Latest News

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മേ​ൽ​നോ​ട്ട​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി ഉ​മ്മ​ൻ ചാ​ണ്ടി​യെ നി​യ​മി​ച്ച​ത് തി​രി​ച്ച​ടി​യാ​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യ്ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്.

പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ൽ അ​ഞ്ച് വ‍​ർ​ഷം താ​ൻ പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് ഉ​മ്മ​ൻ​ചാ​ണ്ടി​യെ തെ​ര​ഞ്ഞെ​ടു​പ്പ് മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി കൊ​ണ്ടു​വ​ന്ന​ത് ശ​രി​യാ​യി​ല്ല. അ​ദ്ദേ​ഹം പോ​ലും ഈ ​പ​ദ​വി ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല.

ഈ ​ന​ട​പ​ടി​യി​ലൂ​ടെ താ​ൻ ഒ​തു​ക്ക​പ്പെ​ടു​ക​യും അ​പ​മാ​നി​ത​നാ​വു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി. എ​ന്നാ​ൽ ഒ​രു പ​രാ​തി​യും ന​ൽ​കാ​തെ ഇ​തു താ​ൻ അം​ഗീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹി​ന്ദു വോ​ട്ടു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ഈ ​നീ​ക്കം കാ​ര​ണ​മാ​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​യു​ന്നു.

നോബി ജെയിംസ്

2 കിലോഗ്രാം പോർക്ക് ചെറുതായി നുറുക്കി കഴുകിയത് അല്പം മഞ്ഞൾ പൊടിയും ഉപ്പും തിരുമ്മി വെക്കുക
1 1/2കിലോഗ്രാം കൂർക്ക
100 ഗ്രാം പച്ച കുരുമുളക്
4 സവോള
200 ഗ്രാം ഇഞ്ചി
200 വെളുത്തുള്ളി
6 പച്ചമുളക്
കറിവേപ്പില ആവശത്തിന്
4 ടേബിൾസ്പൂൺ മല്ലിപൊടി
1 ടേബിൾസ്പൂൺ മഞ്ഞൾ പൊടി
1 ടേബിൾസ്പൂൺ മുളകുപൊടി
3 ടീസ്പൂൺ ഗരംമസാല
2 ടേബിൾസ്പൂൺ കുരുമുളകുപൊടി
2 തക്കാളി
2 ടേബിൾസ്പൂൺ പെരുംജീരകം പൊടിച്ചത്
ആവശ്യത്തിന് വെളിച്ചെണ്ണ

എണ്ണ ചൂടാക്കി അതിൽ അരിഞ്ഞുവെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, പച്ചകുരുമുളക്‌ ഇവ ഇട്ടു വഴറ്റി അതിലേക്ക് അരിഞ്ഞു വച്ച സവോളയും ഇട്ടു അതും വാടി വരുമ്പോൾ തക്കാളി ചേർക്കുക. അത് അലിഞ്ഞു വരുമ്പോൾ തിരുമ്മി വച്ച പോർക്കും ചേർത്ത് ഇളക്കി മൂടി വയ്ക്കുക. വെള്ളമൊഴിക്കാതെ അടച്ചു വച്ചു വെള്ളം പറ്റി വെന്തുവരുമ്പോൾ കൂർക്കയും ഇട്ടു റെഡി ആയി വരുമ്പോൾ 2 ടേബിൾസ്പൂൺ പെരുംജീരകം ഇടിച്ചതും പച്ച വെളിച്ചെണ്ണയും ചേർത്ത് ഇളക്കി വാങ്ങിയാൽ വേറൊരു ലെവൽ ആണ് കൂർക്കയും പെരുംജീരകവും പച്ച വെളിച്ചെണ്ണയും കൂടിയാൽ എന്താണന്നു പറയുന്നില്ല അറിഞ്ഞു നോക്കൂ .

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

ജോൺ കുറിഞ്ഞിരപ്പള്ളി

ബാംഗ്ലൂരിൽ മഴപെയ്താൽ എല്ലാം കുഴഞ്ഞു മറിയും. ഓടകൾ നിറഞ്ഞൊഴുകി റോഡുകളിൽ കൂടിയുള്ള യാത്ര ദുസ്സഹമാകും.റോഡിൽ കൂടി പോകുന്ന വാഹനങ്ങൾ ചെളി വെള്ളം തെറിപ്പിച്ച് കാൽനട യാത്രക്കാരെ കുളിപ്പിക്കും.

ശക്തിയായി പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ വിരസമായി റോഡിലേക്ക് നോക്കി ഞാനും ജോർജുകുട്ടിയും ഞങ്ങളുടെ വാടകവീടിൻ്റെ വരാന്തയിൽ ഇരുന്നു. പുറത്തേക്കൊന്നും പോകാൻ തോന്നുന്നില്ല.

ഞങ്ങളുടെ ആ ഇരിപ്പുകണ്ട് സഹതാപം തോന്നിയിട്ടാകണം അക്ക ചോദിക്കുകയും ചെയ്തു,”എന്ന ജോർജുകുട്ടി,പൈത്യകാരൻ മാതിരി ?എന്നാച്ച് ?”

ജോർജ്‌കുട്ടി വെറുതെ ചിരിച്ചു. എന്തുചെയ്യാനാണ് ? പുറത്തേക്കിറങ്ങാൻ കഴിയുന്നില്ല . ഒരു തത്വചിന്തകനെപോലെ ജോർജുകുട്ടി പറഞ്ഞു,” ഇത്രയും കാലം നമ്മൾ ഇവിടെ ജീവിച്ചു എന്തു നേടി? നമ്മൾ ബുദ്ധിപരമായി പ്രവർത്തിക്കണം ,ചിന്തിക്കണം. അതുകൊണ്ട് സ്വന്തമായി എന്തെങ്കിലും തൊഴിൽ ചെയ്യുന്നതിനോ വ്യവസായങ്ങൾ നടത്തുന്നതിനെക്കുറിച്ചോ മാറി ചിന്തിക്കണം.”

ഞാൻ ഒന്നും പറഞ്ഞില്ല.എല്ലാ മറുനാടൻ മലയാളികളും ചിന്തിക്കാറുള്ള കാര്യമാണ്.ബിസ്സിനസ്സ്,വ്യവസായം അങ്ങനെ പലതും മറുനാടൻ മലയാളികളുടെ സ്വപ്നങ്ങളാണ്.

“നമ്മളെപ്പോലെ ബുദ്ധിയുള്ള മലയാളികൾ മടിപിടിച്ച് ഇരിക്കാൻ പാടില്ല.”

പറയുന്നതിൽ അല്പം കാര്യമുണ്ടെന്ന് എനിക്കും തോന്നി. “നമ്മൾക്ക് എന്ത് ബിസ്സിനസ്സ് നടത്താൻ പറ്റും?” ഞങ്ങൾ രണ്ടുപേരും കൂടി ആലോചന തുടങ്ങി.നമ്മുടെ നാട്ടിൽ ഇല്ലാത്ത എന്ത് ബിസ്സിനസ് ആണ് ആരംഭിക്കുവാൻ കഴിയുക?

ഇപ്പോൾ ആയുർവേദം, പ്രകൃതി സംരക്ഷണം ഗ്ലോബൽ വാമിംഗ് ഇങ്ങനെയുള്ള വിഷയങ്ങൾക്ക് നല്ല ഡിമാൻഡാണ്.അങ്ങനെയുള്ള എന്തെങ്കിലും ആകട്ടെ.

പക്ഷെ,ചർച്ചകൾ എങ്ങുമെത്തിയില്ല.

ജോർജുകുട്ടി പറഞ്ഞു,” ബാംഗ്ലൂരിലുള്ള നല്ല ശതമാനം ആളുകൾക്കും അലർജി രോഗങ്ങൾ ഉണ്ട്, ഇതിന് നമുക്ക് ആയുർവേദ മരുന്നുകൾ എന്തെങ്കിലും കണ്ടു പിടിച്ചാലോ?”

വളരെ നേരം ഞങ്ങൾ ആലോചിച്ചിരുന്നു. മൂക്കിപ്പൊടി മുതൽ കാറുകൾ ഇംപോർട്ട് ചെയ്യുന്നതുവരെ പല പദ്ധതികൾ ഞങ്ങൾ ചർച്ച ചെയ്തു. എങ്കിലും ഞങ്ങൾക്ക് ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല. ഞങ്ങൾ നടപ്പിലാക്കണം എന്ന് വിചാരിച്ചിരുന്ന കാര്യങ്ങൾ എല്ലാം തന്നെ മറ്റുപലരും നേരത്തെ കണ്ടുപിടിച്ചത് ഞങ്ങളുടെ കുറ്റമാണോ?

ഞങ്ങളുടെ ചർച്ചകൾ നീണ്ടുപോയി. ഇതിനിടയിൽ രാധാകൃഷ്ണൻ ,സെൽവരാജൻ, അച്ചായൻ, ഗംഗാധരൻ ഇങ്ങനെ ഞങ്ങളുടെ ബാംഗ്ലൂർ നോർത്ത് മലയാളി അസോസിയേഷനിലെ പലരും അവധി ദിവസമായതുകൊണ്ട് ഞങ്ങളെ അന്വേഷിച്ചുവന്നു. വന്നവർ എല്ലാവരും ചർച്ചയിൽ സജീവമായി പങ്കെടുത്തു.

രാധാകൃഷ്ണൻ പറഞ്ഞു,” വ്യവസായം നമ്മുക്ക് പതുക്കെ ആലോച്ചിച്ച് ചെയ്യാം. ഇപ്പോൾ നമുക്കൊരു ഷോർട്ട് ഫിലിം എടുത്താലോ?”

“അത് നല്ല ഒരു ഐഡിയ ആണ്.നമ്മൾക്ക് ഒരു ഒന്നാന്തരം സംവിധായകൻ കസ്റ്റഡിയിൽ ഉണ്ട്. അദ്ദേഹം തയാറാക്കിയ തിരക്കഥയും ഉണ്ട്.”എന്നെ ആണ് ജോർജ് കുട്ടി കൊണ്ടു വരാൻ നോക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. എങ്കിലും ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ ഇരുന്നു.

“സംവിധായകൻ ആരായാലും വേണ്ടില്ല, എൻ്റെ കഥവേണം.”കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു.

“പാടത്തിൻ്റെ വരമ്പത്തെ എലി ,എന്ന എൻ്റെ കഥ മതി. അതാകുമ്പോൾ നടി നടന്മാരെ തേടി അലയേണ്ടതില്ല. ഞാൻ നായകൻ, പിന്നെ നായിക..”

ഗംഗാധരൻ ഇടക്കുകയറി പറഞ്ഞു,”നായിക എലിയാണ്, അത് ഇനി പറയേണ്ട കാര്യമില്ല.”

“അല്ല, എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുണ്ട്.”

“തൻ്റെ ഓഫിസിലെ റിസപ്‌ഷനിസ്റ്റ് അല്ലെ? എനിക്കറിയാം, അതുമതി. പേരിന് ചേർന്ന നായിക തന്നെ. സമ്മതിച്ചു, ഒരേ മുഖഛായ , കൊള്ളാം. വാലിൻ്റെ കുറവ് മാത്രം . അത് നമ്മൾക്ക് ശരിയാക്കാം . “ഗംഗാധരൻ പറഞ്ഞു.

“വാൽ നമ്മൾ വച്ചുപിടിപ്പിക്കേണ്ടിവരും. സെൽവരാജൻ മേക്കപ്പ് ആർട്ടിസ്റ് “അച്ചായൻ പറഞ്ഞു.

“ഷോർട്ട് ഫിലിമിന് പാടത്തിൻ്റെ വരമ്പത്തെ എലി എന്നപേര് ചേരില്ല. ക്ളോസറ്റിൽ വീണ എലി എന്നാക്കിയാലോ?”അച്ചായൻ തൻ്റെ വിജ്ഞാനം വിളമ്പി.

“ഗാനങ്ങൾ എഴുതണം ചിട്ടപ്പെടുത്തണം, ക്യാമറ …അങ്ങനെ ഒരുപാട് ജോലികൾ ബാക്കിയുണ്ട്. “ജോർജ് കുട്ടി പറഞ്ഞു.

ഗംഗാധരൻ പറഞ്ഞത് ഓർമ്മിച്ച് രാധാകൃഷ്‌ണൻ ഒരു ചോദ്യം “അത് ..താൻ എങ്ങനെയാ എൻ്റെ ഓഫിസിലെ പെൺകുട്ടിയെ അറിയുന്നത്?”

“ആ പെൺകുട്ടിയെ അറിയാത്തവർ ആരാ ഈ നാട്ടിൽ ഉള്ളത്? “ഗംഗാധരൻ്റെ മറുചോദ്യത്തിൽ രാധാകൃഷ്ണൻ വീണു. “ഞാൻ എൻ്റെ കഥ പിൻ‌വലിക്കുന്നു.”

“അത് പറ്റില്ല, എന്താ കാരണം? “അച്ചായൻ ചോദിച്ചു. ഗംഗാധരൻ പതുക്കെ പുറത്തേക്ക് ഇറങ്ങി, ഒരു സിഗരറ്റ് കത്തിച്ചു. രാധാകൃഷ്ണൻ പറഞ്ഞു, “ഞാൻ പറഞ്ഞത് ചിലർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. ഞാൻ പിൻമാറുന്നു.”

“അങ്ങനെ തോന്നുമ്പോൾ വാക്ക് മാറ്റാൻ പറ്റില്ല. നമ്മൾ കഥയും തിരക്കഥയും തയാറാക്കി. മേക്കപ്പ് ആർട്ടിസ്റ്റിനെ കണ്ടുപിടിച്ചു. സംവിധായകൻ റെഡിയായി. അങ്ങനെ മേജറായിട്ടുള്ള കാര്യങ്ങൾ എല്ലാം ഫിക്സ് ചെയ്തു. ഇനി പിന്മാറിയാൽ നഷ്ടപരിഹാരം നൽകണം. പോരെങ്കിൽ നായികയെ വിളിച്ച് ഗംഗാധരൻ വിവരം പറഞ്ഞു കഴിഞ്ഞു.അപ്പോൾ പാടത്തിൻ്റെ വരമ്പത്തെ എലി എന്ന കൊല്ലം രാധാകൃഷ്ണൻ്റെ കഥയിൽ നമ്മളുടെ ഷോർട്ട് ഫിലിം ആരംഭിക്കുകയാണ്. “അതുവരെ മിണ്ടാതിരുന്ന ജോർജ് മാത്യു പറഞ്ഞു.

“ഇതിൽ നിന്നും പിൻമാറാൻ എന്ത് ചെയ്യണം.? “രാധാകൃഷ്ണൻ.

“പതിവുപോലെ എല്ലാവർക്കും മസാലദോശയും കാപ്പിയും”.ആഘോഷമായി എല്ലാവരും മഞ്ജുനാഥ കഫേയിലേക്ക് യാത്രയായി. ഒരു മൊബൈലും കയ്യിൽ പിടിച്ചു് അതുവരെ യാതൊന്നും സംസാരിക്കാതെ ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചിരുന്ന ഹുസ്സയിൻ പറഞ്ഞു, എൻ്റെ ഷോർട്ട് ഫിലിം റെഡി.”

“എന്താ തൻ്റെ കഥയുടെ പേര്?”

“കൊല്ലൻ രാധാകൃഷ്ണൻെറ എലി”.

“കൊല്ലൻ രാധാകൃഷ്ണൻ അല്ല,കൊല്ലം രാധാകൃഷ്ണൻ”.അച്ചായൻ തിരുത്തി.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

ഉണ്ണികൃഷ്ണൻ ബാലൻ

കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്ന ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ യുകെയിലെ ഇടതു പക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ഭക്ഷ്യകിറ്റുകളുടെ വിതരണോത്ഘാടനം ആലപ്പുഴ സാംസ്‌കാരിക കേന്ദ്രമായ കുമ്മാടിയിൽ എംഎൽഎ പി പി ചിത്തരഞ്ജൻ നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ ചെയർ പേഴ്സൺ ഇന്ദു ടീച്ചർ, സിപിഎം ആലപ്പുഴ ഏരിയ സെക്രട്ടറി വി ബി അശോകൻ, കൗൺസിലർ മോനിഷ ശ്യാം, കൗൺസിലർ ഡോ: ലിന്റ ഫ്രാൻസിസ്, കൗൺസിലർ മാരായ ജ്യോതി പ്രകാശ്, ജാസ്മിൻ ബിജു എന്നിവർ പങ്കെടുത്തു .

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ ചലഞ്ചിനായി ബിരിയാണിമേളയിലൂടെയും മറ്റും പണം സമ്പാദിക്കുന്ന പ്രവർത്തനങ്ങൾ കഴിഞ്ഞ ഒരു മാസ കാലമായി സമീക്ഷയുടെ ബ്രാഞ്ചുകളിൽ നടന്നു വരികയാണ് . അതിനിടയിലാണ് ആലപ്പുഴയിൽ നിന്നും ഡിവൈഎഫ്ഐ പ്രവർത്തകർ സമീക്ഷ നേതൃത്വത്തെ സമീപിക്കുന്നത്. ഉടൻതന്നെ സമീക്ഷ ഈ ആവിശ്യം ഏറ്റെടുത്തു, നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റിനാവശ്യമായ തുക ഒരാഴ്ചക്കുള്ളിൽ കണ്ടെത്തി നൽകി. ഡിവൈഎഫ്ഐ യുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് കഴിഞ്ഞ വർഷം സമീക്ഷ 100 ഓളം ടിവി കളും കേരളത്തിന്റെ വിവിധ ഭാഗംകളിൽ വിതരണം ചെയ്തിരുന്നു. കൂടാതെ രണ്ടാം പ്രളയ കാലത്തു 14 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തിക്കാനും സമീക്ഷ യുകെയ്ക്ക്‌ കഴിഞ്ഞു. ഇതിലും വലിയ ഒരു തുക ലക്‌ഷ്യം വെച്ചാണ് സമീക്ഷ പ്രവർത്തകർ യുകെയുടെ വിവിധ മേഖലകളിൽ ബിരിയാണിമേളയും മറ്റും നടത്തി വരുന്നത്. പിറന്ന നാടിന് എന്നും കൈത്താങ്ങായി സമീക്ഷ യുകെ കൂടെ ഉണ്ടാകും എന്ന് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു.

കുഞ്ഞനുജത്തിയുടെ ഓര്‍മകളുമായി നടി പാര്‍വതി ജയറാം. 25 വര്‍ഷം പിന്നിടുന്ന നാളിലാണ് താരം ചിത്രത്തോടൊപ്പം കുറിപ്പ് പങ്കുവെച്ചത്. നടിയുടെ ഇളയ സഹോദരി ദീപ്തിയാണ് 25 വര്‍ഷം മുന്‍പ് മരണപ്പെട്ടത്.

”നീണ്ട 25 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. എന്റെ കുഞ്ഞനുജത്തി. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി. ഉറ്റ സുഹൃത്ത്… അവസാനശ്വാസം വരെ ഞാന്‍ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കണ്ടുമുട്ടാന്‍ കഴിയട്ടെ എന്നാഗ്രഹിക്കുന്നു”, പാര്‍വതി ചിത്രം പങ്കുവെച്ച് കുറിച്ചു. ഹരിഹരന്‍-എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ‘ ആരണ്യകം’ എന്ന ചിത്രത്തില്‍ പാര്‍വതിയ്ക്ക് ഒപ്പം ദീപ്തിയും അഭിനയിച്ചിട്ടുണ്ട്.

സഹോദരി ദീപ്തിയെക്കുറിച്ച്‌ പാര്‍വതി

‘എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവള്‍, അവള്‍ ഞങ്ങളെ വിട്ടു പോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും, ചിലപ്പോള്‍ ചില കോളേജിന്റെ വരാന്തകളില്‍ ഞാന്‍ അവളെ ശ്രദ്ധിക്കും അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും’, വൈകാരികമായ വേദനയോടെ പാര്‍വതി പറയുന്നു.

ഹരിഹരന്‍-എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ‘ആരണ്യകം’ എന്ന ചിത്രത്തിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. ഒരാള്‍ നഷ്ട്ടപ്പെടുമ്പോഴാണ് അത് എത്രത്തോളം വലുതാണെന്ന് മനസിലാകുന്നതെന്നും തന്റെ കുടുംബത്തിന്റെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് അനിയത്തി ദീപ്തിയുടെ മരണമെന്നും പാര്‍വതി പറയുന്നു.

തിരുവല്ല സ്വദേശിയാണ് പാര്‍വതി. ദീപയെക്കൂടാതെ ഒരു സഹോദരി കൂടി പാര്‍വതിക്കുണ്ട്. രാമചന്ദ്രക്കുറുപ്പിന്റെയും പത്മഭായിയുടെയും മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് അശ്വതി കുറുപ്പ് എന്ന പാര്‍വതി. ജ്യോതിയാണ് പാര്‍വതിയുടെ മൂത്ത സഹോദരി. പതിനാറാം വയസില്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി അഭിനയ രംഗത്തെത്തുന്നത്.

ഉമ്മുല്‍ഖുവൈന്‍: കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ് സ മഹ്റൂഫ് (35) ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങിമരിച്ചു. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയായിരുന്നു യുവതി അപകടത്തില്‍പെട്ടത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. അജ് മാനിലാണ് റഫ് സയും കുടുംബവും താമസിക്കുന്നത്. ഷാര്‍ജ എത്തിസലാത്തില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ് റഫ് സയുടെ ഭര്‍ത്താവ് മഹ്റൂഫ് പുള്ളറാട്ട്. എട്ടും നാലും വയസ്സുള്ള കുട്ടികളുണ്ട്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സജാദ് നാട്ടിക, സാമൂഹിക പ്രവര്‍ത്തകരായ അഷറഫ് താമരശ്ശേരി, റാഷിദ് പൊന്നാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്നു.

പാകിസ്താനിൽ നിന്നും വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത. വിവാഹദിനത്തിൽ 22കാരിയായ നവവധുവിനെ ഭർത്താവിനു മുന്നിൽവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.

വിവാഹത്തിന്റെ അന്ന് രാത്രിയിലാണ് പോലീസ് വേഷമണിഞ്ഞ് എത്തിയ മോഷ്ടാക്കൾ ക്രൂരത കാണിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. വിവാഹശേഷം വരൻ മുഹമ്മദ് ലത്തീഫും വധുവും മുൾത്താനിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ ദിവസമാണ് മോഷ്ടാക്കൾ വീട്ടിൽ അഥിക്രമിച്ച് കയറിയത്.

പുലർച്ചെ മൂന്നോടെ പോലീസ് വേഷത്തിലെത്തിയ നാല് മോഷ്ടാക്കൾ ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറുകയും വീട്ടുകാരെ ബന്ധിയാക്കിയ ശേഷം ദമ്പതികളുടെ മുറിയിലേക്ക് കടക്കുകയുമായികുന്നു. മോഷ്ടാക്കൾ മുഹമ്മദ് ലത്തീഫിനെ കെട്ടിയിട്ടശേഷമാണ് അദ്ദേഹത്തിന്റെ മുന്നിൽവെച്ച് മുന്നിൽ വെച്ച് വധുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. വീട്ടിൽ നിന്നും 1.25 ലക്ഷം രൂപയും ഏഴ് പവൻ ആഭരണങ്ങളും മോഷ്ടാക്കൾ കവർന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാർ എത്രയും വേഗം പ്രതികളെ കണ്ടെത്താൻ പോലീസിന് നിർദേശം നൽകി.

ഒളിംപിക്‌സിൽ മെഡൽ നേടി രാജ്യത്തിന് തന്നെ അഭിമാനമായിരുന്ന ഗുസ്തി താരം സുശീൽ കുമാറിന്റെ യഥാർത്ഥ മുഖം കണ്ട ഞെട്ടലിലാണ് രാജ്യം. സുശീൽ കുമാർ കൂട്ടാളികളുമൊത്ത് ഗുസ്തിതാരം തന്നെയായ യുവാവിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യം പുറത്തുവന്നു. അടിയേറ്റ സാഗർ റാണ പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു.

ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ മേയ് നാലിനാണ് ഇരുപത്തിമൂന്നുകാരനായ സാഗർ റാണയേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചത്. ക്രൂരമായ മർദ്ദനത്തിനിരയായ മൂന്നു പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ സാഗർ മരിച്ചു.

യുവഗുസ്തി താരം സാഗർ റാണയുടെ കൊലപാതകത്തിൽ സുശീൽ കുമാർ അറസ്റ്റിലായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സുശീലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരായ വ്യക്തമായ തെളിവുകൾ പുറത്തുവരുന്നത്. പുറത്തുവന്ന വീഡിയോയിൽ സുശീൽ കുമാറിന്റെയും കൂട്ടാളികളുടേയും പക്കൽ വടികളും കമ്പുകളും അടിയേറ്റ് പിടയുന്ന സാഗർ റാണയേയും കാണാം. ഡൽഹിയിലെ ഗുസ്തി കൂട്ടായ്മകളെ ഭയപ്പെടുത്തുന്നതിനാണ് ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചതെന്നാണ് ഡൽഹി പോലീസ് പറയുന്നത്.

18 ദിവസം ഒളിവിലായിരുന്ന സുശീലിനേയും മറ്റൊരു പ്രതിയായ അജയ് കുമാറിനേയും വെസ്റ്റ് ഡൽഹിയിലെ മുണ്ട്ക ടൗണിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ കൊലപാതകം നടക്കുമ്പോൾ താൻ ഛത്രസാൽ സ്റ്റേഡിയത്തിലുണ്ടായിരുന്നതായി സുശീൽ കുമാർ സമ്മതിച്ചിരുന്നു.

കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി കൂടുതല്‍ മറനീക്കി പുറത്ത് വരുന്നു. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ താന്‍ അപമാനിതനായി എന്ന് ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്ക് ചെന്നിത്തല കത്തയച്ചു. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രതിഷേധം കത്തില്‍ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ താന്‍ അപമാനിതനായി. പ്രതിപക്ഷ നേതാവായി ഒരാളെ നേരത്തെ തീരുമാനിച്ചിരുന്നത് തന്നെ അറിയിച്ചിരുന്നില്ല. തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ താന്‍ പിന്മാറുമായിരുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്.

 

ഇതോടൊപ്പം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്വീകാര്യത കിട്ടിയില്ലെന്നും ചെന്നിത്തല സോണിയയെ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്തത്.

കോവിഡ് ലോക്ക്ഡൗൺ കാരണം ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിട്ടതോടെ വീടുകളിൽ വാറ്റുകയാണ് കുടിയന്മാരെന്ന് എക്‌സൈസ്. മദ്യം കിട്ടക്കാനിയായതോടെ കുക്കറുകൾ ഉപയോഗിച്ച് വീടുകളിൽ വ്യാജവാറ്റ് സജീവമായിരിക്കുന്നെന്നാണ് വിവരം. വാറ്റുന്നതിൽ പരിചയമുള്ളവർ അടുക്കളയിൽ സുഖമായി വാറ്റുമ്പോൾ അത്ര പരിചയമില്ലാത്തവർ സോഷ്യൽമീഡിയയെ ആശ്രയിച്ചാണ് വാറ്റുന്നത്.

മദ്യത്തിന്റെ ലഭ്യത ഇല്ലാതായതോടെ സാനിറ്റൈസർ കുടിച്ച് മരണത്തിന് കീഴടങ്ങിയവരുടെ വാർത്തയും ഇതിനോടകം പുറത്തുവരുന്നുണ്ട്. വീടുകളിൽ അതീവരഹസ്യമായി കുക്കർ ഉപയോഗിച്ച് വാറ്റുന്നവരുടെ എണ്ണം ലോക്ഡൗണിൽ വർധിച്ചതായാണ് എക്‌സൈസ് വിലയിരുത്തൽ. സ്വന്തം ആവശ്യത്തിനായിട്ടാണ് ഭൂരിഭാഗവും ഈ രീതി തെരഞ്ഞെടുക്കുന്നതെന്നും ഇവർ പറയുന്നു.

കോട്ടയത്ത് അടുത്തിടെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ സമാനരീതിയിൽ വാറ്റിയതായ വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. അടുക്കള കേന്ദ്രീകരിച്ചായതിനാൽ രഹസ്യവിവരം ലഭിച്ചാൽ മാത്രമേ ഇത്തരക്കാരെ കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതിനു തടയിടാൻ നിരീക്ഷണം ശക്തമാക്കിയതായാണ് എക്‌സൈസ് പറയുന്നത്.

RECENT POSTS
Copyright © . All rights reserved