്‍കുന്ന ദൈവം നമ്മെ വിളിക്കുന്നു. നിങ്ങള്‍ എന്റെ അടുക്കല്‍
വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. നമ്മുടെ ആത്മീക നിലവാരം
വച്ച് നോക്കിയാല്‍ ഇതെല്ലം അറിയാം എങ്കിലും ഞാന്‍ ദൈവത്തിന്റെ
അടുത്ത് പോകില്ല , ആരെയും പോകാന്‍ അനുവദിക്കില്ല എന്ന
മനോഭാവം ആണ് വെച്ച് പുലര്‍ത്തുന്നത്.
രോഗിക്കു പാപമോചനം ലഭിക്കുന്നു, സമൂഹം അവരുടെ കര്‍ത്തവ്യം
നിറവേറ്റുന്നു ,ദൈവം അവരില്‍ പ്രീതിപ്പെടുന്നു. ഈ നോമ്പില്‍ ദൈവ
വിശ്വാസത്തോടെ ദൈവ സന്നിധിയില്‍ ആയി ആവശ്യങ്ങളില്‍
ഇരിക്കുന്നവരെ സേവിക്കുവാനുള്ള സാമൂഹിക പ്രതിബദ്ധത
നമുക്കുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .
സ്‌നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചന്‍